വൃദ്ധനായ പുരോഹിതനെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികള്‍ കഴുത്ത് അറുത്തു കൊലപ്പെടുത്തിയ ഫ്രാന്‍സിലെ പള്ളിയുടെ അള്ത്താരയയ്ക്ക് മുന്നില്‍ ക്രൈസ്തവര്‍ക്കൊപ്പം കുര്‍ബാനയില്‍ പങ്കെടുത്ത് ഇസ്ലാം വിശ്വാസികള്‍. ജാക്വസ് ഹാമെല്‍ എന്ന 84കാരന് വൈദികനെ ക്രൂരമായി കൊലപ്പെടുത്തിയ നോര്‍മാണ്ടി, റുവാനിലെ സെന്റ് എറ്റിനെ കത്തോലിക്കാ പള്ളിയിലും അതിനോടനുബന്ധിച്ചുള്ള മറ്റ് പള്ളികളിലുമാണ് മുസ്ലീങ്ങളും കുര്‍ബാനയില്‍ പങ്കെടുത്ത് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചത്. ലോകത്തെ യഥാര്‍ത്ഥ ഇസ്ലാം വിശ്വാസികള്‍ മുഴുവന്‍ ഇസ്ലാമിക് സ്റ്റേറിന് എതിരാണെന്ന് പ്രഖ്യാപിച്ച് അവര്‍ ക്രൈസ്തവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. അക്രമത്തിന് ദൃക്സാക്ഷിയായിരുന്ന കന്യാസ്ത്രീയും കുര്‍ബാനയില്‍ പങ്കെടുത്തു. മുസ്ലീങ്ങളുടെ ഐക്യാര്‍ദാര്‍ഡ്യ പ്രകടനത്തെ സന്തോഷപൂര്‍വ്വമാണ് ക്രൈസ്തവര്‍ സ്വാഗതം ചെയ്തത്. മുസ്ലീം സഹോദരങ്ങളുടെ സാന്നിധ്യം ഈ അവസരത്തില്‍ വളരെ ഹൃദയസ്പര്‍ശിയാണ്. അവര്‍ ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നത് ധൈര്യത്തിന്റെ ഒരു പ്രകടനമാണ്- റൂവനിലെ ആര്‍ച്ച്ബിഷപ്പ് ഡൊമനിക് ലെബ്രൂണ്‍ പറഞ്ഞു. റുവാനിലെ സെന്റ് എറ്റിനെ പള്ളിക്കു പുറമേ മിലാനിലെ സാന്റാ മരിയ കാരവിഗ്ഗിയോ…
Day: August 1, 2016
സാഹിത്യവേദി ഓഗസ്റ്റ് അഞ്ചിന്
ഷിക്കാഗോ: 2016 ഓഗസ്റ്റ് മാസ സാഹിത്യവേദിയായ 197-മത് സാഹിത്യവേദി അഞ്ചാംതീയതി വെള്ളിയാഴ്ച വൈകുന്നേരം 6.30-നു കണ്ട്രി ഇന്‍ ആന്‍ഡ് സ്യൂട്ടില്‍ (2200 S. Elmhurst, MT Prospect, IL) സമ്മേളിക്കുന്നതാണ്. പ്രശസ്ത സിനിമാ നിര്‍മ്മാതാവും, സംവിധായികയും, സമൂഹ്യപ്രവര്‍ത്തകയുമായ അഡ്വ. ലിജി പുല്ലാപ്പള്ളി, ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച്, അനവധി ഗുരുക്കന്മാരുടേയും, മഹര്‍ഷിമാരുടേയും കീഴില്‍ ധ്യാനവിചിന്തനങ്ങളുടെ വിവിധ ഘട്ടങ്ങളിലൂടെ നേടിയ പരിശീലനങ്ങളുടെ പിന്‍ബലത്തില്‍ രചിച്ച “കിങ്ഡം വാര്’ എന്ന പുസ്തകത്തിന്റെ ആസ്വാദക ചര്‍ച്ച ഗ്രന്ഥകാരിയുടെ നേതൃത്വത്തില്‍ സാഹിത്യവേദിയില്‍ അരങ്ങേറുന്നതാണ്. 196-മത് സാഹിത്യവേദി ജോസ് ആന്റണി പുത്തന്‍വീട്ടിലിന്റെ അധ്യക്ഷതയില്‍ കൂടി “അച്ചന് നടത്തിയ വഴികളിലൂടെ’ എന്ന പ്രബന്ധം രമാ രാജ അവതരിപ്പിച്ചു. ലക്ഷ്മി നായര്‍ “ഒരു വിലാപം’ എന്ന കവിത എഴുതി അവതരിപ്പിച്ചു. നോവലിസ്റ്റ് മാത്യു മറ്റത്തിലിന്റെ നിര്യാണത്തില്‍ സാഹിത്യവേദി അനുശോചനം രേഖപ്പെടുത്തി. ഷാജന് ആനിത്തോട്ടത്തിന്റെ കൃതജ്ഞതയോടുകൂടി ഡോ. ചിന്നമ്മ…
നൈപ്പ് “സിസ്റ്റര്‍ സിറ്റി’ പ്രോഗ്രാമിനു തുടക്കമായി
അമേരിക്കയിലെ പ്രവാസി സംഘടനകള്‍ അവര്‍ താമസിക്കുന്ന നഗരത്തെ കേരളത്തിലെ മുനിസിപ്പാലിറ്റികളുമായി ബന്ധിപ്പിക്കുന്ന “സിസ്റ്റര്‍ സിറ്റി’ പ്രോഗ്രാമിനു തുടക്കമായി. തൃക്കാക്കര, കളമശേരി, തൃപ്പൂണിത്തുറ, വൈക്കം മുനിസിപ്പാലിറ്റികളാണ് ഈ പദ്ധതിയില്‍ തത്പരരായി മുന്നോട്ടുവന്നിട്ടുള്ളത്. അമേരിക്കയിലെ ഇന്ത്യന്‍ ഐ.ടി ഉദ്യോഗസ്ഥരുടെ സംഘടനയായ “നൈപ്പ്’ ആണ് ഇതിനു മുന്‍കൈ എടുക്കുന്നത്. കേരളത്തിലെ ഏതെങ്കിലും മുനിസിപ്പാലിറ്റിയോ, അല്ലെങ്കില്‍ ഏതെങ്കിലും ഒരു നഗരത്തെയോ അമേരിക്കയിലെ ഒരു സിറ്റിയുമായി ബന്ധിപ്പിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇപ്പോള്‍ ഇന്ത്യയിലെ മെട്രോ നഗരങ്ങളായ മുംബൈ, ഡല്‍ഹി, ബാംഗളൂരൂ തുടങ്ങിയ നഗരങ്ങള്‍ക്കാണ് ലോകരാജ്യങ്ങളുമായി സിസ്റ്റര്‍ സിറ്റി പദ്ധതിയുള്ളത്. ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ കേരളവും ഈ നിലയിലേക്ക് ഉയര്‍ന്നുവരും. ലക്ഷ്യങ്ങള്‍: * സമൂഹങ്ങള്‍ തമ്മിലുള്ള സാംസ്കാരിക കൈമാറ്റം * ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ധര്‍മ്മസ്ഥാപനങ്ങളുമായുള്ള സാമൂഹിക സഹകരണം, (റോട്ടറി ക്ലബ്, റെഡ്ക്രോസ്) * സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാം. * ഏറ്റവും മികച്ച വ്യാപാര സഹകരണം…
ഫോട്ടോഗ്രാഫര്‍ ബാബുസ് പനച്ചമൂടിന്റെ മാതാവ് ചിന്നമ്മ നിര്യാതയായി
മാവേലിക്കര: മാവേലിക്കരയിലെ പ്രമുഖ ഫോട്ടോഗ്രാഫറും ന്യൂസ്റിപ്പോര്ട്ടറുമായ ബാബൂസ് പനച്ചമൂട് (കെ.പിഏബ്രഹാം)ന്റെ മാതാവ് ചിന്നമ്മ(87) നിര്യാതയായി. പത്തിച്ചിറ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് വലിയപള്ളി മുന്‍ ട്രസ്റ്റിയും സെക്രട്ടറിയുമായ പത്തിച്ചിറ നെല്ലുരകിഴക്കതില് രാജുഭവനത്തില്‍ റിട്ട.ജോയിന്റ ആ.ടി.ഒ ടി.സി പാപ്പച്ചന്റെ ഭാര്യയാണ് പരേത. ഈരേഴ വടക്ക്മുറിയില്‍ മംഗലത്ത് കുടുംബാംഗമാണ്. സംസ്കാരം ചൊവ്വാഴ്ച രണ്ടുമണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക്ശേഷം പത്തിച്ചിറ സെന്റ്ജോണ്‍സ് ഓര്‍ത്തഡോക്സ് വലിയപള്ളിയില്‍ മക്കള്‍:കെ.പി മാത്യൂ,കെ.പി ഏബ്രഹാം, കെ.പിവര്ഗീസ്, കെ.പിസഖറിയ (നാലുപേരുംകെ.എസ്.എ ഉദ്യോഗസ്ഥര്‍), കെ.പി എലിസബത്ത ്(റിട്ട ്ഹെഡ്മിസ്ട്രസ് മറ്റം സെന്റ്ജോണ്‍സ് എച്ച്.എസ്.എസ്), ബിന്ദു.പി. സൂസണ്‍ (വൈസ്പ്രിന്‍സിപ്പല്‍, എം.ജി.എംസീനിയര്‍ സെക്കണ്ടറി സ്കൂള്‍, കരുവാറ്റ), മരുമക്കള്‍: അച്ചാമ്മ മാത്യൂ, ഉഷവി.ജോര്‍ജ് (പ്രിന്‍സിപ്പല്‍, ഗവ.ബോയ്സ് എച്ച്.എസ്.എസ ്ഹരിപ്പാട്), ലിനിവര്ഗീസ ്(പൂത്തുര്‍), ഷീലജോണ് (അധ്യാപിക, മറ്റം സെന്റ് ജോണ്‍സ് എച്ച്.എസ്.എസ്), അഡ്വ.മാത്യൂ വേളങ്ങാടന്‍ (കറ്റാനം), ജയ്സ്മാത്യൂ, മുഞ്ഞനാട്ട് (കരുവാറ്റ) മനേജര്‍ എസ്.ബി.ടി മാന്നാര്‍.
മലയാളികളുടെ തിരോധാനം: ബിഹാര്‍ യുവതി ഡല്‍ഹിയില്‍ അറസ്റ്റില്‍
കാസര്‍കോട്: മലയാളികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായതുമായി ബന്ധപ്പെട്ട് ബിഹാര്‍ സ്വദേശിനി യാസ്മിനെ (29) ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്തു. ഇവര്‍ നാലു വയസ്സുള്ള കുഞ്ഞുമായി ഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് കാബൂളിലേക്ക് പോകാനത്തെിയപ്പോഴാണ് അറസ്റ്റിലായത്. മലയാളികളുടെ കൂട്ട തിരോധാനത്തിന് പിന്നിലെ സൂത്രധാരനെന്ന് സംശയിക്കുന്ന ഉടുമ്പുന്തല സ്വദേശി അബ്ദുല്‍റാഷിദിനെ കാണാതായി എന്ന പരാതിക്കുശേഷം നിരന്തരമായി ഇദ്ദേഹത്തിന്‍െറ ഫോണില്‍ യാസ്മിന് ബന്ധപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് അറസ്റ്റ്. റാഷിദിനടുത്തേക്ക് പോകാനാണ് വിമാനത്താവളത്തിലത്തെിയതെന്ന് യാസ്മിന് ചോദ്യംചെയ്യലില്‍ സമ്മതിച്ചു. എന്‍ജിനീയറായ അബ്ദുല്‍റാഷിദ് വിദേശത്തെ ജോലി ഉപേക്ഷിച്ചാണ് പടന്ന പീസ് സ്കൂളില്‍ ജോലി ചെയ്തത്. ഇദ്ദേഹത്തിന് സ്ഥാപനത്തിലെ കമ്പ്യൂട്ടര്‍, പ്രിന്റര്‍, ഇന്റര്‍നെറ്റ് എന്നിവയുടെ ചുമതലയായിരുന്നു.
നിയമനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് റാങ്ക് ഹോള്‍ഡര്‍മാര്‍ കെട്ടിടത്തിനുമുകളില്‍ കയറി ആത്മഹത്യഭീഷണി മുഴക്കി
തിരുവനന്തപുരം: നിയമനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ റിസര്‍വ് ബറ്റാലിയന് (ഐ.ആര്.ബി) റാങ്ക്പട്ടികയിലുള്ളവര്‍ ആത്മഹത്യാഭീഷണി മുഴക്കി. സെക്രട്ടേറിയറ്റിന് എതിര്‍വശത്തെ കാര്‍ഷിക ബാങ്ക് കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യഭീഷണി മുഴക്കിയ സംഘം രാത്രി വൈകിയും അവിടത്തെന്നെ നില്‍ക്കുകയാണ്. റാങ്ക്പട്ടിക കാലാവധി പൂര്‍ത്തിയാകാന്‍ ഒരുമാസമേയുള്ളൂ. ഈ സാഹചര്യത്തില്‍ സര്‍ക്കാറില്‍നിന്ന് രേഖാമൂലം ഉറപ്പുലഭിക്കാതെ പിന്‍വാങ്ങില്ലെന്ന നിലപാടിലാണ് ഉദ്യോഗാര്‍ഥികള്‍. ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ ഉള്‍പ്പെടെയുള്ളവര്‍ റാങ്ക് ഹോള്‍ഡേഴ്സ് പ്രതിനിധികളുമായി ചര്‍ച്ച നടത്തി. ഐ.ആര്.ബി റാങ്ക് പട്ടികയിലുള്ളവര്‍ ഒരാഴ്ചയായി സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം നടത്തുകയായിരുന്നു. അഞ്ചുപേര്‍ സമീപത്തെ ബാങ്ക് കെട്ടിടത്തിനുമുകളിലും രണ്ടുപേര്‍ സെക്രട്ടേറിയറ്റ് വളപ്പിലെ മരത്തിലും കയറി. പൊലീസും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താന്‍ അവസരമൊരുക്കാമെന്ന് പറഞ്ഞതോടെ രംഗം ശാന്തമായി. മരത്തിനുമുകളിലിരുന്ന ഒരാളെ ഉച്ചക്ക് ഒന്നോടെ താഴെയിറക്കി. സമരക്കാരുടെ പ്രതിനിധികള്‍…
ജയലളിത തല്ലിയെന്ന് എ.ഐ.എ.ഡി.എം.കെ വനിതാ എം.പി ശശികല പുഷ്പ; പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി ജയയുടെ തിരിച്ചടി
ന്യൂഡല്‍ഹി: തന്നെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത തന്നെ തല്ലിയെന്ന് പറഞ്ഞ് എ.ഐ.എ.ഡി.എം.കെ വനിതാ എം.പി ശശികല പുഷ്പ രാജ്യസഭയില്‍ കരഞ്ഞ് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു. തന്‍െറ ജീവന് രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബഹളം വച്ച അവര്‍ക്ക് പിന്തുണയുമായി പ്രതിപക്ഷ എം.പിമാരെത്തി. തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ഇവരെ പാര്‍ട്ടി പദവികളില്‍നിന്ന് പുറത്താക്കി. തിങ്കളാഴ്ച സഭയിലത്തെിയ ശശികല തന്‍െറ നേതാവ് തന്നെ അടിച്ചെന്ന് പറഞ്ഞ് നിയന്ത്രണംവിട്ട് കരയുകയായിരുന്നു. തന്‍െറ അന്തസ്സും ജീവിതവും ഭീഷണിയിലാണെന്ന് പറഞ്ഞ ശശികല സര്‍ക്കാര്‍ തന്നെ രക്ഷിക്കുമോയെന്ന് ചോദിച്ചു. ഒരു പാര്‍ട്ടിയുടെ നേതാവ് അവരുടെ എം.പിയെ അടിച്ചാല്‍ പിന്നെവിടെയാണ് മനുഷ്യന്‍െറ അന്തസ്സ്? ഞാന്‍ പീഡനമേറ്റുവാങ്ങിയിരിക്കുന്നു. എനിക്ക് സംരക്ഷണം വേണം. തമിഴ്നാട്ടില്‍ ഞാന്‍ സുരക്ഷിതയല്ല. താനടിച്ച ഡി.എം.കെ എം.പി ട്രിച്ചി ശിവ മാന്യനായ മനുഷ്യനാണെന്നും അദ്ദേഹം ക്ഷമാപണം നടത്തിയിരുന്നൂവെന്നും ശശികല പറഞ്ഞു. എന്നാല്‍, രാജ്യസഭയില്‍നിന്ന് രാജിവെക്കാന്‍ തനിക്കുമേല്‍ സമ്മര്ദമുണ്ടായിരിക്കുകയാണ്. എന്നാല്‍,…
ഭീഷണി വകവക്കില്ല; ആഭ്യന്തര മന്ത്രി രാജ്നാഥ്സിങ് പാക്കിസ്ഥാനിലേക്ക്
ന്യൂഡല്‍ഹി: പാകിസ്താനിലെ ഭീകരസംഘടനകളുടെ ഭീഷണി വകവെക്കാതെ സാര്‍ക്ക് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് ആഭ്യന്തര മന്ത്രി രാജ്നാഥ്സിങ് പാക്കിസ്ഥാനിലേക്ക്. ജമാഅത്ത് ഉദ്ദവ നേതാവ് ഹാഫിസ് സഈദാണ് രാജ്നാഥ്സിങ് എത്തുന്നതിനെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. സുരക്ഷാപരമായ കാര്യങ്ങള്‍ പാകിസ്താന്‍െറ ചുമതലയാണെന്നും യാത്രാപരിപാടിയില്‍ മാറ്റമില്ലെന്നും ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തിലേക്കാണ് രാജ്നാഥ്സിങ് പോകുന്നത്. പാകിസ്താനുമായി ഉഭയകക്ഷി ചര്‍ച്ചക്കല്ല യാത്ര. സാര്‍ക്ക് അംഗരാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാരുടെ യോഗമാണ് നടക്കുന്നത്. അതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍, അത് കൈകാര്യം ചെയ്യേണ്ട ഉത്തരവാദിത്തം പാകിസ്താനാണ്. ഭീകരത ഈ യോഗത്തില്‍ ചര്‍ച്ചയാവുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതിനിടെ രാജ്നാഥ് സിങ് പാക്കിസ്ഥാനിലെത്തുകയാണെങ്കില് പ്രക്ഷോഭത്തിലേര്പ്പെടാന് പാക്കിസ്ഥാനികള്‍ക്ക് ജമാഅത്ത് ഉദ്ദവ നേതാവ് ഹഫീസ് സയിദ് ആഹ്വാനം ചെയ്തു. നിഷ്കളങ്കരായ കശ്മീരികളെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദി രാജ്നാഥ് സിങ്ങാണെന്ന് ഹഫീസ് സയിദ്…
മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇനിയും ‘ബോണസ്’ കിട്ടുമെന്ന് അഭിഭാഷകന്‍െറ ഫേസ്ബുക്ക് പോസ്റ്റ്
കൊച്ചി: മാധ്യമപ്രവര്‍ത്തകരെ കായികമായി നേരിടുമെന്ന് ഭീഷണിപ്പെടുത്തി അഭിഭാഷകന്‍െറ ഫേസ്ബുക്ക് പോസ്റ്റ്. കണ്ണൂര്‍ സ്വദേശി റില്‍ജിന്‍ ജോര്‍ജ് വെളിയത്ത് എന്ന ഹൈകോടതി അഭിഭാഷകനാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ‘ഓണമടുത്തതുകൊണ്ട് തിങ്കളാഴ്ച മുതല്‍ കോടതികളില്‍ വരുന്ന ചില പ്രത്യേകതരം ആളുകള്‍ക്ക് ബോണസ് വിതരണം ചെയ്യാന്‍ തീരുമാനിച്ചിട്ടുള്ളതാണെന്നും മുമ്പ് കിട്ടിയവര്‍ക്കും കിട്ടാത്തവര്ക്കുമെല്ലാം അവരവരുടെ സമയത്തിന് അനുസരിച്ച് ഒറ്റക്കോ കൂട്ടമായോ മേടിച്ചോണ്ട് പോകാവുന്നതാണെന്നു’മാണ് ഇതില്‍ പറയുന്നത്. കിട്ടിയ അടി കുറഞ്ഞുപോയെന്ന് തോന്നുന്നവരും വരാന്‍ അസൗകര്യങ്ങളുള്ളവരും അഡ്രസ് തന്നാല്‍ ബോണസ് വീട്ടില്‍ കൊണ്ടുതരുന്നതായിരിക്കുമെന്നും പോസ്റ്റിലുണ്ട്. ശനിയാഴ്ച രാത്രി ഏഴിന് പോസ്റ്റ് ചെയ്ത കുറിപ്പ് പിന്നീട് പിന്‍വലിച്ചു. നാലാം ലിംഗക്കാര്‍ക്ക് നന്നായി ചൊറിഞ്ഞുതുടങ്ങിയിട്ടുണ്ടെന്നും ഹൈകോടതിയില്‍ ഒരുത്തനെയും കാലുകുത്താന്‍ അനുവദിക്കില്ലെന്നും പിന്നിടും ഇയാള്‍ പോസ്റ്റിട്ടു. ജൂലൈ 23നും പ്രകോപനപരമായി പോസ്റ്റിട്ടിരുന്നു. മാധ്യമ വേശ്യകളുടെ ശ്രദ്ധക്കെന്ന മുഖവുരയോടെയാണ് അന്ന് എഴുതിയിരുന്നത്. ഹൈകോടതിയില്‍ കാലുകുത്തിയാല്‍ മര്‍ദിക്കുമെന്നായിരുന്നു അന്നും പോസ്റ്റിട്ടത്.
സംവിധായകന് രാജന് ശങ്കരാടി കുഴഞ്ഞുവീണ് മരിച്ചു
കൊച്ചി: ചലച്ചിത്ര സംവിധായകന് രാജന് ശങ്കരാടി (63) കുഴഞ്ഞുവീണ് മരിച്ചു. അന്തരിച്ച നടന് ശങ്കരാടിയുടെ ബന്ധുവായിരുന്നു. പി. രാജഗോപാലന്‍ എന്നാണ് യഥാര്‍ത്ഥ പേര്. ചെറായി സ്വദേശിയാണെങ്കിലും വര്‍ഷങ്ങളായി എടത്തലയിലാണ് കുടുംബസമേതം താമസിച്ചിരുന്നത്. തിങ്കളാഴ്ച വൈകുന്നേരം ഏഴുമണിയോടെ ആലുവ ടാസ് റോഡിലാണ് കുഴഞ്ഞുവീണത്. ബന്ധുവീട്ടില്‍ എത്തിയതായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. 1985ല്‍ റിലീസ് ചെയ്ത ഗുരുജി ഒരു വാക്ക് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. 1998ല്‍ മീനത്തില്‍ താലിക്കെട്ട്, 2013ല്‍ ക്ളിയോപാട്ര എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ചലച്ചിത്രതാരം ദിലീപിനെ ജനപ്രിയ നായകപദവിയിലേക്ക് ഉയര്‍ത്തിയ ചിത്രമാണ് മീനത്തില്‍ താലിക്കെട്ട്. ഈ തണുത്ത വെളുപ്പാന്‍ കാലത്ത്, മുഖം, ആഗസ്റ്റ് ഒന്ന് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. ബാലചന്ദ്രമേനോന്‍െറ ഉത്രാടരാത്രിയില്‍ അസി. ഡയറക്ടറായാണ് സിനിമയിലത്തെുന്നത്. തുടര്‍ന്ന് സംവിധായകന് ജോഷിയുടെ അസോസിയേറ്റ് ഡയറക്ടറായി. നസ്രാണി, ജൂലൈ നാല്, പോത്തന് വാവ, റണ്‍വേ, മറുപുറം…