ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ദൈവാലയത്തിന്റെ ദശാബ്ദി ക്യതജ്ഞത സമര്‍പ്പണവുമായി 12 മണിക്കൂര്‍ ആരാധന

ഷിക്കാഗോ: പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്നാനാ‍യ കത്തോലിക്കാ ഫൊറോനാ ദൈവാലയം, അതിന്റെ ദശാബ്ദി ആഘോഷങ്ങളുടെ ഭാഗമായി, സെപ്റ്റംബര്‍ 10 ശനിയാഴ്ച രാവിലെ 9.30 മുതല്‍ രാത്രി വരെ നീണ്ടുനില്‍ക്കുന്ന 12 മണിക്കൂര്‍ ആരാധന നടത്തുന്നു. ഈ കഴിഞ്ഞ കാലഘട്ടങ്ങളില്‍ ദൈവം നല്‍കിയ നിരവധിയായ അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയുവാനും, ഇനിയും കൂടുതല്‍ അനുഗ്രഹങ്ങള്‍ യാചിക്കുവാനും, ഈ 12 മണിക്കൂര്‍ ആരാധന പ്രയോജനപ്പെടുത്തണമെന്ന് ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് അറിയിക്കുന്നു. ശനിയാഴ്ച രാവിലെ 9.30 ന് ഷിക്കാഗോ സെ. തോമസ് രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്ന ദിവ്യബലിയോടെ ആരാധന ആരംഭിക്കും. തുടര്‍ന്ന് വിവിധ കൂടാരയോഗങ്ങളുടേയും, മിനിസ്ടികളുടേയും നേതൃത്വത്തിലും, വ്യക്തിപരമായ സാന്നിദ്ധ്യത്തിലും, ഏവര്‍ക്കും ആരാധനയില്‍ സംബന്ധിക്കാവുന്നതാണ്. രാത്രി 8.30-ന് റവ. ഫാ. പോള്‍ ചാലിശ്ശേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍…

ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ് ഇന്‍റര്‍നാഷണല്‍ വടംവലി മത്സരം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ചിക്കാഗോ: 2016 സെപ്റ്റംബര്‍ അഞ്ചം തീയതി തിങ്കളാഴ്ച 2 മണി മുതല്‍ മോര്‍ട്ടന്‍ ഗ്രോവ് സെന്‍റ് മേരീസ് ക്നാനായ പള്ളി മൈതാനിയില്‍ ആരംഭിക്കുന്ന വടംവലി ടൂര്‍ണമെന്‍റോടു കൂടി സോഷ്യല്‍ ക്ലബ്ബിന്‍റെ നാലാമത് ഓണാഘോഷത്തിന് കൊടിയുയരുന്നു. (7800, W. Lyons St. Morton Grove, IL 60053) ഇതിന്‍റെ എല്ലാതലത്തിലുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്‍റ് സാജു കണ്ണംപള്ളിയും ജനറല്‍ കണ്‍വീനര്‍ സിറിയക് കൂവക്കാട്ടിലും സംയുക്തമായി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഈ വര്‍ഷം കുവൈറ്റ്, ലണ്ടന്‍, ക്യാനഡ എന്നീ രാജ്യങ്ങളില്‍ നിന്നും നോര്‍ത്ത് അമേരിക്കയിലെ ഇതര സംസ്ഥാനങ്ങളായ താമ്പ, ഹ്യൂസ്റ്റന്‍, ന്യൂയോര്‍ക്ക്, ഡാളസ്, അറ്റ്‌ലാന്റാ എന്നിവിടങ്ങളില്‍ നിന്നും കൂടാതെ ചിക്കാഗോയിലെ കരുത്തന്മാരായ 6 ടീമുകളും പങ്കെടുക്കുന്നതോടുകൂടി ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്‍റെ ഈ വര്‍ഷത്തെ ഓണാഘോഷം നോര്‍ത്ത് അമേരിക്കന്‍ മലയാളി ചരിത്രത്തില്‍ ഒരു പുതിയ അധ്യായം എഴുതിച്ചേര്‍ക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്ന്…

ലോകത്തെ വിസ്‌മയ ഗോപുരം (യാത്രാവിവരണം) കാരൂര്‍ സോമന്‍ ചാരും­മൂട്

യാത്ര­ക­ളെന്നും ഗാഢ­മായ ആലിം­ഗ­നം ­പോലെ കുളിര്‍മ പക­രുന്ന ഒര­നു­ഭ­വ­മാ­ണ്. മനു­ഷ്യ­നെന്നും പുതിയ പുതിയ കാഴ്ച­കള്‍, മേച്ചില്‍പ്പു­റ­ങ്ങള്‍, പുണ്യ­ദേ­വാ­ല­യ­ങ്ങള്‍ കണ്ട് ഒരു തീര്‍ത്ഥാ­ട­ക­നായി മാറു­ന്നു. അത് സിനി­മ­പോ­ലുള്ള മായാ­ജാ­ല­മല്ല അതി­ലു­പരി അരി­കത്തു നില്‍ക്കുന്ന അതു­ല്യവും അവര്‍ണ്ണ­നീ­യ­വു­മായ അറി­വിന്റെ ലോക­മാ­ണ്. ലോകത്തെ ഏറ്റവും പ്രശ­സ്ത­മായ വിനോ­ദ­സ­ഞ്ചാ­ര­കേ­ന്ദ്ര­മാ­ണ് പാരീസ്. ഏക­ദേശം മൂന്നു കോടി­യോളം വിനോ­ദ­സ­ഞ്ചാ­രി­കള്‍ ഈ പട്ട­ണ­ത്തില്‍ എല്ലാ വര്‍ഷവും വന്നു പോകുന്നു. അതിന്റെ പ്രധാന കാരണം പാരീ­സിന്റെ ഉന്മാ­ദ­സൗ­ന്ദര്യം മാത്ര­മല്ല മറിച്ച് സെയിന്‍ നദി­ക്ക­ര­യില്‍ സ്‌നേഹ­വാ­ത്സ­ല്യ­ത്തോടെ നമ്മെ മാടി വിളി­ക്കുന്ന യൂറോ­പ്പിന്റെ അഹങ്കാര­മായ അതി­മ­നോ­ഹര ഈഫല്‍ ഗോപു­രവും മനു­ഷ്യന്റെ എല്ലാ ചിന്താ­ശ­ക്തി­ക­ളെയും കവര്‍ന്നെ­ടു­ക്കുന്ന ലുവര്‍ മ്യൂസി­യ­ത്തിലെ അതി­സു­ന്ദ­രി­യായ മോണോ­ലി­സ­യു­മാ­ണ്. സെയിന്‍ നദി­യുടെ അക്കരെ ഇക്ക­രെ­യായി ഉയര്‍ന്നു നില്‍ക്കുന്ന ദേവാ­ല­യ­ങ്ങളും മ്യൂസി­യ­ങ്ങളും ആര്‍ട്ട് ഗാല­റി­കളും കൊട്ടാ­ര­ങ്ങളും എഴു­ത്തു­കാ­രുടെ അക്കാ­ദ­മി­ക­ളു­മൊക്കെ കാണേണ്ട കാഴ്ച­കള്‍ തന്നെ­യാ­ണ്. ഇവി­ടെ­യെല്ലാം മിഴി­കളുയര്‍ത്തി മന്ദ­ഹാസം പൊഴിച്ചു­കൊണ്ട് ഹൃദ­യം­ഗ­മായ സ്‌നേഹ­വാ­യ്‌പോടെ…

നീതി ബലൂചിസ്താനിലും സുപ്രിം കോടതിയിലും (അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്)

രണ്ടു നീതികളെപ്പറ്റി ഗൗരവമായ ചര്‍ച്ച ഉയര്‍ത്തിയാണ് എഴുപതാം സ്വാതന്ത്ര്യദിനം കടന്നുപോയത്. ചെങ്കോട്ടയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധനചെയ്ത പ്രധാനമന്ത്രി മോദി രാജ്യാതിര്‍ത്തിക്കപ്പുറത്തുള്ള ജനങ്ങളുടെ നീതിയെക്കുറിച്ചാണ് ആകുലപ്പെട്ടത്. അത് സശ്രദ്ധം ശ്രവിച്ചശേഷം സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ രാജ്യത്തെ ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കാന്‍ തയാറാകണമെന്ന് ആവശ്യപ്പെട്ടു. അതിന് വേണ്ടത്ര ജഡ്ജിമാരെ നിയമിക്കണമെന്നും. ചെങ്കോട്ടയിലെ പ്രസംഗത്തില്‍ ഇക്കാര്യത്തില്‍ പ്രധാനമന്ത്രി ഒരു വാക്കുപോലും ഉരിയാടിയില്ലെന്നും ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് കുറ്റപ്പെടുത്തി. ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിയ ചടങ്ങിനു പിറകെ സുപ്രിംകോടതിയില്‍ ദേശീയ പതാക ഉയര്‍ത്തി സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍. കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദിന്റെയും സുപ്രിംകോടതി ജഡ്ജിമാരുടെയും സാന്നിധ്യത്തിലായിരുന്നു ഈ അപ്രതീക്ഷിത പ്രതികരണം. രണ്ടും ചേര്‍ത്ത് വായിക്കുമ്പോള്‍ രാജ്യത്തിന്റെ ചരിത്രത്തിലെ അത്യസാധാരണമായ നിലപാടുകളും നീക്കങ്ങളുമാണ് ഈ പ്രസംഗങ്ങള്‍ക്ക് പിന്നിലെ അന്തര്‍ധാര എന്നുകാണാം. പാക്കിസ്താനുമായുള്ള ബന്ധം വരും ദിവസങ്ങളില്‍…

ഫുട്ബോളിലെ ദേവാസുരന്മാര്‍ (ലേഖനം) സുനില്‍ എം എസ്, മൂത്തകുന്നം

ആഗസ്റ്റ് അഞ്ചിന് ഒളിമ്പിക്സ് 2016ന്റെ ഉദ്ഘാടനം നടന്ന റിയോ ഡി ജനൈറോവിലെ വിശ്വപ്രസിദ്ധമായ മാറക്കാനാ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ ഇന്നലെ (ശനിയാഴ്ച, ആഗസ്റ്റ് 20) രാത്രി ബ്രസീലും ജര്‍മനിയുമായി ഒളിമ്പിക് ഫുട്ബോള്‍ ഫൈനല്‍ നടന്നു. നെയ്‌മാര്‍ എന്ന ചുരുക്കപ്പേരില്‍ ലോകം മുഴുവനും അറിയപ്പെടുന്ന, പത്താം നമ്പര്‍ ജേഴ്‌സിയണിഞ്ഞ നെയ്‌മാര്‍ ഡ സില്‍വ സാന്റോസ് ജൂനിയര്‍ പെനല്‍റ്റി ഷൂട്ടൗട്ടിലെ പത്താമത്തേയും അവസാനത്തേയുമായ ഷോട്ടെടുക്കുമ്പോള്‍ സ്കോര്‍ തുല്യം: ബ്രസീലിനും ജര്‍മനിയ്ക്കും നാലു ഗോള്‍ വീതം. ജര്‍മനിയുടെ ഫോര്‍വേഡ് നില്‍സ് പീറ്റേഴ്‌സണ്‍ എടുത്ത പെനല്‍റ്റി കിക്ക് ബ്രസീലിന്റെ ഗോള്‍കീപ്പര്‍ വെവെര്‍ട്ടന്‍ പെരൈര ഡ സില്‍വ തടുത്തിട്ടിരുന്നു. നെയ്‌മാറിന്റെ ഷോട്ടു വല കുലുക്കിയപ്പോള്‍ ജര്‍മന്‍ ഗോള്‍കീപ്പറായ റ്റൈമോ ഹോണിനു നിസ്സഹായതയോടെ നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. സ്കോര്‍ ബ്രസീല്‍ അഞ്ച്, ജര്‍മനി നാല്. ഒളിമ്പിക് സ്വര്‍ണം ബ്രസീലിന്റേത്. പല സന്തോഷങ്ങളാണ് ഈ വിജയത്തിലൂടെ ബ്രസീലുകാര്‍ക്കുണ്ടായത്. മാറക്കാന സ്റ്റേഡിയത്തെ…

BJP, Dalits, and the “Cow politics” (George Abraham)

“In these four years, I also saw with, some disquiet, forces of divisiveness and intolerance trying to raise their ugly head. Attacks on weaker sections that militate against our national ethos are aberrations that need to be dealt with firmly. The collective wisdom of our society and our polity gives me confidence that such forces will remain marginalized, and India’s remarkable growth story will continue uninterrupted” so said honorable Pranab Mukherjee, President of India, addressing the nation on the eve of the 70th year Independence Day from British colonialism. It…

ടി.വി. കണ്ടുകൊണ്ടിരിക്കെ കരഞ്ഞ നാലു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ പിതാവ് ഇടിച്ചു കൊന്നു

വാഷിംഗ്ടണ്‍: ടിവി കാണുന്നതിനിടെ ശല്യമായ നാല് മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് കൊലപ്പെടുത്തി. കുഞ്ഞ് ശബ്ദമുണ്ടാക്കുന്നത് നിര്‍ത്തുന്നതിനായി 23 തവണ ഇടിച്ചതിനെ തുടര്‍ന്നാണ് കുഞ്ഞ് മരിച്ചത്. കുഞ്ഞിന്‍റെ മുഖത്തും നെഞ്ചിലുമായാണ് 23 തവണ പിതാവ് ഇടിച്ചത്. കോറി മോറിസ് എന്ന ഇരുപത്തിയൊന്നുകാരനാണ് കുട്ടിയെ കൊലപ്പെടുത്തിയത്. സംഭവം മോറിസ് തന്നെയാണ് പൊലീസിനെ അറിയിച്ചതും. ആഗസ്റ്റ് 13ന് ആയിരുന്നു സംഭവം. വിവരമറിഞ്ഞതിനെ തുടര്‍ന്ന് പൊലീസ് വീട്ടിലെത്തിയപ്പോഴേക്കും അബോധാവസ്ഥയിലായിരുന്നു കുഞ്ഞ്. പൊലീസെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കുഞ്ഞ് ശബ്ദമാണ്ടാക്കുന്നത് തടയുവാനായിരുന്നു മര്‍ദ്ദിച്ചതെന്നാണ് മോറിസിന്‍റെ വിശദീകരണം. സംഭവം ന‌ടന്നതിന് ശേഷം തന്‍റെ ഭാര്യയേയും അമ്മയേയും വിളിച്ച് കുഞ്ഞിനെ മര്‍ദ്ദിച്ച വിവരം അറിയിച്ച മോറിസ് ഇത് ആരോടും പറയരുതെന്ന് അവരെ വിലക്കുകയും ചെയ്തു.

ഇനിയൊരു മെഡല്‍ ഇന്ത്യയ്ക്ക് കിട്ടുമോ? ആകാംക്ഷയോടെ കായിക പ്രേമികള്‍

റിയോ ഡി ജനീറോ : ഇനി ഒരു മെഡല്‍ കൂടി ഇന്ത്യയ്ക്ക് കിട്ടുമോ ? റിയോ ഒളിംപിക്‌സ് ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെയോടെ അവസാനിക്കാനിരിക്കെ രാജ്യം മുഴുവന്‍ ഉറ്റു നോക്കുകയാണ്. ഇന്ന് വൈകീട്ട് 5 മണിക്ക് നടക്കുന്ന പുരുഷന്മാരുടെ 65 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയുടെ യോഗ്യതാറൗണ്ട് വിഭാഗത്തില്‍ ഇന്ത്യയുടെ യോഗേശ്വര്‍ ദത്ത് മംഗോളിയയുടെ ഗണ്‍സോറിഗിന്‍ മന്ദാക്‌നരനുമായി പൊരുതും. കഴിഞ്ഞ ലണ്ടന്‍ ഒളിംപിക്‌സില്‍ 60 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ വെങ്കലമെഡല്‍ ജേതാവാണ് പത്മശ്രീ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചിട്ടുള്ള യോഗേശ്വര്‍ ദത്ത് . അതിനാല്‍ തന്നെ ഇന്ത്യയുടെ പ്രതീക്ഷ ഏറെയാണ് .വൈകീട്ട് 6 മണിക്ക് തുടങ്ങുന്ന പുരുഷന്മാരുടെ മരത്തോണില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മലയാളിയായ തോന്നയ്ക്കല്‍ ഗോപിയും ഓടാന്‍ ഇറങ്ങുന്നുണ്ട്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4 .30 നാണു സമാപനച്ചടങ്ങുകള്‍ ആരംഭിക്കുക . 43 സ്വര്‍ണ്ണമടക്കം 116 മെഡലുകള്‍ നേടിയ…

സ്നേഹം (കവിത) ജോളി ജോണ്‍സ്, ഇരിങ്ങാലക്കുട

സ്നേഹമെന്ന വാക്കില്‍ അര്‍ത്ഥ തലങ്ങളെത്ര…. ഉദരത്തിലുരുവാകും നിമിഷം മുതല്‍- പെരുവിരല്‍ കൂട്ടികെട്ടും വരെ. കേഴുന്നതീ സ്നേഹത്തിനായ്, മാറോടു ചേര്‍ന്ന് അമ്മിഞ്ഞ നുകരുമ്പോഴും ശാസിക്കുമ്പോഴും ശിക്ഷിക്കുമ്പോഴും അറിയുന്നു അമ്മ തന്‍ മാതൃസ്നേഹം… അവിഹിത വേഴ്ചയിലും പെണ്‍കുഞ്ഞെന്നറിയുമ്പോഴും, ഭ്രൂണഹത്യയ്ക്കൊരുങ്ങും സ്ത്രീതന്‍ മനസ്സിലെവിടെയാണു സ്നേഹം. സ്ത്രീയൊരു ഉപഭോഗവസ്തുവായ് കാണും, പുരുഷനിലുണ്ടോ ‘സ്നേഹം… സൗഹൃദങ്ങളിലും സാഹോദര്യത്തിലും നുകരാന്‍ കഴിയുന്നൊരീ സ്നേഹം…. പ്രണയ നിമിഷങ്ങളിലറിയുന്നീ സ്നേഹം, വാക്കിലോ സ്പര്‍ശനത്തിലോ കളങ്കിതരാകാതെ- അനുഭവിക്കാമീ സ്നേഹത്തെ…. ഒളിക്കണ്ണുകള്‍ ഒപ്പിയെടുത്തമ്മാനമാടുന്നതുമീ സ്നേഹത്തെ- ഗുരുശിഷ്യബന്ധത്തില്‍ നിഴലിച്ചിരുന്നൊരീ സ്നേഹത്തെയിന്നു, ഹനിക്കും നിമിഷങ്ങളെത്രയെന്നു അളക്കാനാവുമോ…. പെറ്റവയറും പോറ്റിയ പിതൃത്ത്വവും ക്ഷണനേരത്തില്‍- തച്ചുടയ്ക്കുന്നതും കാണുന്നീ സ്നേഹത്തില്‍. ക്ഷണികമാമീ ജീവിതത്തില്‍ കേഴുന്നതെല്ലാരുമീ സ്നേഹത്തിനായ്…. പങ്കിട്ടു പോകാതെ എനിക്കായ് മാത്രം, പകരുന്നൊരാ സ്നേഹത്തില്‍ ചൂടേറ്റു , മാറിലണയുന്നൂ….. എന്റേത് ,എന്റെതു മാത്രമെന്നോതി ……

ലാല്‍ കെയര്‍ “വിസ്മയ സന്ധ്യ” ആഘോഷിച്ചു

ബഹ്‌റൈന്‍: ഇന്ത്യയിലെ മൂന്നു ഭാഷകളില്‍ സൂപ്പര്‍ ഹിറ്റ്‌ ആയി പ്രദര്‍ശിപ്പിച്ചു വരുന്ന മോഹന്‍ലാല്‍ ചിത്രമായ വിസ്മയം എന്ന സിനിമയുടെ വിജയം ലാല്‍ കെയെര്‍സ് & മോഹന്‍ലാല്‍ ഫാന്‍സ്‌ ഓണ്‍ലൈന്‍ യൂണിറ്റ് ബഹ്‌റൈന്‍ മോഹന്‍ലാല്‍ ചിത്രങ്ങളിലെ ഗാനങ്ങളും, നൃത്തങ്ങളും മറ്റു കലാപരിപാടികളും കോര്‍ത്തിണക്കി “വിസ്മയസന്ധ്യ” എന്ന പേരില്‍ ആഘോഷിച്ചു. ലാല്‍ കെയെര്‍സ് പ്രസിഡന്റ്‌ ജഗത് കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി എഫ് എം ഫൈസല്‍ സ്വാഗതം ആശംസിച്ചു. ഇന്ത്യന്‍ സ്കൂള്‍ മുന്‍ ചെയര്‍മാന്‍ ശ്രീ. എബ്രഹാം ജോണ്‍, ബിഗ്‌ ഫെയ്സ് ചെയര്‍മാന്‍ പി. ഉണ്ണികൃഷ്ണന്‍, ബി കെ എസ് മുന്‍ പ്രസിഡന്റ്‌ വര്‍ഗീസ്‌ കാരക്കല്‍, ഐ വൈ സി സി മുന്‍ രക്ഷാധികാരി ബിജു മലയില്‍ എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു. ജോ സെക്രട്ടറി മനോജ്‌ മണികണ്ടന്‍ നന്ദി പ്രകാശിപ്പിച്ചു. ഉത്ഘാടന ചടങ്ങില്‍ വച്ച് ബഹ്‌റൈനിലെ കൊച്ചു ഗായിക…