ഒരു വീണ്ടും ജനനം (കഥ)

മൂന്നു പേര്‍, അവര്‍ സഹോദരരായിരുന്നു. മത്തായി, ചാക്കോ, ലൂക്ക! പാറ പോലെ ഉറച്ച മാംസപേശികള്‍ അവര്‍ക്കുണ്ടായിരുന്നു. പാറമടയില്‍ തുരങ്കം ഉണ്ടാക്കി, തോട്ട വച്ച് അവര്‍ വലിയ പാറകളെ പൊട്ടിച്ചു. വിയര്‍പ്പുതുള്ളികള്‍ അവരുടെ ക്ലാവു പിടിച്ച ഓട്ടു നിറമുള്ള മേനിയിലൂടെ ഒഴുകി നടന്നു. മദ്ധ്യാഹ്ന സൂര്യന്റെ കിരണങ്ങളേറ്റ് അവ രജത ഗോളങ്ങള്‍ പോലെ തിളങ്ങി. അവര്‍, കഠിനമായി ജോലി ചെയ്ത് മറ്റു തൊഴിലാളികളേക്കാളേറെ സമ്പാദിച്ചു. പണി കഴിഞ്ഞാല്‍ എന്നും അന്തിക്ക് കവലയിലെ ടി.എസ്സ്. നമ്പര്‍ 33 കള്ളുഷാപ്പില്‍, അവര്‍ കൂടുക പതിവായിരുന്നു. വില്‍പ്പനക്കാരന്‍ നാരായണന്‍ അവര്‍ക്ക് പ്രത്യേകം സ്ഥലം ഒരുക്കിയിരുന്നു. അവിടെ ഷാപ്പിലെ സ്ഥിരം ബോറന്മാര്‍ക്ക് പ്രവേശനം ഇല്ലായിരുന്നു. അവിടെ ചരല്‍ വിരിച്ച തറയില്‍ എല്ലോ, മുള്ളോ, കിടക്കാതെ നാരായണന്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നു. മറ്റു സെല്ലുളിലേപ്പോലെ കാലിളകിയ ബഞ്ചുകളോ, മെഴുക്കു പുരണ്ട മേശയോ അവിടെ ഇല്ലായിരുന്നു. പകരം…

മോര്‍ട്ടണ്‍ഗ്രോവ് സെ.മേരിസ് ക്‌നാനായ ദൈവാലായത്തിലെ പ്രധാന തിരുന്നാളിന് കൊടിയേറി

ഷിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെ.മേരിസ് ക്‌നാനായ ദൈവാലായത്തിലെ ഈ വര്‍ഷത്തെ പ്രധാന തിരുന്നാള്‍ ആഘോക്ഷങ്ങളുടെ പ്രാരംഭ ദിനമായ ഓഗസ്റ്റ് ആറാം തിയതി രാവിലെ പത്തു മണിക്ക് ഷിക്കാഗോ സീറോ മലബാര്‍ രൂപത അദ്ധ്യക്ഷന്‍ അഭി. മാര്‍ ജേക്കബ് അങ്ങാടിയാത്തിന്‍റ മുഖ്യകാര്‍മ്മികത്വത്തിലര്‍പ്പിച്ച വി.കുര്‍ബ്ബാനക്ക് ശേഷം പതാക ഉയര്‍ത്തല്‍ കര്‍മ്മംനിര്‍വഹിച്ചു. വികാരി ജനറാള്‍ മോണ്‍. തോമസ് മുളവനാല്‍ , അസി.വികാരി ഫാ. ബോബന്‍ വട്ടേംബുറത്ത്, ഡോണ്‍ബോസ്‌കോ മിഷണറി സഭാംഗങ്ങളായ ഫാ.സജി ഇളബാശ്ശേരി ,ഫാ .ജോസ് ചൂരവേലികുടിലില്‍ എന്നിവര്‍ സഹകാര്‍മ്മികരയായിരുന്നു. നിരവധി വിശ്വാസികള്‍ വി.കുര്‍ബ്ബാനയിലും തുടര്‍ന്ന് നടന്ന കെടിയേറ്റ തിരുകര്‍മ്മങ്ങളിലും പങ്കെടുത്തു. ഓഗസ്റ്റ് 6 ന് തുടക്കം കുറിക്കുന്ന തിരുന്നാള്‍ ആചരണങ്ങളുടെ പ്രോഗ്രാം ക്രിമികരിച്ചരിക്കുന്നതു ഇപ്രകാരമാണ് ഓഗസ്റ്റ് 8 ചൊവ്വ : 6 PM : ലദീഞ്ഞു , വി .കുര്‍ബാന, നൊവേന, വചന സന്ദേശം : റവ .ഫാ .പോള്‍ ചാലിശ്ശേരില്‍…

വിനു മോഹന്‍ നായകനാകുന്ന പുതിയ സിനിമ “സ്ഥാന”ത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി

വിനു മോഹനെ നായകനാക്കി ആര്‍എംകെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്ഥാനം. ആര്‍ രാജന്‍ നായരാണ് നിര്‍മ്മാണം .സ്ഥാനത്തിന്റെ ഒഫിഷ്യല്‍ ഫേസ് ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. ഈ സിനിമയുടെ ചിത്രീകരണം തിരുവല്ലയിലും പരിസരപ്രദേശങ്ങളിലും പുരോഗമിക്കുകയാണ്. മലയാളത്തിന്റെ മഹാനടന്‍ പദ്മശ്രീ മധു ഒരു മികച്ച കഥാപാത്രമായി എത്തുന്ന ചിത്രം ഓണത്തിന് ശേഷം തീയറ്ററുകളില്‍ എത്തും. ഹയര്‍ സെക്കണ്ടറി കലോത്സവത്തില്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട മാളവിക ആണ് ചിത്രത്തിലെ നായിക. ജോയ് മാത്യു , സുനില്‍ സുഗത ,കെ.പി എ സി ലളിത , രാകേന്ദു ,ചെത്തിപ്പുഴ വത്സമ്മ ,ലക്ഷ്മി,ശൈലജ ,വിഷ്ണു ,തിരുവല്ല സാബു, പദ്മനാഭന്‍ തമ്പി ,ഹരിലാല്‍ തുടങ്ങി വലിയ താര നിര ചിത്രത്തിലുണ്ട് . ഛായാഗ്രഹണം ശരത് ഗാന രചനകെ.ജയകുമാര്‍,സംഗീതം ഡോ: സാം കടമ്മനിട്ട ,എഡിറ്റിങ് സിദ്ധാര്‍ത്ഥ ശിവ , പ്രൊഡക്ഷന്‍ ഡിസൈനര്‍…

കെ.ജി. സാമുവേല്‍ (94) നിര്യാതനായി

ഷിക്കാഗോ: റാന്നി ഈട്ടിച്ചുവട് ഇഞ്ചിക്കാലായില്‍ കെ.ജി .സാമുവേല്‍ (94) നിര്യാതനായി .കോഴഞ്ചേരി കോലത്തു കുടുംബാംഗമാണ്. സംസ്കാരം ഓഗസ്റ്റ് 11 ന് ഉച്ചക്ക് 1 മണിക്കു റാന്നി ഈട്ടിച്ചുവട് നസറേത്ത് (Nazrethu) മാര്‍ത്തോമ്മ പള്ളിയില്‍ . താഴോംപടിക്കല്‍ കുടുംബാംഗമായ പരേതയായ മറിയാമ്മയാണ് ഭാര്യ . മക്കള്‍: കെ.ദസ് വര്‍ഗീസ് (രാജസ്ഥാന്‍ ), കെ.എസ്. ചാക്കോ ,കെ.എസ് മാത്യു , കെ.എസ്. ഫിലിപ്പ് ,സിസിലി (നാലുപേരും ഷിക്കാഗോ), ലീലാമ്മ, ലിസി. മരുമക്കള്‍: ആനി, വത്സമ്മ, ആലിസ്, ലീലാമ്മ ,മോനച്ചന്‍ (നാലുപേരും ഷിക്കാഗോ ) രാജന്‍, ഏബ്രഹാം.

നിര്‍ണ്ണായകമായ ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച; രാഷ്‌ട്രീയ കുതിരക്കച്ചവടം ഭയന്ന് കോണ്‍‌ഗ്രസ് എം‌എല്‍‌എമാരെ റിസോര്‍ട്ടില്‍ താമസിപ്പിച്ചു

അഹമ്മദാബാദ്: ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച. രാഷ്ട്രീയ കുതിരക്കച്ചവടം, റിസോര്‍ട്ടിലെ ‘ഒളിവുജീവിതം’, ആദായനികുതി റെയ്ഡ് തുടങ്ങിയ സംഭവവികാസങ്ങള്‍ക്ക് രാജ്യം സാക്ഷിയായ ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് രാവിലെ 10ന് മണിക്കാണ് നടക്കുക. ഗുജറാത്തില്‍ ഒഴിവുള്ള മൂന്നു സീറ്റില്‍ നാലു പേരാണു മത്സരിക്കുന്നത്. ബിജെപിയുടെ കുതിരക്കച്ചവടം ‘ഭയന്ന്’ ബംഗളൂരുവിനു സമീപം ബിഡദി ഈഗിള്‍ട്ടന്‍ റിസോര്‍ട്ടില്‍ ഒരാഴ്ചയിലേറെ ‘ഒളിവില്‍’ കഴിഞ്ഞശേഷമാണു ഗുജറാത്തിലെ 44 കോണ്‍ഗ്രസ് എംഎല്‍എമാര്‍ തിങ്കളാഴ്ച സംസ്ഥാനത്തു തിരിച്ചെത്തിയത്. എംഎല്‍എമാരെ അഹമ്മദാബാദിലെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. റിസോര്‍ട്ടില്‍നിന്നു എംഎല്‍എമാരെ നേരെ നിയമസഭയിലേക്കെത്തിക്കാനാണു പാര്‍ട്ടി തീരുമാനം. പുറത്തിറങ്ങിയാല്‍ ബിജെപിക്കാര്‍ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പു കഴിയുന്നതുവരെ എംഎല്‍എമാര്‍ക്കു സുരക്ഷ ഉറപ്പാക്കണമെന്നു കോണ്‍ഗ്രസ് ചീഫ് വിപ് ശൈലേഷ് പര്‍മാര്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിനുള്ള അവസാനവട്ട കരുനീക്കങ്ങള്‍ക്കായി ബിജെപി അധ്യക്ഷനും സ്ഥാനാര്‍ഥിയുമായ അമിത് ഷാ ഗുജറാത്തില്‍ ക്യാംപ് ചെയ്യുന്നുണ്ട്. മുഖ്യമന്ത്രി വിജയ് രുപാണി, നിയമമന്ത്രി പ്രദീപ്‌സിങ്…

ഗോഡ്‌സ് ഓണ്‍ കണ്‍ട്രി ? (കവിത)

ഇവിടെയീ ധന്യമാം സ്‌നേഹത്തിന്‍ തീരത്തി- ലൊരു കാലമുണ്ടായിരുന്നു ! സഹസ്രാബ്ദ മോഹങ്ങള്‍ ചിറകടിച്ചുഷസിന്റെ നെറുകയില്‍ മുത്തം ചൊരിഞ്ഞും, മനുഷ്യാഭിലാഷങ്ങള്‍ ഇതള്‍ വിരിച്ചൊരുപാട് നിറമുള്ള കനവുകള്‍ തീര്‍ത്തും, മലനാടിന്‍ മണമുള്ള മനുഷ്യന്റെ മനസിലെ വിനയവും, ശുദ്ധിയും പൂത്തും, നറുമുല്ലക്കാറ്റിന്റെ മടികളില്‍ നിറവിന്റെ മലരുകള്‍ പൊട്ടി വിരിഞ്ഞും, വയലേലയതിരിട്ട യരുവിയില്‍ തുള്ളുന്ന പരലുകള്‍ തത്തിക്കളിച്ചും, മനസിന്റ താരാട്ടില്‍ നിറയുമീ ഹരിതാഭം കണി കാണാനെത്തി ഞാന്‍ വീണ്ടും. ഒരുവേള വഴിതെറ്റി യെത്തിയോ ? എവിടെയെന്‍ കരളിന്റെ കുളിരായ ഭൂമി? അമറുന്ന രാഷ്‌ട്രീയ- ക്കുതിരകള്‍ തേരോടി- ച്ചതയുന്ന, പിടയുന്ന മണ്ണില്‍, അടിപൊളി പ്രേതങ്ങ- ലലയുന്ന വേതാള- ക്കലകളാല്‍ മുടിയുമീ നാട്ടില്‍, മതമെന്ന മതിലിന്റെ മറപറ്റി മനുഷ്യന്റെ തലകൊയ്തു തള്ളുന്ന നാട്ടില്‍, അപമാന ഭാരത്താല്‍ കുനിയുന്ന ശിരസുമായ് തിരുനാമം മായ്ക്കുന്നു ദൈവം!

വാഹനാപകടത്തില്‍ പരുക്കേറ്റ തമിഴ്‌നാട് സ്വദേശി ചികിത്സ ലഭിക്കാതെ മരിച്ചു; ചികിത്സ നിഷേധിച്ച ആശുപത്രികള്‍ക്കെതിരെ ആരോഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവനന്തപുരം: ഗുരുതരാവസ്ഥയിലായിരുന്ന തമിഴ്‌നാട് സ്വദേശിയെ ചികില്‍സ നിഷേധിച്ച് മരണത്തിലേക്കു തള്ളിവിട്ട സംഭവത്തില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടു. സര്‍ക്കാര്‍ ഉത്തരവുകള്‍ ലംഘിച്ച സ്വകാര്യ ആശുപത്രികളുടെ നടപടിയും വെന്റിലേറ്റര്‍ ഒഴിവില്ലെന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ വാദവും അന്വേഷിക്കുമെന്നു ശൈലജ പറഞ്ഞു. വീഴ്ചവരുത്തിയ അഞ്ച് സ്വകാര്യ ആശുപത്രികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ചികില്‍സ നല്‍കാന്‍ സ്വകാര്യ ആശുപത്രികള്‍ വിസമ്മതിച്ചതിനെതുടര്‍ന്നാണു നാഗര്‍കോവില്‍ സ്വദേശി മുരുകന്‍ (47) ആംബുലന്‍സില്‍വച്ച് മരിച്ചത്. ഞായറാഴ്ച രാത്രി 11നു കൊല്ലം ചാത്തന്നൂരിനു സമീപം മുരുകനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കില്‍, പിന്നാലെ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചായിരുന്നു അപകടം. ‘തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുരുകനെ ആശുപത്രികള്‍ മരണത്തിലേക്കു തള്ളിവിട്ടത് ആരോഗ്യവകുപ്പിനെ ഞെട്ടിച്ചിരിക്കുകയാണ്. സുപ്രീം കോടതി വിധിയുടെയും സര്‍ക്കാര്‍ ഉത്തരവിന്റെയും ലംഘനമാണിത്. വെന്റിലേറ്റര്‍ ഒഴിവില്ലെന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ വാദം പ്രത്യേകം അന്വേഷിക്കും. ഇത്തരം സാഹചര്യങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ട്രോമാ കെയര്‍…

പ്രവീണ്‍ വറുഗീസ് മെമ്മോറിയല്‍ ബാഡ്മിന്റണ്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്‍ നടത്തുന്ന പ്രവീണ്‍ വറുഗീസ് മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിക്കു വേണ്ടിയുള്ള ഡബിള്‍സ് ബാഡ്മിന്റണ്‍ (ഓപ്പണ്‍) ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അമേരിക്കയുടെ വിവിധഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യം പ്രകടിപ്പിച്ചതിനാല്‍ മത്സരങ്ങള്‍ നടത്തുവാന്‍ കൂടുതല്‍ കോര്‍ട്ടുകള്‍ വാടകക്ക് എടുക്കുമെന്നും, രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് 15 വരെ നീട്ടുകയും ചെയ്തിട്ടുണ്ട്. അവസാന തീയതിക്കു മുന്‍പായി സംഘടനയുടെ വെബ്‌സൈറ്റില്‍ http://chicagomalayaleeassociation.org/cma-badminton-2017-online-registration/രജിസ്റ്റര്‍ ചെയ്യുകയോ കമ്മിറ്റിക്കാരായ ടോമി അമ്പേനാട്ട് (630 992 1500 ), ഫിലിപ്പ് പുത്തന്‍പുരയില്‍ (773 405 5954), ജസ്റ്റിന്‍ മാണിപറമ്പില്‍ (630 544 0353 ) എന്നിവരെ ഫോണിലൂടെ അറിയിക്കുകയോ ചെയ്യുന്നവര്‍ക്ക് മാത്രമേ മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ കഴിയൂ. ഷാംബര്‍ഗിലുള്ള എഗ്രെറ്റ് ബാഡ്മിന്റണ്‍ ക്ലബ്ബില്‍ (1251 Basswood Rd, Schaumburg, IL 60173) ആണ് ആഗസ്റ്റ് 19 ശനിയാഴ്ച രാവിലെ 8…

കേരളത്തിലെ പണിക്ക് കേന്ദ്രത്തില്‍ മറുപടി; രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കായി അരുണ്‍ ജെയ്‌റ്റ്‌ലിയെ കേരളത്തിലേക്ക് വിട്ട കേന്ദ്രത്തിന് ഡല്‍ഹിയില്‍ മറുപടി നല്‍കി കേരള സര്‍ക്കാര്‍ സിപി‌ഐ‌എം; അമ്പരപ്പോടെ ബിജെപി

രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ പതിവെന്നു കാട്ടി ബിജെപിയുടെ നുണ പ്രചാരണങ്ങള്‍ക്കു മറുപടിയുമായി ഡല്‍ഹി എഡിഷനുകളില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഫുള്‍പേജ് പരസ്യം. ബിജെപിയുടെ പ്രചാരണങ്ങള്‍ക്കു ജെയ്റ്റ്‌ലിയെ എത്തിച്ചു നടത്തിയ രാഷ്ട്രീയ ഗുസ്തിക്കു പ്രമുഖരുടെ വിലയിരുത്തലടക്കമാണു മറുപടി നല്‍കിയിരിക്കുന്നത്. കേരളത്തിലെ പണിക്കു കേന്ദ്രത്തില്‍ മറുപടിയെന്ന തരത്തിലാണു പിആര്‍ഡി വകുപ്പിന്റെ നീക്കം. ക്രമസമാധാനപാലനത്തിലും വികസനത്തിലും കേരളം മുന്‍നിരയിലാണെന്ന പ്രചാരണവുമായി ഇംഗ്ലീഷ് ദിനപ്പത്രങ്ങളുടെ ദേശീയ എഡിഷനുകളിലാണ് പരസ്യം നല്‍കിയത്. രാഷ്ട്രീയ സംഘര്‍ഷങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ സംസ്ഥാനത്തെ ടൂറിസം, നിക്ഷേപ മേഖലകളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കകള്‍ കണക്കിലെടുത്തുള്ള പരസ്യമാണ് നല്‍കിയിട്ടുള്ളത്. കേരളം ഒന്നാം നമ്പര്‍ സംസ്ഥാനമാകുന്നത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രവും വാക്കുകളും സഹിതമാണു പരസ്യമുള്ളത്. അക്രമസംഭവങ്ങളും വര്‍ഗീയ സംഘര്‍ഷങ്ങളും ഏറ്റവും കുറവ് നടന്നിട്ടുള്ള സംസ്ഥാനം, പെതുഭരണ സൂചിക അനുസരിച്ച് മികച്ച ഭരണമുള്ള സംസ്ഥാനം, കുറഞ്ഞ അഴിമതി, സമ്പൂര്‍ണ സാക്ഷരത, ശിശു മരണ നിരക്ക്…

കോണ്‍‌ഗ്രസ്സുകാര്‍ അന്ന് പൊക്കിക്കാണിച്ച ബാനര്‍ ഇപ്പോഴും കൈയ്യിലുണ്ടോ? വിന്‍സെന്റിനെ പരിഹസിച്ച് എം‌എം മണിയുടെ പോസ്റ്റ്

തിരുവനന്തപുരം: കോവളം എം എല്‍ എ എം വിന്‍സെന്റിനും യു ഡി എഫിനും പരിഹാസവുമായി വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മണിയുടെ പരിഹാസം. നിയമസഭാ സമ്മേളനം ആരംഭിച്ചപ്പോള്‍ കോവളം എം എല്‍ എയുടെ സീറ്റ് ഒഴിഞ്ഞു കിടക്കുന്നതായി കണ്ടു എന്നാണ് പോസ്റ്റ് ആരംഭിക്കുന്നത്. വിന്‍സെന്റ് അറസ്റ്റിലായ കാര്യം വിശദീകരിച്ച ശേഷം “കഴിഞ്ഞ സഭാ കാലത്ത് ഞാന്‍ പെമ്പിളൈ ഒരുമയുടെ പേരില്‍ സ്ത്രീത്വത്തെ അപമാനിച്ചു എന്ന് കള്ളക്കഥ പ്രചരിപ്പിച്ച് സഭയില്‍ എനിക്കെതിരെയുള്ള സമരത്തിന്റെ മുന്നണി പോരാളിയായിരുന്നു കോവളത്തെ അദ്ദേഹം. അന്നുയര്‍ത്തിയ സ്ത്രീപക്ഷ തുണി ബാനറുകളൊക്കെ അവിടെത്തന്നെ ഉണ്ടോ?” എന്നും മന്ത്രി പോസ്റ്റില്‍ ആരായുന്നുണ്ട്. “യു ഡി എഫുകാരുടെ മുഖം മൂടികള്‍ അഴിഞ്ഞുവീഴുകയാണ്. ഇനിയും ഏറെ മുഖംമൂടികള്‍ അഴിഞ്ഞ വീഴാനുണ്ട്”- മന്ത്രി പോസ്റ്റ് അവസാനിപ്പിക്കുന്നത്. പൊമ്പിളൈ ഒരുമയ്‌ക്കെതിരെ മണി നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് രമേശ്…