Travel ban 2.0: Trump’s new order sees immediate pushback; New York attorney Eric Schneiderman ‘ready to litigate’

Donald Trump’s newly-reworded executive order to clamp down on immigrants from Muslim-majority countries has been declared equally discriminatory as the first ban and could still be challenged in the courts, according to lawyers. The President’s new order scraps certain provisions of the first one, such as banning people from Iraq, indefinitely suspending Syrian refugees and ensnaring people with valid visas and green cards, but the “intent remains the same”, according to Karen Tumlin, legal director of the National Immigration Law Center. “So, Muslim Ban 1.0 has been revoked and replaced…

ന്യൂജെഴ്സിയില്‍ ഇന്ത്യന്‍ വംശജന്‍ മരിച്ചനിലയില്‍

ന്യൂയോര്‍ക്ക്: ന്യൂജെഴ്സിയില്‍ 29കാരനായ ഇന്ത്യന്‍ വംശജനെ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടാഴ്ചക്കിടെ മൂന്നാമത്തെ ഇന്ത്യക്കാരനാണ് അസ്വാഭാവിക രീതിയില്‍ മരിക്കുന്നത്. മരണകാരണം അറിവായിട്ടില്ലെന്നും വൈദ്യപരിശോധന റിപ്പോര്‍ട്ട് കാത്തിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. അമേരിക്കയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരുമായി സംസാരിച്ചതായും കുടുംബത്തിന്‍െറ ദുഃഖത്തില്‍ പങ്കുചേരുന്നതായും വിദേശമന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു. ഇന്ത്യക്കാര്‍ക്കെതിരായ വംശീയ ആക്രമണങ്ങളുമായി ഈ മരണത്തിന് ബന്ധമില്ലെന്നാണ് സൂചന. കാന്‍സസ് സിറ്റിയില്‍ ഇന്ത്യന്‍ എന്‍ജിനീയര്‍ ശ്രീനിവാസ് കുച്ചിബോട്ലയും സൗത്ത് കരോലൈനയില്‍ ഇന്ത്യന്‍ വ്യാപാരി ഹര്‍ണിഷ് പട്ടേലും വെടിയേറ്റു മരിച്ചതിനുപിന്നാലെ കഴിഞ്ഞ ദിവസം കെന്‍റില്‍ ഇന്ത്യക്കാരനായ ദീപ് റായിക്ക് വെടിയേല്‍ക്കുകയും ചെയ്തിരുന്നു. Indian-American man found dead in New Jersey, family says ‘personal issue’ A 29-year-old Indian-American man was found dead in the US state of New Jersey, an incident which the…

ജയലളിതയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് സര്‍ക്കാറിന് കൈമാറി

ന്യൂഡല്‍ഹി: അന്തരിച്ച തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ചികിത്സാ വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് എയിംസ് ആശുപത്രി കൈമാറി. ജയലളിതയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് ഡോക്ടര്‍മാര്‍ നടത്തിയ വിലയിരുത്തലുകള്‍ അടങ്ങുന്നതാണ് റിപ്പോര്‍ട്ട്. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് പല ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ദുരൂഹതകള്‍ നീക്കാനാണ് റിപ്പോര്‍ട്ടുകള്‍ കൈമാറിയത്. എയിംസ് ഡെപ്യൂട്ടി ഡയറക്ടര്‍ വി ശ്രീനിവാസ് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ ജെ രാധാകൃഷ്ണന് നല്‍കി. ജയലളിതയുടെ ചികിത്സയില്‍ ചില ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന എ ഐ ഡി എം കെ വിമത നേതാവ് പനീര്‍ശെല്‍വത്തിന്റെ ആരോപണത്തെ ഞായറാഴ്ച തമിഴ്‌നാട് സര്‍ക്കാര്‍ നിഷേധിച്ചിരുന്നു. പ്രതിപക്ഷ പാര്‍ട്ടിയായ ഡി എം കെ യും ജയലളിതയുടെ മരണത്തെ കുറിച്ച് വിശദമായി അന്വേഷണം നടക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. 12 എ ഐ ഡി എം എം എല്‍ എ മാര്‍…

കലാഭവന്‍ മണിയുടെ കുടുംബം നിരാഹാരം അനിശ്ചിതകാലത്തേക്കാക്കി

ചാലക്കുടി: ചലച്ചിത്രനടന്‍ കലാഭവന്‍ മണിയുടെ കുടുംബം മൂന്നുദിവസമായി നടത്തുന്ന നിരാഹാരസമരം അനിശ്ചിതകാലത്തേക്ക് നീട്ടി. തിങ്കളാഴ്ചയോടെ അവസാനിപ്പിക്കേണ്ടിയിരുന്ന സമരം അധികാരികളില്‍നിന്ന് വ്യക്തമായ ഉത്തരം കിട്ടുന്നതുവരെ നീട്ടും. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന് ഗ്ളൂക്കോസ് നല്‍കി. ശനിയാഴ്ച രാവിലെയാണ് ദുരൂഹമരണത്തിന്‍െറ അന്വേഷണത്തിലുള്ള പൊലീസ് നിഷ്ക്രിയത്വത്തില്‍ പ്രതിഷേധിച്ച് മണിയുടെ കുടുംബം നിരാഹാരസമരം ആരംഭിച്ചത്. മണിയുടെ പിതാവിന്‍െറ സ്മാരകമായ കുന്നിശ്ശേരി രാമന്‍ സ്മാരക കലാഗൃഹത്തിന് മുന്നില്‍ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍െറ നേതൃത്വത്തില്‍ നടക്കുന്ന നിരാഹാരസമരത്തില്‍ മണിയുടെ സഹോദരിമാര്‍, മറ്റ് അടുത്ത ബന്ധുക്കളെല്ലാവരും പങ്കെടുക്കുന്നുണ്ട്. കലാഭവന്‍ മണിയുടെ മരണം: അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈകോടതി കൊച്ചി: കലാഭവന്‍ മണിയുടെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണത്തിന്‍െറ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് ഹൈകോടതി നിര്‍ദേശം. മരണത്തില്‍ ദുരൂഹതയില്ലെന്നും ആത്മഹത്യയാണെന്നുമുള്ള നിഗമനമാണ് റിപ്പോര്‍ട്ടിലുള്ളത്. വിഷാംശം ഉള്ളില്‍ കടന്നതാണ് മരണകാരണമെന്ന് ഫോറന്‍സിക് പരിശോധനയിലും പോസ്റ്റ്മോര്‍ട്ടത്തിലും…

പാലക്കാട്ട് വീണ്ടും ദുരൂഹമരണം; ബലാത്സംഗ ശ്രമത്തിനിരയായ പെണ്‍കുട്ടി വിഷം കഴിച്ചുമരിച്ചു

പാലക്കാട്: രണ്ട് ബാലികമാര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച അട്ടപ്പള്ളം പാമ്പാംപള്ളം ശെല്‍വപുരത്ത് വീണ്ടും ദുരൂഹമരണം. ബലാത്സംഗശ്രമത്തിനിരയായ കഞ്ചിക്കോട് ശിവജി നഗര്‍ സ്വദേശിനിയായ ഇരുപതുകാരി വിഷം കഴിച്ചുമരിച്ചു. മാര്‍ച്ച് ഒന്നിന് രാത്രി വീട്ടില്‍ ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ അയല്‍വാസി രതീഷ് (24) വീട്ടില്‍ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന്, ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിറ്റേന്ന് ഡിസ്ചാര്‍ജ് ചെയ്തു. പീഡനശ്രമത്തില്‍ മനംനൊന്ത് വിഷം കഴിക്കുകയായിരുന്നു. ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. പ്രതി രതീഷ് റിമാന്‍ഡിലാണ്. അട്ടപ്പള്ളം പാമ്പാംപള്ളം ശെല്‍വപുരത്താണ് ബാലികമാരെ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അതിര്‍ത്തി മേഖലയില്‍ ആറ് കിലോമീറ്റര്‍ പരിധിയിലാണ് രണ്ട് സംഭവങ്ങളുമുണ്ടായത്.

മലബാര്‍ സിമന്‍റ്സ് അഴിമതിക്കേസില്‍ വ്യവസായി വി.എം. രാധാകൃഷ്ണന് ജാമ്യം

പാലക്കാട്: മലബാര്‍ സിമന്‍റ്സ് അഴിമതിക്കേസില്‍ വ്യവസായി വി.എം. രാധാകൃഷ്ണന് വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപയുടെ ബോണ്ട്, അന്വേഷണ ഉദ്യോഗസ്ഥന്‍ കേസാവശ്യത്തിനായി വിളിച്ചുവരുത്തുമ്പോഴല്ലാതെ ഒരു മാസം പാലക്കാട് ജില്ലയില്‍ പ്രവേശിക്കരുത്, കേരളം വിടരുത്, അന്വേഷണവുമായി സഹകരിക്കണം എന്നീ നിബന്ധനകളോടെയാണ് ജാമ്യം. അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്ന അപേക്ഷ വിജിലന്‍സ് നല്‍കി. എന്നാല്‍, തനിക്കെതിരായ പരാതിയും കേസും കരുതിക്കൂട്ടി ഉണ്ടാക്കിയതാണെന്നും മലബാര്‍ സിമന്‍റ്സിലെ മാനേജ്മെന്‍റ് മാറ്റമാണ് പ്രതികാര നടപടിക്ക് കാരണമെന്നും രാധാകൃഷ്ണന്‍ വാദിച്ചു. ചോദ്യം ചെയ്യലിന് കസ്റ്റഡിയുടെ ആവശ്യമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍െറ സമയമനുസരിച്ച് ഇരുവരെയും ഒന്നിച്ച് വിളിച്ചുവരുത്തിയാല്‍ മതിയാകുമെന്നും കോടതി വ്യക്തമാക്കി. മലബാര്‍ സിമന്‍റ്സിലേക്ക് ഫ്ലൈ ആഷ് ഇറക്കുമതി ചെയ്തതിലെ ക്രമക്കേടില്‍ ഹൈകോടതി നിര്‍ദേശപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് രാധാകൃഷ്ണന്‍െറ അറസ്റ്റുണ്ടായത്. തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ നിന്ന് സിമന്‍റ് നിര്‍മാണത്തിനാവശ്യമായ ഫ്ലൈ ആഷ് ഇറക്കുമതി ചെയ്യാന്‍ രാധാകൃഷ്ണന്‍െറ…

മെഡിക്കല്‍ പി.ജി വിദ്യാര്‍ഥികള്‍ക്ക് മൂന്നുവര്‍ഷത്തെ ബോണ്ട് നിര്‍ബന്ധമാക്കി, പി.ജി വിദ്യാര്‍ഥികള്‍ക്ക് പ്രതിഷേധം

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ പി.ജി വിദ്യാര്‍ഥികള്‍ക്ക് മൂന്നുവര്‍ഷത്തെ ബോണ്ട് നിര്‍ബന്ധമാക്കി. സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച പി.ജി അസോസിയേഷന്‍െറ നേതൃത്വത്തില്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ സൂചനപണിമുടക്ക് നടത്തും. സര്‍ക്കാര്‍ മേഖലയിലെ വിദഗ്ധഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാനാണ് ബോണ്ട് നിര്‍ബന്ധമാക്കിയത്. എം.ബി.ബി.എസ്, പി.ജി , സൂപ്പര്‍ സ്പെഷാലിറ്റി പഠനകാലയളവില്‍ ഒരുവര്‍ഷം മാത്രമാണ് ബോണ്ട് സര്‍വിസ് ഉള്ളത്. എന്നാല്‍, പി.ജി കോഴ്സുകളിലേക്കുള്ള പുതിയ പ്രോസ്പെക്ടസ് അനുസരിച്ച് മൂന്നുവര്‍ഷത്തെ നിര്‍ബന്ധിത ബോണ്ട് ചെയ്യണമെന്നാണ് നിര്‍ദേശം. ഇപ്പോള്‍ പഠിക്കുന്നവര്‍ക്ക് പുതിയ നിര്‍ദേശം ബാധകമാവില്ളെങ്കിലും ഇനിമുതല്‍ പി.ജി ചെയ്യുന്നവര്‍ക്ക് ഇത് ബാധകമാവും. മുന്‍ എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്തും അതിന് ശേഷം വന്ന യു.ഡി.എഫ് സര്‍ക്കാറിന്‍െറ ആദ്യകാലത്തും ഇത്തരത്തില്‍ നിര്‍ദേശം വരുകയും ശക്തമായ പ്രതിഷേധങ്ങളെ തുടര്‍ന്ന് ഒഴിവാക്കുകയും ചെയ്തു. ബോണ്ട് വ്യവസ്ഥ തെറ്റിച്ചാല്‍ 50 ലക്ഷം രൂപ പിഴയടയ്ക്കണം. മൂന്നുവര്‍ഷത്തെ ബോണ്ട് സര്‍വിസ് നടപ്പാക്കുന്നതുവഴി പുതിയ നിയമനങ്ങള്‍ തടസ്സപ്പെടുമെന്നും…

നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത അഭിഭാഷക ദമ്പതികള്‍ ഇനി സാക്ഷികളാകും

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ അഭിഭാഷക ദമ്പതികള്‍ സാക്ഷികളാകും. നടിയെ അക്രമിച്ച ശേഷം മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നതുമായി ബന്ധപ്പെട്ട് പ്രതികള്‍ സമീപിച്ച അഭിഭാഷകനും ഭാര്യയുമാണ് കേസില്‍ സാക്ഷികളാകുക. പ്രതികള്‍ അഭിഭാഷകനെ കണ്ട് തെളിവുകള്‍ കൈമാറിയ സമയത്ത് അഭിഭാഷകയായ ഭാര്യയും വീട്ടിലുണ്ടായിരുന്നതിനാലാണ് ഇരുവരും സാക്ഷികളാകാന്‍ സാധ്യത തെളിഞ്ഞത്. അഭിഭാഷകനെ സുനില്‍കുമാര്‍ ഏല്‍പിച്ച മെമ്മറി കാര്‍ഡ് കോടതി മുഖേന പൊലീസ് തിരുവനന്തപുരത്തെ ഫൊറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. നടിയെ ഉപദ്രവിച്ച ശേഷം പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇതിലുണ്ടെന്ന സൂചന ലാബ് അധികൃതര്‍ പൊലീസിന് നല്‍കിയിട്ടുണ്ട്. പരിശോധനാ റിപ്പോര്‍ട്ട് ഔദ്യോഗികമായി ലഭിച്ചാലുടന്‍ അഭിഭാഷക ദമ്പതികളില്‍ നിന്ന് പൊലീസ് മൊഴിയെടുക്കും. അതേസമയം, പൊലീസിന്റെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടും എന്നുറപ്പായതിനാല്‍ ഈ കേസിലെ പ്രതികളില്‍ ആരുടെയും വക്കാലത്ത് ഏറ്റെടുക്കുന്നില്ലെന്ന് അഭിഭാഷകന്‍ പറഞ്ഞു. നടിയെ ആക്രമിച്ചതിന് പിറ്റേന്ന് രാത്രിയാണ് ആലുവയിലെ അഭിഭാഷകനെ സമീപിച്ച് സുനില്‍കുമാര്‍, മണികണ്ഠന്‍, വിജീഷ്…

The cost of a polluted environment: 1.7 million child deaths a year, says WHO

More than one in four deaths of children under five years age can be attributed to unhealthy environments and every year environmental risks like indoor and outdoor air pollution, second-hand smoke, unsafe water, lack of sanitation and inadequate hygiene result in the deaths of 1.7 million children under five years, said two new reports released by the World Health Organization (WHO) on Monday. According to the report, Inheriting a Sustainable World: Atlas on Children’s Health and the Environment, a large portion of the most common causes of death among children…

Sikh man is ‘getting back to normal,’ heartened by support

Kent: Fear, hurt and disbelief weighed on the minds of those who gathered at a Sikh temple on Sunday after the shooting of a Sikh man who said a gunman approached him in his suburban Seattle driveway and told him “go back to your own country.” “Everybody who is part of this community needs to be vigilant,” Satwinder Kaur, a Sikh community leader, said as several hundred people poured into a temple in Renton for worship services about one mile from Friday night’s shooting. “It is scary,” she added. “The…