യുവനേതാവ് സംസാരിക്കാന്‍ പഠിച്ചതോടെ ഭൂകമ്പം ഒഴിവായി-മോദി; കളിയാക്കാതെ മറുപടി പറയൂ – രാഹുല്‍

ന്യൂഡല്‍ഹി: തനിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. തന്‍െറ മണ്ഡലമായ വാരണസിയിലെ ബനാറസ് യൂനിവേഴ്സിറ്റിയില്‍ നടന്ന ചടങ്ങിലായിരുന്നു രാഹുലിന്‍െറ പേരെടുത്തുപറയാതെ മോദിയുടെ പരിഹാസം. ‘‘കോണ്‍ഗ്രസിന് പ്രസംഗിക്കാന്‍ പഠിച്ചുകൊണ്ടിരിക്കുന്ന ഒരു യുവനേതാവുണ്ട്. അദ്ദേഹം സംസാരിക്കാന്‍ പഠിച്ചുതുടങ്ങിയതില്‍ എനിക്കേറെ സന്തോഷമുണ്ട്. 2009ല്‍ പാക്കറ്റിനകത്ത് എന്താണെന്ന് പോലും നമുക്കറിയില്ലായിരുന്നു. ഇപ്പോള്‍ നമുക്ക് അത് മനസ്സിലായി വരുന്നുണ്ട്. താന്‍ സംസാരിക്കാന്‍ തുടങ്ങിയാല്‍ ഭൂകമ്പമുണ്ടാവുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്താന്‍ തുടങ്ങിയിട്ട് കുറച്ചായി. സംസാരിച്ചില്ലെങ്കിലും ഭൂകമ്പമുണ്ടാവുമായിരുന്നു. ഇപ്പോള്‍ ഏതായാലും അദ്ദേഹം സംസാരിച്ച് തുടങ്ങിയല്ലോ. ഇനി ഭൂകമ്പത്തിന് സാധ്യതയില്ല’’; മോദി പറഞ്ഞു. സഹാറ നല്‍കിയ 10 പാക്കറ്റുകളില്‍ എന്തായിരുന്നുവെന്ന് മോദി ആദ്യം വ്യക്തമാക്കട്ടെ എന്നായിരുന്നു ട്വിറ്ററില്‍ രാഹുല്‍ ഗാന്ധിയുടെ പോസ്റ്റ്. മോദിക്ക് നല്‍കിയ പണം എന്ന വിശദീകരണത്തോടെ 2013 ഒക്ടോബറിനും 2014 ഫെബ്രുവരിക്കുമിടക്കുള്ള ആദായനികുതി വകുപ്പ് രേഖകള്‍ എന്ന…

കെജ്രിവാളിനെ ഞെട്ടിച്ച് ഡല്‍ഹി ലഫ്. ഗവര്‍ണര്‍ നജീബ് ജംഗ് രാജിവെച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി ലെഫ്. ഗവര്‍ണര്‍ നജീബ് ജംഗ് രാജി സമര്‍പ്പിച്ചു. അധ്യാപനത്തിലേക്ക് മടങ്ങുന്നുവെന്നാണ് രാജിക്കത്തില്‍ നല്‍കിയ വിശദീകരണം. 2018 ല്‍ കാലാവധി കഴിയാനിരിക്കെയാണ് രാജി. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളുമായി എന്നും ഏറ്റുമുട്ടലിന്റെ പാതയിലായിരുന്നു ഗവര്‍ണര്‍. രാജി വയ്ക്കാനുള്ള തീരുമാനം ധൃതിയില്‍ എടുത്തതല്ലെന്നും ഏതാനും മാസങ്ങളായി രാജി വയ്ക്കുന്നതിനെ കുറിച്ച് ജംഗ് ആലോചിച്ചു വരികയായിരുന്നെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. തനിക്ക് നല്‍കിയ പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി പറയുന്നതായി ജംഗ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനും ഗവര്‍ണര്‍ നന്ദി രേഖപ്പെടുത്തി. ഒരു വര്‍ഷത്തോളം ഡല്‍ഹി രാഷ്ട്രപതി ഭരണത്തിന് കീഴിലായിരുന്നപ്പോള്‍ ജനങ്ങള്‍ കലര്‍പ്പില്ലാത്ത പിന്തുണയാണ് നല്‍കിയത്. അതിനാലാണ് പ്രശ്‌നങ്ങളില്ലാതെ ഭരണം മുന്നോട്ട് കൊണ്ടുപോവാനായതെന്നും ജംഗ് പറഞ്ഞു. ഡല്‍ഹി സര്‍ക്കാറുമായുള്ള പ്രശ്നങ്ങളല്ല രാജിക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറായിരിക്കേയാണ് 2013ല്‍ നജീബ് ജംഗിനെ യു.പി.എ…

ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് ക്രിസ്മസ് -ന്യൂ ഇയര്‍ ആഘോഷം

ബര്‍ഗന്‍ഫീല്‍ഡ് (ന്യൂജേഴ്‌സി): കഴിഞ്ഞ മുപ്പതില്‍‌പരം വര്‍ഷങ്ങളായി സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ചുവരുന്ന വിവിധ ക്രിസ്തീയ വിഭാഗങ്ങളുടെ കൂട്ടായ്മയായ ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ (ബി.സി.എം.സി. ഫെലോഷിപ്പ്) ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ക്രിസ്തുമസ് നവവത്സര ആഘോഷങ്ങള്‍ 2017 ജനുവരി 8 ന് വൈകുന്നേരം അഞ്ചുമണിക്ക് 34 ഡെല്‍ഫോര്‍ഡ് അവന്യു ബര്‍ഗന്‍ഫീല്‍ഡിലെ സെന്‍റ് തോമസ് ഇവാഞ്ജലിക്കല്‍ ദൈവാലയത്തില്‍വച്ച് ( St. Thomas Evangelical Church, 34 Delford Ave, Bergenfield, NJ 07621)നടത്തപ്പെടുന്നതാണ്. ക്‌നാനായ സഭയുടെ അമേരിക്ക, യൂറോപ്പ് ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ മോര്‍ ആയൂബ് സില്‍വാനോസ് മെത്രാപ്പോലീത്തായാണ് (H.E. Mor Silvanos Ayub Mteropolitan, Archbishop of Kannaya Churches in North America and Europe) മുഖ്യാതിഥിയായി ക്രിസ്മസ്, നവവത്സര സന്ദേശം നല്‍കുന്നത്. വിവിധ ക്രിസ്തീയ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് ചര്‍ച്ച് ഗായക സംഘങ്ങള്‍ ക്രിസ്മസ് കരോള്‍ ഗാനങ്ങള്‍ ആലപിക്കും. തുടര്‍ന്ന്…

സമൃദ്ധിയില്‍ സന്തോഷിച്ചുകൊണ്ടല്ല, സമൂഹത്തിലെ താഴെത്തട്ടില്‍ ഉള്ളവരില്‍, ദരിദ്രരില്‍, അനാഥരില്‍, ക്രിസ്തുവിനെ അന്വേഷിക്കണം

ജാതിമത വ്യത്യാസമില്ലാതെ ലോകമെമ്പാടും തിരുപ്പിറവി ആഘോഷിക്കുന്ന വേളയില്‍ നിര്‍മ്മലമായ ഹൃദയത്തിന്റെ ഉടമകളായി സന്തോഷവും സമാധാനവും കണ്ടെത്തുന്ന അവസരങ്ങളാകട്ടെ എന്ന് അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് എബി തോമസ് ആശംസിച്ചു. ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍ എന്തുകൊണ്ടെന്നാല്‍ അവര്‍ ദൈവത്തെ കാണുമെന്ന് ബൈബിള്‍ നമ്മേ പഠിപ്പിക്കുന്നു. ഈശ്വരസാന്നിദ്ധ്യം നമുക്ക് മനസ്സിലാവണമെങ്കില്‍ ക്രിസ്തു ഓരോ മനുഷ്യഹൃദയങ്ങളില്‍ ജനിക്കുകയും, അവിടെ വസിക്കുകയും ചെയ്യണം. ബാഹ്യമായ മറ്റു കാര്യങ്ങളെല്ലാം ആ ഒരുക്കത്തിന്റെ പ്രതീകങ്ങളായി മാറണം. കൊടും തണുപ്പുള്ള ആ രാത്രിയില്‍ ആട്ടിടയന്മാരും, രാജാക്കന്മാരും, ജ്ഞാനികളുമൊക്കെ ഉണ്ണിയേശുവിനെ തേടി വന്നതുപോലെ നാം നമ്മുടെ അയല്‍ ഭവനങ്ങളില്‍, സമൂഹത്തിലെ താഴെത്തട്ടില്‍ ഉള്ളവരില്‍, ദരിദ്രരില്‍, അനാഥരില്‍, ക്രിസ്തുവിനെ അന്വേഷിക്കണം. അവിടെ ഉണ്ണിയേശുവിനെ നമുക്ക് കാണുവാന്‍ സാധിക്കും. നമ്മുടെ സമൃദ്ധിയില്‍ സന്തോഷിച്ചുകൊണ്ടല്ല നാം ക്രിസ്തുവിനെ അന്വേഷിക്കേണ്ടത്. ക്രിസ്തുമസ്സ് നക്ഷത്രങ്ങള്‍, ക്രിസ്തുമസ്സ് കാര്‍ഡുകള്‍, ട്രീകള്‍, വര്‍ണ്ണശബളമായ അലങ്കാര ദീപങ്ങള്‍, ഗിഫ്റ്റുകള്‍ വാങ്ങികൊടുക്കല്‍ ഇവയിലൊന്നുമല്ല…

തിരുജനനത്തിന്റെ സന്ദേശങ്ങളുമായി ‘യുവധാര’ ക്രിസ്മസ് പതിപ്പ് പുറത്തിറങ്ങി

ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്ക- യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസന യുവജനസഖ്യത്തിന്റെ മുഖപത്രമായ ‘യുവധാര’യുടെ ക്രിസ്മസ് വിശേഷാല്‍ പതിപ്പ് പുറത്തിറങ്ങി. മാനവരാശിയുടെ നന്മയ്ക്കായി തിരുവവതാരം ചെയ്ത യേശുക്രിസ്തുവിന്റെ ജനനത്തിന്റെ സദ്‌വാര്‍ത്താദൂതുകള്‍ ആലേഖനം ചെയ്ത ‘യുവധാര’ ക്രിസ്മസ് സ്‌പെഷല്‍ എഡിഷന്‍ വിഭാവനം ചെയ്തിരിക്കുന്ന ചിന്താവിഷയം “Self Emptied Incarnation” (സ്വയം ശുന്യമാക്കിയ ജഡാവതാരം) എന്നതാണ്. യുവധാരയുടെ ഡിജിറ്റല്‍ കോപ്പി ഭദ്രാസനത്തിലെ എല്ലാ വിശ്വാസികള്‍ക്കും കിട്ടത്തക്ക ക്രമീകരണങ്ങള്‍ യുവജന സഖ്യം ചെയ്തിട്ടുണ്ട്. ക്രിസ്മസിന്റെ സ്‌നേഹസന്ദേശങ്ങള്‍ അടങ്ങിയ ലേഖനങ്ങളും, കവിതകളും, ഓര്‍മ്മക്കുറിപ്പുകളും മറ്റുമായി മികച്ച നിലവാരത്തില്‍ തയാറാക്കിയിരിക്കുന്ന “യുവധാര”യുടെ ക്രിസ്മസ് പതിപ്പിന്റെ ചീഫ് എഡിറ്ററായി ഷൈജു വര്‍ഗീസ് പ്രവര്‍ത്തിച്ചു. അജു മാത്യു, ഉമ്മന്‍ മാത്യു, റോജിഷ് സാം സാമുവേല്‍, ബെന്നി പരിമണം തുടങ്ങിയവര്‍ യുവധാരയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ഭദ്രാസനാധിപന്‍ അഭി. ഡോ. ഐസക് മാര്‍ പീലക്‌സിനോസ് എപ്പിസ്‌കോപ്പ, ഭദ്രാസന യുവജനസഖ്യം വൈസ് പ്രസിഡന്റ്…

കാനഡ അപ്പസ്‌തോലിക് എക്‌സാര്‍ക്കേറ്റ് പ്രഥമ പാസ്റ്ററല്‍ കൗണ്‍സില്‍

മിസ്സിസാഗ: ആദ്യ പാസ്റ്ററല്‍ കൗണ്‍സിനു തുടക്കമിട്ടുകൊണ്ട് കാനഡയിലെ സീറോ മലബാര്‍ സഭ ശക്തമായ കാല്‍വെയ്പിലേക്ക്. കാനഡയിലെ അപ്പസ്‌തോലിക എക്‌സാര്‍ക്കേറ്റിന് കഴിഞ്ഞ ഒക്‌ടോബറില്‍ ഒരുവര്‍ഷം പിന്നിട്ടിരുന്നു. എക്‌സാര്‍ക്കേറ്റ് പ്രവര്‍ത്തനങ്ങളില്‍ അഭിവന്ദ്യ പിതാവിനെ സഹായിക്കുന്ന ഉപദേശക സമിതിയാണ് പാസ്റ്ററല്‍ കൗണ്‍സില്‍. ഡിസംബര്‍ മാസം പത്താംതീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് പ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ച യോഗം വൈകിട്ട് 4 മണിയോടെ സമാപിച്ചു. സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍ വികാരി ഫാ. സെബാസ്റ്റ്യന്‍ അരീക്കാട്ട് സ്വാഗതം പറഞ്ഞു. തുടര്‍ന്ന് അഭി. ജോസ് പിതാവ് കൗണ്‍സില്‍ പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. പാസ്റ്ററല്‍ കൗണ്‍സിലിന്റെ പ്രധാന്യത്തെക്കുറിച്ചും അതിനു സഭയുടെ വളര്‍ച്ചയിലുള്ള പങ്കിനെ കുറിച്ചും ആമുഖ പ്രസംഗത്തില്‍ അഭിവന്ദ്യ പിതാവ് ഓര്‍മ്മിപ്പിച്ചു. അതിനുശേഷം എക്‌സാര്‍ക്കേറ്റിന്റെ ചാന്‍സലര്‍ ഫാ. ജോണ്‍ മയിലംവേലില്‍ പാസ്റ്ററല്‍ കൗണ്‍സില്‍ രൂപീകരിച്ചുകൊണ്ടുള്ള അഭി. പിതാവിന്റെ കല്‍പ്പന വായിച്ചു. പിതാവ് തിരി തെളിയിച്ചുകൊണ്ട് ആദ്യ പാസ്റ്ററല്‍…

ഡിട്രോയിറ്റ് വിന്‍ഡ്‌സര്‍ ക്‌നാനായ കത്തോലിക്കാ സൊസൈറ്റിയെ ഇനി രാജു കക്കട്ടിലും, ജോസ് ചാമക്കാലയും നയിക്കും

ഡിട്രോയിറ്റ്: ക്‌നാനായ കാത്തോലിക് സൊസൈറ്റി ഒഫ് ഡിട്രോയിറ്റ് & വിന്‍ഡ്‌സെര്‍ (KCS Dteroit &-Windsor) 2017 -2018 ഭരണസമതി ഡിസംബര്‍ 17, 2016 നു തിരങ്ങെടുക്കപ്പെട്ടു. പ്രസിഡന്റ്: രാജു കക്കാട്ട്, വൈസ് പ്രസിഡന്റ്: സജി മരങ്ങാട്ടില്‍, സെക്രട്ടറി: ജോസ് ചാമക്കാല, ജോയിന്റ് സെക്രട്ടറി: തോമസ് ഇലക്കാട്ട്, ട്രഷറര്‍: ഷാജന്‍ മുകളേല്‍, കിഡ്‌സ് ക്ലബ് കോ ഓര്‍ഡിനേറ്റര്‍: ജോംസ് കിഴക്കെക്കാട്ടില്‍, നാഷണല്‍ കമ്മിറ്റി മെംബേഴ്‌സ്: ജോബി മംഗലത്തേട്ട്, അലക്‌സ് കോട്ടൂര്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റീ മെംബേര്‍സ് : ജോസ് മാങ്ങാട്ടുപുളിക്കല്‍, ബിജു തേക്കിലക്കാട്ട്, ടോംസ് കിഴക്കെക്കാട്ട് എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു. കെ.സി. വൈ.എല്‍ പ്രസിഡെന്റ് : സ്റ്റാനിയ മരങ്ങാട്ടില്‍, വൈസ് പ്രസിഡന്റ്: ടോം കോട്ടൂര്‍, സെക്രട്ടറി: സാറാ മാത്യൂ ങ്യാരളക്കടുത്തുരുത്തിയില്‍, ജോയിന്റ് സെക്രട്ടറി: എമില്‍ മാത്യു കിഴക്കേക്കാട്ടില്‍, ട്രഷറര്‍: ആരോണ്‍ ചക്കുങ്കല്‍, കമ്മിറ്റി മെമ്പര്‍: സിന്ത്യാ മാത്യു കിഴക്കേക്കാട്ടില്‍ എന്നിവരേയും…

മാജിക് റിയലിസം (ലേഖനം)

സാഹിത്യസമ്മേളനങ്ങളില്‍ ചോദിക്കുന്നതു കേട്ടിട്ടുണ്ട് “എന്താണ് മാജിക് റിയലിസം?’ എന്നാല്‍ ഒരു തുടര്‍ച്ച ഒരിക്കലും കണ്ടിട്ടുമില്ല, ആരെങ്കിലും ഒരു പത്തു മിനിട്ടെടുത്ത് ഒരു നിര്‍വ്വചനം കൊടുത്തിട്ടുമില്ല. കുറേക്കാലം മുമ്പ് പ്രഭാഷണത്തിനിടയില്‍ ഒരു പ്രൊഫസര്‍ പറഞ്ഞു: “നിങ്ങള്‍ എഴുതുന്നത് എവിടെ നില്‍ക്കുന്നുവെന്ന് പറയുന്നത് ഞങ്ങളുടെ ജോലിയാണ്, പ്രസ്ഥാനങ്ങളായി തരം തിരിക്കുന്നതും. നിങ്ങള്‍ എഴുതുക മാത്രം ചെയ്യുക.” ഒരു പിരിധിവരെ ഞാനിത് അംഗീകരിക്കുന്നു, പക്ഷേ, പാശ്ചാത്യ നാടുകളില്‍ ദര്‍ശനങ്ങളെ മുന്‍നിര്‍ത്തി അതിനുവേണ്ടി മാത്രം എഴുതുന്നവരുണ്ടായിരുന്നു. എന്നാല്‍ ഏറെ അനുകരിക്കയും കാലം മാറുന്നതിനനുസരിച്ച് സ്വന്തം എഴുത്തിനെത്തന്നെ തള്ളിപ്പറയുന്ന വരുമാണ് നമ്മുടെ ദേശത്ത് അധികം. മലയാളത്തില്‍ നിന്ന് ഒരു കൃതിയും വിശ്വസാഹിത്യത്തില്‍ അംഗീകരിക്കപ്പെട്ടിട്ടില്ലായെന്ന് ഞാനെഴുതിയാല്‍ വിയോജനക്കുറിപ്പുണ്ടാകാം. കുറെ പരിഭാഷകളുണ്ട്, തീര്‍ച്ച, പക്ഷേ അത് ഏതെങ്കിലും സാഹിത്യ പ്രസ്ഥാനത്തിന്റെ ഭാഗമായി കണക്കാക്കപ്പെട്ടോ, എവിടെയെങ്കിലും കാര്യമായി ചര്‍ച്ചക്കെടുത്തോ? നമ്മുടെ ചില സാഹിത്യകാരന്മാര്‍ “വിശ്വ”ന്മാരാണെന്ന് നാം തന്നെയാണ് പറഞ്ഞുകൊണ്ടു…

ഹാപ്പി ക്രിസ് മസ് (ഗാനം)

ഹാപ്പി ക്രിസ്മസ്… ഹാപ്പി ക്രിസ്മസ്… ഹാപ്പി ക്രിസ്മസ് സ്നേഹനാഥനാം ഈശോ… പുല്‍ത്തൊഴുത്തില്‍ ഭൂജാതനായ്, ശാന്തിയും സ്നേഹവും ഐക്യവുമായ് മാനവ ഹൃദയങ്ങള്‍ ആര്‍ത്തുപാടി ഹാപ്പി ക്രിസ്മസ്… ഹാപ്പി ക്രിസ്മസ്…. ഹാപ്പി ക്രിസ് മസ് വിണ്ണിന്‍ രാജനാം ഈശോ മനുജനായ് ജന്മമെടുത്തല്ലോ, രക്ഷതന്‍ സുവിശേഷമെങ്ങും പരത്താന്‍ ദൈവ സൂനു ആഗതനായ്…. ഹാപ്പി ക്രിസ്മസ് … ഹാപ്പി ക്രിസ്മസ് … ഹാപ്പി ക്രിസ് മസ് വാനത്തില്‍ മിന്നും താരാഗണങ്ങള്‍ ഒന്നായ് ഒന്നായ് ദീപ്തി ചൊരിഞ്ഞു കടലലകള്‍ തന്‍ പാതകളാക്കിയ ദൈവകുമാരനു സ്വാഗതമോതീ ഹാപ്പി ക്രിസ് മസ്.. ഹാപ്പി ക്രിസ് മസ്… ഹാപ്പി ക്രിസ് മസ്

കുഞ്ഞപ്പി ചാക്കോ (98) ഡാളസില്‍ നിര്യാതനായി

ഡാളസ്: കുന്നത്തൂര്‍ തുരുത്തിക്കര മരുതിനാം വിളയില്‍ കുഞ്ഞപ്പി ചാക്കോ (98) ഡിസംബര്‍ 21 ബുധനാഴ്ച പ്രാദേശിക സമയം വൈകിട്ട് 9:22-നു വാര്‍ദ്ധക്യ സഹജമായ അസുഖത്താല്‍ ഡാളസിലുള്ള തന്റെ മകന്റെ വസതിയില്‍ വെച്ച് കര്‍തൃസന്നിധിയില്‍ പ്രവേശിച്ചു. ഒരു പുരുഷായുസ്സു മുഴുവന്‍ പെന്തക്കോസ്ത് സത്യങ്ങള്‍ക്കുവേണ്ടി നിന്ന പിതാവ് കുന്നത്തൂര്‍ പ്രദേശത്ത് പെന്തക്കോസ്ത് സത്യങ്ങളുടെ ആദ്യഫലമായി വേര്‍തിരിക്കപ്പെട്ട വിശാസിയായിരുന്നു. കല്ലട തരകന്‍പറമ്പില്‍ കുടുംബാംഗമായ കുഞ്ഞമ്മയാണു ഭാര്യ. ദക്ഷിണേന്ത്യ ദൈവസഭ മുന്‍ ദേശീയ അദ്ധ്യക്ഷന്‍ ഡോ. ജോര്‍ജ്ജ് തരകന്‍ ഭാര്യാ സഹോദരനാണ്. മക്കള്‍: തങ്കമ്മ കുര്യന്‍, പൊടിയമ്മ ഏബ്രഹാം, പെണ്ണമ്മ മാത്യു, മേരിക്കുട്ടി വര്‍ഗ്ഗീസ്, പാസ്റ്റര്‍ കെ. ജോയി, കെ. ബാബു, റോസമ്മ മാത്യു, കെ. തോമസ് കുട്ടി. മരുമക്കള്‍: പാസ്റ്റര്‍ ടി. എല്‍. കുര്യന്‍ ( Late) പി. സി. ഏബ്രഹാം, മാത്യു മത്തായി, ടൈറ്റസ് വര്‍ഗ്ഗീസ്, സൂസമ്മ ജോയി, സിസിലാമ്മ…