പത്തനംതിട്ട ഡിസിസി പ്രസിഡന്റ് പി. മോഹന്‍‌ രാജിന് ഫിലഡല്‍‌ഫിയയില്‍ സ്വീകരണം

ഫിലഡല്‍‌ഫിയ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍‌ഗ്രസ് പെന്‍സില്‍‌വാനിയ കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ പത്തനം‌തിട്ട ഡിസിസി പ്രസിഡന്റ് പി. മോഹന്‍ രാജിന് സെപ്തംബര്‍ 24 ശനിയാഴ്ച വൈകീട്ട് 7 മണിക്ക് സീറോ മലബാര്‍ പള്ളിയുടെ ഓഡിറ്റോറിയത്തില്‍ വെച്ച് സ്വീകരണം നല്‍കുന്നു. ഈ മഹനീയ സമ്മേളനത്തില്‍ ഫിലഡല്‍‌ഫിയായിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ കോണ്‍‌ഗ്രസ് അനുഭാവികളും പ്രവര്‍ത്തകരും പങ്കെടുത്ത് സ്വീകരണസമ്മേളനം വന്‍ വിജയമാക്കിത്തീര്‍ക്കണമെന്ന് വൈസ് പ്രസിഡന്റ് യോഹന്നാന്‍ ശങ്കരത്തില്‍, സജി കരിം‌കുറ്റി, സെക്രട്ടറി സന്തോഷ് ഏബ്രഹാം, ട്രഷറര്‍ ഐപ്പ് ഉമ്മന്‍ മാരേട്ട് എന്നിവര്‍ സം‌യുക്ത പ്രസ്താവനയില്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: യോഹന്നാന്‍ ശങ്കരത്തില്‍ 215 778 0162, സജി കരിം‌കുറ്റി 215 385 1963, സന്തോഷ് ഏബ്രഹാം 215 605 6914, ഐപ്പ് മാരേട്ട് 215 688 4500.

ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപിയുടെ നേതൃത്വത്തില്‍ പാകിസ്ഥാന്റെ തീവ്രവാദനയത്തിനെതിരെ ന്യൂയോര്‍ക്ക് യുഎന്‍ ആസ്ഥാനത്തു പ്രതിഷേധം ആളിക്കത്തി

ന്യൂയോര്‍ക്ക്: ലോക രാഷ്ട്രങ്ങളുടെ പ്രതിനിധി സമ്മേളനം ന്യൂയോര്‍ക്ക് യു എന്‍ ആസ്ഥാനത്തു നടന്നുകൊണ്ടിരിക്കുകയാണ്. സെപ്റ്റംബര്‍ 21 ഉച്ചക്കുശേഷം പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ അഭിസംബോധനയുണ്ടായിരുന്നു. തീവ്രവാദികളെ പ്രോത്സാഹിപ്പിച്ചു അവര്‍ക്കു എല്ലാവിധ സഹായവും ചെയ്തുകൊടുത്തു അവര്‍ക്കു പ്രചോദനമേകി ലോകമെമ്പാടും തീവ്രവാദത്തിന്‍റെ വിത്തു പാകുന്ന, നിരപരാധികളുടെ ജീവനെടുക്കുന്ന പാകിസ്ഥാന്റെ നയംമാറ്റിയില്ലെങ്കില്‍ നല്ല വിലകൊടുക്കേണ്ടി വരുമെന്ന സന്ദേശം നൂറു കണക്കിന് വരുന്ന സാധാരണ ജനങ്ങള്‍ പാക്കിസ്ഥാനെതിരെയുള്ള മുദ്രാവാക്യങ്ങള്‍ വഴി നല്‍കുന്നതില്‍ വിജയിച്ചു. ധാരാളം മീഡിയകളും ഈ വന്‍ പ്രതിഷേധം കവര്‍ ചെയ്യാനെത്തിയിരുന്നു. ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബി ജെ പിയുടെ നേതൃത്വത്തില്‍ എച് എസ് എസ്, വി എച് പി, തുടങ്ങി ധാരാളം സംഘടനാ ഭാരവാഹികളും ബലൂചിസ്ഥാനില്‍ നിന്നുള്ള സഹോദരങ്ങളും കാശ്മീരി സഹോദരങ്ങളും ഈ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു സജീവമായി പങ്കെടുത്തു. ന്യൂജേഴ്‌­സി, ന്യൂയോര്‍ക്ക്, വാഷിംഗ്­ടണ്‍ ഡി സി, ആല്‍ബനി, തുടങ്ങി…

ടി.ഐ.എഫ്.എഫ് മേളയ്ക്കരികില്‍ മഹാമനസ്സുകളുടെ സംഗമം

ടൊറോന്റോ: ടൊറോന്റോ അന്തര്‍ദ്ദേശീയ ഫിലിം ഫെസ്റ്റിവല്‍ മേള (ടിഐഎഫ്എഫ്)യുടെ മിന്നിത്തിളക്കങ്ങളില്‍ നിന്നും ശബ്ദകോലാഹലങ്ങളില്‍ നിന്നുമകന്ന്, ഒന്റേറിയോ തടാകതീരത്തുള്ള വെസ്റ്റിന്‍ ഹാര്‍ബര്‍ പാലസ്സിന്റെ മുപ്പത്തെട്ടാം നിലയില്‍ രണ്ടു മഹാമനസ്സുകള്‍ ഒത്തുകൂടി. മാനവരാശിയുടെ ഉന്നമനത്തിനായി ആജീവനാന്തം യത്‌നിച്ചവരായിരുന്നു, ഇരുവരും; ഒരാള്‍ ശാസ്ത്രത്തിലൂടെയും മറ്റെയാള്‍ കലയിലൂടെയും. അസ്തമയസൂര്യന്റെ ചെങ്കിരണങ്ങളേറ്റു തിളങ്ങിയിരുന്ന തടാകത്തിലവിടവിടെ ഒരു പകലത്തെ സഞ്ചാരമവസാനിപ്പിച്ചു കരയിലേയ്ക്കു മടങ്ങുന്ന, ശുഭ്രനിറമുള്ള പായ്‌­വഞ്ചികളായിരുന്നു. വര്‍ണശബളമായ ആ കാഴ്­ച കണ്ട്, പച്ചക്കറികളും സമുദ്രോല്പന്നങ്ങളുമടങ്ങിയ ഭക്ഷണം രുചിച്ചുകൊണ്ട് ഇരുവരുമിരുന്നു. അവരുടെ സംഭാഷണം ഇംഗ്ലീഷില്‍ നിന്നു മലയാളത്തിലേയ്ക്കു കടന്നു. ഇടയ്ക്കിടെ ഹിന്ദിയിലേയ്ക്കും. തടാകത്തില്‍ ഒഴുകി നടക്കുന്ന പായ്‌­വഞ്ചികളെപ്പോലെ സ്വതന്ത്രമായിരുന്നു, അവരുടെ വിഷയങ്ങള്‍. ചിലപ്പോഴവ അതിസാധാരണമായിരുന്നു; ചിലപ്പോള്‍ അതിഗഹനവും. കാനഡയുടെ ഏറ്റവും ഉന്നതമായ രണ്ടാമത്തെ ബഹുമതിയായ “ഓര്‍ഡര്‍ ഓഫ് കാനഡ’ ലഭിച്ച മഹദ്‌­വ്യക്തിയാണ് ലോകത്തിലെ എണ്ണപ്പെട്ട ഹൃദയശാസ്ത്രഗവേഷകരിലൊള്‍ കൂടിയായ ഡോക്ടര്‍ സലിം യൂസുഫ്. കേരളത്തില്‍ ജനിച്ച അദ്ദേഹം കാനഡയിലെ…

ഫ്‌ളോറിഡയില്‍ തരംഗമായി ശ്രുതിമേളം

മയാമി : കേരളത്തിലെ തനതു വാദ്യകലയായ ചെണ്ടമേളം ഇവിടെ മയാമിയില്‍ ഹൃദ്യമായി അണിയിച്ചൊരുക്കി “ശ്രുതിമേളം ഓഫ് ഫ്‌ളോറിഡ”. പതിനഞ്ചില്‍പരം അംഗങ്ങളെ ഉള്‍പ്പെടുത്തി ആരംഭിച്ച പഞ്ചാരിമേളം ഇന്ന് ഫ്‌ളോറിഡയില്‍ ഉടനീളം മലയാളികളുടെ പ്രശംസ നേടി മുന്നേറുകയാണ് 2015 ഒക്ടോബറില്‍ ചെണ്ട വാദന കലയുടെ കുലപതി സര്‍വ്വാദരണീയനായ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ അനുഗ്രഹിച്ചു തുടക്കമിട്ട ഈ കലാ കുടുംബം ചരുങ്ങിയ കാലത്തിനുള്ളില്‍ നിരവധി വേദികള്‍ പിന്നിട്ടു എന്നത് തികച്ചും അഭിമാനിക്കാവുന്ന ഒന്നാണ് . മോഹന്‍ നാരായണന്‍ എന്ന ആദരണീയനായ കലാകാരന്‍ ഗുരുസ്ഥാനത്തു നിന്ന് നയിക്കുന്ന ഈ കലാവിരുന്ന് ഹൃദ്യമായി അവതരിപ്പിക്കുന്നതില്‍ എല്ലാ അംഗങ്ങളുടെയും പങ്കാളിത്തവും ശ്രെധേയമാണ്­. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഗോപന്‍ നായര്‍ (ഫോണ്‍: 954 394 1850), ബിനോയ് നാരായണന്‍ (ഫോണ്‍: 954 609 8650, ദീപക് (ഫോണ്‍: 614 216 0998.).

കെ.എ ദാമോദരന്‍ ഡാളസില്‍ നിര്യാതനായി

ഡാളസ്: ഡാളസില്‍ സാമൂഹിക-സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്ന കെ.എ. ദാമോദരന്‍ (80) നിര്യാതനായി. കേരള അസോസിയേഷന്‍ ഓഫ് ഡാളസ് ഭരണസമിതി അംഗമായിരുന്നു. ഭാര്യ: ജയ ദാമോദരന്‍. മെമ്മോറിയല്‍ സര്‍വീസ്: സെപ്റ്റംബര്‍ 24-നു ഉച്ച കഴിഞ്ഞ് 2.30 മുതല്‍. സ്ഥലം: Hughes Crown Hill Funeral Home 9700 Webb Chapel Road, Dallas, Texas 75220 ശവദാഹം:  സെപ്റ്റംബര്‍ 24 ശനിയാഴ്ച വൈകിട്ട് 3.30-ന്. ദാമോദരന്‍ ചേട്ടന്റെ ദേഹവിയോഗത്തില്‍ കേരള അസോസിയേഷന്‍ ഓഫ് ഡാളസിന്റെ അനുശോചനം രേഖപ്പെടുത്തുന്നതായി സെക്രട്ടറി റോയി കൊടുവത്ത് അറിയിച്ചു.

ചിന്നമ്മ തോമസ് ഓക്ക്‌ലഹോമയില്‍ നിര്യാതയായി

ഓക്ക്‌ലഹോമ: പരേതനായ മേപ്പുറത്ത് എം.കെ. തോമസിന്റെ ഭാര്യ ചിന്നമ്മ തോമസ് (89) ഓക്ക്‌ലഹോമയില്‍ നിര്യാതയായി. റാന്നി പരേതരായ കരിപ്പില്‍ ഏബ്രഹാം – ഏലിക്കുട്ടി ദമ്പതികളുടെ മകളാണ്. മക്കള്‍: പരേതയായ കുഞ്ഞൂഞ്ഞമ്മ (റാന്നി), പാസ്റ്റര്‍ തോമസ് കുരുവിള (ഓക്ക്‌ലഹോമ), രാജമ്മ തോമസ് (ഡാളസ്), അച്ചാമ്മ ചാക്കോ (ഓക്ക്‌ലഹോമ), തോമസ് എബ്രഹാം (ഓക്ക്‌ലഹോമ), പരേതനായ സ്റ്റീഫന്‍ തോമസ്. മരുമക്കള്‍: ജോസ് മഞ്ഞുമാക്കല്‍, എത്സി കുരുവിള (ലീലാമ്മ), മോന്‍സ് തോമസ്, മാത്യു ചാക്കോ, സാറാ എബ്രഹാം. പൊതുദര്‍ശനം: സെപ്റ്റംബര്‍ 26 വെള്ളിയാഴ്ച വൈകിട്ട് 7 മുതല്‍ ഷാരോണ്‍ ഫെല്ലോഷിപ്പ് ഹാളില്‍ (1101 S 1st St., Yukkon, OK 73099). സംസ്കാര ശുശ്രൂഷ: സെപ്റ്റംബര്‍ 27 ശനിയാഴ്ച രാവിലെ 10 മുതല്‍ ഷാരോണ്‍ ഫെല്ലോഷിപ്പ് ഹാളില്‍. തുടര്‍ന്ന് റിസറക്ഷന്‍ മെമ്മോറിയല്‍ സെമിത്തേരിയില്‍ (ഓക്ക്‌ലഹോമ)മൃതദേഹം സംസ്ക്കരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ തോമസ് കുരുവിള…

ഷാര്‍ലെറ്റില്‍ പോലീസ് വെടിവെയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു; സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് ഗവര്‍ണര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

നോര്‍ത്ത് കരോലിന: നോര്‍ത്ത് കരോലിനയിലെ ഷാര്‍ലെറ്റില്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ഗവര്‍ണര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കറുത്ത വര്‍ഗക്കാരനെ പൊലീസ് വെടിവച്ചുകൊന്നതിലുള്ള പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലാണ് നടപടി. പ്രക്ഷോഭത്തെ നേരിടാന്‍ നാഷണല്‍ ഗാര്‍ഡിന്റെ സഹായവും തേടിയതായി ഗവര്‍ണര്‍ പാറ്റ് മക്‌ക്രോറി അറിയിച്ചു. പൊലീസ് വെടിവയ്പില്‍ കറുത്ത വര്‍ഗക്കാരനായ കെയ്‌ത്ത് സ്‌കോട്ട് (43) കൊല്ലപ്പെട്ടതോടെയാണ് പ്രദേശത്ത് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമായത്. പ്രതിഷേധക്കാര്‍ നഗരങ്ങളിലേക്ക് ഇറങ്ങി കടകള്‍ക്കു നേരെയും വാഹനങ്ങള്‍ക്കു നേരെയും ആക്രമണം നടത്തി. കണ്ണീര്‍ വാതകം പ്രയോഗിച്ചെങ്കിലും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയില്ല. തുടര്‍ന്നു പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് വെടിവച്ചു. വെടിവെപ്പില്‍ ഒരാള്‍ക്കു ഗുരുതരമായി പരുക്കേറ്റു. സംഘര്‍ഷത്തില്‍ നാലു പൊലീസുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. വീട്ടില്‍ അതിക്രമിച്ചെത്തിയ പൊലീസ്, സ്‌കോട്ടിനെ വെടിവച്ചു കൊല്ലുകയായിരുന്നെന്നാണ് ബന്ധുക്കളുടെ ആരോപണം. എന്നാല്‍ അയാളുടെ കയ്യില്‍ തോക്കുണ്ടായിരുന്നതായും ആക്രമിക്കാന്‍ ശ്രമിച്ചപ്പോഴാണ് വെടിവച്ചതെന്നുമാണ് പൊലീസ് ഭാഷ്യം. സംഭവത്തില്‍ പൊലീസും…

അഭിപ്രായ വോട്ടെടുപ്പില്‍ വാമനന് അഞ്ചുശതമാനം വോട്ടുപോലും കിട്ടില്ല -മന്ത്രി ജി. സുധാകരന്‍

ആലപ്പുഴ: മഹാബലിയെ ചവിട്ടിത്താഴ്ത്തിയ വാമനന് അഭിപ്രായ വോട്ടെടുപ്പ് നടത്തിയാല്‍ അഞ്ചുശതമാനം വോട്ടുപോലും കിട്ടില്ലെന്ന് മന്ത്രി ജി. സുധാകരന്‍. താഴ്ന്ന ജാതിയില്‍പെട്ടവരാണ് അസുരന്മാരെന്നും അവര്‍ക്ക് രാജപദവിപോലുള്ള ഉന്നത സ്ഥാനങ്ങള്‍ അലങ്കരിക്കാന്‍ അവകാശമില്ലെന്നുമുള്ള ചാതുര്‍വര്‍ണ്യ വ്യവസ്ഥയാണ് മഹാബലിയെ ചവിട്ടിത്താഴ്ത്താന്‍ വാമനനെ പ്രേരിപ്പിച്ചത്. അസുരന്മാര്‍ താഴ്ന്ന ജാതിക്കാരാകുമ്പോള്‍ ദേവന്മാര്‍ മേല്‍ജാതിക്കാരാണ്. ഒരു അസുരന്‍ ജനക്ഷേമപരമായി കള്ളവും ചതിയും ഇല്ലാത്ത സാമൂഹികക്രമമുണ്ടാക്കി ഭരണം നടത്തുന്നത് ഉന്നത ജാതിക്കാര്‍ക്ക് ഇഷ്ടപ്പെട്ടില്ല. അത്തരമൊരു അസുരരാജാവിനെ നിഷ്കാസിതനാക്കുകയും ഭരണം സവര്‍ണരിലേക്ക് എത്തിക്കുകയും ചെയ്യുന്ന അവസ്ഥയിലാണ് മഹാബലി ചവിട്ടിത്താഴ്ത്തപ്പെട്ടത്. താഴ്ത്തിയയാള്‍ കേമനും താഴ്ത്തപ്പെട്ടയാള്‍ നീചനുമാകുന്ന കഥയാണ് പിന്നീട് സവര്‍ണര്‍ രൂപപ്പെടുത്തിയത്. ജനക്ഷേമത്തിനും ദരിദ്രരില്ലാത്തതുമായ രാജ്യം കെട്ടിപ്പടുത്ത മഹാബലിയെയാണ് ഓണാഘോഷത്തില്‍ സ്മരിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും തുല്യം അവകാശമുള്ളപ്പോള്‍ സ്ത്രീകള്‍ക്ക് എവിടെയും പോകാനുള്ള സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ടാണ് ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ അവകാശമുണ്ടെന്ന് താന്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം കൊടുത്തതെന്നും അദ്ദേഹം…

ചെന്നൈയില്‍നിന്ന് കേരളത്തിലേക്ക് കാറില്‍ കടത്തുകയായിരുന്ന 3.90 കോടി ഹവാലപണം തട്ടിയ സംഭവത്തില്‍ എസ്.ഐയും ഹെഡ്കോണ്‍സ്റ്റബിളും അറസ്റ്റില്‍

കോയമ്പത്തൂര്‍: ചെന്നൈയില്‍നിന്ന് കേരളത്തിലേക്ക് കാറില്‍ കടത്തുകയായിരുന്ന 3.90 കോടി ഹവാല പണം തട്ടിയെടുത്ത കേസില്‍ തമിഴ്നാട് പൊലീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ കൂടി അറസ്റ്റില്‍. കരൂരിലെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന കുളിത്തല എസ്.ഐ ശരവണന്‍ (42), ഹെഡ്കോണ്‍സ്റ്റബിളും പൊലീസ് ജീപ്പ് ഡ്രൈവറുമായ ധര്‍മേന്ദ്രന്‍ (38) എന്നിവരാണ് പിടിയിലായത്. മധുര ഹൈകോടതി ബെഞ്ചില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ച ഇവര്‍ ചെന്നൈയിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് കുടുങ്ങിയത്. ഇവരുടെ പക്കല്‍നിന്ന് 45 ലക്ഷം രൂപ പിടികൂടി. ബുധനാഴ്ച അറസ്റ്റിലായ തൃശൂര്‍ സ്വദേശി സുഭാഷ് (42), ഗുരുവായൂര്‍ സ്വദേശി സുധീര്‍ (33), മലപ്പുറം സ്വദേശി ശഫീഖ് (28) എന്നിവരില്‍നിന്ന് 20 ലക്ഷം രൂപയും പിടിച്ചെടുത്തു. ഇവരോടൊപ്പം കരൂര്‍ പരമത്തി സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ മുത്തുകുമാറിനെയും (40) അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ ഉപയോഗിച്ച ‘പൊലീസ്’ സ്റ്റിക്കറൊട്ടിച്ച ബൊലോറോ ജീപ്പും ഹവാല പണം കടത്തിയ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അറസ്റ്റിലായ…

വാഹന പരിശോധനക്കിടെ അപകടം; യുവാക്കളെ വഴിയില്‍ ഉപേക്ഷിച്ച പൊലീസിനെതിരെ കേസെടുത്തു

തിരുവനന്തപുരം: വാഹന പരിശോധനക്കിടെ നിയന്ത്രണം വിട്ട വാഹനം മറിഞ്ഞ് രക്തം വാര്‍ന്ന് റോഡില്‍ കിടന്ന യുവാക്കളെ പൊലീസ് വഴിയില്‍ ഉപേക്ഷിച്ചുപോയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു. പരിക്കേറ്റ യുവാവിന് വിദഗ്ധ ചികിത്സ നല്‍കാത്ത സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിനെതിരെയും കമീഷന്‍ അന്വേഷണം നടത്തും. മെഡിക്കല്‍ കോളജ് ആശുപത്രി ഐ.സി.യുവില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന വെട്ടുകാട് നൗഫി മന്‍സിലില്‍ നൗഫിക്ക് ആശുപത്രി അധികൃതര്‍ ചികിത്സ നല്‍കുന്നില്ലെന്ന പരാതിയെക്കുറിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്രണ്ട് അടിയന്തര വിശദീകരണം സമര്‍പ്പിക്കണം. തലക്ക് പരിക്കേറ്റ് ഗുരുതരാവസ്ഥയിലുള്ള നൗഫിയെ ആശുപത്രിയില്‍നിന്ന് വിടുതല്‍ ചെയ്ത് അറസ്റ്റ് ചെയ്യാനാണ് പൊലീസിന്‍െറ നീക്കമെന്ന് നൗഫിയുടെ മാതാവ് ഷാഹിദ കമീഷന് നേരിട്ട് മൊഴി നല്‍കി. ചികിത്സയുടെ വിശദാംശങ്ങള്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട് സമര്‍പ്പിക്കണം. മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണമാണ് ഷാഹിദ ഉന്നയിച്ചിരിക്കുന്നതെന്ന് കമീഷന്‍ നിരീക്ഷിച്ചു. കോവളം വാഴമുട്ടത്ത് സെപ്റ്റംബര്‍ 19…