42 വയസുകാരന്​ അര്‍ബുദം, മൊബൈല്‍ ഫോണ്‍ ടവറി​ന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന്​ സുപ്രീം കോടതി

ന്യൂഡല്‍ഹി: മൊബൈല്‍ ടവറില്‍ നിന്നുള്ള വികിരണമേറ്റ് 42 വയസുകാരന് അര്‍ബുദ രോഗമുണ്ടായെന്ന പരാതിയെ തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ ടവറിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. ഗ്വാളിയറിലെ ദാല്‍ബസാര്‍ മേഖലയിലെ ഒരു വീട്ടുവേലക്കാരന്‍ നല്‍കിയ പരാതിയിലാണ് ബി.എസ്.എന്‍.എല്‍ മൊബൈല്‍ ടവര്‍ പ്രവര്‍ത്തനം നിര്‍ത്താന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. കഴിഞ്ഞ വര്‍ഷമാണ് ഹരീഷ് ചന്ദ് തിവാരി എന്ന വീട്ടുവേലക്കാരന്‍ മൊബൈല്‍ ടവര്‍ തനിക്ക് കാന്‍സറുണ്ടാക്കിയെന്ന പരാതിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. താന്‍ വേല ചെയ്യുന്ന വീടിന്റെ 50 മീറ്റര്‍ അകലത്തിലുള്ള അയല്‍വാസിയുടെ മേല്‍ക്കൂരയില്‍ സ്ഥാപിച്ച മൊബൈല്‍ ടവറില്‍ നിന്ന് വികിരണമേറ്റാണ് താന്‍ കാന്‍സര്‍ ബാധിതനായതെന്ന് തിവാരി ബോധിപ്പിച്ചു. 2002ല്‍ നിയമവിരുദ്ധമായി സ്ഥാപിച്ച മൊബൈല്‍ ടവറില്‍ നിന്ന് കഴിഞ്ഞ 14 വര്‍ഷമായി 24 മണിക്കൂറും വികിരണമേറ്റ് താന്‍ കാന്‍സര്‍ ബാധിതനായി മാറിയെന്ന് പരാതിയില്‍ തിവാരി ബോധിപ്പിച്ചിരുന്നു. പരാതിക്കാരന് കാന്‍സറുണ്ടാക്കിയെന്ന് പറയുന്ന…

“അനുഭവതീരങ്ങളില്‍”- തിരമാലകള്‍ (ഡോ. നന്ദകുമാര്‍ ചാണയില്‍)

മൂന്നു ദശകത്തിലധികം ന്യൂയോര്‍ക്കിലെ സര്‍ഗ്ഗവേദിയിലേയും ഒരു ദശകത്തോളമായി വിചാരവേദിയിലേയും ഒരു നിറസ്സാന്നിദ്ധ്യമാണ് ശ്രീമാന്‍ ജോണ്‍ വേറ്റം. വെറുതെ വന്ന് വല്ലതും പറഞ്ഞുപോകലല്ല അദ്ദേഹത്തിന്റെ രീതി. ചര്‍ച്ചാവിഷയം സസൂക്ഷ്മം പഠിച്ച് കാടുകയറാതെ പ്രമേയത്തോട് നീതിപുലര്‍ത്തികൊണ്ട് മിക്കവാറുമെഴുതി തയ്യാറാക്കിയുള്ള പ്രസംഗക്കുറിപ്പുമായാണ് ഇദ്ദേഹം ഈ വേദികളില്‍ ഹാജരാവുക. ഇക്കാര്യത്തില്‍ സമാനത പുലര്‍ത്തുന്നത് കൊണ്ടാവാം ഞങ്ങള്‍ പരസ്പര ബഹുമാനമുള്ള സുഹൃത്തുക്കളായത്. ഇദ്ദേഹം ഒരു നടനും, നാടക സംവിധായകനും, ഗാനരചയിതാവുമാണെന്ന് “അനുഭവതീരങ്ങളില്‍” എന്ന കൃതി വായിക്കാന്‍ തുടങ്ങിയപ്പോഴാണ് എനിക്ക് മനസ്സിലായത്. ജയകേരളം, മംഗളോദയം എന്നീ പ്രസിദ്ധീകരണങ്ങളില്‍ ഇദ്ദേഹത്തിന്റെ കൃതികള്‍ അച്ചടിച്ചുവന്നിട്ടുണ്ട്. അഭിനയത്തിനും ചെറുകഥാരചനക്കും സമ്മാനങ്ങള്‍ നേടിയ ഒരു വ്യക്തിയാണ് ശ്രീ വേറ്റം. കൂടാതെ സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം അംഗവുമാണ്. “അനുഭവതീരങ്ങളില്‍” എന്ന കൃതിയില്‍ ശ്രീ. വേറ്റം തന്റെ ജീവിതയാത്രക്കിടയില്‍ കണ്ടതും കേട്ടതും അനുഭവങ്ങളിലൂടെ ഉള്‍ക്കൊണ്ടതുമായ പല വസ്തുതകളുമാണ് തികഞ്ഞ യാഥാര്‍ത്ഥ്യബോധത്തോടും ആത്മാര്‍ത്ഥതയോടും, നേരും നെറിയോടും…

നന്തന്‍കോട് കൂട്ടക്കൊല: കാഡല്‍ ജീന്‍സ​ന്റെ മനോരോഗം അഭിനയം, തന്നെ അവഗണിച്ചതിലുള്ള രോഷം കൊലയിലെത്തിച്ചു

തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊല പ്രതി കാഡല്‍ ജീന്‍സണ്‍ രാജ (29) ആസൂത്രിതമായി നടത്തിയതാണെന്ന് പൊലീസ് കോടതിയില്‍. ആഭിചാരകര്‍മങ്ങളുടെ ഭാഗമായാണ് താന്‍ കൃത്യം നടത്തിയതെന്ന ആദ്യമൊഴി കളവാണെന്നും കൊല്ലണമെന്ന ഗൂഢോദ്ദേശ്യത്തോടെ ആസൂത്രിതമായി നടത്തിയ നീക്കമാണ് കൊലയില്‍ കലാശിച്ചതെന്നും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോർട്ടില്‍ പറയുന്നു. നാലുപേരെ കൊന്നതില്‍ പ്രതി ആനന്ദിച്ചുവെന്നും മനോരോഗവിദഗ്ദ്ധന്റെ സാന്നിധ്യത്തില്‍ നടത്തിയ ചോദ്യംചെയ്യലില്‍ വ്യക്തമായി. അടിക്കടി പരസ്പരവിരുദ്ധമായി പറയുന്നത് ചോദ്യം ചെയ്യല്‍ സംഘത്തെ കുഴക്കിയിരുന്നു. 15 വര്‍ഷമായി താന്‍ ‘ആസ്ട്രല്‍ പ്രൊജക്ഷന്‍’ പരീക്ഷിക്കുന്നുണ്ടെന്നാണ് പോലീസിനോട് ഇയാള്‍ ആദ്യം പറഞ്ഞതെങ്കിലും പോലീസ് ഇത് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. ഇന്റര്‍നെറ്റില്‍നിന്നു ലഭിച്ച വിവരങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് കൊലപാതകത്തിനുള്ള മറയാക്കുകയായിരുന്നുവെന്ന് പോലീസ് കരുതുന്നു. ഇയാള്‍ സ്ഥിരമായി നോക്കാറുള്ള വെബ്‌സൈറ്റുകള്‍ പരിശോധിച്ച പോലീസിന്, അതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ചോദ്യംചെയ്യലില്‍ കേഡല്‍ പറയുന്നതിലൊന്നും വലിയ കാര്യമില്ലെന്നാണു മനസ്സിലാക്കാനായത്. ഇയാള്‍ക്ക് ഒരു കൊടും കുറ്റവാളിയുടെ…

വീണ ജോർജിന്റെ തെരഞ്ഞെടുപ്പ്​ ശരിവെച്ചു

കൊച്ചി: ആറന്മുള നിയമസഭാ മണ്ഡലത്തില്‍നിന്ന് വീണ ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് ഹൈകോടതി ശരി വെച്ചു. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട ഡി.സി.സി ജനറല്‍ സെക്രട്ടറി വി.ആര്‍. സോജി നല്‍കിയ ഹരജി തള്ളിയാണ് ഉത്തരവ്. നാമനിര്‍ദേശപത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വസ്തുതകള്‍ മറച്ചുവെച്ചെന്നും സാമുദായിക പ്രീണനം നടത്തി വോട്ടര്‍മാരെ സ്വാധീനിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് മണ്ഡലത്തിലെ വോട്ടര്‍ കൂടിയായ ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്. ദുബൈയിലെ കമ്പനിയുടെ പേരിലുള്ള ഭര്‍ത്താവിന്റെ നോണ്‍ റെസിഡന്റ് ഓര്‍ഡിനറി സേവിംഗ്സ് ബാങ്ക് അക്കൗണ്ട് സംബന്ധിച്ച് വീണ സത്യവാങ്മൂലത്തിലെ ഫോം നമ്പര്‍ 26ല്‍ പരാമര്‍ശിച്ചിട്ടില്ലെന്നായിരുന്നു ഒരു ആരോപണം. പള്ളിയിലെ കുരിശിനടുത്ത് പ്രാര്‍ഥനാ നിരതയായിരിക്കുന്ന ചിത്രം വീണയുടെ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തതായും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. സാമുദായികമായി വോട്ട് തട്ടാനായിരുന്നു ഇൗ നടപടി. വീണക്കുവേണ്ടി അഖില മലങ്കര അല്‍മായവേദി ലഘുലേഖകളും ചിത്രങ്ങളും വിതരണം നടത്തുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ജനപ്രാതിനിധ്യ നിയമത്തിന്റേയും മറ്റ്…

മൂന്നാര്‍ കൈയ്യേറ്റം; സിപി‌എം നേതാക്കളുടെ പ്രതിഷേധം സബ് കളക്ടറുടെ മുന്‍പില്‍ വിലപ്പോയില്ല ആവിയായി; നേതാക്കള്‍ റവന്യൂ ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്തു; കൈയ്യും കെട്ടി നോക്കിനിന്ന പോലീസുകാര്‍ക്കെതിരെ നടപടി

മൂന്നാര്‍: ദേവികുളത്ത് കൈയ്യേറിയ ഷെഡ് സിപിഐഎം പ്രവര്‍ത്തകര്‍ സ്വയം പൊളിച്ചുനീക്കുന്നു. കൈയ്യേറ്റം ഒഴിപ്പിക്കാതെ മടങ്ങില്ലെന്ന സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഉറച്ച നിലപാടെടുത്തതോടെയാണ് പൊളിച്ചുമാറ്റാന്‍ പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകര്‍ നിര്‍ബന്ധിതരായത്. കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിയ റവന്യു ഉദ്യോഗസ്ഥരെ സിപിഐഎം പഞ്ചായത്തംഗം സുരേഷിന്റെ നേതൃത്വത്തില്‍ പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് സബ് കളക്ടര്‍ സ്ഥലത്തെത്തിയത്. ഭൂസംരക്ഷണ സേനാ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് സിപിഐഎം പഞ്ചായത്തംഗത്തെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു. റവന്യു ഉദ്യോഗസ്ഥരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തടഞ്ഞ് സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ റവന്യു മന്ത്രി പൊലീസിന്റെ സഹായം തേടി. മന്ത്രി ഇ ചന്ദ്രശേഖരന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ ബന്ധപ്പെടുകയും ചെയ്തു. സബ് കലക്ടറുടെ നിർദേശം അനുസരിക്കാത്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നു ഇടുക്കി ജില്ലാ കലക്ടർ ജി.ആർ. ഗോകുൽ അറിയിച്ചു. റവന്യു വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി തടസപ്പെടുത്തിയവർക്കെതിരെ കേസെടുക്കാൻ നിർദേശം…

കേസുകളുടെ എണ്ണവും ഉദ്യോഗസ്​ഥരുടെ കുറവും കാരണമല്ല, മണിയുടെ മരണം ഏറ്റെടുക്കുക തന്നെ വേണമെന്ന്​ സി.ബി.ഐ.യോട്​ ഹൈകോടതി

കൊച്ചി: കലാഭവന്‍ മണിയുടെ ദുരൂഹമരണം സംബന്ധിച്ച അന്വേഷണം സി.ബി.ഐ. ഏറ്റെടുക്കണമെന്ന് ഹൈകോടതി. നിലവിലെ കേസുകളുടെ ബാഹുല്യവും അന്വേഷണ ഉദ്യോഗസ്ഥരുടെ കുറവും ചൂണ്ടിക്കാട്ടി ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാന്‍ സി.ബി.ഐക്ക് കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയ സിംഗിള്‍ ബെഞ്ച് ഒരു മാസത്തിനകം കേസ് ഏറ്റെടുക്കണമെന്ന് നിര്‍ദേശിച്ചു. കേസന്വേഷണം സി.ബി.ഐ.ക്ക് വിട്ട് സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവുണ്ടായിട്ടും ഏറ്റെടുക്കാന്‍ തയാറായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി മണിയുടെ ഭാര്യ നിമ്മിയും സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണനും നല്‍കിയ ഹരജികളിലാണ് ഉത്തരവ്. അന്വേഷണം ഏറ്റെടുക്കുന്ന കാര്യത്തില്‍ സി.ബി.ഐ നേരത്തേ വിസമ്മതം അറിയിച്ചിരുന്നു. കേസുകളുടെ ബാഹുല്യവും അന്വേഷണ ഉദ്യോഗസ്ഥരുടെ കുറവുമാണ് പ്രധാന കാരണമായി ചൂണ്ടിക്കാട്ടിയത്. മണിയുടെ മരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ അസ്വാഭാവികത കണ്ടെത്താത്ത സാഹചര്യത്തില്‍ അന്വേഷണം ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇതുവരെ നടത്തിയ അന്വേഷണങ്ങളില്‍ സംശയകരമായ ഒന്നും കണ്ടെത്തിയിട്ടില്ല. ശാസ്ത്രീയ പരിശോധനയിലും മെഡിക്കല്‍ ബോര്‍ഡിന്റെ പരിശോധനയിലും മരണകാരണം മീതൈല്‍ ആല്‍ക്കഹോളാണെന്നാണ്…

തമിഴ്​നാട്ടില്‍ കാറുകള്‍ കൂട്ടിയിടിച്ച്​ മൂന്ന്​ മലയാളികള്‍ ഉള്‍പ്പെടെ നാലുമരണം

കോയമ്പത്തൂർ: ബംഗളുരു-സേലം ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ അമ്മയും മകനുമടക്കം നാലു പേര്‍ മരിച്ചു. മുണ്ടക്കയം ഏന്തയാര്‍ കൊല്ലംപറമ്പില്‍ ചാക്കോയുടെ ഭാര്യ വത്സമ്മ (68), മകന്‍ തോമസ് ചാക്കോ (ബിനു-41), ഏന്തയാര്‍ കരിപ്പടക്കുന്നേല്‍ സോമിയുടെ മകന്‍ ജോണ്‍സണ്‍ (21), തമിഴ്‌നാട് ധര്‍മ്മപുരി കാവേരിപട്ടണത്തില്‍ മാളപ്പന്‍ (30) എന്നിവരാണു മരിച്ചത്. ബിനുവിന്റെ മകള്‍ അന്ന സെലിന്‍ തോമസ് (7), ഏന്തയാര്‍ മടിക്കാങ്കല്‍ ജൂബിലി (21) എന്നിവരടക്കം ഒന്‍പതു പേര്‍ക്കു പരുക്കേറ്റു. ബംഗളുരു-സേലം ദേശീയ പാതയില്‍ ധര്‍മ്മപുരിക്കു സമീപം ശേഷംപെട്ടിയില്‍ ചൊവ്വാഴ്ച രാത്രി പന്ത്രണ്ടോടെയായിരുന്നു അപകടം. ബിനു ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡര്‍ ഇടിച്ചുകടന്ന് എതിരേ വന്ന കാറില്‍ ഇടിക്കുകയായിരുന്നു. ബിനുവും തമിഴ്‌നാട് സ്വദേശികളുടെ കാര്‍ ഓടിച്ചിരുന്ന മാളപ്പനും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ വത്സമ്മയും ജോണ്‍സണും ധര്‍മ്മപുരി ഗവ. ആശുപത്രിയിലാണു മരിച്ചത്. ബംഗളുരുവില്‍ സഹോദരന്‍ ജോസ് മാത്യുവിന്റെ വീട്ടിലായിരുന്ന വത്സമ്മയെയും…

മമത ബാനര്‍ജിയുടെ തലയറുത്തു കൊണ്ടുവരുന്നവര്‍ക്ക് പതിനൊന്ന് ലക്ഷം രൂപ നല്‍കാം; ബി.ജെ.പി. യുവമോര്‍ച്ച നേതാവ്

ന്യൂഡല്‍ഹി: ഹിന്ദുക്കളോട് വിവേചനം കാണിക്കുന്ന മമത ബാനര്‍ജി പിശാചാണെന്നും മമതയുടെ തലയറുത്ത് കൊണ്ടുവരുന്നവര്‍ക്ക് 11 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നും യുവമോര്‍ച്ചാ നേതാവ് യോഗേഷ് വര്‍ഷണെ. ബംഗാളിലെ ബിര്‍ഭൂം ജില്ലയില്‍ കഴിഞ്ഞ ദിവസം നടന്ന ഹനുമാന്‍ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട റാലിയില്‍ ബംഗാള്‍ പൊലീസ് ലാത്തിചാര്‍ജ് നടത്തിയതാണ് നേതാവിനെ പ്രകോപിപ്പിച്ചത്. ‘‘സരസ്വതി പൂജ അനുവദിക്കാത്ത നേതാവാണ് മമത. അതേസമയം അവര്‍ ഇഫ്താര്‍ പാര്‍ട്ടി നടത്തുകയും മുസ്ലിംകളുടെ പക്ഷം പിടിക്കുകയും ചെയ്യും. ഹനുമാന്‍ ജയന്തി റാലിയില്‍ ജയ്ശ്രീ റാം വിളി മാത്രമാണ് ഉയര്‍ന്നത്. അതിന്റെ പേരില്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. ഇഫ്താര്‍ പാര്‍ട്ടിയില്‍ ലാത്തിച്ചാര്‍ജ് നടത്താന്‍ മമതക്ക് ധൈര്യമുണ്ടോ..’’ എന്നിങ്ങനെയായിരുന്നു യുവമോര്‍ച്ച നേതാവിന്റെ പ്രസ്താവന. നേതാവിന്റെ പരാമര്‍ശത്തെ ഇരുസഭകളിലും സര്‍ക്കാര്‍ തള്ളിപ്പറഞ്ഞു. യോഗേഷ് വര്‍ഷണെയെ മൂന്നു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്തതിന് പിന്നാലെ, ഇയാള്‍ക്കെതിരെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍…

തന്റേയും ശ്രീജിത്തിന്റേയും വാക്ക്​ മുഖവിലക്കെടുത്താലേ മുഖ‍്യമന്ത്രിയെ കാണൂ എന്ന്​ മഹിജ

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയും കുടുംബവും നാട്ടിലേക്ക് മടങ്ങി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിനെ തുടര്‍ന്ന് കൊച്ചുവേളി അമൃത്സര്‍ എക്‌സ്പ്രസിലായിരുന്നു മടക്കം. ഒത്തുതീര്‍പ്പുകരാറിലെ വ്യവസ്ഥപ്രകാരം ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ മഹിജക്ക് അനുമതി നല്‍കിയിരുന്നു. എന്നാല്‍, സമരം അവസാനിപ്പിച്ചതിന് തൊട്ടടുത്ത ദിവസം തന്നെ സമരത്തെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി രംഗത്തെത്തിയത് മഹിജയെയും കുടുംബത്തെയും നിരാശരാക്കിയിരുന്നു. ‘‘ശ്രീജിത്ത് ആരുടെയോ സ്വാധീനത്തില്‍ വീണെന്ന് പറഞ്ഞതില്‍ മുഖ്യമന്ത്രിക്ക് തെറ്റുപറ്റി. ശ്രീജിത്ത് ആരുടെയും സ്വാധീനവലയത്തില്‍ വീണിട്ടില്ല. അഥവാ വീണിട്ടുണ്ടെങ്കില്‍ ജിഷ്ണുവിന്റെ നീതിക്കായുള്ള സമരത്തില്‍ ഈ പെങ്ങളുടെ സ്വാധീനത്തില്‍ മാത്രമാണ്. ആങ്ങളയും പെങ്ങളും തമ്മില്‍ വലിയ ബന്ധമുണ്ട്. ആ ബന്ധം തിരിച്ചറിയണം. തന്റേയും ശ്രീജിത്തിന്റേയും വാക്ക് മുഖവിലക്കെടുത്താലേ ശനിയാഴ്ച മുഖ്യമന്ത്രിയെ കാണൂ. ജിഷ്ണു പ്രണോയിക്ക് നീതിലഭിച്ചു എന്ന വിശ്വാസത്തിലാണ് നാട്ടിലേക്ക് മടങ്ങുന്നത്’’ മഹിജ പറഞ്ഞു. ചികിത്സയിലിരുന്ന ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തിനെയും…

ജയിലിലും അവര്‍ക്ക് ആഡംബര ജീവിതം; മാധ്യമ പ്രവര്‍ത്തക സുനേത്ര റോയിയുടെ പുസ്തകം വിവാദങ്ങള്‍ക്ക് തിരികൊളുത്തി

ന്യൂഡല്‍ഹി: പുറത്തു വമ്പന്‍ തട്ടിപ്പു നടത്തിയിട്ടു ജയിലിലെത്തിയിട്ടും എല്ലാവിധ ആഡംബരങ്ങളും അനുഭവിക്കുന്ന വി.ഐ.പി. ജീവിതങ്ങളെക്കുറിച്ചുള്ള പുസ്തകം വിവാദമാകുന്നു. മാധ്യമ പ്രവര്‍ത്തകയായ സുനേത്ര റോയി എഴുതിയ ‘ബിെഹെന്‍ഡ് ദ് ബാര്‍സ്: പ്രിസണ്‍ ടെയ്ല്‍സ് ഓഫ് ഇന്ത്യാസ് മോസ്റ്റ് ഫേമസ്’ എന്ന പുസ്തകത്തിലാണു വി.ഐ.പികളുടെ ആഡംബര ജയില്‍വാസത്തിന്റെ നേര്‍ക്കാഴ്ചകള്‍. നിക്ഷേപകരുടെ 20,000 കോടി തിരിച്ചുനല്‍കിയില്ലെന്ന കേസില്‍ അഴിക്കുള്ളിലായ സഹാറ ഇന്ത്യ ചെയര്‍മാന്‍ സുബ്രതോ റോയിക്ക് ജയിലില്‍ എയര്‍ കണ്ടീഷന്‍ സൗകര്യം. വീഡിയോ കോണ്‍ഫറന്‍സിങിന് അനുമതിയുള്ളതിനാല്‍ മീറ്റിങ്ങിനും കോണ്‍ഫറന്‍സിനും പ്രത്യേകം മുറികള്‍. അങ്ങനെയങ്ങനെ. സഞ്ജീവ് നന്ദ, വികാസ് യാദവ്, വിശാല്‍ യാദവ്, ആങ്ക വര്‍മ, മനു ശര്‍മ എന്നീ ക്രിമിനല്‍ കേസ് പ്രതികളുടെ കാര്യത്തില്‍ നിയമം എങ്ങനെ വളഞ്ഞൊടിഞ്ഞെന്നു പുസ്തകം തുറന്നുകാട്ടുന്നു. നല്ല നടപ്പ് കണക്കിലെടുത്ത് ഇവരില്‍ പലര്‍ക്കും തുടര്‍ച്ചയായി പരോളുകളും കിട്ടി. കഴിഞ്ഞവര്‍ഷം വന്ന ഒരു ഫോണ്‍വിളിയാണ് ഇത്തരമൊരു പുസ്തകത്തിലേക്കും…