കണ്ണന്താനം കേന്ദ്ര മന്ത്രിയായത് കൃസ്ത്യാനികള്‍ക്ക് മാത്രം ഗുണം ചെയ്യാനല്ല; ഒരു പാര്‍ട്ടിയോടും സഭയ്ക്ക് അയിത്തമില്ല: ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍

കാഞ്ഞിരപ്പള്ളി: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ സ്ഥാനലബ്ദ്ധിയെ തെറ്റായി വ്യാഖ്യാനിക്കേണ്ട കാര്യമില്ലെന്ന് കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍. ബിജെപി ഉള്‍പ്പടെ ഒരു പാര്‍ട്ടിയോടും സഭയ്ക്ക് അയിത്തമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡിഎ മന്ത്രിസഭ കേന്ദ്രത്തിലുണ്ടായിരുന്നപ്പോഴെല്ലാം സഭയുമായി നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ കഴിവുകള്‍ക്കുള്ള അംഗീകാരമായിട്ടാണ് മന്ത്രിസ്ഥാനത്തെ കാണുന്നത്. ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കാനുള്ള ബിജെപിയുടെ നയമായി ഇതിനെ കാണേണ്ടെന്നും ബിഷപ്പ് പറഞ്ഞു. കസ്തൂരിരംഗന്‍ ഉള്‍പ്പടെ സഭ ഉന്നയിക്കുന്ന വിഷയങ്ങളില്‍ ഇടപെടാനും പരിഹാരമുണ്ടാക്കാനും അദ്ദേഹത്തിന് കഴിയുമെന്നാണ് പ്രതീക്ഷ. സ്വതസിദ്ധമായ കഴിവുകൊണ്ട് ചെയ്യാന്‍ പറ്റുന്നതിന്റെ പരമാവധി അദ്ദേഹം ചെയ്യുമെന്നാണ് കരുതുന്നത്. ടൂറിസം വികസിക്കുന്നത് കൊണ്ട് ക്രിസ്ത്യാനിക്കാണോ ഗുണമുണ്ടാകുന്നത്. നാടിനും രാജ്യത്തിനുമല്ലേ. ക്രിസ്ത്യാനികള്‍ ബഹുഭൂരിപക്ഷവും കര്‍ഷകരാണെന്നും അദ്ദേഹം പറഞ്ഞു.

First hurricane-force winds hit Florida Keys as a weakened Hurricane Irma blows toward Florida mainland

MIAMI — The outer bands of Hurricane Irma lashed Florida on Saturday, with millions ordered to evacuate and high winds and tens of thousands of power outages already reported from a storm that threatened to ravage the state with destruction not seen in a generation. More than 5 million people across Florida have been ordered to evacuate and thousands crammed into shelters. Gov. Rick Scott (R) sounded dire warnings about the storm, urging residents in evacuation zones to leave their homes immediately. “Once the storm starts, law enforcement cannot save you,” Scott…

ഓണത്തിനിടക്ക് നടി സുരഭി ബീഫ് കഴിച്ചു; സംഘപരിവാറിന് കലി കയറി സൈബര്‍ ആക്രമണവും തുടങ്ങി; സുരഭിയ്ക്ക് പിന്തുണയുമായി പിണറായി എത്തി

കോഴിക്കോട്: ഓണത്തിന് ചാനല്‍ പരിപാടിയില്‍ ബീഫ് കഴിച്ചതിന് ദേശീയ പുരസ്‌കാര ജേതാവ് സുരഭി ലക്ഷ്മിക്കെതിരെ സംഘപരിവാര്‍ അനുകൂലികള്‍. ഓണത്തെ നടി അപമാനിച്ചുവെന്നാണ് സുരഭിക്കെതിരായി ഇവര്‍ പ്രചരിപ്പിക്കുന്നത്. നടി തിരുവോണദിവസം ഒരു ചാനലില്‍ അവതരിപ്പിച്ച പരിപാടിയില്‍ ബീഫ് കഴിച്ചതാണ് ഇവര്‍ വലിയ കാര്യമായി ഉയര്‍ത്തിക്കൊണ്ടുവന്നിരിക്കുന്നത്. സുരഭിയുടെ ഓണം എന്ന പേരില്‍ മീഡിയ വണ്‍ ചാനലില്‍ നടത്തിയ പരിപാടിയിലാണ് സുരഭി ബീഫ് കഴിച്ചത്. കോഴിക്കോട്ടെ ബ്രദേഴ്സ് എന്ന ഹോട്ടല്‍ പശ്ചാത്തലമാക്കിയായിരുന്നു പരിപാടി. ഹോട്ടലില്‍ ഇരുന്ന് തന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെ ഹോട്ടലിലെ പൊറോട്ടയും ബീഫും കഴിക്കുന്നുണ്ട്. ഇതാണ് സംഘപരിവാര്‍ അനുകൂലികളെ ചൊടിപ്പിച്ചത്. സുരഭി ബീഫ് കഴിച്ചത് വലിയ തെറ്റായിപ്പോയെന്നാണ് ഇവര്‍ പറയുന്നത്. ഓണപ്പരിപാടിക്ക് ബീഫ് കഴിക്കുന്നതിലൂടെ ഹിന്ദുക്കളെ അപമാനിക്കുന്നുവെന്നാണ് ആരോപണം. ഹിന്ദുക്കള്‍ ഓണത്തിന് മാംസം കഴിക്കാറില്ലെന്നും പിന്നെന്തിനാണ് സുരഭി മാംസം കഴിക്കുന്നതെന്നും വിമര്‍ശകര്‍ ചോദിക്കുന്നു. മറ്റ് ചിലരുടെ വാദങ്ങള്‍ അതിലും വിചിത്രമാണ്.…

ആദ്യം ചര്‍ച്ച ചെയ്തു, പിന്നീട് നിഷേധിച്ചു; സൗദിയും ഖത്തറും വീണ്ടും ഉടക്കിലേക്ക്

ഗള്‍ഫ് നയതന്ത്രപ്രതിസന്ധി തുടരുന്നതിനിടെ അപ്രതീക്ഷിത വഴിത്തിരിവുകള്‍. ഖത്തര്‍-സൗദി ഭരണാധികാരികള്‍ പ്രശ്‌ന പരിഹാരത്തിനായി ഫോണിലൂടെ ശ്രമിച്ചെന്ന വാര്‍ത്ത വന്നതിനു പിന്നാലെ ഖത്തറിനെതിരെ ആഞ്ഞടിച്ച് സൗദി രംഗത്തെത്തി. വെള്ളിയാഴ്ച്ചയാണ് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയും സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാനും ചര്‍ച്ച നടത്തിയത്. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച ഖത്തര്‍ ഉപരോധത്തിന് ശേഷം ആദ്യമായാണ് ഇരുവരും ആശയവിനിമയം നടത്തുന്നത്. നയതന്ത്രപ്രശ്‌നത്തേക്കുറിച്ച് ചര്‍ച്ച ചെയ്യാനും പരിഹാരം കാണാനും ഇരുഭരണാധികാരികളും താല്‍പര്യം പ്രകടിപ്പിച്ചെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി (ക്യുഎന്‍എ) റിപ്പോര്‍ട്ട് ചെയ്യുന്നു. ചര്‍ച്ച നടന്നുവെന്ന വാര്‍ത്ത ഇരു രാജ്യങ്ങളുടെയും മാധ്യമങ്ങള്‍ പുറത്തുവിട്ടതിന് പിന്നാലെ ഖത്തറിനെതിരെ കടുത്ത പ്രതികരണവുമായി സൗദി അറേബ്യന്‍ ഭരണകൂടം രംഗത്തെത്തി. സംഭാഷണത്തെക്കുറിച്ചുള്ള വസ്തുതകള്‍ ഖത്തര്‍ വളച്ചൊടിച്ചെന്നാണ് സൗദിയുടെ ആരോപണം. ഖത്തര്‍ പരിഹാരചര്‍ച്ച ഗൗരവമായി എടുത്തില്ലെന്ന് ആരോപിച്ച് ഇനി ചര്‍ച്ചയ്ക്കില്ലെന്ന കടുത്ത നിലപാടിലാണ് സൗദി അറേബ്യന്‍…

സ്വര്‍ണ്ണം ഷീറ്റുകളാക്കി ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍; കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്ന് 29 പവന്‍ സ്വര്‍ണ്ണ ഷീറ്റ് എയര്‍ കസ്റ്റംസ് പിടിച്ചെടുത്തു

കരിപ്പൂര്‍: ഷീറ്റ് രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച 29 പവന്‍ സ്വര്‍ണം പിടികൂടി. ലഗേജ് കൊണ്ടുവന്ന കടലാസ് പെട്ടിക്കുള്ളിലാണ് സ്വര്‍ണം ഷീറ്റ് രൂപത്തിലാക്കി ഒളിപ്പിച്ചത്. 7.28 ലക്ഷം രൂപയുടെ സ്വര്‍ണമാണ് കോഴിക്കോട് വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇന്ന് രാവിലെ  ദുബായില്‍നിന്ന് സലാല വഴി ഒമാന്‍ എയര്‍ വിമാനത്തില്‍ കോഴിക്കോട്ടെത്തിയ കാസര്‍കോട് സ്വദേശി അഷ്‌റഫ് ബെന്‍ദാദ് (47) കൊണ്ടുവന്ന ലഗേജ് പെട്ടിക്കുള്ളില്‍നിന്നാണു കസ്റ്റംസ് സ്വര്‍ണം കണ്ടെടുത്തത്. 232 ഗ്രാം (29 പവന്‍) സ്വര്‍ണം ഷീറ്റ് രൂപത്തിലാക്കി തിരിച്ചറിയാത്തവിധം ഒളിപ്പിച്ചതായിരുന്നു.

Syrian army breaks IS siege to Deir al-Zour airport

The Syrian army on Saturday broke the Islamic State (IS) siege on the military airport of Deir al-Zour city in eastern Syria, state news agency SANA reported. The progress came after the troops advanced toward the airbase, which had been besieged by IS along with the city for three years. The troops, which broke the IS siege on the city earlier this week, reached the airbase and met with the besieged soldiers inside it, SANA said. Capturing the airbase is a strategic win for the army in its quest to…

സിറിയയില്‍ സൈന്യം പിടിമുറുക്കുന്നു; ദെയര്‍ അല്‍ സോറിലെ സൈനിക വിമാനത്താവളം നിയന്ത്രണത്തിലാക്കി സൈന്യം മുന്നേറുന്നു

ദമാസ്‌കസ്: കിഴക്കൻ സിറിയയിൽ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരുടെ ശക്തികേന്ദ്രമായ ദെയര്‍ അല്‍ സോറിലെ സൈനിക വിമാനത്താവളം സൈന്യത്തിന്റെ നിയന്ത്രണത്തിലേക്ക്. സിറിയൻ സൈന്യം വിമാനത്താവളത്തിനുള്ളില്‍ പ്രവേശിച്ചെന്നാണ് റിപ്പോർട്ട്. മൂന്നു വർഷം മുമ്പ് നഗരം ഐഎസിന്‍റെ നിയന്ത്രണത്തിലായതിന് ശേഷം ആദ്യമായാണ് സൈന്യം ഇവിടെ മുന്നേറുന്നത്. ഈയാഴ്ചയാദ്യം നഗരത്തിലെ വ്യോമത്താവളവും സേന പിടിച്ചെടുത്തിരുന്നു. വ്യോമത്താവളത്തിനൊപ്പം വിമാനത്താവളവും നിയന്ത്രണത്തിലാകുന്നതോടെ സൈന്യത്തിന് കൂടുതൽ മുന്നേറാനാകുമെന്നാണ് കരുതുന്നത്. ദമാസ്‌കസിന് വടക്കുകിഴക്കന്‍ ഭാഗത്ത് 450 കിലോമീറ്റര്‍ അകലെയാണ് ദെയര്‍ അല്‍ സോര്‍ നഗരം.

ദിലീപിനെ പിന്തുണച്ച് പ്രസ്താവനകളിറക്കുന്ന നടന്മാരെ വിമര്‍ശിച്ച് സജിതാ മഠത്തില്‍

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിനെ പിന്തുണച്ച് സിനിമാമേഖലയില്‍ നിന്നും താരങ്ങളുടെ ഒഴുക്കാണ്. ആക്രമിക്കപ്പെട്ട നടിക്ക് യാതൊരു പിന്തുണയും കൊടുക്കാതെ കുറ്റാരോപിതനായ നടന് വേണ്ടി ശബ്ദിക്കുന്ന നടന്‍മാരെ വിമര്‍ശിച്ച് നടി സജിതാ മഠത്തില്‍. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രകാശ് രാജിനെ പോലുള്ള നടന്റെ നിലപാടിന്റെ ആര്‍ജ്ജവമൊന്നും ഞാന്‍ നിങ്ങളില്‍ നിന്നു പ്രതീക്ഷിക്കുന്നില്ലെന്ന് സജിത മഠത്തില്‍ പറഞ്ഞു. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് സജിത പുരുഷ താരങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയത്. ഞാന്‍ അവള്‍ക്ക് ഒപ്പമാണ് എന്നതിന്റെ അര്‍ത്ഥം ഞാന്‍ ആരെയെങ്കിലും കുറ്റക്കാരനായി കാണുന്നു എന്നതല്ല. അത് പോലീസും കോടതിയുമാണ് തീരുമാനിക്കേണ്ടത്. ചിലര്‍ കുറ്റ ആരോപിതരായി നമ്മുടെ മുമ്പിലുണ്ട്. കോടതിയും, പോലീസും, പണത്തിന്റയും പ്രശസ്തിയുടെയും സ്വാധീനത്തില്‍ പെടാതെ കാക്കാന്‍ നമുക്ക് ഒരു ഗവണ്‍മെന്റും അവള്‍ക്ക് ഒപ്പം നില്‍ക്കുന്നവരും ജാഗ്രത പുലര്‍ത്തുന്നുമുണ്ട് എന്ന് സജിത പറയുന്നു. സജിത മഠത്തിലിന്റെ ഫെയ്‌സ്ബുക്ക്…

സംഘ്‌പരിവാര്‍ അനുകൂലികളായ ടൈംസ് നൗ ചാനലിന്റെ വ്യാജവാര്‍ത്തയെക്കുറിച്ച് എം.ബി. രാജേഷ് പ്രതികരിക്കുന്നു

ടി‌എ-ഡിഎ ബത്തയെ സംബന്ധിച്ച് ടൈംസ് നൗ ഉള്‍പെടെയുള്ള ദേശീയ ചാനലുകള്‍ പ്രചരിപ്പിക്കുന്നത് വ്യാജവാര്‍ത്തയെന്ന് എംബി രാജേഷ് എംപി. ടൈംസ് നൗവിന്റെ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നത് യഥാര്‍ത്ഥ തുകയുടെ അഞ്ചിരട്ടിയാണെന്ന് എംബി രാജേഷ് പറഞ്ഞു. മിക്ക ടിക്കറ്റുകളും മുന്‍കൂട്ടി ബുക്ക്ചെയ്തതാണ്. എല്ലാം ഔദ്യോഗിക യാത്രകളായിരുന്നു. 60% ടിക്കറ്റ് തുകയും ലഭിച്ചത് പൊതുമേഖലാ വിമാനകമ്പനിയായ എയര്‍ ഇന്ത്യയക്കാണ്. ടൈംസ് നൗ കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിച്ച പരസ്യവരുമാനം വെളിപ്പെടുത്തുമോയെന്നും എംപി ചോദിച്ചു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു എംബി രാജേഷിന്റെ പ്രതികരണം. എംബി രാജേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്: -ടൈംസ് നൗവിന്റെ വ്യാജവാർത്ത പ്രചരിപ്പിക്കുന്നത് യഥാർത്ഥ തുകയുടെ അഞ്ചിരട്ടി. -മിക്ക ടിക്കറ്റുകളും മുൻകൂട്ടി ബുക്ക്‌ചെയ്തത് -എല്ലാം ഔദ്യോഗിക യാത്രകൾ -60% ടിക്കറ്റ് തുകയും ലഭിച്ചത് പൊതുമേഖലാ വിമാനകമ്പനിയായ എയർ ഇന്ത്യക്ക് -ടൈംസ് നൗ കേന്ദ്രസർക്കാരിൽ നിന്നും ലഭിച്ച പരസ്യവരുമാനം വെളിപ്പെടുത്തുമോ? ദൃശ്യമാധ്യമ രംഗത്തെ സംഘി ഇരട്ടകളിലൊന്നായി അറിയപ്പെടുന്ന ടൈംസ്…

Santhigram Wellness Kerala Ayurveda Opens its Ayurveda Wellness Center at Livingston, New Jersey

Santhigram Kerala Ayurvedic Company proudly announces opening of its 4th Ayurveda Wellness and Panchakarma Center in New Jersey at 22 Old Short Hills Road, Livingston. LIVINGSTON, NEW JERSEY: SEPTEMBER 09, 2017 Santhigram Wellness Kerala Ayurveda thankfully acknowledges the love and support it received in America for making its humble beginning 10 years back a great success. Keeping Pace with the Global acceptance of Ayurveda, the mission to Spread the wholesome Goodness of Ayurveda and Kerala specific “Panchakarma” treatments, supplemented by the positive feedback it received from the clients, Santhigram proudly…