Jubilant crowd in USA welcomes Capt. Amarinder Singh’s party’s landslide victory in the Punjab Vidhan Sabha Elections

New York: A large crowd of the Indian National Overseas Congress, USA officials, members and supporters welcomed the long-awaited news of Capt. Amarinder Singh’s party’s landslide victory (77/117) in the state elections in Punjab. Led by Harbachan Singh, Secretary-General of INOC, USA, loud chants of “Congress Party Zindabad, and Capt. Amarinder Singh Zindabad,” resonated in the hall where a large gathering had assembled. He congratulated the gathering andannounced”, “Congress party has scored a phenomenal success. The vibrant Congress spirit is fully focused again. There is no stopping now.” Singh, who…

ചിക്കാഗോ മലയാളി അസോസിയേഷന്‍ വനിതാരത്നം 2017 ഏപ്രില്‍ 22 ന്

ചിക്കാഗോ: കഴിഞ്ഞ വര്‍ഷം വളരെ വിജയകരമായി നടത്തപ്പെട്ട വനിതാരത്നം റിയാലിറ്റി ഷോ ഈ വര്‍ഷവും നടത്തുവാന്‍ ചിക്കാഗോ മലയാളി അസോസിയേഷന്‍ തീരുമാനിച്ചു. ‘വനിതാരത്നം 2017’ എന്ന് പേരിട്ടിരിക്കുന്ന ഈ റിയാലിറ്റി ഷോയില്‍ 18 നും 35നും ഇടയ്ക്ക് പ്രായമുള്ള വനിതകള്‍ക്ക് പങ്കെടുക്കാം. തങ്ങളുടെ കഴിവുകള്‍ പ്രകടമാക്കുവാനുള്ള വ്യത്യസ്തമായ റൗണ്ടുകള്‍ ഈ ഷോയിലുണ്ടാകും. കൂടുതല്‍ പ്രൊഫഷണല്‍ ആയ രീതിയില്‍ നടത്തുവാനുദ്ദേശിക്കുന്ന ഈ പരിപാടി ഏപ്രില്‍ 22 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിമുതല്‍ ബെല്‍വുഡിലുള്ള സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍വെച്ച് നടത്തപ്പെടും. വനിതാരത്നം 2017 ന്‍റെ ആങ്കര്‍ നിഷാ എറിക് മാത്യുവും, കോര്‍ഡിനേറ്റര്‍ സിബിള്‍ ഫിലിപ്പും ആണ്. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും മറ്റ് സമ്മാനങ്ങളും ലഭിക്കുന്നതായിരിക്കും. ടാനിയ ബോട്ടിക്കും, എലൈറ്റ് കേറ്ററിംഗുമാണ് സ്പോണ്‍സര്‍മാര്‍. പ്രവാസിചാനലും മഴവില്‍ എഫ്.എം. റേഡിയോയും ആണ് ഈ പരിപാടിയുടെ മീഡിയാ പാര്‍ട്ണര്‍മാര്‍. പങ്കെടുക്കാനാഗ്രഹിക്കുന്ന വനിതകള്‍ ഏപ്രില്‍…

സി.എം.എസ്. കോളജ് കോട്ടയം അലംമ്നൈ അസോസിയേഷന്‍ യു.എസ്.എ. നിലവില്‍ വന്നു

ബര്‍ഗന്‍ഫീല്‍ഡ് (ന്യൂജേഴ്സി): കോട്ടയം സി.എം. എസ് കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഒരു യോഗം ന്യൂജെഴ്സിയിലെ ബര്‍ഗന്‍ഫീല്‍ഡ് സ്വാദ് റെസ്റ്റോറന്‍റില്‍ ചേര്‍ന്ന് സി. എം. എസ്. കോളജ് ‘കോട്ടയം അലംമ്നൈ അസോസിയേഷന്‍ യു.എസ്.എ.’ എന്ന സംഘടനയ്ക്ക് രൂപം കൊടുത്തു. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുവാന്‍ താഴെപ്പറയുന്നവര്‍ ഉള്‍പ്പെട്ട ഒരു അഡ്ഹോക്ക് കമ്മറ്റിയെ ചുമതലപ്പെടുത്തി. പ്രൊഫ. സണ്ണി മാത്യൂസ് (പ്രസിഡന്‍റ്), ഡോ. ബഞ്ചമിന്‍ ജോര്‍ജ്, ഡോ. ഈശോ മാത്യു (വൈസ് പ്രസിഡന്‍റുമാര്‍) ഡോ. കോശി ജോര്‍ജ് (സെക്രട്ടറി) എലിസബത്ത് ചെറിയാന്‍ (ജോയിന്‍റ് സെക്രട്ടറി), ഡോ. ടി.വി. ജോണ്‍ (ട്രഷറര്‍), സേവ്യര്‍ ജോസഫ് (ജോയിന്‍റ് ട്രഷറര്‍), വര്‍ഗീസ് പ്ലാമൂട്ടില്‍ (പബ്ലിക്ക് റിലേഷന്‍സ് കോ ഓര്‍ഡിനേറ്റര്‍), ഡോ. ഏബ്രഹാം ഫിലിപ്പ് (പ്രോജക്റ്റ് കോ ഓര്‍ഡിനേറ്റര്‍), ജേക്കബ് ജോര്‍ജ് (കള്‍ച്ചറല്‍ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍), രാജന്‍ പാലമറ്റം, സൈറാ വര്‍ഗീസ്, ആന്‍സി ഈശോ, രാജന്‍…

ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കും (ബ്‌ളസന്‍ ഹ്യൂസ്റ്റന്‍)

വൈദികന്റെ പീഡനകഥ മാധ്യമങ്ങളില്‍ നിറംവെച്ചും വെയ്ക്കാതെയും നിറഞ്ഞാടുകയാണ്. അത് കത്തോലിക്ക സഭയേയും വൈദിക ലോകത്തേയും തന്നെ നാണം കെടുത്തിയെന്നതാണ് സത്യം. തെറ്റു ചെയ്തുയെന്നു മാത്രമല്ല, അത് മറയ്ക്കാന്‍ അതിനേക്കാള്‍ വലിയ തെറ്റു ചെയ്തുയെന്നതാണ് പോലീസ് അന്വേഷണത്തില്‍ക്കൂടി കണ്ടെത്തിയിരിക്കുന്നത്. ഒരു തെറ്റിനെ മറയ്ക്കാന്‍ ഒരായിരം തെറ്റെന്ന നിലയ്ക്കാണ് അദ്ദേഹം ചെയ്തത്. അത് കത്തോലിക്കാസഭയേയും വൈ ദിക സമൂഹത്തേയും ഒന്നടങ്കം കരിവാരിത്തേച്ചുയെന്നതാണ് സത്യം. അവിവാഹിതരായ വൈദികരെല്ലാവരും സ്ത്രീലംബടന്മാരും വിശുദ്ധ ജീവിതം നയിക്കാത്തവരും തന്തോന്നികളുമാണെന്ന രീതിയി ലേക്കും അവരെയൊക്കെ വി വാഹം കഴിപ്പിക്കണമെന്നുമുള്ള അഭിപ്രായം പലഭാഗത്തു നിന്നും ഉയരുന്നുണ്ട്. വൈദികരെ വിവാഹം കഴിപ്പിക്കാന്‍ അനുവദിക്കാത്ത കത്തോലി ക്കാസഭയെ നിശിതമായി വി മര്‍ശിക്കുന്നുണ്ട് ഒരു വലിയ വിഭാഗം. വൈദികരെ എന്തു കൊണ്ട് വിവാഹം കഴിപ്പിച്ചു കൂടായെന്നതാണ് ഇവര്‍ ചോദിക്കുന്നത്. വിവാഹം കഴിപ്പിച്ചാല്‍ ഇതിനൊക്കെ ഒരു പരിഹാരം കാണാന്‍ കഴിയുമെന്നതാണ് ഇവര്‍ക്ക് പറയാനുള്ളത്. വൈദികരെ…

വായനാനുഭവം; “വാഴ്ത്തപ്പെടാത്ത മുറിവുകള്‍” (പ്രണയകവിതകള്‍): റസീന കെ.

പ്രണയത്തെകുറിച്ച് ആര്‍ക്കാണ് പറഞ്ഞുമടുക്കുക? തീരത്തോടുള്ള തിരയുടെ പ്രണയം പോലെ എഴുതിയാലും തീരത്തെ പിന്നെയും ബാക്കി കിടക്കും, എത്ര പാടിയാലും തീരാതെ, പാടികൊണ്ടിരിക്കാന്‍ ഏറ്റവുംനല്ലതുംപ്രണയ ഗാനങ്ങള്‍തന്നെ. റസീനടീച്ചറുടെ കവിതകളും അങ്ങനെ തന്നെ, കുഞ്ഞു വാക്കുകളില്‍ കുറഞ്ഞ വരികളില്‍ വലിയ ലോകത്തെ ചുരുട്ടിമടക്കിവെക്കുന്നു, പ്രണയാതുരമായ നിറഞ്ഞു കവിഞ്ഞ ഒരു മനസ്സില്‍നിന്നും പൊടിഞ്ഞു വീഴുന്ന വാക്കുകളില്‍ ജീവിതം ഉഴുതു മറിക്കുന്നു, അക്ഷരങ്ങള്‍ വിത്തുകളായും വേരുകളായും, ഇലകളായും പൂക്കളായും, കായകളായും, പടര്‍ന്നു പന്തലിച്ച മരത്തില്‍ നിറയുന്നു, ചിലപ്പോഴൊക്കെ വിരഹത്തിന്റെ വേദനയോടെ പൂക്കള്‍ പൊഴിയുന്നു, എന്നാലും കരുത്തുറ്റ, വേര്‍പെടാന്‍ ആകാത്ത പ്രണയം നിറഞ്ഞുനില്‍ക്കുന്നു. “ഒന്നിനെ അടര്‍ത്താന്‍ തുനിഞ്ഞാല്‍ രണ്ടും മരിച്ചുപോകുന്ന സയാമീസ് ഇരട്ടകളായിരിക്കുന്നു നമ്മുടെ പ്രണയം” ഇങ്ങനെ പ്രണയത്തിന്റെ തീവ്രമായ അടുപ്പം വരികളില്‍ കോരിയിടുന്നു കവിതകള്‍ക്കൊന്നും തന്നെ ശീര്‍ഷകം പോലുമില്ല രണ്ടോ മൂന്നോ വരികള്‍മാത്രം. തുറിച്ച നോട്ടങ്ങളെ കവയത്രി ഇങ്ങനെ കാണുന്നു – “അവര്‍ക്കാര്‍ക്കുമറിയാത്ത…

പ്രൗഢോജ്ജ്വല ചടങ്ങില്‍ ഐഎപിസിയുടെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു; പത്മശ്രീ എച്ച്.ആര്‍ ഷായ്ക്ക് ആദരം

ന്യൂയോര്‍ക്ക്: ഇന്‍ഡോ- അമേരിക്കന്‍ പ്രസ് ക്ലബിന്റെ (ഐഎപിസി) പുതിയ എക്‌സിക്യൂട്ടീവ് കമ്മറ്റി ചുമതലയേറ്റു. മാര്‍ച്ച് നാലിന് ആന്റന്‍സില്‍, കമ്യൂണിറ്റി നേതാക്കളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് പുതിയ നേതൃത്വം ചുമതലയേറ്റത്. പദ്മശ്രീ പുരസ്‌കാര ജേതാവും ടിവി ഏഷ്യ ചെയര്‍മാനും സിഇഒയുമായ എച്ച്.ആര്‍. ഷായെ ചടങ്ങില്‍ ആദരിച്ചു. ദ സൗത്ത് ഏഷ്യന്‍ ടൈംസിന്റെയും ദ ഏഷ്യന്‍ ഇറയുടെയും മാനേജിഗ് എഡിറ്റര്‍ പര്‍വീണ്‍ ചോപ്രയില്‍ നിന്നും ഐഎപിസി പ്രസിഡന്റ് സ്ഥാനം, ദ ഇന്ത്യന്‍ പനോരമയുടെ എഡിറ്ററും പബ്ലിഷറുമായ പ്രഫ. ഇന്ദ്രജിത്ത് എസ്. സലൂജ ഏറ്റെടുത്തു. ചടങ്ങിലെ മുഖ്യാതിഥിയും നസുവാ കൗണ്ടി കംപ്‌ട്രോളറുമായ ജോര്‍ജ് മാര്‍ഗോസ് പുതിയ ഭാരവാഹികള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. കോരസണ്‍ വര്‍ഗീസ് (എക്‌സിക്യൂട്ടീവ് വൈസ്പ്രസിഡന്റ്), ജെയിംസ് കുരീക്കാട്ടില്‍, മിനി നായര്‍, അനില്‍ മാത്യു, ത്രേസ്യാമ്മ നാടാവള്ളിയില്‍ (വൈസ് പ്രസിഡന്റുമാര്‍), ഈപ്പന്‍ ജോര്‍ജ് (ജനറല്‍ സെക്രട്ടറി), തമ്പാനൂര്‍ മോഹനന്‍,…

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയ് നഴ്‌സിംഗ് സെമിനാര്‍ വിജയകരം

ഷിക്കാഗോ: ഇക്കഴിഞ്ഞ മാര്‍ച്ച് പതിനൊന്നാം തീയതി മൗണ്ട് പ്രോസ്‌പെക്ടസിലുള്ള ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഹാളില്‍ വച്ചു ഐ.എന്‍.എ.ഐ നഴ്‌സിംഗ് പ്രാക്ടീസിന്റെ നിയമ, ധാര്‍മ്മിക വശങ്ങളെക്കുറിച്ച് സെമിനാര്‍ നടത്തി. മുപ്പതോളം നഴ്‌സുമാരും, കൂടാതെ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളും പങ്കെടുത്ത സെമിനാറില്‍ വിഷയത്തെ ആസ്പദമാക്കി ക്ലാസ് എടുത്തത് മെഡിക്കല്‍ പ്രാക്ടീസില്‍ ഉപരിപഠനവും നിയമപഠനവും നടത്തുന്ന ഡോ. പീറ്റര്‍ മക്കൂള്‍ ആയിരുന്നു. ക്ലാസില്‍ പങ്കെടുത്തവരുടെ ചോദ്യങ്ങള്‍ക്ക് വളരെ രസകരമായ രീതിയില്‍ വിഷയം വിശദീകരിച്ചുകൊടുക്കുന്നതില്‍ ഡോ. മക്കൂള്‍ വൈദഗ്ധ്യം പുലര്‍ത്തി. ഐ.എന്‍.എ.ഐ നേതൃത്വം സെമിനാറിന്റെ വിജയത്തിനായി കൂട്ടായ പ്രവര്‍ത്തനം കാഴ്ചവെച്ചു. സെമിനാറിനു സ്വാഗതം ആശംസിച്ചത് പ്രസിഡന്റ് ബീന വള്ളിക്കളം ആണ്. ഇതുപോലുള്ള സെമിനാറുകള്‍ വരുന്ന മാസങ്ങളിലും നടത്തുമെന്നും, അക്കാഡമിക് കലണ്ടര്‍ പ്രസിദ്ധീകരിക്കുമെന്നും ബീന വള്ളിക്കളം പറഞ്ഞു. ഐ.എന്‍.എ എഡ്യൂക്കേഷന്‍ ചെയര്‍ സൂസന്‍ മാത്യു പ്രഭാഷകന്‍ ഡോ. മക്കൂളിനെ സദസ്യര്‍ക്ക് പരിചയപ്പെടുത്തി. വൈസ് പ്രസിഡന്റ് റാണി…

ഫിലാഡല്‍ഫിയ എക്യൂമെനിക്കല്‍ വനിതാഫോറം അഖില ലോക പ്രാര്‍ത്ഥനാദിനം ആചരിച്ചു

ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയ എക്യൂമെനിക്കല്‍ പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍, വനിതാ ഫോറത്തിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നാലാം തീയതി അഖില ലോക പ്രാര്‍ത്ഥനാദിനം സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വച്ചു ആചരിച്ചു. ഫിലിപ്പീന്‍സ് എന്ന രാജ്യത്തെ കേന്ദ്രീകരിച്ച് നടന്ന പൊതു പരിപാടിയുടെ പ്രാരംഭമായി “Mabubay from the Philippines’ എന്ന പരിപാടി വളരെ ശ്രദ്ധയാകര്‍ഷിച്ചു. ഫാ. സജി മുക്കാട്ട് (കോ ചെയര്‍മാന്‍ ഇ.എഫ്.ഐ.സി.പി) സ്വാഗതം ആശംസിച്ചു. നിര്‍മ്മല ഏബ്രഹാമിന്റെ ഫിലിപ്പീന്‍സിനെക്കുറിച്ചുള്ള അവതരണം ഏറെ വിജ്ഞാനപ്രദമായിരുന്നു. “ഫിലിപ്പീന്‍സിലെ സ്ത്രീകള്‍” എന്ന ആത്മഭാഷണം വളരെ ഹൃദയസ്പര്‍ശിയായി. ഷെര്‍ലി ചാവറ, മെറില്‍ സാജന്‍, അനോക സൂസന്‍ റോയി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. “ഞാന്‍ നിങ്ങളോട് അന്യായം പ്രവര്‍ത്തിച്ചുവോ?” എന്ന വേദവാക്യത്തെ ആസ്പദമാക്കി ഭക്തിരസ പ്രദാനമായ സിസ്റ്റര്‍ ജോസ്‌ലിന്‍ എം.ഡി നടത്തിയ പ്രഭാഷണം പരിപാടിയെ ഉത്കൃഷ്ടമാക്കി. ചിന്താവിഷയത്തെ ആസ്പദമാക്കി ആനി മാത്യുവും സംഘവും അവതരിപ്പിച്ച സ്കിറ്റ്…

സൗമ്യ-ജിഷ-ഭാവന-ഷാജി; പെണ്‍കുട്ടികളുടെ ജീവന് വിലകല്പിക്കാത്ത കേരളത്തിലെ കാപാലികര്‍; അവര്‍ക്ക് സം‌രക്ഷകരായി പോലിസും രാഷ്ട്രീയക്കാരും

കൊച്ചി: എന്തിനാണ് പോലീസ് കേരളത്തില്‍ – സംസ്ഥാനത്തെ എല്ലാ പൗരന്മാര്‍ക്കും സംരക്ഷണം നല്‍കേണ്ട പോലീസ് ഇന്ന് ഒത്തുതീര്‍പ്പുകളുടെയും രാഷ്ട്രീയക്കാരുടെയും ചട്ടുകമായി മാറിയിരിക്കുകയാണ്. അടുത്തിടെ തുടര്‍ച്ചയായി നാലു പെണ്‍കുട്ടികള്‍ കൊല്ലപെട്ടപ്പോഴെല്ലാം പോലീസിന്റെ കഴിവുകേട് കേരളം കണ്ടതാണ്. പലപ്പോഴും ഇത് ആത്മഹത്യയെന്ന് ആദ്യം ഏഴുതിതള്ളുകയാണ് പോലീസ് ചെയ്തത്. പിന്നീട് മാധ്യമങ്ങളുടെയും സമൂഹമാധ്യമങ്ങളുടെയും ഇടപെടലാണ് തുടര്‍ അന്വേഷണത്തിനെങ്കിലും പോലീസിനെ പ്രേരിപ്പിച്ചത്. കഴിഞ്ഞ ഏപ്രിലില്‍ എല്ലാവരെയും ഞെട്ടിച്ച് പുറത്തു വന്ന കൊലപാതകമാണ് പെരുമ്പാവൂരിലെ ജിഷ വധം. അന്വേഷണങ്ങളും ശാസ്ത്രീയ നിരീക്ഷണങ്ങളും ഉള്‍പെടെ നിരവധി നടന്നു. അന്വേഷണ സംഘങ്ങള്‍ മാറി വന്നു. ഏറെ പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കുമൊടുവില്‍ അസം സ്വദേശിയും പെരുമ്പാവൂരിലെ ഒരു കമ്പനി ജീവനക്കാരനുമായ അമീറുള്‍ ഇസ്ലാം എന്ന ഒരാളെ കുറ്റക്കാരനായി കണ്ടെത്തി പോലീസ് കേസ് അവസാനിപ്പിച്ചു. ഇയാള്‍ വിചാരണത്തടവുകാരനായി ജയിലില്‍ കഴിയുകയാണ്. ഇയാളാണോ യഥാര്‍ഥ പ്രതി എന്നതില്‍ പലരും സംശയം പ്രകടിപ്പിക്കുന്നു. ഇതിനു…

കൊല്ലം ഫാത്തിമാ മാതാ കോളേജില്‍ വിദ്യാര്‍ത്ഥിനികള്‍ ലെഗിന്‍സ് ധരിക്കുന്നതിനു വിലക്ക്; സമരവുമായി വിദ്യാര്‍ത്ഥികള്‍

കൊല്ലം: കൊല്ലം രൂപതയുടെ കീഴിലുള്ള ഫാത്തിമ മാതാ കോളജിലെ വിദ്യാര്‍ത്ഥിനികള്‍ ലെഗ്ഗിന്‍സ് ധരിക്കരുതെന്ന് മാനേജ്മെന്റ്, ആണും പെണ്ണും ഒന്നിച്ചിരിക്കുന്നതിനും കോളജ് അധികൃതര്‍ വിലക്ക് കല്‍പ്പിച്ചു. മനേജ്‌മെന്റിന്റെ ഇത്തരം വിദ്യാര്‍ഥിവിരുദ്ധ നടപടികള്‍ക്കെതിരെ കോളജിലെ വിദ്യാര്‍ഥികള്‍ ഒന്നടങ്കം സമരത്തിനിറങ്ങി. ലിംഗ വിവേചനത്തിനും, വിദ്യാര്‍ത്ഥിനികളുടെ വസ്ത്രധാരണ രീതിയിലെ നിയന്ത്രണങ്ങള്‍ക്കുമെതിരെ കൊല്ലം ഫാത്തിമ മാതാ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ ഇന്നലെയാണ് സമരം ആരംഭിച്ചത്. ക്യംപസില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്നതും പെണ്‍കുട്ടികള്‍ ലെഗ്ഗിന്‍സ് ഉള്‍പെടെയുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതിലും കോളേജില്‍ വിലക്കുണ്ടെന്നും സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഒഴിവ് സമയങ്ങളില്‍ വിദ്യാര്‍ത്ഥിനികള്‍ അവര്‍ക്ക് മാത്രമായി അനുവദിച്ച് നല്‍കിയിട്ടുള്ള സ്ഥലത്തെ ഇരിക്കാവു. ലഗിന്‍സ് ധരിക്കാന്‍ പാടില്ല, ഏത് വസ്ത്രമാണെങ്കിലും ഷാള്‍ ധരിച്ചിരിക്കണം, ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തടുത്ത് ഇരിക്കാന്‍ പാടില്ല, ഇങ്ങനെ നീളുന്നു കൊല്ലം ഫാത്തിമാ മാതാ കോളേജിലെ നിയന്ത്രണങ്ങള്‍. വസ്ത്രധാരണ രീതിയുടെ പേരില്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നതും, ഇന്റേണല്‍ എക്സാമുകളുടെ…