കാനഡയിലെ മലയാളി ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിന പരേഡ്

ടൊറന്റോ: ബ്രാംപ്ടന്‍ മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തില്‍ കാനഡയിലെ മലയാളി ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിന റാലി നടത്തി. ബ്രഹ്മശ്രീ ദിവാകരന്‍ നമ്പൂതിരി, ഫാ ജേക്കബ് ആന്റണി കൂടത്തിങ്കല്‍, ഓര്‍മ്മ പ്രസിഡന്റ് റിന്റോ മാത്യു, കാനേഡിയന്‍ മലയാളി അസോസിയേഷന്‍ സെക്രടറി ജിന്‍സി ബിനോയ്­, ബ്രംപ്ടന്‍ മലയാളീ സമാജം പ്രസിഡന്റ് കുര്യന്‍ പ്രക്കാനം, ഉണ്ണി ഒപ്പത്ത്, തുടങ്ങിയവര്‍ പരേഡിനു നേത്രത്വം നല്‍കി . തുടര്‍ന്ന് നടന്ന സ്വാതന്ത്ര്യദിന ചടങ്ങില്‍ സമാജം പ്രസിഡന്റ് കുര്യന്‍ പ്രക്കാനം പതാക ഉയര്‍ത്തി. ദിവാകരന്‍ നമ്പൂതിരി, ഫാ ആന്റണി കൂടത്തിങ്കല്‍, ഓര്‍മ്മ പ്രസിഡന്റ്്­ റിന്റോ മാത്യു , കാനേഡിയന്‍ മലയാളി അസോസിയേഷന്‍ സെക്രട്ടറിജിന്‍സി ബിനോയ്­, ലതാ മേനോന്‍, ആനി സ്റ്റീഫന്‍, എന്നിവര്‍ സ്വാതന്ത്ര്യദിന ആശംസകള്‍ നേര്‍ന്നു. ഉണ്ണി ഒപ്പത്ത് സ്വാഗതവും ഗോപകുമാര്‍ നായര്‍ നന്ദിയും ആറിയിച്ചു. കാനഡയില്‍ വര്‍ഷങ്ങളായി സ്വാതന്ത്ര്യദിനാഘോഷവും റിപ്പബ്ലിക്ദിനാഘോഷവും മുടങ്ങാതെ നടത്തുന്ന ഏക മലയാളി…

കൈരളി ആര്‍ട്‌സ് ക്ലബ് -സൗത്ത് ഫ്‌ളോറിഡ വിവിധ പരിപാടികളോടെ വര്‍ണ്ണശബളമായി ഓണം ആഘോഷിച്ചു

സൗത്ത് ഫ്‌ളോറിഡ: കൈരളി ആര്‍ട്‌സ് ക്ലബ് -സൗത്ത് ഫ്‌ളോറിഡയുടെ ഈവര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ നിറഞ്ഞ സദസിനാലും, മുഖ്യാതിഥികളുടെ സാന്നിധ്യത്തിലും, വിവിധ കലാപരിപാടികളുടെ മേന്മയാലും പ്രൗഢഗംഭീരമായി ആഘോഷിച്ചു. ഓഗസ്റ്റ് 20-ന് സൗത്ത് ഫ്‌ളോറിഡ മാര്‍ത്തോമാ ചര്‍ച്ച് ഓഡിറ്റോറിയത്തിലാണ് ആഘോഷ പരിപാടികള്‍ അരങ്ങേറിയത്. ഡോ. വോണുഗോപാല്‍ മുഖ്യാതിഥിയായി ഓണസന്ദേശം നല്‍കി. ഓണസദ്യ, തിരുവാതിര, വള്ളംകളി, പഞ്ചവാദ്യം, കുട്ടികളുടെ ഓണസ്കിറ്റ്, ഓണപ്പാട്ടുകള്‍, ഓണകീര്‍ത്തനം എന്നിവ കൂടാതെ മയാമി “ഹരിക്കയിന്‍സ്’ എന്ന ടീമിന്റെ ബാന്‍ഗ്രാ ഡാന്‍സും പരിപാടികള്‍ ഹൃദ്യമാക്കി. ഇന്ത്യയുടെ എഴുപതാം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ പ്രമാണിച്ച് ശ്യാമള കളത്തില്‍, ലിയ എന്നിവരുടെ ദേശീയ ഗാനാലാപനത്തോടെയായിരുന്നു പരിപാടികള്‍ക്ക് തുടക്കംകുറിച്ചത്. നിറഞ്ഞ സദസ്സില്‍ ആഘോഷിക്കപ്പെട്ട കൈരളിയുടെ ഈവര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ക്ക് പ്രസിഡന്റ് ഏബ്രഹാം കളത്തില്‍, സെക്രട്ടറി വര്‍ഗീസ് ശാമുവേല്‍, ട്രഷറര്‍ രാജു ഇടിക്കുള, വൈസ് പ്രസിഡന്റ് ജോര്‍ജ് ശാമുവേല്‍, ഫൊക്കാന മുന്‍ ജനറല്‍ സെക്രട്ടറി ഡോ. മാമ്മന്‍…

പരി: ദൈവമാതാവിന്റെ ജനനപ്പെരുന്നാളും കുടുംബ ധ്യാനയോഗവും സെപ്റ്റംബര്‍ 3, 4 തീയതികളില്‍

ചിക്കാഗോ: ചിക്കാഗോ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയില്‍ പരി: ദൈവമാതാവിന്റെ ജനനപ്പെരുന്നാളും കുടുംബ ധ്യാനയോഗവും 2016 സെപ്റ്റംബര്‍ 3, 4 (ശനി, ഞായര്‍) തീയതികളില്‍ പൂര്‍വ്വാധികം ഭംഗിയായി നടത്തുവാന്‍ കര്‍ത്താവില്‍ പ്രത്യാശിക്കുന്നു. ഈ വര്‍ഷത്തെ പെരുന്നാളിനോടനുബന്ധിച്ച് വനിതാസമാജത്തിന്റെ ആഭിമുഖ്യത്തില്‍ പ്രശസ്ത സുവിശേഷ പ്രാസംഗികനും ഫാമിലി കൗണ്‍സിലറുമായ ബഹു: ഡോ: എ. പി ജോര്‍ജ് അച്ചന്‍ (ന്യൂജേഴ്‌സി), ഷിജി അലക്‌സ് (ചിക്കാഗോ മാര്‍ത്തോമ്മ ചര്‍ച്ച്) എന്നിവര്‍ നയിക്കുന്ന കുടുംബ ധ്യാനയോഗവും ഉണ്ടായിരിക്കും. ശനിയാഴ്ച രാവിലെ 10 മണിക്ക് തുടങ്ങുന്ന ധ്യാനയോഗം വൈകുന്നേരം കുമ്പസാരത്തോടും സന്ധ്യാപ്രാര്‍ത്ഥനയോടും കൂടി സമാപിക്കും. ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാതപ്രാര്‍ത്ഥനയും തുടര്‍ന്ന് ബഹു: ഡോ എ. പി ജോര്‍ജ് അച്ചന്‍ വി: കുര്‍ബ്ബാന അര്‍പ്പിക്കും. വി: കുര്‍ബ്ബാനമധ്യേ ദൈവമാതാവിനോടുള്ള മധ്യസ്ഥപ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. 12 മണിക്ക് നേര്‍ച്ച സദ്യയോടുകൂടി പെരുന്നാള്‍ സമാപിക്കും. പെരുന്നാളിലും…

കേരള സമാജം ഓഫ് ഫ്‌ളോറിഡയുടെ ഓണാഘോഷം സെപ്റ്റംബര്‍ മൂന്നിന്

മയാമി: മലയാളിയുടെ ഉത്സവമായ ഓണത്തിനെ വരവേല്‍ക്കാന്‍ മയാമി ഒരുങ്ങി. കേരള സമാജം ഓഫ് ഫ്‌ളോറിഡയുടെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ മൂന്നാം തിയതി വൈകുന്നേരം 5.30 മുതല്‍ കൂപ്പര്‍ സിറ്റി ഹൈസ്കൂള്‍ ഓഡിറ്റോറിയറ്റില്‍ വച്ച് നടത്തപ്പെടുന്നു. വിഭവ സമൃദ്ധമായ ഓണസദ്യയോട് കൂടി തുടങ്ങുന്ന ഓണാഘോഷത്തിനു കലാമാമാങ്കമൊരുക്കാന്‍ സമാജത്തിലെ അംഗങ്ങള്‍ തയാറായിക്കഴിഞ്ഞു . “ഓണവിസ്മയങ്ങള്‍’ എന്ന പേരില്‍ 150 ഓളം കലാകാരന്മാരെ അണിനിരത്തി തികച്ചും പുതുമയാര്‍ന്ന ഒരു കലാസന്ധ്യ അണിയിച്ചൊരുക്കുന്നു. നിരവധി സുന്ദരീസുന്ദരന്മാരെ അണിനിരത്തി ഡ്രം ലോവേഴ്‌സ് ഓഫ് ഫ്‌ളോറിഡയുടെ ചെണ്ടമേളത്തോടുകൂടിയ ഘോഷയാത്ര, തലപ്പൊലി, നാടന്‍പാട്ടുകള്‍, തിരുവാതിര, കുട്ടികളുടെ വിവിധ പരിപാടികള്‍, കോമഡി സ്­കിറ്റുകള്‍ തുടങ്ങി നിരവധി കലാപ്രകടനങ്ങള്‍ അണിയറയില്‍ ഒരുങ്ങിക്കഴിഞ്ഞു. മുന്‍ വര്‍ഷങ്ങളിലെപ്പോലെ എല്ലാ മലയാളികളുടെയും സാന്നിധ്യം ഈ വര്‍ഷവും ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് ജോസ്മാന്‍ കരേടന്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് : ജോസ് മാന്‍ കരേടന്‍ (954…

ജയശങ്കര്‍ പിള്ളയ്ക്ക് ഐ.പി.ഐ (ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട്) യില്‍ സ്ഥിരാംഗത്വം

കാനഡ: ഇന്‍ഡോ കനേഡിയന്‍ പ്രസ്സ്ക്ലബ് സ്ഥാപകനും ,ചെയര്‍മാനും ആയ ജയശങ്കര്‍ പിള്ളക്ക് ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ (IPI) സ്ഥിര അംഗത്വം ലഭിച്ചു .ലോകത്തിലെ വളരെ ചുരുക്കം മാധ്യമ പ്രവര്‍ത്തകര്‍ മാത്രം അംഗം ആയിട്ടുള്ള ഐ.പി.ഐ സ്വതന്ത്ര എഴുത്തുകാരുടെ കൂട്ടായ്മ ആണ്. ലോകത്തിലെ മാധ്യമ പ്രവര്‍ത്തകരുടെ ക്ഷേമത്തിനും, അവര്‍ വിവിധ മേഖലകളില്‍ നേരിടുന്ന പ്രശ്‌നങ്ങളെപറ്റി പഠിക്കുകയും, അവ അധികാര വര്‍ഗ്ഗത്തിനും,പൊതു ജന സമക്ഷവും കൊണ്ട് വരുന്നതിനു ഐ.പി.ഐ മുന്‍ഗണന നല്‍കുന്നു. 1983 ­ല്‍ സ്­കൂള്‍ ഇന്‍ലന്‍ഡ് മാസികയില്‍ തുടങ്ങിയ മാധ്യമ പ്രവര്‍ത്തനത്തിന് 33 വര്‍ഷത്തിന് ശേഷം ലഭിച്ച അംഗീകാരം ആണ് ഇതെന്ന് ജയ് കരുതുന്നു .1985 മുതല്‍ കലാലയ രാഷ്ട്രീയത്തിലൂടെ യൂണിയന്‍ മെമ്പര്‍ ആയി പൊതു പ്രവര്‍ത്തനം തുടങ്ങിയ ജയ് പിള്ള ,സത്യം ഓണ്‍ ലൈന്‍ പത്രം ,കാനഡ നാഷണല്‍ ഹെഡ്, ജയ് ഹിന്ദ് വാര്‍ത്ത എക്‌സികുട്ടീവ് എഡിറ്റര്‍…

മിസ്സിസിപ്പിയില്‍ രണ്ടു കന്യാസ്ത്രീകള്‍ കുത്തേറ്റ് മരിച്ച നിലയില്‍

  ഡ്യൂറന്റ് (മിസ്സിസിപ്പി): മിസ്സിസിപ്പിയില്‍ താമസിച്ചിരുന്ന രണ്ടു കന്യാസ്ത്രീകളെ വീട്ടില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയതായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി വക്താവ് വാറന്‍ സ്‌ട്രെയ്ന്‍ സ്ഥീരീകരിച്ചു. ഇന്ന്, ആഗസ്റ്റ് 25 വ്യാഴാഴ്ച ഇവര്‍ ജോലി ചെയ്തിരുന്ന ക്ലിനിക്കില്‍ രാവിലെ എത്താതിരുന്നതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടില്‍ മരിച്ച നിലയില്‍ രണ്ടുപേരെയും കണ്ടെത്തിയത്. ഇരുവരുടേയും ശരീരത്തില്‍ കുത്തേറ്റ മുറിവുകളുണ്ടായിരുന്നതായി ഡ്യൂറന്റ് പോലീസ് ചീഫ് അറിയിച്ചു. സിസ്റ്റര്‍ പോള മെറീന്‍, മാര്‍ഗരറ്റ് ഹെല്‍ഡ് എന്നിവരാണ് മരിച്ചത്. കത്തോലിക്ക ചാരിറ്റി ഓഫ് സിസ്റ്റേഴ്‌സ് അംഗമാണ് സിസ്റ്റര്‍ പോള. മില്‍‌വൗക്കി സെന്റ് ഫ്രാന്‍സീസ് സിസ്റ്റേഴ്‌സ് അംഗമാണ് മാര്‍ഗരറ്റ്. വീടനകത്ത് അതിക്രമിച്ച് കടന്നതിന്റെ ലക്ഷണങ്ങളുണ്ടെന്നും, വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു കാര്‍ നഷ്ടപ്പെട്ടതായും ജാക്‌സണ്‍ കാത്തലിക് ഡയോസിസ് വക്താവ് മൗറീന്‍ സ്മിത്ത് പറഞ്ഞു. വീട്ടില്‍ നിന്നും പത്തു മൈല്‍ അകലെയുള്ള ലക്‌സിംഗ്ടണ്‍ മെഡിക്കല്‍ ക്ലിനിക്കില്‍…

പരിശുദ്ധ കാതോലിക്ക ബാവായ്ക്ക് ന്യൂയോര്‍ക്കില്‍ സ്വീകരണം­ നല്‍കി

15 ദിവസം നീണ്ട് നില്‍ക്കുന്ന അപ്പോസ്തോലിക സന്ദര്‍ശനത്തിനായി അമേരിക്കയില്‍ എത്തിയ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായ്ക്ക് ന്യൂയോര്‍ക്കില്‍ വരവേല്‍പ്പ് നല്‍കി. ഉച്ചക്ക് 3 മണിക്ക് ജെ എഫ് കെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന പരിശുദ്ധ കാതോലിക്ക ബാവായെയും, നിരണം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപോലീത്തയെയും നോര്‍ത്ത് ഈസ്ററ് അമേരിക്കന്‍ ഭദ്രാസന മെത്രാപോലീത്ത അഭിവന്ദ്യ സഖറിയാസ് മാര്‍ നിക്കോളാവോസ് മെത്രാപോലീത്തയുടെ നേതൃത്വത്തില്‍ മാനേജിഗ് കമ്മറ്റി അംഗങ്ങളും, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളും ചേര്‍ന്ന് സ്വീകരണം­ നല്‍കി. വെരി റെവ യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌കോപ്പ, വെരി റെവ പൗലോസ് ആദായി കോര്‍ എപ്പിസ്‌കോപ്പ, ഭദ്രാസന സെക്രട്ടറി ഫാ. എം കെ കുറിയാക്കോസ്, ഫാ. കെ.കെ കുറിയാക്കോസ്, ഫാ പി എ ഫിലിപ്പ്, ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം,…

എ.ടി.എം അടക്കം കാര്‍ഡുകളുടെ ഉപയോഗത്തില്‍ ഇടപാടുകാര്‍ ശ്രദ്ധവെക്കണമെന്ന് ബാങ്കിങ് ഓംബുഡ്സ്മാന്‍

തിരുവനന്തപുരം: എ.ടി.എം അടക്കം കാര്‍ഡുകളുടെ ഉപയോഗത്തില്‍ ഇടപാടുകാര്‍ നല്ല ശ്രദ്ധവെക്കണമെന്ന് ബാങ്കിങ് ഓംബുഡ്സ്മാന്‍ ഉമാശങ്കര്‍. കാര്‍ഡുകള്‍ ഉടമ തന്നെ ഉപയോഗിക്കണം. മറ്റാരുടെയും കൈവശം കൊടുത്ത് ഇടപാട് നടത്തരുത്. ഗള്‍ഫില്‍ പോകുന്നവര്‍ എ.ടി.എം കാര്‍ഡുകള്‍ ബന്ധുക്കള്‍ക്ക് നല്‍കുകയും അവര്‍ ഇടപാട് നടത്തുകയും ചെയ്യുന്നുണ്ട്. എന്തെങ്കിലും തട്ടിപ്പ് നടന്നാല്‍ ബാങ്കിന് ഒന്നും ചെയ്യാന്‍ കഴിയില്ല. പിന്‍ നമ്പര്‍, പാസ്വേര്‍ഡ് എന്നിവ ആവശ്യപ്പെട്ട് തട്ടിപ്പ് നടത്തുന്ന റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. ഒരു കാരണവശാലും കാര്‍ഡുകള്‍ കൈമാറാന്‍ പാടില്ലെന്നും ഓംബുഡ്സ്മാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബാങ്കിന്‍െറ എസ്.എം.എസ് ശല്യമാകുന്നെന്ന പരാതി പലരും ഉന്നയിക്കാറുണ്ട്. എന്നാല്‍ ഉടമ അറിയാതെ അക്കൗണ്ടില്‍നിന്ന് പണം നഷ്ടപ്പെട്ടാല്‍ എസ്.എം.എസ് വഴി അപ്പോള്‍ അറിയാനാകും. എന്തെങ്കിലും തരത്തിലുള്ള തട്ടിപ്പ് അറിഞ്ഞാല്‍ ഉടന്‍തന്നെ ബാങ്കിനെ അറിയിക്കണം. ഓണ്‍ലൈന്‍ തട്ടിപ്പ് തടയാന്‍ ലക്ഷ്യമിട്ട് പൊലീസിന്‍െറ സൈബര്‍ ഡോമും ബാങ്കിങ് മേഖലയും തമ്മില്‍ ചര്‍ച്ച നടത്തി വരികയാണ്.…

ശ്രീകൃഷ്ണ ജയന്തിക്ക് കോടതി ഉത്തരവ് ലംഘിച്ച് 49 അടിയില്‍ മനുഷ്യഗോപുരം തീര്‍ത്ത മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന പ്രവര്‍ത്തകന്‍ അറസ്റ്റില്‍

മുംബൈ: ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്‍െറ ഭാഗമായ വെണ്ണക്കുടമുടക്കലിന് സുപ്രീംകോടതി ഉത്തരവ് ലംഘിച്ച് മനുഷ്യഗോപുരമുണ്ടാക്കിയ സംഭവത്തില്‍ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന പ്രവര്‍ത്തകന്‍ അറസ്റ്റില്‍. 20 അടിയോളമേ മനുഷ്യ ഗോപുരം പാടുള്ളൂവെന്ന സുപ്രീംകോടതി ഉത്തരവ് ലംഘിച്ച് 49 അടി വലിപ്പമുള്ള മനുഷ്യഗോപുരത്തിന് നേതൃത്വം നല്‍കിയ അവിനാശ് ജാദവാണ് അറസ്റ്റിലായത്. നിയമം ലംഘിക്കുമെന്ന് മറാത്തിയില്‍ എഴുതിയ ടീഷര്‍ട്ട് അണിഞ്ഞായിരുന്നു അവിനാശും സംഘവും വെണ്ണക്കുടമുടക്കാന്‍ താണെയില്‍ എത്തിയത്. കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി ഉയരം കുറക്കാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും പാര്‍ട്ടി തലവന്‍ രാജ് താക്കറെയുടേതല്ലാത്ത ഉത്തരവുകള്‍ ചെവിക്കൊള്ളില്ലെന്ന് അവിനാശ് പറഞ്ഞു. ആഘോഷങ്ങളില്‍ ഇടപെടാന്‍ സുപ്രീംകോടതിക്ക് അവകാശമില്ളെന്നും ഇത് നിയമലംഘനമാണെങ്കില്‍ ജയിലില്‍ പോകാന്‍ തയാറാണെന്നും അവിനാശ് പറഞ്ഞു. എല്ലാ വീര്യത്തോടും ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കണമെന്ന് രാജ് താക്കറെ അണികളോട് ആഹ്വാനം ചെയ്തതിനെ തുടര്‍ന്ന് തണെ, മുംബൈ മേഖലകളില്‍ വെണ്ണക്കുടമുടക്കലിന് സുപ്രീംകോടതിയുടെ ഉത്തരവുകള്‍ വ്യാപകമായി ലംഘിക്കപ്പെട്ടു. 18…

‘ദൈവം സാക്ഷി’ സിനിമയുടെ ഹാര്‍ഡ് ഡിസ്ക് കോടതിയില്‍, ദൃശ്യങ്ങള്‍ പരിശോധിക്കാതെ ഹാര്‍ഡ് ഡിസ്ക് വേണ്ടെന്ന് സംവിധായകന്‍

കൊച്ചി: വിവാദ ചിത്രം ‘ദൈവം സാക്ഷി’ സിനിമയുടെ ഹാര്‍ഡ് ഡിസ്ക് കോടതിയില്‍. ദൃശ്യങ്ങള്‍ പരിശോധിക്കാതെ ഹാര്‍ഡ് ഡിസ്ക് വേണ്ടെന്ന് സംവിധായകന്‍. ഷൂട്ടിങ്ങിനിടെ വസ്ത്രം വലിച്ചുകീറിയെന്നുകാണിച്ച് സിനിമയുടെ പിന്നണിപ്രവര്‍ത്തകര്‍ക്കെതിരെ നടി രേഖാമേനോന്‍ നല്‍കിയ കേസിന് പിന്നാലെയാണ് സിനിമയുടെ ഹാര്‍ഡ് ഡിസ്കും കോടതിയിലത്തെിയത്. സ്നേഹജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് ‘ദൈവം സാക്ഷി’. ചിത്രീകരണം പൂര്‍ത്തിയായ സിനിമയുടെ ഹാര്‍ഡ് ഡിസ്ക് എഡിറ്റിങ്ങിനും മറ്റുമായി ഒൗട്ട്ഡോര്‍ വര്‍ക്കുകള്‍ ചെയ്ത കമ്പനിയുടെ സ്റ്റുഡിയോയില്‍ ഏല്‍പിച്ചതാണ്. എന്നാല്‍, പിന്നീട് ഇത് പരിശോധിച്ചപ്പോള്‍ പ്രധാന ഭാഗങ്ങള്‍ക്ക് കേടുപാട് പറ്റിയതായി കണ്ടത്തെി. തുടര്‍ന്ന് നിര്‍മാതാവും സംവിധായകനും സ്റ്റുഡിയോ ഉടമയോട്, നശിപ്പിച്ച ഭാഗങ്ങള്‍ തിരികെ വേണമെന്നും ബാക്കി ജോലി മറ്റെവിടെയെങ്കിലും ചെയ്യിച്ചോളാമെന്നും പറഞ്ഞു. തുടര്‍ന്ന് സ്റ്റുഡിയോ ഉടമ പറഞ്ഞത് പ്രകാരം സംവിധായകന്‍ സ്റ്റുഡിയോയില്‍ എത്തി ഡിസ്ക് വാങ്ങിയത്രേ. എന്നാല്‍, ഇതിലെ ദൃശ്യങ്ങള്‍ പരിശോധിക്കും മുമ്പേ സംവിധായകനെതിരെ സ്റ്റുഡിയോ ഉടമ പൊലീസില്‍…