മൂന്നു വകുപ്പുകള്‍ അഴിമതിയില്‍ കുളിച്ചുകിടക്കുന്നു, വസ്ത്രശാലകളില്‍ സ്ത്രീതൊഴിലാളികള്‍ക്ക് കടുത്ത പീഡനം- വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ്

തിരുവനന്തപുരം: തദ്ദേശസ്വയംഭരണം, തൊഴില്‍, ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വിസസ് വകുപ്പുകള്‍ അഴിമതിയില്‍ കുളിച്ചുകിടക്കുന്നുവെന്ന് വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ്. ഈ വകുപ്പുകളില്‍ പൊതുജനങ്ങളുടെ, പ്രത്യേകിച്ചും സ്ത്രീകളുടെ മൗലിക അവകാശങ്ങള്‍ ലംഘിക്കുന്ന തരത്തില്‍ അഴിമതി വ്യാപിച്ചുകിടക്കുകയാണെന്നും അടിയന്തര നടപടി വേണമെന്നും അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. ആരോഗ്യം, സാമൂഹികനീതി വകുപ്പുകളുടെ ഭാഗത്തുനിന്നും കടുത്ത അനാസ്ഥയുണ്ട്. ദേശീയ മനുഷ്യാവകാശ കമീഷന്‍ നിര്‍ദേശത്തത്തെുടര്‍ന്ന് വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ മൂന്നു ജില്ലയിലെ വസ്ത്രശാലകളില്‍ നടത്തിയ മിന്നല്‍ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ജേക്കബ് തോമസ് മുഖ്യമന്ത്രിക്ക് കത്തയച്ചത്. അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാലും തൊഴില്‍നിയമങ്ങള്‍ പാലിക്കപ്പെടാത്തതിനാലും വസ്ത്രശാലകളിലെ സ്ത്രീകള്‍ വെരിക്കോസ് വെയിന്‍, മൂത്രാശയ അണുബാധ, സന്ധി തേയ്മാനം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നെന്നാണ് മനുഷ്യാവകാശ കമീഷന്‍െറ വിലയിരുത്തല്‍. മിക്കയിടങ്ങളിലും ജീവനക്കാര്‍ക്ക് ആവശ്യത്തിന് ശൗചാലയങ്ങള്‍ ലഭ്യമല്ല. ജീവനക്കാര്‍ക്ക് ഇരിക്കാന്‍ കസേര നല്‍കണമെന്നാണ്…

ഹൈകോടതിയില്‍ മാധ്യമങ്ങള്‍ക്ക് വീണ്ടും നിയന്ത്രണം; ജഡ്ജിമാരുടെ ചേംബറുകളിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ പ്രവേശിക്കുന്നത് താല്‍ക്കാലികമായി തടഞ്ഞു

കൊച്ചി: മീഡിയ റൂം അടച്ചുപൂട്ടിയതിനു പിന്നാലെ ഹൈകോടതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഭാഗിക നിയന്ത്രണം. ജഡ്ജിമാരുടെ ചേംബറുകളിലേക്കും സ്റ്റെനോ പൂളുകളിലേക്കും മാധ്യമപ്രവര്‍ത്തകര്‍ പ്രവേശിക്കുന്നത് താല്‍ക്കാലികമായി തടഞ്ഞു. കോടതിമുറികളിലെ നിയമനടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തടസ്സമില്ലെന്നും അറിയിച്ചു. ജഡ്ജിമാര്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ ജഡ്ജിയുടെ ചേംബറിലെ സ്റ്റെനോഗ്രാഫര്‍മാരാണ് കുറിച്ചെടുക്കുന്നത്. ചിലപ്പോള്‍ സ്റ്റെനോപൂളില്‍നിന്നുള്ളവരാവും എത്തുക. ഇത് പിന്നീട് ചേംബറിലത്തെി കമ്പ്യൂട്ടറില്‍ തയാറാക്കുകയാണ് ചെയ്യുന്നത്. മിക്കവാറും പ്രധാന ഉത്തരവുകള്‍ക്ക് ചേംബറുകളെയാണ് ആശ്രയിക്കുക. തുറന്ന കോടതികളിലെ ഉത്തരവുകള്‍ നേരിട്ട് കേട്ടാലും സംശയങ്ങള്‍ ദൂരീകരിക്കുന്നത് മാധ്യമലേഖകര്‍ ചേംബറുകളിലത്തെി ഉത്തരവ് പരിശോധിച്ചാണ്. അഭിഭാഷകരുമായി ബന്ധപ്പെട്ട സംഘര്‍ഷാവസ്ഥക്ക് തൊട്ടുമുമ്പുവരെ ചേംബറുകളില്‍ എത്തി വിധിന്യായങ്ങള്‍ വായിച്ചുനോക്കാനും പ്രധാന വസ്തുതകള്‍ കുറിച്ചെടുക്കാനും മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുമതി ഉണ്ടായിരുന്നു. 2008ലാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഹൈകോടതി ഇത്തരമൊരു സൗകര്യം അനുവദിച്ചത്. ഈ ഉത്തരവ് നിലനില്‍ക്കെയാണ് ഇപ്പോഴത്തെ ഭാഗിക നിയന്ത്രണം. ഇതോടെ കോടതി ഉത്തരവുകള്‍ വാര്‍ത്തയായി ജനങ്ങളിലേക്കത്തെിക്കാന്‍ സൗകര്യമില്ലാതായി. ഉത്തരവുകള്‍ അതാത്…

പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജിന്റെ അനധികൃത സ്വത്ത് സമ്പാദനം; വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

തിരുവനന്തപുരം: പൊതുമരാമത്ത് സെക്രട്ടറി ടി.ഒ.സൂരജ് വരുമാനത്തെക്കാള്‍ മൂന്നിരട്ടിയിലധികം സമ്പാദിച്ചതായി വിജലന്‍സ് റിപ്പോര്‍ട്ട്. ലോകായുക്ത ജസ്റ്റിസ് പയസ് കുര്യാക്കോസും ഉപ ലോകായുക്ത ജസ്റ്റിസ് കെ.പി. ബാലചന്ദ്രനും അടങ്ങിയ ഡിവിഷന്‍ ബെഞ്ചിനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അന്വേഷണത്തിന്‍െറ ഒരു ഘട്ടം പൂര്‍ത്തിയാക്കിയപ്പോള്‍ കോടികളുടെ സമ്പാദ്യം കണ്ടെത്തിയെന്നും ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന്‍ വരുമാനത്തിന്‍െറ മൂന്നിരട്ടി സ്വത്ത് സമ്പാദിച്ചതില്‍ ദുരൂഹതയുണ്ടെന്നും ചൂണ്ടിക്കാട്ടി സൂരജിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാറിന് കത്ത് നല്‍കിയതിനിടക്കാണ് ലോകായുക്തക്ക് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും മംഗളൂരുവിലും അനധികൃത സ്വത്ത് കണ്ടത്തെിയിട്ടുണ്ട്. ഇവിടെയെല്ലാം ഭാര്യയുടെയും മൂന്നു മക്കളുടെയും പേരില്‍ ഭൂമിയും ഫ്ളാറ്റുകളുമുണ്ട്. ആറ് ആഡംബര കാറുകളുണ്ട്. മകന്‍െറ പേരില്‍ മംഗലാപുരത്ത് ആഡംബര ഫ്ളാറ്റുണ്ട്. കൊച്ചിയില്‍ സ്വന്തം പേരില്‍ കോടികളുടെ ഭൂമിയും ഗോഡൗണുമുണ്ട്. തിരുവനന്തപുരത്തെ വീട്ടിലെ പരിശോധനയില്‍ 22.62 ലക്ഷവും 1513 യു.എസ്…

ദുബൈയില്‍ ട്രക്കിന് പിന്നില്‍ മിനിബസ് ഇടിച്ച് ആറ് ഇന്ത്യക്കാരടക്കം ഏഴുപേര്‍ മരിച്ചു

ദുബൈ: എമിറേറ്റ്സ് റോഡില്‍ നിര്‍ത്തിയിട്ട ട്രക്കിന് പിന്നില്‍ മിനിബസ് ഇടിച്ച് ആറ് ഇന്ത്യക്കാരടക്കം ഏഴുപേര്‍ മരിച്ചു. മരിച്ചവരില്‍ ഒരാള്‍ എറണാകുളം പിറവം സ്വദേശി എവിന്‍ കുമാര്‍ (29) ആണെന്ന് തിരിച്ചറിഞ്ഞു. ഉത്തരേന്ത്യക്കാരനായ ഹുസൈനാണ് തിരിച്ചറിഞ്ഞ മറ്റൊരാള്‍. 13 പേര്‍ക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണ്. എമിറേറ്റ്സ് റോഡിന്‍െറ ദുബൈ- അബൂദബി ദിശയില്‍ ജബല്‍ അലി ആല്‍ മക്തൂം വിമാനത്താവളത്തിന് സമീപം ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. ദുബൈയിലെ സ്റ്റീല്‍ കമ്പനിയിലെ എന്‍ജിനിയര്‍മാര്‍ അടക്കമുള്ള ജീവനക്കാര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍ പെട്ടത്. 20 ജീവനക്കാരാണ് ബസിലുണ്ടായിരുന്നത്. മിനിബസ് ഡ്രൈവറടക്കം ഏഴുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ച ബാക്കിയുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. മിനിബസ് ഡ്രൈവറുടെ അശ്രദ്ധയും അപകടത്തിന് കാരണമാക്കിയതായി പൊലീസ് പറഞ്ഞു. എവിന്‍ കുമാര്‍ സ്റ്റീല്‍ കമ്പനിയില്‍ എന്‍ജിനിയറായി ജോലി ചെയ്യുകയായിരുന്നു.

ഓടിക്കൊണ്ടിരുന്ന ആംബുലന്‍സ് തീപിടിച്ച് പൊട്ടിത്തെറിച്ച് വൃദ്ധനും മകളും മരിച്ചു

കൊച്ചി: ഓടിക്കൊണ്ടിരുന്ന ആംബുലന്‍സിന് തീപിടിച്ച് വൃദ്ധനും മകളും മരിച്ചു. രണ്ടു പേര്‍ക്ക് പൊള്ളലേറ്റു. ഡ്രൈവറടക്കം മറ്റ് രണ്ടുപേര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രി 7.30ഓടെ എം.സി റോഡില്‍ മൂവാറ്റുപുഴ-കോട്ടയം റൂട്ടിലെ മീന്‍കുന്നം സാറ്റലൈറ്റിന് സമീപമായിരുന്നു അപകടം. വയനാട്, കല്‍പറ്റയില്‍നിന്ന് കോട്ടയം കാരിത്താസ് ആശുപത്രിയിലേക്ക് വരുകയായിരുന്ന ആംബുലന്‍സിനാണ് തീപിടിച്ചത്. ഏറ്റുമാനൂര്‍ വട്ടച്ചിറ വാരക്കാലായില്‍ വി.ജെ. ജയിംസ് (72), മകള്‍ തിരുവനന്തപുരം കേശവദാസപുരം മഞ്ഞാങ്കല്‍ ഷാജിയുടെ ഭാര്യ അമ്പിളി (45) എന്നിവരാണ് മരിച്ചത്. ആംബുലന്‍സില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ജയിംസിന്‍െറ മകന്‍െറ ഭാര്യ ജോയിസ് (45), ഹോം നഴ്സ് കുമളി ഉത്തമപാളയം അംബേദ്കര്‍ കോളനിയില്‍ ലക്ഷ്മി (60) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ആംബുലന്‍സിലുണ്ടായിരുന്ന മെയില്‍ നഴ്സ് മെന്‍വിന്‍ (24), ആംബുലന്‍സ് ഡ്രൈവര്‍ കൃഷ്ണദാസ് (40) എന്നിവരാണ് രക്ഷപ്പെട്ടത്. ശരീരമാകെ പൊള്ളലേറ്റ ലക്ഷ്മിയെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം കോട്ടയം മെഡിക്കല്‍ കോളേജിലേക്കു മാറ്റി. ജോയിസിന്…

കേന്ദ്ര ജീവനക്കാര്‍ക്ക് പുതുക്കിയ ശമ്പളം ആഗസ്റ്റ് മുതല്‍; ജോലിയില്‍ ശുഷ്കാന്തിയില്ലാത്ത ജീവനക്കാര്‍ക്ക് വാര്‍ഷിക ഇന്‍ക്രിമെന്‍റ് കിട്ടില്ല

ന്യൂഡല്‍ഹി: കേന്ദ്ര ജീവനക്കാര്‍ക്ക് ഏഴാം ശമ്പള കമീഷന്‍ റിപ്പോര്‍ട്ട് പ്രകാരമുള്ള പുതുക്കിയ ശമ്പളം ആഗസ്റ്റ് മുതല്‍ നല്‍കുന്നതിന് ഗസറ്റ് വിജ്ഞാപനമായി. ജോലിയില്‍ ശുഷ്കാന്തിയില്ലാത്ത കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി വാര്‍ഷിക ഇന്‍ക്രിമെന്‍റ് കിട്ടില്ല. സേവനത്തിന്‍െറ ആദ്യ 20 വര്‍ഷത്തിനകം അടിസ്ഥാന തൊഴില്‍ പുരോഗതി നിലവാരം കൈവരിക്കാത്തവരുടെ വാര്‍ഷിക ഇന്‍ക്രിമെന്‍റ് തടഞ്ഞുവെക്കണമെന്ന ശിപാര്‍ശ ധനമന്ത്രാലയം അംഗീകരിച്ചു. പ്രത്യേകിച്ചൊരു ശ്രദ്ധയുമില്ലെങ്കിലും പ്രമോഷനും ഇന്‍ക്രിമെന്‍റും സമയാസമയം ഉണ്ടാകുമെന്ന കാഴ്ചപ്പാടാണ് നിലനില്‍ക്കുന്നതെന്ന് ശമ്പള കമീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അത്തരത്തില്‍ ഉദാസീനമായ നിലപാട് വെച്ചുപൊറുപ്പിക്കുന്നതിനോട് വിയോജിച്ചാണ് പ്രമോഷന്‍-ഇന്‍ക്രിമെന്‍റിന് കമീഷന്‍ വ്യവസ്ഥ മുന്നോട്ടുവെച്ചത്. പ്രമോഷന്‍, സാമ്പത്തികമായ ഉയര്‍ച്ച എന്നിവക്കുള്ള പ്രവര്‍ത്തന അവലോകന റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാന സൂചിക ‘നല്ലത് (ഗുഡ്)’ എന്നതില്‍നിന്ന് ‘വളരെ നല്ലത് (വെരി ഗുഡ്)’ ആയി ധനമന്ത്രാലയം ഉയര്‍ത്തി നിശ്ചയിച്ചു. വാര്‍ഷിക ഇന്‍ക്രിമെന്‍റിന് മേലില്‍ ജനുവരി ഒന്ന്, ജൂലൈ ഒന്ന് എന്നീ തീയതികള്‍ ഉണ്ടാവും. നിയമന…

ഇറോം ശര്‍മിളയുടെ തീരുമാനത്തിനു പിന്നില്‍ ബ്രിട്ടീഷ് സുഹൃത്ത്; വിവാഹം ഉടന്‍

ഇംഫാല്‍: 16 വര്‍ഷമായി തുടരുന്ന നിരാഹാരസമരം അവസാനിപ്പിക്കാനുള്ള മണിപ്പൂരിന്‍െറ ഉരുക്കുവനിത ഇറോം ശര്‍മിളയുടെ തീരുമാനത്തിനുപുറകില്‍ സുഹൃത്തായ ബ്രിട്ടീഷുകാരന്‍. വര്‍ഷങ്ങളായി ഇറോം ശര്‍മിളക്കൊപ്പമുള്ള ഇന്ത്യന്‍ വംശജനായ ഈ സുഹൃത്തിനെ അവര്‍ ഉടന്‍ വിവാഹം കഴിക്കുമെന്നും സൂചനയുണ്ട്. അതിനിടെ, നിരാഹാരത്തില്‍നിന്ന് പിന്മാറാനുള്ള ഇറോം ശര്‍മിളയുടെ പെട്ടെന്നുള്ള തീരുമാനം വീട്ടുകാരെയും സഹപ്രവര്‍ത്തകരെയും ഞെട്ടിച്ചു. ഇവര്‍ അറിയാതെയാണ് ഇറോം ശര്‍മിള ഈ തീരുമാനമെടുത്തത്. ഇറോം ശര്‍മിളയുടെ സഹോദരന്‍ സിംഗാജിതിന് പിന്മാറ്റം സംബന്ധിച്ച് സൂചനപോലുമുണ്ടായിരുന്നില്ല. വിവരമറിഞ്ഞത് സുഹൃത്തുക്കളില്‍ നിന്നാണെന്ന് അദ്ദേഹം പറഞ്ഞു. ഇറോം ശര്‍മിളയുടെ ഏറ്റവുമടുത്ത അനുയായിയും മണിപ്പൂര്‍ ഹ്യൂമന്‍ റൈറ്റ്സ് അലര്‍ട്ട് എന്ന സംഘടനയുടെ ഡയറക്ടറുമായ ബബ്ലു ലോയ്ടോന്‍ബമിനെയും തീരുമാനം ഞെട്ടിച്ചു. 15 വര്‍ഷം നിരാഹാരം നടത്തിയിട്ടും ‘അഫ്സ്പ’ പിന്‍വലിച്ചിട്ടില്ലെങ്കില്‍ 30 വര്‍ഷം കഴിഞ്ഞാലും ഇത് പിന്‍വലിക്കാനിടയില്ല -അദ്ദേഹം പറഞ്ഞു. ഇറോം ശര്‍മിളയുടെ ബ്രിട്ടീഷുകാരനായ സുഹൃത്താണ് നിരാഹാരം അവസാനിപ്പിക്കാന്‍ പ്രേരണ ചെലുത്തിയതെന്നാണ് സഹപ്രവര്‍ത്തകര്‍…

ജയരാജന്റെ ജാമ്യം റദ്ദാക്കണം: കുമ്മനം

തിരുവനന്തപുരം: കലാപത്തിന് ആഹ്വാനം ചെയ്യുന്ന സിപിഎം കണ്ണുര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ ജാമ്യം കോടതി റദ്ദാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കൊലക്കേസുകളില്‍ പ്രതിയായ ജയരാജന് നിബന്ധനകളോടെയാണ് കോടതി ജാമ്യം നല്‍കിയത്. കൊലപാതകത്തിന് ആഹ്വാനം ചെയ്യുന്നതിലൂടെ ജയരാജന്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചിരിക്കുകയാണ്.ഒ രാജഗോപാലിന്റെ എംഎല്‍എ ഹോസ്റ്റലിലെ ഓഫീസ് ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു കുമ്മനം. കണ്ണൂരിലെ രാഷ്ടീയ കൊലപാതകങ്ങളുടെ ഉത്തരവാദികള്‍ കൊടിയേരിയേയും ജയരാജനേയും പോലുള്ള സിപിഎം നേതാക്കളാണ്. ആദര്‍ശം ഇല്ലാത്തതിനാലാണ് ആയുധം എടുക്കുന്നത്. എന്ന് സമാധാനം ഉണ്ടാകുമോ അന്ന് സിപിഎം ഇല്ലാതാകും. കുമ്മനം പറഞ്ഞു. എംഎല്‍എ ഹോസ്റ്റലിലെ ചന്ദ്രഗിരി ബ്‌ളോക്കില്‍ 203-ാം മുറിയിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ചടങ്ങില്‍്.ഒ രാജഗോപാല്‍എംഎല്‍എ, ബിജെപി നേതാക്കളായ എം ടി രമേശ്, എം ഗണേശ്,ജോര്‍ജ്ജ് കുര്യന്‍ കെ രാമന്‍പിള്ള, സി ശിവന്‍കുട്ടി, രാജിപ്രസാദ്, പ്രമീളാ നായിക്,എം എസ് കുമാര്‍,…

‘തിയോളജി ഓഫ് ദി ബോഡി’ സെമിനാര്‍ ഓഗസ്റ്റ്‌ 6 ശനിയാഴ്‌ച്ച കാലിഫോര്‍ണിയ സാക്രമന്റോയിലെ ക്നാനായ കാതോലിക് മിഷ്യനില്‍

കാലിഫോര്‍ണിയ: യുവതലമുറയുടെ വെല്ലുവിളികള്‍ക്ക് ഉത്തരം നല്‍കുന്ന ‘തിയോളജി ഓഫ് ദി ബോഡി’യെ ആസ്പദമാക്കിയുള്ള ഏകദിന സെമിനാര്‍ യുവതീ യുവാക്കള്‍ക്കായി ഓഗസ്റ്റ്‌ 6-ന് ശനിയാഴ്ച്ച കാലിഫോര്‍ണിയായിലെ സാക്രമന്റോയില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ നാമത്തിലുള്ള ക്നാനായ കാതോലിക് മിഷനില്‍ രാവിലെ പത്തു മണി മുതല്‍ വൈകിട്ടു നാലര വരെ നടത്തപ്പെടുന്നു. സാക്രമന്റോയിലെ യെലക് ഗ്രോവിലുള്ള പീസ്‌ പ്രെസ്ബറ്റേറിയന്‍ ചര്‍ച്ചില്‍ വച്ചു നടത്തുന്ന ഈ സെമിനാര്‍ നയിക്കുന്നത് തിയോളജി ഓഫ് ദി ബോഡി ഫോര്‍ ലൈഫ് മിനിസ്‌ട്രിയുടെ പ്രസിഡന്റും, സ്ഥാപകനുമായ ബാബു ജോണ്‍ ആയിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്ക്ക്: ബിന്ദു ലൂക്കോസ് (യൂത്ത് കോ-ഓര്‍ഡിനേറ്റര്‍)916 838 7032, ഫാ. മാത്യു മേലെടത്തു (മിഷന്‍ ഡയറക്ടര്‍)248 820 1190, സിറില്‍ പുത്തന്‍‌പുരയില്‍ (മിഷന്‍ സെക്രട്ടറി) 718 316 5603.

ഇറോം ശര്‍മ്മിള 16 വര്‍ഷത്തെ നിരാഹാര സമരം അവസാനിപ്പിക്കുന്നു; അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതോടൊപ്പം പോരാട്ടവും തുടരുമെന്ന്

ഇംഫാല്‍: മണിപ്പൂരിലെ സമരനായിക ഇറോം ശര്‍മിള 16 വര്‍ഷം നീണ്ട തന്റെ നിരാഹാര സമരം അവസാനിപ്പിക്കുകയാണ്. ആഗസ്റ്റ് ഒമ്പതിന് സമരം അവസാനിപ്പിക്കുമെന്ന് അവര്‍ ഔദ്യോഗികമായി അറിയിച്ചു. മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. എന്നാല്‍ പോരാട്ടങ്ങള്‍ തുടരുന്നതില്‍ നിന്നല്ല പിന്‍വാങ്ങുന്നതെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. അസമിലെ പ്രത്യേക സൈനിക സായുധാധികാര നിയമം (ആംഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ പവര്‍ ആക്ട്) റദ്ദാക്കണമെന്നാവശ്യപ്പെട്ട് 16 വര്‍ഷങ്ങളായി നിരാഹാര സമരത്തിലാണ് ഇറോം ശര്‍മിള. വര്‍ഷങ്ങള്‍ നീണ്ട സമരത്തിനിടെ പലവതവണ ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 2006ല്‍ ജന്തര്‍ മന്ദിറിന് മുന്നില്‍ മരണം വരെ നിരാഹാര സമരം നടത്തിയ കേസില്‍ ഇറോം ശര്‍മിളയെ ഡല്‍ഹി കോടതി വെറുതെവിട്ടിരുന്നു. കേസില്‍ മാപ്പപേക്ഷിക്കാന്‍ ഇറോം ശര്‍മിള തയാറായിരുന്നില്ല. ആത്മഹത്യാശ്രമത്തിന്റെ പേരില്‍ പല തവണ ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മണിപ്പൂരികള്‍ ആഗ്രഹിക്കുന്ന സ്വാതന്ത്ര്യം നേടികൊടുക്കാന്‍ സ്വന്തം ജീവിതം ബലികൊടുക്കാന്‍ തയ്യാറായ…