The Community Chest to Celebrate Spring With Gala Fundraiser, Coming Together as a Community, on May 3

(Englewood, New Jersey; March 1, 2017)–The Community Chest, a nonprofit, tax-exempt organization serving Englewood, Englewood Cliffs and Tenafly, will hold the 2017 Annual Spring Gathering on Wednesday, May 3 at 6:30 p.m.  The annual event will take place at the Knickerbocker Country Club, located at 188 Knickerbocker Road, in Tenafly, New Jersey. With the motto “Neighbors Helping Neighbors”, The Chest’s mission is to lead initiatives and support nonprofits that make communities stronger and benefit the people of eastern Bergen County in New Jersey.  The event’s net proceeds will go to…

കേരളത്തിന്‍െറ സാമ്പത്തികസ്ഥിതി ഗുരുതരം

തിരുവനന്തപുരം: കേരളത്തിന്‍െറ സാമ്പത്തികസ്ഥിതി അതീവ ഗുരുതരമെന്ന് സാമ്പത്തികാവലോകനം. സ്തംഭനാവസ്ഥയില്‍നിന്ന് കരകയറാനുള്ള സാധ്യത വിദൂരമാണ്. സാമ്പത്തിക കെടുകാര്യസ്ഥതമൂലം അഞ്ചുവര്‍ഷം സ്ഥിതി വളരെമോശമായി. 2006-11 കാലഘട്ടത്തില്‍ ആര്‍ജിച്ച സ്ഥായിയായ നേട്ടങ്ങള്‍ തുടര്‍വര്‍ഷങ്ങളില്‍ നഷ്ടപ്പെട്ടു. 2015-16ല്‍ കേന്ദ്രത്തില്‍നിന്ന് ലഭിക്കേണ്ട നികുതിവിഹിതവും റവന്യൂ കമ്മി കുറക്കാനുള്ള ഗ്രാന്‍റും ലഭിച്ചില്ലായിരുന്നെങ്കില്‍ സ്ഥിതി ഇരുളടഞ്ഞതാകുമായിരുന്നു. ഉടന്‍ കൊടുത്തുതീര്‍ക്കേണ്ടതും ഹ്രസ്വകാല കടബാധ്യതകളിലെ തുകയും അടുത്ത സാമ്പത്തികവര്‍ഷത്തേക്ക് നീട്ടിനല്‍കിയിരുന്നില്ലായിരുന്നെങ്കില്‍ അവസ്ഥ ഗുരുതരമാകുമായിരുന്നു. മൊത്ത ആഭ്യന്തരോല്‍പാദന വളര്‍ച്ചയിലെ ഇടിവ് റവന്യൂ വരുമാനത്തില്‍ കുറവുണ്ടാക്കുകയും റവന്യൂ-ധനകമ്മികള്‍ വര്‍ധിപ്പിക്കുകയും ചെയ്യും. ജി.എസ്.ടി നടപ്പാക്കുന്നത് ഉപഭോക്തൃസംസ്ഥാനം എന്ന നിലയില്‍ കേരളത്തിന് നേട്ടമാകും. ധനകാര്യ കമീഷന്‍െറ നിര്‍ദേശപ്രകാരം 2019-2020 വരെ ലഭിക്കുന്ന നികുതിവിഹിതവും വലിയൊരളവ് ആശ്വാസം നല്‍കുന്നുണ്ട്. ശമ്പളം, പെന്‍ഷന്‍, പലിശ എന്ന റവന്യൂ ചെലവുകള്‍ വലിയതോതില്‍ വര്‍ധിക്കുന്ന പ്രവണതയാണ് കാണിക്കുന്നത്. റവന്യൂ ചെലവിലേറെയും പദ്ധതിയേതര ചെലവുകള്‍ക്കായി വിനിയോഗിക്കുന്നു. 2010-11 മുതല്‍ സംസ്ഥാനത്തിന്‍െറ റവന്യൂ ചെലവുകള്‍…

ബിലീവേഴ്സ് ചര്‍ച്ചില്‍ 12 എപ്പിസ്കോപ്പമാര്‍ അഭിഷിക്തരായി

തിരുവല്ല: ബിലീവേഴ്സ് ചര്‍ച്ചില്‍ 12 എപ്പിസ്കോപ്പമാര്‍കൂടി അഭിഷിക്തരായി. കുറ്റപ്പുഴ സെന്‍റ് തോമസ് നഗറില്‍ നടന്ന ചടങ്ങില്‍ സഭാധ്യക്ഷന്‍ ഡോ. കെ.പി. യോഹന്നാന്‍ മെത്രാപ്പോലീത്ത മുഖ്യകാര്‍മികനായിരുന്നു. ഫാ. ഡാനിയേല്‍ പുന്നൂസ്, ഫാ. പ്രെയ്സണ്‍ ജോണ്‍, ഫാ. റോയ് ഐസക്, ഫാ. അനൂപ് ജെന്‍ ജെന, ഫാ. സാംകുട്ടി ഐസക്, ഫാ. ജോജു മാത്യൂസ്, ഫാ. ജാഫ ഐമോള്‍, ഫാ. ജബ്ബാ സിങ്, ഫാ. സാമുവല്‍ തോമസ് നാംപുഴിയില്‍, ഫാ. സക്കറിയ ജോസ് പുത്തന്‍വീട്ടില്‍, ഫാ. മാര്‍ട്ടിന്‍ കെ. ഈസപ്പന്‍, ഫാ. ജേസു പ്രസാദ് എന്നിവരാണ് അഭിഷിക്തരായവര്‍. വൈദികരെ എപ്പിസ്കോപ്പമാരായി തെരഞ്ഞെടുത്തുകൊണ്ടുള്ള സിനഡ് തീരുമാനം എപ്പിസ്കോപ്പല്‍ സിനഡ് സെക്രട്ടറി ബിഷപ് ഡോ. സൈമണ്‍ ജോണ്‍ പ്രഖ്യാപിച്ചു. തുടര്‍ന്ന് കുര്‍ബാന ആരംഭിച്ചു. കുര്‍ബാന മധ്യേയാണ് സ്ഥാനാരോഹണ ചടങ്ങ് നടന്നത്. സ്ഥാനാരോഹണ ചടങ്ങില്‍ ആംഗ്ളിക്കന്‍ ആര്‍ച്ച് ബിഷപ് ഹോളി ബീച്ച് വചനപ്രഘോഷണം നടത്തി.…

അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് റഷ്യന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തിയെന്ന്; പുതിയ വിവാദം ട്രം‌പിന് തലവേദനയാകും

വാഷിംഗ്ടണ്‍: പുതിയ വിവാദം ട്രംപ് ഭരണകൂടത്തിന് തലവേദനയാകുന്നു. ഇപ്പോഴത്തെ അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് കഴിഞ്ഞ വര്‍ഷം തെരഞ്ഞെടുപ്പ് കാലത്ത് രണ്ടുതവണ വാഷിംഗ്ടണിലെ റഷ്യന്‍ അംബാസഡറെ കണ്ടുവെന്ന വാഷിംഗ്ടണ്‍ പോസ്റ്റ് പത്രത്തിന്റെ വെളിപ്പെടുത്തലാണ് പുതിയ വിവാദം. ഇക്കാര്യം ഈ ജനുവരിയില്‍ നടന്ന സെനറ്റ് തെളിവെടുപ്പില്‍ സെഷന്‍സ് വെളിപ്പെടുത്തിയില്ലെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം നടന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെ ജയിപ്പിക്കാന്‍ റഷ്യന്‍ ഇടപെടല്‍ ഉണ്ടായെന്ന ആരോപണം വന്‍വിവാദമായിരുന്നു. റഷ്യയുമായി ട്രംപിന്റെ പ്രചാരണ സംഘത്തിനു ബന്ധമൊന്നുമില്ലെന്നാണു ട്രംപിന്റെ വക്താക്കള്‍ ആവര്‍ത്തിച്ചുപോന്നത്. നേരത്തേ, യുഎസ് അന്വേഷണ ഏജന്‍സികള്‍ റഷ്യയുടെ ഇടപെടല്‍ സംബന്ധിച്ച തെളിവുകള്‍ പുറത്തുവിട്ടിരുന്നു. ഡമോക്രാറ്റ് പാര്‍ട്ടിയുടെ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തതിനു പിന്നിലെ റഷ്യന്‍ കരങ്ങളെക്കുറിച്ചാണ് അന്വേഷണ ഏജന്‍സികള്‍ സൂചന നല്‍കിയത്. തിരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ഒരു റഷ്യന്‍ ഉദ്യോഗസ്ഥനെയും കണ്ടിട്ടില്ലെന്നാണു സെഷന്‍സ് പറയുന്നത്.…

നവജാതശിശു തണുപ്പേറ്റ് മരവിച്ച് മരിച്ചു

കാസര്‍കോട്: നവജാതശിശു നിലത്തുകിടന്ന് തണുത്ത് മരിച്ചു. ചെങ്കള പഞ്ചായത്തില്‍ മൂന്നാം വാര്‍ഡില്‍ നെല്ലിക്കട്ട പള്ളിക്ക് പിറകില്‍ താമസിക്കുന്ന ആമുവിന്‍െറയും നസീമയുടെയും ഇരട്ടക്കുട്ടികളിലൊന്നായ ആയിഷയാണ് ജനിച്ച് 22ാം ദിനം മരിച്ചത്. ഒരു മാസംമുമ്പ് കലക്ടറും സാമൂഹികക്ഷേമ വകുപ്പിനു കീഴിലെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ വിഭാഗവും ആമുവിന്‍െറ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. ഇവരെ സംരക്ഷിക്കണമെന്ന് പഞ്ചായത്ത് അധികൃതരോട് അവര്‍ ആവശ്യപ്പെട്ടിരുന്നു. പോഷകാഹാരക്കുറവും വെറും നിലത്തുള്ള കിടത്തവുമാണ് കുഞ്ഞ് മരിക്കാന്‍ കാരണമായത്. ആമുവിന്‍െറ വീട്ടിലേക്ക് സഹായവുമായത്തെിയ പ്രാദേശിക ചൈല്‍ഡ് പ്രൊട്ടക്ട് ടീം കേരള എന്ന സന്നദ്ധസംഘടനയുടെ പ്രവര്‍ത്തകരാണ് കുഞ്ഞിനെ തറയില്‍ തണുപ്പേറ്റ് മരിച്ചനിലയില്‍ കണ്ടത്തെിയത്. ഇരട്ടക്കുട്ടികളെ കൂടാതെ ഏഴ് ആണ്‍കുട്ടികള്‍കൂടി ഇവര്‍ക്കുണ്ട്. രോഗിയായ മാതാവ് ആരെയും വീട്ടിലേക്ക് അടുപ്പിക്കാറുമില്ല. കുട്ടികള്‍ ഉമ്മയുടെ ചുറ്റുവട്ടത്തില്‍ കഴിയുകയാണ്. ആമു കൂലിവേലചെയ്ത് കൊണ്ടുവരുന്നതുകൊണ്ട് കുഞ്ഞുങ്ങള്‍ക്ക് കഞ്ഞിനല്‍കുന്നുണ്ട്. കലക്ടര്‍ കുടുംബത്തിന് സഹായം നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും പഞ്ചായത്ത് അധികൃതര്‍ നിര്‍ദേശം പാലിച്ചില്ല.…

യുവതി തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍

മലപ്പുറം: യുവതി തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 25ന് കാരിമുക്കില്‍ കളത്തിങ്ങല്‍ ചെറിയാത്തന്‍െറ മകള്‍ ദിവ്യ (23) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ഭര്‍ത്താവ് കാരിമുക്ക് കാവുംകണ്ടിയില്‍ സജീവ് (33), ഭര്‍തൃമാതാവ് ചിന്ന (62) എന്നിവരെ അറസ്റ്റ് ചെയ്തത്. ഇവരെ 14 ദിവസത്തേക്ക് കോടതി റിമാന്‍റ് ചെയ്തു. ഭര്‍ത്താവിന്‍െറ വീട്ടില്‍ വെച്ചാണ് യുവതി ആത്മഹത്യ ചെയ്തത്. സ്ത്രീധനപീഡനമാണ് മരണകാരണമെന്ന് കണ്ടെത്തിയതിന്‍െറ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് പൊലീസ് അറിയിച്ചു.

അഞ്ചംഗ കുടുംബത്തെ അഗ്നിബാധയില്‍നിന്ന് നാലുവയസ്സുകാരന്‍ രക്ഷപ്പെടുത്തി

തൊടുപുഴ: തീപിടിച്ച വീട്ടില്‍ ഉറങ്ങിക്കിടന്ന അഞ്ചംഗ കുടുംബത്തെ നാലാം ക്ളാസുകാരന്‍ ജോയേഷ് സാഹസികമായി രക്ഷിച്ചു. തൊടുപുഴ ചുങ്കം ചേരിയില്‍ ജോബി കുരുവിളയുടെ വീടിനാണ് തീ പിടിച്ചത്. ജോയേഷും ജോയലും കിടന്ന മുറിയിലെ എയര്‍ കൂളറില്‍നിന്നാണ് തീ പടര്‍ന്നത്. കിടക്കയിലേക്കും തീ വ്യാപിക്കുന്നുവെന്ന് മനസ്സിലാക്കിയ ജോയേഷ് ജോയലിനെ വിളിച്ചുണര്‍ത്തി പുറത്തേക്കോടി. പിന്നീട് തിരികെയെത്തി ഉറങ്ങിക്കിടന്ന പിതാവ് ജോബിയെയും മാതാവ് ബിജിയെയും വിളിച്ചുണര്‍ത്തി. ഇവര്‍ ഉടന്‍ 87കാരിയായ അമ്മ മറിയക്കുട്ടിയെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പിന്നീട് അടുക്കളയില്‍നിന്ന് ഗ്യാസ് സിലിണ്ടറുകള്‍ മാറ്റാന്‍ ഓടിയെത്തി. ഈ സമയം ഫയര്‍ ഫോഴ്സ് സ്ഥലത്തത്തെി. അരമണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ തീ നിയന്ത്രണ വിധേയമാക്കി. വീടിന് വ്യാപക നാശം സംഭവിച്ചു. ഭിത്തികള്‍ അങ്ങിങ്ങ് വീണ്ടുകീറിയിട്ടുണ്ട്. ഗൃഹോപകരണങ്ങളും പുസ്തകങ്ങളും വസ്ത്രങ്ങളും കത്തിനശിച്ചു. ജോയല്‍ സുഹൃത്തിന്‍െറ യൂനിഫോം അണിഞ്ഞാണ് പരീക്ഷക്ക് പോയത്.

കരിപ്പൂരില്‍ വലിയ വിമാനം ഉടന്‍

ന്യൂഡല്‍ഹി: കോഴിക്കോട് വിമാനത്താവളത്തില്‍ വൈഡ്ബോഡി വിമാനങ്ങള്‍ ഇറക്കാന്‍ വ്യോമയാന അതോറിറ്റി തത്ത്വത്തില്‍ അനുമതി നല്‍കിയതായി കെ.സി. വേണുഗോപാല്‍ എം.പി അറിയിച്ചു. നവീകരണം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ 747 ഇനത്തില്‍പെട്ടതൊഴികെയുള്ള വലിയവിമാനങ്ങള്‍ വൈകാതെ ഇറങ്ങും. വലിയ വിമാനങ്ങള്‍ ഇറക്കാവുന്ന 4-ഡി വിമാനത്താവളമായി കരിപ്പൂരിനെ അംഗീകരിക്കും. ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്‍റായി ഇത്തവണ കരിപ്പൂര്‍ വിമാനത്താവളത്തെ പരിഗണിക്കില്ളെന്ന് അധികൃതര്‍ വിശദീകരിച്ചു. ഒരു സംസ്ഥാനത്ത് ഒന്നില്‍കൂടുതല്‍ എംബാര്‍ക്കേഷന്‍ പോയന്‍റ് അനുവദിക്കുന്ന രീതിയില്ല. ഇക്കുറി കൊച്ചിയാണ് എംബാര്‍ക്കേഷന്‍ പോയന്‍റ്. അടുത്തതവണ കരിപ്പൂര്‍ പരിഗണിക്കും.

ഗാന്ധിപ്രതിമ തകര്‍ത്തു

കണ്ണൂര്‍: പയ്യന്നൂര്‍ തെക്കേ ബസാറില്‍ നമ്പ്യാത്ര കൊവ്വല്‍ ശിവക്ഷേത്ര പരിസരത്ത് പ്രവര്‍ത്തിക്കുന്ന പയ്യന്നൂര്‍ ഹിന്ദി വിദ്യാപീഠത്തിനു മുന്നില്‍ സ്ഥാപിച്ച ഗാന്ധിജിയുടെ അര്‍ധകായപ്രതിമ തകര്‍ത്തു. പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സി.ഐ. എം.പി. ആസാദിന്റെ നേതൃത്വത്തില്‍ പോലീസെത്തി പരിശോധന നടത്തി. കണ്ണൂരില്‍നിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തത്തെി തെളിവെടുത്തു. സ്വാതന്ത്ര്യസമര കാലഘട്ടത്തിലെ ഹിന്ദി പ്രചാരണത്തിന്‍െറ ഭാഗമായി 1939ലാണ് പയ്യന്നൂരില്‍ ഹിന്ദി വിദ്യാപീഠം സ്ഥാപിച്ചത്. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന വിദ്യാപീഠം 2010ലാണ് സ്ഥലമെടുത്ത് സ്വാതന്ത്ര്യസമര സേനാനി വി.എം. ഗോവിന്ദന്‍ നമ്പീശന്‍െറ പേരില്‍ കെട്ടിടം നിര്‍മിച്ച് ഇവിടേക്ക് മാറ്റിയത്. ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയുടെ കീഴിലുള്ള കോഴ്‌സുകളാണ് ഇവിടെ പഠിപ്പിക്കുന്നത്. ഭാരതീയ വിദ്യാഭവന്റെ സംസ്‌കൃത പഠനവുമുണ്ട്. 130-ഓളം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. 2010-ല്‍ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായാണ് ഹിന്ദി വിദ്യാപീഠത്തിനു മുന്നില്‍ പ്രതിമ സ്ഥാപിച്ചത്. സിമന്റില്‍ തീര്‍ത്തതാണ് ഗാന്ധിജിയുടെ അര്‍ധകായ പ്രതിമ. കാഞ്ഞങ്ങാട്ടെ…

ജിഷ്ണുവിന്‍െറ മാതാപിതാക്കള്‍ പിണറായിയെ കാണും

കോഴിക്കോട്: പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ കേസ് അട്ടിമറിച്ചവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിയെ കാണും. ഇനിയൊരു ജിഷ്ണു ഉണ്ടാവരുതെന്നുളളതു കൊണ്ടാണ് കുറ്റക്കാരെ ജയിലിനകത്താക്കാന്‍ ഇറങ്ങിത്തിരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ എല്ലാ വിധത്തിലും സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്. മറിച്ചുളള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണ്. കോളജ് ചെയര്‍മാന്‍ പി.കെ. കൃഷ്ണദാസിന് ജാമ്യം അനുവദിച്ചുള്ള കോടതി വിധി അപ്രതീക്ഷിതമല്ല. കേസിന്‍െറ ആദ്യഘട്ടത്തില്‍ തന്നെ കോളജ് മാനേമെന്‍റിന് അനുകൂലമായ നിലപാടാണ് പൊലീസ് സ്വീകരിച്ചത്. കൃഷ്ണദാസ് കോളജില്‍ ഉണ്ടായിരുന്നു എന്നതിന് തെളിവായ സി.സി.ടി.വി ദൃശ്യങ്ങള്‍ നശിപ്പിക്കപ്പെട്ടു. പൊലീസ് ഗൂഢാലോചനയില്‍ പങ്കാളികളായിട്ടുണ്ട്. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണം. കോടതിയില്‍ കൃഷ്ണദാസിന് ജാമ്യം ലഭിക്കാന്‍ അനുകൂലമായി പ്രവര്‍ത്തിച്ച ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് മഞ്ചേരി ശ്രീധരന്‍ നായര്‍ക്കെതിരെ സര്‍ക്കാര്‍ അന്വേഷണം നടത്തണം. കൃഷ്ണദാസിന്‍െറ കൂട്ടുപ്രതികളായ വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, പി.ആര്‍.ഒ സഞ്ജിത്, സി.പി. പ്രവീണ്‍,…