കൊടുങ്ങല്ലൂര്‍ ഭരണിക്ക്​ കോമരങ്ങള്‍ എത്തിത്തുടങ്ങി

കൊടുങ്ങല്ലൂര്‍: പള്ളിവാള്‍ കൈയിലേന്തി കോമരങ്ങള്‍ കൊടുങ്ങല്ലൂര്‍ ശ്രീകുരുംബക്കാവിലേക്ക് എത്തിത്തുടങ്ങി. 29ന് കാവുതീണ്ടല്‍ കഴിയുന്നതുവരെ ഭക്തസംഘങ്ങള്‍ എത്തും. രണ്ട് ലക്ഷം പേര്‍ക്ക് അന്നമൂട്ടുന്ന അന്നദാന യജ്ഞത്തിന് ക്ഷേത്രാങ്കണത്തില്‍ തുടക്കമായി.

മിഷേലിന്റെ മരണം; ബോട്ടില്‍ കടത്തിക്കൊണ്ടുപോയി അപായപ്പെടുത്തിയതാണോ എന്ന സംശയത്തില്‍ ക്രൈം ബ്രാഞ്ച്

കൊച്ചി: സിഎ വിദ്യാര്‍ഥിനി മിഷേലിനെ ബോട്ടില്‍ കടത്തിക്കൊണ്ടുപോയി അപായപ്പെടുത്തിയതാകാനുള്ള സാധ്യത ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കും. ഇതിന്റെ ഭാഗമായി, സ്വകാര്യ സര്‍വീസ് നടത്തുന്ന ബോട്ടുടമകളെയും ബോട്ടുകളിലെ ജീവനക്കാരെയും ചോദ്യം ചെയ്യും. മിഷേലിനെ കാണാതായ ദിവസം സന്ധ്യക്ക് ശേഷം എറണാകുളം, ഹൈക്കോടതി ജെട്ടികള്‍ക്ക് സമീപം കായലിലുണ്ടായിരുന്ന ബോട്ടുകളുമായി ബന്ധപ്പെട്ടാണ് ക്രൈംബ്രാഞ്ചിന്റെ പരിശോധന. മകളെ ബോട്ട് മാര്‍ഗം കടത്തിക്കൊണ്ടുപോയ ശേഷം അപായപ്പെടുത്തിയതാകാമെന്ന് പിതാവ് ഷാജി അന്വേഷണ സംഘത്തിന് മുന്‍പില്‍ സംശയമുന്നയിച്ച സാഹചര്യത്തിലാണ് ആ സാധ്യത കൂടി പരിശോധിക്കാന്‍ തീരുമാനിച്ചത്. ഹൈക്കോടതി ജംക്ഷനില്‍നിന്ന് ലഭിച്ച സിസിടിവി ദൃശ്യത്തിലെ പെണ്‍കുട്ടി മിഷേല്‍ ആണെന്ന് കരുതുന്നില്ലെന്ന് ഷാജി ക്രൈംബ്രാഞ്ചിനെ അറിയിച്ചു. രണ്ടാംഘട്ട മൊഴിയെടുപ്പിലാണ് പുതിയ സംശയങ്ങള്‍ പിതാവ് ഉന്നയിച്ചത്. മിഷേലിനെ കാണാതായ ദിവസം കൊച്ചിക്കായലില്‍ വിദേശ വിനോദ സഞ്ചാരികളുമായി ഉല്ലാസക്കപ്പല്‍ എത്തിയിരുന്നുവെന്നും ഇത്തരം കപ്പലിലേക്ക് പെണ്‍കുട്ടികളെ ബോട്ടില്‍ എത്തിച്ചുകൊടുക്കുന്ന സംഘം കൊച്ചി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ടെന്ന സംശയമാണു…

യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വാര്‍ഷിക ധ്യാനം നടന്നു

ന്യൂയോര്‍ക്ക്: ആണ്ടുതോറും വലിയ നോമ്പില്‍ നടത്താറുള്ള ധ്യാനയോഗം സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മാര്‍ച്ച് 25-നു ശനിയാഴ്ച ഭംഗിയായി നടന്നു. റവ.ഫാ. ജോബ്‌സണ്‍ കോട്ടപ്പുറം ധ്യാനത്തിനു നേതൃത്വം കൊടുത്തു. ദൈവവുമായുള്ള പൂര്‍ണ്ണ സംസര്‍ഗ്ഗത്തില്‍ വരണമെങ്കില്‍ നോമ്പിന്റെ അനുഭവത്തില്‍ക്കൂടി കടന്നു പോകണമെന്ന് അച്ചന്‍ ഓര്‍മ്മിപ്പിച്ചു. ശരിയായ അനുഗ്രഹം മനുഷ്യരെ മാനസാന്തരത്തിലേക്ക് നടത്തും. യാത്രയ്ക്കിടയില്‍ ശരിയായ മാര്‍ഗ്ഗം തെറ്റാന്‍ പാടില്ല. ദൈവരാജ്യം സമീപിച്ചിരിക്കയാല്‍ മാനസാന്തരപ്പെടുവിന്‍ എന്ന സന്ദേശവും അച്ചന്‍ അനുസ്മരിപ്പിച്ചു. ധാരാളം പേര്‍ ധ്യാനത്തില്‍ സംബന്ധിക്കുകയും വി. കുമ്പസാരം നടത്തുകയും ചെയ്തു. ഇടവക വികാരി വെരി റവ. ചെറിയാന്‍ നീലാങ്കല്‍ കോര്‍എപ്പിസ്‌കോപ്പ പരിപാടികള്‍ നിയന്ത്രിച്ചു.

ഷിക്കാഗോ സിറോ മലബാര്‍ യുവജനങ്ങളുടെ ജീവകാരുണ്യ പ്രവര്‍ത്തനം ശ്രദ്ധേയമായി

ഷിക്കാഗോ: ‘ഇയര്‍ ഓഫ് യൂത്ത്’ ആഘോഷങ്ങളുടെ ഭാഗമായി സെന്റ് തോമസ് സിറോ മലബാര്‍ കത്തീഡ്രലിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ മാര്‍ച്ച് 18 ശനിയാഴ്ച ഡൗണ്‍ടൗണ്‍ ഷിക്കാഗോയിലുള്ള നിര്‍ധനരും ഭവനരഹിതരുമായവര്‍ക്ക് ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്തു. ഏമി തലയ്ക്കന്‍, അലിഷാ റാത്തപ്പിള്ളില്‍, വിപിന്‍ ഡൊമിനിക്, കുര്യന്‍ ജോയി എന്നിവരുടെ നേതൃത്വത്തില്‍ 35 യൂത്ത് വോളന്റിയേഴ്‌സ് ഒത്തുചേര്‍ന്നാണ് ഈ ജീവകാരുണ്യപ്രവര്‍ത്തനം നടത്തിയത്. ഇതിനായി സാധന സാമഗ്രികള്‍ വാങ്ങുന്നതിനായി വെബ്‌സൈറ്റിലൂടെ 750 ഡോളര്‍ സമാഹരിക്കാന്‍ കഴിഞ്ഞു. ശനിയാഴ്ച രാവിലെ 120 പേര്‍ക്കുള്ള ഭക്ഷണപ്പൊതികളുമായി ഡൗണ്‍ ടൗണിലെത്തി പാവങ്ങള്‍ക്ക് വിതരണം ചെയ്തു. ശേഷിച്ച ഭക്ഷണപ്പൊതികള്‍ ഭവനരഹിതരുടെ ആശ്രയ കേന്ദ്രമായ ‘കവനെന്റ് ഹൗസില്‍ ഏല്പിച്ചു. ഈ സമ്പന്നരാജ്യത്തും വീടും ഭക്ഷണവുമില്ലാതെ വിഷമിക്കുന്ന ഒരു സമൂഹം നിലവിലുണ്ടെന്നും ഇവര്‍ക്ക് തങ്ങളുടെ സഹായം ആവശ്യമാണെന്നും ഈ കൗമാരക്കാര്‍ കണ്ടു മനസ്സിലാക്കി. സ്വന്തം കൈകള്‍ കൊണ്ട് ദാനം നല്‍കി ദാനശീലം…

റോക്‌ലാന്റ് ക്‌നാനായ മിഷന്റെ ഫണ്ട് റെയ്സിംഗ് കിക്ക് ഓഫ് മാര്‍ ജേക്കബ് അങ്ങാടിയത്ത് ഉത്ഘാടനം ചെയ്തു

ന്യൂയോര്‍ക്ക് : വെസ്റ്റ്‌ചെസ്റ്റര്‍ റോക്ക്‌ലാന്‍ഡ് മിഷനുകള്‍ പുതിയതായി വാങ്ങാന്‍ ആഗ്രഹിക്കുന്ന ദേവാലയത്തിന്റെ ഫണ്ട് റെയ്സിംഗ് കിക്ക് ഓഫ് മാർ ജേക്കബ് അങ്ങാടിയത്ത് നിര്‍വഹിച്ചു. മിഷന്‍ ഡയറക്ടര്‍ ഫാദര്‍ ജോസ് ആദോപ്പിള്ളി തന്റെ ഒരു മാസത്തെ ശമ്പളം പിതാവിനെ ഏല്പിച്ചുകൊണ്ടു ഫണ്ട് റെയ്സിംഗിന് തുടക്കം കുറിച്ചു . തുടര്‍ന്ന് മെഗാ സ്‌പോണ്‍സേര്‍സ് ഗ്രാന്‍ഡ് സ്‌പോണ്‍സേര്‍സ്, സ്‌പോണ്‍സേര്‍സ്, ഉള്‍പ്പെടെ 60 കുടംബങ്ങളില്‍ നിന്നായി 175000 ഡോളര്‍ ആദ്യ ദിവസം തന്നെ സമാഹരിച്ചു. ഒരു ദേവാലയം നേടാനുള്ള പരിശ്രമത്തില്‍ ചെറുപ്പക്കാരായ കുടുംബങ്ങളുടെ സഹകരണം തന്നെ അത്ഭുതപെടുത്തിയെന്നു ബിഷപ്പ്പറഞ്ഞു. കൂടാതെ ഇതെല്ലാം ബഹുമാനപെട്ട ആദോപ്പിള്ളി അച്ചന്റെ നേതൃത്വത്തിന്റെയും കൂട്ടായ പ്രാര്‍ത്ഥനയുടെയും ഫലമാണെന്നു ബിഷപ്പ് ചൂണ്ടിക്കാട്ടി. 2017-ല്‍ തന്നെ ദേവാലയം വാങ്ങാന്‍ കഴിമെന്നു മിഷന്‍ ഡയറക്ടര്‍ ഫാ. ജോസ് ആദോപ്പിള്ളി പറഞ്ഞു . മരിയന്‍ ഷ്രൈന്‍ ഡയറക്ടര്‍ ഫാ. ജിം ആശംസകള്‍ നേര്‍ന്നു. മാര്‍ച്ച്…

റോക്‌ലാന്റ് സെന്റ് മേരീസില്‍ ഫാ. ജോസ് മുളങ്ങാട്ടില്‍ നയിക്കുന്ന ധ്യാനം 7,8,9 തീയതികളില്‍

ന്യൂയോര്‍ക്ക്: പ്രശസ്ത വാഗ്മിയും ധ്യാനഗുരുവുമായ ഫാ. ജോസ് മുളങ്ങാട്ടില്‍ എം.സി.ബി.എസ്. നയിക്കുന്ന നോമ്പുകാല നവീകരണ ധ്യാനം ഏപ്രില്‍ 7, 8, 9 തീയതികളില്‍ റോക്‌ലാന്റ് സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ചില്‍ നടത്തും. (സെന്റ് ബോണിഫസ് ചര്‍ച്ച്, 5 വില്ലോ ട്രീ റോഡ്, വെസ്ലി ഹില്‍സ്, ന്യൂയോര്‍ക്ക് 10952). വി. കുര്‍ബാനയും വചന പ്രഘോഷണവും: ഏപ്രില്‍ 7 വെള്ളി വൈകിട്ട് 5:30 മുതല്‍ 9 വരെ. ഏപ്രില്‍ 8 ശനി, രാവിലെ 9 മുതല്‍ 4 വരെ ഏപ്രില്‍ 9 ഞായര്‍ രാവിലെ 11 മുതല്‍ 5 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക്: വികാരി ഫാ. തദ്ദേവൂസ് അരവിന്ദത്ത് (845) 354-7307, റോയ് ജോസഫ് (914) 419-2017, ഷാജി ജോസഫ് (917) 660-0381.  

വാര്‍ഷിക ധ്യാനവും നാല്പതു മണിക്കൂര്‍ ആരാധനയും

മയാമി: നോമ്പുകാലം ഓരോ ക്രൈസ്തവന്റേയും ജീവിത പരിവര്‍ത്തനത്തിനും, അനുതാപത്തിനുമുള്ള സമയമാണ്. ഈസ്റ്ററിന്റെ ഒരുക്കത്തിനായി ആത്മീയമായി നവീകരിക്കപ്പെടുന്നതിനായി കോറല്‍സ്പ്രിംഗ് ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് ഫൊറോനാ ദേവാലയത്തില്‍ സുപ്രസിദ്ധ ബൈബിള്‍ പണ്ഡിതന്‍ റവ.ഡോ. ജോസഫ് പാംപ്ലാനി മാര്‍ച്ച് 31, ഏപ്രില്‍ 1, 2 തീയതികളില്‍ വാര്‍ഷിക ധ്യാനം നയിക്കുന്നു. വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച് 9 മണിക്ക് സമാപിക്കും. ഏപ്രില്‍ 1-ന് ശനിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരേയും, ഞായറാഴ്ച രാവിലെ 8.30-ന് ആരംഭിച്ച് വൈകുന്നേരം 5 മണിക്ക് ധ്യാനം സമാപിക്കും. ഏപ്രില്‍ 6,7 തീയതികളില്‍ ആരോഗ്യമാതാ ദേവാലയത്തില്‍ ആദ്യമായി നാല്‍പ്പതു മണിക്കൂര്‍ ആരാധന നടത്തപ്പെടുന്നു. ഏപ്രില്‍ ആറാം തീയതി വ്യാഴാഴ്ച രാവിലെ 6 മണിക്ക് ആരംഭിക്കുന്ന ആരാധന ഇടമുറിയാതെ വെള്ളിയാഴ്ച വൈകുന്നേരം ഒമ്പതു മണിക്ക് സമാപിക്കും. വ്യാഴാഴ്ച…

കേരളാ ഹിന്ദൂസ് ഓഫ് ഇന്ത്യാന രൂപീകരിച്ചു

ഷിക്കാഗോ: ഇന്ത്യാനപൊലിസിലും സമീപ പ്രദേശങ്ങളിലുമുള്ള ഹൈന്ദവ കുടുംബങ്ങള്‍ സംയുക്തമായി കേരളാ ഹിന്ദൂസ് ഓഫ് ഇന്ത്യാന എന്ന സംഘടനയ്ക്ക് രൂപം നല്‍കി. ഇന്ത്യാനപൊലിസിലെ ഹൈന്ദവ ക്ഷേത്രാങ്കണത്തില്‍ വച്ചു നടന്ന സമ്മേളനത്തില്‍ ക്ഷേത്രം മുന്‍ പ്രസിഡന്റും, ക്ഷേത്ര നിര്‍മ്മാണത്തിനുവേണ്ടി വളരെയധികം പ്രവര്‍ത്തിക്കുകയും ചെയ്ത ബാബു അമ്പാട്ട് അധ്യക്ഷത വഹിച്ചു. സംഘടനയുടെ ഔപചാരികമായ ഉദ്ഘാടനം കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ നിര്‍വഹിച്ചു. സനാതന ധര്‍മ്മത്തിന്റെ സംരക്ഷണവും പ്രചാരണവും ലക്ഷ്യമിട്ട് വടക്കേ അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന കെ.എച്ച്.എന്‍.എയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുകയും അവര്‍ നേതൃത്വം നല്‍കുന്ന ഹൈന്ദവ സമ്മേളനങ്ങള്‍ വിജയിപ്പിക്കുകയും ചെയ്യുക എന്നത് സംഘടനയുടെ മുഖ്യ പ്രവര്‍ത്തനങ്ങളായിരിക്കുമെന്നു സമ്മേളനത്തില്‍ തീരുമാനിച്ചു. അമേരിക്കയില്‍ വളരുന്ന തലമുറയില്‍ മാതൃരാജ്യത്തോടുള്ള കൂറും, പൂര്‍വ്വികരോടുള്ള ആദരവും വളര്‍ത്തിയെടുക്കുകയും, അമേരിക്കന്‍ വിദ്യാഭ്യാസത്തിലെ വൈജ്ഞാനിക ശാക്തീകരണത്തോടൊപ്പം തന്നെ വൈകാരികതയും വളര്‍ത്തിയെടുത്താല്‍ മാത്രമേ യുവതലമുറയില്‍ ആത്മവിശ്വാസം ഉണ്ടാക്കാന്‍ കഴിയുകയുള്ളുവെന്ന് ഉദ്ഘാടന…

ആപ്പിനെ ഞെട്ടിച്ച്​ എം.എല്‍.എ ബിജെ‌പിയില്‍

ന്യുഡൽഹി: രാജ്യതലസ്ഥാനത്തെ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തമാസം നടക്കാനിരിക്കെ ആം ആദ്മി പാര്‍ട്ടി എം.എല്‍.എ വേദ് പ്രകാശ് പാര്‍ട്ടി അംഗത്വം രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നു. 2015 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ എ.പി.പിക്ക് കഴിഞ്ഞില്ലെന്ന് ആരോപിച്ചാണ് രാജി. തന്റെ മണ്ഡലത്തില്‍ രണ്ട് വര്‍ഷമായി വികസന പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ആം ആദ്മി പാര്‍ട്ടിയിലെ 35 എം.എല്‍.എമാരും നിരാശരാണ്. എം.എല്‍.എ സ്ഥാനവും എല്ലാ ഔദ്യോഗിക പദവികളും രാജിവെക്കുമെന്നും നിയമസഭാ സ്പീക്കര്‍ക്ക് ഉടന്‍ രാജിക്കത്ത് സമര്‍പ്പിക്കുമെന്നും വേദ് പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ മനോജ് തിവാരിയുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വം അംഗീകരിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതിനാലാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കുള്ള തിരഞ്ഞെടുപ്പ് തൊട്ടടുത്ത് നില്‍ക്കവെയുള്ള എം.എല്‍.എയുടെ രാജി ആം ആദ്മി പാര്‍ട്ടിക്കും ഡല്‍ഹി…

കെ.കെ. വറുഗീസ് നിര്യാതനായി

ന്യൂയോര്‍ക്ക്: ഫ്ലോറിഡ പെംബ്രൂക്ക് നിവാസിയും ഹോളിവുഡ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗവുമായ കുര്യന്‍ വറുഗീസിന്റെ പിതാവ് കെ. കെ. വറുഗീസ് (കുട്ടപ്പന്‍ 90 വയസ് ) മാര്‍ച്ച് 27 നു രാവിലെ 9 മണിക്ക് സൗത്ത് പാമ്പാടിയില്‍ നിര്യാതനായി. മണര്‍കാട് ഈരാച്ചേരിയില്‍ കുടുംബാംഗമായ ഏലിയാമ്മ (തങ്കമ്മ) ആണ് ഭാര്യ. ശുശ്രൂഷകളും ശവസംസ്കാരവും തെക്കന്‍ പാമ്പാടി സെന്റ് തോമസ് ഓര്‍ത്തോഡക്‌സ് പള്ളിയില്‍ മാര്‍ച്ച് 27 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് നടക്കുന്നതാണ്. മക്കള്‍: ജോയ്‌സ്, കുരിയന്‍ (ബിജു യു.എഎസ്.എ), തോമസ് (സൗദി അറേബ്യ). മരുമക്കള്‍: പൊന്നമ്മ, മിനി കൊച്ചുമക്കള്‍: ഫില്‍, ഹെലന്‍, ജോര്‍ജി, ജോബിന്‍, ജോയല്‍, ക്രിസ്റ്റി കൂടുതല്‍ വിവരങ്ങള്‍ക്ക്: ഇന്ത്യ 0481 250 4144, 754 802 6622 (USA )