യു.എസ്. പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ്; ട്രം‌പ് റഷ്യന്‍ പ്രസിഡന്റ് പുടിന്റെ കളിപ്പാവയാണെന്ന് ഹില്ലരി; ഇറാക്കിലെ ഐസിസിനെ വളര്‍ത്തിയത് ഹില്ലരിയാണെന്ന് ട്രം‌പ്

ലാസ് വേഗാസ്: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ മൂന്നാമത്തെയും അവസാനത്തേതുമായ സ്ഥാനാര്‍ഥികളുടെ സംവാദത്തില്‍ ശക്തമായ വാദങ്ങളും പ്രതിവാദങ്ങളുമായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപും ഡെമോക്രറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റനും. ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പണം മുടക്കുന്നത് തോക്ക് ലോബിയാണെന്ന് ഹിലരി പറഞ്ഞു. തോക്ക് കൈവശം വെക്കുന്നതിന് പുതിയ നിയമം ആവശ്യമാണ്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ കളിപ്പാവയാണ് ട്രം‌പ് എന്ന് ഹില്ലരി ആരോപിച്ചു. യുഎസ് സൈന്യത്തെയും രഹസ്യാന്വേഷണ വിദഗ്ധരെയും പരിഗണിക്കാതെ പുടിനോടാണ് ട്രംപിനു പ്രിയമെന്ന് ഹില്ലരി വാദിച്ചു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തലയിടാൻ റഷ്യ ശ്രമിക്കുന്നുവെന്ന രാജ്യത്തിന്റെ ഔദ്യോഗിക നിലപാട് സ്വീകരിക്കാൻ ട്രംപ് വിസമ്മതിച്ചതാണു ഹില്ലരിയുടെ ആരോപണത്തിനു പിന്നിൽ. അതേസമയം, പുടിനുമായി സൗഹൃദമില്ലെന്നു പറഞ്ഞ ട്രംപ്, ഇസ്‍ലാമിക തീവ്രവാദം രാജ്യത്ത് അനുവദിക്കില്ലെന്നും വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ അവസാന സ്ഥാനാര്‍ഥി സംവാദത്തിലാണ് ഇരുവരുടെയും ആരോപണപ്രത്യാരോപണങ്ങൾ. രാജ്യത്തിന് തുറന്ന അതിര്‍ത്തിയാണ്…

ഫോമ ഭാരവാഹികള്‍ ചുമതലയേറ്റു

ഷിക്കാഗോ : ഫോമയുടെ 2016- 2018 പ്രവര്‍ത്തനവര്‍ഷത്തെ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെ പ്രതിജ്ഞയും കര്‍മപരിപാടികളുടെ ഉദ്ഘാടനവും ഷിക്കാഗോയിലെ പാര്‍ക്ക്‌റിഡ്ജിലുള്ള മെയ്ന്‍ ഈസ്‌ററ് സ്കൂളില്‍ ഒക്ടോബര്‍ 15 ശനിയാഴ്ച വൈകുന്നേരം നടന്നു. മലയാള ചലച്ചിത്ര നഭോമണ്ഡലത്തിലെ സര്‍ഗ്ഗപ്രതിഭകളുടെ കലാവിരുന്നുകള്‍ മാറ്റുകൂട്ടിയ സുന്ദര സായാഹ്നം ആരംഭിച്ചത് ബീന വള്ളിക്കളത്തിന്റെ സ്വാഗതത്തോടെയാണ്. ഫോമയുടെ മുന്‍ പ്രസിഡന്റ് ജോണ്‍ ടൈറ്റസ് ഭദ്രദീപം തെളിയിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു . ഫോമാ ജുഡീഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ പോള്‍ സി. മത്തായി, ജുഡീഷ്യല്‍ കൗണ്‍സില്‍ മെമ്പര്‍ അലക്‌സ് ജോണ്‍ , ജോണ്‍ സി വര്‍ഗീസ് , ഫോമാ എക്‌സിക്യു്റ്റിവ് കമ്മറ്റി അംഗങ്ങള്‍ എന്നിവരും ദീപം തെളിയിച്ചു. ഫോമയുടെ പുതിയ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, ജനറല്‍ സെക്രട്ടറി ജിബി തോമസ് മോളോപറമ്പില്‍ , ട്രഷറര്‍ ജോസി കുരിശുങ്കല്‍ വൈസ് പ്രസിഡന്റ് ലാലി കളപ്പുരയ്ക്കല്‍ എന്നിവര്‍ക്ക് ഫോമാ ജുഡീഷ്യല്‍ കൗണ്‍സില്‍…

പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ഷിക്കാഗോയില്‍

ഷിക്കാഗോ: “നിങ്ങളോട് ദൈവവചനം പ്രസംഗിച്ച് നടത്തിയവരെ ഓര്‍ത്തുകൊള്ളുവിന്‍, അവരുടെ ജീവിതാവസാനം ഓര്‍ത്ത് അവരുടെ വിശ്വാസം അനുകരിക്കുവിന്‍ (എബ്രാ- 137)’ പ്രഥമ ഭാരതീയ പരിശുദ്ധനും ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ കാവല്‍ പിതാവുമായ പരിശുദ്ധ പരുമല മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ നൂറ്റിപ്പതിനാലാം ഓര്‍മ്മപ്പെരുന്നാള്‍ ഒക്‌ടോബര്‍ 28,29,30 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഭക്ത്യാദരവുകളോടെ കത്തീഡലില്‍ ആചരിക്കുന്നു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ തിരുവനന്തപുരം ഭദ്രാസനാധിപന്‍ അഭി. ഡോ, ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിക്കും. പെരുന്നാളിനു പ്രാരംഭം കുറിച്ചുകൊണ്ട് 28-നു വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് സന്ധ്യാപ്രാര്‍ത്ഥന, പരിശുദ്ധന്റെ നാമത്തിലുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥന, രോഗികള്‍ക്കുവേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന എന്നിവയുണ്ടായിരിക്കും. തുടര്‍ന്നു ധ്യാന പ്രസംഗവും നടക്കും. 29-നു ശനിയാഴ്ച വൈകിട്ട് 6 മണിക്ക് കത്തീഡ്രലില്‍ എത്തുന്ന മെത്രാപ്പോലീത്തയേയും മറ്റു വിശിഷ്ടാതിഥികളേയും വികാരി ഫാ. ദാനിയേല്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ വിശ്വാസികള്‍…

ഭിക്ഷക്കാരിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത രണ്ടു പേര്‍ക്ക് 10 വര്‍ഷം കഠിന തടവും പിഴയും

കോഴിക്കോട്: ഭിക്ഷയാചിച്ച് നടന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്തുവെന്ന കേസില്‍ രണ്ടു പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവും 85,000 രൂപ വീതം പിഴയും. നജ്മുദ്ദീന്‍ എന്ന ബാബു (39), സക്കരിയ്യ (38) എന്നിവരെയാണ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്നര വര്‍ഷം കൂടി തടവ് അനുഭവിക്കണമെന്നും പിഴസംഖ്യ യുവതിക്ക് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. മൂന്നാം പ്രതി മഅബ്ദു എന്ന അറബി അബ്ദു (38) ഒളിവിലാണ്. പള്ളികള്‍ക്കു മുന്നിലും മറ്റും യാചിച്ച് കഴിയുന്ന 24കാരിയെ 2011 ജൂണ്‍ നാലിന് കോട്ടപ്പറമ്പില്‍നിന്ന് ഓട്ടോയില്‍ കയറ്റി മൂന്നാം പ്രതിയുടെ ഫറോക്കിലെ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് കേസ്. തിരികെ പാളയത്ത് എത്തിച്ച് ഉപേക്ഷിച്ചപ്പോള്‍ പൊലീസ് കണ്ടെത്തി കേസെടുക്കുകയായിരുന്നു. യുവതി ഇപ്പോള്‍ കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലാണ്.

കെ.എച്ച്.എന്‍.എ മദ്ധ്യമേഖലാ സംഗമം അവിസ്മരണീയമായി

ചിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മദ്ധ്യമേഖലാ ഹിന്ദു സംഗമം ഗ്ലെന്‍വ്യൂവിലുള്ള വിന്‍ധം ഗ്ലെന്‍വ്യൂ സ്യൂട്ട്‌സില്‍ വച്ചു നടന്നു. പ്രധാനമായും മദ്ധ്യമേഖലാ സംസ്ഥാനങ്ങളായ ഇല്ലിനോയി, ഇന്ത്യാന, വിസ്‌കോണ്‍സില്‍, മിനസോട്ട, മിസ്സൂരി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമുള്ള കുടുംബാംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ഏകദിന സംഗമം എന്തുകൊണ്ടും അവിസ്മരണീയമായി. വളരെ കൃത്യതയോടുകൂടി ഭജന്‍, ഗണപതിപൂജ, സരസ്വതി പൂജ എന്നിവയോടെ ചടങ്ങുകള്‍ക്ക് തുടക്കംകുറിച്ചു. ചിന്മയ മിഷന്‍ കാനഡയില്‍നിന്നും ആചാര്യ സച്ചിന്‍ മുഖ്യാതിഥിയായിരുന്നു. അദ്ദേഹം മദ്ധ്യമേഖലാ ഹിന്ദു സംഗമം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. “ഇവലൂഷന്‍ ഓഫ് ഹാപ്പിനെസ്’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള അദ്ദേഹത്തിന്റെ പ്രഭാഷണം സദസ്സിനു വളരെയധികം സംതൃപ്തിയേകി. കൂടാതെ ഡോ. വിക്രാന്ത് സിംഗ് തോമര്‍ മുഖ്യ പ്രഭാഷകനായിരുന്നു. നാഷണല്‍ ട്രെയിനറും മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റുമായ അദ്ദേഹം “ഹൗ ടു ബി എ മാസ്റ്റര്‍ ഓഫ് ആള്‍ സര്‍ക്കംസ്റ്റന്‍സ്’ എന്ന വിഷയത്തില്‍ വിശദമായി…

വിധവയില്‍നിന്ന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫിസറെ വിജിലന്‍സ് പിടികൂടി

കൊച്ചി: വിധവയില്‍നിന്ന് കൈക്കൂലി വാങ്ങിയ അയ്യമ്പുഴ വില്ലേജ് ഓഫിസര്‍ ആര്‍. സുധീറിനെ വിജിലന്‍സ് പിടികൂടി. ചുള്ളി വടക്കുഞ്ചേരി വീട്ടില്‍ ആനീസ് പോളില്‍നിന്ന് കൈക്കൂലിയായി വാങ്ങിയ 2000രൂപ സുധീറിന്‍െറ മേശയില്‍നിന്ന് പിടിച്ചെടുത്തു. മരിച്ച ഭര്‍ത്താവിന്‍െറ പേരിലെ സ്ഥലം പോക്കുവരവ് ചെയ്യുന്നതിന് ആനീസിനോട് വില്ലേജ് ഓഫിസര്‍ കൈക്കൂലി ആവശ്യപ്പെട്ടതോടെയാണ് വിജിലന്‍സിനെ സമീപിച്ചത്. ഉദ്യോഗസ്ഥര്‍ കൊടുത്ത രൂപ ഇവര്‍ കൈമാറിയതിന് പിന്നാലെ വേഷം മാറി ഓഫീസ് പരിസരത്ത് നിന്ന ഉദ്യോഗസ്ഥര്‍ സുധീറിനെ പിടികൂടുകയായിരുന്നു.

സ്കൂള്‍ വിദ്യാര്‍ഥികളായ സഹോദരങ്ങളെ വിഷം നല്‍കി കൊലപ്പെടുത്തിയ പിതാവിനെ അറസ്റ്റ് ചെയ്തു

മംഗളൂരു: സ്കൂള്‍ വിദ്യാര്‍ഥികളായ സഹോദരങ്ങളെ വിഷം നല്‍കി കൊലപ്പെടുത്തിയ സംഭവത്തില്‍ പിതാവിനെ ബൈന്ദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ബൈന്ദൂരിലെ ശങ്കര നാരായണ ഹെബ്ബാര്‍ (40) ആണ് അറസ്റ്റിലായത്. ഇയാളുടെ മകനും പത്താം തരം വിദ്യാര്‍ഥിയുമായ അശ്വിന്‍കുമാര്‍(15), സഹോദരി എട്ടാം ക്ളാസിലെ ഐശ്വര്യ ലക്ഷ്മി (13) എന്നിവരാണ് വിഷം അകത്ത് ചെന്ന നിലയില്‍ മരിച്ചത്. ശങ്കരനാരായണയും ഭാര്യ മഹാലക്ഷ്മിയും (35) വിഷം കഴിച്ചിരുന്നുവെങ്കിലും ചികിത്സയിലാണ്. ഭാര്യയുടെ അസുഖം കാരണം നാലംഗ കുടുംബം വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും മക്കള്‍ മരിക്കുകയും ചെയ്തുവെന്നായിരുന്നു നാട്ടുകാര്‍ പറഞ്ഞത്. എന്നാല്‍, ഗൃഹനാഥന്‍ തന്‍െറ കാമുകിയെ വീട്ടില്‍ കൊണ്ടുവരാനുള്ള തീരുമാനം ഭാര്യയെ അറിയിച്ചതിനെ തുടര്‍ന്നുണ്ടായ വഴക്കാണ് ദുരന്തത്തിലേക്ക് നയിച്ചത്. ശീതളപാനീയത്തില്‍ വിഷം കലര്‍ത്തി മക്കള്‍ക്കും ഭാര്യക്കും നല്‍കിയ ശേഷം ശങ്കരനാരായണയും കഴിക്കുകയായിരുന്നു. ആശുപത്രിയില്‍ പൊലീസ് നടത്തിയ പ്രാഥമിക വിവരശേഖരണത്തില്‍ ഇയാള്‍ കാമുകിയെക്കുറിച്ച് വെളിപ്പെടുത്തി. ഭാര്യ…

മേക്കപ്പ് മാറ്റിയപ്പോള്‍ ഭാര്യക്ക് സൗന്ദര്യമില്ലെന്ന് തോന്നല്‍; ഉടന്‍ ഉപേക്ഷിച്ചു

ദുബൈ: മേക്കപ്പ് അഴിച്ചുമാറ്റിയപ്പോള്‍ ഭാര്യക്ക് സൗന്ദര്യമില്ലെന്ന് തോന്നിയ ഭര്‍ത്താവ് ഉടന്‍ അവരെ ഉപേക്ഷിച്ചു. യു.എ. ഇയിലാണ് സംഭവം. വിവാഹം കഴിഞ്ഞ് ആദ്യമായി ഭാര്യയെ മേക്കപ്പില്ലാതെ കണ്ടപ്പോള്‍ ചന്തംപോരെന്ന് തോന്നിയതാണ് വിവാഹമോചനത്തിന് കാരണമായത്. ഷാര്‍ജയിലെ അല്‍മംസാര്‍ ബീച്ചില്‍ നീന്തലിന് പോയപ്പോഴാണ് 34കാരനായ യുവാവിന് 28കാരിയായ ഭാര്യയെ യഥാര്‍ഥ രൂപത്തില്‍ കാണാന്‍ അവസരം കിട്ടിയത്. വിവാഹത്തിനുമുമ്പ് കണ്ടത്ര സൗന്ദര്യമില്ലെന്നും വളരെയധികം ചമയങ്ങളുപയോഗിച്ച് തന്നെ വഞ്ചിക്കുകയായിരുന്നെന്നുമായിരുന്നു യുവാവിന്‍െറ ആരോപണം. വിവാഹത്തിനുമുമ്പ് യുവതി ചര്‍മസൗന്ദര്യം വര്‍ധിപ്പിക്കാനുള്ള ശസ്ത്രക്രിയക്ക് വിധേയയായിരുന്നു. കണ്‍പീലികളും കൃത്രിമമായി വെച്ചിരുന്നു. ഭര്‍ത്താവിനോട് സത്യം പറയണമെന്നുതന്നെയാണ് വിചാരിച്ചത്, എന്നാല്‍ വൈകിപ്പോയതാണെന്നാണ് ഭാര്യയുടെ പക്ഷം. വിവാഹമോചനമുണ്ടാക്കിയ മാനസികസമ്മര്‍ദത്തില്‍നിന്ന് കരകയറാന്‍ മാനസികാരോഗ്യവിദഗ്ധനെ സമീപിച്ചിരിക്കുകയാണ് യുവതി.

യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നതല്ല, കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു; മൂന്നുപേര്‍ പിടിയില്‍

വയനാട്: കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചതായി കരുതപ്പെട്ടിരുന്ന യുവാവിനെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ അറസ്റ്റ് വ്യാഴാഴ്ച ഉണ്ടാകും. ഒക്ടോബര്‍ 15നാണ് തോല്‍പ്പെട്ടി അരണപ്പാറ റോഡരികില്‍ വനത്തോടുചേര്‍ന്ന് തോമസിനെ (ഷിമി-28) മരിച്ചനിലയില്‍ കണ്ടത്തെിയത്. രാത്രി വീട്ടിലേക്ക് പോകുംവഴി തോമസിനെ കാട്ടാന ആക്രമിച്ച് കൊന്നുവെന്നായിരുന്നു സൂചന. ഇതിനത്തെുടര്‍ന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നാട്ടുകാര്‍ അന്തര്‍സംസ്ഥാന പാതയായ മാനന്തവാടി-കുട്ട റോഡ് മണിക്കൂറുകളോളം ഉപരോധിക്കുകയും മൃതദേഹം കൊണ്ടുപോകുന്നത് തടയുകയും ചെയ്തിരുന്നു. തോമസിന്‍െറ മരണത്തില്‍ തുടക്കം മുതലേ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന്‍െറ കൂടി അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. തോമസിന്‍റ ശരീരത്തില്‍ കണ്ടത്തെിയ മുറിവുകളും മൃതദേഹം കിടന്നിരുന്നതിന് സമീപത്തുനിന്ന് കണ്ടത്തെിയ ഇരുമ്പുവടിയും കൊലപാതകമാണെന്ന സംശയത്തിലേക്ക് പൊലീസിനെ എത്തിച്ചു. ആറുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ചോദ്യംചെയ്യലില്‍ സംഭവവുമായി ബന്ധമില്ളെന്ന് ബോധ്യപ്പെട്ടതിനത്തെുടര്‍ന്ന് ഇതില്‍ മൂന്നുപേരെ വിട്ടയച്ചു. പ്രദേശവാസിയായ ടാക്സി ഡ്രൈവറുള്‍പ്പെടെ മൂന്നുപേരെയാണ്…

ജയലളിതക്കായി ശബരിമലയിലും മാളികപ്പുറത്തും പ്രത്യേകപൂജ

ശബരിമല: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്കായി സന്നിധാനത്തും മാളികപ്പുറത്തും പ്രത്യേക പൂജകള്‍ നടത്തി. അയ്യപ്പസന്നിധിയില്‍ ഗണപതിഹോമവും മൃത്യുഞ്ജയാര്‍ച്ചനയും പുഷ്പാഭിഷേകവും മാളികപ്പുറത്തമ്മക്ക് ഭഗവതിസേവയും അര്‍ച്ചനയും വഴിപാട് നടത്തി. തുലാമാസപൂജകള്‍ക്കായി നട തുറന്ന ശബരിമലക്ഷേത്രത്തില്‍ നെയ്യഭിഷേകം ബുധനാഴ്ച നിര്‍ത്തി. വ്യാഴാഴ്ച അഷ്ടബന്ധകലശം നടക്കുന്നതിനാല്‍ അഭിഷേകങ്ങള്‍ ഒന്നും ഉണ്ടാകില്ല. പതിവ് പൂജകള്‍ പൂര്‍ത്തിയാക്കി 21ന് രാത്രി ഹരിവരാസനം പാടി നട അടക്കും. പിന്നീട് ഈ വര്‍ഷത്തെ ചിത്തിരആട്ട വിശേഷം 29ന് ആകയാല്‍ 28ന് വൈകുന്നേരം അഞ്ചിന് നട തുറക്കും. തിരുവിതാംകൂറിലെ അവസാനത്തെ നാടുവാഴിയായിരുന്ന ശ്രീചിത്തിരതിരുനാള്‍ മഹാരാജാവിന്‍െറ ആണ്ടുപിറന്നാളായ ഒക്ടോബര്‍ 29ന് വിശേഷാല്‍ പൂജകള്‍ ഉണ്ടായിരിക്കും. മണ്ഡലകാലമായ വൃശ്ചികം ഒന്നു മുതല്‍ മാത്രമേ ഇനി നെയ്യഭിഷേകം ഉണ്ടായിരിക്കുകയുള്ളൂ. ചിത്തിര ആട്ടവിശേഷം കഴിഞ്ഞ് രാത്രി 10ന് നട അടക്കും. തുടര്‍ന്ന് മണ്ഡലകാല പൂജകള്‍ക്കായി തുലാം 30ന് നട തുറക്കും.