ആര്‍‌എസ്‌എസ്-ബിജെപി കൊലപ്പെടുത്തിയ സിപി‌എമ്മുകാരുടെ കുടുംബത്തെക്കൂടി കാണണമെന്ന് അരുണ്‍ ജെയ്‌റ്റ്‌ലിക്ക് കത്ത്

രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കു പിന്നാലെ സംസ്ഥാനത്തെത്തുന്ന കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ തലസ്ഥാന ജില്ലയിലെ 21 സിപിഎം രക്തസാക്ഷി കുടുംബങ്ങള്‍ കാണാനെത്തും. ജില്ലയില്‍ ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയ സിപിഐ എം പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും കുടുംബാംഗങ്ങളാണ് ഇവര്‍. രാവിലെ 10നു രാജ്ഭവന് മുന്നില്‍ ഇവര്‍ സത്യഗ്രഹം ഇരിക്കും. ഗവര്‍ണറെ സന്ദര്‍ശിക്കാന്‍ അരുണ്‍ജെയ്റ്റ്‌ലി എത്തുമ്പോള്‍ തങ്ങളുടെ തീരാവേദന കൂടി കേള്‍ക്കണമെന്നാണ് ഈ കുടുംബാംഗങ്ങളുടെ അഭ്യര്‍ഥന. സത്യഗ്രഹം എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഉദ്ഘാടനംചെയ്യും. സംഘപരിവാര്‍ ആക്രമണത്തിന് ഇരയായ തലസ്ഥാനജില്ലയിലെ സിപിഐ എം പ്രവര്‍ത്തകരും സത്യഗ്രഹത്തിന് എത്തും. ശ്രീകാര്യത്ത് ഗുണ്ടാപ്പകയുടെ ഭാഗമായി നടന്ന രാജേഷിന്റെ കൊലപാതത്തിനു പിന്നാലെയാണു ജെയ്റ്റിലിയുടെ വരവ്. ആര്‍.എസ്.എസ്, ബി.ജെ.പി. പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ സി.പി.എമ്മുകാരുടെ കുടുംബങ്ങള്‍ക്ക് പറയാനുള്ളതു കൂടി കേള്‍ക്കണമെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അയച്ച് തുറന്ന കത്തില്‍ ആവശ്യപ്പെട്ടു. അവര്‍ക്കു പറയാനുള്ളത് നാടിന്റെ സമാധാനം തകര്‍ക്കുന്ന ആര്‍.എസ്.…

ഇന്ത്യ-ചൈന അതിര്‍ത്തിയിലെ യുദ്ധഭീതി

ഭൂമിശാസ്ത്രപരമായി ഇന്ത്യയുടെ അതിര്‍ത്തിയോട് ചേര്‍ന്ന ഭൂപ്രദേശങ്ങളാണ് ചൈനയും ഭൂട്ടാനും സിക്കിമും. കഴിഞ്ഞ ജൂണില്‍ ചൈനീസ് പട്ടാളം അതിര്‍ത്തിയില്‍ റോഡ് പണിയുന്നതിനെ ഹിമാലയ രാജ്യമായ ഭൂട്ടാന്‍ എതിര്‍ത്തിരുന്നു. അത് ഭൂട്ടാന്റെ പരമാധികാര പരിധിയിലുള്ള ഭൂപ്രദേശമെന്നായിരുന്നു വാദം. ചൈനയുടെ ഈ അതിക്രമത്തെ തടയാന്‍ ‘ഭൂട്ടാന്‍’ ഇന്ത്യയുടെ സഹായം അപേക്ഷിച്ചു. അതനുസരിച്ച് ഇന്ത്യന്‍ പട്ടാളം അവിടെ എത്തുകയും 2012ല്‍ രൂപകല്‍പ്പന ചെയ്ത അതിര്‍ത്തി നിര്‍ണ്ണയം ചൈന ലംഘിച്ചെന്ന് കുറ്റപ്പെടുത്തുകയുമുണ്ടായി. എന്നാല്‍ ബെയ്ജിങ്ങിന്റെ കൈവശമുണ്ടായിരുന്ന കൊളോണിയല്‍ കാലത്തെ ബ്രിട്ടനും ചൈനയുമായുള്ള ഒരു ഉടമ്പടി ചൂണ്ടിക്കാണിച്ചുകൊണ്ട് ഭൂട്ടാന്റെ അധീനതയിലുള്ള ആ ഭൂപ്രദേശത്തെ ചൈനയുടെ വകയെന്നു അവകാശമുന്നയിക്കുകയും ചെയ്തു. ഇന്ത്യന്‍ മിലിറ്ററിയും ഭൂട്ടാന്‍ പട്ടാളവും ഒന്നിച്ച് സൈനികാഭ്യാസം നല്‍കുന്ന പ്രദേശമായിരുന്നു അവിടം. 1962നു ശേഷം ചൈനയും ഇന്ത്യയും നേര്‍ക്കുനേര്‍ പോരാട്ടത്തിന് ഒരുമ്പെടുന്നത് ആദ്യമാണ്. അതിര്‍ത്തിയില്‍ ആശങ്കകള്‍ നിലനില്‍ക്കുന്നതുകൊണ്ട് ഇരുരാജ്യങ്ങളും സൈന്യങ്ങളെ ശക്തമായി വിന്യസിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇതിന്റെ ഭാഗമായി…

കോളേജില്‍ എസ്‌എഫ്‌ഐക്കാരുടെ മര്‍ദ്ദനവും സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരില്‍ നിന്നും നേരിട്ട ദുരനുഭവങ്ങളും അതിജീവിച്ച് കേന്ദ്ര സര്‍ക്കാരിന്റെ സ്കോളര്‍ഷിപ്പോടെ ലണ്ടനില്‍ പഠിക്കുന്ന ആദിവാസി യുവാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

കാഞ്ഞങ്ങാട്: എസ്എഫ്‌ഐക്കാരില്‍ നിന്നും സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരില്‍ നിന്നുമുണ്ടായ ദുരനുഭവങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ സ്‌കോളര്‍ഷിപ് നേടി പ്രതിസന്ധികളെ അതിജീവിച്ചു ലണ്ടനിലെത്തിയ കാസര്‍കോട്ടെ ആദിവാസി യുവാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഉപരിപഠന മോഹവുമായി നടക്കവേ എസ്എഫ്‌ഐക്കാരില്‍നിന്നും സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരില്‍ നിന്നും നേരിടേണ്ടിവന്ന ദുരനുഭവങ്ങളെക്കുറിച്ചാണ് ലണ്ടനില്‍ നിന്നു ബിനേഷ് ബാലന്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടിരിക്കുന്നത്. എസ്എഫ്‌ഐ നേതാക്കളുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും പേരെടുത്തു പറഞ്ഞാണു വിമര്‍ശനം. ആദിവാസിയാണെന്നു മനസ്സിലാക്കി തന്നെയാണ് കാര്യവട്ടം ക്യാംപസിലെ ഹോസ്റ്റല്‍ കാലത്ത് അവിടത്തെ എസ്എഫ്‌ഐക്കാര്‍ തന്നെ മര്‍ദിച്ചതെന്നാണു ബിനേഷിന്റെ തുറന്നെഴുത്ത്. രോഹിത് വെമുലയ്ക്കു വേണ്ടി ശബ്ദിക്കുന്നവര്‍ തന്റെ സ്വപ്നമായ ഉപരിപഠനയാത്ര മുടക്കുമെന്നു വരെ ഭീഷണിപ്പെടുത്തി. ദലിത് ഭീകരനാക്കിയും മുസ്‌ലിം തീവ്രവാദ സംഘടനകളോടു ബന്ധമുള്ളവനാക്കിയും ചിത്രീകരിക്കാന്‍ ശ്രമിച്ചു. വിദേശപഠനത്തിനുള്ള വിസ തിരസ്‌കരിക്കപ്പെട്ടതിന്റെ വിഷമത്തില്‍ കഴിയവേ, കഴിഞ്ഞ മാര്‍ച്ച് 17നു ഹോസ്റ്റല്‍ മുറിയിലിട്ട് എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ മര്‍ദിച്ചുവെന്നാണു പ്രധാന…

താര സായിപ്പന്മാരും, ചാനല്‍ സാറാമാരും (പ്രതികരണം)

തായിപ്പു തമ്പിരാന്‍ താഴത്ത് ചെന്നപ്പോ താറ തലാം കൊടുത്തേ താരാ, താറ തലാം കൊടുത്തേ! മോട്ടോറു വണ്ടീടെ ശീറ്റല് കേട്ടപ്പോ താറാ നിലവിളിച്ചേ താരാ, താറാ നിലവിളിച്ച! കോണ്‍ക്രീറ്റ് കാടുകള്‍ നെല്‍വയലുകളെ കീഴടക്കുന്നതിന് മുന്‍പ്, പാടത്ത് ഞാറുനടുന്ന പെണ്ണാളുകള്‍ താളത്തില്‍ പാടിയിരുന്ന ഒരു നാടന്‍ പാട്ടാണിത്. കഥ ബ്രിട്ടീഷുകാരന്റെ കാലത്തു തന്നെ. തന്റെ എസ്‌റേറ്റിലേക്കു പതിവായി മോട്ടോര്‍ സൈക്കിളില്‍ പോയിരുന്ന ഒരു സായിപ്പിനെ, ‘സലാം’ കൊടുത്ത് തന്റെ കുടിലില്‍ സ്വീകരിച്ച പാവപ്പെട്ട സാറയുടെ കഥയാണ് പാട്ടിലുള്ളത്. സാറ കൊടുത്ത സലാമില്‍ ആകൃഷ്ടനായി സായിപ്പ് സാറയുടെ കുടിലില്‍ എത്തുകയും, വിലപ്പെട്ട ‘സലാമിന്’ പകരമായി കനപ്പെട്ട എന്തോ ഒന്ന് സമ്മാനിക്കുകയും ചെയ്തിരിക്കാം. കഥ അവിടം കൊണ്ടവസാനിച്ചിരുന്നെങ്കില്‍, ഞാനുള്‍പ്പടെ ആരും ഇതറിയുകയോ, പാടത്ത് ഞാറുനടുന്ന പെണ്ണുങ്ങള്‍ ഇത് പാടിനടക്കുകയോ ചെയ്യില്ലായിരുന്നു. തിരിച്ചു പോകാനായി സായിപ്പ് തന്റെ മോട്ടോര്‍ സൈക്കിള്‍ സ്റ്റാര്‍ട്ട് ചെയ്തു…

ദിലീപിന്റെ ജാമ്യ ഹര്‍ജി ഇപ്പോള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കില്ലെന്ന് അഭിഭാഷകന്‍

കൊച്ചി: നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയ കേസിൽ അറസ്റ്റിലായ നടൻ ദിലീപിന്റെ ജാമ്യ ഹര്‍ജി  ഇപ്പോള്‍ ഹൈകോടതിയിൽ സമർപ്പിക്കാനിടയില്ല. കേസുമായി ബന്ധപ്പെട്ട ചില രേഖകൾ കൂടി കിട്ടാനുണ്ടെന്നും അത് ലഭ്യമാക്കിയിട്ടെ ജാമ്യഹരജി നൽകൂവെന്നും അഭിഭാഷകനായ ബി. രാമൻപിള്ള പറഞ്ഞു. അതേസമയം, ദിലീപിന്റെ റിമാൻഡ് കാലാവധി ചൊവ്വാഴ്ച പൂർത്തിയാകാനിരിക്കെ തിങ്കളാഴ്ചക്ക് ശേഷമുള്ള ഏത് ദിവസവും ജാമ്യ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനക്കെത്തിയേക്കും. ദിലീപ് നേരത്തെ സമർപ്പിച്ച ജാമ്യ ഹര്‍ജി ശക്തമായ പരാമർശങ്ങളോടെ ഹൈക്കോടതി തള്ളിയിരുന്നു. അന്ന് ദിലീപിന് വേണ്ടി സീനിയർ അഭിഭാഷകൻ ഹാജരായിരുന്നു. ഇദ്ദേഹത്തിന് പകരം സീനിയർ അഭിഭാഷകൻ തന്നെയായ രാമൻപിള്ളയാകും ഇനി ഹാജരാവുക. ആദ്യ ജാമ്യ ഹര്‍ജി തള്ളുമ്പോള്‍ കോടതി പരാമർശിച്ച ഘടകങ്ങളിൽ മാറ്റമുണ്ടായെന്നതാകും പുതിയ ജാമ്യ ഹര്‍ജിയിൽ ചൂണ്ടിക്കാട്ടുക. മാറിയ സാഹചര്യത്തിൽ ജാമ്യത്തിന് അർഹതയുണ്ടെന്ന വാദമാകും ഉയർത്തുക. ദിലീപിന്റെ ഡ്രൈവറും മാനേജരുമായ അപ്പുണ്ണി ഒളിവിലായതിനാൽ ചോദ്യം ചെയ്യാൻ…

നെടുമ്പാശ്ശേരിയില്‍ ഇറങ്ങേണ്ട സൗദി എയര്‍ലൈന്‍സ് വിമാനം ചെന്നൈയിലേക്ക് തിരിച്ചു വിട്ടു; യാത്രക്കാര്‍ ദുരിതത്തില്‍

ചെന്നൈ: മോശം കാലാവസ്ഥ കാരണം കൊച്ചിയില്‍ ഇറങ്ങേണ്ട സൗദി വിമാനം ചെന്നൈയില്‍ ഇറക്കി. ഇതേ തുടര്‍ന്ന് യാത്രക്കാര്‍ ദുരിതത്തിലായി. ഞായറാഴ്ച രാവിലെ 11ന് കൊച്ചിയില്‍ ലാന്‍ഡ് ചെയ്യേണ്ട വിമാനത്തിലെ യാത്രക്കാരാണ് നാട്ടില്‍ എത്താനാകാതെ മണിക്കൂറുകളായി ചെന്നൈയില്‍ കുടുങ്ങിക്കിടക്കുന്നത്. സൗദി എയര്‍ലൈന്‍സിന്റെ എസ്‌വി 892 വിമാനത്തിലെ യാത്രക്കാരാണ് വീടെത്താനാവാതെ ബുദ്ധിമുട്ടുന്നത്. 11 മണിക്കൂറായി ചെന്നൈ വിമാനത്താവളത്തില്‍ തുടരുന്ന യാത്രക്കാര്‍ക്ക് അത്യാവശ്യ സൗകര്യങ്ങള്‍ പോലും നല്‍കിയിട്ടില്ലെന്നു പരാതിയുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തിയ ബന്ധുക്കളും സുഹൃത്തുക്കളും പ്രതിഷേധത്തിലാണ്. ചെന്നൈയില്‍ പെട്ടുപോയ നൂറോളം മലയാളി യാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ കടുത്ത പ്രതിഷേധത്തിലാണ്. അധികൃതരുടെ ഭാഗത്തുനിന്നു നിഷേധ നിലപാടാണെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു.

പാക്കിസ്ഥാനില്‍ ഇന്റര്‍നെറ്റ് തകരാറിലായി; നിരവധി വിമാന സര്‍‌വ്വീസുകള്‍ നിര്‍ത്തലാക്കി

ഇസ്‌ലാമാബാദ്: ഒന്നര ദിവസത്തിലേറെ പാകിസ്താനില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടു. ഇന്റര്‍നെറ്റ് ബന്ധം ഇല്ലാതായതോടെ നിരവധി വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. രാജ്യത്തെ ഇന്റര്‍നെറ്റ് അധിഷ്ഠിത വ്യവസായങ്ങളെയും പണിമുടക്കു കാര്യമായി ബാധിച്ചെന്നാണു റിപ്പോര്‍ട്ട്. കടലിനടിയിലൂടെ പോകുന്ന ഇന്ത്യ-മിഡില്‍ ഈസ്റ്റ്- വെസ്റ്റേണ്‍ യൂറോപ്പ് കേബിളിലെ തകരാറാണു വിനയായത്. ഇതേത്തുടര്‍ന്നു രാജ്യമാകെ 38 മണിക്കൂര്‍ ഇന്റര്‍നെറ്റ് മുടങ്ങിയതായി പാകിസ്താന്‍ ടെലി കമ്യൂണിക്കേഷന്‍ കമ്പനി (പിടിസിഎല്‍) വക്താവ് അറിയിച്ചു. ഇന്റര്‍നെറ്റ് മുടങ്ങിയതോടെ ഇസ്‌ലാമാബാദിലെ ബേനസീര്‍ ഭൂട്ടോ വിമാനത്താവളത്തില്‍ മാത്രം എട്ട് ആഭ്യന്തര, രാജ്യാന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കേണ്ടി വന്നു. പലയിടത്തും വിമാനങ്ങളുടെ ഷെഡ്യൂളുകള്‍ താറുമാറായി. ടിക്കറ്റ് ബുക്കിങ്ങിലും പ്രശ്‌നങ്ങളുണ്ടായി. സൗദി അറേബ്യയിലെ ജിദ്ദയ്ക്കു സമീപം കരയിലാണു കേബിള്‍ മുറിഞ്ഞത്. പാകിസ്താനിലെ ഇന്റര്‍നെറ്റ് ദാതാക്കള്‍ക്കുവേണ്ടി ആറ് കേബിളുകളുണ്ടെങ്കിലും എല്ലാം ഒരുമിച്ചു മുറിഞ്ഞതായി പിടിസിഎല്‍ വക്താവ് പറഞ്ഞു. പ്രശ്‌നം പരിഹരിച്ചതായി അധികൃതര്‍ അവകാശപ്പെട്ടെങ്കിലും ഇന്റര്‍നെറ്റിന്റെ വേഗം…

മുന്‍ യു.എസ്. പ്രസിഡന്റ് ബരാക് ഒബാമയുടെ ജന്മദിനത്തിന് ഇല്ലിനോയിയില്‍ പൊതു അവധി പ്രഖ്യാപിച്ചു

വാഷിംഗ്ടണ്‍: മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ പിറന്നാളിന് അദ്ദേഹത്തിന്റെ സംസ്ഥാനമായ ഇല്ലിനോയിയില്‍ പൊതു അവധി പ്രഖ്യാപിച്ചു. ഇല്ലിനോയ് ഗവര്‍ണര്‍ ബ്രൂസ് റണ്ണറാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഓഗസ്റ്റ് നാലാണ് ഒബാമയുടെ പിറന്നാള്‍ ദിനം. 2018 ഓഗസ്റ്റ് നാലുമുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നും ഗവര്‍ണറുടെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കന്‍ ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും രാജ്യത്തെ വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിനും അക്ഷീണം പ്രയത്‌നിച്ചയാളാണ് ഒബാമയെന്നും അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് പുതിയ തീരുമാനമെന്നും ഗവര്‍ണറുടെ ഓഫീസ് വ്യക്തമാക്കി.

आपको हड्डियों के कारण भी हो सकता है कैंसर, ऐसे करें बचाव

बोन कैंसर, हड्डियों में बढ़ने वाली असमान्य कोशिकाएं होती हैं। यह शरीर के किसी भी हिस्से में हो सकते हैं। बोन कैंसर शरीर के एक अंग से दूसरे अंग में फैलता है। बोन कैंसर दो तरह के होते हैं एक तो वे जो कैंसरयुक्त होते हैं और दूसरे वे जो कैंसर रहित होते हैं। बोन कैंसर के शुरूआती चरण में हड्डियों में दर्द की शिकायत होती है। अगर किसी दर्द कुछ दिनों में ठीक नहीं होता है, तो तुरंत डॉक्टर से संपर्क करें और जरूरी जांच करवाएं। यह कहना है…

गुजरात राज्यसभा चुनाव: कांग्रेस को झटका, एनसीपी ने कहा – हम किसी के सहयोगी नहीं

भाजपा के राष्ट्रीय अध्यक्ष अमित शाह रविवार को अहमदाबाद पहुंचे। वह 8 अगस्त को होने वाले और प्रतिष्ठा का प्रश्न बन चुके राज्यसभा चुनाव के होने तक यहां बने रहेंगे। शाह खुद भी उम्मीदवार हैं और पहली बार संसद सदस्यता के लिए दावेदारी कर रहे हैं। भाजपा अध्यक्ष ने अपने आवास पर गुजरात के पार्टी प्रभारी भूपेंद्र यादव, मुख्यमंत्री विजय रूपानी, मंत्री प्रदीप सिंह जडेजा के साथ बैठक की। इस बीच कांग्रेस ने गुजरात कांग्रेस के अध्यक्ष भरत सिंह सोलंकी के गढ़ माने जाने वाले आणंद के पास एक रेस्ट्रॉन्ट…