ഫൊക്കാന കണ്‍വന്‍ഷനില്‍ ഹഡ്സണ്‍വാലി മലയാളി അസോസിയേഷന് സ്വര്‍ണ്ണത്തിളക്കം

ന്യൂയോര്‍ക്ക്: ജൂലൈ ഒന്നു മുതല്‍ നാലു വരെ കാനഡയിലെ ടൊറന്റോയില്‍ വച്ചു സംഘടിപ്പിച്ച 17-ാംമത് ഫൊക്കാന കണ്‍വന്‍ഷനില്‍ നടന്ന വിവിധ മത്സരങ്ങളില്‍ ഹഡ്സണ്‍‌വാലി മലയാളി അസോസിയേഷനില്‍ നിന്നും പങ്കെടുത്തവര്‍ വിജയക്കൊടി പാറിച്ചു. അതില്‍ ഏറ്റവും അഭിമാനകരമായ വിജയം, ഫൊക്കാനയുടെ മുന്‍ കണ്‍വന്‍ഷനുകളിലെല്ലാം ഏറ്റവും ജനശ്രദ്ധയാകര്‍ഷിച്ചിട്ടുള്ള മത്സരമായ ബ്യുട്ടി പേജന്റ് കോമ്പറ്റീഷനില്‍ സെക്കന്‍ഡ് റണ്ണറപ്പ് ആയ അഞ്ജലി വെട്ടത്തിന്റെ വിജയമാണ്. മലയാള സിനിമയിലെ പ്രഗത്‌ഭരായ നടീനടന്മാര്‍ ഉള്‍പ്പെട്ട ജഡ്ജിംഗ് പാനലായിരുന്നു വിധി നിര്‍ണയിച്ചത്. ഏകദേശം രണ്ടായിരത്തി അഞ്ഞൂറു കാണികളും മലയാള സിനിമയുടെ അഭിമാനമായ മഹാനടന്‍ ദിലീപ്, മമത, എം.പി.യായ ആന്റോ ആന്റണി തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലും ആയിരുന്നു മത്സരം അരങ്ങേറിയത്. ഈ വര്‍ഷം ഹൈസ്‌കൂള്‍ പാസ്സായ അഞ്ജലി, അസോസിയേഷന്‍ പ്രസിഡന്റ് ഷാജിമോന്‍ വെട്ടത്തിന്റെ പുത്രിയാണ്. ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്റെ യൂത്ത്‌ റെപ്രസെന്ററ്റീവ് കൂടിയായ അഞ്ജലി, ന്യൂയോര്‍ക്കിലെ ന്യൂപാള്‍റ്റ്‌സ് യൂണിവേഴ്‌സിറ്റിയില്‍ മെഡിക്കല്‍…

ക്രൈസ്തവ സംഗീത നിശ ഹൂസ്റ്റണില്‍

ഹൂസ്റ്റണ്‍: പ്രമൂഖ ക്രൈസ്തവ സംഗീതജ്ഞരായ ഇമ്മാനുവേല്‍ ഹെന്‍റിയും ഡോ. ബ്ലെസ്സന്‍ മേമനയുടെയും നേതൃത്വത്തില്‍ ആലപിക്കപ്പെടുന്ന ക്രിസ്തീയ സംഗീത സായാഹ്നം ജൂലൈ 31നു ഞായറാഴ്ച ഹൂസ്റ്റണ്‍ ഹെബ്രോന്‍ ഐ.പി.സി സഭാഹാളില്‍ (4660 S Sam Houston Pkwy E, Houston TX, 77048) നടത്തപ്പെടും. സെലസ് ബാന്‍റ് സംഗീത പരിപാടിയുടെ കിക്കോഫ് ജൂലൈ 15 നു വെള്ളിയാഴ്ച സ്റ്റാഫോര്‍ഡില്‍ നടത്തപ്പെട്ടു. നാഷണല്‍ സ്പോണ്‍സര്‍ ടിജു തോമസില്‍ നിന്നും ലോക്കല്‍ സ്പോണ്‍സര്‍ഷിപ്പ് ഡോ. മനു ചാക്കോ ഏറ്റുവാങ്ങി. ജോമോന്‍ ചെറിയാന്‍, ജോഷിന്‍ ദാനിയേല്‍, വെസ്ലി വര്‍ഗീസ്, രാജേഷ് വര്‍ഗീസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ആത്മനിറവില്‍ പ്രമൂഖഗായകര്‍ മലയാളം, ഇംഗ്ലീഷ്, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ ഗാനങ്ങള്‍ ആലപിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. മനു ചാക്കോ 281 704 8318, 985 255 1612

കോടതി പരിസരത്ത് പ്രതി പൊലീസിനെ ആക്രമിച്ചു

കണ്ണൂര്‍: കോടതി പരിസരത്ത് പൊലീസിനെയും കോടതിക്കകത്ത് വൃദ്ധനെയും കൊലക്കേസ് പ്രതി ആക്രമിച്ചു. സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് തടവുകാരനായ ഷാജഹാനാണ് കണ്ണൂര്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലും പരിസരത്തും ആക്രമണം നടത്തിയത്. ഇയാളുടെ റിമാന്‍ഡ് കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് വീണ്ടും നീട്ടുന്നതിനായി കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നതായിരുന്നു. കോടതി കോമ്പൗണ്ടില്‍ എത്തിയപ്പോള്‍ ചോറ് വേണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. ഈ സമയം ചോറ് കിട്ടില്ലെന്നും ഒരു മണിയാകുമ്പോള്‍ വാങ്ങിത്തരാമെന്നും പൊലീസുകാര്‍ പറഞ്ഞു. പറ്റില്ലെന്നു പറഞ്ഞ് പ്രകോപിതനായ പ്രതി കൂടെയുണ്ടായിരുന്ന പൊലീസുകാരെ കൈയേറ്റം ചെയ്യുകയായിരുന്നു. തുടര്‍ന്ന് കോടതിക്കകത്തേക്ക് ഓടിക്കയറി അവിടെ ഉണ്ടായിരുന്ന വൃദ്ധനെ ചവിട്ടിവീഴ്ത്തി. പൊലീസുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഫൈ്ളയിങ് സ്ക്വാഡ് എത്തിയാണ് ഇയാളെ കീഴ്പ്പെടുത്തിയത്.

കുര്യന്‍ പി. തോമസ് പട്ടേരില്‍ ന്യൂയോര്‍ക്കില്‍ നിര്യാതനായി

ന്യൂയോര്‍ക്ക്: ആദ്യകാല കുടിയേറ്റ മലയാളിയും യോങ്കേഴ്‌സില്‍ ദീര്‍ഘകാലമായി താമസിച്ചുവരികയുമായിരുന്ന കുര്യന്‍ പി. തോമസ് (ബേബി) പട്ടേരില്‍ ന്യൂയോര്‍ക്കില്‍ ജൂലൈ 18-നു നിര്യാതനായി. കോട്ടയം ജില്ലയിലെ കടുത്തുരുത്തി സ്വദേശിയായിരുന്നു പരേതന്‍. 77 വയസായിരുന്നു. ന്യൂയോര്‍ക്കില്‍ ദീര്‍ഘകാലം ബിസിനസ് രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന പരേതന്‍ ഇന്ത്യന്‍ നേവിയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ റോസമ്മ തോമസ് മാഞ്ഞൂര്‍ സൗത്തില്‍ പുളിക്കല്‍ചിറയില്‍ കുടുംബാംഗമാണ്. മക്കള്‍: ഡോ. എലിസബത്ത് ബോബ്‌ദേ, നാന്‍സി തോമസ്. മരുമക്കള്‍: ഡോ. രാജ് ബോബ്‌ദേ. ജൂലൈ 20-നു ബുധനാഴ്ച യോങ്കേഴ്‌സിലെ വെയ്‌ലന്‍ ആന്‍ഡ് ബാള്‍ ഫ്യൂണറല്‍ ഹോമില്‍ വൈകുന്നേരം 4 മണി മുതല്‍ വൈകിട്ട് 9 മണി വരെ പൊതുദര്‍ശനം. (Whalen & Ball Funeral Home, 168 Park Avenue, Yonkers). ജൂലൈ 21-നു വ്യാഴാഴ്ച രാവിലെ 10 മണിക്ക് ക്രൈസ്റ്റ് ദി കിംഗ് ചര്‍ച്ചില്‍ സംസ്കാര ശുശ്രൂഷയും തുടര്‍ന്ന്…

പൊതുസ്ഥലത്ത് മലമൂത്രവിസര്‍ജനം നടത്തിയാല്‍ പിഴ

തിരുവനന്തപുരം: പൊതുസ്ഥലത്ത് മലമൂത്രവിസര്‍ജനം നടത്തിയാല്‍ പിഴ വരുന്നു. കേന്ദ്രസര്‍ക്കാറിന്‍െറ സ്വച്ഛ് ഭാരത് അഭിയാന്‍െറ ഭാഗമായി തുറസ്സായ ഇടങ്ങള്‍ മലമൂത്രവിസര്‍ജനരഹിത പ്രദേശങ്ങളായി പ്രഖ്യാപിക്കും. 2011ലെ പുതിയ പൊലീസ് നിയമപ്രകാരമാണ് പുകവലിപോലെ പൊതുസ്ഥലത്തും തുറസ്സായ ഇടങ്ങളിലും മലമൂത്രവിസര്‍ജനം ചെയ്യുന്നത് കുറ്റകരമാകുന്നത്. ഇങ്ങനെ ചെയ്യുന്നവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യണം. ഒരു വര്‍ഷംവരെ തടവോ 5000 രൂപ പിഴയോ രണ്ടും കൂടിയോ ആണ് ശിക്ഷ. സ്വച്ഛ് ഭാരത് അഭിയാന്‍െറ ഭാഗമായി അടുത്ത മാര്‍ച്ച് 31നകം സംസ്ഥാനത്തെ തുറസ്സായ സ്ഥലം മലമൂത്രവിസര്‍ജനരഹിത പ്രദേശമായി പ്രഖ്യാപിക്കും. ഇതിന്‍െറ ഭാഗമായി നവംബര്‍ ഒന്നിന് എല്ലാ ഗ്രാമപഞ്ചായത്തുകളും ഒ.ഡി.എഫ് ഫ്രീ സോണ്‍ ആകും. മാര്‍ച്ച് 31നകം മുനിസിപ്പാലിറ്റികളും കോര്‍പറേഷനുകളും പ്രഖ്യാപനം നടത്തണം. പ്രഖ്യാപനത്തിനുമുമ്പ് കക്കൂസില്ലാത്ത വീടുകളില്‍ സെപ്റ്റിക് ടാങ്കോടെ ഇവ ഉണ്ടെന്ന് ഉറപ്പുവരുത്തണം. ഇതിന് 15,000 രൂപവരെ സാമ്പത്തികസഹായം നല്‍കും. ബസ് സ്റ്റാന്‍ഡുകള്‍, മറ്റ് പൊതു ഇടങ്ങള്‍…

പ്രവാസി എഴുത്തുകാരനും, നോവലിസ്റ്റുമായ ജോണ്‍ വേറ്റത്തിന്റെ പുസ്തകം അനുഭവതീരങ്ങളില്‍ പ്രകാശനം ചെയ്തു

ന്യൂയോര്‍ക്ക്: അനുഗ്രഹീത എഴുത്തുകാരനായ അമേരിക്കന്‍ മലയാളിയുമായ ജോണ്‍ വേറ്റത്തിന്റെ “അനുഭവതീരങ്ങളില്‍’ എന്ന പുസ്തകം ജൂലൈ 17-നു (07-17-2016) ന്യൂയോര്‍ക്കിലെ സാഹിത്യ സംഘടനയായ സര്‍ഗ്ഗവേദിയില്‍ വച്ച് പ്രകാശനം ചെയ്തു. പുസ്തകത്തിന്റെ കോപ്പി സര്‍ഗ്ഗവേദി പ്രസിഡണ്ട് മനോഹര്‍ തോമസ് ജോര്‍ജ് കോടുകുളഞ്ഞിക്ക് നല്‍കിക്കൊണ്ട് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു. ചാവുകടലിലെ ഗ്രന്ഥചുരുളുകള്‍, ഓളങ്ങള്‍, ഡാര്‍ജിലിംഗും ക്രൈസ്തവ സഭകളും, മൃഗശാല, ഞാനല്‍പ്പം താമസിച്ചു പോയി, ഭക്തിസാഗരം തുടങ്ങിയവ ഗ്രന്ഥകര്‍ത്താവിന്റെ പ്രസിദ്ധീകരിച്ച് മറ്റ് പുസ്തകങ്ങളാണ്. പുസ്തകം ഏറ്റുവാങ്ങിയ അഭ്യുദയകാംക്ഷികള്‍ അവര്‍ സംബന്ധിക്കുന്ന സാഹിത്യവേദികളില്‍ പുസ്തകത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ചര്‍ച്ചചെയ്യുമെന്നു അറിയിച്ചതില്‍ വേറ്റം സന്തോഷം അറിയിച്ചു. അരനൂറ്റാണ്ടിനുള്ളില്‍ അനുഭവിച്ചും, കണ്ടും, കേട്ടും സാക്ഷ്യം വഹിച്ചും പിന്നിട്ട അതിശയ സംഭവങ്ങളുടെ അപൂര്‍വ്വ യാഥാര്‍ത്ഥ്യങ്ങള്‍, തമ്മില്‍ഭിന്നിക്കുന്ന മാനവസംസ്കാരങ്ങളുടെ വിരുദ്ധഭാവങ്ങള്‍, ഹ്രുദയങ്ങളുടെ ആഴങ്ങളില്‍ വിഭാഗീയത നിര്‍മ്മിച്ച വിരുദ്ധ പ്രവാഹങ്ങള്‍. ആത്മീയതയുടെ ആദര്‍ശഭൂമിയില്‍ വിശ്വാസം കൊത്തിവച്ച നഗ്നരൂപങ്ങല്‍.അധികാരങ്ങള്‍ സ്ഥാപിച്ച സമാന്തരത്വം ചിതറിവീണ സമതലങ്ങള്‍, ജ്ഞാനസ്മൃതികള്‍…

ദാമോദരന്‍െറ നിയമനത്തിനെതിരെ കുമ്മനം ഹൈകോടതിയില്‍

കൊച്ചി: മുഖ്യമന്ത്രിയുടെ നിയമോപദേശക സ്ഥാനത്തുനിന്ന് മുതിര്‍ന്ന അിഭാഷകന്‍ എം.കെ. ദാമോദരനെ നീക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ ഹൈകോടതിയില്‍ ഹരജി നല്‍കി. ഭരണഘടനാ മൂല്യങ്ങളുടെ നിലനില്‍പിനും നിയമവാഴ്ചക്കും എതിരായ നിയമനം റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം. സംസ്ഥാന സര്‍ക്കാര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, അഡ്വക്കറ്റ് ജനറല്‍ സി.പി. സുധാകരപ്രസാദ്, അഡ്വ. എം.കെ. ദാമോദരന്‍, നിയമ സെക്രട്ടറി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരെയുള്‍പ്പെടെ എതിര്‍ കക്ഷികളാക്കിയാണ് ഹരജി. മുഖ്യമന്ത്രിക്കും സര്‍ക്കാറിനും നിയമപരമായ കാര്യങ്ങളില്‍ ഉപദേശം നല്‍കാന്‍ അഡ്വക്കറ്റ് ജനറല്‍ ഉള്ളപ്പോഴാണ് നിയമോപദേശകന്‍ എന്ന നിലയില്‍ ദാമോദരന്‍െറ നിയമനമെന്ന് ഹരജിയില്‍ പറയുന്നു. എ.ജിക്ക് പുറമെ ഒൗദ്യോഗിക പദവിയോടെ മറ്റൊരു അധികാരകേന്ദ്രത്തെ നിയമിക്കുന്നതിന് സാധുതയുണ്ടോ, എ.ജിയുടെ ഉപദേശം മറികടക്കാന്‍ നിയമോപദേശകനാകുമോ തുടങ്ങിയ ചോദ്യങ്ങള്‍ നിയമനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുണ്ട്. ദാമോദരന്‍െറ നിയമനം റദ്ദാക്കുക, ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമായി പ്രഖ്യാപിക്കുക, സര്‍ക്കാര്‍…

ശകുന്തളയായി മഞ്ജുവാര്യര്‍ അരങ്ങിലെത്തി

തിരുവനന്തപുരം: കാളിദാസന്‍െറ അഭിജ്ഞാന ശാകുന്തളം മഞ്ജുവാര്യരുടെ നര്‍ത്തന മികവില്‍ വീണ്ടും അരങ്ങില്‍. കാവാലം നാരായണപ്പണിക്കര്‍ സംവിധാനം ചെയ്ത നാടകത്തില്‍ മഞ്ജു ശകുന്തളയായി നിറഞ്ഞുനിന്നു. കാവാലത്തിന്‍െറ സോപാനം നാടകക്കളരിയാണ് സംസ്കൃതനാടകം അരങ്ങിലെത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നാടകാവതരണം ഉദ്ഘാടനം ചെയ്തു. ഗിരീഷ് സോപാനമാണ് ദുഷ്യന്തനായി അഭിനയിച്ചത്. വര്‍ഷങ്ങള്‍ക്കുമുമ്പ് ഇതേ നാടകം അവതരിപ്പിച്ചപ്പോള്‍ ശകുന്തളയായി വേഷമിട്ട മോഹിനി വിജയന്‍ ഗൗതമിയായി അരങ്ങിലെത്തി. കണ്വമഹര്‍ഷിയായി കെ. ശിവകുമാറും ദുര്‍വാസാവായി കോമളന്‍നായരും വിദൂഷകനായി എസ്.എല്‍ സജിയും വേഷമിട്ടു. മഞ്ജുവിന്‍െറ നിര്‍മാണകമ്പനിയായ മഞ്ജുവാര്യന്‍ പ്രൊഡക്ഷന്‍സാണ് നാടകം നിര്‍മിച്ചത്. അവരുടെ ആദ്യ നിര്‍മാണ സംരംഭം കൂടിയായിരുന്നു ഇത്.

ദാമോദരന്‍ വിഷയത്തില്‍ മുഖ്യമന്ത്രി നാണക്കേട് ഒഴിവാക്കണം-സുധീരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നിയമോപദേശകനായ അഡ്വ. എം.കെ. ദാമോദരന്‍ സര്‍ക്കാര്‍ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ കേസുകളില്‍ ഹാജരാകുന്നതിനത്തെുടര്‍ന്ന് സര്‍ക്കാറിന് വന്നിട്ടുള്ള നാണക്കേട് ഒഴിവാക്കാന്‍ ഇനിയെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറാകണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ നിയമോപദേശകനായിരിക്കെ സമൂഹത്തിന് ദ്രോഹകരമായി പ്രവര്‍ത്തിക്കുന്നവര്‍ക്കും സ്ഥാപിത താല്‍പര്യക്കാര്‍ക്കും വേണ്ടി അഡ്വ. എം.കെ. ദാമോദരന്‍ കോടതിയില്‍ ഹാജരാകുന്നതിനെതിരെ ഉയര്‍ന്നുവന്ന ശക്തമായ വിമര്‍ശനം അവഗണിക്കുന്നത് എന്താണെന്നത് ഉത്തരംകിട്ടാത്ത ചോദ്യമായി നിലനില്‍ക്കുകയാണെന്നും സുധീരന്‍ പറഞ്ഞു.

മൈക്രോ ഫിനാന്‍സ് തട്ടിപ്പ്: വെള്ളാപ്പള്ളി വ്യാജരേഖയും പണാപഹരണവും നടത്തിയെന്ന് വിജിലന്‍സ്

തിരുവനന്തപുരം: മൈക്രോ ഫിനാന്‍സ് അഴിമതിയില്‍ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നേരിട്ട് പങ്കുണ്ടെന്ന് വിജിലന്‍സ്. വെള്ളാപ്പള്ളി വ്യാജരേഖയും പണാപഹരണവും നടത്തിയതായി തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നല്‍കിയ എഫ്.ഐ.ആറില്‍ വിജിലന്‍സ് പറയുന്നു. ഉദ്യോഗസ്ഥതല ഗൂഢാലോചനക്കും വ്യക്തമായ തെളിവുണ്ട്. വെള്ളാപ്പള്ളി നടേശന്‍ പിന്നാക്ക വികസന കോര്‍പറേഷനില്‍ നല്‍കിയ സാമ്പത്തിക വിനിയോഗ റിപ്പോര്‍ട്ടിലാണ് ക്രമക്കേട് വ്യക്തമാകുന്നതെന്ന് വിജിലന്‍സ് പറയുന്നു. 2004 നവംബര്‍ 20ന് അനുവദിച്ച ഒരു കോടിയുടെ വായ്പ വിനിയോഗ ലിസ്റ്റ് വ്യാജമാണ്. കോട്ടയം കുമാരനാശാന്‍ സ്വയംസഹായ സംഘത്തിലെ അംഗങ്ങളെ ഉപയോഗിച്ച് മറ്റ് രണ്ട് സംഘങ്ങള്‍ കൂടി ഉണ്ടാക്കി പണം തട്ടിയതായി വിജിലന്‍സ് പറയുന്നു. സാമ്പത്തിക ക്രമക്കേടും പണാപഹരണവുമാണ് വിജിലന്‍സ് വെള്ളാപ്പള്ളിക്കെതിരെ ആരോപിക്കുന്നത്. 15.85 കോടിയാണ് എസ്.എന്‍.ഡി.പി യോഗം കോര്‍പറേഷനില്‍നിന്ന് വായ്പ വിതരണത്തിനായി വാങ്ങിയത്. ഈ പണം പൂര്‍ണമായും വിതരണം ചെയ്തിട്ടുണ്ടോയെന്ന് മുന്‍ എം.ഡിമാരായ എം. നജീബും ദിലീപ് കുമാറും…