നോട്ട് പിന്‍‌വലിച്ചതിനെതിരെ പ്രതികരിച്ച എം.ടി.വാസുദേവന്‍ നായര്‍ക്കെതിരെ ബി.ജെ.പി.

കോഴിക്കോട്: നോട്ട് പിന്‍വലിക്കല്‍ സാധാരണക്കാരുടെ ജീവിതം തകിടംമറിച്ചെന്നും കറന്‍സി പിന്‍വലിച്ച രാജ്യങ്ങളെല്ലാം നേരിടേണ്ടി വന്നത് വലിയ ആപത്താണെന്നും അഭിപ്രായപ്പെട്ട എം.ടി വാസുദേവന്‍ നായര്‍ക്കെതിരെ ബി.ജെ.പി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശബ്ദിക്കാന്‍ എം.ടിക്ക് എന്ത് അവകാശമാണുള്ളതെന്ന് ബി.ജെ.പി സംസ്ഥാന ജന. സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ ചോദിച്ചു. ഈ പ്രസ്താവനക്കുപിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എം.ടി കാര്യങ്ങളറിയാതെ പ്രതികരിച്ചത് ശരിയായില്ല. സേതുവും മോഹനവര്‍മ്മയും ഈ വിഷയത്തില്‍ അഭിപ്രായം പറഞ്ഞാല്‍ ഉചിതമായിരുന്നു. എന്നാല്‍ വീടിന് തൊട്ടടുത്ത് നടന്ന ടിപി വധത്തിനെതിരെ തൂലിക ചലിപ്പിക്കുകയോ പ്രതികരിക്കുകയോ ചെയ്യാതിരുന്ന എംടി ഇപ്പോള്‍ തുഞ്ചന്‍ പറമ്പിലിരുന്ന് എന്തിന് വേണ്ടിയാണ് സംസാരിക്കുന്നതെന്ന് അറിയാം. എന്നാല്‍ ഞങ്ങള്‍ എംടിയെ അങ്ങനെയല്ല കാണുന്നതെന്നും എ.എന്‍ രാധാകൃഷ്ന്‍ണന്‍ പറഞ്ഞു. ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോഴും, നാട്ടില്‍ മുത്തലാഖ് നടക്കുമ്പോഴുമൊക്കെ ഒരക്ഷരം മിണ്ടാത്തയാളണിദ്ദേഹം. ഇങ്ങനെയുള്ള എം.ടി ഇങ്ങനെയൊരു പ്രസ്താവന നടത്തിയതിനുപിന്നില്‍ താല്‍പര്യമുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല’…

കേസുകള്‍ കുത്തിപ്പൊക്കുന്നത് പ്രതിപക്ഷത്തെ തമ്മിലടി മറച്ചുവെക്കാന്‍: എം.എം. മണി

പത്തനാപുരം: പ്രതിപക്ഷത്തെ തമ്മിലടി മറച്ചുവെക്കാനാണ് തനിക്കെതിരെയുള്ള കള്ളക്കേസുകള്‍ കുത്തിപ്പൊക്കി വിവാദങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് മന്ത്രി എം.എം. മണി. ഗാന്ധിഭവനില്‍ ഗുരുവന്ദനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താന്‍ എം.എല്‍.എ ആയപ്പോഴും മന്ത്രി ആയപ്പോഴും കേസുകള്‍ ഉണ്ടായിരുന്നു. സ്ഥിതിഗതികള്‍ തനിക്ക് അനുകൂലമാണ്. അതിനാലാണ് പോളിറ്റ് ബ്യൂറോയില്‍നിന്ന് അനുകൂല നിലപാടുണ്ടായത്. മേല്‍കോടതികളെ സമീപിക്കുന്ന കാര്യം പാര്‍ട്ടിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രദര്‍ശിപ്പിക്കുന്ന മലയാള സിനിമകള്‍ തിയറ്ററുകളില്‍നിന്ന് പിന്‍വലിക്കും; പകരം അന്യഭാഷ ചിത്രങ്ങള്‍

കൊച്ചി: നിലവില്‍ പ്രദര്‍ശിപ്പിക്കുന്ന മലയാള സിനിമകള്‍ തിയറ്ററുകളില്‍നിന്ന് പിന്‍വലിക്കാന്‍ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംയുക്ത യോഗം തീരുമാനിച്ചു. പകരം അന്യഭാഷ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായാണ് പുതിയ ചിത്രങ്ങള്‍ റിലീസ് ചെയ്യാതെ ക്രിസ്മസ് കടന്നുപോയത്. വരുമാന വിഹിതത്തെച്ചൊല്ലിയുള്ള തര്‍ക്കം തീര്‍ക്കാന്‍ മന്ത്രി എ.കെ. ബാലന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ റിലീസിംഗ് നിര്‍ത്തിവെക്കാന്‍ നിര്‍മാതാക്കളും വിതരണക്കാരും തീരുമാനിക്കുകയായിരുന്നു. സമരത്തിന്‍െറ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചേര്‍ന്ന നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംയുക്തയോഗമാണ് പുതിയ തീരുമാനമെടുത്തത്. പുലി മുരുകനും കട്ടപ്പനയിലെ ഋത്വിക് റോഷനുമാണ് ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവ. അതേസമയം, ചില എ ക്ളാസ് തിയറ്ററുകളടക്കം വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ തയാറായിട്ടുണ്ടെന്നും രേഖാമൂലം ഉറപ്പുനല്‍കുകയാണെങ്കില്‍ പുതിയ ചിത്രങ്ങള്‍ റിലീസ് ചെയ്യുമെന്നും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് സിയാദ് കോക്കര്‍ പറഞ്ഞു. റിലീസിങ് നടക്കാത്തതുമൂലം പുതിയ…

മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി സുന്ദര്‍ലാല്‍ പട്വ അന്തരിച്ചു

ഭോപ്പാല്‍: മുതിര്‍ന്ന ബിജെപി നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന സുന്ദര്‍ലാല്‍ പട്വ (92) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഭോപ്പാലിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അടല്‍ ബിഹാരി വാജ്‌പേയിക്കും എല്‍. കെ. അദ്വാനിക്കുമൊപ്പം ജനസംഘത്തില്‍ പ്രവര്‍ത്തിച്ച അദ്ദേഹം ബിജെപിയുടെ സ്ഥാപക നേതാക്കളിലൊരാളാണ്. മധ്യപ്രദേശില്‍ ബിജെപിയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കാണ് അദ്ദേഹം വഹിച്ചത്. ജൈന സമുദായാംഗമായ സുന്ദര്‍ ലാല്‍ പട്വ ബിജെപിയുടെ ന്യൂനപക്ഷ മുഖം കൂടിയായിരുന്നു. പട്വയുടെ ഭാര്യ കുറച്ചുവര്‍ഷം മുമ്പ് മരിച്ചു. മക്കളില്ല. സഹോദരീ പുത്രനായ സുരേന്ദ്ര പട്വ മധ്യപ്രദേശ് ബി.ജെ.പി സര്‍ക്കാറില്‍ ടൂറിസം മന്ത്രിയാണ്. 1924ല്‍ ജനിച്ച പട്വ രണ്ടു തവണ മധ്യപ്രദേശ് മുഖ്യമന്ത്രിയായി. 1980ല്‍ സംസ്ഥാനത്ത് നടന്ന രാഷ്ട്രീയ നീക്കങ്ങളില്‍ കേവലം ഒരു മാസത്തില്‍ താഴെ മാത്രം മുഖ്യമന്ത്രി പദവി വഹിച്ചു. ശേഷം രാമജന്മഭൂമി തരംഗത്തില്‍ 1990ല്‍ വീണ്ടും മുഖ്യമന്ത്രി പദത്തിലെത്തി. 1992ല്‍…

ഉണ്ണിത്താനെതിരായ കൈയേറ്റശ്രമം: നടപടി സ്വീകരിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: കൊല്ലം ഡി.സി.സി ഓഫിസില്‍ രാജ്മോഹന്‍ ഉണ്ണിത്താനെതിരെ ഉണ്ടായ കൈയേറ്റശ്രമത്തെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കൊല്ലം ഡി.സി.സി പ്രസിഡന്‍റിന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം.സുധീരന്‍ നിര്‍ദ്ദേശം നല്‍കി. സംഭവത്തെ അപലപിച്ച അദ്ദേഹം ഇത്തരം സംഭവങ്ങള്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണെന്ന് ചൂണ്ടിക്കാട്ടി. മുരളീധരന് എം.എം. ഹസന്‍െറ പിന്തുണ കോട്ടയം: കോണ്‍ഗ്രസിന്‍െറ നിലവിലെ അവസ്ഥയെക്കുറിച്ച് അഭിപ്രായം പറഞ്ഞ കെ. മുരളീധരനെ അധിക്ഷേപിച്ച രാജ്മോഹന്‍ ഉണ്ണിത്താന്‍െറ നടപടി ശരിയായില്ളെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്‍റ് എം.എം. ഹസന്‍. കെ. മുരളീധരനെതിരെ ഉണ്ണിത്താന്‍ നടത്തിയത് അപമാനകരമായ പരാമര്‍ശമാണ്. മുരളീധരന്‍ വിശദീകരിച്ചത് പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥയെപ്പറ്റിയാണ്. അതിനെ സ്വയം വിമര്‍ശനപരമായിട്ടാണ് കാണേണ്ടിയിരുന്നത്. പാര്‍ട്ടിയുടെ വക്താവായിട്ടുവേണമായിരുന്നു ഉണ്ണിത്താന്‍ പരാമര്‍ശനം നടത്താനെന്നും അദേഹം പറഞ്ഞു.

കൊള്ളക്കാര്‍ സി.ബി.ഐ.യുടെ വേഷത്തിലും; മുത്തൂറ്റ് ഫിനാന്‍സില്‍ നിന്ന് 10 കോടിയോളം വില വരുന്ന സ്വര്‍ണ്ണം കവര്‍ന്നു

ഹൈദരാബാദ്: സിബിഐ ഓഫീസര്‍മാര്‍ ചമഞ്ഞെത്തിയ അഞ്ചംഗ സംഘം മുത്തൂറ്റ് ഫിനാന്‍സില്‍ നിന്ന് 40 കിലോ സ്വര്‍ണ്ണം കവര്‍ന്നു. ഹൈദരാബാദ് രാമചന്ദ്രപുരയിലെ മുത്തൂറ്റ് ഫിനാന്‍സ് ബ്രാഞ്ചിലാണ് വന്‍ കവര്‍ച്ച നടന്നത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. രാവിലെ 9.30ഓടെയാണ് മോഷ്ടാക്കള്‍ മുത്തൂറ്റ് ബ്രാഞ്ചില്‍ എത്തിയത്. സിബിഐയുടെയും റിസര്‍വ് ബാങ്കിന്റെയും ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞാണ് സംഘം സ്ഥാപനത്തില്‍ വന്നത്. സ്ഥാപനത്തിലേക്ക് കടക്കാന്‍ ശ്രമിച്ച സംഘത്തിലെ ഒരാളോട് ഐഡി കാര്‍ഡ് കാണിക്കാന്‍ സെക്യൂരിറ്റ് ഗാര്‍ഡ് ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ അതിന് തയ്യാറായില്ല. റെക്കോര്‍ഡുകള്‍ പരിശോധിക്കണമെന്നായിരുന്നു അവര്‍ ആവശ്യപ്പെട്ടത്. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ പരിശോധിക്കാന്‍ സാധിക്കില്ലെന്ന് ബ്രാഞ്ച് മാനേജര്‍ അറിയിച്ചതോടെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. 40 കിലോ സ്വര്‍ണവും ഒരു ലക്ഷം രൂപയുമാണ് അവര്‍ തട്ടിയെടുത്തത്. കറുപ്പ് സ്‌കോര്‍പ്പിയോ എസ് യു വിയിലാണ് സംഘം എത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. ലോക്കറുകളിലെ മുഴുവന്‍ സ്വര്‍ണ്ണവുമെടുത്താണ്…

അസാധുനോട്ടിന്‍െറ ആയുസ്സ് ഇനി മണിക്കൂറുകള്‍ മാത്രം; 10 എണ്ണത്തില്‍ കൂടുതല്‍ കൈവശം വെക്കുന്നത് കുറ്റകരമാക്കുന്നു

ന്യൂഡല്‍ഹി: അസാധുവാക്കിയ നോട്ടുകള്‍ കൈവശം വക്കാനുള്ള സാവകാശം വെള്ളിയാഴ്ച അവസാനിക്കും. അതുകഴിഞ്ഞ് അവ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാനാകില്ല. 10 എണ്ണത്തില്‍ കൂടുതല്‍ അസാധുനോട്ട് കൈവശംവെക്കുന്നത് കുറ്റകരമാക്കി ഓര്‍ഡിനന്‍സ് ഇറക്കും. 10 നോട്ടുകളില്‍ കൂടുതലുണ്ടെങ്കില്‍ ചുരുങ്ങിയത് 10,000 രൂപ പിഴ ഈടാക്കും. അസാധുവാക്കിയ നോട്ട് ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാനുള്ള സാവകാശം വെള്ളിയാഴ്ച അവസാനിക്കും. ഡിസംബര്‍ 31 മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ പരിമിതമായ നോട്ടുകള്‍ മാത്രമാണ് റിസര്‍വ് ബാങ്കില്‍ കൊടുത്ത് മാറ്റിയെടുക്കാന്‍ അവസരം. വ്യക്തമായ വിശദീകരണം എഴുതി നല്‍കേണ്ടിവരും. 10ല്‍ കൂടുതല്‍ 500 രൂപയുടെയോ 1,000 രൂപയുടെയോ നോട്ട് കൈവശമുള്ളതായി കണ്ടത്തെിയാല്‍ കൈവശമുള്ള പണത്തിന്‍െറ അഞ്ചു മടങ്ങ് പിഴ നല്‍കേണ്ടിവരും. ചുരുങ്ങിയ പിഴ 10,000 രൂപ. മാര്‍ച്ച് 31 വരെയുള്ള മൂന്നു മാസ കാലയളവില്‍ തെറ്റായ വിവരം നല്‍കി പണം നിക്ഷേപിക്കാന്‍ ശ്രമിച്ച് പിടികൂടിയാല്‍ അഞ്ചിരട്ടി പിഴ…

അനില്‍ ബൈജാല്‍ ഡല്‍ഹി ലഫ്. ഗവര്‍ണര്‍

ന്യൂഡല്‍ഹി: അനില്‍ ബൈജാലിനെ ഡല്‍ഹിയില്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ ആയി നിയമിച്ചു. 1969 ബാച്ച് ഐ.എ.എസ് ഓഫിസര്‍ ആയിരുന്ന ഇദ്ദേഹം വാജ്പേയി സര്‍ക്കാറില്‍ ആഭ്യന്തര സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്നു. പുറമെ ഇതര മന്ത്രാലയങ്ങളില്‍ സുപ്രധാന ചുമതലകളും വഹിച്ചു. ഡല്‍ഹി വികസന അതോറിറ്റിയുടെ വൈസ് ചെയര്‍മാനായിരുന്നു. 2006ല്‍ നഗര വികസന മന്ത്രാലയ സെക്രട്ടറിയായിരിക്കവെയാണ് വിരമിച്ചത്. 70കാരനായ ബൈജാലിന്‍െറ നിയമനം സംബന്ധിച്ച രേഖകളില്‍ രാഷ്ട്രപതി ഒപ്പു വെച്ചു. നജീബ് ജംഗ് രാജിവച്ചതിനെ തുടര്‍ന്നാണ് അനില്‍ ബൈജാലിന്റെ നിയമനം. കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്‌റിഷി, അനില്‍ ബൈജാല്‍, മുന്‍ ഡല്‍ഹി പൊലീസ് കമ്മിഷണര്‍ അജയ് രാജ് ശര്‍മ എന്നിവരുടെ പേരുകളായിരുന്നു നജീബ് ജംഗിന്റെ പകരക്കാരനായി ഉയര്‍ന്നുകേട്ടിരുന്നത്. വിവേകാന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനുമായി ബന്ധപ്പട്ടു നില്‍ക്കുന്നവരില്‍ നിന്നും മോദി സര്‍ക്കാര്‍ സുപ്രധാനപദവികളിലേക്ക് ഇതിനു മുമ്പും പലരേയും നിയമിച്ചിട്ടുണ്ട്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും ഇതേ…

വി.എസിന്‍െറ കത്ത് കിട്ടിയിട്ടില്ലെന്ന് സി.പി.എം കേന്ദ്രനേതൃത്വം; മണി രാജിവക്കണമെന്ന ആവശ്യം തള്ളി

ന്യൂഡല്‍ഹി: കൊലക്കേസില്‍ പ്രതിയായ എം.എം. മണി മന്ത്രിയായി തുടരുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടി വി.എസ്. അച്യുതാനന്ദന്‍ കേന്ദ്രനേതൃത്വത്തിന് അയച്ച കത്ത് തനിക്ക് കിട്ടിയിട്ടില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇതോടെ മണിയെ മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കില്ലെന്ന് പാര്‍ട്ടി നേതൃത്വം അര്‍ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കിയിരിക്കുകയാണ്. മണിക്കെതിരായ കോടതിവിധിയില്‍ അപ്പീല്‍ പോകുന്നതും മറ്റും സംസ്ഥാന ഘടകത്തിന് തീരുമാനിക്കാവുന്ന വിഷയമാണെന്നും യെച്ചൂരി വ്യക്തമാക്കി. മണിയുടെ രാജി ആവശ്യമുന്നയിച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്ക് കത്തയച്ചുവെന്ന വിവരം വി.എസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളാണ് പുറത്തുവിട്ടത്. മണി രാജിവെക്കേണ്ടതില്ല, യു.ഡി.എഫ് സര്‍ക്കാറിന്‍െറ രാഷ്ട്രീയ ഗൂഢാലോചനയാണ് കേസ് എന്നാണ് സി.പി.എം സംസ്ഥാന നേതൃത്വത്തിന്‍െറ വിലയിരുത്തല്‍. രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് മണിതന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. മണി എം.എല്‍.എയും മന്ത്രിയും ആകുന്നതിനു മുമ്പുള്ള കേസാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പിണറായി വിഭാഗം എടുത്ത നിലപാട് കേന്ദ്ര നേതൃത്വം അംഗീകരിച്ചിരിക്കുകയാണ്.

105 കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡുകളില്‍ സൗജന്യ വൈ-ഫൈ

തിരുവനന്തപുരം: 105 കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡുകളിലടക്കം സംസ്ഥാനത്തെ 1000 പൊതുസ്ഥലങ്ങളില്‍ സൗജന്യ വൈ-ഫൈ ഹോട്ട്സ്പോട്ടുകള്‍ വരുന്നു. ഒരേസമയം 300 പേര്‍ക്ക് ഉപയോഗിക്കാം. ആകെ 25 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയില്‍ ഓരോ യൂനിറ്റിനായും നീക്കിവെക്കുന്നത് 2.5 ലക്ഷം രൂപയാണ്. ലൈബ്രറി കൗണ്‍സിലിന് കീഴിലുള്ള എല്ലാ എ ഗ്രേഡ് ഗ്രന്ഥശാലകളിലും ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിക്കും. ഇത്തരത്തില്‍ 850 ഓളം ലൈബ്രറികളുണ്ട്. ഓരോ ഹോട്ട്സ്പോട്ടില്‍ നിന്നും 300 മീറ്റര്‍ പരിധിയിലാണ് ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാകുന്നത്. ഉപഭോക്താക്കളുടെ എണ്ണം കൂടുന്നതനുസരിച്ച് വേഗം കുറയുന്ന ഗാര്‍ഹിക ഇന്‍റര്‍നെറ്റ് കണക്ഷനുകളില്‍ നിന്ന് വ്യത്യസ്തമായി എല്ലാവര്‍ക്കും ഒരേ വേഗത്തില്‍ ലഭ്യമാക്കുന്ന ഡെഡിക്കേറ്റഡ് കണക്ഷനുകളാണുണ്ടാകുക. വൈ-ഫൈ യൂനിറ്റുകളുടെ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനും അറ്റകുറ്റപ്പണികള്‍ക്കുമായി സേവനദാതാക്കള്‍തന്നെ അതത് ജില്ലകളില്‍ ജീവനക്കാരെ നിയമിക്കണം.