തട്ടിക്കൊണ്ടുപോയി ഗുണ്ടകളെക്കൊണ്ട് ആക്രമിച്ചു; കോണ്‍ഗ്രസ് നഗരസഭാ വൈസ് ചെയര്‍മാനെതിരെ കേസ്

കൊച്ചി: വീട്ടുതടങ്കലിലാക്കി ഗുണ്ടാ ആക്രമണം നടത്തിയെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവുകൂടിയായ നഗരസഭാ വൈസ് ചെയര്‍മാനടക്കം ഒമ്പത് പേര്‍ക്കെതിരെ കേസ്. മരട് നഗരസഭാ വൈസ് ചെയര്‍മാന്‍ ആന്‍റണി ആശാംപറമ്പില്‍, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ജിന്‍സണ്‍ പീറ്റര്‍ എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍. ഇവരടക്കം അഞ്ചുപേര്‍ ഒളിവിലാണ്. നെട്ടൂര്‍ സ്വദേശികളായ നൈമനപ്പറമ്പില്‍ അബി (35), നങ്യാരത്തുപറമ്പ് ഭരതന്‍ ഷിജു (40), കിഞ്ചി സലാം എന്ന സലാം ( 40), പള്ളുരുത്തി സ്വദേശി റംഷാദ് (35) എന്നിവരാണ് അറസ്റ്റിലായത്. നെട്ടൂര്‍ ആലുങ്കപ്പറമ്പില്‍ എ.എം. ഷുക്കൂര്‍ നല്‍കിയ പരാതിയിലാണ് നടപടി. കെട്ടിടനിര്‍മാണ സ്ഥലത്തെ പൈലിംഗ് ചളി നീക്കുന്നതിന്‍െറ കരാറെടുപ്പുമായി ബന്ധപ്പെട്ട് ഐ.എന്‍.ടി.യു.സി തൊഴിലാളിയായ തന്നെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റുകൂടിയായ ആന്‍റണി ആശാംപറമ്പില്‍ കാറില്‍ തട്ടിക്കൊണ്ടുപോയി ഗുണ്ടകളെ ഉപയോഗിച്ച് മര്‍ദിച്ചെന്നുകാണിച്ച് ഷുക്കൂര്‍ സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. 2013 ജനുവരിയിലാണിത്.…

വെട്ടിനിരത്തില്‍ ഉദ്ദേശ്യശുദ്ധിയോടെയുള്ള സമരമായിരുന്നുവെന്ന് വി.എസ്

തിരുവനന്തപുരം: രണ്ട് പതിറ്റാണ്ട് മുമ്പ് കര്‍ഷകത്തൊഴിലാളികള്‍ നടത്തിയ വെട്ടിനിരത്തില്‍ സമരത്തിനു പിന്നിലെ മനുഷ്യസ്നേഹപരമായ ദീര്‍ഘവീക്ഷണം പലരും കാണാത്തതാണ് ഇന്നത്തെ ദുരവസ്ഥക്ക് കാരണമെന്ന് വി.എസ്. അച്യുതാനന്ദന്‍. കേരളപ്പിറവിയുടെ 60ാം വാര്‍ഷികത്തോടനുബന്ധിച്ച് ചേര്‍ന്ന നിയമസഭയുടെ പ്രത്യേകസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിലോമശക്തികളും പല പണ്ഡിതശ്രേഷ്ഠരും വരെ ‘വെട്ടിനിരത്തല്‍സമരം’ എന്ന് പറഞ്ഞ് അതിനെ ആക്ഷേപിക്കുകയായിരുന്നു. ആ സമരത്തിന്‍െറ ഉദ്ദേശ്യശുദ്ധിയെ മാനിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ, കുടിവെള്ളം കിട്ടാക്കനിയാകുന്ന ഇന്നത്തെ അവസ്ഥ ഇത്രത്തോളം ഭീകരമാകുമായിരുന്നില്ല. 21ാം നൂറ്റാണ്ടില്‍ വലിയ കുതിപ്പുകളിലേക്ക് തയാറായിനില്‍ക്കുന്ന കേരളത്തില്‍ മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാന്‍ ശ്രമിക്കുന്നതും നീതിയും ന്യായവും നടപ്പാക്കാന്‍ ചുമതലപ്പെട്ടവര്‍ തന്നെ മാധ്യമങ്ങളെ ആട്ടിയോടിക്കുന്നതും വിരോധാഭാസമാണ്. നമ്മുടെ സഭയിലെ ഒന്നോരണ്ടോ സാമാജികര്‍ മാധ്യമങ്ങളുമായി തര്‍ക്കമുണ്ടാക്കിയാല്‍ അതിന്‍െറ പേരില്‍ സഭയിലെ പ്രസ്ഗ്യാലറിയിലേക്ക് മാധ്യമപ്രവര്‍ത്തകരെ കയറ്റില്ലെന്ന് തീരുമാനിച്ചാല്‍ എന്തായിരിക്കും അവസ്ഥ. അതുപോലെ അസംബന്ധമല്ലേ ചുരുക്കം ചില അഭിഭാഷകരുടെ കാര്‍ക്കശ്യത്തിനുമുന്നില്‍ നമ്മുടെ നീതിനിര്‍വഹണസംവിധാനത്തിന്‍െറ വാതിലുകള്‍ പൂര്‍ണമായും കൊട്ടിയടക്കുന്നത്.…

കേരളപ്പിറവി ആഘോഷത്തില്‍നിന്ന് മുന്‍മുഖ്യമന്ത്രിമാരെ ഒഴിവാക്കിയത് ശരിയായില്ലെന്ന് സുധീരന്‍

തിരുവനന്തപുരം: കേരളപ്പിറവിയുടെ 60ാം വാര്‍ഷികാഘോഷത്തില്‍നിന്ന് മുന്‍മുഖ്യമന്ത്രിമാരെ ഒഴിവാക്കിയത് ശരിയായില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. അനിവാര്യരായ എല്ലാവരെയും പങ്കെടുപ്പിച്ച് കുറ്റമറ്റരീതിയില്‍ ഒരുമയോടെയാണ് ആഘോഷപരിപാടി നടത്തേണ്ടിയിരുന്നത്. മുന്‍മുഖ്യമന്ത്രി എ.കെ. ആന്‍റണിയെ മുഖ്യമന്ത്രി പിണറായി വിജയനാണ് പരിപാടിയിലേക്ക് ക്ഷണിച്ചത്. എല്ലാ മുന്‍ മുഖ്യമന്ത്രിമാരും ചടങ്ങില്‍ ഉണ്ടാകുമെന്നാണ് ആന്‍റണിയെ അറിയിച്ചിരുന്നത്. എന്നാല്‍, പരിപാടി സംബന്ധിച്ച ക്ഷണപ്പത്രികയില്‍ ആന്‍റണിയുടെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല. പരിപാടിയില്‍ പങ്കെടുക്കാന്‍ മാത്രമായി ആന്‍റണി ദല്‍ഹിയില്‍നിന്ന് തിരുവനന്തപുരത്ത് എത്തുകയും ചെയ്തിരുന്നു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് പരിപാടിയെ കുറിച്ച് മുന്‍കൂട്ടി ഒന്നും പറഞ്ഞിരുന്നില്ല. മഹത്തായ ഒരു പരിപാടി നടത്തുമ്പോള്‍ അതില്‍ പങ്കെടുക്കേണ്ടവരെ മുന്‍കൂട്ടി ക്ഷണിക്കാറുണ്ട്. ആന്‍റണിയെ ക്ഷണിച്ചെങ്കിലും പരിപാടിയില്‍ ഉള്‍പ്പെടുത്തിയില്ല. എന്നാല്‍, ഉമ്മന്‍ ചാണ്ടിയെ ക്ഷണിക്കുക പോലും ചെയ്തില്ല. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനോടും സമാനരീതിയിലുള്ള സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കാതിരുന്നത് അവരോടുള്ള അനാദരവും ഒൗചിത്യമര്യാദ…

മാതൃഭാഷ പഠിക്കാതെ ഡിഗ്രി എടുക്കാവുന്ന അവസ്ഥ ഇവിടെയല്ലാതെ മറ്റെവിടെയുമില്ല-മുഖ്യമന്ത്രി

തിരുവനന്തപുരം: മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കണമെന്ന് കേരള പിറവിയുടെ അറുപതാം വാര്‍ഷിക ദിനത്തോടനുബന്ധിച്ച് നടന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിലല്ലാതെ മാതൃഭാഷ പഠിക്കാതെ ബിരുദം കിട്ടുന്ന മറ്റൊരു സ്ഥലങ്ങളുമില്ലെന്നും പബ്ലിക് സര്‍വ്വീസ് കമ്മീഷന് മലയാളം മ്ലേഛമാകുന്ന അവസ്ഥയാണെന്നും മുഖ്യമന്ത്രി പറയുന്നു. ഭാഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനം രൂപികരണമെന്നാശയം പലരും മുന്നോട്ട് വെച്ചിരുന്നുവെന്നും എന്നാല്‍ തെലുങ്കു സംസാരിക്കുന്നവര്‍ക്കായി ആന്ധ്രപ്രദേശ് സംസ്ഥാനം രൂപികരിക്കണമെന്നാവശ്യപ്പെട്ട് പോറ്റി ശ്രീരാമലു നടത്തിയ ജീവത്യാഗമാണ് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ രൂപികരണത്തിന് കാരണമായതെന്നും പിണറായി പറഞ്ഞു. മലയാളികള്‍ ശ്രീരാമലുവിനോടാണ് നന്ദി പറയേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു ജനതയുടെ നിലനില്പിന്റെയും അതിജീവനത്തിന്റെയും അടിത്തറ ഭാഷയാണ്. ആ അടിത്തറ തകർന്നാൽ നാടില്ല, സമൂഹമില്ല. മലയാളത്തെ അദ്ധ്യയനഭാഷയാക്കാനും ഭരണഭാഷയാക്കാനും കോടതിഭാഷയാക്കാനും കഴിഞ്ഞോ എന്ന ചോദ്യത്തിന് ഉത്തരവുകളുടെ അടിസ്ഥാനത്തിലല്ലാതെ നിത്യജീവിത സത്യങ്ങളുടെ അടിസ്ഥാനത്തിൽ മറുപടി പറയാനാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭാഷാടിസ്ഥാനത്തിലുള്ള…

കേരളത്തിന്‍െറ അറുപതാം പിറന്നാളാഘോഷവും വിവാദത്തില്‍ മുങ്ങി; വി.എസ് അടക്കമുള്ള മുന്‍ മുഖ്യമന്ത്രിമാര്‍ വിട്ടുനിന്നു

തിരുവനന്തപുരം: വിവാദം കേരളത്തിന്‍െറ കൂടപ്പിറപ്പാണെന്ന് പറയാറുണ്ട്. അത് കേരളപ്പിറവിയുടെ 60ാം വാര്‍ഷികാഘോഷചടങ്ങിലും അന്വര്‍ഥമാക്കി. സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ വി.എസ് അച്യുതാന്ദന്‍ അടക്കമുള്ള മുന്‍ മുഖ്യമന്ത്രിമാര്‍ പങ്കെടുത്തില്ല. എ.കെ. ആന്‍റണി, ഉമ്മന്‍ ചാണ്ടി എന്നിവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കിയില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. കേരളപ്പിറവിയോടനുബന്ധിച്ച് നടന്ന പ്രത്യേക നിയമസഭാസമ്മേളനത്തില്‍ പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്ത വി.എസും ഉമ്മന്‍ ചാണ്ടിയും നിയമസഭാങ്കണത്തില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാതെ വീടുകളിലേക്ക് മടങ്ങുകയായിരുന്നു. മുഖ്യമന്ത്രി ഫോണില്‍ ക്ഷണിച്ചതിനെതുടര്‍ന്ന് എത്തിയെങ്കിലും എ.കെ. ആന്‍റണിയും പങ്കെടുത്തില്ല. നോട്ടീസില്‍ പേര് ഉള്‍പ്പെടുത്താത്തതിനാലാണ് അദ്ദേഹം പങ്കെടുക്കാതിരുന്നത്. ക്ഷണിച്ചിരുന്നെന്നും പരിപാടിയുടെ നോട്ടീസ് കണ്ടപ്പോള്‍ പങ്കെടുക്കേണ്ടതില്ലെന്ന് തോന്നിയെന്നും ആന്‍റണി പ്രതികരിച്ചു. ഗവര്‍ണറെ ക്ഷണിക്കാഞ്ഞത് പ്രോട്ടോകോള്‍ സംബന്ധിയായ പ്രശ്നങ്ങള്‍ ഒഴിവാക്കാനാണെന്ന് ഉദ്ഘാടനചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചിരുന്നു. എന്നാല്‍, മുന്‍മുഖ്യമന്ത്രിമാരുടെ അസാന്നിധ്യത്തെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചതുമില്ല. മുന്‍മുഖ്യമന്ത്രിമാരായ ഉമ്മന്‍ ചാണ്ടിക്കും വി.എസ്. അച്യുതാനന്ദനും ചൊവ്വാഴ്ച രാവിലെ നിയമസഭയില്‍ ചേര്‍ന്ന…

ഇലക്ഷന്‍ പ്രചരണാര്‍ത്ഥം ഹിലരി ക്ലിന്റണ്‍ ഇന്ന് ഫ്‌ളോറിഡയില്‍, ഡേസ് സിറ്റിയും പരിസരവും ആവേശക്കടലാവും

ഡേഡ് സിറ്റി, താമ്പാ: അമേരിക്കയുടെ സമൃദ്ധമായ രാഷ്ട്രീയ ഭൂപടത്തില്‍ മൂന്നു പതിറ്റാണ്ട് പ്രവര്‍ത്തിച്ച് ജനപിന്തുണയും കരുത്തും തെളിയിച്ച ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണ്‍ ഇന്നു വൈകിട്ട് ഫ്‌ളോറിഡയില്‍ വോട്ടര്‍മാരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നു. താമ്പായുടെ സമീപമുള്ള പാസ്‌ക്കോ ഹെര്‍ണാണ്ടോ സ്റ്റേറ്റ് കോളജ് ഈസ്റ്റ് കാമ്പസ്- ഡേസ് സിറ്റിയിലാണ് ഹിലരിയുടെ ആദ്യ പ്രസംഗവും റാലിയും. വിപുലമായ ക്രമീകരണങ്ങളാണ് സംഘാടകര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജനങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാത്ത രീതിയില്‍ കുറ്റമറ്റ സുരക്ഷാ ക്രമീകരണങ്ങള്‍ തയാറായിക്കഴിഞ്ഞു.ഫ്‌ളോറിഡയിലും സമീപ പ്രദേശങ്ങളിലുമുള്ള പ്രവര്‍ത്തകരും, വാഹനവ്യൂഹങ്ങളും ഉച്ചയോടുകൂടി തന്നെ പ്രദേശത്തു തമ്പടിച്ചുകഴിഞ്ഞു. പോലീസ് പട്രോളിംഗും സുരക്ഷാ ക്രമീകരണങ്ങളും വിപുലമായി നടക്കുന്നുണ്ട്. ചിന്തകളിലും കാഴ്ചപ്പാടിലും വേറിട്ട വഴികളിലൂടെ സഞ്ചരിച്ച അതുല്യ പ്രതിഭയായ ഈ ഉരുക്കുവനിത അമേരിക്കന്‍ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക ശക്തിയായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്ന് ഫ്‌ളോറിഡ ഡെമോക്രാറ്റിക് പ്രവര്‍ത്തകര്‍ പറഞ്ഞു. ലോക മാര്‍ക്കറ്റ്, നികുതി ഇളവ്, കുടിയേറ്റ നിയമങ്ങള്‍, ജോലി…

ടോം സ്വാസി, കാത്തിലിന്‍ റൈസ് എന്നിവര്‍ക്ക് ന്യൂയോര്‍ക്ക് നാസ്സാ കൗണ്ടിയില്‍ സ്വീകരണം നല്‍കി

ന്യൂയോര്‍ക്ക്: യു.എസ് കോണ്‍ഗ്രസിലേക്ക് മത്സരിക്കുന്ന മുന്‍ നാസ്സാ കൗണ്ടി എക്‌സിക്യൂട്ടീവ് ടോം സ്വാസിക്കും, മുന്‍ ഡിസ്ട്രിക്ട് അറ്റോര്‍ണി കാത്തിലിന്‍ റൈസിനും ഒക്‌ടോബര്‍ 27-നു വ്യാവാഴ്ച വൈകുന്നേരം 6.30-നു ഗ്ലന്‍കോവിലുള്ള കോവ് റെസ്റ്റോറന്റില്‍ വച്ചു നാസ്സാ കൗണ്ടി ഡമോക്രാറ്റിക് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വന്‍ സ്വീകരണം നല്‍കി. ധാരാളം പേര്‍ പങ്കെടുത്ത സ്വീകരണ ചടങ്ങില്‍ നാസാ കൗണ്ടി ഡമോക്രാറ്റിക് പാര്‍ട്ടി വൈസ് ചെയര്‍മാന്‍ കളത്തില്‍ വര്‍ഗീസ്, കമ്മിറ്റി മെമ്പര്‍മാരായ വര്‍ഗീസ് കെ. ജോസഫ്, ഫിലിപ്പ് ചാക്കോ കൂടാതെ ജോര്‍ജ് പറമ്പില്‍, സുനില്‍ ജോസഫ് കൂഴംപാല, ശേഖര്‍ നെലംത്തുളാ എന്നിവര്‍ ഉള്‍പ്പടെ ഇന്ത്യന്‍ കമ്യൂണിറ്റിയില്‍ നിന്നും നിരവധി പ്രതിനിധികള്‍ പങ്കെടുത്തു.

നൈന അവാര്‍ഡ് ജേതാക്കളെ അനുമോദിച്ചു

ചിക്കാഗോ: ഇന്ത്യന്‍ നഴ്‌സുമാരുടെ ദേശീയ സംഘടനയായ നൈനയുടെ (നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് അമേരിക്ക) അഞ്ചാം നാഷണല്‍ കോണ്‍ഫറന്‍സില്‍ വച്ചു നഴ്‌സിംഗ് രംഗത്തെ വിവിധ അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചു. വര്‍ണ്ണശബളമായ ഗാലാ നൈറ്റില്‍ വിശിഷ്ടാതിഥികള്‍ ഈ അവാര്‍ഡുകള്‍ ജേതാള്‍ക്ക് നല്‍കി അനുമോദനങ്ങള്‍ അറിയിച്ചു. മികച്ച ക്ലിനിക്കല്‍ നഴ്‌സ്- സാലി സാമുവേല്‍ (ഹൂസ്റ്റണ്‍), മികച്ച അഡ്വാന്‍സ്ഡ് പ്രാക്ടീസ് നഴ്‌സ്- ലിഡിയ അല്‍ബുക്കര്‍ക്ക് (ന്യൂജഴ്‌സി), നൈറ്റിംഗ് ഗേല്‍ അവാര്‍ഡ് – മേരി ജോസഫ് (ജോര്‍ജിയ), റിസേര്‍ച്ച് അവാര്‍ഡ് – ആന്‍ ബി ലൂക്കോസ് (ഇല്ലിനോയ്) എന്നിവര്‍ അവാര്‍ഡിന് അര്‍ഹരായി. നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന അവാര്‍ഡിന് അമേരിക്കയില്‍ നിന്നും ജോര്‍ളി തരിയത്ത് (ഇല്ലിനോയി), ഇന്ത്യയില്‍ നിന്നും ലിബി ടി. വര്‍ഗീസ്, ജെബി റെജി തോമസ്, ആന്‍ മരിയ സെബാസ്റ്റ്യന്‍ എന്നിവരും അര്‍ഹരായി. മികച്ച നേതൃത്വത്തിനുള്ള അവാര്‍ഡ് നൈനയുടെ പ്രസിഡന്റായ സാറാ…

U.S. issues travel advisory for India amid fears of Islamic State attacks; ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന യു.എസ്. പൗരന്മാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് യു.എസ്. എംബസി

വാഷിംഗ്ടണ്‍: ഇന്ത്യയിലേക്ക് പോകുന്ന യുഎസ് പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം. ഇന്ത്യയില്‍ ഐഎസ് ആക്രമണമുണ്ടാകാന്‍ സാധ്യയതയുണ്ടെന്നതിനാലാണ് യുഎസ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഇന്ത്യയിലെ യുഎസ് എംബസി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണിതെന്നാണ് സൂചന. ഇന്ത്യന്‍ മാധ്യമങ്ങളില്‍ നിന്നുള്ള വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഐഎസ് ഇന്ത്യയെ ലക്ഷ്യം വയ്ക്കുന്നുണ്ടെന്ന് യുഎസ് എംബസി അമേരിക്കന്‍ സര്‍ക്കാരിനു വിവരം നല്‍കിയതെന്നാണ് സൂചന. ഇന്ത്യയിലെത്തുന്ന വിദേശ സഞ്ചാരികള്‍ക്കു നേരെയും ആക്രമണമുണ്ടാകാന്‍ ഇടയുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് രാജ്യത്തെ പൗരന്മാര്‍ക്ക് അമേരിക്ക ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഇന്ത്യന്‍ മുജാഹിദീന്‍, ജെയ്‌ഷെ മുഹമ്മദ് എന്നിങ്ങനെയുള്ള ചില ഭീകര സംഘടനകള്‍ ഇന്ത്യയില്‍ സജീവമാകുന്നുണ്ടെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. U.S. issues travel advisory for India amid fears of Islamic State attacks The U.S. embassy in New Delhi issued a security message to American citizens in…

യു.എസ്. പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ട്രം‌പിനെതിരെ ആഞ്ഞടിച്ച് ഹില്ലരി

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അന്തിമ ഘട്ടത്തിലേക്ക് അടുത്തുകൊണ്ടിരിക്കെ റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ ആഞ്ഞടിച്ച് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണ്‍. ട്രംപിന് യുഎസ് പ്രസിഡന്റ് പദം അലങ്കരിക്കാനുള്ള അര്‍ഹതയില്ലെന്ന് ഹിലരി പറഞ്ഞു. പൊതുതെരഞ്ഞെടുപ്പിനു ഒരാഴ്ച മാത്രം ശേഷിക്കെയാണ് ഹിലരി ട്രംപിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ഫ്‌ളോറിഡയിലുള്ള ഡെയ്ല്‍ സിറ്റിയില്‍ സംസാരിക്കവെയാണ് ഹിലരി, ട്രംപ് അമേരിക്കയെ നയിക്കാന്‍ യോഗ്യനല്ലെന്ന് പറഞ്ഞത്. രാജ്യത്തിനായി താന്‍ നിര്‍വഹിച്ച പദവികളും ചെയ്ത കാര്യങ്ങളും എണ്ണിയെണ്ണി പറഞ്ഞായിരുന്നു ഇവിടെ ഹിലരി സംസാരിച്ചത്. കുട്ടികളുടെയും സ്ത്രീകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് താന്‍ ഇതുവരെ നടത്തിയിട്ടുള്ളത്. താന്‍ യുഎസ് സെനറ്റിലെ ആംഡ് സര്‍വീസ് കമ്മിറ്റി അംഗമായിരുന്ന സമയത്താണ് ഒസാമ ബിന്‍ ലാദനെ നിയമത്തിനു മുന്നിലെത്തിച്ചതെന്നും ഓര്‍മിപ്പിച്ചു. യുഎസ് വിദേശകാര്യ സെക്രട്ടറി ആയിരുന്ന സമയത്ത് നിരവധി രാജ്യങ്ങളുമായി അമേരിക്കയുടെ ബന്ധം ഊഷ്മളമാക്കിത്തീര്‍ക്കാന്‍ സാധിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.…