ഒര്‍ലാന്റോ ഐ.പി.സിയ്ക്ക് പുതിയ ആരാധനാലയം; ശിലാസ്ഥാപനം ഒക്ടോബര്‍ 30ന്

ഫ്‌ളോറിഡ: ഇന്‍ഡ്യാ പെന്തക്കോസ്ത് ദൈവസഭയുടെ നോര്‍ത്ത് അമേരിക്കയിലുള്ള സൗത്ത് ഈസ്റ്റ് റീജിയനിലെ പ്രമൂഖ സഭകളിലൊന്നായ ഒര്‍ലാന്റോ ഐ.പി.സി സഭ പുതിയതായി പണികഴിപ്പിക്കുന്ന ആരാധനാലയത്തിന്റെ നിര്‍മ്മാണോത്ഘാടനം ഒക്ടോബര്‍ 30 ഞായറാഴ്ച 12.30ന് നടത്തപ്പെടും. സീനിയര്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ ജേക്കബ് മാത്യൂ കെട്ടിടത്തിന്റെ ശിലാസ്ഥാപനകര്‍മ്മം പ്രാര്‍ത്ഥനയോടുകൂടി നിര്‍വ്വഹിക്കും. ബില്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ബ്രദര്‍ അലക്‌സാണ്ടര്‍ ജോര്‍ജ്, വൈസ് പ്രസിഡന്റ് ബ്രദര്‍ സാം ഫിലിപ്പ്, സഭാ സെക്രട്ടറി ബ്രദര്‍ രാജു പൊന്നോലില്‍, ട്രസ്റ്റി ബ്രദര്‍ മനോജ് ഡേവിഡ്, ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ നേത്രുത്വം നല്‍കും. ലളിതമായി സംഘടിപ്പിച്ചിരിക്കുന്ന ശുശ്രുഷകളില്‍ സഹ ശുശ്രൂഷകന്മാരും, വിവിധ സഭാ വിശ്വാസി പ്രതിനിധികളും സംബന്ധിക്കും. ലോക പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ ഒര്‍ലാന്റോയിലെ ഡിസ്‌നി വേള്‍ഡ് തീം പാര്‍ക്കിനോട് എറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന ഇന്‍ഡ്യാ പെന്തക്കോസ്ത് ദൈവസഭയുടെ ഏക സഭയാണ് ഒര്‍ലാന്റോ ഐ.പി.സി. 1987ല്‍ 4 കുടുംബങ്ങളുടെ നേതൃത്വത്തില്‍…

നാറാണത്തുഭ്രാന്തനെ അനുസ്മരിച്ച് ആയിരങ്ങള്‍ രായിരനെല്ലൂര്‍ മലയില്‍

പട്ടാമ്പി: നാറാണത്ത് ഭ്രാന്തന്‍െറ ദിവ്യദര്‍ശന ഓര്‍മകളുമായി ആയിരങ്ങള്‍ രായിരനെല്ലൂര്‍ മല കയറി. വേദപഠന കാലത്ത് നാറാണത്ത് ഭ്രാന്തനെ ആകര്‍ഷിച്ച രായിരനെല്ലൂര്‍ മല തുലാം ഒന്നിന്‍െറ ദുര്‍ഗാദേവീ ദര്‍ശനത്തോടെയാണ് പ്രസിദ്ധമായത്. മലകയറിയെത്തിയ ഭ്രാന്തന് വനദുര്‍ഗയുടെ ദര്‍ശനം ലഭിച്ചതിന്‍െറ സ്മരണ പുതുക്കിയാണ് തുലാം ഒന്നിന് വിശ്വാസികള്‍ മലകയറുന്നത്. മലമുകളില്‍ നാറാണത്ത് തുടങ്ങിവെച്ച പൂജ നാരായണമംഗലത്ത് മന ഭട്ടതിരിമാരുടെ പിന്മുറക്കാരനായ ആമയൂര്‍ മന മധു ഭട്ടതിരിപ്പാടിന്‍െറ നേതൃത്വത്തില്‍ തുടരുന്നു. നടുവട്ടം, പപ്പടപ്പടി, ഒന്നാന്തിപ്പടി എന്നിവിടങ്ങളിലൂടെയാണ് മലയിലേക്ക് പ്രയാണം തുടങ്ങിയത്. സമാന്തര വഴികളിലൂടെ മല കയറാനും മത്സരമായിരുന്നു. മണിക്കൂറുകള്‍ വരിനിന്നാണ് ക്ഷേത്രദര്‍ശനം സാധ്യമായത്. ഇഷ്ടസാധ്യത്തിന് വഴിപാട് കഴിച്ചും മലമുകളിലെ ശില്‍പം വലംവെച്ച് വണങ്ങിയുമായിരുന്നു മലയിറക്കം. രണ്ട് കിലോമീറ്റകലെ കൈപ്പുറം ഭ്രാന്താചലം ക്ഷേത്രത്തിലും തിരക്കനുഭവപ്പെട്ടു. മലമുകളില്‍ അപ്രത്യക്ഷയായ ദുര്‍ഗാദേവിയെ ഭ്രാന്താചലത്തില്‍ തപസ്സ് ചെയ്ത് നാറാണത്ത് ഭ്രാന്തന്‍ പ്രത്യക്ഷപ്പെടുത്തിയതായാണ് വിശ്വാസം. പ്രതിഷ്ഠാദിനാഘോഷത്തിന് തന്ത്രി കാലടി പടിഞ്ഞാറേടത്ത്…

ഇടമലക്കുടിയില്‍ നരബലിയെന്ന് വ്യാജപരാതി നല്‍കിയ ദമ്പതികള്‍ അറസ്റ്റില്‍

മൂന്നാര്‍: ഇടമലക്കുടിയില്‍ കുട്ടികളെ നരബലി നടത്തുന്നതായി വ്യാജപരാതി നല്‍കിയ ദമ്പതികള്‍ അറസ്റ്റില്‍. ദേശീയ മനുഷ്യാവകാശ സാമൂഹിക നീതി കമീഷന്‍ എന്ന സംഘടനയുടെ ഭാരവാഹികളായ ജൂബിഷ് (37), ഭാര്യ ജോംസി (32) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇടമലക്കുടിയില്‍ എട്ടു മാസത്തിനിടെ മൂന്ന് പെണ്‍കുട്ടികളെ നരബലി നടത്തിയതായി സംഘടന ഡി.ജി.പിയടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. പരാതി വ്യാജമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. പരാതി നല്‍കിയ സംഘടനക്കെതിരെയും നേതാക്കള്‍ക്കെതിരെയും കേസെടുക്കണമെന്ന് സ്പെഷല്‍ ബ്രാഞ്ച് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് എസ്.പിയുടെ നിര്‍ദേശപ്രകാരമാണ് ജൂബിഷിനും ഭാര്യക്കുമെതിരെ കേസെടുത്തത്. വ്യാജപരാതി നല്‍കിയ സംഘടനാ നേതാക്കളോട് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ വിസമ്മതിച്ചു. വീട്ടിലത്തെി അറസ്റ്റ് ചെയ്യാന്‍ തുടങ്ങവെ ഇരുവരും മൂന്നാര്‍ പൊലീസിന് മുമ്പാകെ കീഴടങ്ങുകയായിരുന്നു. എന്നാല്‍, ഇടമലക്കുടിയില്‍ നരബലി നടക്കുന്നതായി ആര്‍ക്കും പരാതി നല്‍കിയിട്ടില്ലെന്നും വാക്കാല്‍ ചില സംശയങ്ങള്‍ ഡി.ജി.പിയെ അറിയിക്കുക മാത്രമാണ്…

ഇടപാടുകാരുടെ കള്ള ഒപ്പിട്ട് മുക്കുപണ്ടം പണയം വെച്ച് 63 ലക്ഷം തട്ടിയ നാല് എസ്.ബി.ടി ജീവനക്കാര്‍ക്കെതിരെ കേസ്

ചെന്നൈ: ഇടപാടുകാരുടെ കള്ള ഒപ്പിട്ട് മുക്കുപണ്ടം പണയം വെച്ച് 63 ലക്ഷം രൂപ തട്ടിയെടുത്ത നാല് എസ്.ബി.ടി ജീവനക്കാര്‍ ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്‍െറ പുതുക്കോട്ടൈ ബ്രാഞ്ചിലാണ് തട്ടിപ്പ് നടന്നത്. ബാങ്കില്‍ അക്കൗണ്ടുള്ള 31 പേരുടെ കള്ള ഒപ്പിട്ട് വ്യാജ സ്വര്‍ണം പണയംവെച്ച് 63.67 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. ഒരു ലക്ഷം രൂപ മുതല്‍ മൂന്നു ലക്ഷം രൂപ വരെ അടക്കണമെന്ന് ആവശ്യപ്പെട്ട് ഇടപാടുകാര്‍ക്ക് ബാങ്കില്‍നിന്ന് നോട്ടീസ് ലഭിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പരിശോധനയില്‍ ഇവരുടെ കള്ള ഒപ്പിട്ട് ജീവനക്കാര്‍ പണം തട്ടിയെടുത്തതായി വ്യക്തമായി. പണയ സ്വര്‍ണവും വ്യാജമാണെന്ന് തെളിഞ്ഞു. പണയ സ്വര്‍ണത്തിന്‍െറ മൂല്യം നിര്‍ണയിച്ചിരുന്ന എ. ശിവകുമാര്‍, അക്കൗണ്ട്സ് മാനേജര്‍മാരായ ശരത് ലാല്‍, നരസിംഹന്‍, ഹെഡ് കാഷ്യര്‍ ഗണപതി രാഘവേന്ദര്‍, മറ്റു രണ്ടുപേര്‍ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പ്രതികളെല്ലാം ഒളിവിലാണ്. ബാങ്കിന്…

അനധികൃത റിക്രൂട്ട്മെന്‍റ് ഏജന്‍സികളുടെ ചൂഷണത്തിനെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: വിദേശത്തേക്ക് അനധികൃത റിക്രൂട്ട്മെന്‍റ് നടത്തുന്ന ഏജന്‍സികള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസും കേന്ദ്ര ഏജന്‍സികളായ സി.ബി.ഐ, ഇന്‍റലിജന്‍സ് ബ്യൂറോ, എമിഗ്രേഷന്‍ വിഭാഗങ്ങള്‍ അനധികൃത മനുഷ്യക്കടത്തിനെതിരെ നടപടി സ്വീകരിക്കുന്നുണ്ട്. യൂറോപ്പിലും മറ്റു വിദേശരാജ്യങ്ങളിലും പോകുന്നവര്‍ക്ക് നിയമ ബോധവത്കരണം നടത്താന്‍ ശ്രമിക്കുന്നുണ്ട്. വിദേശ രാജ്യങ്ങളില്‍ സംസ്ഥാന സെല്‍ ആരംഭിക്കാന്‍ എന്തു ചെയ്യാനാകുമെന്ന് പരിശോധിക്കുമെന്നും നിയമസഭയില്‍ അദ്ദേഹം പറഞ്ഞു. വിദേശ ജോലികള്‍ക്ക് റിക്രൂട്ട്മെന്‍റ് നടത്താന്‍ ചില നിയന്ത്രണങ്ങള്‍ വന്നിട്ടുണ്ട്. നഴ്സുമാരെ തെരഞ്ഞെടുക്കാന്‍ ‘നോര്‍ക്ക റൂട്ട്സ്’, ‘ഒഡെപെക് ’എന്നീ സംസ്ഥാന സ്ഥാപനങ്ങളെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. എമിഗ്രേഷന്‍ ക്ളിയറന്‍സ് വേണ്ട 18 രാജ്യങ്ങളില്‍ വീട്ടു ജോലിക്കാരെ തെരഞ്ഞെടുക്കാന്‍ ഇവക്ക് പുറമേ നാല് ഏജന്‍സികളെ കൂടി ചുമതലപ്പെടുത്തി. മറ്റു വിഭാഗങ്ങളിലെല്ലാം സ്വകാര്യ ഏജന്‍സികള്‍ വഴിയാണ് റിക്രൂട്ട്മെന്‍റ് നടക്കുന്നത്. വ്യാജ വാഗ്ദാനം നല്‍കി വന്‍ തുക ഈടാക്കി മലയാളികളെ ചൂഷണം ചെയ്യുന്നുണ്ട്. ഇങ്ങനെ…

3.90 കോടി രൂപയും കാറും കവര്‍ന്ന കേസിലെ മുഖ്യപ്രതികളായ കോടാലി ശ്രീധരനും മകനും വിദേശത്തേക്ക് കടന്നു

തിരുവനന്തപുരം: തമിഴ്നാട്ടില്‍നിന്ന് മലപ്പുറം സ്വദേശിയുടെ 3.90 കോടി രൂപയും കാറും കവര്‍ന്ന കേസിലെ മുഖ്യപ്രതികളായ കോടാലി ശ്രീധരന്‍ (60), മകന്‍ അരുണ്‍ (35) എന്നിവര്‍ വിദേശത്തേക്ക് കടന്നു. ഈ സംഭവത്തില്‍ ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ തമിഴ്നാട് പൊലീസിലെ അഞ്ച് ഉദ്യോഗസ്ഥര്‍ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. പരമത്തി പൊലീസ് ഇന്‍സ്പെക്ടര്‍ മുത്തുകുമാര്‍ (40), എസ്.ഐ ശരവണന്‍ (42), ഹെഡ് കോണ്‍സ്റ്റബ്ള്‍ ധര്‍മേന്ദ്രന്‍ (38), ചെന്നിമല സ്റ്റേഷനിലെ ഹെഡ്കോണ്‍സ്റ്റബ്ള്‍ അര്‍ജുനന്‍ (45), പരമത്തി സ്റ്റേഷനിലെ ഹെഡ്കോണ്‍സ്റ്റബ്ള്‍ പളനിവേല്‍ (51) എന്നിവരാണ് തടവില്‍ കഴിയുന്നത്. തൃശൂര്‍ മൂരിയാട് സുഭാഷ് എന്ന രാമു (42), ഗുരുവായൂര്‍ സുധീര്‍കുമാര്‍ (33), മലപ്പുറം ഷഫീഖ് (28) എന്നീ മലയാളികളും ജയിലിലാണ്. കോടാലി ശ്രീധരന്‍െറ ഏജന്‍റുമാരില്‍നിന്ന് ഇതുവരെ 77 ലക്ഷം രൂപയാണ് പിടികൂടിയത്. ബാക്കിയുള്ള 3.13 കോടി രൂപ സംബന്ധിച്ച വിവരം ലഭ്യമാവണമെങ്കില്‍ ശ്രീധരന്‍ പിടിയിലാവണം. കേരളത്തിലേക്ക് കടത്തുന്ന…

റെയില്‍വേ സ്റ്റേഷനില്‍ എലിവിഷം കഴിച്ച് രണ്ട് എം.ബി.എ വിദ്യാര്‍ഥിനികള്‍ അവശനിലയില്‍

ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ റെയില്‍വേ ജങ്ഷനില്‍ എലിവിഷം കഴിച്ച രണ്ട് എം.ബി.എ വിദ്യാര്‍ഥിനികള്‍ അവശനിലയില്‍. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടകര, തലശ്ശേരി സ്വദേശിനികളാണ് വിഷംകഴിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറരയോടെ സ്റ്റേഷനിലുള്ള ഇന്‍ഫര്‍മേഷന്‍ സെന്‍ററിന് സമീപത്തുനിന്ന് ഇവര്‍ എലിവിഷം കഴിച്ചു. തുടര്‍ന്ന്, ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ റെയില്‍വേ പൊലീസ്സ്റ്റേഷനിലത്തെി തങ്ങള്‍ വിഷം കഴിച്ചതായി പറഞ്ഞു. വടകര, തലശ്ശേരി സ്വദേശിനികളാണെന്നും കോയമ്പത്തൂരിലെ സ്വകാര്യ കോളജില്‍ എം.ബി.എ ബിരുദ വിദ്യാര്‍ഥികളാണെന്നും ഇവര്‍ വെളിപ്പെടുത്തി. ഹോസ്റ്റലിലെ ചില പ്രശ്നങ്ങളാണ് വിഷം കഴിക്കാനുള്ള കാരണം. ഇവരെ ഉടന്‍ റെയില്‍വേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിടത്തി ചികിത്സക്ക് സൗകര്യമില്ലാത്തതിനാല്‍ വിദ്യാര്‍ഥികളെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യുക്തിചിന്തകളും യാഥാസ്ഥിതികരുടെ അതൃപ്തിയും (ജോസഫ് പടന്നമാക്കല്‍)

യാഥാസ്ഥിതിക ലോകം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിവാദപരമായ അഭിപ്രായങ്ങളില്‍ തികച്ചും അസന്തുഷ്ടരാണ്. അദ്ദേഹത്തിന്റെ സ്വാഭിപ്രായങ്ങള്‍ അതിരു കടക്കുന്നുവെന്നും ആവശ്യത്തിലധികമായെന്നും നിറുത്തൂവെന്നും പറഞ്ഞുകൊണ്ട് മാര്‍പാപ്പയ്‌ക്കെതിരെ പ്രതിഷേധങ്ങളും പൊന്തിവരുന്നുണ്ട്. മാര്‍പാപ്പാമാരില്‍ ബെനഡിക്റ്റ് പതിനാറാമനും ജോണ്‍ പോള്‍ രണ്ടാമനും കടുത്ത യാഥാസ്ഥിതികരായിരുന്നു. അവരുടെ നയങ്ങള്‍ പിന്തുടരുന്ന വൃദ്ധരായ കര്‍ദ്ദിനാള്‍ സംഘത്തെ മറികടന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഒരു തീരുമാനമെടുക്കാന്‍ സാധിക്കില്ല. പാരമ്പര്യത്തെ മുറുകെ പിടിക്കുന്ന വത്തിക്കാനിലെ ചുവപ്പുനാടകളുടെ കൈകളിലാണ് ഭരണം നിഷിപ്തമായിരിക്കുന്നത്. സഭയുടെ വിശ്വാസങ്ങള്‍ക്കെതിരെ ആരെങ്കിലും സംസാരിച്ചാല്‍ സങ്കുചിത മനഃസ്ഥിതിയുളളവര്‍ ശബ്ദിക്കുന്നവരുടെ നാവടപ്പിക്കുകയും പതിവാണ്. ഒരു വിഭാഗം യാഥാസ്ഥിതികര്‍ മാര്‍പാപ്പാ രാജി വെക്കണമെന്ന മുറവിളികളും ആരംഭിച്ചു കഴിഞ്ഞു. അതിന്റെ അലയടികള്‍ കേരളത്തിലെ സീറോ മലബാര്‍ പള്ളികളിലും പ്രതിഫലിച്ചിട്ടുണ്ട്. മാര്‍പാപ്പയുടെ മാനസാന്തരത്തിനായി പള്ളികളിലും ധ്യാനകേന്ദ്രങ്ങളിലും പ്രാര്‍ഥനകള്‍ കൂട്ടമായി നടത്തുന്നുവെന്ന് സോഷ്യല്‍ മീഡിയാകളില്‍ വായിക്കാന്‍ സാധിക്കും. 1599ലെ ഉദയംപേരൂര്‍ സുനഹദോസിനു മുമ്പുണ്ടായിരുന്ന കേരളത്തിലെ ക്രിസ്ത്യാനികള്‍ കൂടുതലും നെസ്‌തോറിയന്മാരായിരുന്നു.…

ജെഫ്‌നി ചെമ്മരപ്പള്ളിയുടെ സംസ്‌കാരം വ്യാഴാഴ്ച

വെസ്റ്റ് ഹാര്‍ട്ട്‌ഫോര്‍ഡ്, കണക്ടിക്കട്ട്: ഇനിയും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ അവശേഷിപ്പിച്ച്, ബന്ധുമിത്രാദികളെ കണ്ണീര്‍ കടലിലാഴ്ത്തി വേര്‍പിരിഞ്ഞ ജെഫ്‌നി ചെമ്മരപ്പള്ളിയുടെ (19) സംസ്‌കാര ശുശ്രൂഷ വ്യാഴാഴ്ച (ഒക്ടോബര്‍ 20) രാവിലെ പത്തു മണിക്ക് വെസ്റ്റ് ഹാര്‍ട്ട്‌ഫോര്‍ഡിലെ സെന്റ് തിമത്തി കാത്തലിക്ക് ചര്‍ച്ചില്‍ നടത്തും. തുടര്‍ന്ന് സാംസ്‌കാരം സെന്റ് ബെനഡിക്ട് സെമിത്തേരി, 1 കോട്ടേജ് ഗ്രോവ് റോഡ്, ബ്ലൂംഫീല്‍ഡ്, കണക്ടിക്കട്ട് – 06002. പൊതുദര്‍ശനം ബുധനാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെ സെന്റ് തിമത്തി ചര്‍ച്ചില്‍ (225 കിംഗ് ഫിലിപ്പ് ഡ്രൈവ്, വെസ്റ്റ് ഹാര്‍ട്ട്‌ഫോര്‍ഡ്, കണക്ടിക്കട്ട്-06117) നടത്തുമെന്ന് കുടുംബ സുഹൃത്ത് ജയിംസ് വട്ടപ്പറമ്പില്‍ പറഞ്ഞു. ശനിയാഴ്ച രാത്രി യൂണിവേഴ്‌സിറ്റി ഓഫ് കണക്ടിക്കട്ട് കാമ്പസില്‍ ഫയര്‍ഫോഴ്‌സ് വാഹനമിടിച്ച് മരിച്ച ജെഫ്‌നിയുടെ അന്ത്യത്തെപ്പറ്റി പൂര്‍ണ്ണ വിവരങ്ങള്‍ ഇനിയും വ്യക്തമല്ല. കാമ്പസിലെ ഫയര്‍സ്റ്റേഷന്‍ വാതിലിനോടു ചാരിനിന്ന ജെഫ്‌നി വാതില്‍ പെട്ടെന്നു തുറന്നപ്പോള്‍ പുറകോട്ടു…

‘ഗോപിയോ’ ഷിക്കാഗോയുടെ ബിസിനസ് കോണ്‍ഫറന്‍സും ആനുവല്‍ ഗാലയും നവംബര്‍ 13 ന്

ഷിക്കാഗോ: ഇരുപതിലധികം രാജ്യങ്ങളില്‍ ചാപ്റ്ററുകളുള്ള ഇന്ത്യന്‍ വംശജരുടെ സംഘടനയായ ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ പീപ്പിള്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (ഗോപിയോ) ഷിക്കാഗോയുടെ ബിസിനസ് കോണ്‍ഫറന്‍സും ആനുവല്‍ ഗാലയും നവംബര്‍ 13 ന് ഓക് ബ്രൂക്ക് മരിയറ്റ് ഹോട്ടലിന്റെ ഗ്രാന്‍ഡ് ബാള്‍ റൂമില്‍ വച്ച് നടത്തപ്പടുമെന്ന് പ്രസിഡന്റ് ഗ്ലാഡ്‌­സണ്‍ വര്‍ഗീസ് അറിയിച്ചു. അമേരിക്കയിലെ ബിസിനസ് ലോകത്തിലെ പ്രമുഖരായ ജെ.പി. മോര്‍ഗന്‍ ചെയ്‌­സ് സി.ഇ.ഒ മെലിസ ബീന്‍, മോട്ടോറളയുടെ ചീഫ് അഡ്മിനിസ്‌­ട്രേറ്റീവ് ഓഫീസര്‍ മാര്‍ക്ക് ഹാക്കര്‍, ഇല്ലിനോയി സ്‌­റ്റേറ്റിന്റെ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഹാര്‍ദിക് ഭട്ട് എന്നിവരെ കൂടാതെ ലഫറ്റനന്റ് ഗവര്‍ണര്‍ എവലിന്‍ ഇന്‍ഗുയിനേറ്റി, യു.എസ്. സെനറ്റര്‍ റിച്ചാര്‍ഡ് ഡര്‍ബിന്‍, കോണ്‍ഗ്രസ ്‌­മെന്‍ മൈക് കുഗുലി, സ്‌­റ്റേറ്റ് സെനറ്റര്‍ന്മാര്‍, സ്‌­റ്റേറ്റ് റപ്രസെന്റെറ്റീവ് എന്നിവര്‍ പങ്കെടുക്കും. ഈ മീറ്റിംഗിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളേയും ക്ഷണിക്കുന്നതായി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സായ ജോയി നെടുങ്ങോട്ടില്‍,…