കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സ്‌കോളര്‍ഷിപ്പ് വിതരണം ആഗസ്റ്റ് 26 ന്

ന്യൂയോര്‍ക്ക്: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സ്‌കോളര്‍ഷിപ്പ് വിതരണം ആഗസ്റ്റ് 26 ന് തിരുവനന്തപുരത്ത് നടക്കും. രാവിലെ 11 മണിക്ക് പ്രസ് ക്‌ളബ്ബില്‍ നടക്കുന്ന ചടങ്ങ് ശ്രീരാമ കൃഷ്ണാശ്രമത്തിലെ സ്വാമി മോക്ഷവൃതാനന്ദ ഉദ്ഘാടനം ചെയ്യും. മുന്‍ അംബാസിഡര്‍ ടി പി ശ്രീനിവാസന്‍ മുഖ്യാതിഥിയായിരിക്കും.കെ എച്ച് എന്‍ എ പ്രസിഡന്റ് ഡോ രേഖാ മേനോന്‍, ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് മോഹനന്‍, മലേഷ്യ ടെയിലേഴ്‌സ് യൂണിവേഴ്‌സിറ്റ് പ്രോഫസര്‍ ഡോ. വി സുരേഷ്‌കുമാര്‍, പി ജോതീന്ദ്രകുമാര്‍, ജയകുമാര്‍ (ഡിട്രോയിറ്റ്) കെഎച്ച്എന്‍എ കോ ഓര്‍ഡിനേറ്റര്‍ പി ശ്രീകുമാര്‍ എന്നിവര്‍ സംസാരിക്കും. പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന 90 കുട്ടികള്‍ക്ക് ഈവര്‍ഷം 250 ഡോളര്‍ വീതം സ്‌കോര്‍ഷിപ്പ് നല്‍കുമെന്ന് ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ഷിബു ദിവാകരന്‍ , സ്‌കോളര്‍ഷിപ്പ് കമ്മിറ്റി ചെയര്‍മാന്‍ പ്രൊ. ജയകൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു. തുടര്‍ച്ചയായ പന്ത്രണ്ടാം വര്‍ഷമാണ് കേരള ഹിന്ദൂസ്…

ചിക്കാഗോ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 2 ന്

ചിക്കാഗോ മലയാളി അസോസിയേഷന്‍ സെപ്റ്റംബര്‍ 2-ന് നടത്തുന്ന ഓണാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം, സെക്രട്ടറി ജിമ്മി കണിയാലി , ട്രെഷറര്‍ ഫിലിപ്പ് പുത്തന്‍പുരയില്‍ എന്നിവര്‍ അറിയിച്ചു. ചിക്കാഗോയിലെ താഫ്ട് ഹൈസ്കൂളില്‍ ( 6530 W Bryn Mawr Ave, Chicago, IL 60631) വെച്ചാണ് ഓണാഘോഷങ്ങള്‍ നടത്തുന്നത്. വൈകുന്നേരം4 മണി മുതല്‍ 6 മണിവരെ ആയിരിക്കും 19 വിഭവങ്ങള്‍ അടങ്ങിയ ഓണസദ്യ. ചെണ്ടവാദ്യമേളങ്ങളോടും താലപൊലിയേന്തിയ ബാലികമാരുടെയും അകമ്പടിയോടെ നടത്തുന്ന സാംസ്കാരിക ഘോഷയാത്രക്ക്‌ശേഷം പ്രസിഡന്റ് രഞ്ജന്‍ അബ്രഹാമിന്റെ അധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനത്തില്‍ മുന്‍ കേന്ദ്ര സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് എംപി ആണ് മുഖ്യാതിഥി. ഫോമാ നാഷണല്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, ഫൊക്കാന റീജിയണല്‍ വൈസ്പ്രസിഡന്റ ഫ്രാന്‍സിസ് കിഴക്കേക്കുറ്റ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. ചിക്കാഗോ മലയാളി അസോസിയേഷന്‍ വിഭ്യാഭ്യാസ പ്രതിഭപുരസ്കാരം ഷാന എബ്രഹാം വിരുത്തികുളങ്ങരക്ക് സമ്മാനിക്കും .…

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫുട്ബോളര്‍ ഓഫ് ദി ഇയര്‍

മൊണാക്കോ: റയല്‍ മഡ്രിഡിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഈ വര്‍ഷത്തെ മികച്ച യൂറോപ്യന്‍ ഫുട്‌ബോളര്‍. മുഖ്യ എതിരാളിയായ ബാഴ്‌സലോണ സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസ്സിയെയും യുവന്റസിന്റെ രാജാവായ ബുഫണിനെയും കടത്തിവെട്ടിയാണ് റൊണാള്‍ഡോ 2016-17 സീസണിലെ യൂറോപ്പിലെ മികച്ച താരമായത്. ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ട മല്‍സരക്രമത്തിന്റ നറുക്കെടുപ്പു വേളയിലാണു യുവേഫയുടെ പ്രഖ്യാപനം. മെസ്സി രണ്ടു തവണ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. റൊണാള്‍ഡോയുടെ മികവില്‍ റയല്‍ തുര്‍ച്ചയായി രണ്ടാംതവണ ചാംപ്യന്‍സ് ലീഗ് കിരീടം നേടിയിരുന്നു. കഴിഞ്ഞ സീസണില്‍ 12 ഗോളുമായി റൊണാള്‍ഡോ ആയിരുന്നു ടോപ്‌സ്‌കോറര്‍. ചാംപ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ പങ്കെടുത്ത ടീമുകളുടെ 80 പരിശീലകരും യൂറോപ്യന്‍ സ്‌പോര്‍ട്‌സ് മീഡിയയിലെ 55 പത്രപ്രവര്‍ത്തരുമടങ്ങുന്ന പാനലാണ് മൂന്നു പേരുടെ ചുരുക്കപ്പട്ടിക തയാറാക്കിയത്. വോട്ടിങ്ങില്‍ രണ്ടാം സ്ഥാനം ബഫണിനാണ്. മെസിക്ക് മൂന്നാമതെത്താനേ കഴിഞ്ഞുള്ളൂ.

റിലയന്‍സ് ജിയോയുടെ പുതിയ മൊബൈല്‍ ഫോണ്‍ ബുക്കിംഗ് വെബ്സൈറ്റ് പ്രവര്‍ത്തനരഹിതമായി

ന്യൂഡൽഹി: ജിയോ വെബ്സൈറ്റ് പ്രവർത്തനരഹിതമായി. റിലയൻസ് ജിയോയുടെ പുതിയ മൊബൈല്‍ ഫോൺ ബുക്ക് ചെയ്യാനുണ്ടായ തിരക്കിലാണ് വെബ്സൈറ്റ് പ്രവർത്തനരഹിതമായത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമുതലാണ് ബുക്കിങ് അനുവദിച്ചിരുന്നത്. ആളുകളുടെ തിരക്ക് മൂലം ആർക്കും വെബ്സൈറ്റിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല. 500 രൂപ നൽകിയാണ് ഫോൺ ബുക്ക് ചെയ്യേണ്ടത്. ബാക്കി തുകയായ 1000 രൂപ ഫോൺ ലഭിക്കുമ്പോൾ നൽകിയാൽ മതി. മൂന്നുവർഷം ഇൗ ഫോൺ ഉപയോഗിച്ചുകഴിഞ്ഞ് തിരിച്ചേൽപ്പിച്ചാൽ1500 രൂപ മടക്കിനൽകുമെന്നും കമ്പനി വാഗ്ദാനം ചെയ്തിരുന്നു. ഫലത്തിൽ സൗജന്യഫോൺ എന്നതാണ് കമ്പനിയുടെ ഒാഫർ. വെബ്സൈറ്റ് തകർന്നതിനെതുടർന്ന് എത്രപേർ ഫോൺ ബുക്ക് ചെയ്തു എന്ന് ഒൗദ്യോഗികമായി അറിയിക്കാൻ കമ്പനിക്ക് സാധിച്ചിട്ടില്ല. അതേസമയം, രാജ്യത്തെ റിലയൻസ് സ്റ്റോറുകൾ വഴിയും ഫ്രാഞ്ചൈസികൾ വഴിയും ഫോൺ ബുക്കിങ് നടന്നിരുന്നു. ആദ്യ വര്‍ഷം 100 ദശലക്ഷം ഫോണുകള്‍ വിപണിയിലെത്തിക്കാനാണ്‌ കമ്പനി ലക്ഷ്യമിടുന്നത്‌. കുറഞ്ഞ നിരക്കില്‍ കൂടുതല്‍ സേവനങ്ങളാണ്‌ ഫോണിനെ മറ്റു…

സൗത്ത് കരോലിനയില്‍ റസ്റ്റോറന്റില്‍ വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു

വാഷിംഗ്ടൺ: സൗത്ത് കരോലിനയിലെ ചാൾസ്റ്റണിൽ വെടിവെപ്പ്. നഗരത്തിൽ വിനോദസഞ്ചാരികൾ ഏറെ എത്തുന്ന റെസ്റ്റോറന്‍റുകൾക്ക് സമീപം വ്യാഴാഴ്ച ഉച്ചയ്ക്കാണ് വെടിവെപ്പുണ്ടായതെന്ന് പൊലീസ് വക്താവ് ചാൾസ് ഫ്രാൻസിസ് പറഞ്ഞു. ഒരാള്‍ കൊല്ലപ്പെട്ടു. റെസ്‌റ്റോറന്റിലെ ജീവനക്കാരനാണ് വെടിവെപ്പ് നടത്തിയതെന്നാണ് വിവരം. ഷെഫിനെ വെടിവെച്ച് കൊലപ്പെടുത്തിയ ഇയാള്‍ റെസ്റ്റോറന്റിലുണ്ടായിരുന്നവരെ തോക്കിന്‍ മുനയില്‍ നിര്‍ത്തുകയും ചെയ്തു. പിന്നീട് ഇയാളെ പൊലീസ് വെടിവെച്ചു. ഇയാളുടെ നില ഗുരുതരമാണ്. മൂന്ന് മണിക്കൂറോളം പരിഭ്രാന്തി പരത്തിയ ശേഷമാണ് ഇയാളെ കീഴടക്കാനായത്. മധ്യവയസ്‌കനായ ഒരാള്‍ റെസ്റ്റോറന്റിന്റെ അടുക്കളഭാഗത്ത് നിന്ന് പുറത്തേക്ക് വന്ന് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. നഗരത്തിൽ സ്ഥിതിഗതികൾ ശാന്തമായിട്ടില്ല. പ്രദേശത്തേക്ക് സ്വാറ്റ് സംഘത്തേയും ബോംബ് സ്ക്വാഡിനെയും അയച്ചതായി പൊലീസ് അറിയിച്ചു. ആളുകൾ പുറത്തിറങ്ങരുതെന്നും പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.  

അത്തം പിറന്നു; ഇത്തവണ പതിനൊന്നാം നാള്‍ തിരുവോണം

ഇന്ന് അത്തം.മലയാളികളുടെ ഓണാഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കമാകുകയാണ്. ഇത്തവണ പതിനൊന്നാം നാളാണ് തിരുവോണം വരുന്നത്. പൂരാടം നക്ഷത്രം രണ്ട് ദിവസം വൈകുന്നത് കൊണ്ടാണ് അങ്ങനെ. സെപ്തംബര്‍ ഒന്നും രണ്ടിനും പൂരാടമാണ്. മുറ്റത്ത് ചാണകം മെഴുകിയ കളത്തില്‍ തുമ്പയും തെച്ചിയും നന്ത്യാര്‍വട്ടവും കൊണ്ട് പൂക്കളം തീര്‍ത്തത് ഓര്‍മ്മ മാത്രമായി മാറുന്ന ഇക്കാലത്ത് മറുനാടന്‍ പൂക്കളെയാണ് ആശ്രയിക്കുന്നത്. എങ്കിലും നാട്ടിന്‍പുറങ്ങളിലെല്ലാം ഇന്നും പൂക്കള്‍ സുലഭമായി കിട്ടും. പൂക്കളോടും ചെടികളോടും കിന്നാരം പറയാന്‍ കുട്ടികൂട്ടങ്ങളും തയ്യാറായി. ചെറുതും വലുതുമായ സംഘങ്ങളുടെ പൂവിളികളുടേതാണ് ഇനിയുള്ള നാളുകള്‍. പൂപറിക്കാനും പൂക്കളമിടാനും പ്രായവ്യത്യാസമൊന്നുമില്ല. ഓണത്തെ മുന്നില്‍ക്കണ്ട് വ്യാപാരരംഗത്ത് പുത്തന്‍ ട്രന്‍ഡുകള്‍ എത്തി. ഓണമായതോടെ തമിഴ്‌നാട്ടില്‍ നിന്ന് വന്‍ തോതില്‍ പൂക്കള്‍ എത്തിത്തുടങ്ങി. ഓണമായതോടെ തമിഴ്‌നാട്ടില്‍നിന്ന് വന്‍ തോതില്‍ പൂക്കള്‍ എത്തിത്തുടങ്ങി. ശക്തിമംഗലത്തുനിന്നാണ് ഇത്തവണ പൂക്കള്‍ എത്തിക്കുന്നത്. ഇന്ന് അത്തം തുടങ്ങിയതുമുതല്‍ പൂക്കള്‍ക്ക് വന്‍ ഡിമാന്‍ഡാണ്. വീട്ടിലും ഓഫീസിലും…

ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന മലയാളികളില്‍ പതിന്നാല് പേര്‍ കൊല്ലപ്പെട്ടതായി ദേശീയ രഹസ്യാന്വേഷണ വിഭാഗം

കണ്ണൂര്‍: ഇസ്‌ലാമിക് സ്റ്റേറ്റ്(ഐ.എസ്) ഭീകരസംഘടയില്‍ ചേര്‍ന്ന 14 മലയാളികള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. കേരള പോലീസിന്റെ രഹസ്യാന്വേഷണവിഭാഗമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സിറിയന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലിലാണ് ഇവരില്‍ ഭൂരിഭാഗവും കൊല്ലപ്പെട്ടത്. എന്നാല്‍ ഇതില്‍ ഒരാളുടെ കാര്യത്തില്‍ സംശയമുണ്ടെന്ന് ദേശീയ രഹസ്യാന്വേഷണവിഭാഗം പറയുന്നു. ഐ.എസിന്റെ കേരളാ തലവന്‍ എന്നറിയപ്പെടുന്ന ഷജീര്‍ മംഗലശ്ശേരിയും കൊല്ലപ്പെട്ടവരിലുണ്ട്. മലയാളികളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യാനും ആകര്‍ഷിക്കാനുമായി മലയാളത്തില്‍ രണ്ട് വെബ്‌സൈറ്റുകള്‍ നടത്തിയത് ഷജീറാണ്. ഇയാള്‍ അഡ്മിനായ അന്‍ഫാറുല്‍ ഖലീഫ, അല്‍ മുജാഹിദുല്‍ എന്നീ സൈറ്റുകള്‍ ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്. കാസര്‍ഗോഡ് ഐ.എസ്. ഗ്രൂപ്പിലെ ഹഫീസുദ്ദീന്‍, യഹ്യ, മര്‍വാന്‍, മുര്‍ഷിദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഐ.എസില്‍ ചേര്‍ന്ന കണ്ണൂര്‍ ജില്ലയിലെ വളപട്ടണംപാപ്പിനിശ്ശേരി ഗ്രൂപ്പിലെ ഷമീര്‍ പഴഞ്ചിറപ്പള്ളി, മകന്‍ സലീം, കണ്ണൂര്‍ ചാലാട്ടെ ഷഫ്‌നാദ്, വടകരയിലെ മന്‍സൂര്‍, മലപ്പുറം കൊണ്ടോട്ടിയിലെ മന്‍സൂര്‍, മലപ്പുറം വാണിയമ്പലത്തെ മുഖദില്‍, പാലക്കാട്ടെ അബു താഹിര്‍, പാലക്കാട്ടെതന്നെ ഷിബി…

അവധിക്കാല മലയാളം സ്കൂള്‍ സമാപന സമ്മേളനം

ഹൂസ്റ്റണ്‍: ഗ്രിഗോറിയന്‍ സ്റ്റഡി സര്‍ക്കിളിന്റെ ആഭിമുഖ്യത്തില്‍ ഹാരിസ് കൗണ്ടി പബ്ലിക് ലൈബ്രറിയില്‍ വച്ചു നടത്തിവരുന്ന സമ്മര്‍ മലയാളം സ്കൂളിന്റെ ഒമ്പതാമത് വാര്‍ഷിക സമ്മേളനം സെപ്റ്റംബര്‍ മൂന്നാം തീയതി ഹൂസ്റ്റണ്‍ ഐ.പി.സി ഹെബ്രോണ്‍ ഫെല്ലോഷിപ്പ് ഹാളില്‍ വച്ചു നടത്തുവാന്‍ തീരുമാനിച്ചു. ജി.എസ്.സി ഹൂസ്റ്റണ്‍ പ്രസിഡന്റ് സൂസന്‍ വര്‍ഗീസിന്റെ അധ്യക്ഷതയില്‍ കൂടുന്ന പ്രസ്തുത യോഗത്തില്‍ കെ.പി. ജോര്‍ജ് (ഫോര്‍ട്ട് ബെന്റ് ഐ.എസ്.ഡി ട്രസ്റ്റി) മുഖ്യാതിഥിയും ഫാ. ഐസക്ക് ബി. പ്രകാശ് (വികാരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്) ആശംസാ പ്രസംഗവും നടത്തുന്നതാണ്. വിദ്യാര്‍ത്ഥികള്‍ ഭാഷാ വൈദഗ്ധ്യം പ്രകടിപ്പിക്കുന്ന വിവിധ പരിപാടികള്‍ അവതരിപ്പിക്കും. തദവസരത്തില്‍ ത്യാഗമനോഭാവത്തോടുകൂടി പ്രവര്‍ത്തിച്ച വോളണ്ടിയര്‍മാരെ യോഗം ആദരിക്കും. ഹൂസ്റ്റന്റെ വിവിധ സിറ്റികളില്‍ നിന്നുമായി കഴിഞ്ഞ ഒമ്പതു വര്‍ഷക്കാലമായി 275-ലേറെ വിദ്യാര്‍ത്ഥികളെ മലയാള ഭാഷ പഠിപ്പിക്കുവാന്‍ ജി.എസ്.സി ഹൂസ്റ്റണ്‍ എന്ന സംഘനടയ്ക്ക് കഴിഞ്ഞതായി കോര്‍ഡിനേറ്റര്‍മാരായ…

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഫിലിപ്പ് ഇടാട്ട് ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ മഹത്തരം: എം. സ്വരാജ് എം.എല്‍.എ

ഷിക്കാഗോ: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും അശരണരെ സഹായിക്കുന്നതിലും ഫിലിപ്പ് ഇടാട്ട് ട്രസ്റ്റും, കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ ധ്വനി സാംസ്കാരിക വേദിയും കൂടി നടത്തിയ പ്രവര്‍ത്തനം മഹത്തരമാണെന്നു എം. സ്വരാജ് എം.എല്‍.എ “ആദരവ് 2017′ ഉദ്ഘാടം ചെയ്തുകൊണ്ടു പറഞ്ഞു. ധ്വനി സാംസ്കാരികവേദി പ്രസിഡന്റ് വി.എ ശ്രീജിത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വിദ്യാഭ്യാസ അവാര്‍ഡ് സമര്‍പ്പണവും ഫിലിപ്പ് ഇടാട്ടിന്റെ ഓര്‍മ്മയ്ക്കായി വിദ്യാഭ്യാസ ധനസഹായ വിതരണവും കലാ-കായിക സേവന മേഖലയിലെ പ്രതിഭകളെ ആദരിക്കലും നടന്നു. കേരള ഹൈക്കോടതി ജസ്റ്റീസ് അനു ശിവരാമന്‍ അവാര്‍ഡ് വിതരണം ചെയ്തു. കലാ-കായിക പ്രതിഭകളെ സിനിമാതാരം വിനയ് ഫോര്‍ട്ട് ആദരിച്ചു. വിദ്യാഭ്യാസ ധനസഹായ വിതരണം ഫോമ ഷിക്കാഗോ റീജിയന്‍ വൈസ് പ്രസിഡന്റ് ബിജി ഫിലിപ്പ് ഇടാട്ട് നിര്‍വഹിച്ചു. ഫാ. റാഫി പരിയാരത്തുശേരി, രാജം ടീച്ചര്‍, മുഹമ്മദ് ബഷീര്‍, കെ. സുരേഷ്, എ.പി റഷീദ്, ചന്ദ്രബാബു മാസ്റ്റര്‍, ആര്‍.സി…

ഉമ്മന്‍ നൈനാന്‍ (അച്ചന്‍‌കുഞ്ഞ്) നിര്യാതനായി

മാവേലിക്കര: കണ്ടിയൂര്‍ വാണിയംപറമ്പില്‍ (ബീനാ മോട്ടോഴ്സ്) ഉമ്മന്‍ നൈനാന്‍ (അച്ചന്‍കുഞ്ഞ് -86) നിര്യാതനായി. സംസ്കാര ശുശ്രൂഷ ആഗസ്റ്റ് 26 ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ഭവനത്തില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് അഭി. ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പൊലീത്തായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ പത്തിച്ചിറ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ സംസ്കരിക്കുന്നതുമാണ്. ഭാര്യ: കരിപ്പുഴ ഒളശ്ശയില്‍ പരേതയായ ഗ്രേസി. മക്കള്‍: ബീന, പരേതനായ ബിജു, ബിന്ദു (DUBAI), രേണു (USA). മരുമക്കള്‍: ജോര്‍ജ് സഖറിയ, രാജു ജോണ്‍സ് (DUBAI), വര്‍ഗീസ് സഖറിയ (USA).