കശാപ്പ് നിരോധനത്തില്‍ കേരളം നടത്തുന്ന പ്രതിഷേധപ്രകടനങ്ങള്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് കെ സുരേന്ദ്രന് ഫേസ്ബുക്കില്‍ നല്കിയ പോസ്റ്റിന് തിരിച്ചടി നല്കി ഫേസ്ബുക്ക്. സുരേന്ദ്രന് തന്റെ കുറിപ്പിന് താഴെ നല്കിയ ചിത്രം ആര്‍ക്കും കാണാനാവത്ത വിധത്തിലാക്കിയാണ് ഫേസ്ബുക്കിന്റെ നടപടി. ഫേസ്ബുക്കിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി ജനങ്ങളെ ഭയപ്പെടുത്തുന്നതോ, ക്രൂരമോ, അശ്ലീലമോ ആയ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുമ്പോഴാണ് ഫേസ്ബുക്ക് ഇത്തരത്തില്‍ ഇടപെടുന്നത്. കേരളത്തിലെ പ്രതിഷേധം എന്ന രീതിയില്‍ സുരേന്ദ്രന് നല്കിയ ചിത്രം ധരംപാല്‍ ക്ഷേത്രത്തിലെ മൃഗബലിയുടെ ചിത്രമാണെന്ന് ചൂണ്ടിക്കാണിച്ച് നിരവധി പേര് രംഗത്തുവന്നിരുന്നു. ഉത്തരേന്ത്യയില്‍ പശുക്കളെ കൊല്ലുന്ന ചിത്രങ്ങള്‍ കേരളത്തിലേതാണെന്ന രീതിയില്‍ സുരേന്ദ്രന് വ്യാജപ്രചാരണം നടത്തുകയാണെന്ന് പോസ്റ്റിനുള്ള കമന്റില്‍ ഇവര്‍ വ്യക്തമാക്കുകയും ചെയ്തു. ഈ ചിത്രം വാര്‍ത്ത സഹിതമാണ് വിമര്‍ശകര്‍ കമന്റാക്കിയത്. നേരത്തെ കണ്ണൂര്‍ രാമന്തളിയില്‍ ആര്‍എസ്എസ് പ്രവര്ത്തകന് കൊല്ലപ്പെട്ടപ്പോള്‍ വ്യാജ വീഡിയോയുമായെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ…
Day: May 30, 2017
ബാഹുബലി 2ല്‍ ദേവസേനയുടെ ‘കണ്ണാ നിദുരിഞ്ചരാ…’ എന്നു തുടങ്ങുന്ന ഗാനം ജനപ്രീതി നേടുന്നു
ബാഹുബലി രണ്ടാം ഭാഗത്തിലെ പാട്ടുകളില്‍ ഏറെ പ്രിയങ്കരമായത് കൃഷ്ണനെ കുറിച്ചുള്ള ഒരു പാട്ടായിരുന്നു. ഗാനത്തിന്റെ ലിറികല്‍ വീഡിയോയും ഓഡിയോ ജ്യൂക് ബോക്സും ഏറെ ജനപ്രീതി നേടുകയും ചെയ്തിരുന്നു. പാട്ടിന്റെ വീഡിയോ ഗാനം പുറത്തിറങ്ങുമ്പോഴും വന്‍ പ്രേക്ഷക ശ്രദ്ധയാണു നേടുന്നത്. ഒറ്റ രാത്രികൊണ്ട് 10 ലക്ഷത്തിലധികം പ്രാവശ്യമാണു ഈ വീഡിയോ യുട്യൂബ് വഴി ആളുകള്‍ കണ്ടത്. തെലുങ്ക് ഗാനത്തിന്റെ മലയാളം, തമിഴ് പതിപ്പുകളുടെ വീഡിയോകളോടും സമാന പ്രതികരണമാണ്. യുവരാജകുമാരിയായ ദേവസേന തന്റെ സ്വന്തം കൊട്ടാരത്തില്‍ നിന്ന് അമ്മയോടും സഖിമാരോടുമൊപ്പം കൃഷ്ണനെ സ്തുതിച്ചു പാടുന്നതാണ് പശ്ചാത്തലം. ആ നേരത്ത് കൊട്ടാരത്തിലുള്ള ബാഹുബലി പാട്ട് കേട്ടു നില്ക്കുന്നതും അത് അവരുടെ പ്രണയത്തിലേക്കുള്ള പാതയാകുന്നതുമൊക്കെ ഭക്തിമയമായ ഒരു പാട്ടിലൂടെ ആവിഷ്കരിക്കുന്ന രീതിയും രസകരമാണ്. നീളന്‍ മുടിയുള്ള ദേവസേന തിളങ്ങുന്ന പട്ടു വസ്ത്രങ്ങളും ക്ലാസിക് ഭംഗിയുള്ള ആഭരണങ്ങളുമണിഞ്ഞ് ദീപങ്ങളുടെ പശ്ചാത്തലത്തില്‍ ആടിപ്പാടുന്നത് കാണാന്‍ അതിമനോഹരമാണ്.…
‘മണിയാശാന്’ എന്നും മണിയാശാന് തന്നെ; പൈലറ്റ് വാഹനം മറിഞ്ഞ് പരിക്കേറ്റ പോലീസ് ഓഫീസര്‍മാരെ ആശുപത്രിയിലെത്തിച്ച് മന്ത്രി മണി വീണ്ടും താരമായി
മന്ത്രി എം.എം മണി സഞ്ചരിച്ച വാഹനത്തിന്റെ പൈലറ്റ് വാഹനം നിയന്ത്രണംവിട്ടു മറിഞ്ഞ് അഡീഷണല്‍ എസ്.ഐ, രണ്ട് സീനിയര്‍ പൊലീസ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കു പരുക്കേറ്റു. രക്ഷാപ്രവര്‍ത്തനത്തിനും ആശുപത്രിയിലും തനിക്ക് സുരക്ഷാ അകമ്പടി നല്കിയ പോലീസുകാര്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ ഓടിനടന്ന മന്ത്രിക്ക് അഭിനന്ദന പ്രവാഹം. ഇന്നലെ രാത്രിയാണു സംഭവം. കുന്നംകുളം പൊലീസ് അഡീഷണല്‍ സബ് ഇന്‍സ്പെക്ടര്‍ ദിനേശന്, സി.പി.ഒമാരായ ബിജു, പ്രവീണ്‍ എന്നിവര്‍ക്കാണ് പഅപകടത്തില് പരുക്കേറ്റത്. കോഴിക്കോട് സമ്പൂര്‍ണ വൈദ്യൂതീകരണ പ്രഖ്യാപന പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന മന്ത്രി മണിയുടെ വാഹനത്തിനു പൈലറ്റായി വന്ന കുന്നംകുളം സ്റ്റേഷനിലെ പോലീസ് വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പുഴക്കലില്‍ സിഗ്നല്‍ കഴിഞ്ഞ് പെട്രോള്‍ പമ്പിന് സമീപമുള്ള വളവില്‍ ഇടതുഭാഗത്തുകൂടി അപ്രതീക്ഷിതമായി കയറിവന്ന കാര്‍ കണ്ടു ബ്രേക്ക് ചെയ്തതാണു വാഹനം മറിയാന്‍ കാരണം. ബ്രേക്ക് ചെയ്തതോടെ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. ഉടന്‍ തന്നെ എസ്കോര്‍ട്ട് വാഹനത്തില്‍ പരുക്കേറ്റവരെ…
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് കൈയ്യടിക്കാന്‍ ‘ചാച്ചാ ഷിക്കാഗൊ’ എന്നറിയപ്പെടുന്ന പാക് വംശജന് മുഹമ്മദ് ബഷീര്‍
ന്യൂയോര്‍ക്ക്: പാക്കിസ്ഥാന് ക്രിക്കറ്റ് ടീമിന്റെ കടുത്ത ആരാധകനായ ‘ ചാച്ചാ ഷിക്കാഗോ’ ഇനി കൈയടിക്കുക ടീം ഇന്ത്യക്കു വേണ്ടി. പാക് ടീമിന്റെ പ്രകടനം പ്രതിദിനം പിന്നോട്ടാണെന്നു വിലയിരുത്തിയാണ് ചാച്ചാ ഷിക്കാഗോ എന്ന ഓമനപ്പേരില്‍ അറിയപ്പെടുത്ത മുഹമ്മദ് ബഷീര്‍ ഇന്ത്യന്‍ പക്ഷത്തേക്കു ചാഞ്ഞത്. ചാമ്പ്യന്‍സ് ട്രോഫിയിലെ ജൂണ്‍ നാലിനു നടക്കുന്ന പാക്കിസ്ഥാനെതിരേ നടക്കുന്ന മത്സരം ഇന്ത്യ ജയിക്കുമെന്നാണു ചാച്ചയുടെ പക്ഷം. ഇന്ത്യ ക്രിക്കറ്റില്‍ ഏറെ മുന്നോട്ടു പോയെന്നും പാകിസ്താന് ഏറെ പിന്നിലാണെന്നും അദ്ദേഹം വിലയിരുത്തി. ജാവേദ് മിയാന്‍ദാദ്, വസീം അക്രം, വഖാര്‍ യൂനിസ് എന്നിങ്ങനെ സൂപ്പര്‍ താരങ്ങളുണ്ടായിരുന്ന പാക്കിസ്ഥാന് അജയ്യരായിരുന്നു. ഇപ്പോഴത്തെ ടീമിലെ പലരുടെയും പേരുകള്‍ അറിയില്ലെന്നും ചാച്ചാ ചിക്കാഗോ പറഞ്ഞു. മുമ്പ് പാക് ടീം എവിടെ മത്സരിച്ചാലും കൈയടിച്ചു പ്രോത്സാഹിപ്പിക്കാന്‍ അദ്ദേഹമുണ്ടായിരുന്നു. കറാച്ചി സ്വദേശിയായ മുഹമ്മദ് ബഷീര്‍ യു.എസിലെ ഷിക്കാഗോയിലാണു സ്ഥിരതാമസം. സ്വന്തം നാടിനോടുള്ള സ്നേഹം കുറഞ്ഞിട്ടില്ലെന്നും…
കൊച്ചി മെട്രോ: മഹാരാജാസ് കോളെജ് മുതല്‍ പേട്ട വരെയുള്ള നിര്‍മ്മാണം രണ്ടര വര്‍ഷത്തിനകം പൂര്‍ത്തിയാക്കും
കൊച്ചി: കൊച്ചി മെട്രൊയുടെ ഒന്നാംഘട്ടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുംവരെ ഡിഎംആര്‍സിയുടെ കരാര്‍ നീട്ടിനല്‍കി. കരാര്‍ ഇന്ന് അവസാനിക്കാനിരിക്കുകയായിരുന്നു. ഡല്‍ഹിയില്‍ ചേര്‍ന്ന കൊച്ചി മെട്രൊ റെയില്‍ ലിമിറ്റഡ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിലാണ് കരാര്‍ നീട്ടിനല്കാന് തീരുമാനമായത്. മൊത്തം പ്രൊജക്റ്റ് ചെലവിന്റെ ആറുശതമാനമായ 241.71 കോടി രൂപയാണ് കെഎംആര്‍എല്‍ പദ്ധതി മേല്‍നോട്ടത്തിന് ഡിഎംആര്‍സിക്ക് നല്‍കേണ്ടത്. സിവില്‍ കരാറുകാരുടെ വീഴ്ചമൂലവും സ്ഥലമെടുപ്പ് വൈകിയത് മൂലവും പദ്ധതി നിശ്ചിത കാലാവധിക്കുളളില്‍ പൂര്‍ത്തിയാക്കാനായില്ല. നിര്‍മ്മാണം തുടങ്ങി നാലുവര്‍ഷമാകുമ്പോള്‍ പദ്ധതി പാലാരിവട്ടം വരെ എത്തിയതേയുളളൂ. ജൂണിലാണ് പാലാരിവട്ടം വരെയുളള സര്‍വീസ്. പാലാരിവട്ടത്തുനിന്നും മഹാരാജാസ് വരെയുളള ഭാഗത്ത് യാത്രാസര്‍വീസ് ഒക്ടോബറില്‍ തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. മഹാരാജാസ് കോളെജ് മുതല്‍ പേട്ട വരെയുളള റൂട്ടില്‍ മെട്രൊയുടെ നിര്‍മ്മാണം രണ്ടര വര്‍ഷത്തിനകം പൂര്‍ത്തിയാകും. തൃപ്പൂണിത്തുറ പേട്ട വരെയുളള ഒന്നാംഘട്ടം പൂര്‍ത്തിയാക്കാന്‍ ഡിഎംആര്‍സിയുടെ സേവനം തുടരുന്നതിന് 42.71 കോടി രൂപ കണ്‍സല്‍റ്റന്‍സി ഫീസ്…
അര്‍ണബ് ഗോസ്വാമിക്കെതിരെ എം.ബി. രാജേഷ് എം.പി.; പക്വതയില്ലാത്ത, പ്രൈമറി സ്കൂള്‍ കുട്ടികളുടെ ബുദ്ധി പോലുമില്ലാത്ത അര്‍ണബ് വിശ്വാസ്യതയില്ലാത്ത മാധ്യമ പ്രവര്ത്തകന്
തിരുവനന്തപുരം: പ്രമുഖ വാര്‍ത്താ അവതാരകന് അര്‍ണബ് ഗോസ്വാമിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം നേതാവും പാലക്കാട് എംപിയുമായ എം.ബി. രാജേഷ്. ചാനല്‍ ചര്‍ച്ചയ്ക്കു വിളിച്ചു തന്നെ അപമാനിച്ചെന്നു വ്യക്തമാക്കിയ എം.ബി. രാജേഷ് ശക്തമായ വിമര്‍ശനങ്ങളുമായി അര്‍ണബിന് തുറന്ന കത്തുമെഴുതി. പക്ഷപാതകരവും മുന്‍വിധിയോടെ പെരുമാറുകയും മാത്രമല്ല, അര്ഥമില്ലായ്മയും സ്വഭാവദാര്‍ഢ്യവും വിശ്വാസ്യതയും മാധ്യമപ്രവര്ത്തകന് എന്ന നിലയില്‍ കേവല ആത്മവിശ്വാസം പോലുമില്ലാതെയാണ് അര്‍ണബ് പെരുമാറുന്നതെന്നും കത്തില്‍ രാജേഷ് ആരോപിക്കുന്നു. സമൂഹമാധ്യമമായ ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിലൂടെ രാജേഷ് പുറത്തുവിട്ടു. ഈ മാസം 26ന് അര്‍ണബിന്റെ പുതിയ ചാനലില്‍ നടന്ന ചര്‍ച്ചയില്‍ തന്റെ ഭാഗം പറയാന്‍ അനുവദിക്കാതെയുള്ള സംവാദമാണ് രാജേഷിന്റെ തുറന്ന കത്തിന് ആധാരം. ചരിത്രത്തെക്കുറിച്ച് അര്‍ണബിന്റെ ചിന്ത പ്രൈമറി സ്കൂള്‍ കുട്ടികളെക്കാള്‍ മോശമാണെന്നു പറഞ്ഞ രാജേഷ്, ചരിത്രത്തെക്കുറിച്ചുള്ള നിങ്ങളുടെ അജ്ഞതയില്‍ സ്കൂളില്‍ ചരിത്രം പഠിപ്പിച്ച അധ്യാപകര്‍ നാണിക്കുന്നുണ്ടാകുമെന്നും വ്യക്തമാക്കുന്നു. സമയം കണ്ടെത്തി റെക്കോര്‍ഡ് ചെയ്തുവച്ച സ്വന്തം…
വാണാക്രൈ വൈറസ് ആക്രമണത്തിനു പിന്നില്‍ ചൈനയാണെന്ന് ഫ്ലാഷ് പോയിന്റ് വിദഗ്ധര്‍
വാണാക്രൈ ആക്രമണത്തിന് പിന്നില്‍ ഉത്തരകൊറിയയല്ല, ചൈനീസ് ഹാക്കര്മാരാകാമെന്ന് പുതിയ റിപ്പോര്‍ട്ട്. സൈബര്‍ സുരക്ഷ സ്ഥാപനമായ ഫ്ലാഷ്പോയിന്റിലെ വിദഗ്ധരുടേതാണ് പുതിയ വെളിപ്പെടുത്തല്‍. മാല്‍വെയര്‍ ബാധിച്ച കംപ്യൂട്ടറുകളില്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് പ്രത്യക്ഷമായ സന്ദേശത്തിലെ ഭാഷാപരമായ പ്രത്യേകതകള്‍ പരിശോധിച്ചാണ് ചൈനീസ് ബന്ധം ചൂണ്ടിക്കാട്ടുന്നത്. വിവിധ രാജ്യങ്ങളിലായി 28 ഭാഷകളിലാണ് സന്ദേശം പ്രത്യക്ഷപ്പെട്ടത്. ഇതില്‍ ചൈനീസ് ഭാഷയിലുള്ള സന്ദേശത്തില്‍ മാത്രമാണ് വ്യാകരണനിയമങ്ങള് കൃത്യമായി പാലിച്ചിട്ടുള്ളത്. ഇംഗ്ലീഷ്, ചൈനീസ് ഭാഷകളിലൊഴികെ ബാക്കിയെല്ലാം കംപ്യൂട്ടര്‍ ഉപയോഗിച്ചു പരിഭാഷപ്പെടുത്തിയതാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇംഗ്ലിഷ് സന്ദേശത്തില്‍ കാര്യമായ വ്യാകരണ പിഴവുകളുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ ചൈനീസ് ഭാഷ നന്നായി ഉപയോഗിക്കുന്ന ആരെങ്കിലുമാകാമെന്നാണ് ഒരു വിഭാഗം വിദഗ്ധരുടെ അഭിപ്രായം. ഭാഷയുടെ പ്രത്യേകതകൊണ്ടു മാത്രം ചൈനയില്‍നിന്നുള്ളവരാണ് ആക്രമണത്തിന് പിന്നിലെന്നു സ്ഥിരീകരിക്കാനാവില്ലെന്നും മറുഭാഗം പറയുന്നു. വാനാക്രൈ ആക്രമണത്തിന് ഉത്തര കൊറിയയുമായി അടുത്ത ബന്ധമുണ്ടെന്നു തെളിയിക്കുന്ന റിപ്പോര്‍ട്ട് യുഎസിലെ പ്രമുഖ സൈബര്‍ സുരക്ഷാ സ്ഥാപനമായ സിമാന്‍ടെക് പുറത്തുവിട്ടത്…
ദുരൂഹത നിറഞ്ഞ കൊടനാട് എസ്റ്റേറ്റ്; ജയലളിതയും ശശികലയും ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി തട്ടിയെടുത്തതാണെന്ന് മുന്‍ ഉടമ ബ്രിട്ടീഷ് വംശജന് പീറ്റര്‍ കാള്‍ എഡ്വേര്‍ഡ് ക്രെയ്ഗ് ജോണ്‍സ്
ചെന്നൈ: കൊടനാട് എസ്റ്റേറ്റ് ജയലളിതയുടെ ഭരണകാലത്ത് തോഴി ശശികലയും സംഘവും ഭീഷണിപ്പെടുത്തി തട്ടിയെടുക്കുകയായിരുന്നുവെന്ന് മുന്‍ ഉടമസ്ഥനായ ബ്രിട്ടീഷ് വംശജന് പീറ്റര്‍ കാള്‍ എഡ്വേര്‍ഡ് ക്രെയ്ഗ് ജോണ്‍സ് പറഞ്ഞു. ‘ദ് വീക്ക്’ വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ക്രെയ്ഗിന്റെ വിവാദ വെളിപ്പെടുത്തല്‍. കൊടനാട് എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ വീണ്ടും ഉയരുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തലുമായി ക്രെയ്ഗ് രംഗത്തെത്തിയത്. ജയലളിതയുടെ വേനല്‍കാല വസതിയായിരുന്നു നീലഗിരി മലനിരകളിലെ കൊടനാട് എസ്റ്റേറ്റ്. ഇവിടെ ജയയുടെ വിഹിതം രേഖകള്‍ പ്രകാരം 3.13 കോടി മാത്രമാണ്. ബാക്കിയെല്ലാം ശശികല, സഹോദരഭാര്യ ഇളരവശി, കുടുംബത്തിലെ മറ്റു ബന്ധുക്കള്‍ എന്നിവരുടെ പേരിലാണ്. നിലവില്‍ എസ്റ്റേറ്റിന്റെ മതിപ്പു വില ഏകദേശം 1,115 കോടി രൂപ വരും. തന്റെ പിതാവ് വില്യം ജോണ്‍സ് 1975ലാണു കൊടനാട് എസ്റ്റേറ്റ് വാങ്ങിയതെന്ന് ക്രെയ്ഗ് പറയുന്നു. പാറക്കെട്ടുകള്‍ നിറഞ്ഞ സ്ഥലം തേയിലത്തോട്ടമായി വികസിപ്പിക്കുകയായിരുന്നു. മികച്ച വരുമാനം ലഭിച്ചുതുടങ്ങിയതോടെ…
അറ്റ്ലാന്റയില്‍ ക്നാനായ വിദ്യാര്‍ത്ഥിനിയ്ക്ക് പ്രശംസനീയ നേട്ടം
അറ്റ്ലാന്റ: അറ്റ്ലാന്റാ ക്നാനായ സമൂഹത്തിനും, അമേരിക്കന്‍ ക്നാനായ സമൂഹത്തിനും അഭിമാനമായ ജോര്‍ജിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും അമേരിക്കന്‍ ആര്‍മിയുടെ കമ്മീഷന് ഓഫീസില്‍ നിന്നും Second Lieutenant Officer ആയി മരിയ ഷാജു തെക്കേല്‍ യോഗ്യത നേടി. മെയ് ആറാംതീയതി അറ്റ്ലാന്റാ ഹോളി ഫാമിലി ക്നാനായ കാത്തലിക് ദേവാലയത്തില്‍ വച്ചു നടന്ന ചടങ്ങില്‍ ഇടവക വികാരി ഫാ. ജമി പുതുശേരിയിലും, അസോസിയേഷന് പ്രസിഡന്റ് ജസ്റ്റിന് പുത്തന്പുരയ്ക്കലും നേതൃത്വം നല്കിയ ചടങ്ങില്‍ ഷിക്കാഗോ രൂപതാ സഹായ മെത്രാന് മാര്‍ ജോയി ആലപ്പാട്ട് മരിയ തെക്കേലിനെ പ്രത്യേകം തയാറാക്കിയ ഫലകം നല്കി ആദരിച്ചു. നോര്‍ത്ത് അമേരിക്കന്‍ ക്നാനായ ജനതയ്ക്ക് എല്ലാം അഭിമാനമായി മാറിയ മരിയയെ ക്നാനായ കാത്തലിക് അസോസിയേഷന് ഓഫ് ജോര്‍ജിയ ഒന്നടങ്കം അഭിനന്ദിച്ചു. ജോര്‍ജിയയില്‍ അറ്റ്ലാന്റാ ഹോളി ഫാമിലി അംഗങ്ങളായ ഷാജു തെക്കേല്‍, കോട്ടയം അതിരൂപതയിലെ പുന്നത്തുറ ഇടവകാംഗമാണ്. പുന്നത്തുറ…
ഫിലാഡല്‍ഫിയ പെന്തക്കോസ്തല്‍ ചര്‍ച്ചിന്റെ ആലയം പ്രതിഷ്ഠിച്ചു
ഷിക്കാഗോ: ഇവിടെയുള്ള ഫിലാഡല്‍ഫിയ പെന്തക്കോസ്തല്‍ ചര്‍ച്ചിന് സ്വന്തമായി വാങ്ങിയ ആരാധനാലയത്തിന്റെ പ്രതിഷ്ഠാ ശുശ്രൂഷകള്‍ മെയ് 21-ന് ഞായറാഴ്ച വൈകുന്നേരം നടന്നു. സഭാ ശുശ്രൂഷകന് പാസ്റ്റര്‍ ബിജു വില്‍സണ്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സഭയുടെ പ്രാരംഭ ശുശ്രൂഷകന്മാരില്‍ ഒരാളായിരുന്ന പാസ്റ്റര്‍ സാംകുട്ടി മത്തായി പ്രധാന ശുശ്രൂഷ നിര്‍വഹിച്ചു. പാസ്റ്റര്‍മാരായ സി.സി. കുര്യാക്കോസ്, ജിജു പി. ഉമ്മന്‍, ജോഷ്വാ ഐസക്ക്, രാജു മാത്യു, ജോര്‍ജ് വര്‍ഗീസ്, ബേബി കുമ്പനാട്ട്, തോമസ് കോശി, ഡോ. ടൈറ്റസ് ഈപ്പന്, ഡോ. പി.സി മാമ്മന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സഭാ സെക്രട്ടറി ഡോ. ബിജു ചെറിയാന് സ്വാഗതവും റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ലിജോയുടെ നേതൃത്വത്തില്‍ സംഗീതാരാധനയും ഉണ്ടായിരുന്നു. ജോണ്‍ വര്‍ഗീസ് നന്ദിയും പാസ്റ്റര്‍ മോന്‍സി വര്‍ഗീസ് പ്രാര്ത്ഥനാശീര്വാദങ്ങളും നല്കി. കുര്യന് ഫിലിപ്പ് അറിയിച്ചതാണിത്.