പൊന്നമ്മ നായര്‍ (75) നിര്യാതയായി

ന്യൂയോര്‍ക്ക്: ഫോമാ ന്യൂയോര്‍ക്ക് എം‌പയര്‍ റീജന്‍ വൈസ് പ്രസിഡന്റ് പ്രദീപ് നായരുടെ മാതാവ് പൊന്നമ്മ നായര്‍ (75) കേരളത്തില്‍ നിര്യാതയായി. സംസ്ക്കാരം ആഗസ്റ്റ് 19 ശനിയാഴ്ച രാവിലെ ‘ഗോകുലം’ വീട്ടുവളപ്പില്‍. പത്തനം‌തിട്ട ജില്ലയിലെ തോട്ടപ്പുഴശ്ശേരി ‘ഗോകുലം’ വീട്ടില്‍ ഗോപാലകൃഷ്ണന്‍ നായരുടെ ഭാര്യയാണ് പരേത. മുപ്പത്തഞ്ചു വര്‍ഷത്തോളം അമേരിക്കയില്‍ സ്ഥിരതാമസക്കാരായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി നാട്ടില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. മക്കള്‍: പ്രദീപ് നായര്‍, പ്രസന്നന്‍, പ്രമീള. മരുമക്കള്‍: മഞ്ജു, ഉഷ, ബിജു (എല്ലാവരും യു‌എസ്‌എ). കൊച്ചുമക്കള്‍: സാന്ദ്ര, ഭദ്ര, പൂജ, പ്രവീണ്‍, ദിയ. കൂടുതല്‍ വിവരങ്ങള്‍ക്ക്: വിഷ്ണു (കേരളം) 949 627316, സഞ്ജു കുറുപ്പ് (ന്യൂയോര്‍ക്ക്) 203 385 2877. വാര്‍ത്ത: ഷോളി കുമ്പിളുവേലി  

ജാക്‌സണ്‍ഹൈറ്റ്സ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് കണ്‍വന്‍ഷനും പരി. ദൈവമാതാവിന്റെ പെരുന്നാളും ആഗസ്റ്റ് 19, 20 തീയതികളില്‍

ജാക്‌സണ്‍ഹൈറ്റ്‌സ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പെരുന്നാളിന് തുടക്കമായി. ആഗസ്റ്റ് 13 ഞായറാഴ്ച വെരി. റവ. ടി.എം. സഖറിയ കോര്‍ എപ്പിസ്‌കോപ്പാ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതിനെതുടര്‍ന്ന് വികാരി ഫാ. ജോണ്‍ തോമസ് പെരുന്നാള്‍ കൊടിയേറ്റി. ബോസ്റ്റണ്‍ ഹോളി സ്പിരിറ്റ് ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നുള്ള പ്രിയ എലിസബത്ത് വര്‍ഗീസ് അടക്കം നിരവധിപേര്‍ പ്രസംഗിച്ചു. സമാപനപ്രസംഗവും കണ്‍വന്‍ഷനും 19ന് വൈകീട്ട് എം.ജി.ഓ.സി.എസ്.എം.ഓഫ് ഇന്ത്യയുടെ മുന്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറിയും ഹൂസ്റ്റണ്‍ സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ചര്‍ച്ച് വികാരിയുമായ ഫാ. ഐസക് ബി പ്രകാശ് നിര്‍വഹിക്കും. 20ന് പെരുന്നാള്‍ കര്‍മങ്ങള്‍ക്ക് വികാരി ഫാ.ജോണ്‍ തോമസ്, റിട്ട. വികാരി വെരി.റവ.ടി.എം. സഖറിയ കോര്‍ എപ്പിസ്‌കോപ്പാ, ഫാ.ഐസക് ബി പ്രകാശ് എന്നിവര്‍ നേതൃത്വം നല്‍കും. മധ്യസ്ഥപ്രാര്‍ത്ഥനയും സമൂഹസദ്യയും ഉണ്ടായിരിക്കും. വിവരങ്ങള്‍ക്ക്: ഫാ.ജോണ്‍ തോമസ് 516-996-4887, വര്‍ഗീസ് കെ.ജോസഫ് 516 302 3563,…

ശ്രീരാമകഥാമൃതം ഭക്തിസാന്ദ്രമാക്കിയ രാമായണ മാസാചരണത്തിന് ഗീതാ മണ്ഡലത്തില്‍ പരിസമാപ്തി

ചിക്കാഗോ: കര്‍ക്കിടക ഒന്ന് മുതല്‍ മനുഷ്യ മനസ്സിലേക്ക് ആധ്യാത്മിക പുണ്യം നിറയ്ക്കുവാനായി ആരംഭിച്ച രാമായണ പാരായണത്തിന് ഗീതാമണ്ഡലത്തില്‍ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ പരിസമാപ്തി ആയി. അടുത്ത പതിനൊന്ന് മാസങ്ങളില്‍ എങ്ങനെ ജീവിക്കണം എന്നതിന്റെ തയ്യാറെടുപ്പുകൂടിയായി ആണ് രാമായണ പാരായണം ഗീതാമണ്ഡലത്തില്‍ നടത്തുന്നത്. നോര്‍ത്ത് അമേരിക്കയില്‍ ഇത് ആദ്യമായാണ്, രാമായണ പാരായണത്തോടൊപ്പം ഇത്ര വിപുലമായ രീതിയില്‍ ശ്രീരാമ പട്ടാഭിഷേകം സംഘടിപ്പിക്കുന്നത്. രാമായണം പാരായണം, ശ്രീ രാമ പട്ടാഭിഷേകത്തില്‍ എത്തിയ നിമിഷം, ശ്രീരാമ നാമഘോഷം നിറഞ്ഞു നിന്ന ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍, പ്രധാന പുരോഹിതന്‍ ശ്രീ ലക്ഷ്മി നാരായണ ശാസ്ത്രികള്‍ ഭഗവാന് നവകാഭിഷേകവും തുടര്‍ന്ന് അലങ്കാരങ്ങളും നടത്തി. അതിനു ശേഷം നൈവേദ്യ സമര്‍പ്പണവും, തുടര്‍ന്നു മന്ത്രഘോഷത്താല്‍ പുഷ്പാഭിഷേകവും അര്‍ച്ചനയും ദീപാരാധനയും നടത്തി. തുടര്‍ന്ന് അനുശ്രീ ജിജിത് ആലപിച്ച ശ്രീരാമചന്ദ്ര കീര്‍ത്തനങ്ങള്‍ക്കു ശേഷം ഈ വര്‍ഷത്തെ രാമായണ പാരായണ മഹോത്സവം പരിസമാപ്തിയില്‍…

രാജീവ് ഗാന്ധിയുടെ ഉല്‍കൃഷ്ട വ്യക്തിത്വവും പൂര്‍ത്തിയാവാത്ത ജീവിതവും (ജോസഫ് പടന്നമാക്കല്‍)

രാജീവ് ഗാന്ധി, ഇന്ത്യ കണ്ടതില്‍വെച്ച് ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയും അനുയായികളെ സ്വാധീനിക്കാന്‍ കഴിവുള്ള വ്യക്തിപ്രഭാവത്തോടുകൂടിയ ഒരു നേതാവുമായിരുന്നു. ചിലര്‍ അദ്ദേഹത്തിന്‍റെ ആകാര ഭംഗിയിലും സൗന്ദര്യത്തിലുമായിരുന്നു ഇഷ്ടപ്പെട്ടിരുന്നത്. മറ്റു ചിലര്‍ വ്യക്തിപരമായ കഴിവുകളെയും സ്വഭാവത്തെയും മാനിച്ചിരുന്നു. രാജ്യത്തിന്റെ ഭരണനിര്‍വഹണ കാര്യങ്ങളില്‍ പരിചയക്കുറവു കാരണം അദ്ദേഹത്തെ പരാജയപ്പെട്ട ഒരു പ്രധാനമന്ത്രിയായി കരുതുന്നവരുമുണ്ട്. നെഹ്രുവിനെപ്പോലെ ഇന്ത്യയുടെ സമത്വസുന്ദരമായ ഒരു ഭാവിക്കുവേണ്ടി അദ്ദേഹത്തിനും സ്വപ്നങ്ങളുണ്ടായിരുന്നു. ഉരുക്കുപോലെ മനസോടുകൂടിയ ‘അമ്മ ഇന്ദിരാ ഗാന്ധിയുടെ സ്വപ്നം ബലവത്തായ ഒരു സ്വാശ്രയ ഇന്ത്യയെപ്പറ്റിയായിരുന്നു. അമേരിക്കയ്ക്ക് ജോണ്‍ എഫ് കെന്നഡി സുന്ദരനെന്ന പോലെ ഇന്ത്യക്ക് സുന്ദരന്‍ രാജീവ് ഗാന്ധി തന്നെയായിരുന്നു. രണ്ടു ചെറുപ്പക്കാരും അവരവരുടെ രാജ്യങ്ങളില്‍ ജനപ്രീതിയുമാര്‍ജിച്ചിരുന്നു. രാഷ്ട്രീയ വൈരികളാല്‍ അവര്‍ രണ്ടുപേരും ക്രൂരമായി കൊല്ലപ്പെട്ടു. സദാ പുഞ്ചിരി തൂകി ജനഹൃദയങ്ങള്‍ കീഴടക്കിയിരുന്ന രാജീവ് ഗാന്ധിയെന്ന പ്രധാനമന്ത്രിയെ ആര്‍ക്കും വെറുക്കാന്‍ സാധിക്കില്ലായിരുന്നു. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയെ വിലയിരുത്തുമ്പോള്‍,…

Trump again blames ‘both sides’ in Charlottesville, says some counterprotesters were ‘very, very violent’

President Donald Trump told reporters Tuesday that the counter-protesters demonstrating against white nationalism were also to blame for the violence at race-fueled riots in Charlottesville, Virginia, over the weekend. “There are two sides to a story. I thought what took place was a horrible moment for the country, but there are two sides to a story,” the president said at Trump Tower in Manhattan. He also said the statue of Confederate Gen. Robert E. Lee in Charlottesville, which city officials have proposed removing, was “very important” to the people who participated in…

Ambassador Michael Kozak of the Bureau of Democracy, Human Rights, and Labor On the 2016 International Religious Freedom Annual Report

MS NAUERT: Well, welcome to our call today with Ambassador Mike Kozak of the Bureau of Democracy, Human Rights, and Labor. Ambassador Kozak will talk about the 2016 Annual Report on International Religious Freedom, which Secretary Tillerson released about an hour ago here at the State Department. This call is on-the-record, although it’s embargoed until the end of the call. With that, I’ll turn it over to Ambassador Kozak. Thank you, sir. AMBASSADOR KOZAK: Thank you, Heather. I thought I might just briefly introduce what the report is, how it’s prepared, the…

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് എഴുപത് വര്‍ഷങ്ങള്‍ കഴിഞ്ഞു, ഇപ്പോഴാണോ യോഗിക്ക് ആഗസ്റ്റ് 15-നെക്കുറിച്ചും എല്ലാവരും പതാക ഉയര്‍ത്തണമെന്നുമുള്ള ബോധം വന്നത്? യു.പി.യില്‍ മദ്രസകളില്‍ പതാകയുയര്‍ത്തി യോഗിയുടെ വായടപ്പിച്ച് മുസ്ലീങ്ങള്‍; ദേശസ്നേഹം ആരേയും ബോധിപ്പിക്കാനുള്ളതല്ല, അത് രക്തത്തില്‍ അലിഞ്ഞിരിക്കുന്നതാണെന്ന് മതപണ്ഡിതര്‍

യുപിയിലെ മദ്രസകള്‍ സ്വാതന്ത്ര്യദിനാഘോഷം റെക്കോഡ് ചെയ്തു വീഡിയോ സമര്‍പ്പിക്കണമെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉത്തരവു വിവാദമായതിനു പിന്നാലെ സ്വാതന്ത്ര്യദിനം ആഘോഷമാക്കി മദ്രസകള്‍. ലക്‌നൗവിലെ ഫിരാംഗി മഹലിന്റെ നേതൃത്വത്തിലാണ് ആഘോഷങ്ങള്‍ പൊടിപൊടിച്ചത്. ആഗ്രയിലെ അഫ്‌സല്‍ ഉല്‍ ഉലൂം മദ്രസയും സ്വാതന്ത്ര്യദിനത്തില്‍ നൂറുകണക്കിനു പതാകകള്‍ പാറിച്ചു. യുപിക്കു പുറമേ, മധ്യപ്രദേശ് സര്‍ക്കാരും സമാന ഉത്തരവിറക്കിയിരുന്നു. നേരത്തേ, യോഗിയുടെ ഉത്തരവിനെതിരേ മുസ്ലിം മതപണ്ഡിതര്‍ വിമര്‍ശനവുമായി എത്തിയിരുന്നു. എന്നാല്‍, ആഘോഷങ്ങളില്‍നിന്ന് ഇവര്‍ ഒട്ടും പിന്നോട്ടു പോയില്ലെന്നാണു ഇതിനോടകം പുറത്തുവന്ന വീഡിയോയും വ്യക്തമാക്കുന്നത്. ഇത്തരം ഉത്തരവുകള്‍ മുസ്ലിംകള്‍ക്കെതിരേ മോശം അഭിപ്രായ രൂപീകരണത്തിന് ഇടയാക്കുമെന്ന് ഡല്‍ഹിയില്‍നിന്നുള്ള മതപണ്ഡിതനായ മുഫ്തി മുക്കാറാം പറഞ്ഞു. സ്വാതന്ത്ര്യദിനത്ത് ഒന്നോ രണ്ടോ ദിവസം മുമ്പുതന്നെ ആഘോഷങ്ങള്‍ ആരംഭിക്കാറുണ്ട്. എന്നാല്‍, മുസ്ലിംകളെ സംശയത്തോടെ നോക്കുന്നത് തെറ്റായ പ്രവണതയാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിംകള്‍ ദേശസ്‌നേഹം ഇല്ലാത്തവരാണെന്നു ചിലര്‍ക്കിടയിലെങ്കിലും തോന്നലുണ്ടാക്കാന്‍ ഇത്തരം നടപടികള്‍ ഇടയാക്കും. രാജ്യത്തിനുവേണ്ടി…

കുമ്മനത്തിനെതിരെ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട യുവമോര്‍ച്ച നേതാവിന് വെട്ടേറ്റു; ആര്‍‌എസ്‌എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ബിജെപിയിലെ അഴിമതിക്കെതിരെയും കുമ്മനം രാജശേഖരനെതിരെയും ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതിന് കൊടുങ്ങല്ലൂരില്‍ യുവമോര്‍ച്ച നേതാവിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് വെട്ടിപരിക്കേല്‍പ്പിച്ചു. യുവമോര്‍ച്ച നേതാവ് അനീഷ് പോണത്തിനാണ് വെട്ടേറ്റിരിക്കുന്നത്. ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതിനാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചതെന്നാരോപിച്ച് അനീഷ് പരാതി നല്‍കി. സംഭവത്തില്‍ നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി കൊടുങ്ങല്ലൂര്‍ പൊലീസ് അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നലെ രാത്രി ഒന്‍പത് മണിക്കായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം. കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ നിന്നും ഇറങ്ങിയപ്പോഴാണ് യുവമോര്‍ച്ച തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗം കൂടിയായ അനീഷ് പോണത്തിനു നേരെ ആക്രമണമുണ്ടായത്. ക്ഷേത്രത്തിനു സമീപമുള്ള ആര്‍എസ്എസ് ശാഖയില്‍ നിന്നും 30 പേര്‍ വടിവാളും മറ്റു മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്നാണ് അനീഷ് മൊഴി നല്‍കിയിരിക്കുന്നത്. ബിജെപിയിലെ മെഡിക്കല്‍ കോഴ അഴിമതിക്കെതിരെയും വ്യാജ രസീത് വിവാദത്തെക്കുറിച്ചും അനീഷ് പലപ്പോഴായി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം…

ട്രൈസ്റ്റേറ്റ് കേരള ഫോറം 56 ടൂര്‍ണമെന്റ് ആഗസ്റ്റ് 19 ന്

ഫിലാഡല്‍ഫിയ: 15 സംഘടനകളുടെ കൂട്ടായ്മയായ ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷത്തോടനുബന്ധിച്ച് 56 ചീട്ടു കളി മത്സരം ആഗസ്റ്റ് 19-ന് നടത്തുന്നു. സീറോ മലബാര്‍ (608 വെല്‍ഷ് റോഡ് 19115 ) ഓഡിറ്റോറിയത്തിലാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. 2017 സെപ്റ്റംബര്‍ 3 നു നടക്കുന്ന ഓണാഘോഷത്തോടനുബന്ധിച്ചുള്ള 56 ടൂര്‍ണമെന്റ് കൂടാതെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം വടംവലി മത്സരം, അടുക്കളത്തോട്ട മത്സരം, ഡാന്‍സ് മത്സരം എന്നിവയും ഓണസദ്യയും നടത്തപ്പെടുന്നതാണ്. ആഗസ്റ്റ് 19 നു ആരംഭിക്കുന്ന 56 ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കോ ഓര്‍ഡിനേറ്റര്‍ വിന്‍സെന്റ് ഇമ്മാനുവേല്‍ (215 880 3341), മാത്യു ജോസഫ് (215 742 4587) , ദിലീപ് ജോര്‍ജ് (484 431 6454 ) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്. മത്സരങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക: റോണി വര്‍ഗീസ് (ചെയര്‍മാന്‍) 267 243 9229, സുമോദ് നെല്ലിക്കാല (ജനറല്‍ സെക്രട്ടറി)…

Amyotrophic lateral sclerosis (ALS) പോലുള്ള ന്യൂറോ മസ്ക്കുലാര്‍ രോഗികളെ സഹായിക്കുന്നതിന് അതിനൂതന സാങ്കേതിക വിദ്യയിലൂടെ ഐ ട്രാക്കിംഗ് അപ്ഡേഷനുമായി മൈക്രോസോഫ്റ്റ് വിന്‍ഡോസ് 10

ഐ ട്രാക്കിങ്ങ് അപ്‌ഡേഷനുമായി മൈക്രോസോഫ്റ്റ് വിന്‍ഡോസ് 10 വരുന്നു. അതിനൂതന സാങ്കേതിക വിദ്യയിലൂടെ വികസിപ്പിച്ചെടുത്ത കണ്ണുകള്‍ ഉപയോഗിച്ച് കമ്പ്യൂട്ടര്‍ നിയന്ത്രിക്കാന്‍ കഴിയുന്ന ഈ സംവിധാനം നിലവിലുള്ള പല ഉപകരണങ്ങളെയും സഹായിക്കുമെന്ന് റെഡ്മൗണ്ട് സാങ്കേതിക വിദഗ്ദ്ധര്‍ പറയുന്നു. എഎല്‍എസ് പോലുള്ള ന്യൂറോമസ്‌കുലാര്‍ രോഗികളെ സഹായിക്കുന്നതിനുള്ള സവിശേഷതകളോടെയാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. മുന്‍ എന്‍എഫ്എല്‍ കളിക്കാരനായിരുന്ന സ്റ്റീവ് ഗ്ലേസനു വേണ്ടി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയില്‍ നിന്ന് സ്വീകരിച്ചതാണ് ഈ ട്രാക്കിംങ് സിസ്റ്റം. ALS പോലെയുള്ള അസുഖങ്ങള്‍ നേരിടുന്ന രോഗികള്‍ക്ക് കണ്ണും മുഖത്തിലെ പേശികളും മാത്രമേ ചലിപ്പിക്കാനാകൂ. അതിനെ മുന്‍നിര്‍ത്തി കൊണ്ടാണ് ഈ സംവിധാനം മൈക്രോസോഫ്റ്റ് വികസിപ്പിച്ചെടുത്തത്.