ഭൂമി­ക്കു­മേ­ലൊരു മുദ്ര (നോവല്‍ റിവ്യൂ) ജോണ്‍ മാത്യു

മല­യാ­ളി­ക­ളുടെ അമേ­രി­ക്കന്‍ കുടി­യേ­റ്റ­ത്തിന്റെ പശ്ചാ­ത്ത­ല­ത്തില്‍ സുവര്‍ണ്ണ­ ജൂ­ബിലി സ്മാ­ര­ക­മായി ഒരു ദാര്‍ശ­നിക നോവല്‍ പ്രസാധകര്‍ : സത്യഭാമാഗ്ലോബല്‍, തിരുവനന്തപുരം വിതരണം : സണ്‍കോ പബ്ലിഷിംഗ് ഡിവിഷന്‍, തിരുവനന്തപുരം പേജ് : 400 വില : 330/­- ഫോണ്‍ : 7561054562 (ഇന്ത്യ) ഇതെ­ങ്ങ­നാ­യി­ങ്ങനെ? നോവ­ലി­സ്റ്റു­തന്നെ നോവല്‍ പരി­ച­യ­പ്പെ­ടു­ത്തു­കയോ? അതേ, അത­ങ്ങ­നെ­ത­ന്നെ­യാണ് വേണ്ടത്. ഞാന്‍ എഴു­തി­യത് എന്താ­ണെന്ന് ഞാന്‍ തന്നെ­യല്ലേ വായ­ന­ക്കാ­രോട് പറ­യേ­ണ്ട­ത്? ഒരു പതി­വാ­ണ്. പുസ്ത­ക­മെ­ഴു­തി­യാല്‍ മറ്റൊ­രാള്‍ നല്ല വാക്ക് പറ­യു­ന്ന­ത്. അത് സ്ഥലത്തെ “അറി­യ­പ്പെ­ടുന്ന’ ആരെ­ങ്കിലും ആയി­രി­ക്കു­കയും വേണം. പറ­ഞ്ഞു­പ­റഞ്ഞ് പ്രസ്തുത കൃതിയെ തോളില്‍ക്ക­യ­റ്റി­വെ­ച്ചു­ക­ളയും ചിലര്‍, റിട്ട­യര്‍ഡ് ഉദ്യോ­ഗ­സ്ഥര്‍ സ്വഭാ­വ­സര്‍ട്ടി­ഫി­ക്കറ്റ് കൊടു­ത്തി­രു­ന്ന­തു­പോ­ലെ. ഇതി­നു­പ­കരം ഗ്രന്ഥ­കര്‍ത്താ­വു­തന്നെ വിമര്‍ശ­നാ­ത്മ­ക­മായി സ്വന്തം കൃതിയെ സമീ­പി­ക്കുന്ന ഒരു രീതി എന്തു­കൊണ്ട് നമുക്ക് വളര്‍ത്തി­ക്കൊ­ണ്ടു­വ­ന്നു­കൂടാ? ഗ്രന്ഥ­കര്‍ത്താ­വിന്റെ മന­സ്സില്‍ എന്തോ ഉണ്ടാ­യി­രു­ന്നു­വെന്ന് അന്യര്‍ പറ­യു­ന്ന­തിലും സത്യ­സ­ന്ധ­മായി സ്വയം അതങ്ങു വെളി­പ്പെ­ടു­ത്ത­രുതോ? കഴിഞ്ഞ ഏതാനും വര്‍ഷ­ങ്ങ­ളായി…

മുത്തൂറ്റ് ഫൈനാന്‍സിയേഴ്സ് കൊള്ളയടിച്ചത് 25 കാരനായ കാമുകന്‍; പെട്ടെന്ന് പണക്കാരനാകാനുള്ള ആഗ്രഹം നിറവേറ്റാന്‍

കോയമ്പത്തൂര്‍: സേലം ആത്തൂര്‍ കെങ്കവല്ലി മുത്തൂറ്റ് മിനി ഫൈനാന്‍സിയേഴ്സില്‍നിന്ന് അഞ്ചരക്കിലോ സ്വര്‍ണവും 1.35 ലക്ഷം രൂപയും കൊള്ളയടിച്ച കേസില്‍ പ്രതിയെ റിമാന്‍ഡ് ചെയ്തു. മുന്‍ ശാഖാ മാനേജരായ സേലം ആത്തൂര്‍ രാജാജി കോളനിയിലെ മരുതമണിയെയാണ് (25) റിമാന്‍ഡ് ചെയ്തത്. ബി.കോം പഠനത്തിനുശേഷമാണ് മുത്തൂറ്റില്‍ ജോലിക്ക് ചേര്‍ന്നതെന്ന് മരുതമണി പറഞ്ഞു. ആത്തൂരിലെ ധനികകുടുംബത്തിലെ പെണ്‍കുട്ടിയോട് മരുതമണി പ്രണയാഭ്യര്‍ഥന നടത്തി. എന്നാല്‍, പെണ്‍കുട്ടി വിവാഹാഭ്യര്‍ഥന നിരസിച്ചു. ഇത് തന്‍െറ മനസ്സിനെ മുറിവേല്‍പിച്ചതായും അതിനാല്‍ പൊടുന്നനെ പണക്കാരനാവാനാണ് കൊള്ള ആസൂത്രണം ചെയ്തതെന്നും മരുതമണി പറഞ്ഞു. കെങ്കവല്ലി ശാഖയില്‍ ജോലി ചെയ്യവെ സ്വര്‍ണം പണയം വെക്കാന്‍ വരുന്നവര്‍ക്ക് കുറഞ്ഞ തുകയാണ് വായ്പയായി നല്‍കിയിരുന്നത്. പിന്നീട് ഈ സ്വര്‍ണം മറ്റു സ്ഥാപനങ്ങളില്‍ പണയപ്പെടുത്തി കൂടുതല്‍ തുക വാങ്ങി. മൂന്നു മാസം മുമ്പ് സംഭവം പുറത്താവുകയും ഇടപാടുകാരന്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പിന്നീട് തുക…

കേരളം മദ്യപാനികളുടെ പറുദീസയാക്കാന്‍ അനുവദിക്കില്ല -മഹിളാ കോണ്‍ഗ്രസ്

തിരുവനന്തപുരം: ബിവറേജസില്‍ ക്യൂ നില്‍ക്കുന്നവര്‍ക്ക് ആശ്വാസം പകരാന്‍ നടപടിയെടുക്കുമെന്ന് ഉറപ്പുനല്‍കുന്ന എക്സൈസ് മന്ത്രി കേരളത്തിന് അപമാനമാണെന്ന് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ അഡ്വ. ബിന്ദു കൃഷ്ണ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മദ്യത്തിനായി സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങുമെന്നും ഓണ്‍ലൈനിലൂടെ മദ്യവില്‍പന ആരംഭിക്കുമെന്നും പറയുന്ന സി.പി.എം നേതാക്കള്‍ കേരളത്തെ മദ്യപാനികളുടെ പറുദീസയാക്കാന്‍ ശ്രമിച്ചാല്‍ വീട്ടമ്മമാരെ സംഘടിപ്പിച്ച് എതിര്‍ത്തുതോല്‍പിക്കും. എല്‍.ഡി.എഫ് ബാര്‍ മുതലാളിമാരുടെ ഏജന്‍റായി പ്രവര്‍ത്തിക്കുകയാണെന്നും ബിന്ദു കൃഷ്ണ ആരോപിച്ചു.

ടെറസില്‍നിന്ന് വീണ് യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പരാതി; ഡമ്മി പരീക്ഷണം നടത്തും

കൊച്ചി: സുഹൃത്തിന്‍െറ വീട്ടിലെ വിരുന്നില്‍ പങ്കെടുത്ത യുവാവ് കെട്ടിടത്തില്‍നിന്ന് വീണ് മരിച്ച സംഭവം സ്വാഭാവിക മരണമാണോയെന്ന് പരിശോധിക്കാന്‍ മുന്‍ സി.ബി.ഐ ഉദ്യോഗസ്ഥരുടെ സഹായം തേടുമെന്ന് പൊലീസ് കംപ്ളയിന്‍റ് അതോറിറ്റി. യുവാവിനെ കൊലപ്പെടുത്തിയതാകാമെന്ന പരാതിയില്‍ ഡമ്മി പരീക്ഷണം നടത്താനാണ് വിരമിച്ച സി.ബി.ഐ ഉദ്യോഗസ്ഥരടക്കമുള്ളവരുടെ അഭിപ്രായം തേടുന്നത്. വിദഗ്ധരുടെ പാനല്‍ തയാറാക്കി മരണം നടന്ന സ്ഥലത്ത് മൂന്നാഴ്ചക്കകം ഡമ്മി പരീക്ഷണം നടത്തുമെന്ന് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് പറഞ്ഞു. നേരത്തേ കുമരകം ബോട്ട് ദുരന്തം അന്വേഷിച്ച ജസ്റ്റിസ് നാരായണക്കുറുപ്പ് അപകടകാരണം തെളിയിക്കാന്‍ ഡമ്മി പരീക്ഷണം നടത്തിയിരുന്നു. 2015 മേയ് മൂന്നിന് രാത്രി സുഹൃത്തിന്‍െറ വീടിന്‍െറ ടെറസില്‍നിന്ന് വീണ് മരിച്ച എറണാകുളം നെട്ടൂര്‍ കളപ്പുരക്കല്‍ വീട്ടില്‍ വിജയ് കെ. ജോഷിയുടെ മാതാപിതാക്കളായ കെ.കെ. ജോഷിയും ജയയുമാണ് പരാതി നല്‍കിയത്. തൃപ്പൂണിത്തുറ പേട്ടയിലെ സുഹൃത്തിന്‍െറ വീട്ടില്‍വെച്ചായിരുന്നു മരണം. സുഹൃത്ത് വിദേശത്ത് പോകുന്നെന്നു…

മോദിയെ അറിവില്ലായ്മയില്‍നിന്ന് മോചിപ്പിക്കേണമേ എന്ന് രാഹുല്‍

ന്യൂഡല്‍ഹി: സ്വാതന്ത്ര്യ സമരത്തില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിനേക്കാള്‍ ത്യാഗം സഹിച്ചത് ബി.ജെ.പിയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ പരിഹസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ പോസ്റ്റ്. മോദിയെ അജ്ഞതയില്‍ നിന്ന് മോചിപ്പിക്കാന്‍ ഒരു പ്രാര്‍ഥന ഉപദേശിക്കുകയാണ് രാഹുല്‍ രണ്ട് ട്വീറ്റുകളിലൂടെ. ‘മോദിജീ താങ്കള്‍ക്കായി ഇതാ ഒരു പ്രാര്‍ഥന: അസതോമ സദ്ഗമയ; തമസോമ ജ്യോതിര്‍ഗമയ; മൃത്യോമ അമൃതംഗമയ; ഓം ശാന്തി, ശാന്തി, ശാന്തി’. എന്നാണ് ആദ്യ ട്വീറ്റ്. രണ്ടാമത്തെ പോസ്റ്റില്‍ പ്രാര്‍ഥനയുടെ ഇംഗ്ളീഷ് പരിഭാഷയാണ്. ‘അജ്ഞതയില്‍നിന്ന് സത്യത്തിലേക്ക് നയിക്കേണമേ; ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കും; മരണത്തില്‍നിന്ന് അനശ്വരതയിലേക്കും; സര്‍വജീവജാലങ്ങള്‍ക്കും സമാധാനമായിരിക്കട്ടെ!.

ഇന്ത്യയിലെത്തിയ വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധന

കൊച്ചി: ഇന്ത്യയില്‍ എത്തിയ വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധന. ഇക്കഴിഞ്ഞ ജൂലൈയില്‍ വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ കഴിഞ്ഞവര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 17.1 ശതമാനം വര്‍ധന രേഖപ്പെടുത്തി. 2015 ജൂലൈയില്‍ 6.28 ലക്ഷം വിദേശസഞ്ചാരികള്‍ ഇന്ത്യയിലത്തെിയപ്പോള്‍ ഇക്കൊല്ലം 7.36 ലക്ഷമായി ഉയര്‍ന്നു. ഇതുവഴിയുള്ള വിദേശനാണ്യ വരുമാനത്തിലും വര്‍ധനയുണ്ടായി. 2015 ജൂലൈയില്‍ വിദേശനാണ്യ വരുമാനം 11,982 കോടിയായിരുന്നത് 2016 ജൂലൈയില്‍ 14,319 കോടിയായി വര്‍ധിച്ചു. ബംഗ്ളാദേശില്‍നിന്നാണ് ഏറ്റവുമധികം സഞ്ചാരികള്‍ ഇന്ത്യയിലത്തെിയത് -17.3 ശതമാനം. അമേരിക്ക(16.51), യു.കെ (11.6), മലേഷ്യ (3.49), ഫ്രാന്‍സ് (3.12), ശ്രീലങ്ക (2.94), കാനഡ (2.6), ചൈന (2.32), ജര്‍മനി (2.31), ജപ്പാന്‍ (2.20), ആസ്ട്രേലിയ (2.20), നേപ്പാള്‍ (2.04), ഒമാന്‍ (2.04) യു.എ.ഇ (1.99), പാകിസ്താന്‍ (1.66 ശതമാനം) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളില്‍നിന്നുള്ള സഞ്ചാരികളുടെ കണക്ക്. ഇവരില്‍ 26.22 ശതമാനവും ഡല്‍ഹി വിമാനത്താവളം വഴിയാണ്…

കാശുള്ളവര്‍ കുടിക്കുകയോ കുടിക്കാതിരിക്കുകയോ ചെയ്യട്ടെ – പി.സി. ജോര്‍ജ്

കണ്ണൂര്‍: ത്രീസ്റ്റാര്‍ ഹോട്ടല്‍ മുതല്‍ മദ്യം നല്‍കണമെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ. ഈ തീരുമാനമെടുക്കാനുള്ള തന്‍േറടം മുഖ്യമന്ത്രി പിണറായി വിജയന്‍ കാണിക്കണം. കാശുള്ളവര്‍ കുടിക്കുകയോ കുടിക്കാതിരിക്കുകയോ ചെയ്യട്ടെ. ഘട്ടംഘട്ടമായി മദ്യ ഉപഭോഗം കുറക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ മനുഷ്യര്‍ കുടിച്ചുചാവുന്ന വഴിവക്കിലെ ഔട്ട്‌ലെറ്റുകളാണ് കുറക്കേണ്ടത്. ഓണ്‍ലൈന്‍ മദ്യവില്‍പന അംഗീകരിക്കുന്നില്ല. ആളെ കണ്ടുകൊണ്ടാണെങ്കില്‍ ഓണ്‍ലൈന്‍ വില്‍പന നടപ്പാക്കിക്കോട്ടെ -അദ്ദേഹം തുടര്‍ന്നു. മദ്യനയം വിശദമായി ചര്‍ച്ചചെയ്യണം. മദ്യനിരോധം വന്നതോടെ ചെറുപ്പക്കാര്‍ മുഴുവന്‍ ബിയര്‍കുടിച്ച് ചങ്കും കരളും കിഡ്നിയും കളഞ്ഞുകൊണ്ടിരിക്കുകയാണ്. ഉമ്മന്‍ ചാണ്ടി മദ്യം നിരോധിച്ചത് ആദര്‍ശപരമല്ല, ആമാശയപരമാണ്. സുധീരനെയും രമേശിനെയും കുഞ്ഞാലിക്കുട്ടിയെയും മാണിയെയും തോല്‍പിക്കാന്‍വേണ്ടിയാണ് മദ്യം നിരോധിച്ചത്. മദ്യനിരോധത്തിനുശേഷം കേരളത്തിലിന്നുവരെ കരള്‍രോഗം, വൃക്കരോഗം, ഹൃദ്രോഗം എന്നിവ എത്രകണ്ട് വര്‍ധിച്ചിട്ടുണ്ടെന്ന് അന്വേഷണവിധേയമാക്കിയാല്‍ ആ നിമിഷം മദ്യനയം തെറ്റാണെന്ന് പ്രഖ്യാപിക്കപ്പെടും. തുടക്കം ഭേദമെന്നു തോന്നിയെങ്കിലും നിര്‍ജീവാവസ്ഥയിലാണ് സര്‍ക്കാര്‍. മുഖ്യമന്ത്രിയല്ലാതെ മറ്റു മന്ത്രിമാര്‍ ജീവിച്ചിരിപ്പുണ്ടോ എന്നതിന് ഒരു…

ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിന്‍െറ ജാമ്യാപേക്ഷ തള്ളി

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്ലാമിന്‍െറ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. ജാമ്യം അനുവദിച്ചാല്‍ പ്രതി ഒളിവില്‍ പോകാനിടയുണ്ടെന്ന് കോടതി പറഞ്ഞു. തിരിച്ചറിയല്‍ പരേഡില്‍നിന്നും ശാസ്ത്രീയ തെളിവുകളില്‍നിന്നും കൃത്യം നടത്തിയത് അമീറുല്‍ ഇസ്ലാമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കേസ് ഡയറി പരിശോധിക്കുമ്പോള്‍ മൃഗീയമായാണ് കൊലനടത്തിയതെന്ന് വ്യക്തമാണ്. വെള്ളത്തിന് അഭ്യര്‍ഥിച്ചപ്പോള്‍ ജിഷയുടെ വായിലേക്ക് മദ്യം ഒഴിച്ചുകൊടുത്തതായും കേസ് ഡയറിയിലുണ്ട്. കൃത്യത്തിനുശേഷം പ്രതി അസമിലേക്ക് രക്ഷപ്പെടുകയായിരുന്നു. പിന്നീട് കൂടുതല്‍ സുരക്ഷിതമായ ഇടമെന്നനിലയില്‍ തമിഴ്നാട്ടിലെ കാഞ്ചിപുരത്തേക്ക് കടന്നു. സംഭവം നടന്ന് നാളുകള്‍ക്കുശേഷം ജൂണ്‍ 16നാണ് പ്രതിയെ അറസ്റ്റ് ചെയ്യാനായത്. ഈ സാഹചര്യത്തില്‍ പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍ ഇനിയും ഒളിവില്‍ പോകാനുള്ള സാധ്യത കൂടുതലാണെന്ന് ജാമ്യം നിരസിച്ച് കോടതി വ്യക്തമാക്കി. തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ട്. ഇത് തുടരന്വേഷണത്തെ ബാധിക്കും. അസം സ്വദേശിയായ പ്രതി കേരളത്തില്‍ സ്ഥിരജോലി ഇല്ലാത്തയാളാണ്. ജാമ്യത്തില്‍ വിട്ടയച്ചാല്‍…

തട്ടിക്കൊണ്ടുപോയി കൊടും പീഡനത്തിനിരയായ പെണ്‍കുട്ടി 10 വര്‍ഷത്തിനുശേഷം തിരിച്ചെത്തി

ന്യൂഡല്‍ഹി: 12ാം വയസില്‍ രണ്ടുപേര്‍ തട്ടിക്കൊണ്ടുപോയി വര്‍ഷങ്ങളോളം കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി 10 വര്‍ഷത്തെ കൊടും പീഡനത്തിനൊടുവില്‍ വീട്ടില്‍ തിരിച്ചത്തെി. ഡല്‍ഹി സ്വദേശിയായ 22 കാരിക്കാണ് പുനര്‍ജന്മം. 2006 സെപ്തംബര്‍ ഒന്‍പതിന് സഹോദരിയുടെ വീട്ടിലേക്ക് പോകുമ്പോഴാണ് പെണ്‍കുട്ടിയെ ദമ്പതികള്‍ തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയെ ബോധം കെടുത്തി പഞ്ചാബിലേക്കും ഗുജറാത്തിലേക്കും കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി. തടവിലിട്ടും ശരീരം സിഗരറ്റുകുറ്റി കൊണ്ട് പൊള്ളിച്ചും കൊടുംപീഡനം തുടര്‍ന്നു. 2009ല്‍ പെണ്‍കുട്ടിയെ രണ്ട് പുരുഷന്‍മാര്‍ക്ക് വിറ്റു. 12,000 രൂപ കൊടുത്ത് പെണ്‍കുട്ടിയെ വാങ്ങിയ ബബ്ളി, 10000 രൂപക്ക് വാങ്ങിയ പഞ്ചാബുകാരന്‍ സരൂപ് ചന്ദ് എന്നിവരെ പിടികൂടിയിട്ടുണ്ട്. തുടര്‍ന്ന് 20,000 രൂപക്ക് പെണ്‍കുട്ടിയെ വാങ്ങിയ 70 കാരനായ പ്രതാപ് സിങ് മകന്‍ ജാഗ്ഷിറിന് 2006ല്‍ കുട്ടിയെ വിവാഹം ചെയ്തുകൊടുത്തു. പീന്നിട് അച്ഛനും മകനും ചേര്‍ന്ന് പെണ്‍കുട്ടിയെ റോഡ സിങ്ങ് എന്നയാള്‍ക്ക് മറിച്ചുവിറ്റു. ഇയാള്‍ ഒളിവിലാണ്. പ്രതാപ് സിങ്ങിനെയും ജാഗ്ഷിറിനെയും…

ദൈവമാതാവിന്റെ ജനനപ്പെരുന്നാളും എട്ടുനോമ്പും

ബര്‍ഗന്‍ഫീല്‍ഡ്: സെന്റ് മേരീസ് സിറിയക് ഓര്‍ത്തോഡോക്‌സ്ന് ദൈവാലയം 2008 മെയ് 17-ാം തീയതി ദൈവമാതാവിന്റെ കതിരുകളെ പ്രതിയുള്ള പെരുന്നാള്‍ ദിവസം റ്റീനെക്ക് സെന്റ് മാര്‍ക്ക് കത്തീഡ്രലില്‍ വച്ചു അഭി. യല്‍ദോ മോര്‍ തീത്തോസ് ആദ്യ ദിവ്യ ബലി അര്‍പ്പിച്ചു. അഭി. അപ്രെം മോര്‍ കരീം തിരുമനസ്സുകൊണ്ടു (പ, പാത്രിയര്‍ക്കീസ് ബാവാ)സന്നിതനായിരുന്നു. വികാരി ആയി റവ, ഫാ. ഡോ എ.പി. ജോര്‍ജ്ജ് നിയമിതനായി. പിന്നീട് പള്ളിയില്‍ സേവനമനുഷ്ടിച്ച വെരി. റവ ഗീവര്‍ഗീസ് അച്ചന്റെ അശ്രാന്ത പരിശ്രമ ഫലമായി ബര്‍ഗന്‍ഫീല്‍ഡില്‍ ആരാധന നടത്തികൊണ്ടിരുന്ന ലൂദറന്‍സ് പള്ളി 2012 ജനുവരി 12-ാം തീയതി ഈ പള്ളിക്കു സ്വന്തമാക്കുവാന്‍ ദൈവം സഹായിച്ചു. ആദ്യവര്‍ഷം മുതല്‍ തന്നെ വി. ദൈവമാതവിന്റെ കതിരുകളെ പ്രതിയുള്ള പെരുന്നാളും വി. ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ചുള്ള എട്ടുനോമ്പും നാളിതുവരെ വളരെ ഭക്തിയാദരപൂര്‍വ്വം നടത്തുവാന്‍ ദൈവം കൃപ നല്‍കി. ദൈവത്തിന്റെ വലിയ കൃപയാലും…