ഐ.എസില്‍ ചേര്‍ന്ന കല്യാണ്‍ സ്വദേശി സിറിയയില്‍ കൊല്ലപ്പെട്ടു

മുംബൈ: മഹാരാഷ്ട്രയിലെ കല്യാണില്‍നിന്ന് രണ്ടുവര്‍ഷം മുമ്പ് ഐ.എസില്‍ ചേരാനായി പോയ യുവാവ് സിറിയയില്‍ കൊല്ലപ്പെട്ടു. അമാന്‍ നഈം എന്ന 22 കാരനാണ് സിറിയയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. കല്യാണില്‍നിന്ന് നാല് യുവാക്കള്‍ ഐ.എസില്‍ ചേരാനായി സിറിയയിലേക്ക് കടന്നിരുന്നു. ഐ.എസിന് ഇന്ത്യയില്‍നിന്ന് റിക്രൂട്ട്മെന്‍റ് നടക്കുന്നുവെന്ന ആരോപണം ശക്തമായത് ഇവരുടെ തിരോധാനത്തെ തുടര്‍ന്നായിരുന്നു. കശ്മീരിലെയും ഗുജറാത്തിലെയും മുസഫര്‍ നഗറിലെയും മുസ്ലിംകളെ കൊന്നൊടുക്കുന്നവരോട് പകരം ചോദിക്കുമെന്ന് മുന്നറിയിപ്പുനല്‍കുന്ന ഐ.എസ് വിഡിയോയില്‍ നേരത്തെ അമാനെയും കണ്ടിരുന്നു. കഴിഞ്ഞവര്‍ഷം അവസാനം വരെ അമാന്‍ ഫോണില്‍ കുടുംബത്തെ ബന്ധപ്പെട്ടിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

കോണ്‍ഗ്രസ് ബി.ജെ.പിയുടെ ബി ടീമെന്ന് കോടിയേരി; ബി.ജെ.പിയോട് എങ്ങനെ പൊരുതണമെന്ന് കോടിയേരി പഠിപ്പിക്കേണ്ടതില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: നോട്ട് വിഷയത്തിലും സഹകരണപ്രതിസന്ധിയിലും യോജിച്ചുള്ള സമരത്തില്‍നിന്ന് പിന്മാറിയതോടെ കോണ്‍ഗ്രസ് കേരളത്തില്‍ ബി.ജെ.പിയുടെ ബി ടീമായി പ്രവര്‍ത്തിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രധാനമന്ത്രിയുടെ നിഷേധാത്മക നിലപാടിനെതിരെ ഒറ്റക്കെട്ടമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്യേണ്ടതായിരുന്നു. ഹര്‍ത്താലിനെ എതിര്‍ത്തതിലൂടെ വി.എം. സുധീരന്‍ ബി.ജെ.പിയുടെ കൈയില്‍ കിടന്നുകളിക്കുകയാണ്. സുധീരന്‍െറ അന്ധമായ മാര്‍ക്സിസ്റ്റ് വിദ്വേഷം അദ്ദേഹത്തെ ബി.ജെ.പി അനുകൂലിയാക്കിയിരിക്കുന്നു. ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടുമുള്ള സുധീരന്‍െറ ഗ്രൂപ് മത്സരമാണ് ഈ നിലപാടിനും ഹര്‍ത്താലില്‍നിന്ന് മാറി നിന്നതിനും കാരണം. കേരളത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ‘അനിയന്‍ ബാവ ചേട്ടന്‍ ബാവ’ കളിക്കുകയാണ്. രാജശേഖരന്‍ എന്തു പറയുന്നോ അതേ നിലപാട് കോണ്‍ഗ്രസ് ഏറ്റുപാടുകയാണ്. യു.ഡി.എഫുകാരനായ മുഖ്യമന്ത്രി ഭരിക്കുമ്പോഴാണ് ഈ വിഷയമുണ്ടായതും സര്‍വകക്ഷി സംഘത്തെ കാണാന്‍ അനുമതി നിഷേധിച്ചതുമെങ്കില്‍ എല്‍.ഡി.എഫായിരിക്കും ആദ്യം ഹര്‍ത്താല്‍ പ്രഖ്യാപിക്കുക. നേതൃത്വത്തെ തള്ളിക്കളഞ്ഞ് പല യു.ഡി.എഫ് ഘടകകക്ഷികളും ഹര്‍ത്താലിനോട് സഹകരിക്കുകയാണ്. കേരളത്തില്‍ ബി.ജെ.പി സ്വകാര്യ…

നോട്ട് പ്രതിസന്ധി: പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രിമാരുടെ സമിതി

ന്യൂഡല്‍ഹി: നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിച്ച് പരിഹാര നടപടി നിര്‍ദേശിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുഖ്യമന്ത്രിമാരുടെ അഞ്ചംഗ സമിതിയെ നിയോഗിച്ചു. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സമിതിക്ക് നേതൃത്വം നല്‍കും. മറ്റ് അംഗങ്ങള്‍ ആരൊക്കെയാണെന്ന് തീരുമാനിച്ചിട്ടില്ല. ബാങ്കിനും എ.ടി.എമ്മുകള്‍ക്കും മുമ്പിലെ നീണ്ട ക്യൂ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിച്ച നടപടികള്‍കൊണ്ട് സാധിച്ചിട്ടില്ല. ശമ്പളദിനങ്ങള്‍ അടുത്തുവരുന്നതോടെ പ്രതിസന്ധി മറ്റൊരു തലത്തിലേക്ക് കടക്കുകയുമാണ്. ഈ സാഹചര്യത്തിലാണ് പഠനസമിതി. മുഖ്യമന്ത്രിമാരുടെ സമിതി കണ്ണില്‍പൊടിയിടല്‍ മാത്രമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസിലെ ഡറിക് ഒബ്രിയന്‍ എം.പി കുറ്റപ്പെടുത്തി.നോട്ട് അസാധുവാക്കല്‍ പദ്ധതിയാകെ പരാജയമായെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കുറ്റപ്പെടുത്തി. മോദിയുടെ ഈഗോ രാജ്യത്തെയാകെ ദുരിതത്തിലേക്കു തള്ളിവിടുകയും സാമ്പത്തികരംഗം 20 ദിവസം കൊണ്ട് ഒരു പതിറ്റാണ്ടു പിന്നാക്കം പോവുകയുമാണ് ചെയ്തത്. അഴിമതി പത്തിരട്ടിയായി. പുതിയ 2,000 രൂപ നോട്ട് കോഴ വാങ്ങുന്ന പല സംഭവങ്ങളായി. കോഴവാങ്ങുന്നതും…

നോട്ട് നിരോധനം: പ്രധാനമന്ത്രിയുടെ പ്രസംഗം ദിവസങ്ങള്‍ക്കുമുന്‍പേ റെക്കോര്‍ഡ് ചെയ്തതാണെന്ന് ദൂരദര്‍ശന്‍ മാധ്യമ പ്രവര്‍ത്തകന്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ നോട്ടുനിരോധന പ്രഖ്യാപന പ്രസംഗം തത്സമയം സംപ്രേഷണം ചെയ്തതല്ലെന്ന വെളിപ്പെടുത്തലുമായി മാധ്യമപ്രവര്‍ത്തകന്‍ രംഗത്ത്. ദൂരദര്‍ശനിലെ ജീവനക്കാരനായ സത്യേന്ദ്ര മുരളിയാണ് പ്രധാനമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ എട്ടിന് രാത്രിയാണ് പ്രധാനമന്ത്രി നോട്ടുനിരോധന പ്രഖ്യാപനം നടത്തിയത്. തത്സമയ സംപ്രേഷണമെന്ന നിലയില്‍ ടിവി ചാനലുകളില്‍ കാണിച്ച ദൃശ്യങ്ങള്‍ മുന്‍പേ റെക്കോര്‍ഡ് ചെയ്ത് എഡിറ്റ് ചെയ്തതാണെന്നാണ് മുരളി ആരോപിക്കുന്നത്. പ്രധാനമന്ത്രിയുടെ പ്രസംഗം ദിവസങ്ങള്‍ക്കു മുന്‍പേ എഴുതപ്പെട്ടതാണെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. അതേസമയം വെളിപ്പെടുത്തല്‍ നടത്തിയതിനെ തുടര്‍ന്ന് സത്യേന്ദ്ര മുരളിക്ക് വധഭീഷണിയുണ്ട്. ഫോണിലൂടെയും മറ്റും കൊല്ലുമെന്ന് ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നത്. പ്രധാനമന്ത്രിക്കെതിരെ ആരോപണമുന്നയിച്ച് പത്രസമ്മേളനം നടത്തിയ മുരളി തന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍ അന്നു പരസ്യപ്പെടുത്തിയിരുന്നു. ഈ നമ്പരിലേക്കാണ് വധഭീഷണികള്‍ എത്തുന്നത്. ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും അധിക്ഷേപ സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്. പ്രഖ്യാപനത്തിനു മുന്‍പായി ബിജെപി നേതാക്കള്‍ ഭൂമി വ്യാപാരവുമായി ബന്ധപ്പെട്ടു വന്‍ തുക നിക്ഷേപം നടത്തിയതായും…

കാസ്ട്രോയുടെ സംസ്കാരത്തിന് ഇന്ത്യന്‍ സംഘം

ന്യൂഡല്‍ഹി: ക്യൂബയുടെ വിപ്ളവ നേതാവ് ഫിദല്‍ കാസ്ട്രോയുടെ സംസ്കാര ചടങ്ങില്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘം പങ്കെടുക്കും. കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ, സമാജ്‌വാദി പാര്‍ട്ടി തുടങ്ങി വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ സംഘത്തിലുണ്ടാവും. ചൊവ്വാഴ്ച രാവിലെ ഹവാനയിലേക്ക് പുറപ്പെടുന്ന സംഘം വ്യാഴാഴ്ച മടങ്ങും. വേര്‍പാടില്‍ ലോക്സഭയും രാജ്യസഭയും ഒരു മിനിറ്റ് മൗനമാചരിച്ചു. ചേരിചേരാ പ്രസ്ഥാനത്തിന്‍െറ പ്രകാശഗോപുരമായിരുന്നു കാസ്ട്രോയെന്ന് പാര്‍ലമെന്‍റ് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ജനതയുടെ മനസ്സിനെ ആഴത്തില്‍ സ്വാധീനിച്ച വിശ്വനേതാവാണ് കാസ്ട്രോയെന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍ പറഞ്ഞു. സാമ്രാജ്യത്വത്തിനും കോളനി വാഴ്ചക്കുമെതിരെ പടനയിച്ച നേതാവായിരുന്നു കാസ്ട്രോയെന്ന് രാജ്യസഭാ അധ്യക്ഷന്‍ ഹാമിദ് അന്‍സാരി പറഞ്ഞു.

ഇറാനിയന്‍ ചിത്രം ‘ഡോട്ടറി’ന് സുവര്‍ണ മയൂരം

പനജി: 47-ാം അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. റീസ മിര്‍കരിമി സംവിധാനം ചെയ്ത ഇറാനിയന്‍ ചിത്രം ഡോട്ടറാണ് മികച്ച ചിത്രത്തിനുള്ള സുവര്‍ണ മയൂരം നേടിയത്. ഇതേ ചിത്രത്തിലെ അഭിനയത്തിന് ഫര്‍ഹാദ് അസ്ലാനി മികച്ച നടനുള്ള പുരസ്‌കാരം നേടി. ‘മെലോ മഡ്’ എന്ന ലാറ്റ്വിയന്‍ സിനിമയിലെ അഭിനയത്തിന് എലീന വാസ്‌കയെ മികച്ച നടിയായി തെരഞ്ഞെടുത്തു. തുര്‍ക്കി ചിത്രം റൗഫ് ഒരുക്കിയ സോണര്‍ കാനര്‍, ബാരിസ് കായ എന്നിവര്‍ മികച്ച സംവിധായകര്‍ക്കുള്ള പുരസ്‌കാരം നേടി. ലീ ജൂന്‍ക് സംവിധാനം ചെയ്ത ദക്ഷിണ കൊറിയന്‍ ചിത്രം ‘ദ ത്രോണ്‍’ സ്‌പെഷല്‍ ജൂറി പുരസ്‌കാരം നേടി. ‘റൗഫ്’ എന്ന തുര്‍ക്കി ചിത്രത്തിന്‍െറ സംവിധായകരായ ബാരിസ് കയയും സോണര്‍ കാനറും മികച്ച സംവിധാനത്തിനുള്ള പുരസ്കാരം നേടി. ലീ ജൂന്‍ക് സംവിധാനം ചെയ്ത ദക്ഷിണ കൊറിയന്‍ ചിത്രം ‘ദ ത്രോണ്‍’ സ്പെഷല്‍ ജൂറി പുരസ്കാരം…

സിദ്ദുവിന്‍െറ ഭാര്യയും പര്‍ഗത് സിംഗും കോണ്‍ഗ്രസില്‍

ന്യൂഡല്‍ഹി: ബി.ജെ.പി എം.എല്‍.എ നവജ്യോത് കൗര്‍ സിദ്ദുവും അകാലിദള്‍ മുന്‍ എം.എല്‍.എ പര്‍ഗത് സിംഗും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബി.ജെ.പി മുന്‍ എം.പി നവജ്യോത് സിംഗ് സിദ്ദുവിന്‍െറ ഭാര്യയാണ് അമൃത്സറില്‍നിന്നുള്ള എം.എല്‍.എയായ നവജ്യോത് കൗര്‍ സിദ്ദു. ഇന്ത്യന്‍ ഹോക്കി ടീമിന്‍െറ മുന്‍ നായകനായ പര്‍ഗത് സിംഗ് മുന്‍ എം.എല്‍.എയാണ്. നവജ്യോത് കൗറിന് സിറ്റിംഗ് മണ്ഡലമായ അമൃത്സറിലും പര്‍ഗതിന് മുന്‍ മണ്ഡലമായ ജലന്ധറിലും കോണ്‍ഗ്രസ് സീറ്റ് നല്‍കുമെന്നാണ് കരുതപ്പെടുന്നത്. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അമരീന്ദര്‍ സിംഗ്, സംസ്ഥാനത്തിന്‍െറ ചുമതലയുള്ള ആശാകുമാരി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇരുവരുടെയും കോണ്‍ഗ്രസ് പ്രവേശനം. അടുത്തിടെ ബി.ജെ.പി വിട്ട നവജ്യോത് സിംഗ് സിദ്ദുവും ഉടന്‍ കോണ്‍ഗ്രസില്‍ ചേരും.

നജീബിനെ ഉടന്‍ കണ്ടെത്തണമെന്ന് ദല്‍ഹി ഹൈകോടതി

ന്യൂഡല്‍ഹി: ജെ.എന്‍.യു സര്‍വകലാശാല വിദ്യാര്‍ഥി നജീബ് അഹ്മദിനെ കാണാതായതുമായി ബന്ധപ്പെട്ട് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ടെന്നും എല്ലാ രാഷ്ട്രീയ അതിര്‍വരമ്പുകളും മറികടന്ന് വിദ്യാര്‍ഥിയെ കണ്ടെത്തണമെന്നും ദല്‍ഹി ഹൈകോടതി പൊലീസിനോട് ആവശ്യപ്പെട്ടു. നജീബിനെ കാണാതായി 45 ദിവസമായിട്ടും കണ്ടെത്താനോ തെളിവുശേഖരിക്കാനൊ പൊലീസിന് സാധിച്ചിട്ടില്ല. എ.ബി.വി.പി സംഘത്തിന്‍െറ മര്‍ദനത്തത്തെുടര്‍ന്നാണ് സര്‍വകലാശാലയില്‍നിന്ന് നജീബിനെ കാണാതായത്. എന്നാല്‍, പൊലീസ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ മര്‍ദനത്തെക്കുറിച്ച് പരാമര്‍ശിക്കാത്തത് കോടതി ചോദ്യംചെയ്തു. ഒക്ടോബര്‍ 15ന് വിദ്യാര്‍ഥിയെ കാണാതായി രണ്ടുദിവസം കഴിഞ്ഞ് കേസ് നല്‍കിയിരുന്നു. എന്നാല്‍, പൊലീസ് കേസ് ഏറ്റെടുക്കാന്‍ നവംബര്‍ 11വരെ കാത്തിരുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. രാജ്യ തലസ്ഥാനത്തുനിന്നാണ് വിദ്യാര്‍ഥിയെ കാണാതായിരിക്കുന്നത്. ഇത് ജനങ്ങളില്‍ സുരക്ഷിതത്വമില്ലെന്ന ഭയമുണ്ടാക്കും. എല്ലാതരം അന്വേഷണവും പൊലീസിന്‍െറ ഭാഗത്തുനിന്നുണ്ടാവണം. 45 ദിവസമായി ഒരാളെ കാണാതായിട്ടും പൊലീസ് പറയുന്നത് സ്വമേധയാ പോയതാണെന്നാണ് -ജസ്റ്റിസ് വിനോദ് ഗോയല്‍, ജസ്റ്റിസ് ജി.എസ്. സിസ്താനി എന്നിവരടങ്ങുന്ന ബെഞ്ച്…

വടക്കാഞ്ചേരി കൂട്ടബലാല്‍സംഗത്തിലെ അന്വേഷണം കോടതി നിരീക്ഷണത്തില്‍ വേണമെന്ന് പരാതിക്കാരിയായ യുവതി

വടക്കാഞ്ചേരി വടക്കാഞ്ചേരി കൂട്ടബലാംസഗത്തെക്കുറിച്ച അന്വേഷണം കോടതി നിരീക്ഷണത്തില്‍ വേണമെന്ന് പരാതിക്കാരി. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാനും ചോദ്യം ചെയ്യാനും തയാറായില്ലെന്ന് യുവതി ഹര്‍ജിയില്‍ പറയുന്നു. രാഷ്ട്രീയമായും സാമ്പത്തികമായും സ്വാധീനമുള്ളതിനാല്‍ പൊലീസ് പ്രതികളെ സംരക്ഷിക്കുകയാണെന്നും ശരിയായ രീതിയില്‍ കേസ് അന്വേഷിക്കാത്തതിനാലാണ് ഹര്‍ജി സമര്‍പ്പിക്കുന്നതെന്നും യുവതി ബോധിപ്പിച്ചു. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുകയോ തിരിച്ചറിയല്‍ പരിശോധന നടത്തുകയോ ചെയ്തിട്ടില്ല. തൃശൂര്‍ തിരുവുള്ളക്കാവ് ക്ഷേത്രം കഴിഞ്ഞ് ഒഴിഞ്ഞ വീട്ടില്‍ വെച്ചാണ് പീഡിപ്പിക്കപ്പെട്ടതെന്നാണ് പരാതിയില്‍ മൊഴി നല്‍കിയിരിക്കുന്നത്. പ്രതികള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ചേര്‍പ്പ് എന്നാണ് പറഞ്ഞിരിക്കുന്നത്. പീഡിപ്പിക്കപ്പെട്ട സ്ഥലത്തെക്കുറിച്ച് വ്യക്തമായിട്ടും ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയിട്ടില്ലാത്തത് ശരിയായ അന്വേഷണമല്ലെന്ന് ബോധ്യപ്പെടുന്നതാണ്. ഫേസ് ബുക്കില്‍ നഗ്നഫോട്ടോ പ്രചരിപ്പിച്ചു എന്നത് സംബന്ധിച്ച് അന്വേഷണം നടത്തിയിട്ടില്ല. ജയന്തന് കടമായി നല്‍കിയ പണം ഭര്‍ത്താവിന്‍െറ ടി.വി കേബിള്‍ സര്‍വീസ് വിറ്റ് കിട്ടിയതാണ്. മുളങ്കുന്നത്തുകാവ് സ്വദേശിക്കാണ് കേബിള്‍…

ഉഷ നാരായണന്‍ ഫൊക്കാന വനിതാ ഫോറം മിനസോട്ട റീജനല്‍ പ്രസിഡന്റ്, സെക്രട്ടറി ലീന ഫിലിപ്പ്

ഫൊക്കാന വനിതാ ഫോറത്തിന്റെ മിനിസോട്ട റീജിയെന്റെ പ്രസിഡന്റ് ആയി ഉഷ നാരായണന്‍, സെക്രട്ടറി ലീന ഫിലിപ്പ്, വൈസ് പ്രസിഡന്റ് അഞ്ജന നായര്‍, ജോയിന്റ് സെക്രട്ടറി സോനാ നായര്‍, ട്രഷറര്‍ പ്രിയ എലിയാത്ത് എന്നിവരെ നിയമിച്ചതായിവിമന്‍സ് ഫോറം ദേശിയ ചെയര്‍പേഴ്‌സണ്‍ ലീലാ മാരേട്ട് അറിയിച്ചു. മിനസോട്ടയിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിയാണ് ഉഷ നാരായണന്‍. സാംസ്‌കാരിക രംഗങ്ങളില്‍ തനതായ പ്രവീണ്യം തെളിയിച്ച സെക്രട്ടറി ലീന ഫിലിപ്പ് കം‌പ്യൂട്ടര്‍ പ്രൊഫെഷണല്‍ കൂടിയാണ്. ട്രെഷറര്‍ പ്രിയ എലിയാത്ത്, വൈസ് പ്രസിഡന്റ് അഞ്ചനാ നായര്‍, ജോയിന്റ് സെക്രട്ടറി സോനാ നായര്‍ എന്നിവര്‍ അറിയപ്പെടുന്ന കലാകാരികള്‍ ആണ്. ഫൊക്കാന വനിതാ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പരക്കെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്, ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന വിമന്‍സ് ഫോറത്തിന് പിന്തുണയുമായി ഫൊക്കാനാ നേതൃത്വവും പ്രവര്‍ത്തിക്കുന്നു. ഫൊക്കാനാ ചാരിറ്റി രംഗത്ത് സജീവമാകണമെന്നാണു വനിതാ ഫോറത്തിന്റെ പക്ഷം.…