‘കബാലി‘ രജനിയോട് നീതി പുലര്‍ത്തിയോ….? (സിനിമ നിരൂപണം: മുബ് നാസ് കൊടുവള്ളി)

ഉത്സവപ്രതീതിയുമായി തിര അഴിഞ്ഞാട്ടം പോലെ കബാലി പറന്നിറങ്ങി. ലോകമെങ്ങുമായി പതിനായിരത്തോളം തിയേറ്ററിലാണ് കബാലി റിലീസ് ചെയ്തത്. പതിനായിരക്കണക്കിന് സ്‌ക്രീനുകളില്‍ ലക്ഷക്കണക്കിനാളുകള്‍ കബാലി കണ്ടപ്പോള്‍ അതില്‍ ഒരാളാകാന്‍ എനിക്കും അവസരം ലഭിച്ചു. അത് എന്റെ ഭാഗ്യമോ നിര്‍ഭാഗ്യമോ ആയിരുന്നില്ല, മറിച്ച് എന്റെ വിധിയായിരുന്നു. ചിത്രത്തിലെ വൈറ്റ് ആന്‍ഡ് ബ്ലാക്ക് പോയന്റിനെ കുറിച്ചുള്ള ഒരു വിശകലനമാണ്‌ നിരൂപണം എന്നത് കൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത്. വൈറ്റ് പോയ്ന്റ്സ്:- രജനി എന്ന താരത്തിന് വേണ്ടി ഉണ്ടാക്കിയ ഒരു കഥയോ തിരക്കഥയോ ഈ ചിത്രത്തില്‍ കാണാന്‍ കഴിഞ്ഞില്ല. അഭിനയം അറിയുന്ന ഏതൊരു നടനും അനായാസം അവതരിപ്പിക്കാന്‍ കഴിയുന്ന ഒരു കഥാപാത്രത്തെയാണ് രജനി ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്. വളരെ മികച്ചു നില്‍ക്കുന്ന പശ്ചാത്തല സംഗീതം. ഡാധാരണയായി പല തമിഴ് സിനിമയിലും കാണാറുള്ളതുപോലെ അനാവശ്യത്തിന് തിരുകി വെച്ച പാട്ടുകളോ കുത്തി നിറച്ച കോമഡികളോ ഒന്നും ഇതില്‍ കണ്ടില്ല.…

Bergen County Resident Graduates Prestigious Bergen LEADS Leadership Program – Celebrates Bergen County’s Rich Film History

(Bergen County, New Jersey; July 15, 2016)—Joyce Luhrs of Leonia, New Jersey graduated recently from the Class of 2016 Bergen LEADS, Bergen County’s first and only civic leadership program sponsored by the Volunteer Center of Bergen County in Hackensack, New Jersey.  Bergen LEADS, a10-month unique experiential learning and leadership program, is designed to prepare aspiring and acknowledged leaders to tackle the unique challenges and embrace the opportunities in Bergen County. A graduation ceremony was held at Bergen Community College in Paramus, New Jersey after the Bergen LEADS class presented, ‘Take…

അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന് ഭക്തിനിര്‍ഭരമായ തുടക്കം

അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി 30-ാംമത് യൂത്ത് ആന്‍ഡ് ഫാമിലി കോണ്‍ഫറന്‍സ് മെരിലാന്റ് മൗണ്ട് സെന്റ് മേരീസ് യൂണിവേഴ്‌സിറ്റി ഹാളില്‍ ശ്രേഷ്ഠ കതോലിക്കാ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ തിരുമനസ്സുകൊണ്ട് തിരി തെളിയിച്ച് തുടക്കംകുറിച്ചു. അതിഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടേയും, വിശിഷ്ടാതിഥികളായ റവ.ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ (കപ്പൂച്ചിന്‍ സഭ), വെരി റവ. ജേക്കബ് ചാലിശേരില്‍ കോര്‍എപ്പിസ്‌കോപ്പ, വന്ദ്യ വൈദീകര്‍, മറ്റ് വിശിഷ്ട വ്യക്തികള്‍ എന്നിവരുടേയും സാന്നിധ്യത്തില്‍ നടത്തപ്പെട്ട ചടങ്ങിന് നൂറുകണക്കിന് വിശ്വാസികള്‍ സാക്ഷികളായി. വിശ്വാസതീക്ഷ്ണതയില്‍ അടിയുറച്ച സഭാസ്‌നേഹത്തിന്റേയും, ആത്മവിശുദ്ധിയുടേയും, പരസ്പര സഹകരണത്തിന്റേയും പ്രതീകമെന്നോണം നടത്തപ്പെടുന്ന ഈ കുടുംബ സംഗമം ശനിയാഴ്ച സമാപിക്കും. ഭദ്രാസന സെക്രട്ടറി റവ.ഫാ. ഗീവര്‍ഗീസ് ജേക്കബ് സ്വാഗതം ആശംസിച്ചു. കൗണ്‍സില്‍ മെംബര്‍ റവ.ഫാ. ജോര്‍ജ് അബ്രഹാം ഭക്തിപ്രമേയം അവതരിപ്പിച്ചു. യഹോവയില്‍ ആശ്രയിച്ച് നന്മചെയ്ത് ജീവിക്കുകയെന്നതാണ് യഥാര്‍ത്ഥ ക്രൈസ്തവന്റെ…

യുവധാര കോണ്‍ഫറന്‍സ് പതിപ്പിന് മികച്ച പ്രതികരണം

ഷിക്കാഗോ: നോര്‍ത്ത് അമേരിക്ക -യൂറോപ്പ് മാര്‍ത്തോമാ യുവജനസഖ്യത്തിന്റെ മുഖപത്രമായ “യുവധാര”യുടെ ഈവര്‍ഷത്തെ ഭദ്രാസന സമ്മേളനത്തോടനുബന്ധിച്ച് പ്രകാശനംചെയ്ത പ്രത്യേക പതിപ്പ് ഏവരുടേയും ശ്രദ്ധയാകര്‍ഷിച്ചു. സമ്മേളന ചിന്താവിഷയമായ “കലുഷിതമായ ലോകത്തില്‍ ക്രിസ്തുവിനെ പുനരവതരിപ്പിക്കുക” എന്നതിന്റെ ആഴമായ പഠനങ്ങളും, ലേഖനങ്ങളും, കവതികളുമൊക്കെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് പുറത്തിറക്കിയ യുവധാര മികച്ച നിലവാരം പുലര്‍ത്തിയതായി സമ്മേളനത്തില്‍ എത്തിച്ചേര്‍ന്ന ഏവരും അഭിപ്രായപ്പെട്ടു. ഭദ്രാസന സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയില്‍ യുവധാരയുടെ ആദ്യപതിപ്പ് നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനാധ്യക്ഷന്‍ അഭി.ഡോ. ഐസക് മാര്‍ പീലക്‌സിനോസ് എപ്പിസ്‌കോപ്പ, റവ.സി. ജോഷ്വാ അച്ചനില്‍ നിന്നും ഏറ്റുവാങ്ങി പ്രകാശനം നിര്‍വഹിച്ചു. യുവധാര ചീഫ് എഡിറ്റര്‍ അജു മാത്യു, ഭദ്രാസന യുവജനസഖ്യം വൈസ് പ്രസിഡന്റ് റവ. ബിനു ശാമുവേല്‍, സെക്രട്ടറി റെജി ജോസഫ്, ട്രഷറര്‍ മാത്യൂസ് തോമസ്, ഭദ്രാസന അസംബ്ലി അംഗം ലാജി തോമസ് എന്നിവരും യുവധാര എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളായ ബെന്നി പരിമണം, ഉമ്മച്ചന്‍ മാത്യു,…

മാവോയിസ്റ്റുകളായ മൂന്ന് സ്ത്രീകള്‍ ചെന്നൈയില്‍ അറസ്റ്റില്‍

ചെന്നൈ: മാവോയിസ്റ്റ് ബന്ധമുള്ള മൂന്ന് സ്ത്രീകളെ തമിഴ്നാട് ക്യുബ്രാഞ്ച് പൊലീസ് ചെന്നൈയില്‍ അറസ്റ്റ് ചെയ്തു. റീത്താമേരി (32), കലാ എന്ന ജാനകി (53), ചന്ദ്ര (52) എന്നിവരാണ് അറസ്റ്റിലായത്. തീവ്രവാദപ്രവര്‍ത്തനം തടയുന്ന തമിഴ്നാട് പൊലീസിലെ ക്യൂബ്രാഞ്ചിന്‍െറ നിരീക്ഷണത്തിലായിരുന്നു ഇവര്‍. മൂവരും മുതിര്‍ന്ന മാവോവാദി നേതാക്കളാണെന്നും സംഘടനാപ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ ചെന്നൈയിലത്തെിയതാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൊബൈല്‍ ഫോണും മാവോവാദി അനുഭാവമുള്ള മാസികകളും പിടിച്ചെടുത്തു. കേരളം-തമിഴ്നാട്- കര്‍ണാടക അതിര്‍ത്തി വനപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരുകയായിരുന്നു. കരൂര്‍, കാഞ്ചീപുരം ജില്ലകളില്‍പെട്ട സ്ത്രീകള്‍, തൊഴിലാളികള്‍ക്കിടയില്‍ മാവോവാദി ആശയം പ്രചരിപ്പിക്കുന്നതിന്‍െറ ഭാഗമായാണത്രെ ചെന്നൈയിലത്തെിയത്. ഇവരുടെ ഭര്‍ത്താക്കന്മാര്‍ മാവോവാദി പ്രവര്‍ത്തകരാണ്. മേരിയുടെ ഭര്‍ത്താവ് കണ്ണനും ചന്ദ്രയുടെ ഭര്‍ത്താവ് സുന്ദരമൂര്‍ത്തിയും ആക്രമണങ്ങളില്‍ പിടിക്കപ്പെട്ട് തമിഴ്നാട്ടിലെ ജയിലുകളിലാണ്.

അശാസ്ത്രീയ നികുതിയുടെ പ്രത്യാഘാതങ്ങള്‍ കേരളം കാണാന്‍ പോകുന്നു -ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: അശാസ്ത്രീയ നികുതി അടിച്ചേല്‍പ്പിച്ചതിന്‍െറ പ്രത്യാഘാതങ്ങള്‍ വരും ദിവസങ്ങളില്‍ കേരളം കാണാന്‍ പോവുകയാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സാമ്പത്തിക സാഹചര്യങ്ങള്‍ അനുകൂലമായിരുന്നില്ലെങ്കിലും യു.ഡി.എഫ് ജനങ്ങളെ വീര്‍പ്പുമുട്ടിച്ച് നികുതി ചുമത്തിയിരുന്നില്ല. ഇടതു സര്‍ക്കാര്‍ ആദ്യ അവസരത്തില്‍തന്നെ ജനത്തെ പ്രഹരിക്കുകയായിരുന്നു. ഭാഗപത്രം അടക്കം കുടുംബാംഗങ്ങള്‍ തമ്മിലെ ഭൂമി കൈമാറ്റം ക്രയവിക്രയമായി കാണാനാവില്ല. ഇതിന്‍െറ നിരക്ക് കൂട്ടിയത് പിടിച്ചുപറിയാണ്. പങ്കാളിത്ത പെന്‍ഷന്‍ പുനഃപരിശോധിക്കുമെന്ന് പറഞ്ഞ് അധികാരമേറിയവര്‍ ഇപ്പോള്‍ നിശ്ശബ്ദത പാലിക്കുകയാണ്. 25 വര്‍ഷം കഴിയുമ്പോള്‍ പെന്‍ഷന്‍ ബാധ്യത താങ്ങില്ലെന്ന തിരിച്ചറിവിലാണ് പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിയത്. ഭാഗപത്രത്തിന്‍െറ മുദ്രവില മൂന്ന് ശതമാനം രജിസ്ട്രേഷന്‍ ഫീസ് രണ്ട് ശതമാനവും ആക്കിയപ്പോള്‍ ചെലവ് കുത്തനെ ഉയര്‍ന്നു. മുമ്പ് സെന്‍റിന് ഒരു ലക്ഷം ന്യായവിലയുള്ള 10 സെന്‍റ് ഭൂമി ഭാഗപത്രം ചെയ്യാന്‍ 1100 രൂപയായിരുന്നു ചെലവെങ്കില്‍ ഇപ്പോഴത് 50,000 രൂപയായി ഉയര്‍ന്നു. ബജറ്റ് ചര്‍ച്ചക്ക് ശേഷം ഭാഗപത്രം…

കോഹിനൂര്‍ വജ്രം തിരിച്ചെത്തിക്കല്‍: മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: ബ്രിട്ടനിലുള്ള കോഹിനൂര്‍ വജ്രം രാജ്യത്ത് തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും സംസ്കാരിക മന്ത്രി മഹേഷ് ശര്‍മയും കൂടിക്കാഴ്ച നടത്തി. ഇപ്പോള്‍ ലണ്ടനിലെ ടവര്‍ ഓഫ് ലണ്ടനില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന 108കാരറ്റ് വജ്രം തിരിച്ചെത്തിക്കാനുള്ള നിയമപരമായ കാര്യങ്ങളടക്കം ചര്‍ച്ച ചെയ്തു. വജ്രം ബ്രിട്ടീഷുകാര്‍ മോഷ്ടിച്ചതോ പിടിച്ചെടുത്തതോ അല്ലെന്നും പഞ്ചാബ് ഭരണാധികാരികള്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് സമ്മാനമായി നല്‍കിയതായിരുന്നെന്നും കഴിഞ്ഞ ഏപ്രിലില്‍ സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ ബോധിപ്പിച്ചിരുന്നു. എന്നാല്‍ ഇത് തിരിച്ചെത്തിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് സര്‍ക്കാര്‍ അന്നുതന്നെ വ്യക്തമാക്കിയിരുന്നു. വജ്രം തിരിച്ചെത്തിക്കാന്‍ നിയമപരവും സാങ്കേതികവുമായ തടസങ്ങളുണ്ട്. 14ാം നൂറ്റാണ്ടില്‍ ദക്ഷിണേന്ത്യയില്‍ കണ്ടെത്തിയ കോഹിനൂര്‍ വജ്രത്തിന് കോടിക്കണക്കിന് രൂപ വിലമതിപ്പുണ്ട്.

അഭിഭാഷകര്‍ കോടതി ബഹിഷ്കരണം തുടര്‍ന്നു; മാധ്യമപ്രവര്‍ത്തകരെ കായികമായി നേരിടുമെന്ന മുന്നറിയിപ്പുമായി പ്രകടനവും

കൊച്ചി: അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് അഭിഭാഷകര്‍ കോടതി ബഹിഷ്കരണം തുടരുന്നു. വെള്ളിയാഴ്ചയും അഭിഭാഷകര്‍ കോടതി ബഹിഷ്കരിച്ചു. പ്രകോപനപരമായ മുദ്രാവാക്യങ്ങളുയര്‍ത്തി എറണാകുളം പ്രസ്ക്ളബ് പരിസരത്തേക്ക് പ്രകടനം നടത്തുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകരെ കായികമായി നേരിടുമെന്ന് അവര്‍ വിളിച്ചുപറഞ്ഞു. മറൈന്‍ ഡ്രൈവില്‍ നിന്നാരംഭിച്ച മാര്‍ച്ച് ഗെസ്റ്റ് ഹൗസ് പരിസരത്ത് പൊലീസ് തടഞ്ഞു. സംഘര്‍ഷത്തിന്‍െറ പശ്ചാത്തലത്തില്‍ സി.പി.എം നേതൃത്വത്തിലുള്ള അഭിഭാഷക സംഘടനയായ ഇന്ത്യന്‍ ലോയേഴ്സ് യൂനിയന്‍ യോഗം ചേര്‍ന്ന് മീഡിയ റൂം തുറന്നുനല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. അതിനിടെ, സംഭവത്തില്‍ ഹൈകോടതി ജഡ്ജിമാരായ എ. മുഹമ്മദ് മുഷ്താഖ്, എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ഷാജി പി. ചാലി, പി.ബി. സുരേഷ് കുമാര്‍, രാജ വിജയരാഘവന്‍ എന്നിവര്‍ അഭിഭാഷകരില്‍നിന്ന് തെളിവ് ശേഖരിച്ചു. സംഭവം സംബന്ധിച്ച ആഭ്യന്തര അന്വേഷണത്തിന് മുതിര്‍ന്ന അഭിഭാഷകരായ എം.കെ. ദാമോദരന്‍, എസ്. ശ്രീകുമാര്‍, ബച്ചു കുര്യന്‍, തോമസ് എബ്രഹാം, ജാജു…

മകളെ കൊലപ്പെടുത്തിയെന്ന്; ഭര്‍തൃബന്ധുക്കള്‍ക്കെതിരെ മുന്‍ ബിഹാര്‍ മന്ത്രിയുടെ പരാതി

പാറ്റ്ന: സ്വത്ത് കൈവശപെടുത്താന്‍ മകളെ കൊലപ്പെടുത്തിയെന്ന ബിഹാര്‍ മുന്‍ മന്ത്രി ബൈദ്യനാഥ് സാഹ്നിയുടെ പരാതിയില്‍ മകളുടെ ഭര്‍ത്തൃ ബന്ധുക്കള്‍ക്കെതിരെ കേസ്. 32കാരിയായ മകളെ മരിച്ചുപോയ ഭര്‍ത്താവിന്‍െറ ബന്ധുക്കള്‍ കൊലപ്പെടുത്തിയെന്ന് ബെഗുസരായ് ജില്ലയിലെ ഗാദവന്ദ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ സാഹ്നി നല്‍കിയ പരാതിയില്‍ പറയുന്നു. മരുമകന്‍െറ കുടുംബത്തിലെ ഏഴു പേര്‍ക്കെതിരില്‍ ആണ് സാഹ്നി പരാതി നല്‍കിയത്. ഭര്‍തൃ വീട്ടുകാര്‍ സാഹ്നിയുടെ മകള്‍ സംഗീത കുമാരിയുമായി സ്വത്തു സംബന്ധിച്ച തര്‍ക്കം നടന്നതായ വിവരം അറിഞ്ഞ് ഈ മാസം 20ന് സാഹ്നി മകള്‍ താമസിക്കുന്ന ബാരഗാവ് ഗ്രാമത്തില്‍ പോയിരുന്നു. വിവാഹ സമയത്ത് മകള്‍ക്കു നല്‍കിയ 300 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ ഭര്‍ത്താവിന്‍െറ ബന്ധുക്കള്‍ കൈവശപ്പെടുത്തിയതായി അദ്ദേഹം കണ്ടു. ഇതിനു പുറമെ അഞ്ചു ലക്ഷം രൂപ ഇവര്‍ ആവശ്യപ്പെട്ടതായും എന്നാല്‍, മകള്‍ അതനുസരിച്ചില്ളെന്നും സാഹ്നി പരാതിയില്‍ പറയുന്നു. തര്‍ക്കത്തിനിടയില്‍ സംഗീതയുടെ ഭര്‍തൃ സഹോദരന്‍ പങ്കജ് കുമാര്‍…

സ്ഥലം മാറ്റിയതിന്‍െറ മനോവിഷമത്തില്‍ ഹെഡ് കോണ്‍സ്റ്റബിളും തൂങ്ങിമരിച്ചു

ബംഗളൂരു: കര്‍ണാടകയില്‍ വിജയപുരയിലെ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ ഹെഡ് കോണ്‍സ്റ്റബ്ള്‍ അന്നറാവു സായ്ബന്ന (48) കലബുറഗി നഗരത്തിലെ താജ് സുല്‍ത്താന്‍പുറിലുള്ള കെ.എസ്.ആര്‍.പി ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ചു. ഒരു വര്‍ഷം മുമ്പ് ഹെഡ് കോണ്‍സ്റ്റബ്ളായി സ്ഥാനക്കയറ്റം നല്‍കിയ അന്നറാവുവിനെ ഐ.ആര്‍.ബിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതില്‍ അസന്തുഷ്ടനായ അദ്ദേഹം കലബുറഗിയിലെ കെ.എസ്.ആര്‍.പി ബറ്റാലിയനിലേക്ക് തന്നെ മാറ്റണമെന്നാവശ്യപ്പെട്ട് അപേക്ഷയും നല്‍കി. ഇദ്ദേഹത്തിന്‍െറ സ്ഥലംമാറ്റത്തിനുള്ള അപേക്ഷ പരിഗണിക്കാത്തതില്‍ ഏതാനും ദിവസമായി മനോവിഷമത്തിലായിരുന്നെന്ന് ഭാര്യ സീതാഭായ് പറഞ്ഞു. അന്നറാവുവിനൊപ്പം സ്ഥലംമാറ്റിയ എട്ടു കോണ്‍സ്റ്റബ്ള്‍മാരുടെ കലബുറഗിയിലേക്ക് തിരികെ മാറ്റണമെന്ന അപേക്ഷ പരിഗണിക്കുകയും ചെയ്തു. അന്നറാവു മദ്യപാനിയാണെന്നും ആരോഗ്യപ്രശ്നങ്ങള്‍ വേട്ടയാടിയിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു. മേലുദ്യോഗസ്ഥരില്‍നിന്ന് തൊഴില്‍പരമായി പീഡനം നേരിട്ടിരുന്നതായി ഒരിക്കല്‍പോലും പരാതിപ്പെട്ടിട്ടില്ലെന്നും സ്ഥലംമാറ്റത്തിനുള്ള അപേക്ഷ പരിഗണിക്കാത്തതിന്‍െറ മനോവിഷമത്തിലാണ് ജീവനൊടുക്കിയതെന്നും ഭാര്യ വ്യക്തമാക്കി.