‘ഡിജിറ്റല്‍ ഇന്ത്യ’യില്‍ പതിയിരിക്കുന്ന അപകടങ്ങള്‍ (എഡിറ്റോറിയല്‍)

‘ഡിജിറ്റല്‍ ഇന്ത്യ’യുടെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനം ജനങ്ങളിലേല്പിച്ചേക്കാവുന്ന ആഘാതങ്ങളെക്കുറിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി മുന്‍‌കൂട്ടി ചിന്തിച്ചിരുന്നില്ലെന്നതിന്റെ തെളിവുകളാണ് ഇപ്പോള്‍ ഇന്ത്യയില്‍ നടമാടിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയെ വിവരാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയും ഡിജിറ്റല്‍ ശാക്തീകരണ സമൂഹവുമുള്ളതാക്കിത്തീര്‍ക്കുക, സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളെയും വകുപ്പുകളെയും ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് ഒരൊറ്റ ബൃഹത്തായ കാഴ്ചപ്പാടിലേക്ക് നെയ്‌തെടുക്കുക എന്നീ ലക്ഷ്യങ്ങളായിരുന്നല്ലോ ‘ഡിജിറ്റല്‍ ഇന്ത്യ’ എന്ന ആശയം കൊണ്ട് ഉദ്ദേശിച്ചിരുന്നത്. പ്രധാനമന്ത്രിയായി ചുമതലയേറ്റതിനുശേഷം അമേരിക്കയുള്‍പ്പടെ നിരവധി വിദേശ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുകയും, അവിടങ്ങളിലെല്ലാം ടെക്‌നോളജിയുടെ വളര്‍ച്ചയും ഉപയോഗവും അതിന്റെ ഗുണങ്ങളേയും ഗുണഭോക്താക്കളേയും നേരില്‍ കണ്ട് മനസ്സിലാക്കി, അതുപോലെ ഇന്ത്യയിലും മാറ്റങ്ങള്‍ വരുത്താമെന്ന ചിന്തയാണ് ‘ഡിജിറ്റല്‍ ഇന്ത്യ’ എന്ന ആശയം അദ്ദേഹം നടപ്പിലാക്കാന്‍ തീരുമാനിച്ചത്. ബ്രോഡ് ബാന്‍ഡ് ഹൈവേകള്‍, ഇ-ഗവേര്‍ണന്‍സ്, മൊബൈല്‍ കണക്ടിവിറ്റി, ഇ-ക്രാന്തി- ഇലക്‌ട്രോണിക് സേവനം മുതലായവയാണ് ലക്ഷ്യം വെച്ചതെങ്കിലും, അതിന്റെ മുന്നോടിയായിട്ടെന്നോണം നോട്ട്…

പാലപ്പം

ആവശ്യമുള്ള സാധനങ്ങള്‍ പച്ചരി- ഒരു കപ്പ്‌ യീസ്റ്റ്- കാല്‍ സ്പൂണ്‍ പഞ്ചസാര- രണ്ടു സ്പൂണ്‍ ചോര്‍ – ഒരു പിടി തേങ്ങ ചുരണ്ടിയത്- രണ്ടു പിടി പാചക രീതി പച്ചരി മൂന്ന് മണിക്കൂര്‍ (കുറഞ്ഞത്) വെള്ളത്തിലിട്ടു കുതിര്‍ക്കുക. ഒരു ഗ്ലാസ്സില്‍ ചെറു ചൂടുവെള്ളം എടുത്ത് അതില്‍ പഞ്ചസാരയും യീസ്റ്റും കൂടി അടിച്ച് പതപ്പിക്കുക. അരി അരച്ചെടുക്കുക. വെള്ളത്തിന്‌ പകരം മുകളില്‍ പറഞ്ഞ വെള്ളം ഒഴിക്കുക. അത് പോര എങ്കില്‍ വെള്ളം ഒഴിച്ചാല്‍ മതി. അരി അരഞ്ഞു വരുമ്പോള്‍ തേങ്ങയും ചോറും ചേര്‍ത്ത് വീണ്ടും അരച്ചെടുക്കുക. ഈ മാവ് പുളിക്കാന്‍ വെക്കുക. ( സാധാരണ രീതിയില്‍ ഒരു രാത്രി, സന്ധ്യക്ക് അരച്ച് വെച്ചു രാവിലെ ആകുമ്പോള്‍ പുളിച്ചുപൊങ്ങും). അപ്പം ചുടുന്നതിനു അര മണിക്കൂര്‍ മുന്‍പ് മാവില്‍ ഉപ്പും അല്പം പഞ്ചസാരയും ഒരു നുള്ള് ബേകിംഗ് സോഡയും ചേര്‍ത്ത് ഇളക്കി…

ദേശീയഗാനത്തിന്റെ പേരില്‍ നടന്ന അറസ്റ്റുകളെല്ലാം ഭരണഘടനാ വിരുദ്ധവും മൗലികാവകാശ ലംഘനവുമാണെന്ന് ലോക്‌സഭാ മുന്‍ സെക്രട്ടറി ജനറല്‍ പി.ഡി.ടി ആചാരി

ദേശീയഗാനത്തിന്റെ പേരില്‍ നടന്നിരിക്കുന്ന അറസ്റ്റുകളെല്ലാം നിയമവിരുദ്ധവും മൗലികാവകാശ ലംഘനവുമാണെന്ന് ലോക്‌സഭാ മുന്‍ സെക്രട്ടറി ജനറല്‍ പി.ഡി.ടി ആചാരി. ദേശീയഗാനം പാടുമ്പോള്‍ എണീറ്റുനില്‍ക്കാത്തവരെ കോടതിയലക്ഷ്യക്കേസില്‍ പെടുത്തുന്നത് ഭരണഘടനാ വിരുദ്ധവും സാമാന്യബുദ്ധിക്ക് മനസ്സിലാക്കാനാവാത്ത നടപടിയുമാണെന്ന് ഭരണഘടനാ വിദഗ്ധന്‍ കൂടിയായ ആചാരി പറഞ്ഞു. ഭരണഘടനയുടെ 51A(a) വകുപ്പ് പറയുന്നത് ദേശീയ പതാകയെയും ദേശീയഗാനത്തെയും ബഹുമാനിക്കേണ്ടത് പൗരന്റെ കടമയെന്നാണ്. എന്നാല്‍, കടമ നിയമംമൂലം നടപ്പാക്കാവുന്നതല്ല. പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട്‌സ് ടു നാഷണല്‍ ഓണര്‍ ആക്ട് (1971) ദേശീയഗാനത്തോടുള്ള അനാദരം രണ്ടു രീതിയിലാണുണ്ടാവുകയെന്ന് വ്യക്തമാക്കുന്നു. ഒന്ന്, പാടുന്നത് മനപ്പൂര്‍വ്വം തടയുക. രണ്ട്, കൂട്ടമായി പാടുമ്പോള്‍ മനപ്പൂര്‍വ്വം തടസ്സപ്പെടുത്തുക. എണീറ്റു നില്‍ക്കാത്തത് അനാദരമാണെന്ന് ഈ നിയമം പറയുന്നില്ല. അതായത്, എണീറ്റുനില്‍ക്കാത്തത് കുറ്റകൃത്യമാവുന്നില്ല. നിയമനിര്‍മ്മാണം പാര്‍ലമെന്റിന്റെയും നിയമസഭകളുടെയും ചുമതലയാണ്. നിയമത്തില്‍ വ്യവസ്ഥചെയ്ത പ്രകാരമേ ഒരു കൃത്യം കുറ്റകൃത്യമാണോ എന്ന് തീരുമാനിക്കാനാവൂ. നിയമത്തില്‍ പറയാത്ത ഒരു ശിക്ഷയും വിധിക്കാന്‍…

റഷ്യന്‍ അംബാസഡറുടെ കൊലയാളി തുര്‍ക്കി പ്രസിഡന്റ് ത്വയ്യിബ് എര്‍ദോഗന്റെ സുരക്ഷാ വിഭാഗ അംഗമായിരുന്നു എന്ന് റിപ്പോര്‍ട്ട്

അങ്കാറ: റഷ്യന്‍ അംബാസഡര്‍ ആന്ദ്രേ കാര്‍ലോവിനെ വെടിവച്ചു കൊന്ന പൊലീസ് ഉദ്യോഗസ്ഥന്‍ തുര്‍ക്കി പ്രസിഡന്റ് തയീപ് എര്‍ദോഗന്റെ സുരക്ഷാവിഭാഗം അംഗമായിരുന്നുവെന്നു റിപ്പോര്‍ട്ട്. ജൂലൈ 15ന്റെ അട്ടിമറി ശ്രമത്തിനുശേഷം എര്‍ദോഗനു സുരക്ഷ നല്‍കുന്ന സംഘത്തിലൊരാളായി എട്ടു പൊതുചടങ്ങുകളില്‍ ഇയാള്‍ പോയതായി മാധ്യമറിപ്പോര്‍ട്ട് പറയുന്നു. തിങ്കളാഴ്ച വൈകിട്ട് അങ്കാറയിലെ ആര്‍ട് ഗാലറിയിലെ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്ന റഷ്യന്‍ അംബാസഡര്‍ക്കുനേരെ പൊലീസ് ഉദ്യോഗസ്ഥനായ മെവ്‌ലൂദ് മെര്‍ത് (22) ഒന്‍പതു വട്ടമാണു നിറയൊഴിച്ചത്. ഇയാളെ പിന്നീട് തുര്‍ക്കി പൊലീസ് വെടിവച്ചുകൊന്നു. എര്‍ദോഗന്റെ അംഗരക്ഷകര്‍ കഴിഞ്ഞാല്‍ രണ്ടാം സുരക്ഷാനിരയിലെ പൊലീസ് ഉദ്യോഗസ്ഥരിലൊരാളായിരുന്നു മെവ്‌ലൂദ് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം, അംബാസഡറുടെ കൊലപാതകം യുവാവ് തനിച്ചു നടത്തിയ കൃത്യമാകാനാണു സാധ്യതയെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ ശരിയല്ലെന്നും റഷ്യന്‍ പ്രസി!ഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ വക്താവ് പറഞ്ഞു. അംബാസഡറുടെ വധം അന്വേഷിക്കാനായി 18 അംഗ റഷ്യന്‍ സംഘം തുര്‍ക്കിയിലെത്തിയിട്ടുണ്ട്. ഇന്നലെയാണു കാര്‍ലോവിന്റെ…

“ബേത്‌ലഹേമിലെ കനക താരം” (കവിത)

വിണ്ണിന്‍റെ വിരിമാറില്‍ താരകങ്ങള്‍ പുഞ്ചിരിച്ച രാത്രി സര്‍വ്വമാനവ ജനകോടികള്‍ക്കു നേര്‍വഴികാട്ടിയാം കനക താരം സര്‍വ്വമാനവരാശി രക്ഷകന്‍ ഉണ്ണിയേശുതന്‍ തിരുഅവതാരം വാഗ്ദാനം ചെയ്തൊരു ദൈവപുത്രന്‍ ശ്രീയേശുനാഥന്‍ ചന്ദ്രികാചര്‍ച്ചിതമാം പനിനീര്‍ പെയ്യുന്ന പൂവുള്ള രാത്രി കാലികള്‍ മേയും പുല്‍തൊഴുത്തില്‍ പുല്‍തൊട്ടിയില്‍ രാജാധിരാജന്‍ ഉണ്ണി പൊന്നുണ്ണി യേശുപിറന്നു പാരിന്‍ പരിപാലകനെ രക്ഷകനെ കീര്‍ത്തന ഗീതികളാല്‍ നമ്മുള്ളില്‍ വാഴും നിത്യസത്യമാം നിത്യജീവദായകനെ സ്തുതിച്ചിടാം പാടാം ക്രിസ്മസ് മോഹന ഗീതങ്ങള്‍ നീതിപാലക ദയാപരനാം മാനവരക്ഷകനെ നമിച്ചു പാടാം പുല്‍ക്കൂട്ടിലവതരിച്ച ലോകരക്ഷകാ നിയന്താവെ വണങ്ങുന്നു പാരില്‍ ആനന്ദപാലൊളി വിതറുമീ മോഹന രാവില്‍ താരകങ്ങള്‍ കണ്‍ചിമ്മി പുഞ്ചിരിക്കുമീ ആനന്ദ വേളയില്‍ പൊന്നുണ്ണിയെ വാഴ്ത്തിപാടുവിന്‍ ഭൂമിയില്‍ സമാധാനം അത്യുന്നതനാം ദൈവമേ നിന്‍ കൃപയാണീ ക്രിസ്മസ് അന്ധകാരപൂരിതമാം ഭൂതലത്തില്‍ പ്രകാശപൂരിതമാം തിരുപിറവി ദൈവപുത്രനാം ഉണ്ണിയേശുതന്‍ തിരു അവതാരം വാഴ്ത്തുന്നു രക്ഷകാ ദേവാധിദേവാ രാജാധിരാജ വാഴ്ത്തുന്നു ബേത്ലഹേമിലെ കനക താരമേ ജ്വലിക്കും…

ബൈക്ക് സവാരിക്ക് കൂടെ കൂട്ടുന്ന അലിഗേറ്ററെ ഉടമസ്ഥന് വിട്ടു നല്‍കി

ഫ്‌ളോറിഡ: മോടിയായ വസ്ത്രം ധരിച്ചു മോട്ടോര്‍ ബൈക്കില്‍ ഒപ്പം യാത്രക്ക് പുറപ്പെടുന്ന അലിഗേറ്റര്‍ റാംബൊയെ ഇനി ഉടമസ്ഥന് വീട്ടില്‍ വളര്‍ത്താം. ആറടി നീളവും 125 പൗണ്ടു തൂക്കവുമുള്ള അലിഗേറ്ററിനെ വീട്ടില്‍ വളര്‍ത്തുന്നതിനെതിരെ ഫ്‌ളോറിഡ ഫിഷ് ആന്റ് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ കമ്മീഷനും, അലിഗേറ്ററിന്റെ ഉടമയും തമ്മില്‍ നിലവിലിരുന്ന കേസ് ഉടമസ്ഥന് അനുകൂലമായി വിധി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണിത്. പത്തുവര്‍ഷമായി റാംബോയെ വളര്‍ത്തുന്നതിന് ലൈസന്‍സുള്ള വ്യക്തിയാണ് ഉടമസ്ഥയായ മേരി തോണ്‍. സംസ്ഥാനത്തിലെ പുതിയ നിയമമനുസരിച്ച് ആറടി നീളമുള്ള അലിഗേറ്ററിനെ 2.5 ഏക്കര്‍ സ്ഥലത്താണ് വളര്‍ത്തേണ്ടതെന്ന് അനുശാസിക്കുന്നു. ഈ നിയമത്തിനെതിരായാണ് ഉടമസ്ഥ പോരാടിയത്. ആവശ്യമായ സ്ഥലം ഉണ്ടെങ്കിലും റാംബോയെ വീടിന് വെളിയില്‍ വിടാറില്ല എന്ന് ഇവര്‍ ചൂണ്ടികാട്ടി. നാലു വയസ്സില്‍ ലഭിച്ച ഈ അലിഗേറ്ററിനെ വീടിനകത്തെ ഒരു ടാങ്കിലാണ് വളര്‍ത്തിയത്. പലപ്പോഴും ഉടമസ്ഥയോടൊപ്പം ബെഡ്‌റൂമില്‍ തന്നെയായിരിക്കും അലിഗേറ്ററിന്റെ വാസം. ചാരിറ്റി പ്രവര്‍ത്തനങ്ങളോടനുബന്ധിച്ചുള്ള…

‘ചാറ്റ് സൈറ്റില്‍’ സൈബര്‍ അറ്റാക്ക് നടത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍

ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര തലത്തില്‍ സൈബര്‍ അറ്റാക്ക് നടത്തുന്നവരെ കണ്ടെത്തി അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി ചാറ്റ് സൈറ്റില്‍ സൈബര്‍ അറ്റാക്ക് നടത്തിയ യുവ പ്രതിഭയും, ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിയുമായ കൃഷ്ണന്‍ മകോട്ടോ ശര്‍മയെ പോലീസ് അറസ്റ്റു ചെയ്തു. ചാറ്റ് സര്‍വീസ് നടത്തിവന്നിരുന്ന കാലിഫോര്‍ണിയായിലെ കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ ഒരു പ്രത്യേക റ്റൂള്‍ ഉപയോഗിച്ച് തടസ്സപ്പെടുത്തുവാന്‍ ശ്രമിച്ചുവെന്നാണ് ശര്‍മക്കെതിരെ ചാര്‍ജ്ജ് ചെയ്തിരിക്കുന്ന കുറ്റം. 2014- നവംബര്‍ മുതല്‍ 2015 വരെയുള്ള കാലഘട്ടത്തിലാണ് ശര്‍മ കംപ്യൂട്ടറുകളുടെ പ്രവര്‍ത്തനത്തെ താറുമാറാക്കിയത്. ബോട്ട്‌നട്ട്‌സ് എന്ന ഒരു പ്രത്യേക പ്രോഗ്രാം വഴി വൈറസിനെ കംപ്യൂട്ടറിലേക്ക് കടത്തി വിടുകയായിരുന്നു. ലോസ് ആഞ്ചല്‍സിലെ സൗത്ത് വെസ്‌റ്റേണ്‍ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായ ശര്‍മയെ ഡിസംബര്‍ 16 നാണ് അറസ്റ്റ് ചെയ്തത്. ഡിസംബര്‍ 19ന് കാലിഫോര്‍ണിയ ഫെഡറല്‍ മജിസ്‌ട്രേറ്റ് ജഡ്ജ് അല്‍ക്ക സാഗറിന്റെ മുമ്പില്‍ ഹാജരാക്കിയ പ്രതിയെ 100,000 ഡോളര്‍ ജാമ്യത്തില്‍ വിട്ടു.…

ബി.ജെ.പിക്ക് ലഭിച്ച സംഭാവന അഞ്ച് ദേശീയ പാര്‍ട്ടികള്‍ ആകെ നേടിയതിനേക്കാള്‍ മൂന്നിരട്ടി

ന്യൂഡല്‍ഹി: 2015-16 വര്‍ഷത്തില്‍ ഇന്ത്യയിലെ ഏഴ് ദേശീയ പാര്‍ട്ടികള്‍ ചേര്‍ന്ന് സംഭാവനയായി സ്വീകരിച്ച തുകയുടെ സിംഹഭാഗവും ബിജെപിക്കാണ് ലഭിച്ചതെന്ന് വെളിപ്പെടുത്തല്‍. 20,000 രൂപയ്ക്ക് മുകളിലുള്ള സംഭാവനകള്‍ മാത്രം പരിഗണിക്കുമ്പോഴുള്ള കണക്കാണിത്. അതേസമയം, ഇത്തരത്തില്‍ ലഭിച്ച സംഭാവനകളില്‍ മിക്കതിന്റെയും ഉറവിടം ‘അജ്ഞാത’മാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന, സ്രോതസ് വെളിപ്പെടുത്താത്ത 2,000 രൂപയ്ക്ക് മുകളിലുള്ള സംഭാവനകള്‍ നിരോധിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാലയളവില്‍ ഇന്ത്യയിലെ ഏഴു ദേശീയ പാര്‍ട്ടികള്‍ ചേര്‍ന്ന് 2015-16 വര്‍ഷത്തില്‍ സംഭാവനയായി സ്വീകരിച്ചത് 102 കോടി രൂപയാണ്. 20,000 രൂപയ്ക്കു മുകളിലുള്ള 1744 സംഭാവനകളില്‍ നിന്നായാണ് 100 കോടിയില്‍പരം രൂപ ലഭിച്ചതെന്നാണ് വെളിപ്പെടുത്തല്‍. ഇതില്‍ സിംഹഭാഗവും ഭരണകക്ഷിയായ ബിജെപിക്ക് ലഭിച്ച സംഭാവനയാണ്. അതായത്, ആകെ സംഭാവന ലഭിച്ച 102 കോടി രൂപയില്‍ 76 കോടി രൂപയും ബിജെപിക്ക് മാത്രം ലഭിച്ച തുകയാണ്. മറ്റു ദേശീയ…

കള്ളപ്പണം വെളുപ്പിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികളെ ഉപയോഗിക്കുന്നു; കടലാസില്‍ മാത്രമുള്ള 200ഓളം രാഷ്ട്രീയപാര്‍ട്ടികളുടെ വരുമാനം പരിശോധിക്കും

ന്യൂഡല്‍ഹി: പേരിനുമാത്രം പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപാര്‍ട്ടികളെ മറയാക്കി കള്ളപ്പണം വ്യാപകമായി വെളുപ്പിക്കുന്നതായി കണ്ടത്തെി. ഇതേതുടര്‍ന്ന് ഇത്തരം പാര്‍ട്ടികളുടെ വരുമാനം പരിശോധിക്കാന്‍ തെരഞ്ഞെടുപ്പുകമീഷന്‍ രംഗത്ത്. 2005 മുതല്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാത്തതിനെതുടര്‍ന്ന് കമീഷന്‍ പട്ടികയില്‍നിന്ന് നീക്കിയ 200ഓളം രാഷ്ട്രീയപാര്‍ട്ടികളുടെ വരുമാനം പരിശോധിക്കാനാണ് നിര്‍ദേശം. ഇത്തരം പാര്‍ട്ടികളുടെ വിവരങ്ങള്‍ ഉടന്‍ ആദായനികുതിവകുപ്പിന് കൈമാറും. അനധികൃത പണമിടപാട് നടത്തുന്നതായി കണ്ടത്തെിയാല്‍ പാര്‍ട്ടികള്‍ക്കെതിരെ നടപടിയെടുക്കാന്‍ കമീഷന്‍ ആവശ്യപ്പെട്ടു. കമീഷന്‍ പട്ടികയില്‍നിന്ന് ഒഴിവാക്കിയ പാര്‍ട്ടികളിലേറെയും പേരില്‍ മാത്രമുള്ളവയാണെന്നുമാത്രമല്ല സംഭാവനയെന്ന വ്യാജേന കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനില്‍ക്കുന്നവയുമാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്ട്രേഷന്‍ തെരഞ്ഞെടുപ്പുകമീഷനാണ് നടത്തുന്നത്. എന്നാല്‍, നിലവിലെ നിയമപ്രകാരം രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ കമീഷന് അധികാരമില്ല. പാര്‍ട്ടികളുടെ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ അധികാരം വേണമെന്ന കമീഷന്‍െറ ആവശ്യം നിയമമന്ത്രാലയത്തിന്‍െറ പരിഗണനയിലാണ്. ദീര്‍ഘകാലം തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാതിരിക്കുകയും പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്ന പാര്‍ട്ടികളെ ഭരണഘടനയുടെ 324ാം വകുപ്പനുസരിച്ച് കമീഷന് പട്ടികയില്‍നിന്ന് നീക്കാം. രാജ്യത്ത് രജിസ്ട്രേഷനുള്ളതും എന്നാല്‍ അംഗീകാരമില്ലാത്തതുമായ…

കൊച്ചി മെട്രോയുടെ മൂന്ന്‌ കോച്ചുകൾകൂടി എത്തി; മാര്‍ച്ചില്‍ പത്ത് ട്രെയിനുകള്‍ സജ്ജമാകും

കൊച്ചി: മെട്രോയുടെ മൂന്നാമത്തെ സെറ്റ് കോച്ചുകള്‍ കൊച്ചിയില്‍ എത്തിച്ചു. ആന്ധ്രപ്രദേശ്‌ ശ്രീ സിറ്റിയിലെ അൽസ്റ്റോം പ്ലാന്റിൽ നിന്നു കഴിഞ്ഞ ദിവസമാണ്‌ മൂന്ന്‌ കോച്ചുകളുള്ള ഒരു സെറ്റ്‌ റോളിംഗ്‌ സ്റ്റോക്ക്‌ പുറപ്പെട്ടത്‌. മുട്ടം യാർഡിൽ എത്തിയ കോച്ചുകൾ കൂട്ടിയോജിപ്പിച്ച്‌ ട്രെയിനാക്കും. രണ്ടാഴ്ചക്കുള്ളില്‍ കോച്ചുകള്‍ കൂട്ടിയിണക്കിയ ശേഷമായിരിക്കും പരീക്ഷണയോട്ടം തുടങ്ങുക. നാലാമത്തെ സെറ്റും ഉടന്‍ എത്തും. ജനുവരിയിലും ഫെബ്രുവരിയിലുമായി ബാക്കി ട്രെയിനുകള്‍കൂടി എത്തുന്നതോടെ മാര്‍ച്ചില്‍ മെട്രോയുടെ പത്ത് ട്രെയിനുകള്‍ സജ്ജമാകും. രണ്ട് ട്രെയിനുകള്‍ 3000 കിലോമീറ്ററെങ്കിലും ട്രാക്കിലൂടെ ഓടിച്ചാലെ ട്രാക്ക് കമീഷന്‍ ചെയ്യാനാകൂ. നിലവില്‍ രണ്ട് ട്രെയിനുകള്‍ പരീക്ഷണാര്‍ഥം ഓടിക്കുന്നുണ്ട്. ബാക്കിയുള്ളവ ആളെക്കയറ്റും മുമ്പ് പരീക്ഷണയോട്ടം നടത്തും. ഇതുവരെയുള്ള പരീക്ഷണയോട്ടത്തില്‍ കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. മുട്ടത്തെ അൺലോഡിംഗ്‌ ഏരിയയിൽ ഇറക്കിയ കോച്ചുകൾ പാക്കിംഗ്‌ മാറ്റി പത്തു ദിവസത്തോളം ഇൻസ്പെക്ഷൻ ലൈനിൽ പരിശോധനകൾക്കു വിധേയമാക്കും. ഇവിടെ വെച്ചാണു കോച്ചുകൾ കൂട്ടിയോജിപ്പിക്കുന്നത്‌. പത്തു…