കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട പരമ്പരക്കൊലയാളി ബാങ്ക് മോഷണത്തിനിടെ പിടിയില്‍

പാറ്റ്‌ന: പിതാവിന്‍െറ ഘാതകരെന്ന് ആരോപിക്കപ്പെടുന്ന നാലുപേരെ സിനിമാസ്റ്റൈലില്‍ കൊന്ന പരമ്പരക്കൊലയാളി പട്നയില്‍ മോഷണശ്രമത്തിനിടെ അറസ്റ്റിലായി. ചോദ്യം ചെയ്ത ഉദ്യോഗസ്ഥരോട് ‘സൈകോ കില്ലര്‍ അമിത്’ എന്ന് ഗൂഗ്ളില്‍ തിരഞ്ഞാല്‍ എല്ലാ ഉത്തരങ്ങളും ലഭിക്കുമെന്നായിരുന്നു അവിനാശ് ശ്രീവാസ്തവ എന്ന പ്രതിയുടെ മറുപടി. അപ്പോഴാണ് പിടിയിലായത് തങ്ങള്‍ തേടുന്ന കൊലയാളിയാണെന്ന് പൊലീസിന് മനസ്സിലായത്. ഡല്‍ഹി ജാമിഅ മില്ലിയ്യ സര്‍വകലാശാലയില്‍നിന്നും എം.സി.എ ബിരുദം നേടി പുറത്തിറങ്ങിയ ഇയാള്‍ ഐ.ടി കമ്പനിയായ ഇന്‍ഫോസിസില്‍ ഉയര്‍ന്ന ജോലിയും കരസ്ഥമാക്കി. നല്ല നിലയില്‍ ജീവിതം മുന്നോട്ടുപോകവെയാണ് 2003-ല്‍ ഇയാളുടെ അച്ഛനും ആര്‍.ജെ.ഡി. എം.എല്‍.സിയുമായിരുന്ന ലല്ലന്‍ ശ്രീവാസ്തവ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുന്നത്. പിതാവിനെ കൊന്നവരോടുള്ള പക അമിതിന്റെയുള്ളില്‍ തീയായി പുകഞ്ഞു. ഒടുവില്‍ കൊന്നവരെ ഇല്ലാതാക്കി പിതാവിന് നീതി നേടി കൊടുക്കുമെന്ന് തീരുമാനമെടുത്തു. ഒരു പ്രാദേശിക ഗുണ്ടാ സംഘത്തില്‍ ചേരുകയും 2003ല്‍ മൊയീന്‍ ഖാന്‍ എന്ന ക്രിമിനലിനെ വധിക്കുകയും ചെയ്തു.…

ഗീതാ ഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചതിനെതിരെ പ്രഭാത് പട്നായിക്

ന്യൂഡല്‍ഹി: ഗീതാ ഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചതിനെതിരെ പ്രമുഖ ഇടതുപക്ഷ സാമ്പത്തിക വിദഗ്ധന്‍ പ്രഭാത് പട്നായിക്. ഉദാരീകരണത്തിന്‍െറ ആളുകളില്‍നിന്ന് ഉപദേശം സ്വീകരിച്ചാല്‍ ബദല്‍ സൃഷ്ടിക്കാന്‍ സാധ്യമല്ലെന്ന് പ്രഭാത് പട്നായിക് പറഞ്ഞു. പ്രബുദ്ധരായ കേരളീയര്‍ക്ക് മുന്നില്‍ ഇത്തരം ഉപദേശങ്ങള്‍ നിലനില്‍ക്കില്ല. മോദിയുടെ വികസന നയമല്ല ഇടതു സര്‍ക്കാര്‍ പിന്തുടരേണ്ടത്. മുതലാളിത്ത വികസനത്തിനുള്ള മധ്യവര്‍ഗ സമ്മര്‍ദം അതിജീവിക്കണം. വന്‍കിട നിക്ഷേപമല്ല, സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നും പട്നായിക് പറഞ്ഞു. നിയമനത്തെതുടര്‍ന്നുള്ള വിവാദം രൂക്ഷമായതിനെതുടര്‍ന്ന് സി.പി.എം കേന്ദ്ര നേതൃത്വം ഇടപെട്ടു. ഇതുസംബന്ധിച്ച് സംസ്ഥാന ഘടകത്തില്‍നിന്ന് വിശദീകരണം തേടിയിരിക്കുകയാണ്. ഉദാരീകരണവും സ്വകാര്യവത്കരണവും കമ്പോള മുതലാളിത്തവുമെല്ലാം ശക്തമായി പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ഗീതാ ഗോപിനാഥിന്‍േറത്. ഇടതുപക്ഷം ശക്തമായി എതിര്‍ക്കുന്ന മോദി സര്‍ക്കാറിന്‍െറ പുതിയ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന് അനുകൂലമാണ് അവര്‍. വളം, സബ്സിഡി, താങ്ങുവില തുടങ്ങിയ ഇനങ്ങളിലുള്ള ചെലവ് വെട്ടിച്ചുരുക്കണമെന്നും ഗീതാ ഗോപിനാഥ് അഭിപ്രായപ്പെട്ടിട്ടുണ്ട്.…

14 വയസ്സിനു താഴെയുള്ള കുട്ടികളെക്കൊണ്ട് പണിയെടുപ്പിച്ചാല്‍ ആറു മാസം മുതല്‍ രണ്ടു വര്‍ഷം വരെ തടവ്

ന്യൂഡല്‍ഹി: ബാലവേല നിരോധന ഭേദഗതി നിയമത്തിന് പാര്‍ലമെന്‍റിന്‍െറ അംഗീകാരം. 14 വയസ്സിനു താഴെയുള്ള കുട്ടികളെക്കൊണ്ട് പണിയെടുപ്പിച്ചാല്‍ ആറു മാസം മുതല്‍ രണ്ടു വര്‍ഷം വരെ തടവ് ലഭിക്കുന്ന ശിക്ഷ ഉറപ്പുവരുത്തിയാണ് നിയമഭേദഗതിക്ക് അംഗീകാരം നല്‍കിയിരിക്കുന്നത്. അര ലക്ഷം രൂപവരെ പിഴയും അടക്കേണ്ടിവരും. 14 വയസ്സിനു താഴെയുള്ള കുട്ടികളെക്കൊണ്ട് ജോലിയെടുപ്പിക്കുന്നത് പൂര്‍ണമായും വിലക്കുന്നുണ്ടെങ്കിലും, സ്കൂള്‍ സമയത്തല്ലാത്ത നേരങ്ങളില്‍ കുടുംബത്തിന്‍െറ ഉടമസ്ഥതയിലുള്ള തൊഴിലിടങ്ങളിലും കുടില്‍ വ്യവസായങ്ങളിലും സഹായിക്കുന്നതിന് കുഴപ്പമില്ല. അടിസ്ഥാന വിദ്യാഭ്യാസം ആര്‍ക്കും നിഷേധിക്കപ്പെടരുതെന്ന ഉദ്ദേശ്യത്തോടെയാണിത്. പഠനത്തിന്‍െറ ഭാഗമായുള്ള ജോലി ചെയ്യുന്നതിനും തടസ്സമുണ്ടാകില്ല. എന്നാല്‍, 14 മുതല്‍ 18 വരെയുള്ള കുട്ടികളെ അപകട സാധ്യതയുള്ള തൊഴിലിടങ്ങളില്‍ പണിയെടുപ്പിക്കരുതെന്നും നിയമം നിഷ്കര്‍ശിക്കുന്നു. ബാലവേല നിരോധം ഏര്‍പ്പെടുത്തിയ തൊഴിലിടങ്ങളുടെ എണ്ണം 83ല്‍നിന്ന് 31 ആയി കുറച്ചിട്ടുണ്ട്. വിനോദ വ്യവസായ മേഖലകള്‍ക്ക് നിയമത്തില്‍ പ്രത്യേക ഇളവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ദേവാസ് ആന്‍ട്രിക്സ് ഇടപാട്: ഐ.എസ്.ആര്‍.ഒക്കെതിരെ വിധി; 6,700 കോടി നഷ്ടപരിഹാരം നല്‍കേണ്ടിവരും

ബംഗളൂരു: ദേവാസ് ആന്‍ട്രിക്സ് ഇടപാടുമായി ബന്ധപ്പെട്ട് ഹേഗിലെ രാജ്യാന്തര കോടതിയില്‍ നടന്നുവന്നിരുന്ന കേസില്‍ ഐ.എസ്.ആര്‍.ഒക്കെതിരെ വിധി. വിധിപ്രകാരം ഐ.എസ്.ആര്‍.ഒ 100 കോടി ഡോളര്‍ വരെ നഷ്ടപരിഹാരമായി നല്‍കേണ്ടി വന്നേക്കും. ഇന്ത്യന്‍ സര്‍ക്കാര്‍ കരാര്‍ റദ്ദാക്കിയത് തെറ്റാണെന്നും പക്ഷപാതപരമാണെന്നും കണ്ടത്തെി. നേരത്തെ കരാര്‍ റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത് ദേവാസ് രാജ്യാന്തര ക്രിമിനല്‍ കോടതിയെ സമീപിക്കുകയും ഐ.എസ്.ആര്‍.ഒക്കെതിരെ വിധിയുണ്ടാവുകയും ചെയ്തിരുന്നു. ഈ വിധി ചോദ്യം ചെയ്താണ് ഐ.എസ്.ആര്‍.ഒ ഹേഗിലെ രാജ്യാന്തര കോടതിയെ സമീപിച്ചത്. ഐ.എസ്.ആര്‍.ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്സും സ്വകാര്യ കമ്പനിയായ ദേവാസുമായി സ്പെക്ട്രം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് 2005ല്‍ ഒപ്പുവെച്ച കരാറാണ് സി.എ.ജി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് റദ്ദാക്കിയത്. സ്പെക്ട്രം ഇടപാടില്‍ രാജ്യത്തിന് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന സി.എ.ജി കണ്ടെത്തലിനെത്തുടര്‍ന്നാണ് അന്നത്തെ യു.പി.എ സര്‍ക്കാര്‍ കരാര്‍ റദ്ദാക്കിയത്. 350 കോടി ചെലവില്‍ ഐ.എസ്.ആര്‍.ഒ വിക്ഷേപിച്ച രണ്ട് ഉപഗ്രഹങ്ങളിലൂടെ…

മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ പിക്‌നിക്ക് ഡാംവുഡ് പാര്‍ക്കില്‍ നടന്നു

ചിക്കാഗോ: മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ വാര്‍ഷിക പിക്‌നിക്ക് മൗണ്ട് പ്രോസ്‌പെക്ടസിലുള്ള ഡാംവുഡ് പാര്‍ക്കില്‍ വച്ചു നടന്നു. പ്രസിഡന്റ് വിജി എസ്. നായര്‍ പിക്‌നിക്കിന് എത്തിയ ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു. കേരളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും, യു.ഡി.എഫ് പത്തനംതിട്ട ഡിസ്ട്രിക്ട് ചെയര്‍മാനുമായ വിക്ടര്‍ ടി. തോമസ് പിക്‌നിക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് കായിക മത്സരങ്ങള്‍ സതീശന്‍ നായരുടെ നേതൃത്വത്തില്‍ നടക്കുകയുണ്ടായി. മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സെപ്റ്റംബര്‍ 24-നു നടക്കുന്ന അസോസിയേഷന്റെ ഓണാഘോഷ പരിപാടിയില്‍ വച്ച് സമ്മാനദാനം നിര്‍വ്വഹിക്കുന്നതാണ്. ഹെറാള്‍ഡ് ഫിഗുരേദോ പിക്‌നിക്ക് കോര്‍ഡിനേറ്ററായിരുന്നു. മറ്റ് വിവിധ പരിപാടികള്‍ക്ക് ജോണ്‍ പാട്ടപ്പതി, പീറ്റര്‍ കുളങ്ങര, അജി പിള്ള തുടങ്ങിയവര്‍ നേതൃത്വം നല്‍കി. രാവിലെ 9 മണിക്ക് ആരംഭിച്ച പിക്‌നിക്ക് വൈകുന്നേരം മൂന്നര മണിയോടെ പര്യവസാനിച്ചു. പിക്‌നിക്കില്‍ പങ്കെടുത്ത ഏവര്‍ക്കും സെക്രട്ടറി അബ്രഹാം വര്‍ഗീസ് നന്ദി രേഖപ്പെടുത്തി.

സ്വാമി ഉദിത് ചൈതന്യ നായര്‍ സംഗമത്തില്‍ പങ്കെടുക്കുന്നു

ചിക്കാഗോ: ഓഗസ്റ്റ് 12,13,14 തീയതികളില്‍ ഹൂസ്റ്റണിലെ വിദ്യാധിരാജ നഗറില്‍ (ക്രൗണ്‍ പ്ലാസ, ഹൂസ്റ്റണ്‍) വച്ചു നടക്കുന്ന ദേശീയ നായര്‍ മഹാസംഗമത്തില്‍ സ്വാമി ഉദിത് ചൈതന്യജിയും പങ്കെടുക്കുന്നതാണ്. ഭാഗവതം വില്ലേജ് എന്ന എന്ന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അധിപനും ലോകമെമ്പാടും നാരായണീയവും, ഭവത്ഗീതായജ്ഞവും, രാമായണയജ്ഞവും നടത്തി മനുഷ്യനന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ആചാര്യനാണ് സ്വാമി ഉദിത് ചൈതന്യജി. അദ്ദേഹത്തിന്റെ ആത്മീയ പ്രഭാഷണവും തത്വവചനങ്ങളും എന്തുകൊണ്ടും നായര്‍ മഹാസംഗമത്തിന് ഒരു മുതല്‍ക്കൂട്ടായിരിക്കും. സാംസ്കാരികതയും ആത്മീയതയും വിളിച്ചോതുന്ന ഈ നായര്‍ മഹാസംഗമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ധൃതഗതിയില്‍ നടക്കുന്നതായി പ്രസിഡന്റ് ജി.കെ. പിള്ള അറിയിച്ചു. വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ട് സംഗമത്തില്‍ പങ്കെടുക്കുന്ന കുടുംബാംഗങ്ങള്‍ക്കുവേണ്ട എല്ലാ ഒരുക്കങ്ങളും ഏകദേശം പൂര്‍ത്തിയായതായി സെക്രട്ടറി സുനില്‍ നായര്‍ പറഞ്ഞു. സതീശന്‍ നായര്‍ അറിയിച്ചതാണിത്.

ആവേശം വാനോളമുയര്‍ന്നു; ചിക്കാഗോ എക്യൂമെനിക്കല്‍ വോളിബോള്‍ കിരീടം ക്‌നാനായ ചര്‍ച്ച് സ്വന്തമാക്കി

ചിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസിന്റെ ആഭിമുഖ്യത്തില്‍ നടന്ന ആറാമത് ഇന്റര്‍ ചര്‍ച്ച് വോളിബോള്‍ ടൂര്‍ണമെന്റ് കിരീടം ക്‌നാനായ ചര്‍ച്ച് സ്വന്തമാക്കി. അവസാന നിമിഷം വരെ അത്യന്തം വാശിയേറിയ മത്സരം കാഴ്ച വെച്ച കളിയില്‍ ചിക്കാഗോ മാര്‍ത്തോമാ ടീമിനെ പരാജയപ്പെടുത്തിയാണ് ക്‌നാനായ ടീം ഈ നേട്ടം കൈവരിച്ചത്. ജൂലൈ 24-ന് ഞായറാഴ്ച ഉച്ചയ്ക്ക് 1 മണി മുതല്‍ ഡസ്‌പ്ലെയിന്‍സിലെ ഫെല്‍ഡ്മാന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരങ്ങളില്‍ വിവിധ എക്യൂമെനിക്കല്‍ ദേവാലയങ്ങളെ പ്രതിനിധീകരിച്ച് ഒമ്പത് ടീമുകള്‍ മത്സരിച്ചു. മത്സരങ്ങള്‍ക്ക് മുന്നോടിയായി നടന്ന ഉദ്ഘാടന ചടങ്ങില്‍, വോളിബോള്‍ ടൂര്‍ണമെന്റ് ചെയര്‍മാന്‍ റവ. സോനു വര്‍ഗീസ് ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. റവ. ജോണ്‍ മത്തായി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന ഗ്രൂപ്പ് മത്സരങ്ങളില്‍ വിജയികളായ ചിക്കാഗോ മാര്‍ത്തോമാ ടീം, ക്‌നാനായ ടീം, സി.എസ്.ഐ ടീം, ബഥേല്‍ മാര്‍ത്തോമാ ടീം…

മൈക്രോഫിനാന്‍സ് തട്ടിപ്പില്‍നിന്ന് തടിയൂരാന്‍ എസ്.എന്‍.ഡി.പി സോഷ്യല്‍ മീഡിയയില്‍

ആലപ്പുഴ: മൈക്രോഫിനാന്‍സ് തട്ടിപ്പില്‍നിന്ന് തടിയൂരാന്‍ എസ്.എന്‍.ഡി.പി യോഗം സാമൂഹിക മാധ്യമങ്ങളുടെ സഹായം തേടുന്നു. യോഗത്തിന്‍െറ കീഴിലെ സൈബര്‍സേനയാണ് കാമ്പയിന്‍ ഏറ്റെടുത്തിരിക്കുന്നത്. സൈബര്‍ സേന സംസ്ഥാന ജോയന്‍റ് കണ്‍വീനര്‍മാരായ ദഞ്ചുദാസ് ചെറുവള്ളിമുക്ക്, സുരേഷ്ബാബു മാധവന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സൈബര്‍ പ്രചാരണം ശക്തമാക്കിയിരിക്കുന്നത്. ഫേസ്ബുക്കില്‍ പ്രചരിക്കുന്ന പോസ്റ്റ് തുടങ്ങുന്നത് മൈക്രോഫിനാന്‍സ് പദ്ധതി യോഗത്തിന്‍െറ കണ്ടുപിടിത്തമല്ലെന്നു പറഞ്ഞാണ്. 1800കളില്‍ ലാറ്റിനമേരിക്കന്‍ നാടുകളില്‍ കൃഷിക്കാര്‍ക്കിടയില്‍ ചെറിയ സമ്പാദ്യ പദ്ധതിയിലൂടെയും കര്‍ഷകര്‍ക്കും ചെറുകിട കുടില്‍വ്യവസായ സംരംഭകര്‍ക്കുമിടയില്‍ വായ്പാ പദ്ധതിയിലൂടെയും മുന്നേറിയ മഹദ് സംരംഭമായിരുന്നു ഇത്. രണ്ടാം ലോകയുദ്ധ കാലഘട്ടങ്ങളില്‍ സാമ്പത്തിക പ്രതിസന്ധിയും പട്ടിണിയും പരിഹരിച്ചത് പദ്ധതിയായിരുന്നു,1983ല്‍ മുഹമ്മദ് യൂനുസ് എന്ന സാമ്പത്തിക വിദഗ്ധന്‍ ബംഗ്ളാദേശില്‍ നടപ്പാക്കിയ സംരംഭമാണ് പിന്നീട് പടര്‍ന്നുപന്തലിച്ച് ഇന്നത്തെ മൈക്രോഫിനാന്‍സ് പദ്ധതിയായത് എന്നിങ്ങനെ പോകുന്നു പോസ്റ്റിലെ വിശദീകരണം. അതേസമയം, യൂനിയനുകളിലും ശാഖകളിലും നേരത്തേ പരിചയപ്പെടുത്തിയിരുന്നത് വെള്ളാപ്പള്ളിയാണ് മൈക്രോഫിനാന്‍സ് പദ്ധതിയുടെ ഉപജ്ഞാതാവെന്ന നിലയിലാണ്.…

കാര്‍ തട്ടിയെടുക്കാന്‍ ഡ്രൈവറെ കൊന്ന് മൃതദേഹം കത്തിച്ച കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം

കൊച്ചി: കാര്‍ തട്ടിയെടുക്കാന്‍ ടാക്സി ഡ്രൈവറെ കൊന്ന് മൃതദേഹം കത്തിച്ച കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ. ടാക്സി ഡ്രൈവറായിരുന്ന ഹൈദരലിയെ (46) കൊലപ്പെടുത്തിയ കേസിലെ ഒന്നും രണ്ടും നാലും പ്രതികളായ ശെല്‍വിന്‍ (29), തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശി സെബാസ്റ്റ്യന്‍ (49), ഈറോഡ് സ്വദേശി ശരവണന്‍ (29) എന്നിവരെയാണ് ശിക്ഷിച്ചത്. ജീവപര്യന്തത്തിന് പുറമെ ഗൂഢാലോചനക്കുറ്റത്തിന് മൂവര്‍ക്കും 10 വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. അഞ്ചാം പ്രതി കമ്പം പാളയത്തില്‍ പാണ്ടിക്ക് (41) തെളിവ് നശിപ്പിച്ച കുറ്റത്തിന് ഒരുവര്‍ഷം കഠിനതടവും വിധിച്ചു. സംഭവം നടക്കുമ്പോള്‍ മൂന്നാം പ്രതിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലായിരുന്നെന്ന് കണ്ടത്തെിയതിനത്തെുടര്‍ന്ന് വിചാരണ നടപടി ജുവനൈല്‍ കോടതിയിലേക്ക് മാറ്റി. പ്രതികള്‍ പിഴ അടക്കുകയാണെങ്കില്‍ ഇത് ഹൈദരലിയുടെ ആശ്രിതര്‍ക്ക് നല്‍കും. അടച്ചില്ളെങ്കില്‍ ഒന്നും രണ്ടും നാലും പ്രതികള്‍ രണ്ടുവര്‍ഷവും മൂന്നുമാസവും വീതം അധികതടവ്…

ബി.ജെ.പിയും വരമ്പത്ത് കൂലി നല്‍കാന്‍ തീരുമാനിച്ചിരുന്നെങ്കില്‍ പി. ജയരാജന്‍ പ്രസംഗിക്കാനുണ്ടാകുമായിരുന്നില്ലെന്ന് ബി.ജെ.പി

കാസര്‍കോട്: കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞതുപോലെ ബി.ജെ.പിയും വരമ്പത്ത് കൂലി നല്‍കാന്‍ തീരുമാനിച്ചിരുന്നെങ്കില്‍ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പ്രസംഗിക്കാനുണ്ടാകുമായിരുന്നില്ലെന്ന് ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരന്‍. ഈ നയം ഞങ്ങള്‍ പിന്തുടര്‍ന്നാല്‍ സി.പി.എമ്മിന്‍െറ സ്ഥിതി എന്താകും. വിനോദിന്‍െറ കൊലക്ക് വരമ്പത്ത് കൂലി നല്‍കിയാല്‍ എന്താണ് സ്ഥിതി. കണ്ണൂര്‍ ജില്ലയില്‍ സി.പി.എമ്മിന്‍െറ ഗ്രാമങ്ങളില്‍ ബി.ജെ.പിക്ക് എന്തുകാര്യം. ധനരാജിന്‍െറ കൊലപാതകത്തിന് പിന്നില്‍ സി.പി.എമ്മിലെ ആഭ്യന്തരസംഘര്‍ഷമാണെന്ന് പറഞ്ഞുകേള്‍ക്കുന്നു. പാര്‍ട്ടിയിലെ ആഭ്യന്തരകുഴപ്പങ്ങള്‍ അണികളില്‍നിന്നും ജനത്തില്‍നിന്നും മറച്ചുവെക്കാനാണ് കൊലപാതകം സി.പി.എം ആര്‍.എസ്.എസിന്‍െറ തലയില്‍ കെട്ടിവെക്കുന്നതെന്ന് മുരളീധരന്‍ പറഞ്ഞു.