യുഎസില്‍ ഇന്ത്യാക്കാര്‍ക്കെതിരെ വംശീയാക്രമണ പരമ്പര തുടരുന്നു; വാഷിംഗ്ടണില്‍ സിഖ് വംശജന് വെടിയേറ്റു; ‘നീ നിന്റെ രാജ്യത്തേക്ക് തിരിച്ചു പോ’ എന്നു പറഞ്ഞാണ് വെടിവെച്ചതെന്ന്

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഇന്ത്യാക്കാര്‍ക്കു നേരെയുള്ള ആക്രമണ പരമ്പര തുടരുന്നു. വ്യാഴാഴ്ച സൗത്ത് കരോലിനയില്‍ ഹാര്‍ണിഷ് പട്ടേല്‍ (43) സ്വന്തം വീടിനടുത്ത് വെടിയേറ്റു മരിച്ചതിന്റെ ഞെട്ടല്‍ മാറും മുന്‍പ് വെള്ളിയാഴ്ച വാഷിംഗ്ടണിലെ കെന്റ് നഗരത്തില്‍ സിഖ് വംശജനും വെടിയേറ്റു. വീടിന് പുറത്ത്  സ്വന്തം വാഹനം പരിശോധിക്കുന്നതിനിടെയാണ് 39-കാരനായ സിഖ് വംശജനെ അജ്ഞാതന്‍ വെടിവെച്ചത്. വാഹനത്തിനടുത്തെത്തിയ അക്രമി സിഖുകാരനോട് എന്തോ പറയുകയും തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടാകുകയും ‘നിന്റെ രാജ്യത്തേക്ക് തിരിച്ചുപോ’ എന്ന് പറഞ്ഞ് വെടിവെക്കുകയുമായിരുന്നുവെന്ന് സിയാറ്റില്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മുഖം മറച്ചെത്തിയ ആറടി പൊക്കമുള്ള അക്രമി വെള്ളക്കാരനാണെന്ന് ചികിത്സയില്‍ കഴിയുന്ന ഇന്ത്യക്കാരന്‍ പറഞ്ഞു. അക്രമിയെ കണ്ടെത്താന്‍ കെന്റ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. വംശീയ വിദ്വേഷമല്ല അക്രമത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും സാഹചര്യങ്ങള്‍ നേരെ തിരിച്ചാണെന്നും, വെടിവെക്കുന്നതിനു മുന്‍പ് ‘നീ നിന്റെ രാജ്യത്തേക്ക് തിരിച്ചു പോ’ എന്നു പറയുന്നതില്‍ അതൊരു വംശീയാതിക്രമം…

ഫിലാഡല്‍ഫിയാ മതബോധന സ്കൂളില്‍ ഫെയ്ത്ത്ഫെസ്റ്റ് ആഘോഷം

ഫിലാഡല്‍ഫിയ: ചിക്കാഗൊ സെ. തോമസ് സീറോ മലബാര്‍ കത്തോലിക്കാ രൂപത 2017 യുവജനവര്‍ഷമായി പ്രഖ്യാപിച്ചുകൊണ്ട് ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ ഇടവകകള്‍ കേന്ദ്രീകരിച്ച് സണ്ടേ സ്കൂള്‍ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി വിവിധ പരിപാടികള്‍ നടപ്പിലാക്കി വരുന്നതിന്‍റെ ഭാഗമായി ഫിലാഡല്‍ഫിയ സെന്‍റ് തോമസ് സീറോമലബാര്‍ മതബോധനസ്കൂള്‍ ഫെയ്ത്ത്ഫെസ്റ്റ് എന്നപേരില്‍ കുട്ടികള്‍ക്കായി വിശ്വാസോത്സവം നടത്തി. വിശ്വാസപരിശീലന ക്ലാസുകളില്‍ പഠിച്ച അറിവിന്‍റെ വെളിച്ചത്തില്‍ കുട്ടികളുടെ നൈസര്‍ഗിക കലാവാസനകള്‍ ചിത്രരചനയിലൂടെയും, ഭക്തിഗാനങ്ങളിലൂടെയും, പ്രാര്‍ത്ഥനകളിലൂടെയും, ബൈബിള്‍ കഥാപാത്ര അനുകരണത്തിലൂടെയും, ബൈബിള്‍ വായന, ബൈബിള്‍ കഥാകഥനം എന്നിവയിലൂടെയും, പ്രസംഗരൂപേണയും അവതരിപ്പിച്ച് ആകര്‍ഷകമായ സമ്മാനങ്ങള്‍ കരസ്ഥമാക്കാന്‍ സണ്ടേ സ്കൂള്‍ കുട്ടികള്‍ക്ക് ലഭിച്ച സുവര്‍ണാവസരം. ചെറുപ്രായത്തില്‍ കുട്ടികളില്‍ ക്രൈസ്തവ വിശ്വാസവും, സഭാപഠനങ്ങളും, കൂദാശാധിഷ്ഠിതജീവിതവും, മാനുഷിക മൂല്യങ്ങളും, പ്രകൃതിസ്നേഹവും, ബൈബിള്‍ അധിഷ്ഠിതമായ അറിവും ആഘോഷങ്ങളിലൂടെ എങ്ങനെ നല്‍കാം എന്നതിന്‍റെ ഭാഗമായി നടത്തപ്പെട്ട പരിപാടി വളരെയധികം ജനശ്രദ്ധയാകര്‍ഷിച്ചു. പ്രീകെ മുതല്‍…

കീന്‍ പ്രവര്‍ത്തനോല്‍ഘാടനം ഡോ. സോമസുന്ദരന്‍ നിര്‍വഹിച്ചു

ന്യൂയോര്‍ക്ക് : നാനോ ടെക്‌നോളജിയില്‍ പുതിയ തലമുറ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പദ്മശ്രീ ഡോ: പോനിശേരില്‍ സോമസുന്ദരന്‍. കേരള എന്‍ജിനീയറിംഗ് ഗ്രാജുവേറ്റ്‌സ് അസോസിയേഷന്‍ (KEAN) പുതിയ കമ്മിറ്റിയുടെ പ്രവര്‍ത്തനോല്‍ഘാടനവും ലോങ്ങ് ഐലന്‍ഡ് റീജിയണല്‍ മീറ്റിങ്ങും ഫെബ്രുവരി 25ന് ന്യൂ യോര്‍ക്കില്‍ ക്യുഎന്‍സിലുള്ള രാജധാനി റസ്റ്റാറെന്റില്‍ വച്ച് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാളെയുടെ ടെക്‌നോളജിയാണ് നാനോ, അതിനായി പുതിയ തലമുറയെ ശക്തരാക്കുവാന്‍ രക്ഷകര്‍ത്താക്കളും അവര്‍ ഉള്‍പ്പെടുന്ന കീന്‍ പോലെയുള്ള സംഘടനകളും ശ്രമിക്കണം. എന്‍ജിനീയറിങ് ബിരുദം നേടി ഇവിടെ വന്നു വിവിധ എന്‍ജിനീയറിങ് രംഗംങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ സമൂഹത്തിനു നന്മ നല്കാന്‍ സാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആയിരിക്കണം നടത്തേണ്ടത്. സമൂഹത്തിനു നല്‍കുക മറിച്ചു സമൂഹത്തില്‍ നിന്ന് ഒന്നും നാം പ്രതീക്ഷിക്കുകയുമരുത്. സേവനത്തില്‍ മാത്രമായിരിക്കണം നമ്മുടെ ശ്രദ്ധ. കീന്‍ ചാരിറ്റി രംഗത്തു നല്‍കുന്ന സംഭാവനകള്‍ അമേരിക്കയിലെ മറ്റു സംഘടനകള്‍ മാതൃകയാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കീനിന്റെ…

നോട്ട് അസാധു: വിദേശ ഇന്ത്യക്കാര്‍ നിക്ഷേപിച്ച പണം തിരിച്ചുകിട്ടിയില്ല

മുംബൈ: വിദേശത്ത് സ്ഥിരതാമസമാക്കിയ ഇന്ത്യക്കാരില്‍നിന്ന് റിസര്‍വ് ബാങ്ക് നേരിട്ട് സ്വീകരിച്ച നിരോധിത നോട്ടുകളുടെ മൂല്യം അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ തിരിച്ച് നിക്ഷേപിച്ചില്ല. വിദേശരാജ്യങ്ങളിലെ സ്ഥിരവാസക്കാര്‍ക്കും വിദേശ പൗരത്വമുള്ള ഇന്ത്യന്‍ വംശജര്‍ക്കും നിരോധിത നോട്ടുകള്‍ നിക്ഷേപിക്കാന്‍ യോഗ്യതയില്ലെന്നാണ് റിസര്‍വ് ബാങ്കിന്‍െറ വാദം. ഇതു സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചതായും അവകാശപ്പെടുന്നു. നിരോധിച്ച നോട്ടുകളുടെ മൂല്യം ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാനല്ലായിരുന്നെങ്കില്‍ എന്തിനാണ് അവ സ്വീകരിച്ചതെന്ന് ലണ്ടനില്‍ റീട്ടെയില്‍ കമ്പനി ഡയറക്ടറായ മയൂര്‍ പട്ടേല്‍ ചോദിക്കുന്നു. വിദേശ പാസ്പോര്‍ട്ടുള്ള ഇന്ത്യന്‍ വംശജര്‍ക്ക് നിരോധിത നോട്ടുകള്‍ മാറാനാകില്ലെന്ന വിജ്ഞാപനം റിസര്‍വ് ബാങ്ക് വെബ്സൈറ്റില്‍ കണ്ടിട്ടില്ലെന്നും റിസര്‍വ് ബാങ്ക് പണം സ്വീകരിക്കുമെന്ന് തന്‍െറ ബാങ്ക് മാനേജര്‍ ഇ-മെയില്‍ വഴി നിര്‍ദേശിച്ചതായും മയൂര്‍ പറഞ്ഞു. ലണ്ടനില്‍ ബാങ്ക് മാനേജറായ ഭാര്യ ശ്വാതി പട്ടേലിനൊപ്പം മുംബൈയിലെ റിസര്‍വ് ബാങ്ക് കാര്യാലയത്തിലാണ് 66,500 രൂപയുടെ 1000,500 നോട്ടുകള്‍ നല്‍കിയത്. ഭാര്യയുടെ…

പള്‍സര്‍ സുനിയെ നുണപരിശോധനക്ക് വിധേയമാക്കാന്‍ പൊലീസ്; മാനസികമായി തയ്യാറല്ലെന്ന് സുനി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രധാന പ്രതിയായ പള്‍സര്‍ സുനിയെ നുണപരിശോധനക്ക് വിധേയമാക്കാന്‍ പൊലീസ്. ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് കരുതുന്ന മൊബൈല്‍ ഫോണ്‍ കണ്ടെത്താനാകാത്തതും സുനി വ്യത്യസ്ത മൊഴികള്‍ നല്‍കുന്ന സാഹചര്യത്തിലുമാണ് നുണപരിശോധനക്ക് കോടതിയുടെ അനുമതി തേടിയത്. എന്നാല്‍, നുണപരിശോധനക്ക് മാനസികമായും ശാരീരികമായും തയാറല്ലെന്നും ഒഴിവാക്കണമെന്നും സുനിയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. കേസില്‍ പള്‍സര്‍ സുനിയുടെയും വിജീഷിന്‍െറയും കസ്റ്റഡി കാലാവധി ഈ മാസം പത്തുവരെ നീട്ടി. പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിന് അറസ്റ്റിലായ ചാര്‍ളിയെയും മറ്റൊരു പ്രധാന പ്രതി ഡ്രൈവര്‍ മാര്‍ട്ടിനെയും കോടതിയില്‍ ഹാജരാക്കി. പിടിയിലായവരില്‍നിന്ന് സംഭവത്തില്‍ മറ്റാരെങ്കിലും ഉള്‍പ്പെട്ടതായ സൂചന ലഭിച്ചിട്ടില്ല. ഗൂഢാലോചന അന്വേഷിക്കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടത്. നടിയെ ആക്രമിക്കാന്‍ ഒറ്റക്കാണ് തീരുമാനമെടുത്തതെന്ന് പള്‍സര്‍ സുനി മൊഴി നല്‍കിയിട്ടുണ്ടെങ്കിലും കൂട്ടുപ്രതികളെ ചോദ്യം ചെയ്തപ്പോള്‍ ഗൂഢാലോചനയുണ്ടെന്നാണ് പൊലീസിന് ലഭിച്ച സൂചന. ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍…

ഇന്ത്യയില്‍ മതസ്വാതന്ത്ര്യത്തിനും മനുഷ്യാവകാശത്തിനും വിലക്കുണ്ടെന്ന് യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിനെ വാര്‍ഷിക റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: ഇന്ത്യയിലെ പ്രധാന മനുഷ്യാവകാശ പ്രശ്നങ്ങളിലൊന്ന് മതസ്വാതന്ത്ര്യത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണമാണെന്ന് റിപ്പോര്‍ട്ട്. മനുഷ്യാവകാശങ്ങളെ സംബന്ധിച്ച യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്‍റിന്‍െറ 2016ലെ റിപ്പോര്‍ട്ടിലാണ് വിവരങ്ങളുള്ളത്. ഇന്ത്യയിലെ ആറു സംസ്ഥാനങ്ങളില്‍ നടപ്പാക്കിയിട്ടുള്ള മതപരിവര്‍ത്തന നിരോധന നിയമം വ്യക്തി സ്വാതന്ത്ര്യത്തിന്‍െറ ലംഘനമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഈ നിയമപ്രകാരം ആളുകളെ അറസ്റ്റ് ചെയ്തതായി വിവരങ്ങളുണ്ടെങ്കിലും ശിക്ഷ വിധിച്ചതായി തെളിഞ്ഞിട്ടില്ല. വിദേശ ഫണ്ട് സ്വീകരിക്കുന്നതില്‍ എന്‍.ജി.ഒകള്‍ക്കുള്ള വിലക്കാണ് മറ്റൊരു പ്രധാന മനുഷ്യാവകാശ പ്രശ്നം. രാജ്യത്തിന്‍െറ അല്ലെങ്കില്‍ പൊതുതാല്‍പര്യത്തിന് വിരുദ്ധമെന്നു തോന്നുന്ന സര്‍ക്കാറിതര സംഘടനകളെ വിദേശത്തുനിന്ന് ഫണ്ട് സ്വീകരിക്കുന്നതില്‍നിന്ന് സര്‍ക്കാര്‍ വിലക്കിയിരുന്നു. ഇത് സിവില്‍ സമൂഹത്തിന്‍െറ പ്രവര്‍ത്തനങ്ങളെ പരിമിതപ്പെടുത്തുന്നുണ്ട് -റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസ്-സുരക്ഷസേന അധികാരം ദുരുപയോഗം ചെയ്യുന്നതിലൂടെ നിരവധി കൊലപാതകങ്ങളും പീഡനങ്ങളും ബലാത്സംഗങ്ങളും രാജ്യത്ത് ഉണ്ടാകുന്നു. വ്യാപകമായ അഴിമതി പലതരം കുറ്റകൃത്യങ്ങളിലേക്കും നയിക്കുന്നു. സ്ത്രീകള്‍, കുട്ടികള്‍, പട്ടികജാതി-വിഭാഗം എന്നിവരെയാണ് ഇത് ഏറ്റവുമധികം ബാധിക്കുന്നത്. ലിംഗം, ജാതി,…

എച്ച്1ബി വിസ അനുവദിക്കുന്നത് നിര്‍ത്തിവെച്ച യു.എസ് നടപടി ഇന്ത്യന്‍ ഐ.ടി മേഖലക്ക് കനത്ത തിരിച്ചടി

വാഷിംഗ്ടണ്‍: എച്ച്1ബി പ്രീമിയം വിസ അനുവദിക്കുന്നത് അമേരിക്ക താല്‍ക്കാലികമായി നിര്‍ത്തിവെച്ച ട്രംപ് ഭരണകൂടത്തിന്‍െറ പുതിയ തീരുമാനം ഇന്ത്യന്‍ ഐ.ടി മേഖലക്കും അമേരിക്കയില്‍ ഉയര്‍ന്ന തൊഴില്‍ തേടുന്നവര്‍ക്കും വന്‍ തിരിച്ചടിയാകും. ഇന്ത്യയിലെ പ്രമുഖ ഐ.ടി കമ്പനികള്‍ യു.എസില്‍ എച്ച് വണ്‍ ബി വിസ ഉപയോഗിച്ചാണ് ജോലിക്കാരെ എത്തിക്കുന്നത്. ഇന്ത്യന്‍ കമ്പനികളെ തടയാന്‍ മുമ്പും യു.എസില്‍ ശ്രമം നടന്നിട്ടുണ്ട്. 30,000 മുതല്‍ 40,000 ഇന്ത്യക്കാര്‍ക്ക് വര്‍ഷം തോറും എച്ച് വണ്‍ ബി വിസ ലഭിക്കുന്നുണ്ട്. പ്രത്യേക വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലുകളില്‍ ഏര്‍പ്പെടാന്‍ വിദേശികള്‍ക്ക് യു.എസ് സര്‍ക്കാര്‍ നല്‍കുന്ന താല്‍ക്കാലിക വിസയാണ് എച്ച് വണ്‍ ബി. ബിരുദമുള്ളവരെയാണ് ഇതിന് പരിഗണിക്കുക. ഇതോടൊപ്പം എച്ച്1ബി വിസ ചട്ടങ്ങള്‍ കര്‍ശനമാക്കുന്നതും വിസ നടപടികളുടെ സമൂല പരിഷ്കരണം നിര്‍ദേശിക്കുന്നതുമായ ബില്ലും അമേരിക്കയുടെ ഇരു പ്രതിനിധിസഭകളിലും സെനറ്റിലും അവതരിപ്പിച്ചു. ബില്ല് നിയമമായാല്‍ അതും അമേരിക്കന്‍ തൊഴിലന്വേഷകര്‍ക്ക് കടുത്ത…

കന്‍സാസില്‍ വെടിയേറ്റു മരിച്ച ശ്രീനിവാസ് കുച്ചിബോട്‌ലയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വെടിയേറ്റ യുവാവിന് ഇന്ത്യയിലേക്ക് ക്ഷണം

കന്‍സാസ്: അമേരിക്കയില്‍ വെടിയേറ്റുമരിച്ച ശ്രീനിവാസ് കുച്ചിബോട്‌ലയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വെടിയേറ്റ അമേരിക്കന്‍ യുവാവ് ഇയാന്‍ ഗില്ല്യോട്ടിന് (24) ഇന്ത്യയിലേക്ക് ക്ഷണം. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഇയാന്‍ ആശുപത്രി വിട്ടു. ഇയാനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ അനുപം റോയ് ഇയാന്റെ ധീരതയെ അഭിനന്ദിയ്ക്കുകയും ശ്രീനിവാസിന്റെ കുടുംബവും ഇന്ത്യയും ഇയാനെ കാത്തിരിക്കുകയാണെന്നും അറിയിച്ചു. റോയിയുടെ ക്ഷണം സ്വീകരിച്ച ഇയാനും കുടുംബവും ശാരീരിക അവശതകള്‍ മാറി യാത്ര ചെയ്യാനാകുമ്പോള്‍ ഇന്ത്യയിലെത്താമെന്ന് അറിയിച്ചു. തങ്ങളുടെ രാജ്യത്ത് നിന്ന് കടന്നു പോ എന്ന് ആക്രോശിച്ചു കൊണ്ടാണ് ശ്രീനിവാസനെന്ന ഇന്ത്യക്കാരനെ അമേരിക്കക്കാരനായ ആദം പ്യുരിന്റണ്‍ വെടിവെച്ച് കൊല്ലുന്നത്. ആക്രമിയെ കീഴ്‌പ്പെടുത്തുന്നതിനിടയില്‍ സ്വന്തം നെഞ്ചിലും കൈകളിലുമായി ഒന്‍പത് വെടിയുണ്ടകളാണ് ഇയാന് ഏറ്റത്. ശീനിവാസിനെ വെടിവെക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തായ അലോക് മദസാനിയും സമീപമുണ്ടായിരുന്നു. ഗ്രില്ല്യോട്ടിന്റെ സമയോചിതമായ ഇടപെടലാണ് അലോകിനെ രക്ഷിച്ചത്. തന്നെ രക്ഷപ്പെടുത്തിയതിലുള്ള…

തന്നെ കടന്നുപിടിച്ച ഡ്രൈവര്‍ക്കെതിരെ പരാതിയുമായി ചെന്നപ്പോള്‍ “പ്രശ്നമുണ്ടാക്കരുത്” എന്നു പറഞ്ഞ സം‌വിധായകനുള്‍പ്പെട്ട സംഘടനയാണ് “അമ്മ”: പത്മപ്രിയ

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താരസംഘടനയായ അമ്മയുടെ പ്രതികരണം വികാരപരം മാത്രമാണെന്നു നടി പത്മപ്രിയ. അമ്മയിലെ അംഗങ്ങള്‍ ഇമെയില്‍ വഴി പ്രതികരണങ്ങള്‍ അറിയിക്കുന്നുണ്ട്. ഇവയെല്ലാം വികാരപരമായ കാര്യങ്ങള്‍ മാത്രമാണ്. മുമ്പൊരിക്കല്‍ ഒരു നടിക്കു ഡ്രൈവറുടെ ആക്രമണം നേരിടേണ്ടി വന്നു. തന്നെ കടന്നു പിടിച്ച ഡ്രൈവര്‍ക്കെതിരെ നടി പരാതിയുമായി സംവിധായകന്റെ അടുത്തെത്തി. എന്നാല്‍ പ്രഗത്ഭനായ സംവിധായകന്‍ അവളോടു പ്രശ്നം ഉണ്ടാക്കരുത് എന്നു നിര്‍ദേശിച്ചു. സംഭവം സിനിമയെ പ്രതികുലമായി ബാധിക്കരുത് എന്നു കരുതി സംവിധായകന്റെ നിര്‍ദേശത്തിനു നടി വഴങ്ങി. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളിലും അവളുടെ വണ്ടി ഓടിച്ചത് അതേ ഡ്രൈവര്‍ തന്നെയായിരുന്നു എന്നും പത്മപ്രിയ പറയുന്നു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലേയ്ക്കു നല്ലൊയൊരു വരുമാനം നല്‍കുന്ന വ്യവസായമാണു സിനിമ. ഇങ്ങനെ ഉള്ള ഒരു മേഖലയില്‍ സ്ത്രീയ്ക്ക് ഇത്തരം ഒരു ദുരാനുഭവം ഉണ്ടായപ്പോള്‍ അവര്‍ക്കു സ്വന്തം സംഘടനയില്‍ നിന്ന് എന്തു പിന്തുണയാണ് ലഭിച്ചത്…

പള്ളിമേടയില്‍ 16-കാരി പെണ്‍‌കുട്ടിയെ പീഡിപ്പിച്ച വൈദികന്‍ റോബിന്‍ വടക്കും‌ചേരിയെ തള്ളിപ്പറഞ്ഞ് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി

കൊച്ചി: കണ്ണൂര്‍ കൊട്ടിയൂരില്‍ 16 കാരിയെ പീഡിപ്പിച്ച വൈദികന്‍ റോബിന്‍ വടക്കുംഞ്ചേരിയെ തള്ളിപ്പറഞ്ഞ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. വൈദികന്‍ ചെയ്തത് ഗുരതരമായ തെറ്റാണെന്നും ഇതിനെ ഗൗരവമായി കാണുന്നു എന്നും ആലഞ്ചേരി പറഞ്ഞു. കുറ്റവാളികളെ സഭ ഒരിക്കലും സംരക്ഷിക്കില്ല എന്നും ജോര്‍ജ്ജ് ആലഞ്ചേരി വ്യക്തമാക്കി. ഇത്തരത്തിലുള്ള വീഴ്ച ഇനി ആവര്‍ത്തിക്കില്ലെന്നും ഇതിനായി സഭ ജാഗ്രത പുലര്‍ത്തുമെന്നും ജോര്‍ജ്ജ് ആലഞ്ചേരി പറഞ്ഞു. കൊട്ടിയൂരിലെ വൈദികന്റെ പീഡനക്കേസ് അട്ടിമറിക്കാന്‍ സഭയിലെ ഉന്നതര്‍ ശ്രമിക്കുന്നു എന്ന ആരോപണം ഉയരുന്നതിനിടെയാണ് കര്‍ദ്ദിനാളിന്റെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ മാനന്തവാടി രൂപതയുടെ വക്താവ് ഫാദര്‍ തോമസ് തേരകമുള്‍പ്പടെ പ്രതിചേര്‍ത്തിട്ടുണ്ട്. പ്രസവവിവരം മറച്ചുവച്ച ആശുപത്രിയിലെ കന്യാസ്ത്രീകള്‍ളെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.