ബ്രാംപ്ടന്‍ മലയാളി സമാജം: കരിയനൂര്‍ ദിവാകരന്‍ നമ്പൂതിരി ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍, റവ.ജേക്കബ് ആന്റണി, സജീബ് കോയ വൈസ് ചെയര്‍മാന്‍മാര്‍

ബ്രാംപ്ടന്‍: കാനഡയില്‍ മാത്രമല്ല നോര്‍ത്ത് അമേരിക്കയിലാകമാനം ജീവകാരുണ്യപ്രവര്‍ത്തനം സംഘടനാ പ്രവര്‍ത്തനത്തിന്റെ മുഖമുദ്രയാക്കി മാറ്റി മാതൃക കാട്ടിയ കാനഡയിലെ പ്രമുഖ സംഘടനയായ ബ്രാംപ്ടന്‍ മലയാളി സമാജം അതിന്റെ പ്രവര്‍ത്തങ്ങള്‍ക്ക് പുതിയ രൂപവും ഭാവവും നല്‍കുന്നു. പത്താം വാര്‍ഷികം ആഘോഷിക്കുന്ന സമാജത്തിന്റെ പ്രവര്‍ത്തനങ്ങളുടെ തേരുതെളിക്കാന്‍ കാനഡായിലെ സാംസ്കാരിക,സാമൂഹ്യ,സംഘടനാ നേതാക്കള്‍ ഒന്നിച്ചു കൈകോര്‍ക്കുന്നു. വിവിധ മേഖലകളില്‍ ഉന്നത ശ്രേണിയില്‍ പ്രവര്‍ത്തിക്കുന്നവരുടെ നിരയാണ് പുതിയ ബോര്‍ഡ് ഓഫ് ട്രസ്റ്റിമാരും ഭാരവാഹികളും കമ്മറ്റി അംഗങ്ങളും. പ്രമുഖ വാഗ്മിയും,നോര്‍ത്ത് അമേരിക്കയിലെ സാമൂഹ്യ പ്രവര്‍ത്തകനും കാനഡയിലെ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ മുഖ്യതന്ത്രിയുമായ ബ്രഹ്മശ്രീ കരിയനൂര്‍ ദിവാകരന്‍ നമ്പൂതിരി സമാജത്തിന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു. കാനഡയിലെ പ്രമുഖ സാമൂഹ്യ,സാംസ്കാരിക പ്രവര്‍ത്തകനും സി എസ് ഐ ഇടവക വികാരിയുമായ റവ.ജേക്കബ് ആന്റണി കൂടത്തിങ്കലും, പ്രമുഖ സാമൂഹ്യസാംസ്കാരിക പ്രവര്‍ത്തകനായ സജീബ് കോയയും വൈസ് ചെയര്‍ന്മാരായും തിരഞ്ഞെടുക്കപ്പെട്ടു. നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ…

മിഷഗണ്‍ മലയാളി അസോസിയേഷന്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് നടത്തുന്നു

ഫോമായിലും ഫൊക്കാനയിലും സജീവ പങ്കാളിത്തം വഹിക്കുന്ന മിഷിഗണിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ മിഷിഗണ്‍ മലയാളി അസോസിയേഷന്‍ ഒക്‌ടോബര്‍ 14-ാം തീയതി നോര്‍ത്ത്‌വില്‍ റിക്രിയേഷന്‍ സെന്റര്‍ ഹില്‍സൈഡില്‍ വച്ച് ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് നടത്തുന്നു. സിംഗിള്‍സ്, ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ് എന്നീ ഇനങ്ങളിലായിരിക്കും പ്രധാന മത്സരങ്ങള്‍. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ എത്രയും നേരത്തെ രജിസ്റ്റര്‍ ചെയ്യണമെന്നും പ്രസ്തുത ടൂര്‍ണ്ണമെന്റിലേക്ക് ഏവരെയും ക്ഷണിക്കുകയും ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: മാത്യു ഉമ്മന്‍ (പ്രസിഡന്റ്) 248 709 5411, ബിജോയ്‌സ് തോമസ് കവണാന്‍ 248 761 9979, ജെയ്‌സ് കണ്ണച്ചാന്‍പറമ്പില്‍ 248 250 2327, ചാള്‍സ് തോമസ് 586 565 2332, ബിജു നൊച്ചിയില്‍ 517 414 1846.

അലക്‌സാണ്ടര്‍ പി. റിച്ചാര്‍ഡ് (87) ന്യൂജേഴ്‌സിയില്‍ നിര്യാതനായി

വെസ്റ്റ് വുഡ്, ന്യൂജേഴ്‌സി: അലക്‌സാണ്ടര്‍ പി. റിച്ചാര്‍ഡ് (87) ന്യൂജേഴ്‌സിയില്‍ നിര്യാതനായി. തൃശൂര്‍ പാറമേല്‍ കുടുംബാംഗമാണ്. മാവേലിക്കര കൊമ്പശേരില്‍ കുടുംബാംഗമായ അന്നമ്മ റിച്ചാര്‍ഡ് (അമ്മിണി) ആണ് ഭാര്യ. 1973-ല്‍ അമേരിക്കയില്‍ കുടിയേറി. അനേകം ബന്ധുമിത്രാദികളേയും, സുഹൃത്തുക്കളേയും അമേരിക്കയിലേക്ക് സ്‌പോണ്‍സര്‍ ചെയ്തു. ന്യൂജേഴ്‌സി വെസ്റ്റിംഗ്ഹൗസ് എലിവേറ്റര്‍ പ്രോഡക്ട്‌സ്, എന്‍ജിനീയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍ അനേക വര്‍ഷം പ്രവര്‍ത്തിക്കുകയുണ്ടായി. 1970-80 കളില്‍ ന്യൂയോര്‍ക്കില്‍ ഉണ്ടായിരുന്ന സി.എസ്.ഐ, മാര്‍ത്തോമാ ചര്‍ച്ചുകളില്‍ സജീവമായി പങ്കെടുത്തു. കഴിഞ്ഞ 20 വര്‍ഷമായി കേരളത്തിലും അമേരിക്കയിലുമായി വിശ്രമജീവിതം നയിച്ചുകൊണ്ടിരിക്കുകയായിരുന്നു. പൊതുദര്‍ശനം: സെപ്റ്റംബര്‍ ഒന്നാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 5:30 മുതല്‍ രാത്രി 8:30 വരെ വോക്ക് ലീബര്‍ ഫ്യൂണറല്‍ ഹോമില്‍ (Volk Leber Funeral Home, 789 Teaneck Rd, Teaneck). സംസ്കാര ശുശ്രൂഷകള്‍: സെപ്റ്റംബര്‍ രണ്ടാം തീയതി ശനിയാഴ്ച രാവിലെ 9:30-നു സെന്റ് പോള്‍സ് റിസറക്ഷന്‍ ചര്‍ച്ചില്‍ (St.…

ഡോ കെ.എം. ജോര്‍ജ് തരകന്റെ പൊതുദര്‍ശനം നാളെ (സെപ്തംബര്‍ 1 വെള്ളി)

ഫിലഡല്‍ഫിയ: ഫിലാഡല്‍ഫിയായില്‍ നിര്യാതനായ കാട്ടുംഭാഗം ഡോ.കെ.എം. ജോര്‍ജ് തരകന്റെ പൊതുദര്‍ശനം നാളെ (സെപ്തംബര്‍ 1 വെള്ളി) ഫിലാഡല്‍ഫിയയിലെ അസ്സന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ചില്‍ വെച്ച് നടക്കും ഭാര്യ: പരേതയായ ആലീസ് തരകന്‍ നെടുമ്പ്രം കൈപ്പാഞ്ചാലില്‍ നാലാംവേലില്‍ കുടുംബാംഗം. മക്കള്‍: മാത്യു തരകന്‍, ജോസഫ് തരകന്‍, എലിസബത്ത് ജോയി, ജെം ജോര്‍ജ്. മരുമക്കള്‍: ജെന്‍സി, സുനിത, ജോയി, റജി. Viewing: Friday, September 1, 2017 6:00 PM – 9:00 PM Ascension Mar Thoma Church 10197 Northeast Avenue Philadelphia, PA 19116 Funeral Service: Saturday, September 2, 2017 9:00 AM – 10:30 AM Ascension Mar Thoma Church 11097 Northeast Avenue Philadelphia, PA 19116 Interment: Saturday, September 2, 2017 11:00 AM Rosedale Memorial…

2017 Passport Awareness Month: U.S. Passports Are REAL ID Compliant

Office of the Spokesperson Washington, DC August 31, 2017 September is Passport Awareness Month. The U.S. Department of State is launching an awareness campaign to educate and inform travelers about upcoming changes to travel identification requirements for domestic flights. Prepare Now Beginning on January 22, 2018, domestic air passengers with driver’s licenses issued by a state that is not yet compliant with REAL ID and that has not received an extension will need to show an alternative form of acceptable identification for domestic air travel. Both the U.S. passport card and…

On the Occasion of Eid al-Adha

Rex W. Tillerson Secretary of State Washington, DC August 31, 2017 As the annual Hajj pilgrimage in Mecca and Medina comes to a close, I wish Muslims across the globe a meaningful and blessed Eid al-Adha. Eid al-Adha, also known as the ‘Festival of Sacrifice,’ is a special time when millions of Muslims perform acts of charity, remember those who are less fortunate, and celebrate with family and friends. It is a time in which Muslims from diverse backgrounds pray together and reflect on peace. The U.S. Department of State…

ഹ്യൂസ്റ്റണിലെ അര്‍കെമാ കെമിക്കല്‍ പ്ലാന്റില്‍ സ്ഫോടനം; ജനങ്ങള്‍ ഭീതിയില്‍

ഹൂസ്റ്റണ്‍: ഹാര്‍വി ചുഴലിക്കാറ്റും വെള്ളപ്പൊക്കവും വ്യാപക നാശം വിതച്ച ടെക്‌സസിനെ ഭീതിയിലാഴ്ത്തി സ്‌ഫോടനവും. ഹ്യൂസ്റ്റണിലെ അര്‍കെമാ കെമിക്കല്‍ പ്ലാന്റില്‍നിന്ന് സ്‌ഫോടന ശബ്ദം കേട്ടതായി പ്രാദേശിക ഭരണകൂടം അറിയിച്ചു. പുലര്‍ച്ചെ രണ്ടുമണിയോടെ പ്ലാന്റില്‍ നിന്ന് രണ്ടു പ്രാവശ്യം സ്‌ഫോടനശബ്ദം കേള്‍ക്കുകയും കറുത്ത പുക ഉയരുന്നത് ശ്രദ്ധയില്‍പെടുകയും ചെയ്തിരുന്നതായിട്ടാണ് വിവരം. ഹ്യൂസ്റ്റണില്‍ നിന്ന് 20 മൈല്‍ വടക്കു കിഴക്കായി കോര്‍സ്‌ബിയില്‍ സ്ഥിതി ചെയ്യുന്ന അര്‍കേമ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ കെമിക്കല്‍ പ്ലാന്റിലാണ് സ്ഫോടനം നടന്നത്. ഏകദേശം 40 ഇഞ്ച് മഴ പെയ്ത ഈ പ്രദേശത്ത് കഴിഞ്ഞ ഞായറാഴ്ച മുതല്‍ വിദ്യുഛക്തിയില്ല. അതുകൊണ്ട് പ്ലാന്റില്‍ സൂക്ഷിച്ചിരിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ക്കും കേട് സംഭവിച്ചിരുന്നു. താഴ്ന്ന താപനിലയില്‍ സൂക്ഷിക്കേണ്ട കെമിക്കലുകള്‍ ഭദ്രമായിരിക്കാന്‍ കരുതിയിരുന്ന ജനറേറ്ററുകളും വെള്ളം കയറി പ്രവര്‍ത്തനയോഗ്യമല്ലാതായിത്തീര്‍ന്നു. മുന്‍കരുതലിന്റെ ഭാഗമായി സ്ഥലത്തിനു മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ളവരെ ഇവിടെനിന്നും ഒഴിപ്പിക്കുകയും ചെയ്തിരുന്നു. ചുഴലിക്കാറ്റും വെള്ളപ്പൊക്കവും മൂലം…

ത്യാഗത്തിന്റേയും ആത്മസമര്‍പ്പണത്തിന്റേയും സന്ദേശവുമായി നാളെ ലോക മുസ്ലിങ്ങള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുന്നു

ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും സന്ദേശവുമായി നാളെ ബലിപെരുന്നാള്‍. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ ഈദ് ഗാഹുകള്‍ ഒരുങ്ങുകയാണ്. ബലിപെരുന്നാളിന് ഒരുദിനം ബാക്കി നില്‍ക്കെ രാജ്യം ആഘോഷങ്ങള്‍ക്കുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ്. വാരാന്ത്യത്തില്‍ എത്തിയ പെരുന്നാളിനെ എങ്ങനെ വ്യത്യസ്തമായി സ്വീകരിക്കാമെന്ന ചിന്തയിലാണ് സ്വദേശികളും വിദേശികളും. ഇബ്രാഹിം നബി മകന്‍ ഇസ്മായിലിനെ അള്ളാഹുവിന്റെ കല്‍പ്പന പ്രകാരം ബലി നല്‍കാന്‍ തീരുമാനിച്ചു. എന്നാല്‍ ഇത് അള്ളാഹുവിന്റെ പരീക്ഷണം മാത്രമായിരുന്നു. ദൈവത്തിലുള്ള ഇബ്രാഹിം നബിയുടെ അചഞ്ചലമായ വിശ്വാസമാണു ബലിപെരുന്നാളിലൂടെ വിശ്വാസികള്‍ ഓര്‍മ്മിപ്പിക്കുന്നത്. സംസ്ഥാനത്തുടനീളം നാളെ ഈദ്ഗാഹുകളിലും പള്ളികളിലും പെരുന്നാള്‍ നമസ്‌കാരം നടക്കും. നമസ്‌കാരത്തിനുശേഷം മൃഗങ്ങളെ ബലിയര്‍പ്പിക്കുന്ന ചടങ്ങു നടക്കും. സൗഹൃദസംഗമങ്ങളിലും വിശ്വാസികള്‍ ഒത്തുകൂടും. വിപണികള്‍ സജീവമായിക്കഴിഞ്ഞു. ബലിമൃഗങ്ങള്‍ തയ്യാറായി. ഈദ് ഗാഹുകള്‍ ക്രമീകരിച്ചുകഴിഞ്ഞു.

പാക്കിസ്ഥാന് ഉപാധികളോടെ അമേരിക്കന്‍ സഹായം; തീവ്രവാദ സംഘടനകളെ പാക് മണ്ണില്‍ നിന്ന് പൂര്‍ണ്ണമായും ഉന്മൂലനം ചെയ്യാന്‍ 25 കോടി ഡോളര്‍ സഹായം ട്രം‌പ് ഭരണകൂടം പ്രഖ്യാപിച്ചു

വാഷിംഗ്ടണ്‍: പാക്കിസ്ഥാന് 25.5 കോടി ഡോളറിന്റെ സൈനിക സഹായം നല്‍കാന്‍ തീരുമാനിച്ച് അമേരിക്ക. ഉപാധികളോടെയാണ് പണം കൈമാറുന്നത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരായി ശക്തമായ നടപടികള്‍ സ്വീകരിച്ചാല്‍ മാത്രമേ പാക്കിസ്ഥാന് ഈ തുക ഉപയോഗിക്കാന്‍ സാധിക്കൂ എന്നാണ് ഉപാധി. ഇതോടെ രാജ്യത്ത് നിന്ന് പാക്കിസ്ഥാന്‍ തീവ്രവാദത്തെ തുടച്ചു നീക്കണമെന്ന ഉദ്ദേശമാണ് അമേരിക്ക മുന്നോട്ട് വെച്ചിരിക്കുന്നത്. ബുധനാഴ്ചയാണ് ട്രംപ് ഭരണകൂടം സാമ്പത്തിക സഹായം സംബന്ധിച്ച് അമേരിക്കന്‍ കോണ്‍ഗ്രസിനെ ഇക്കാര്യം അറിയിച്ചത്. അഫ്ഗാനിസ്ഥാനിലും മറ്റ് അയല്‍ രാജ്യങ്ങളിലും ആക്രമണങ്ങള്‍ നടത്തുന്ന തീവ്രവാദ സംഘങ്ങളുടെ ശൃംഖലകളെ ദുര്‍ബലപ്പെടുത്തുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കുകയാണെങ്കില്‍ മാത്രമേ സൈനിക സഹായമായി നല്‍കുന്ന തുക പാക്കിസ്ഥാന് ഉപയോഗപ്പെടുത്താനാവൂ എന്നും അമേരിക്ക വ്യക്തമാക്കുന്നു. അഫ്ഗാനിസ്ഥാനില്‍ നിരവധി അമേരിക്കക്കാരെ കൊലപ്പെടുത്തിയ തീവ്രവാദ സംഘങ്ങള്‍ക്ക് താവളം നല്‍കിയതിന് പാക്കിസ്ഥാനെതിരെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ആഴ്ച ആഞ്ഞടിച്ചിരുന്നു. തീവ്രവാദികളെ സഹായിക്കുന്നതിന് പാക്കിസ്ഥാന്‍ വലിയ വിലകൊടുക്കേണ്ടിവരുമെന്നും…

നടിയെ അപമാനിച്ചെന്ന ആരോപണത്തില്‍ കേസിലകപ്പെട്ട ജീന്‍ പോളിനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി

നടിയെ അപമാനിച്ച കേസില്‍ ജീന്‍ പോള്‍ ലാലിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. പരാതിയില്ലെന്ന് നടി സത്യവാങ്മൂലം നല്‍കിയിരുന്നു. നടിക്ക് പരാതിയില്ലെങ്കിലും കുറ്റങ്ങൾ ഒത്തുതീർക്കാൻ സാധിക്കുന്നതല്ലെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. കേസ് ഒത്തുതീർപ്പാക്കുകയാണെന്ന് പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു. മൂന്നു പരാതികളായിരുന്നു ജീൻ പോളിനും നാലുപേർക്കുമെതിരായ കേസിൽ നടിക്ക് ഉണ്ടായിരുന്നത്. സിനിമയിൽ അഭിനയിച്ചതിന് പ്രതിഫലം നൽകിയില്ല. പ്രതിഫലം ചോദിച്ചപ്പോൾ അശ്ലീലം പറഞ്ഞു. മറ്റൊരു നടിയുടെ ശരീരഭാഗങ്ങൾ തന്റേതെന്ന നിലയിൽ ചിത്രീകരിച്ച് അനുമതിയില്ലാതെ പ്രദർശിപ്പിച്ചു എന്നിവയാണ് അവ. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചിത്രത്തിന്റെ സെൻസർ കോപ്പി പരിശോധിച്ച അന്വേഷണം സംഘം പരാതി സത്യമാണെന്നും കണ്ടെത്തിയിരുന്നു.