സ്റ്റാറ്റന്‍ ഐലന്റില്‍ പരിശുദ്ധ യല്‍ദോ മോര്‍ ബസേലിയോസ് ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ – ഒക്‌ടോബര്‍ 1, 2 തീയതികളില്‍

ന്യൂയോര്‍ക്ക്: കോതമംഗലത്ത് കബറടങ്ങിയിരിക്കുന്ന പരിശുദ്ധ യല്‍ദോ മോര്‍ ബസേലിയോസ് ബാവയുടെ 331-ാമത് ദുഃഖറോന പെരുന്നാള്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്റില്‍ കൊണ്ടാടുന്നു. ആകമാന സുറിയാനി സഭയുടെ അമേരിക്കന്‍ അതിഭദ്രാസനത്തില്‍ ഉള്‍പ്പെട്ട സ്റ്റാറ്റന്‍ ഐലന്റ് മോര്‍ ഗ്രീഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ശനി, ഞായര്‍ ദിവസങ്ങളിലായി നടത്തപ്പെടുന്ന ഓര്‍മ്മപ്പെരുന്നാളില്‍ ഭദ്രാസനാധിപനും പാത്രിയര്‍ക്കാ വികാരിയുമായ ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട് മുഖ്യകാര്‍മികത്വം വഹിക്കുന്നതാണ്. ശനിയാഴ്ച വൈകുന്നേരം 6.30-നു സന്ധ്യാപ്രാര്‍ത്ഥനയും തുടര്‍ന്ന് സുവിശേഷ ഘോഷണവും നടക്കും. ഇടവകാംഗവും ന്യൂജേഴ്‌സി വാണാക്യു സെന്റ് ജയിംസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളി വികാരിയുമായ റവ. ഫാ. ആകാശ് പോള്‍ ആണ് മുഖ്യ കാര്‍മ്മികന്‍. ആശീര്‍വാദത്തിനും കൈമുത്തിനും ശേഷം സ്‌നേഹവിരുന്നോടെ ഒന്നാം ദിന പെരുന്നാളിന്റെ ചടങ്ങുകള്‍ അവസാനിക്കും. പ്രധാന പെരുന്നാള്‍ ദിനമായ ഒക്‌ടോബര്‍ 2-ാം തീയതി ഞായറാഴ്ച 9 മണിക്ക് ദേവാലയത്തില്‍…

വിശുദ്ധ കോതമംഗലം ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ വാണാക്യു സെന്റ് ജയിംസ് ദൈവാലയത്തില്‍

ന്യൂജേഴ്‌സി: വാണാക്യു സെന്റ് ജയിംസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ദൈവാലയത്തില്‍ വിശുദ്ധനായ യല്‍ദോ മോര്‍ ബസേലിയോസ് ബാവയുടെ (കോതമംഗവം ബാവ) 331-ാംമത് ഓര്‍മ്മപ്പെരുന്നാള്‍ ഒക്‌ടോബര്‍ 2-ാം തീയതി ഞായറാഴ്ച ക്‌നാനായ ആര്‍ച്ച് ഡയോസിസിന്റെ അമേരിക്കന്‍ റീജിയന്‍ ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ ബിഷപ്പ് ആയൂബ് മോര്‍ സില്‍വാനോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ നടത്തപ്പെടുന്നു. മലങ്കര സഭയില്‍ സത്യവിശ്വാസം പരിരക്ഷിക്കുവാന്‍ എ.ഡി 1685-ല്‍ മലങ്കരയിലേക്ക് എഴുന്നെള്ളി വന്ന കിഴക്കിന്റെ കാതോലിക്കയായിരുന്നു വിശുദ്ധ യല്‍ദോ മോര്‍ ബസേലിയോസ് ബാവ. പരി. അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ബാവയുടെ നിര്‍ദേശപ്രകാരമാണ് ബസേലിയോസ് ബാവ മലങ്കരയിലെത്തിയത്. കോതമംഗലം മാര്‍ത്തോമാ ചെറിയ പള്ളിയിലാണ് വിശുദ്ധന്‍ അന്ത്യവിശ്രമം കൊള്ളുന്നത്. കോതമംഗലം ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ സെന്റ് ജയിംസ് ദൈവാലയത്തിന്റെ സ്ഥാപനകാലം മുതല്‍ വളരെ പ്രധാന്യത്തോടെ നടത്തുന്ന പെരുന്നാളുകളിലൊന്നാണ് ബസേലിയോസ് ബാവയുടേത്. ഒക്‌ടോബര്‍ 2-ാം തീയതി ഞായറാഴ്ച രാവിലെ 9 മണിക്ക് ദൈവാലയത്തില്‍…

ഇന്ത്യന്‍ സൈന്യത്തിന് കേരള നിയമസഭയുടെ അഭിനന്ദനം

തിരുവനന്തപുരം: പാക്കിസ്ഥാനില്‍ നിന്നുള്ള ഭീകരാക്രമണങ്ങളെ ചെറുക്കാന്‍ ഇന്ത്യന്‍ സൈന്യം കഴിഞ്ഞദിവസം കൈക്കൊണ്ട നടപടികള്‍ക്ക് സംസ്ഥാന നിയമസഭ എല്ലാ പിന്തുണയും പ്രഖ്യാപിച്ചു. നാടിനെയും ജനങ്ങളെയും സംരക്ഷിക്കാന്‍ കൈക്കൊണ്ട നടപടികള്‍ മുന്‍നിര്‍ത്തി സേനയെ സഭ അഭിനന്ദിച്ചു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം ഐകകണ്ഠ്യേന അംഗീകരിച്ചു. ഇന്ത്യന്‍ സൈനികര്‍ അഭിനന്ദനം അര്‍ഹിക്കുന്നതായി ആമുഖ പ്രസംഗത്തില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. തുടര്‍ന്നാണ് മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തില്‍ സൈനികരെ അഭിനന്ദിച്ചതിനൊപ്പം സംഘര്‍ഷാന്തരീക്ഷം കൂടുതല്‍ രൂക്ഷമാകുന്നത് ഒഴിവാക്കുംവിധം പ്രശ്നപരിഹാര ശ്രമങ്ങള്‍ മുന്നോട്ടുകൊണ്ടുപോകണമെന്നും കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഭീകരവാദത്തിന് ഇന്ത്യന്‍ സൈന്യം നല്‍കിയ മറുപടി അഭിനന്ദനീയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇതേവരെ ഇന്ത്യ പാലിച്ച ആത്മസംയമനത്തെ ബലഹീനതയായി കണ്ട പാകിസ്താന് ഉചിതമായ മറുപടിയാണ് സൈന്യം നല്‍കിയത്. സൈനിക നടപടിയുടെ ഉത്തരവാദിത്തം പാകിസ്താനാണ്. ഭീകരക്യാമ്പുകള്‍ അടച്ചുപൂട്ടാനുള്ള നടപടി ഇനിയെങ്കിലും പാകിസ്താന്‍ വൈകിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.…

നവംബര്‍ ഒന്നു മുതല്‍ കേരളം സമ്പൂര്‍ണ ശുചിമുറി സംസ്ഥാനം

ന്യൂഡല്‍ഹി: കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളെയും വെളിയിട വിസര്‍ജന വിമുക്തമായി (സമ്പൂര്‍ണ ശുചിമുറി) പ്രഖ്യാപിക്കും. സംസ്ഥാനത്ത് ഇതിനകം 575 ഗ്രാമപഞ്ചായത്തുകള്‍ ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ഇന്തോ സാന്‍ ഉച്ചകോടിയില്‍ വെച്ച് തൃശൂറിനെ ആദ്യ സമ്പൂര്‍ണ വെളിയിട വിസര്‍ജന വിമുക്ത (സമ്പൂര്‍ണ ശുചിമുറി) ജില്ലയായി പ്രഖ്യാപിച്ചു. അമൃത് പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച സംസ്ഥാനത്തിനുള്ള പുരസ്കാരം ചടങ്ങില്‍ കേരളത്തിന് സമ്മാനിച്ചു. 15 കോടി രൂപയുടെ കാഷ് അവാര്‍ഡും പ്രശംസാ ഫലകവും ഉള്‍പ്പെട്ട അവാര്‍ഡ് സംസ്ഥാന സര്‍ക്കാറിനുവേണ്ടി തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷല്‍ സെക്രട്ടറി ഡോ. വി.കെ. ബേബി കേന്ദ്ര നഗരവികസന മന്ത്രി എം. വെങ്കയ്യ നായിഡുവില്‍നിന്ന് ഏറ്റുവാങ്ങി. സമ്പൂര്‍ണ ശുചിമുറി ജില്ലക്കുള്ള പുരസ്കാരം തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഷീല വിജയകുമാര്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറില്‍നിന്ന് ഏറ്റുവാങ്ങി.

അഭ്യൂഹം ഒഴിവാക്കാന്‍ മുഖ്യമന്ത്രി ജയലളിതയുടെ ആശുപത്രിയില്‍ കഴിയുന്ന ചിത്രമോ വിഡിയോയോ പുറത്തുവിടണമെന്ന് കരുണാനിധി

ചെന്നൈ: അഭ്യൂഹങ്ങള്‍ പരക്കുന്നത് ഒഴിവാക്കാന്‍ മുഖ്യമന്ത്രി ജയലളിതയുടെ ആശുപത്രിയില്‍ കഴിയുന്ന ചിത്രമോ വിഡിയോയോ പുറത്തുവിടണമെന്ന് ഡി.എം.കെ അധ്യക്ഷന്‍ എം. കരുണാനിധി. ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച അഭ്യൂഹങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാന ഭരണകൂടത്തിന് ബാധ്യതകളുണ്ട്. അണ്ണാഡി.എം.കെ ഭാരവാഹികളും അണികളും ആശങ്കാകുലരാണ്. നിരവധി പാര്‍ട്ടി നേതാക്കള്‍ ആശുപത്രിയിലെത്തിയെങ്കിലും ജയലളിതയെ കണ്ടോ ഇല്ലയോ എന്നത് വ്യക്തമല്ല. അണ്ണാഡി.എം.കെ സ്ഥാപകന്‍ എം.ജി.ആര്‍ രോഗംമൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 1980കാലത്ത് അന്നത്തെ ആരോഗ്യ മന്ത്രി എച്ച്.വി. ഹാന്തെ ദിനംപ്രതി അദ്ദേഹത്തിന്‍െറ ആരോഗ്യനിലയെക്കുറിച്ച് പ്രസ്താവന നല്‍കിയിരുന്നു. എന്നാല്‍, ജയലളിതയുടെ വിഷയത്തില്‍ എന്തുകൊണ്ട് ഇത് പാലിക്കുന്നില്ല. ജയലളിതയുടെ ആരോഗ്യനില ഭദ്രമാകട്ടെയെന്ന് കരുണാനിധി പ്രസ്താവനയില്‍ ആശംസിച്ചു. മുഖ്യമന്ത്രിയുടെ ചിത്രമോ വിഡിയോയോ പുറത്തുവിടണമെന്ന് കഴിഞ്ഞയാഴ്ച പട്ടാളിമക്കള്‍ സ്ഥാപകന്‍ ഡോ. എസ്. രാംദാസ് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞദിവസം കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ സന്ദര്‍ശിക്കാനത്തെിയിട്ടും നേരിട്ടുകണ്ടോ എന്നതില്‍ സംശയം നിലനില്‍ക്കുന്നുണ്ട്. ഇതിനിടെ ജയലളിതയുടെ ജീവന്‍ അപകടത്തിലാണെന്ന് ഫേസ്ബുക്കില്‍…

മന്ത്രി കെ.ജെ. ജോര്‍ജിന് എതിരായ കേസില്‍നിന്ന് ഡിവൈ.എസ്.പിയുടെ മകന്‍ പിന്മാറി

മംഗളൂരു: ആത്മഹത്യ ചെയ്ത ഡിവൈ.എസ്.പി എം.കെ. ഗണപതിയുടെ മകന്‍ നിഹാല്‍ കര്‍ണാടക മന്ത്രി കെ.ജെ. ജോര്‍ജിനും രണ്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരായ കേസില്‍നിന്ന് പിന്മാറി. നിഹാല്‍ ഫയല്‍ ചെയ്ത സ്വകാര്യ ഹരജിയുടെ അടിസ്ഥാനത്തിലായിരുന്നു മടിക്കേരി സിവില്‍ (ജൂനിയര്‍ ഡിവിഷന്‍)ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി മൂവര്‍ക്കുമെതിരെ കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയത്. എന്നാല്‍, കേസ് അന്വേഷിച്ച സി.ഐ.ഡി ഒന്നാം പ്രതി ജോര്‍ജ്, രണ്ടും മൂന്നും പ്രതികളായ ഇന്‍റലിജന്‍സ് എ.ഡി.ജി.പി എ.എം. പ്രസാദ്, ലോകായുക്ത പൊലീസ് ഐ.ജി പ്രണബ് മൊഹന്തി എന്നിവര്‍ക്ക് ക്ളീന്‍ചിറ്റ് നല്‍കുന്ന റിപ്പോര്‍ട്ടാണ് സെപ്റ്റംബര്‍ 17ന് സമര്‍പ്പിച്ചത്. സി.ഐ.ഡി റിപ്പോര്‍ട്ട് പൂര്‍ണമായി അംഗീകരിക്കുന്നുവെന്നും കേസ് തുടരാന്‍ താല്‍പര്യമില്ളെന്നും തന്‍െറ അഭിഭാഷകന്‍ പ്രസന്നകുമാര്‍ മുഖേന നിഹാല്‍ കോടതിയെ ബോധിപ്പിച്ചു. എന്നാല്‍, ഡിവൈ.എസ്.പി ഗണപതിയുടെ പിതാവ് കുശലപ്പ, മാതാവ് പൊന്നമ്മ, സഹോദരന്‍ മച്ചയ്യ, സഹോദരി സബിത എന്നിവര്‍ ഇതേ…

പാക് നടന്മാര്‍ കലാകാരന്മാരാണെന്നും ഭീകരരല്ലെന്നും സല്‍മാന്‍ ഖാന്‍

മുംബൈ: പാക് നടന്മാര്‍ കലാകാരന്മാരാണെന്നും ഭീകരരല്ലെന്നും ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍. പാക് നടന്മാര്‍ക്കെതിരെ എം.എന്‍.എസ് ഭീഷണി ഉയര്‍ത്തുകയും നിര്‍മാതാക്കളുടെ സംഘടന അവരെ വിലക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ വാര്‍ത്താസമ്മേളനത്തിനിടെയാണ് സല്‍മാന്‍ ഖാന്‍െറ പ്രതികരണം. പാകിസ്താനുമായുള്ള സമാധാനപരമായ ബന്ധം നിലനിര്‍ത്തണമെന്ന് അഭിപ്രായപ്പെട്ടുകൊണ്ടായിരുന്നു സല്‍മാന്‍െറ പ്രതികരണം. പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ ആക്രമണത്തെ അദ്ദേഹം പിന്തുണച്ചു. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക് നടന്മാരെ വിമര്‍ശിക്കുന്നത് ശരിയല്ലെന്ന് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. ‘അവര്‍ കലാകാരന്മാര്‍ ആണ്, തീവ്രവാദികളല്ല’ എന്നാണ് സല്‍മാന്‍ ഖാന്‍ പറയുന്നത്. അതുകൊണ്ടാണ് സര്‍ക്കാര്‍ അവര്‍ക്ക് വിസ നല്‍കിയതെന്നും താരം പറയുന്നു. ഇന്ത്യന്‍ സിനിമകളില്‍ പാക് താരങ്ങളെ നീക്കണമെന്ന് നവനിര്‍മാണ്‍ സേന പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കരണ്‍ ജോഹറിന്റെ ‘യേ ദില്‍ ഹെ മുഷ്‌കില്‍’ എന്ന ചിത്രത്തില്‍ പാക് നടന്‍ ഫവദ് ഖാന്‍ അഭിനയിച്ചിരുന്നു. പ്രതിഷേധം…

ഉറി ഭീകരാക്രമണം; പാക്ക് കലാകാരന്മാര്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും ഇന്ത്യന്‍ സിനിമയില്‍ ആജീവനാന്ത വിലക്ക്

മുംബൈ: ഉറി ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സിനിമയില്‍ പാക്കിസ്ഥാന്‍ താരങ്ങള്‍ക്ക് വിലക്ക്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ മോഷന്‍ പിക്ചര്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രമേയം പാസാക്കി. ഇന്ത്യന്‍ മോഷന്‍ പിക്ചര്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ 87ാം വാര്‍ഷിക പൊതുയോഗത്തിലാണ് പ്രമേയം പാസാക്കിയത്. പാക് കലാകാരന്മാര്‍ക്ക് യോഗം ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയതായി സംഘടനാ അധ്യക്ഷന്‍ ടി.പി. അഗര്‍വാള്‍ വ്യക്തമാക്കി. പാക്കിസ്ഥാനില്‍ നിന്നുള്ള ഒരു താരത്തെയും സിനിമയിലേക്ക് എടുക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സേന അതിര്‍ത്തി കടന്ന് മിന്നല്‍ ആക്രമണം നടത്തിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് പ്രമേയം പാസാക്കിയിരിക്കുന്നത്. പാക്കിസ്താന്‍ താരങ്ങളെയും സാങ്കേതിക പ്രവര്‍ത്തകരെയും ഇന്ത്യന്‍ സിനിമയില്‍ വേണ്ടെന്നാണ് പ്രമേയം. ഉറി ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായി അസോസിയേഷന്‍ അംഗവും സംവിധായകനുമായ അശോക് പണ്ഡിറ്റ് പറഞ്ഞു. അസോസിയേഷന് രാജ്യത്തോടുള്ള ഉത്തരവാദിത്വത്തിന്‍റെ ഭാഗമായിട്ടാണ് ഇത്തരത്തിലൊരു പ്രമേയം പാസാക്കിയിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. അസോസിയേഷന് രാജ്യമാണ് പ്രധാനമെന്നും പ്രമേയത്തില്‍…

സ്വാശ്രയപ്രശ്നത്തില്‍ നിയമസഭ സ്തംഭിച്ചു; മെഡി. പ്രവേശനത്തിന് തലവരി വാങ്ങുന്നതിന്‍െറ തെളിവുമായി പ്രതിപക്ഷം

തിരുവനന്തപുരം: സ്വാശ്രയപ്രശ്നത്തില്‍ നാലാം ദിവസമായ വെള്ളിയാഴ്ചയും നിയമസഭ സ്തംഭിച്ചു. നടുത്തളത്തിലിറങ്ങി പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചിട്ടും നടപടികളുമായി ഭരണപക്ഷം മുന്നോട്ടുപോയതോടെ യു.ഡി.എഫിലെ അന്‍വര്‍ സാദത്ത് സ്പീക്കറുടെ ഡയസില്‍ കയറിയെങ്കിലും സഹപ്രവര്‍ത്തകര്‍ ബലമായി പിന്തിരിപ്പിച്ചു. ഒടുവില്‍ സബ്മിഷന്‍ പൂര്‍ത്തിയാക്കി മറ്റ് നടപടികളിലേക്ക് പ്രവേശിക്കാതെ സഭ പിരിഞ്ഞു. മാനേജ്മെന്‍റുകള്‍ തലവരി വാങ്ങുന്നെന്നാരോപിച്ചാണ് അടിയന്തരപ്രമേയ ചര്‍ച്ചക്ക് വി.ടി. ബല്‍റാം അവതരണാനുമതി തേടിയത്. നോട്ടീസ് പരിഗണനക്കെടുത്തതുമുതല്‍ കടുത്ത വാദപ്രതിവാദമാണ് നടന്നത്. മറുപടി നല്‍കിയ മന്ത്രി കെ.കെ. ശൈലജ തലവരിപ്പണം വാങ്ങുന്നുണ്ടെന്ന് സമ്മതിച്ചെങ്കിലും തെളിവ് നല്‍കിയാല്‍ നടപടി സ്വീകരിക്കുമെന്ന് പിന്നീട് നിലപാട് മാറ്റി. തലവരി ആവശ്യപ്പെടുന്ന ഓഡിയോ സീഡി പ്രതിപക്ഷനേതാവ് സഭയുടെ മേശപ്പറുത്തുവെച്ചു. കരാറിന്‍െറ പരിധിയില്‍ 20 കോളജുകളെ കൊണ്ടുവന്നതും സര്‍ക്കാര്‍ നിലപാടനുസരിച്ച് പ്രവേശനം നടത്തിയതും നേട്ടമെന്ന് മന്ത്രി ശൈലജ ആവര്‍ത്തിച്ചു. ഫീസിന് പുറമെ മടക്കിനല്‍കുന്ന നിക്ഷേപവും ബാങ്ക് ഗാരന്‍റിയുമൊക്കെ കഴിഞ്ഞ കരാറിലും ഉണ്ടായിരുന്നവയാണ്. ബാങ്ക്…

അനിശ്ചിതകാല നിരാഹാരം നടത്തുന്ന എം.എല്‍.എമാരെ കാണാന്‍ വി.എസ് എത്തി

തിരുവനന്തപുരം: സ്വാശ്രയ ഫീസ് വര്‍ധനക്കെതിരെ നിയമസഭാകവാടത്തില്‍ യു.ഡി.എഫ് എം.എല്‍.എമാരുടെ അനിശ്ചിതകാല നിരാഹാരസമരം നാലാംദിവസത്തിലേക്ക്. സി.പി.എം നേതാവ് വി.എസ്. അച്യുതാനന്ദന്‍ നിരാഹാരമിരിക്കുന്നവരെ സന്ദര്‍ശിച്ചു. വി.എസ് എം.എല്‍.എമാരെ ഹസ്തദാനം ചെയ്യുകയും കൈയുയര്‍ത്തി അഭിവാദ്യമര്‍പ്പിക്കുകയും ചെയ്തു. മന്ത്രിമാരായ വി.എസ്. സുനില്‍കുമാര്‍, ജി. സുധാകരന്‍ എന്നിവരും നിരാഹാരമിരിക്കുന്നവരെ സന്ദര്‍ശിച്ചിരുന്നു. നിരാഹാരസമരം ശക്തമാക്കാനാണ് യു.ഡി.എഫ് തീരുമാനം. ശനി, ഞായര്‍ ദിവസങ്ങളില്‍ സഭാസമ്മേളനമില്ളെങ്കിലും സമരം സഭാകവാടത്തില്‍ തന്നെ തുടരും. നേരത്തേ ഇത് സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായിരുന്നു. വെള്ളിയാഴ്ചയാണ് വേദി മാറ്റേണ്ടെന്ന് തീരുമാനിച്ചത്. നിരാഹാരത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ചിച്ച് ഉപവാസമനുഷ്ഠിച്ച ലീഗ് എം.എല്‍.എമാരായ കെ.എം. ഷാജിക്കും പി. ഷംസുദ്ദീനും പകരം ആബിദ് ഹുസൈന്‍ തങ്ങള്‍, എന്‍.എ. നെല്ലിക്കുന്ന് എന്നിവര്‍ ബുധനാഴ്ച ഉപവാസമേറ്റെടുത്തു. മുതിര്‍ന്ന യു.ഡി.എഫ് എം.എല്‍.എമാരും പകല്‍ മുഴുവന്‍ നിരാഹാരമിരിക്കുന്നവര്‍ക്കൊപ്പമുണ്ടായിരുന്നു. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വെള്ളിയാഴ്ചയും സമരക്കാരെ സന്ദര്‍ശിച്ചു. നിരാഹാരവേദിക്കുസമീപം ടി.വി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചിട്ടില്ല. നിരാഹാരം നാലാം ദിവസത്തിലേക്ക് കടന്നതോടെ…