ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനത്തിനായി കരുക്കള്‍ നീക്കിയത് ഇസ്രയേലാണെന്ന് റിപ്പോര്‍ട്ട്

ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിന് കരുക്കള്‍ നീക്കിയത് ഇന്ത്യയുടെ മേല്‍നോട്ടത്തില്‍ ഇസ്രായേലും, ഇടനിലക്കാരായി പ്രവര്‍ത്തിച്ചത് ഒമാനും ചാരസംഘടനയായ മൊസാദുമാണെന്ന് റിപ്പോര്‍ട്ട്. ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന്റെ ഇടപെടലാണ് ഫാ.ടോം ഉഴുന്നാലിന്റെ മോചനത്തിന് വഴിവെച്ചതെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള നയതന്ത്രബന്ധമാണ് വൈദികന്റെ പെട്ടന്നുള്ള മോചനത്തിന് വഴിവെച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനം ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഫാദര്‍ ടോമിനെ മോചിപ്പിക്കാന്‍ പല വഴികളും കേന്ദ്ര സര്‍ക്കാര്‍ ആരാഞ്ഞിരുന്നുവെങ്കിലും അവയൊന്നും ഫലം കണ്ടിരുന്നില്ല. ഇതേ കാര്യത്തിനായി മിഡില്‍ ഈസ്റ്റ് രാജ്യങ്ങളുമായും കേന്ദ്ര സര്‍ക്കാര്‍ ബന്ധപെട്ടുവെങ്കിലും അവരും ഇക്കാര്യത്തില്‍ ഇടപെടാന്‍ തയാറായില്ല. ഇങ്ങനെയുള്ള അവസ്ഥ നിലനില്‍ക്കുമ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി ഇസ്രായേല്‍ സന്ദര്‍ശിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുമായി ജെഫേ ബീച്ചില്‍ നടന്ന കൂടിക്കാഴ്ചയ്ക്കിടയില്‍ ഫാദര്‍ ടോമിന്റെ മോചനം അനൗദ്യോഗികമായി ചര്‍ച്ചയില്‍ വന്നുവെന്നും തുടര്‍ന്ന്…

പാലക്കാട്ട് വിമുക്തഭടന്റേയും ഭാര്യയുടേയും കൊലപാതകം; ഒരാളെ കസ്റ്റഡിയിലെടുത്തു; പദ്ധതി തയ്യാറാക്കിയത് മരുമകളാണെന്ന് പിടിയിലായ ആള്‍

പാലക്കാട്: തോലന്നൂരില്‍ വിമുക്തഭടനും ഭാര്യയും വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. പൂളയ്ക്കാപറമ്പില്‍ സ്വമിനാഥന്‍ (75), ഭാര്യ പ്രേമകുമാരി (66) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇവര്‍ക്കൊപ്പം വീട്ടിലുണ്ടായിരുന്ന മകന്റെ ഭാര്യ ഷീജ (35) കൈയും വായയും കെട്ടിയ നിലയില്‍ അബോധാവസ്ഥയിലായിരുന്നു. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഷീജയുടെ സുഹൃത്ത് വടക്കന്‍പരവൂര്‍ മന്നം ചോപ്പെട്ടി വീട്ടില്‍ സദാനന്ദനെ (53) പോലീസ് കസ്റ്റഡിയിലെടുത്തു. തേനൂരിലെ ഷീജയുടെ വീടിന്റെ സമീപമാണ് ഇയാള്‍ വാടകയ്ക്ക് താമസിക്കുന്നത്. സദാനന്ദന്‍ കുറ്റം സമ്മതിച്ചതായാണു വിവരം. മരുമകള്‍ക്കും കൃത്യത്തില്‍ പങ്കുണ്ടെന്നാണ് പ്രാഥമിക നിഗമനം. ആശുപത്രിയില്‍ കഴിയുന്നതിനാല്‍ ഇവരെ വിശദമായി ചോദ്യംചെയ്യാനായിട്ടില്ല. കഴിഞ്ഞ 31ന് രാത്രി സ്വാമിനാഥനെ ഷോക്കടിപ്പിച്ചു കൊല്ലാന്‍ ശ്രമം നടന്നിരുന്നു. കിടപ്പുമുറിയിലേക്ക് ഫ്യൂസില്‍ കുത്തിയ കമ്പി കടത്തിവിട്ടായിരുന്നു ശ്രമം. പ്രേമകുമാരി ആശുപത്രിയിലായതിനാല്‍ അന്ന് സ്വാമിനാഥന്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇതുമായി ബന്ധപ്പെട്ട് കോട്ടായി…

ഒരു കോടിയില്‍ ഒരു പൂജ്യം വിട്ടുപോയി; നഷ്ടപരിഹാരമായി കിട്ടിയത് വെറും പത്തു ലക്ഷം; ലിയാണ്ടര്‍ പെയ്സിന്റെ മുന്‍ ഭാര്യക്ക് പറ്റിയ അമളി

മുംബൈ: ടെന്നീസ് താരം ലിയാണ്ടര്‍ പേസില്‍ നിന്നും വിവാഹമോചനം ലഭിച്ചതിനെ തുടര്‍ന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭാര്യ നല്‍കിയ ഹര്‍ജിയില്‍ ഒരു പൂജ്യം ചേര്‍ക്കാന്‍ വിട്ടു പോയതിനെ തുടര്‍ന്ന് നഷ്ടമായത് ഒരു കോടി രൂപ. ഭാര്യ റിയ പിള്ള നല്‍കിയ ഹര്‍ജിയില്‍ ഒരുകോടി രൂപയുടെ ഒരു പൂജ്യം ചേര്‍ക്കാന്‍ മറന്നുപോയതോടെയാണ് പണം നഷ്ടമായത്. ഗാര്‍ഹിക പീഡനത്തിന് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ഇതോടെ നഷ്ടപരിഹാരം വെറും 10 ലക്ഷം ആയി ചുരുങ്ങി. അതേസമയം വിട്ടുപോയ പൂജ്യത്തിന്റെ പ്രശ്‌നം പിള്ളയുടെ അഭിഭാഷകര്‍ ഇന്നലെ ബാന്ദ്ര മജിസ്‌ട്രേറ്റ് കോടതിയില്‍ ഉന്നയിക്കുകയും ചെയ്തു. വിചാരണവേളയില്‍ ഇന്നലെ റിയ പിള്ളയുടെ അഭിഭാഷകരായ ഗുജ്ജാന്‍ മംഗളയും അംന ഉസ്മാനുമാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പിള്ള ആവശ്യപ്പെട്ട തുകയില്‍ ഒരു പൂജ്യം എഴുതാന്‍ വിട്ടുപോയതായി ജഡ്ജി മഹേഷ് ജത് മലാനിയോട് ഇവര്‍ ബോധിപ്പിച്ചു.കോടതിയുടെ അന്വേഷണത്തില്‍ റിയ പിള്ളക്ക് ഒരു…

ഫാ. ടോം ഉഴുന്നാലില്‍ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും കേന്ദ്രസര്‍ക്കാരിനും നന്ദി അറിയിച്ച് ഫാ. ടോം ഉഴുന്നാലില്‍. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനോടാണ് അദ്ദേഹം തന്റെ നന്ദി അറിയിച്ചത്. സുഷമാ സ്വരാജ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഫാ. ടോം ഉഴുന്നാലിലുമായി ഫോണില്‍ സംസാരിച്ചതായി സുഷമാ സ്വരാജ് ട്വീറ്റ് ചെയ്തു. ഒമാനും യെമനും നന്ദി അറിയിക്കുന്നതായും ഉഴുന്നാലിലുമായി സംസാരിച്ച ശേഷം മന്ത്രി ട്വീറ്റ് ചെയ്തു. ഒന്നര വര്‍ഷത്തെ തടവിന് ശേഷം ഇന്നലെയാണ് ഫാ. ടോമിനെ ഭീകരര്‍ മോചിപ്പിച്ചത്. ഇന്നലെ തടവില്‍ നിന്ന് മോചിപ്പിച്ച് മസ്‌കറ്റില്‍ എത്തിച്ച ഉഴുന്നാലില്‍ വത്തിക്കാനിലേക്കാണ് പോയത്. അനാരോഗ്യത്തെ തുടര്‍ന്ന് ചികിത്സാര്‍ത്ഥം കൂടിയാണ് ഫാ. ടോം വത്തിക്കാനിലേക്ക് പോയത്. വത്തിക്കാനില്‍ എത്തിയ അദ്ദേഹം മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തും. ചികിത്സയ്ക്ക് ശേഷമേ അദ്ദേഹം കേരളത്തിലേക്ക് തിരിച്ചെത്തൂ. അതേസമയം വത്തിക്കാന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഫാ. ടോമിന്റെ മോചനത്തിനായി ഇടപെട്ടതെന്ന് ഒമാന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചു.…

പുതിയ സംഘടന രൂപീകരിക്കാന്‍ ചിക്കാഗോയില്‍ യോഗം

പ്രിയമുള്ളവരേ, ആദ്യമേതന്നെ, പുതുതായി ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്ന നമ്മുടെ സംഘടനയുടെ നാമത്തില്‍ ബഹു. ടോം ഉഴുന്നാലിലച്ചനെ ഭീകരരില്‍നിന്നും രക്ഷപ്പെടുത്താന്‍ സഹായിച്ച എല്ലാ ഇന്ത്യന്‍ അധികൃതര്‍ക്കും ഒമാന്‍ സുല്‍ത്താനും പ്രത്യേകം നന്ദി പറയുന്നതോടൊപ്പം അച്ചന്‍ പൂര്‍ണ ആരോഗ്യവാനും സന്തോഷവാനുമായി സ്വന്തം നാട്ടില്‍ തിരിച്ചെത്തി കുടുംബാംഗ ങ്ങളെയും ബന്ധുമിത്രാദികളെയും കാണാനുള്ള അനുഗ്രഹമുണ്ടാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. ഓഗസ്റ്റ് 25-ന് നടന്ന ടെലി കോണ്‍ഫറന്‍സ് കൂടിയാലോചന വളരെ വിജയകരമായിരുന്നു എന്നാണ് പൊതുവെയുള്ള അഭിപ്രായം. അതില്‍ പങ്കെടുത്ത് അതിനെ വിജയിപ്പിച്ച നിങ്ങള്‍ എല്ലാവര്‍ക്കും ഞാനും ജോസ് കല്ലിടുക്കിലും പ്രത്യേകം നന്ദി പറയുന്നു. ആ ടെലികോണ്‍ഫറന്‍സിനെ സംബന്ധിച്ച ദീര്‍ഘമായ ഒരു ലേഖനം നമ്മുടെ സുഹൃത്ത് പടന്നമാക്കല്‍ emalayalee യിലും അല്മായ ശബ്ദം ബ്ലോഗിലും പ്രസിദ്ധം ചെയ്തിരുന്നത് നിങ്ങളെല്ലാവരും കണ്ടുകാണുമല്ലോ. പടന്നമാക്കലിനും നന്ദി രേഖപ്പെടുത്തുന്നു. സെപ്തംബറിലെ സത്യജ്വാലയിലും ആ സമ്മേളനത്തെ സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. ടെലികോണ്‍ഫറന്‍സ് ഏറ്റം ഭംഗിയായി മോഡറേറ്റ്‌…

സൗഹൃദ കൂട്ടായ്മയ്ക്ക് നിറച്ചാര്‍ത്തേകി എം.ജി. ശ്രീകുമാര്‍ ഷിക്കാഗോ സോഷ്യല്‍ ക്ലബ്ബ് സന്ദര്‍ശിച്ചു

ഷിക്കാഗോ: പ്രശസ്ത മലയാള ചലച്ചിത്ര പിന്നണി ഗായകന്‍ എം.ജി. ശ്രീകുമാര്‍ ഷിക്കാഗോ സോഷ്യല്‍ ക്ലബ്ബ് സന്ദര്‍ശിച്ചു. ഒരു പ്രോഗ്രാമുമായി ബന്ധപ്പെട്ട് ഷിക്കാഗോയില്‍ എത്തിയ എം.ജി. ശ്രീകുമാറിനെ സോഷ്യല്‍ ക്ലബ്ബിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ക്ഷണിക്കുകയും പ്രസിഡന്റ് അലക്‌സ് പടിഞ്ഞാറേലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ മീറ്റിംഗില്‍ അദ്ദേഹത്തിന് ഊഷ്മള സ്വീകരണം നല്‍കുകയും ചെയ്തു. സെക്രട്ടറി ജോസ് മണക്കാട്ട് തന്റെ സ്വാഗത പ്രസംഗത്തില്‍ സോഷ്യല്‍ ക്ലബ്ബിന്റെ പ്രവര്‍ത്തനത്തെപ്പറ്റിയും ക്ലബ്ബിന്റെ ഉദ്ദേശലക്ഷ്യങ്ങളെപ്പറ്റിയും ഈ മാസം നടന്ന അന്തര്‍ദേശീയ വടംവലി മത്സരത്തെപ്പറ്റിയും അദ്ദേഹത്തോടു പറയുകയുണ്ടായി. അദ്ദേഹത്തിന്റെ ആശംസാ പ്രസംഗത്തില്‍ സോഷ്യല്‍ ക്ലബ്ബിന്റെ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്നും അങ്ങനെ ക്ലബ്ബ് ഇനിയും കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കട്ടെ എന്നും ആശംസിച്ചു. വൈസ് പ്രസിഡന്റ് സജി മുല്ലപ്പള്ളി നന്ദിയും പറഞ്ഞു. മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.

എക്യൂമെനിക്കല്‍ കോളജ് ഫെയര്‍ വന്‍ വിജയമായി

ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയിലും പരിസര പ്രദേശങ്ങളിലുമുള്ള ഇരുപത്തിരണ്ട് ക്രിസ്തീയ ദേവാലയങ്ങളുടെ ഐക്യ കൂട്ടായ്മയായ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചസ് ഇന്‍ പെന്‍സില്‍വേനിയയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ ഒമ്പതാം തീയതി ഫിലാഡല്‍ഫിയ 1009 അന്‍ റൂ അവന്യൂവിലുള്ള സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വച്ചു നടത്തപ്പെട്ട കോളജ് ഫെയറും, സാറ്റ് പരിശീലന ക്ലാസും വന്‍ വിജയമായി. പത്ത് കോളജ്/സര്‍വകലാശാലാ പ്രതിനിധികളും, അറുപതില്‍പ്പരം വിദ്യാര്‍ത്ഥികളും, മാതാപിതാക്കളും ഫെയറില്‍ പങ്കെടുത്തു. എക്യൂമെനിക്കല്‍ പ്രസ്ഥാനം കോ- ചെയര്‍മാന്‍ ഫാ. കെ.കെ. ജോണിന്റെ പ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ച ഫെയര്‍ റീലീജിയസ് ചെയര്‍മാന്‍ ഫാ. എം.കെ. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. പങ്കെടുത്ത കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും വിവിധ കോളജുകളിലെ കോഴ്‌സുകള്‍, ഫീസ് ഘടന, സ്‌കോളര്‍ഷിപ്പ് അവസരങ്ങള്‍, ഫാഫ്‌സ, വിവിധയിനം പഠനവായ്പാ സൗകര്യങ്ങള്‍ തുടങ്ങിയ നിരവധി സംശയങ്ങള്‍ക്ക് ആശയവിനിമയം നടത്തുന്നതിനും പരിഹാരം കാണുന്നതിനും ഫെയര്‍മൂലം സാധിച്ചു. റോസ്‌മോണ്ട് കോളജിലെ ഡയറക്ടര്‍…

വെറുക്കപ്പെട്ടവളുമൊത്ത് (ലേഖനം): പി.റ്റി. പൗലോസ്

‘Atheist tears up the bible’ – ഈ തലവാചകത്തോടെയാണ് 1978-ലെ ഒരു മെയ്മാസപ്പുലരിയില്‍ കല്‍ക്കത്തയില്‍ നിന്ന് statesman പത്രം പുറത്തിറങ്ങിയത്. തലേന്നാള്‍ കല്‍ക്കത്ത അന്തര്‍ദേശീയ വിമാനത്താവളത്തിലെ ഡൊമസ്റ്റിക്ക് ഫ്‌ളൈറ്റുകളുടെ ഡിപ്പാര്‍ച്ചര്‍ ലോഞ്ചില്‍ അരങ്ങേറിയ ചില നാടകീയ മുഹൂര്‍ത്തങ്ങളുടെ വിവരണങ്ങളോടെ. അമേരിക്കന്‍ എഥീയിസ്റ്റി (American Atheis, Inc.) ന്റെ പ്രസിഡന്റും, അമേരിക്കയിലെ യാഥാസ്ഥിതികരുടെ തലവേദനയും, 1963-ലെ പ്രശസ്തമായ സുപ്രീം കോടതി വിധിയിലൂടെ (Murray vs.Curlett) അമേരിക്കന്‍ പൊതുവിദ്യാലയങ്ങളില്‍ ബൈബിള്‍പാരായണം നിര്‍ത്തലാക്കിച്ച, 1964-ല്‍ ലൈഫ് മാസിക ‘the most hated woman in America’ എന്നു വിശേഷിപ്പിച്ച, സാക്ഷാല്‍ മാഡലിന്‍ മറെ ഒഹെയര്‍ (Madalyn Murray-O’ Hair) എന്ന അമേരിക്കന്‍ വനിതയാണ് ഇവിടെ കഥാനായിക. അവരുടെ ആദ്യ ഇന്‍ഡ്യന്‍ പര്യടനത്തിന്റെ കല്‍ക്കത്ത-ബംഗാള്‍ യാത്രകള്‍ കഴിഞ്ഞ് ഡല്‍ഹിക്കു മടങ്ങിപ്പോകാന്‍ വിമാനം കാത്തുനില്‍ക്കുമ്പോള്‍ കല്‍ക്കത്തയിലെ ഒരു സംഘം പത്രപ്രതിനിധികള്‍ അവരെ സമീപിച്ചു.…

മത്തായി ജോയ് ചിക്കാഗോയില്‍ നിര്യാതനായി

ചിക്കാഗോ: കുറ്റപ്പുഴ പാട്ടപറമ്പില്‍ വീട്ടില്‍ മത്തായി ജോയ് (74) സെപ്തംബര്‍ 12-ാം തിയ്യതി ചിക്കാഗോയില്‍ നിര്യാതനായി. തിരുവല്ല കിഴക്കേമുത്തൂര്‍ സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് ആണ് പരേതന്റെ മാതൃ ഇടവക. ഭാര്യ: അന്നമ്മ ജോയി. മക്കള്‍: വിജി ജോര്‍ജ്, മിനി ജോര്‍ജ്. മരുമക്കള്‍: തോമസ് ജോര്‍ജ്, സ്റ്റീവ് പേള്‍മാന്‍ കൊച്ചുമക്കള്‍: ഫിലിപ്പ്, ഗ്രേസ്, ഐസയ, ഡിലന്‍, ഗാമീന്‍. പൊതുദര്‍ശനം: സെപ്തംബര്‍ 15 വെള്ളിയാഴ്ച വൈകീട്ട് 4:00 മണിമുതല്‍ ഡെസ്‌പ്ലെയിന്‍സ് മാര്‍ത്തോമാ പള്ളിയില്‍ (240 പോട്ടര്‍ റോഡ്). സംസ്കാര ശുശ്രൂഷ: സെപ്തംബര്‍ 16 ശനിയാഴ്ച രാവിലെ 9:00 മണിക്ക് ചിക്കാഗോ മാര്‍ത്തോമാ പള്ളിയില്‍ (240 പോട്ടര്‍ റോഡ്, ഡെസ്‌പ്ലെയിന്‍സ്). തുടര്‍ന്ന് ഡെസ്‌പ്ലെയിന്‍സിലുള്ള ഓള്‍ സെയിന്റ്സ് സെമിത്തേരിയില്‍ (700 നോര്‍ത്ത് റിവര്‍) സംസ്കാരം നടക്കും. റിപ്പോര്‍ട്ട്: ബെന്നി പരിമണം

നിയമസഭയിലെ അംഗീകാരം ചെന്നിത്തലക്കു പുറത്തു കിട്ടുന്നില്ല: പി.സി. ജോര്‍ജ്‌

ന്യൂയോര്‍ക്ക്: നിയമസഭയില്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ രമേശ് ചെന്നിത്തല മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നതെന്നു പി.സി. ജോര്‍ജ് എം.എല്‍.എ. പറഞ്ഞു. എന്നാല്‍ നിയമസഭയ്ക്കു പുറത്ത് ആ അംഗീകാരം കിട്ടുന്നില്ല. ഇപ്പോഴും ജനകീയ നേതാവ് ഉമ്മന്‍ചാണ്ടി തന്നെയാണ്. മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്ലാന്റ് കൗണ്ടി (മാര്‍ക്ക്) യുടെ ഓണാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത പി.സി. ജോര്‍ജ് ആഘോഷത്തിനു മുമ്പ് ഇന്ത്യാ പ്രസ്‌ക്ലബ് അംഗങ്ങളുമായി നടത്തിയ പത്രസമ്മേളനത്തിലാണ് മനസു തുറന്നത്. പത്ര സമ്മേളനത്തില്‍ പ്രസ് ക്ലബ് നിയുക്ത ദേശീയ പ്രസിഡന്റ് മധു കൊട്ടാരക്കര, ദേശീയ ട്രഷറര്‍ ജോസ് കാടാപ്പുറം, സുനില്‍ ട്രൈസ്റ്റാര്‍, ജേക്കബ് റോയ്, ഷോളി കുമ്പിളുവേലി, ജേക്കബ്, സോജി, ജോര്‍ജ് ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു കോണ്‍ഗ്രസില്‍ ഗ്രൂപ്പ് വഴക്ക് ശക്തമാണ്. ബി.ജെ.പിയിലേക്ക് ചേക്കേറാന്‍ ആഗ്രഹിക്കുന്നവരുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ നിന്നു തുടച്ചുനീക്കപ്പെടുന്ന അവസ്ഥ നിലനില്‍ക്കുന്നതായി അദ്ദേഹം പറഞ്ഞു. നിര്‍ദ്ദിഷ്ട…