മാര്‍ ജോയി ആലപ്പാട്ട് പിതാവിന്റെ മെത്രാഭിഷേക വാര്‍ഷികവും അറുപതാം ജന്മദിനവും

ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് പിതാവിന്റെ മെത്രാഭിഷേകത്തിന്റെ രണ്ടാം വാര്‍ഷികവും അറുപതാം ജന്മദിനവും സെപ്റ്റംബര്‍ 27-നു ചൊവ്വാഴ്ച. സെപ്റ്റംബര്‍ 24-നു ശനിയാഴ്ച കത്തീഡ്രല്‍ ദേവാലയത്തില്‍ അഭിവന്ദ്യ മാര്‍ ജോയി ആലപ്പാട്ട് പിതാവിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന സമൂഹബലിയില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവ് ജന്മദിനാശംസകളും മെത്രാഭിഷകത്തിന്റെ മംഗളങ്ങളും നേര്‍ന്നു. കത്തീഡ്രല്‍ ഇടവകയിലെ വിശ്വാസികള്‍ക്കു പുറമെ, രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നെത്തിയ മതബോധന പ്രിന്‍സിപ്പല്‍മാരും കൃതജ്ഞതാബലിയില്‍ പങ്കുചേര്‍ന്നു. ദൈവത്തില്‍ നിന്നു നാം അനുദിനം സ്വീകരിക്കുന്ന അനുഗ്രഹങ്ങള്‍ക്ക് എപ്പോഴും നന്ദിയുള്ളവരും ഉത്തരവാദിത്വബോധമുള്ളവരും ആയിരിക്കണമെന്ന് അഭിവന്ദ്യ പിതാവ് തന്റെ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. നമ്മുടെ ജീവിതത്തിലെ ആഘോഷവേളകള്‍ ഒരിക്കലും ആര്‍ഭാടപൂര്‍വ്വമായിരിക്കരുതെന്നും, മറിച്ച് ലാളിത്യത്തില്‍ അടിയുറച്ചതായിരിക്കണമെന്നും അഭിവന്ദ്യ പിതാവ് ഓര്‍മ്മപ്പെടുത്തി.

ട്രം‌പും ഹില്ലരിയും നേര്‍ക്കുനേര്‍; തെരഞ്ഞെടുപ്പ് സം‌വാദം ന്യൂയോര്‍ക്കില്‍ തുടങ്ങി

ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റ്, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികള്‍ ഒരേ വേദിയില്‍ വരുന്ന തല്‍സമയ സംവാദ പരിപാടികള്‍ക്ക് തുടക്കമായി. മൂന്നു ദശകത്തിനിടയിലെ ഏറ്റവും വാശിയേറിയ സംവാദമാണ് ഹിലരി ക്ലിന്റനും ഡോണള്‍ഡ് ട്രംപും തമ്മില്‍ നടക്കുന്നതെന്നാണ് വിലയിരുത്തല്‍. രാജ്യത്തെ തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചായിരുന്നു സംവാദത്തില്‍ ആദ്യമുയര്‍ന്ന ചോദ്യം. ഈ വിഷയത്തില്‍ രണ്ടു വ്യത്യസ്ത നിലപാടുകളാണ് ഇരുസ്ഥാനാര്‍ഥികളും സ്വീകരിച്ചത്. ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അമേരിക്കന്‍ ജനതയുടെ തൊഴിലവസരങ്ങള്‍ തട്ടിയെടുക്കുന്നു. ഇതു തടയാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും നികുതി ഇളവ് നല്‍കി വലിയ കമ്പനികളെ രാജ്യത്തിനു പുറത്തേക്കുകൊണ്ടുപോകുന്നത് തടയുമെന്നുമായിരുന്നു റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം. അതേസമയം, സാമ്പത്തിക സമത്വത്തെക്കുറിച്ചായിരുന്നു ഡമോക്രാറ്റ് സ്ഥാനാര്‍ഥി ഹില്ലരി ക്ലിന്റന്‍ പറഞ്ഞത്. പണക്കാരനെയും പാവപ്പെട്ടവനെയും തുല്യരായി പരിഗണിക്കുന്ന സമ്പദ് വ്യവസ്ഥയാണ് തന്റെ സ്വപ്നമെന്ന് അവര്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് തുല്യ വേതനം, അടിസ്ഥാന വേതനത്തില്‍ വര്‍ധന എന്നിവയാണ് എന്റെ…

ഫാ. ഐവാന്‍സ്: ദേവഗിരിയിലെ വന്ദ്യ ഗുരു; ധന്യനായ പുരോഹിതന്‍ (ജോസഫ് പടന്നമാക്കല്‍)

ഫാദര്‍ ജോസഫ് ഐവാന്‍സ് ഓ.സി.ഡി, 9/18/2016-ല്‍ ഇന്ത്യാനയിലുള്ള ആല്‍ബെര്‍റ്റിന്‍ ഭവനത്തില്‍ വെച്ച് മരണമടഞ്ഞ വാര്‍ത്ത ആയിരക്കണക്കിന് മലയാളി കുടുംബങ്ങളെ ദുഃഖത്തിലാഴ്ത്തിയിരുന്നു. അദ്ദേഹം നീണ്ട കാലങ്ങളോളം ഷിക്കാഗോയിലുള്ള മലയാളി സമൂഹങ്ങളുടെ അടുത്ത സുഹൃത്തായിരുന്നു. അദ്ദേഹത്തിന്റെ മരണം എന്നെ സംബന്ധിച്ച് വ്യക്തിഗതമായ ഒരു സൗഹാര്‍ദ ബന്ധത്തിന്റെ അന്ത്യം കൂടിയായിരുന്നു. അദ്ദേഹവും ഞാനുമായി ഏകദേശം അര നൂറ്റാണ്ടിനുമപ്പുറം മൈത്രിബന്ധമുണ്ടായിരുന്നു. അത് ഗുരുശിക്ഷ്യ ബന്ധത്തില്‍ക്കൂടിയാണ് തുടക്കമിട്ടത്. 1961-ല്‍ കോഴിക്കോട്, ദേവഗിരിയിലുള്ള സെന്റ് ജോസഫ്‌സ് കോളേജില്‍ പ്രീ യൂണിവേഴ്‌സിറ്റി ക്ലാസ്സില്‍ ഞാന്‍ പഠിക്കുന്ന കാലത്ത് അദ്ദേഹം അവിടെ ഇംഗ്ലീഷദ്ധ്യാപകനായിരുന്നു. അന്ന് പ്രസിദ്ധരായ സുകുമാര്‍ അഴിക്കോട്, കവിയായ വി.വി.കെ, തായാട്ട് ശങ്കരന്‍, ജോസഫ് പുലിക്കുന്നേല്‍, പ്രൊഫ. ഷെപ്പേര്‍ഡ് എന്നിവരും അവിടെ അദ്ധ്യാപകരായിരുന്നു. കരിപ്പാപ്പറമ്പില്‍ റെവ.ഡോ. തീയോഡോഷ്യസായിരുന്നു കോളേജിന്റെ പ്രിന്‍സിപ്പാളായി ചുമതലകള്‍ വഹിച്ചിരുന്നത്. തീയോഡോഷ്യസച്ചന്‍ എന്റെ പിതാവിന്റെ സഹപാഠിയുമായിരുന്നു. ദേവഗിരിയില്‍ എന്റെ പഠനം തുടങ്ങാന്‍ കാരണമായതും അന്ന്…

പരിശുദ്ധ യല്‍ദോ മോര്‍ ബസേലിയോസ്സ് ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഒക്ടോബര്‍ 1, 2 തീയതികളില്‍

ചിക്കാഗോ: കോതമംഗലം മാര്‍ത്തോമ്മന്‍ ചെറിയ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ യല്‍ദോ മോര്‍ ബസേലിയോസ്സ് ബാവാ തിരുമനസ്സിലെ 331-ാം ഓര്‍മ്മപ്പെരുന്നാള്‍ ചിക്കാഗോ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ 2016 ഒക്്‌ടോബര്‍ 1, 2 തീയതികളില്‍ (ശനി, ഞായര്‍) പൂര്‍വ്വാധികം ഭംഗിയായി കൊണ്ടാടുവാന്‍ കര്‍ത്താവില്‍ പ്രത്യാശിക്കുന്നു. ഈ വര്‍ഷത്തെ പെരുന്നാളിനൊടനുബന്ധിച്ച് വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 6 മണിവരെ ഉപവാസ വിശുദ്ധ ഗ്രന്ഥ പാരായണവും തുടര്‍ന്ന് സന്ധ്യാപ്രാര്‍ത്ഥനയും ഉണ്ടാകും. ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് വി: കുര്‍ബ്ബാനയും ഉണ്ടായിരിക്കും. വി: കുര്‍ബ്ബാനമധ്യേ പരിശുദ്ധ ബാവായോടുള്ള പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ഥനയും പെരുന്നാള്‍ ഏറ്റുകഴിക്കുന്നവര്‍ക്ക് വേണ്ടി പ്രത്യേക സമര്‍പ്പണ പ്രാര്‍ഥനയും ഉണ്ടായിരിക്കും. പരിശുദ്ധ ബാവായുടെ ഓര്‍മ്മപ്പെരുന്നാളിലും വിശുദ്ധ ഗ്രന്ഥ പാരായണത്തിലും വിശ്വാസികളേവരും വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ വികാരി…

സെന്റ് ജോര്‍ജ് പള്ളിയില്‍ കന്നി 20-പെരുന്നാള്‍ ഒക്‌റ്റോബര്‍ 1, 2 തിയതികളില്‍

1684-ല്‍ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അബ്‌ദേദ് മ്ശിഹ പാത്രിയര്‍ക്കീസ് ബാവായുടെ കല്‍പ്പനയനുസരിച്ച് ഇറാക്കില്‍ മൂസലിനു സമീപം കര്‍ക്കേശ് എന്ന സ്ഥലത്തുനിന്നും 92 വയസുകാരനായ ആബൂന്‍ മോര്‍ ബസേലിയോസ് യല്‍ദോ കാതോലിക്കാ ബാവമ ലങ്കരമക്കളെ ആത്മീയ അനാഥത്വത്തില്‍ നിന്നും രക്ഷിക്കുന്നതിനുവേണ്ടി മോര്‍ മത്തായിയുടെ ദയറായില്‍നിന്നും ഇറങ്ങിതിരിച്ചു. 1685 സെപ്റ്റംബര്‍ 21-ന് കോതമംഗലത്ത് എത്തി ചേര്‍ന്ന ബാവാ ആ വര്‍ഷം തന്നെ ഒക്‌റ്റോബര്‍ രണ്ടാം തീയതി കാലം ചെയ്തു. പുണ്ണ്യശ്ശോകനായ യല്‍ദോ മോര്‍ബസേലിയോസ് ബാവായുടെ പെരുന്നാള്‍ ചിക്കാഗോ സെന്റ് ജോര്‍ജ് സുറിയാനി പള്ളിയില്‍ ( 1125 N. Humphrey Ave, Oak Park, IL 60302 ) പതിവനുസരിച്ച് ഈ വര്‍ഷവും ഒക്‌റ്റോബര്‍ 1, 2 (ശനി, ഞായര്‍) തിയതികളില്‍ വികാരി ബഹുമാനപ്പെട്ട ലിജു പോള്‍ അച്ചന്റെ നേത്യത്വത്തിലും സഹോദരി ഇടവകകളിലെ ബഹുമാനപ്പെട്ട വൈദികരുടേയും വിശ്വാസികളുടേയും സഹകരണത്തിലും നടത്തുന്നതിനുള്ള നടപടികള്‍…

ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍ ഓണവില്ല് -2016 ചരിത്രവിജയം

ഡിട്രോയിറ്റ്: ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ (ഡി.എം.എ) നേതൃത്വത്തില്‍ കൊണ്ടാടിയ ഓണം അവിസ്മരണീയമായി. സെപ്റ്റംബര്‍ 17-ന് മാഡിസണ്‍ ഹൈറ്റ്‌സിലുള്ള ലാംഫെയര്‍ ഹൈസ്കൂള്‍ ഓഡിറ്റോറിയത്തിലാണ് ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ “ഓണവില്ല് -2016′ സംഘടിപ്പിച്ചത്. ഡിട്രോയിറ്റിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ പങ്കെടുത്ത ഓണാഘോഷം എന്ന ഖ്യാതി നേടിയ “ഓണവില്ല് -2016′ വ്യത്യസ്തതയാര്‍ന്ന പരിപാടികള്‍ കൊണ്ടും, സംഘടനാപാടവംകൊണ്ടും മികച്ചു നിന്നു. ഉച്ചയ്ക്ക് ഇലയിട്ട് വിളമ്പിയ ഓണസദ്യയോടെ പരിപാടികള്‍ ആരംഭിച്ചു. 24 കൂട്ടം കറികളുമായി അതിഗംഭീരമായ ഓണസദ്യയായിരുന്നു ഇത്തവണത്തേത്. മാത്യു ചെരുവില്‍, സഞ്ചു കോയിത്തറ, ജിജി പോള്‍, ഷാജി തോമസ്, സാജന്‍ ജോര്‍ജ് എന്നിവര്‍ സദ്യയ്ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് ഓണത്തോട് അനുബന്ധിച്ച് ഡിട്രോയിറ്റില്‍ ആദ്യമായി നടത്തിയ ഗണപതിപ്ലാക്കല്‍ തോമസ് മെമ്മോറിയല്‍ ട്രോഫിക്കുവേണ്ടിയുള്ള വടംവലി മത്സരത്തില്‍ അഭിലാഷ് പോള്‍ നേതൃത്വം നല്‍കിയ കൊമ്പന്‍സ് ടീം ഒന്നാം സ്ഥാനവും, ചാച്ചി റാന്നിയുടെ നേതൃത്വത്തിലുള്ള കൂറ്റന്‍സ്…

Jayalalitha’s Present Condition is Stable

It was almost midnight on Thursday when news broke of the Tamil Nadu Chief Minister’s illness. Within an hour, hundreds of party workers and supporters of the All India Dravida Munnetra Kazhagam had gathered outside the Apollo Hospital in Central Chennai, where J Jayalalitha had been admitted. Several reporters and cameramen also kept vigil all night with the party workers outside the hospital, waiting for updates on the Jayalalitha’s health. Ten hours later, the crowd outside the hospital showed little signs of dispersing. The police had barricaded entrances of roads…

കാവേരി നദിയില്‍നിന്ന് വെള്ളം നല്‍കാനാവില്ലെന്ന് കര്‍ണാടക; കോടതിയക്ഷ്യമെന്ന് തമിഴ്നാട്

ന്യൂഡല്‍ഹി: കാവേരി നദിയില്‍നിന്ന് ഡിസംബര്‍വരെ തമിഴ്നാടിന് വെള്ളം നല്‍കാനാവില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. തമിഴ്നാടിന് പ്രതിദിനം 6000 ഘനയടി വെള്ളം വിട്ടുനല്‍കണമെന്ന കോടതി ഉത്തരവ് നടപ്പാക്കാന്‍ റിസര്‍വോയറില്‍ ആവശ്യത്തിന് വെള്ളമില്ലെന്നും കര്‍ണാടക വ്യക്തമാക്കി. കര്‍ണാടക നല്‍കിയ പ്രത്യേക അപേക്ഷ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് തമിഴ്നാടും സുപ്രീംകോടതിയില്‍ മറ്റൊരു ഹരജി നല്‍കി. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാത്ത കര്‍ണാടക സര്‍ക്കാറിനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്നും തമിഴ്നാട് ആവശ്യപ്പെടുന്നു. സെപ്റ്റംബര്‍ 20നാണ് സുപ്രീംകോടതി കേസ് അടുത്ത തവണ പരിഗണിക്കുന്ന സെപ്റ്റംബര്‍ 27 വരെ തമിഴ്നാടിന് 6000 ഘനയടി വെള്ളം നല്‍കണമെന്ന് കര്‍ണാടകയോട് നിര്‍ദേശിച്ചത്. തമിഴ്നാടിനു 3000 ഘനയടി വെള്ളം സെപ്റ്റംബര്‍ 31 വരെ വിട്ടുനല്‍കണമെന്ന കാവേരി തര്‍ക്കപരിഹാര ട്രൈബ്യൂണലിന്‍െറ ഉത്തരവ് ഭേദഗതി ചെയ്തായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. ഇതു നടപ്പാക്കാതെയാണ് ഡിസംബര്‍വരെ വെള്ളം വിട്ടുനല്‍കാനാവില്ലെന്ന നിലപാടുമായി കര്‍ണാടക വീണ്ടും സുപ്രീം കോടതിയിലത്തെിയിരിക്കുന്നത്. ബംഗളൂരു അടക്കമുള്ള…

അമൃത കല്‍പിത സര്‍വകലാശാല സ്വന്തം നിലയില്‍ നടത്തിയ മെഡിക്കല്‍ കൗണ്‍സലിങ് അസാധുവാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍

ന്യൂഡല്‍ഹി: അമൃത കല്‍പിത സര്‍വകലാശാല സ്വന്തം നിലയില്‍ നടത്തിയ മെഡിക്കല്‍ കൗണ്‍സലിങ് അസാധുവാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. കല്‍പിത സര്‍വകലാശാലക്ക് സ്വന്തം നിലക്ക് കൗണ്‍സലിങ് നടത്താന്‍ അധികാരമുണ്ടെന്ന ഹൈകോടതി വിധി റദ്ദാക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അനുമതി ഹരജിയില്‍ ആവശ്യപ്പെട്ടു. കല്‍പിത സര്‍വകലാശാലകളുടെയും സ്വകാര്യ മാനേജ്മെന്‍റുകളുടെയും പ്രത്യേക കൗണ്‍സലിങ് യു.ജി.സി ചട്ടങ്ങളുടെയും സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വിധിയുടെയും ലംഘനമാണെന്ന് കേന്ദ്രം വാദിച്ചു. ‘നീറ്റ്’ പരീക്ഷ വിജ്ഞാപന പ്രകാരം കേന്ദ്രീകൃത കൗണ്‍സലിങ്ങാണ് നടക്കേണ്ടത്. ഇത് കോടതിയും ശരിവെച്ചതാണ്. അതിനാല്‍, പ്രത്യേക കൗണ്‍സലിങ് റദ്ദാക്കി കേന്ദ്രീകൃത കൗണ്‍സലിങ്ങിന് അനുമതി നല്‍കണമെന്നും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കേന്ദ്രീകൃത കൗണ്‍സലിങ് നടന്നില്ളെങ്കില്‍ ‘നീറ്റ്’ പരീക്ഷയുടെ ഉദ്ദേശ്യം ഇല്ലാതാകുമെന്ന് മെഡിക്കല്‍ കൗണ്‍സിലിന് വേണ്ടി ഹാജരായ അഡ്വ. വികാസ് ഗുപ്ത ചൂണ്ടിക്കാട്ടി. അതിനിടെയാണ് അമൃത കല്‍പിത സര്‍വകലാശാല നടത്തിയ മെഡിക്കല്‍ കൗണ്‍സലിങ് അസാധുവാക്കണമെന്ന ആവശ്യം…

വിദ്യാര്‍ഥിയെ അപമാനിച്ചെന്ന പരാതിയില്‍ സസ്പെന്‍ഷനിലായിരുന്ന അധ്യാപകന്‍ കോടതി ഉത്തരവുമായി തിരിച്ചത്തെിയപ്പോള്‍ രക്ഷിതാക്കളുടെ പ്രതിഷേധം; ഒപ്പിടാനാകാതെ മടങ്ങി

വാഴയൂര്‍: വിദ്യാര്‍ഥിയെ അപമാനിച്ചെന്ന പരാതിയില്‍ സസ്പെന്‍ഷനിലായിരുന്ന അധ്യാപകന്‍ കോടതി ഉത്തരവുമായി തിരിച്ചെത്തിയപ്പോള്‍ വീണ്ടും രക്ഷിതാക്കളുടെ പ്രതിഷേധം. വാഴയൂര്‍ എ.എല്‍.പി സ്കൂള്‍ അധ്യാപകന്‍ പി.കെ. ഹുസൈന്‍ മാസ്റ്ററെ കഴിഞ്ഞ ആഴ്ച രക്ഷിതാക്കള്‍ തടഞ്ഞിരുന്നു. തിങ്കളാഴ്ച വീണ്ടുമത്തെിയപ്പോഴാണ് മാതൃസമിതിയുടെ നേതൃത്വത്തില്‍ തടഞ്ഞത്. വിദ്യാര്‍ഥിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് 2013ല്‍ അധ്യാപകനെ സസ്പെന്‍ഡ് ചെയ്തത്. ഇതിനെതിരെ കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയാണ് കഴിഞ്ഞ ദിവസം അധ്യാപകനെത്തിയത്. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ അധികൃതരോട് അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് പി.ടി.എ പരാതി നല്‍കിയിട്ടുണ്ട്. ഇതിനിടെയാണ് അധ്യാപകന്‍ തിരിച്ചെത്തിയത്. പ്രതിഷേധത്തെ തുടര്‍ന്ന് തിങ്കളാഴ്ചയും അധ്യാപകന്‍ ഒപ്പിടാനാവാതെ മടങ്ങി.