ഇനി കാത്തിരിക്കാന്‍ വയ്യ; അമേരിക്കയെ പാഠം പഠിപ്പിക്കുമെന്ന് ഉത്തര കൊറിയ; ആക്രമണത്തിനുള്ള അവസാന തയ്യാറെടുപ്പില്‍ കിം ജോങ് ഉന്‍

പസഫിക് സമുദ്രത്തിലെ യുഎസ് ദ്വീപായ ഗുവാമില്‍ മിസൈല്‍ ആക്രമണത്തിനുള്ള അവസാനഘട്ട തയാറെടുപ്പിലാണ് ഉത്തരകൊറിയയെന്ന് റിപ്പോര്‍ട്ട്. സൈന്യത്തോട് ആക്രമണത്തിനു തയാറെടുക്കാന്‍ ഏകാധിപതി കിം ജോങ് ഉന്‍ ഉത്തരവിട്ടതായി ഉത്തര കൊറിയന്‍ മാധ്യമങ്ങള്‍ അറിയിച്ചു. ഉന്നത സൈനിക മേധാവികളുമായി മിസൈല്‍ പദ്ധതിയെ കുറിച്ച് കിം ജോങ് ഉന്‍ വിശദമായ ചര്‍ച്ച നടത്തി. ഏതുസമയവും ആക്രമണമുണ്ടായേക്കാമെന്നാണ് ലഭ്യമായ സൂചനകള്‍. ഗുവാം ദ്വീപിനെ ലക്ഷ്യമാക്കി ജപ്പാനു മുകളിലൂടെ തൊടുക്കാന്‍ നാലു മധ്യദൂര മിസൈലുകളാണ് ഉത്തരകൊറിയ തയാറാക്കിയിരിക്കുന്നത്. ഉത്തരകൊറിയയുടെ നീക്കങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നു യുഎസ് പ്രതികരിച്ചു. ഏതു തരത്തിലുള്ള ആക്രമണത്തേയും നേരിടാന്‍ യുഎസ് സൈന്യം തയാറാണെന്നു പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയയ്ക്ക് ശക്തമായ താക്കീതുമായി മുന്നോട്ടുവന്നിരുന്നു. ഉത്തരകൊറിയയുടെ ഭാഗത്തുനിന്നു കടുത്ത പ്രകോപനമുണ്ടായാല്‍ ഒരു മയവുമില്ലാതെ തിരിച്ചടിക്കാനാണ് ട്രംപ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. നാലു മധ്യദൂര മിസൈലുകള്‍…

ബംഗളൂരു നഗരം വെള്ളപ്പൊക്കത്തില്‍; തടാകങ്ങളില്‍ വിഷപ്പത പൊങ്ങുന്നു; ജനങ്ങള്‍ പരിഭ്രാന്തിയില്‍

ബെംഗളൂരു: കനത്ത മഴയെ തുടര്‍ന്ന് ബെംഗളൂരു നഗരം വെള്ളത്തിലായി. തിങ്കളാഴ്ച്ച രാത്രി മുഴുവന്‍ നീണ്ടു നിന്ന മാരത്തണ്‍ മഴയെ തുടര്‍ന്നാണ് നഗരത്തില്‍ വെള്ളപ്പൊക്കമുണ്ടായത്. റോഡുകളില്‍ വെള്ളം നിറഞ്ഞതിനെ തുടര്‍ന്ന് പല പ്രദേശങ്ങളും ഒറ്റപ്പെട്ടു. നൂറുകണക്കിന് വീടുകളും വാഹനങ്ങളും വെള്ളം കയറി നശിച്ചിട്ടുണ്ട്. ഇന്ദിരാനഗര്‍, ഉല്‍സൂര്‍, വിവേക് നഗര്‍, ശാന്തിനഗര്‍,ബൈലേഗഹള്ളി, അനുഗ്രഹ ലേഔട്ട്, വില്‍സന്‍ ഗാര്‍ഡന്‍, കോറമംഗല എന്നീ മേഖലകളില്‍ വെള്ളപ്പൊക്കം ജനജീവിതം സ്തംഭിപ്പിച്ച നിലയിലാണ്. ഓടകളിലെ മാലിന്യം സമയബന്ധിതമായി നീക്കാത്തതാണ് രൂക്ഷമായ വെള്ളപ്പൊക്കത്തിന് വഴി വച്ചതെന്ന് പലരും സോഷ്യല്‍മീഡിയയില്‍ കുറ്റപ്പെടുത്തി.   നഗരത്തിലെ ചില ഭാഗങ്ങളില്‍ 184 മില്ലീമീറ്റര്‍ മഴ രേഖപ്പെടുത്തിയെന്ന് കര്‍ണാടക ദുരന്തനിവാരണസേന അറിയിച്ചു. കനത്തമഴയെ തുടര്‍ന്ന് ബെംഗളൂരുവിലെ പല തടാകങ്ങളിലും വിഷപ്പത പൊന്തിയത് സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നുണ്ട്. ആയിരം ഏക്കറിലേറെ വിസ്തൃതിയുള്ള ബെല്ലന്ദൂര്‍ തടാകം പതഞ്ഞു പൊന്തിയ നിലയിലാണ്. രാസവസ്തുകള്‍ നിറഞ്ഞ ഈ തടാകം…

അഴിമതിയും ദുരന്തങ്ങളും കുറ്റകൃത്യങ്ങളും രൂക്ഷമായിട്ടും സംസ്ഥാന മുഖ്യമന്ത്രിക്ക് യാതൊരു സങ്കോചവുമില്ല; എടപ്പാടി പളനിസ്വാമിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കമല്‍ഹാസന്‍

ചെന്നൈ: രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ക്കു കരുത്തു പകര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ചലച്ചിത്രതാരം കമല്‍ഹാസന്‍ വീണ്ടും രംഗത്ത്. സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ കുറ്റകൃത്യങ്ങളും അഴിമതിയും വര്‍ധിക്കുന്ന കാര്യം ചൂണ്ടിക്കാട്ടി ട്വിറ്ററിലൂടെയാണ് സൂപ്പര്‍താരത്തിന്റെ വിമര്‍ശനം. സ്വാതന്ത്ര്യദിനത്തില്‍ വന്ന സന്ദേശത്തിന് വലിയ പ്രതികരണമാണ് ലഭിക്കുന്നത്. ‘ദുരന്തങ്ങളും അഴിമതിയും രൂക്ഷമാകുമ്പോള്‍ സംസ്ഥാന ഭരണം കയ്യാളുന്ന മുഖ്യമന്ത്രിയുടെ രാജി ആവശ്യം ശക്തമാകും. എന്നിട്ടും തമിഴ്‌നാട്ടില്‍ ഒരു പാര്‍ട്ടി പോലും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നില്ല. കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്നു’- കമല്‍ഹാസന്‍ ട്വിറ്ററില്‍ വ്യക്തമാക്കി. ‘എന്റെ ലക്ഷ്യം തമിഴ്‌നാടിന്റെ പുരോഗതിയാണ്. അതിനായി ഉയരുന്ന എന്റെ ശബ്ദത്തിന്റെ കരുത്തുകൂട്ടാന്‍ ആര്‍ക്ക് സാധിക്കും? ഡിഎംകെ, എഐഎഡിഎംകെ, മറ്റു പാര്‍ട്ടികള്‍ തുടങ്ങിയവ അതിനുള്ള ഉപകരണങ്ങളാണ്. ഇവയ്ക്ക് മൂര്‍ച്ചയില്ലെങ്കില്‍ ബദല്‍ മാര്‍ഗം കണ്ടെത്തുക’- മറ്റൊരു ട്വീറ്റില്‍ കമല്‍ഹാസന്‍ കുറിച്ചു. സംസ്ഥാന സര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസം പലകുറി…

അനധികൃത കായല്‍ കൈയ്യേറ്റം; തോമസ് ചാണ്ടി മന്ത്രിസ്ഥാനമൊഴിയണമെന്ന് എന്‍സിപി വിമതപക്ഷം

തിരുവനന്തപുരം:തോമസ് ചാണ്ടി രാജിവെക്കണമെന്ന് എന്‍സിപിയിലെ ഒരുവിഭാഗം നേതാക്കള്‍. എട്ട് ജില്ലാ പ്രസിഡന്റുമാരാണ് ആവശ്യമുന്നയിച്ചത്. ചാണ്ടിയുടെ നിയമലംഘനം സര്‍ക്കാര്‍ തലത്തിലും പാര്‍ട്ടി തലത്തിലും അന്വേഷിക്കണം. നടപടി ഉണ്ടായില്ലെങ്കില്‍ കടുത്ത നടപടിയിലേക്ക് പോകുമെന്നും വിമതപക്ഷം. എന്‍സിപിയിലെ ഒരു വിഭാഗം നേതാക്കള്‍ കൊച്ചിയില്‍ യോഗം ചേര്‍ന്നിരുന്നു ഈ യോഗത്തിലാണ് തോമസ് ചാണ്ടിയുടെ രാജി ആവശ്യം ഉയര്‍ന്നത്. അടുത്ത 20 ന് ചേരുന്ന എന്‍സിപി യോഗത്തില്‍ വിഷയം ഉന്നയിക്കാനാണ് ധാരണ. വേമ്പനാട്ട് കായലിന്റെ ഹൃദയഭാഗത്ത് കായലിനോട് ചേര്‍ന്നുള്ള കൃഷിനിലമായ മാര്‍ത്താണ്ഡം കായലില്‍ എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തി ഗതാഗത മന്ത്രി തോമസ് ചാണ്ടി കൈയ്യേറിയെന്നാണ് ആരോപണം. അതേസമയം, കായല്‍ കൈയ്യേറിയെന്നതടക്കം തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സിബിഐ അന്വേഷിക്കണമെന്ന് ഗതാഗത മന്ത്രി തോമസ് ചാണ്ടി ആവശ്യപ്പെട്ടു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നാളെ ഹൈക്കോടതിയെ സമീപിക്കുമെന്നും തോമസ് ചാണ്ടി പറഞ്ഞു ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക്…

ബ്ലൂവെയ്‌ല്‍ കേരളത്തിലും; കഴിഞ്ഞ മാസം ആത്മഹത്യ ചെയ്ത പ്ലസ് വന്‍ വിദ്യാര്‍ത്ഥി മനോജ് ബ്ലൂവെയ്‌ലിന് അടിമയായിരുന്നുവെന്ന് മാതാപിതാക്കള്‍

തിരുവനന്തപുരം: ലോകത്തെ നടക്കുന്ന ബ്ലൂ വെയ്ല്‍ ഗെയിമിന്റെ ഇര കേരളത്തിലും. തിരുവനന്തപുരത്ത് ആത്മഹത്യചെയ്ത പതിനാറുകാരനെ മരണത്തിലേക്ക് തള്ളിവിട്ടത് ബ്ലൂ വെയ്ല്‍ ഗെയിം ആണെന്ന് അമ്മ വെളിപ്പെടുത്തി. ജൂലൈ ഇരുപത്താറിനാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മനോജ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഒന്‍പതുമാസം മുന്‍പ് മനോജ് ബ്ലൂ വെയ്ല്‍ ഗെയിം ഡൗണ്‍ലോഡ് ചെയ്തിരുന്നുവെന്ന് മാതാപിതാക്കള്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പിന്തിരിപ്പിക്കാന്‍ നോക്കിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മനോജിന്റെ ജീവിതംതന്നെ ബ്ലൂ വെയ്ല്‍ ടാസ്‌കുകളോട് സാമ്യമുള്ള രീതിയിലായെന്നും മാതാപിതാക്കള്‍ പറഞ്ഞു. ആത്മഹത്യയ്ക്കുമുന്‍പ് ഫോണില്‍ നിന്ന് ഗെയിം പൂര്‍ണമായി ഡിലീറ്റ് ചെയ്തിരുന്നു. ഫോണ്‍ ഇപ്പോള്‍ പൊലീസിന്റെ പക്കലാണ്. സൈബര്‍ പൊലീസ് ഇത് പരിശോധിക്കുകയാണ്. ഒന്‍പത് മാസങ്ങള്‍ക്കു മുമ്പ് മനോജ് ബ്ലൂവെയില്‍ ഗെയിം ഡൗണ്‍ലോഡ് ചെയ്തിരുന്നതായി അമ്മ അനു പറയുന്നു. ഇക്കാര്യം മനോജ് തന്നോട് പറഞ്ഞിരുന്നുവെന്നും അതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായും അനു പറഞ്ഞു. ഒന്‍പത്…

ഫൊക്കാനയുടെ സ്വാതന്ത്ര്യ ദിനാശംസകള്‍

ന്യൂയോര്‍ക്ക്: രാഷ്ട്രം എഴുപതാം സ്വാതന്ത്ര്യ ദിനം കൊണ്ടാടുന്ന ഈ ആഘോഷവേളയില്‍ ലോകമെമ്പാടുമുള്ള ഭാരതീയര്‍ക്ക് ഫൊക്കാനയുടെ മംഗളകരമായ സ്വാതന്ത്ര്യ ദിനാശംസകള്‍. ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ട് ഏഴ് പതിറ്റാണ്ടുകള്‍ കഴിയുന്നു. ഈ എഴുപത് വര്‍ഷം കൊണ്ട് നമ്മുടെ രാജ്യം വളരെ അധികം പുരോഗതി പ്രാപിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. നമ്മുടെ രാഷ്ട്രത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ പ്രവാസികളായ നമ്മളും നമ്മളില്‍ കഴിയുന്ന കാര്യങ്ങള്‍ ചെയുന്നുണ്ട്. പക്ഷേ രാജ്യം നേരിടുന്ന തീവ്രവാദ ഭീഷണികളെയും, വിഘടനവാദങ്ങളെയും പ്രതിയോഗിക്കാന്‍ നമുക്ക് ഇന്നും കഴിയുന്നില്ല . സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ജീവന്‍ പൊലിഞ്ഞ ആയിരക്കണക്കിനു ധീരദേശാഭിമാനികള്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുകയും, അവരുടെ ദീപ്തമായ ഓര്‍മ്മകള്‍ രാഷ്ട്ര പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമാക്കണമെന്നും ഫൊക്കാന പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ചിക്കാഗോ മലയാളി അസ്സോസിയേഷന്‍ വിദ്യാഭ്യാസ പ്രതിഭാ പുരസ്‌കാരം ഷാന എബ്രഹാം വിരുത്തികുളങ്ങരക്ക്

ചിക്കാഗോ: 2017 ലെ ചിക്കാഗോ മലയാളി അസ്സോസിയേഷന്‍ വിദ്യാഭ്യാസ പ്രതിഭാ പുരസ്‌കാരത്തിന് ഷാന വിരുത്തികുളങ്ങര തിരഞ്ഞെടുക്കപ്പെട്ടു. സെപ്തംബര്‍ 2 നു താഫ്ട് ഹൈസ്‌കൂളില്‍ നടക്കുന്ന ഓണാഘോഷ ചടങ്ങില്‍ വെച്ച് ഈ പുരസ്‌കാരം സമ്മാനിക്കും. സാബു നടുവീട്ടില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഉതുപ്പാന്‍ നടുവീട്ടില്‍ മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ് ആയിരിക്കും ഷാന എബ്രഹാമിന് ലഭിക്കുക. 2017 വിദ്യാഭ്യാസ വര്‍ഷം ഏറ്റവും കൂടുതല്‍ മാര്‍ക്കുകള്‍ വാങ്ങി വിജയിക്കുന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള ഈ സ്കോളര്‍ഷിപ്പിന് ലഭിച്ച അപേക്ഷകള്‍ സൂക്ഷ്മമായി പരിശോധിച്ചാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതപ്പെട്ട വിദ്യാര്‍ത്ഥിയെ തിരഞ്ഞെടുത്തത്. അപേക്ഷകരുടെ വിദ്യാഭാസ മികവിനുപരിയായി മറ്റു മേഖലകളിലുള്ള വൈദഗ്ധ്യങ്ങളും, സമൂഹത്തിനു ചെയ്തിട്ടുള്ള സംഭാവനകളും, വിശദീകരണങ്ങളും പരിഗണിച്ചാണ് ഈ പുരസ്‌കാര ജേതാക്കളുടെ അന്തിമ നിര്‍ണയം എന്ന് സ്റ്റാന്‍ലി കളരിക്കമുറിയില്‍ (കണ്‍വീനര്‍), രഞ്ജന്‍ എബ്രഹാം, ജിമ്മി കണിയാലി എന്നിവരടങ്ങിയ സ്‌കോളര്‍ഷിപ്പ് കമ്മിറ്റി അറിയിച്ചു. നാലാം വയസ്സില്‍ സി‌എം‌എ ഓണത്തിന് താലപ്പൊലി…

സ്വാതന്ത്ര്യം ഇനിയും അകലെ ! (ചാരുംമൂട് ജോസ്)

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് എഴുപത് വര്‍ഷമായി. രാജ്യത്ത് നാല്പതു ശതമാനം ജനങ്ങള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. അത്രയും തന്നെ ജനങ്ങള്‍ തല ചായ്ക്കാനിടമില്ലാതെ വലയുന്നു. ജനക്ഷേമത്തിനു മുന്നോക്കം കൊടുക്കും എന്നു പറഞ്ഞ് വോട്ട് നേടി അധികാരത്തിലെത്തിയ ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യയുടെ ഈ അവസ്ഥ തീര്‍ത്തും അവഗണിച്ച് സ്വന്തം പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാനും ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ മുഴുവന്‍ സ്വന്തം കൈപ്പിടിയിലൊതുക്കാനും ചരടുവലി നടത്തി മുന്നേറുകയാണ്. ഹിന്ദു രാഷ്ട്രം: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഭാരതത്തിന്റെ അഖണ്ഡതക്ക് കളങ്കം വരുത്തുന്ന പ്രവര്‍ത്തനശൈലിക്കാണ് മോദി നേതൃത്വം കൊടുക്കുന്നത്. ആയിരക്കണക്കിന് ചെറുപ്പക്കാരെ ജോലി നല്‍കി സമൂഹ മാധ്യമങ്ങളില്‍ക്കൂടി മോദി തരംഗം സൃഷ്ടിക്കാനും ന്യൂനപക്ഷത്തിനെതിരേയും, മറ്റു സമുദായക്കാരേയും പീഡിപ്പിക്കാനും, മതസ്വാതന്ത്ര്യം ഇല്ലാതാക്കാനുമുള്ള “ഹൈന്ദവ ഇന്ത്യ” എന്ന അജണ്ട നടപ്പാക്കാനുമുള്ള ശ്രമം തീവ്രമായ രീതിയില്‍ മുന്നേറുകയാണ്. ചോദ്യം ചെയ്യുന്നവരെ നിശബ്ദരാക്കാനും, ഇന്ത്യ ഉപേക്ഷിച്ച് അന്യരാജ്യങ്ങളില്‍…

ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവക മിഷന്‍ കണ്‍വന്‍ഷന്‍ ആഗസ്റ്റ് 24 മുതല്‍: സാബു വാര്യാപുരം പ്രസംഗിക്കുന്നു

ഹൂസ്റ്റണ്‍: ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവക മിഷന്റെ ഈ വര്‍ഷത്തെ വാര്‍ഷിക കണ്‍വന്‍ഷന്‍ യോഗങ്ങള്‍ ആഗസ്റ്റ് 24 മുതല്‍ 26 വരെ (വ്യാഴം, വെള്ളി, ശനി) ദിവസങ്ങളില്‍ നടത്തപ്പെടുന്നു. സുപ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രാസംഗികന്‍ സാബു വാര്യാപുരം തിരുവചന പ്രഘോഷണം നടത്തും. ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ദേവാലയത്തില്‍ വച്ച് (12803, Sugar Ridge Blvd, Stafford, TX 77477) നടത്തപ്പെടുന്ന യോഗങ്ങള്‍ വൈകുന്നേരം 7 മണിക്ക് ഗാനശുശ്രൂഷയോടുകൂടി ആരംഭിക്കും. ഇന്ത്യയിലും വിദേശത്തുമായി നിരവധി കണ്‍വന്‍ഷന്‍ യോഗങ്ങളില്‍ തിരുവചനപ്രഘോഷണം നടത്തിയിട്ടുള്ള അനുഗ്രഹീത കണ്‍വന്‍ഷന്‍ പ്രാസംഗികന്‍ സാബു വാര്യാപുരത്തിന്റെ പ്രസംഗങ്ങള്‍ ശ്രവിച്ച് അനുഗ്രഹം പ്രാപിയ്ക്കുവാന്‍ ഹൂസ്റ്റണിലും പരിസര പ്രദേശങ്ങളിലുമുള്ള ഏവരെയും ജാതിമതഭേദമന്യേ ക്ഷണിക്കുന്നുവെന്ന് ഇടവക മിഷന്‍ ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ജോണ്‍സണ്‍ ഉണ്ണിത്താന്‍ 281 561 9147, റവ. ഏബ്രഹാം വര്‍ഗീസ് 713 330 5299, കോശി തെക്കേതുണ്ടിയില്‍ 832-567-2498, ജോസഫ്…

മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരിസ് ക്‌നാനായ ദൈവാലയത്തില്‍ പരി.കന്യകമാതാവിന്റെ സ്വഗ്ഗാരോപണ തിരുന്നാള്‍ ഭക്തിനിര്‍ഭരമായി ആചരിച്ചു

ചിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരിസ് ക്‌നാനായ ഇടവക ദൈവാലയത്തിലെ പ്രധാന തിരുന്നാളായാ പരി.കന്യാക മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുന്നാള്‍ ആഗസ്റ്റ് 11,12,13 തിയതികളില്‍ ഭക്തിയാദരവോടെ നടത്തപ്പെട്ടു. ആഗസ്റ്റ് 11 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ബഹുമാനപ്പെട്ട വൈദികരായ റവ .ഫാ.ടോമി വട്ടുകുളം , റവ .ഫാ .ജോസ് , റവ. ഫാ .ബോബന്‍ വട്ടീമ്പുറത്ത് എന്നിവരുടെ കാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച വി.ബലിക്ക് ശേഷം നയനവിസ്മയം സൃഷ്ടിച്ച് പ്രേക്ഷകരെ കൈയിലെടുത്ത യുവജനസന്ധ്യക്ക് തിരിതെളിയിച്ചു. 350തില്‍ പരം യുവജനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ യൂത്ത് നൈറ്റ് വിവിധങ്ങളായ കലാപ്രടനങ്ങള്‍ കൊണ്ട്. തികച്ചും ഉന്നത നിലവാരം പുലര്‍ത്തി. ആഗസ്റ്റ് 12 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് നടന്ന വി.കുര്‍ബ്ബാന, ലദീഞ്ഞ്, നോവേന, കപ്ലോന്‍ വാഴ്ച തുടങ്ങിയ തിരുകര്‍മ്മങ്ങള്‍ക്ക് കാര്‍മ്മികത്വം വഹിച്ചത് സേക്രഡ് ഹാര്‍ട്ട് ഫൊറോന വികാരി റവ .ഫാ . എബ്രഹാം മുത്തോലത്ത് , ഫാ.ബോബന്‍…