സംസ്ഥാനമൊട്ടാകെ കനത്ത മഴ; മുഖ്യമന്ത്രി ജാഗ്രതാ നിര്‍ദ്ദേശം നല്‍കി

തിരുവനന്തപുരം: കേരളത്തില്‍ കനത്ത മഴ തുടരുകയാണ്. പലയിടത്തും ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം, ഗതാഗത തടസ്സം എന്നിവ കാരണം ജനങ്ങള്‍ വലഞ്ഞു. ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ശക്തിപ്രാപിച്ചത്. ഇത് മൂന്നുദിവസം കൂടി ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചത്. അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനത്തുണ്ടായ ഏറ്റവും കനത്ത മഴയാണിത്. പടിഞ്ഞാറന്‍ കാറ്റ് ശക്തിപ്രാപിച്ചതാണ് കേരളത്തില്‍ ദിവസങ്ങളായി തുടരുന്ന കനത്ത മഴയ്ക്ക് കാരണം. കാലവര്‍ഷത്തിന്റെ ഭാഗമായി അറബിക്കടലിന്റെ പടിഞ്ഞാറന്‍ തീരത്ത് രൂപംകൊണ്ട ന്യൂനമര്‍ദ പാത്തിയും ഒഡിഷ, വടക്കന്‍ ആന്ധ്ര തീരത്ത് രൂപംകൊണ്ട ശകതമായ അന്തരീക്ഷച്ചുഴിയും കേരളത്തില്‍ മഴ കനക്കാന്‍ കാരണമായതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. അന്തരീക്ഷച്ചുഴിയുടെയും ന്യൂനമര്‍ദ പാത്തിയുടെയും പ്രഭാവം കാലവര്‍ഷക്കാലത്ത് ഉണ്ടാകാറുണ്ടെങ്കിലും ഇതുരണ്ടും ഒരുമിച്ചു ശക്തിപ്രാപിച്ചതാണ് കേരളത്തില്‍ കനത്ത മഴയ്ക്കു കാരണം. ഈ സ്ഥിതി മൂന്നു ദിവസം കൂടി തുടരും. തുടര്‍ന്ന് മഴയുടെ ശക്തി കുറഞ്ഞു തുടങ്ങും. സംസ്ഥാനത്തും…

ട്രെയ്നില്‍ ഉറങ്ങുന്നതിന് നിയന്ത്രണം

ന്യൂഡല്‍ഹി: ട്രെയിനില്‍ യാത്ര ചെയ്യുന്നവരുടെ ‘ഔദ്യോഗിക ഉറക്ക സമയം’ എട്ട് മണിക്കൂറായി കുറച്ചു. രാത്രി യാത്രികര്‍ക്ക് രാത്രി 10 മുതല്‍ രാവിലെ ആറ് മണി വരെയാവും റിസര്‍വ് ചെയ്ത ബര്‍ത്തില്‍ ഇനി കിടന്നുറങ്ങാനാവുക. ബാക്കി സമയം മറ്റ് യാത്രക്കാര്‍ക്കുകൂടി ഇരിക്കാന്‍ സൗകര്യം നല്‍കണമെന്ന് റെയില്‍വെ മന്ത്രാലയം പുറപ്പെടുവിച്ച പുതിയ സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. സൈഡ് അപ്പര്‍ ബര്‍ത്ത് ബുക്ക് ചെയ്തവര്‍ക്ക് രാത്രി പത്ത് മുതല്‍ രാവിലെ ആറുവരെ ലോവര്‍ ബര്‍ത്തില്‍ ഇരിക്കാനുള്ള അവകാശം ഉന്നയിക്കാന്‍ കഴിയില്ലെന്നും മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്. നേരത്തെ രാത്രി യാത്രക്കാര്‍ക്ക് ഉറങ്ങാന്‍ അനുവദിച്ച സമയം രാത്രി ഒമ്പത് മുതല്‍ രാവിലെ ആറ് വരെയായിരുന്നു. എന്നാല്‍ അനുവദനീയമായ സമയത്തില്‍ കൂടുതല്‍ ഉറങ്ങുന്ന യാത്രക്കാര്‍ സഹയാത്രികര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് റെയില്‍വെ ഉറക്ക സമയക്രമം സംബന്ധിച്ച് പുതിയ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. പുതിയ നിര്‍ദ്ദേശം സ്ലീപിംങ് സംവിധാനമുള്ള എല്ലാ റിസര്‍വ്ഡ്…

ഇര്‍മയുടെ അതേ പാതയില്‍ മരിയ എത്തുന്നു

കാറ്റഗറി രണ്ടില്‍ പെടുന്ന മരിയ എന്ന ചുഴലിക്കൊടുങ്കാറ്റ് കരീബിയന്‍ തീരങ്ങളെ ലക്ഷ്യമാക്കി നീങ്ങുകയാണെന്ന് യുഎസ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇര്‍മ ചുഴലിക്കൊടുങ്കാറ്റ് വിതച്ച ദുരന്തത്തില്‍ നിന്ന് കരകയറും മുമ്പാണ് മറ്റൊരു കൊടുങ്കാറ്റ് കരീബിയനിലെ ചെറുദ്വീപുകളെ ആശങ്കയിലാക്കി നീങ്ങുന്നത്. മരിയയുടെ വേഗത മണിക്കൂറില്‍ 75 മൈലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത 48 മണിക്കൂറിനുള്ളില്‍ കാറ്റ് തീരത്തടുക്കുമെന്നാണ് വിവരം. ഇര്‍മ നാശം വിതച്ച അതേ പാതയില്‍തന്നെയാണ് മരിയയും എത്തുന്നത്. ബാര്‍ബഡോസിന്റെ 125 മൈല്‍ തെക്ക്-വടക്കുതെക്ക് ദൂരത്തിലാണ് ഞായറാഴ്ച വൈകുന്നേരം മരിയ എത്തിയത്. മരിയ കൂടുതല്‍ ശക്തിപ്രാപിക്കാനിടയുണ്ടെന്നും ലീവാര്‍ഡ് ദ്വീപില്‍ കനത്ത നാശം വിതച്ചേക്കുമെന്നുമാണ് നാഷണല്‍ ഹറിക്കെയ്ന്‍ സെന്റര്‍ അറിയിച്ചത്. കരീബിയന്‍ ദ്വീപുകളില്‍ താണ്ഡമാടിയ ശേഷം ഫ്‌ളോറിഡയായിരിക്കും മരിയയുടെ അടുത്ത ലക്ഷ്യമെന്നും റിപ്പോര്‍ട്ടുണ്ട്. 2017ലെ ഏഴാമത്തെ ചുഴലിക്കൊടുങ്കാറ്റാണ് മരിയ.

ഉത്തര കൊറിയയ്ക്കു പിന്നാലെ ഇറാനും അമേരിക്കെയെ വെല്ലുവിളിക്കുന്നു; അത്യുഗ്രന്‍ പ്രഹരശേഷിയുള്ള ബോംബ് കൈവശമുണ്ടെന്ന്

അമേരിക്കയുടേതിനേക്കാള്‍ ശേഷിയുള്ള ബോംബ് കൈവശമുണ്ടെന്ന് ഇറാന്‍. ഇറാനിലെ ഉന്നത സൈനിക ഉദ്യോഗസ്ഥനായ ബ്രിഗേഡിയര്‍ ജനറല്‍ ആമിര്‍ അലി ഹാജിസാദേയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇറാന്‍ സൈന്യത്തിന്റെ ഭാഗമായ ഇസ്‌ലാമിക് റവല്യൂഷന്‍ ഗാര്‍ഡ്‌സിന്റെ അഭ്യര്‍ഥനപ്രകാരമാണു ബോംബ് നിര്‍മിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 10 ടണ്ണിലധികം ശേഷിയുള്ള ബോംബ് എയര്‍ക്രാഫ്റ്റുകളില്‍നിന്നു വിക്ഷേപിക്കാനാകും. എല്ലാ ബോംബുകളുടെയും മാതാവ് എന്നറിയപ്പെടുന്ന അമേരിക്കയുടെ ‘മാസീവ് ഓര്‍ഡിനന്‍സ് എയര്‍ബ്ലാസ്റ്റ്’ ബോംബിനേക്കാള്‍ ശേഷി കൂടിയതാണിതെന്നും ഹാജിസാദേ അവകാശവാദമുന്നയിച്ചു. റഷ്യയുടെ പക്കലുള്ളത് എടിബിഐപി എന്ന ബോംബാണ്. ആണവേതര ബോംബുകളില്‍ ഏറ്റവും ശക്തനായ എടിബിഐപി ബോംബുകളുടെ പിതാവ് എന്നറിയപ്പെടുന്നു. 44 ടണ്ണാണ് പ്രഹരശേഷി. മാസീവ് ഓര്‍ഡിനന്‍സ് എയര്‍ബ്ലാസ്റ്റ് ബോംബാണ് യുഎസിനുള്ളത്. ഭീകരര്‍ ഒളിച്ചിരിക്കുന്ന ഗുഹകള്‍, തുരങ്കങ്ങള്‍ എന്നിവ നശിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഈ ബോംബ് ജിപിഎസിന്റെ സഹായത്തോടെ ലക്ഷ്യത്തിലെത്തിക്കുന്നു. എന്നാല്‍ എടിബിഐപിയുടെ നാലിലൊന്ന് ശേഷി മാത്രമാണ് ഇതിനുള്ളത്. ഇസ്രയേല്‍ നിര്‍മിതമായ സ്‌പൈസ് എന്ന ബോംബാണ്…

ഐ.എന്‍.ഒ.സി യു.എസ്.എ കേരളാ ചാപ്റ്റര്‍ നാഷണല്‍ കണ്‍വന്‍ഷന്‍ ചിക്കാഗോയില്‍

ചിക്കാഗോ: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പോഷകസംഘടനയായി കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യു.എസ്.എ, കേരളാ ചാപ്റ്റര്‍ നാഷണല്‍ കണ്‍വന്‍ഷന്‍ ചിക്കാഗോയുടെ സബര്‍ബന്‍ സിറ്റിയായ പ്രോസ്‌പെക്ട്‌സ് ഹൈറ്റ്‌സിലുള്ള കണ്‍ട്രി ഇന്‍ ആന്‍ഡ് സ്യൂട്ട്‌സിന്റെ ബാങ്ക്വറ്റ് ഹാളില്‍ വച്ചു നവംബര്‍ 3,4 തീയതികളില്‍ ആഘോഷമായി നടത്തുവാന്‍ കേരളാ ചാപ്റ്റര്‍ പ്രസിഡന്റ് ജയചന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു. കണ്‍വന്‍ഷനില്‍ പങ്കെടുത്തുകൊണ്ട് എ.ഐ.സി.സി നേതാക്കള്‍, കെ.പി.സി.സി ഭാരവാഹികള്‍, എം.പിമാര്‍, എം.എല്‍.എമാര്‍, ഐ.എന്‍.ഒ.സി നാഷണല്‍ ഭാരവാഹികള്‍ തുടങ്ങി നിരവധി നേതാക്കള്‍ പങ്കെടുത്ത് സംസാരിക്കും. ഭാരതത്തിന്റെ സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിച്ചുകൊണ്ട് ജനാധിപത്യം, മതേതരത്വം, സോഷ്യലിസം തുടങ്ങിയ മഹത്തായ ആശയങ്ങള്‍ക്കായി നിലകൊള്ളുന്ന, വൈവിധ്യങ്ങളായ സാംസ്കാരികങ്ങളേയും, ഭാഷകളേയും, മതവിഭാഗങ്ങളേയും, സാമൂഹ്യ സാമ്പത്തിക അസന്തുലിതാവസ്ഥകളേയും തുല്യനീതിയോടെ കോര്‍ത്തിണക്കി ഇന്ത്യന്‍ സമ്പദ് ഘടനയെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുവാനും പാരതന്ത്ര്യത്തിന്റെ…

കെന്നിക ജെന്‍‌കിന്‍സിന്റെ ദുരൂഹ മരണം; ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നു

വാഷിംഗ്ടണ്‍: ഹോട്ടലിലെ ഫ്രീസറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ 19 കാരിയെ കാണാതാകുന്നതിന് മുന്‍പുള്ള വീഡിയോ പൊലീസ് പുറത്തുവിട്ടു. ഷിക്കാഗോയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലിലാണ് കെന്നിക ജെന്‍കന്‍സ് എന്ന 19 കാരിയെ ഫ്രീസറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോട്ടലിലെ അടുക്കളയിലൂടെയും സമീപത്തെ ഹോളിലൂടെയും കെന്നിക നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. സെപ്റ്റംബര്‍ 9 നാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരണപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. പെണ്‍കുട്ടി ഒറ്റയ്ക്കാണ് അടുക്കളയുടെ ഭാഗത്തേക്ക് പോകുന്നത്. കെന്നിക മദ്യാലസ്യത്തിലായിരുന്നുവെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് നടന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍. ഇടക്ക് ഇടറി വീഴുന്നതും ഭിത്തിയില്‍ ചാരി നടക്കുന്നതും കാലിടറുന്നതുമെല്ലാം വീഡിയോയിലുണ്ട്. പാര്‍ട്ടിയില്‍ 30 ഓളം പേരുണ്ടായിരുന്നു. അതേസമയം പാര്‍ട്ടിക്ക് വേണ്ടി മുറി ബുക്ക് ചെയ്യാന്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡാണ് ഉപയോഗിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. മകളുടെ ദുരൂഹ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കെന്നികയുടെ മാതാവ് എഫ്ബിഐ ആസ്ഥാനത്ത്…

വികെ ശശികലയ്ക്ക് ജയിലില്‍ സുഖവാസമാണെന്ന് അധികൃതരെ അറിയിച്ച ഡിഐജി രൂപയ്ക്ക് രാഷ്ട്രപതിയുടെ പോലീസ് മെഡല്‍

ബംഗളൂരു : അനധികൃത സ്വത്ത് സമ്പാദന കേസില്‍ തടവിലുള്ള വികെ ശശികലയ്ക്ക്, പരപ്പന അഗ്രഹാര ജയിലില്‍ സുഖവാസമാണെന്ന് വെളിപ്പെടുത്തിയ കര്‍ണാടക ഡിഐജി ഡി രൂപയ്ക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍. രാജ്ഭവനില്‍ ഗവര്‍ണര്‍ വജുഭാഗ്യ വാല രൂപയ്ക്ക് പൊലീസ് മെഡല്‍ സമ്മാനിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയും ചടങ്ങിലുണ്ടായിരുന്നു. ഇവരടക്കം 88 ഉദ്യോഗസ്ഥര്‍ക്ക് മെഡലുണ്ട്. ശശികലയുടെ ജയിലിലെ സുഖവാസത്തെക്കുറിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയതിനൊപ്പം ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുകൊണ്ടുവന്നിരുന്നു. തടവിനിടെ ശശികല ജയിലിന് പുറത്തിറങ്ങിയിരുന്നുവെന്നും രൂപ വെളിപ്പെടുത്തിയിരുന്നു. ശശികല ജയിലില്‍ നയിക്കുന്നത് ആഡംബര ജീവിതമാണെന്നും ഇതിനായി രണ്ടുകോടിയോളം രൂപ മുടക്കിയതായും രൂപയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചു. സംഭവം വിവാദമായതോടെ സിദ്ധരാമയ്യ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ഇവരെ ട്രാഫിക്കിലേക്ക് സ്ഥലം മാറ്റുകയാണുണ്ടായത്. 2016 ലും വിശിഷ്ട സേവനത്തിനുള്ള മെഡലിന് രൂപ അര്‍ഹയായിട്ടുണ്ട്.

നാദിര്‍ഷായുടെ ചോദ്യം ചെയ്യല്‍ കഴിഞ്ഞു; ദിലീപും താനും നിരപരാധികളാണെന്ന്

ആലുവ: കൊച്ചിയില്‍ നടിയെ കാറില്‍ ആക്രമിച്ച കേസില്‍ സംവിധായകന്‍ നാദിര്‍ ഷായുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. താനും ദിലീപും കേസില്‍ നിരപരാധികളാണെന്ന് ആലുവ പോലീസ് ക്ലബില്‍ നിന്ന് പുറത്തുവന്ന നാദിര്‍ ഷാ പറഞ്ഞു. തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള കാര്യങ്ങള്‍ പോലീസിനു മുമ്പാകെ അറിയിച്ചിട്ടുണ്ട്. ദിലീപിനെതിരെ മൊഴി നല്‍കാന്‍ തനിക്ക് പോലീസിന്റെ ഭാഗത്തുനിന്ന് സമ്മര്‍ദ്ദമുണ്ടായിട്ടില്ല. സമ്മര്‍ദ്ദമുണ്ടാകുമെന്ന ചില സൂചന ലഭിച്ചപ്പോള്‍ ആശങ്കയുണ്ടായിരുന്നു. ചോദ്യം ചെയ്യല്‍ സൗഹാര്‍ദ്ദപരമായിരുന്നുവെന്നും ഇക്കാര്യങ്ങളെല്ലാം കോടതിയെ അറിയിക്കുമെന്നും നാദിര്‍ ഷാ പറഞ്ഞു. പള്‍സര്‍ സുനിക്ക് പണം നല്‍കിയെന്ന ആരോപണത്തില്‍, കാര്യങ്ങള്‍ അങ്ങനെയല്ലെന്ന് വ്യക്തത വരുത്താന്‍ കഴിഞ്ഞിട്ടുണ്ട്. താന്‍ പള്‍സറിനെ വിളിച്ചിട്ടില്ല. അയാളുമായി നേരിട്ട് ബന്ധമില്ല. പള്‍സറുമായി ബന്ധമില്ലെന്നു പോലീസിനു മുന്നില്‍ വ്യക്തമാക്കി. ഇനി തീരുമാനിക്കേണ്ടത് പോലീസും കോടതിയുമാണ്. ചോദ്യം ചെയ്യലിനു ശേഷം പുറത്തിറങ്ങിയ നാദിര്‍ ഷാ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ജയിലില്‍…

മോദി എഴുതി…’മോഹന്‍‌ലാല്‍ ജീ വരൂ സ്വഛത ഹി സേവയില്‍ പങ്ക് ചേരൂ..; മോഹന്‍‌ലാല്‍ മറുപടിയെഴുതി…”മോദിജീ ഞാനിതാ എത്തി, ഞാന്‍ എന്നെത്തന്നെ സമര്‍പ്പിക്കുന്നു…”

നാട് ശുചിയാക്കുക എന്ന ലക്ഷ്യവുമായി കേന്ദ്ര സര്‍ക്കാരിന്റെ സ്വഛ് ഭാരത് അഭിയാന്‍ സംരംഭത്തില്‍ പങ്കാളിയാവണമെന്ന് അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അയച്ച കത്തിന് മറുപടിയുമായി മോഹന്‍ലാല്‍. സ്വച്ഛ് ഭാരത് പദ്ധതിയെ താന്‍ പിന്തുണക്കുന്നുവെന്നും ശുചിത്വ ഭാരത നിര്‍മാണത്തിന് സ്വയം സമര്‍പ്പിക്കുന്നുവെന്നും മോഹന്‍ലാല്‍ കുറിച്ചു. മഹാത്മാഗാന്ധിയുടെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന സ്വഛത അഥവാ ശുചീകരണം എന്ന വിഷയത്തിലാണ് ഞാന്‍ ഈ കത്തെഴുതുന്നത്. എന്നാണ് പ്രധാനമന്ത്രി മോഡി കത്തെഴുതിയത്. ശുചീകരണത്തോടുള്ള നമ്മുടെ സമീപനമാണ് സമൂഹത്തോടുള്ള നമ്മുടെ മനോഭാവത്തില്‍ പ്രതിഫലിക്കുന്നതെന്ന് ബാപ്പു വിശ്വസിച്ചിരുന്നു. സമൂഹത്തിന്റെ പങ്കാളിത്തത്തോടെ ശുചിത്വം കൈവരിക്കാനാവും എന്നാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്. പാവപ്പെട്ടവരോടും അവഗണിക്കപ്പെട്ടവരോടും നമുക്ക് ചെയ്യാവുന്ന ഏറ്റവും മഹത്തരമായ സേവനമാണ് ക്ലീന്‍ ഇന്ത്യ എന്നത്. മറ്റേത് വിഭാഗക്കാരേക്കാള്‍ മാലിന്യം നിറഞ്ഞ അന്തരീഷം ദോഷകരമായി ബാധിക്കുന്നത് പാവപ്പെട്ടവരെയാണ്. ഗാന്ധി ജയന്തി ദിനം വരെ സ്വഛത ഹി സേവ എന്ന മുദ്രാവാക്യവുമായി…

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ പ്രവേശനമനുവദിക്കണമെന്ന അപേക്ഷയുമായി ഗാനഗന്ധര്‍‌വ്വന്‍ യേശുദാസ്

തിരുവനന്തപുരം: പ്രശസ്തമായ തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുവാന്‍ ഗാനഗന്ധര്‍വന്‍ ഡോ.കെ. ജെ. യേശുദാസ് അപേക്ഷ സമര്‍പ്പിച്ചു. അമേരിക്കയില്‍നിന്ന് അയച്ച സത്യവാങ്മൂലത്തിനു നാളെ ചേരുന്ന ക്ഷേത്രഭരണസമിതി അംഗീകാരം നല്‍കിയേക്കും. ഹിന്ദു മതവിശ്വാസിയാണെന്നു രേഖാമൂലം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം മതിലകം ഓഫീസില്‍ ലഭിച്ചതോടെയാണ് അഹിന്ദുക്കള്‍ക്കു പ്രവേശനമില്ലാത്ത ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ യേശുദാസിനു പ്രവേശനമൊരുങ്ങുന്നത്. ക്ഷേത്രസൂക്ഷിപ്പുകാരായ തിരുവിതാംകൂര്‍ രാജകുടുംബത്തിലെ, യശഃശരീനായ സ്വാതിതിരുനാള്‍ മഹാരാജാവ് രചിച്ച ‘പത്മനാഭശതകം’ ആലപിക്കാനായി ക്ഷേത്രം കല്‍മണ്ഡപത്തിലോ നവരാത്രി മണ്ഡപത്തിലോ യേശുദാസിനു പ്രത്യേക വേദിയൊരുക്കും. ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ രതീശനാണ് പ്രത്യേക ദൂതന്‍ വഴി യേശുദാസ് ഇന്നലെ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. വിജയദശമി ദിവസമായ ഈ മാസം മുപ്പതിന് ക്ഷേത്രദര്‍ശനം നടത്തുവാന്‍ അനുവാദം നല്‍കണമെന്നാണ് യേശുദാസ് അപേക്ഷയില്‍ പറയുന്നത്. യേശുദാസിന്റെ അപേക്ഷയില്‍ നാളെ ചേരുന്ന ക്ഷേത്രം എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനമെടുക്കുമെന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ രതീശന്‍ അറിയിച്ചു. ക്ഷത്രം തന്ത്രിയുടെ അഭിപ്രായവും ഇക്കാര്യത്തില്‍…