ഫ്ലോറിഡയില്‍ വീടിന്റെ ഒരു ഭാഗം പതിനഞ്ചടി താഴ്ചയുള്ള ഗര്‍ത്തത്തിലേക്ക് താഴ്ന്നു

ഒര്‍ലാന്റോ (ഫ്ലോറിഡ): ഇര്‍മ ചുഴലിക്കാറ്റും വെള്ളപ്പൊക്കവും നാശം വിതച്ച ഫ്ലോറിഡയില്‍ ഒരു വീടിന്റെ ഭാഗം പതിനഞ്ചടിയോളം ഭൂമിയിലേക്ക് താഴ്ന്നു. ഒര്‍ലാന്റോയിലെ ഓറഞ്ച് കൗണ്ടിയിലാണ് വീടിന്റെ ഒരു ഭാഗം ഭൂമിയിലേക്ക് താഴ്ന്നത്. തിങ്കളാഴ്ച രാത്രി എന്തോ ശബ്ദം കേട്ടതായി വീട്ടുകാര്‍ ഓറഞ്ച് കൗണ്ടി അഗ്നിശമന സേനയോട് പറഞ്ഞിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് അവര്‍ വീട് പരിശോധനയ്ക്കായി എത്തിയത്. അപ്പോഴേക്കും വീടിന്റെ ഒരു ഭാഗം ഭൂമിയിലേക്ക് താഴ്ന്നിരുന്നു. 25 അടി വ്യാസവും 15 അടി താഴ്ചയിലുമുള്ള ഗര്‍ത്തമാണ് രൂപപ്പെട്ടിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ തന്നെ വീട്ടുകാര്‍ വീട് ഒഴിഞ്ഞുപോയിരുന്നതുകൊണ്ട് ആര്‍ക്കും ആളപായമില്ല. കഴിഞ്ഞയാഴ്ച ഫ്ലോറിഡയില്‍ ആഞ്ഞടിച്ച ഇര്‍മ ചുഴലിക്കാറ്റും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കവും മൂലം നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍, ഇതുപോലെ വീട് ഇടിഞ്ഞ് ഗര്‍ത്തത്തിലേക്ക് വീണത് ആദ്യത്തെ സംഭവമാണെന്നും അവര്‍ പറയുന്നു.

Maria ‘potentially most catastrophic hurricane to hit Puerto Rico in a century’: Governor

As residents of Puerto Rico brace for Hurricane Maria — which slammed into the Caribbean as a Category 5 storm Monday night — Puerto Rico’s governor is calling the storm “the biggest and potentially most catastrophic hurricane to hit Puerto Rico in a century.” Maria, which has left at least one dead in the Caribbean, is expected to move over the northeastern Caribbean Sea today and is forecast to “remain an extremely dangerous category 4 or 5 hurricane” as it approaches the Virgin Islands and Puerto Rico tonight and Wednesday,…

“ആദം ജോണ്‍ ” … ഒരു സത്യത്തിന്റെ നേര്‍ക്കാഴ്ച (സിനിമാ നിരൂപണം) : സുധീര്‍ മുഖശ്രീ (ഫിലിം പ്രൊഡ്യൂസര്‍)

ചരിത്രാതീതകാലം മുതല്‍ തന്നെ മനുഷ്യമനസ്സിനെ ഒരുപാട് മഥിച്ചിട്ടുള്ള ഒന്നാണ് സാമാന്യബുദ്ധിയ്ക്കും അപ്പുറത്ത് പ്രതിഷ്ടിക്കപ്പെട്ടിട്ടുള്ള ദൈവവും സാത്താനും. അതുകൊണ്ടുതന്നെ സ്വപ്നം കാണുന്നവന്റെ കലയായ സിനിമയിലും ഇത് ഒരു പ്രമേയമായി വരുന്നത് തികച്ചും സ്വാഭാവികം. ജിനു വി എബ്രഹാം “ആദം ജോണ്‍ “ലൂടെ അവതരിപ്പിക്കുന്നതും ആഭിചാര കര്‍മ്മങ്ങളിലൂടെ സാത്താനെ പ്രീതിപ്പെടുത്തി സ്വന്തം വരുതിയിലാക്കാനുള്ള ഒരു നിഗൂഢ വിശ്വാസപ്രമാണത്തെ ചുറ്റിപ്പറ്റിയുള്ളതുതന്നെ. പക്ഷെ ഈ സിനിമയ്‌ക്കൊരു പ്രത്യേകതയുണ്ട്. ഒരു “ക്ളീഷേ” ഒരിക്കലും ഇതില്‍ പ്രേക്ഷകന് ഫീല്‍ ചെയ്യുന്നില്ല. ഒരു നിഗൂഡതയുടെ രൂപവും ഭാവവും താളലയവും ചിത്രത്തിലുടനീളം പുതിയൊരനുഭവമായി തെളിയുകയും ചെയ്യുന്നു. കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരായ ആര്‍ട്ടിസ്റ്റുകളെ തെരെഞ്ഞെടുക്കുന്നതിനോടോപ്പം കഥാസന്ദര്ഭങ്ങള്‍ക്ക് അനുയോജ്യമായ സ്ഥലകാലത്തിലും രംഗസംജ്ജീകരണത്തിലും വേഷവിധാനങ്ങളിലും പശ്ചാത്തല സംഗീതത്തിലുമെല്ലാം അതീവ ശ്രദ്ധ പുലര്‍ത്തിയിരിക്കുന്നത് ഇതിന്റെ ഒരു പ്രത്യേകതതന്നെയാണ്. ഒപ്പം, ഒരിക്കല്‍ പോലും ഒരു കണ്ണിപോലും അകലാത്ത താളാന്മകമായ എഡിറ്റിങ്ങും. സത്യത്തിന്റെ നേര്‍ക്കാഴ്ചയാണ് ഫോട്ടോഗ്രഫി. പക്ഷെ സിനിമാട്ടോഗ്രഫിയില്‍ ഈ…

More than 100 dead after 7.1 magnitude earthquake strikes Mexico

At least 149 people are dead after a 7.1 magnitude earthquake rocked central Mexico Tuesday afternoon, hitting on the 32nd anniversary of the biggest earthquake to ever strike the country’s capital. The earthquake caused extensive damage to Mexico City, leveling at least 27 buildings, including homes, schools and office buildings, according to President Enrique Pena Nieto, who did a flyover of the city Tuesday afternoon. At least two children were trapped under rubble at the entrance of a school in Mexico City, according to local reports. Neighbors and volunteers were working to…

ഭാഷാമിത്രം പുരസ്കാരം കാരൂര്‍ സോമന്

ചുനക്കര: ചാരുംമൂട് പബ്ലിക് ലൈബ്രറി പ്രസിഡന്റ് രാജു മോളേത്തിന്റെ അദ്ധ്യക്ഷതയില്‍ ഓണാഘോഷ മത്സരത്തിനോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനത്തില്‍ കഴിഞ്ഞ നാലര പതിറ്റാണ്ടുകളായി ശാസ്ത്ര-സാഹിത്യ-കായിക രംഗത്ത് ഇംഗ്ലീഷടക്കം 51 ശ്രദ്ധേയങ്ങളായ കൃതികള്‍ സമ്മാനിച്ച് വിദേശ-സ്വദേശ മാധ്യമങ്ങളില്‍ നിരന്തരം എഴുതുന്ന, ഇരുപതു പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള ചാരുംമൂടിന്റെ അക്ഷരനായകന്‍ കാരൂര്‍ സോമന് ലൈബ്രറിയുടെ ഭാഷാമിത്ര പുരസ്കാരം ഭാഷാപണ്ഡിതനും, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടറുമായ ഡോ. എം.ആര്‍. തമ്പാന്‍ സമ്മാനിച്ചു. കാരൂര്‍ സോമന്റെ കാമനയുടെ സ്ത്രീപര്‍വ്വം (ചരിത്രകഥകള്‍) കടലിനക്കരെയിക്കരെ (യാത്രാവിവരണം), കാറ്റാടിപ്പൂക്കള്‍ (ബാലനോവല്‍), ഇന്നലെ-ഇന്ന്-നാളെ (സിനിമ ചരിത്രം) ഡോ. എം.ആര്‍. തമ്പാന്‍ – ഫ്രാന്‍സിസ് ടി.മാവേലിക്കര, ചുനക്കര ജനാര്‍ദ്ദനന്‍ നായര്‍, ജോര്‍ജ് തഴക്കര, ശ്രീമതി എന്‍. ആര്‍.കൃഷ്ണകുമാരി എന്നിവര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. പുസ്തകങ്ങള്‍ വള്ളികുന്നം രാജേന്ദ്രന്‍ സദസ്സിന് പരിചയപ്പെടുത്തി. ഇലിപ്പക്കുളം രവീന്ദ്രന്‍, ജി. സാം, ഹബീബ് പാറയില്‍ ആശംസകള്‍ അര്‍പ്പിച്ചു.…

കേരള ശബ്ദം വാരിക മാനേജിംഗ് എഡിറ്ററും നാനാ, മഹിളാരത്‌നം, കുങ്കുമം, ജ്യോതിഷരത്‌നം തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ ചുമതലക്കാരനുമായ ഡോ. ബി.എ. രാജാകൃഷ്ണന്‍ അന്തരിച്ചു

കൊല്ലം: കേരളശബ്ദം വാരിക മാനേജിംഗ് എഡിറ്റര്‍ ഡോ. ബി.എ. രാജാകൃഷ്ണന്‍ (70) അന്തരിച്ചു. കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പത്രപ്രവര്‍ത്തന രംഗത്തും വ്യാവസായിക രംഗത്തും നാലു പതിറ്റാണ്ടിലേറെ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ്. നാനാ, മഹിളാരത്‌നം, കുങ്കുമം, ജ്യോതിഷരത്‌നം, ഹാസയ കൈരള തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ ചുമതലക്കാരനും രാധാസ് ഉത്പന്നങ്ങളുടെ മാനേജിംഗ് പാര്‍ട്ണറും ആയിരുന്നു. പരേതനായ അനന്തനാരായണന്റെയും സരസ്വതിയുടെയും മകനാണ് ഡോ.ബി.എ. രാജാകൃഷ്ണന്‍. തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍നിന്ന് 1965ല്‍ എംബിബിഎസ് പഠനം പൂര്‍ത്തിയാക്കി സര്‍ക്കാര്‍ സര്‍വീസില്‍ സേവനമനുഷ്ഠിക്കവെയാണ് മുഴുവന്‍ സമയ പത്രപ്രവര്‍ത്തകനും വ്യവസായിയുമായി രാജാകൃഷ്ണന്‍ ചുവടുമാറ്റുന്നത്. കേരളശബ്ദം കുങ്കുമം ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങളുടെ ഉടമയും വ്യവസായിയുമായിരുന്ന ആര്‍. കൃഷ്ണസ്വാമി റെഡ്യാരുടെ മകളും എഴുത്തുകാരിയുമായ വിമലാകുമാരിയെ വിവാഹം ചെയ്തതോടെയാണ് ഈ സ്ഥാപനങ്ങളുടെ മുഴുവന്‍ സമയ ചുമതലക്കാരനായത്. ഇതോടെ സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചു. കുങ്കുമം, മഹിളാരത്‌നം തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററാണ് ഭാര്യ വിമല…

മരിച്ച നവജാതശിശുവിനെ ഖബറടക്കാന്‍ കൊണ്ടുവന്നപ്പോള്‍ ജീവന്റെ തുടിപ്പ് !; കുട്ടിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചു

കോഴിക്കോട്: മരിച്ചെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയ നവജാതശിശുവിനെ ഖബറടക്കാന്‍ കൊണ്ടുവന്നപ്പോള്‍ ജീവനുള്ളതായി കണ്ടെത്തി. തുടര്‍ന്ന് ബന്ധുക്കള്‍ കുട്ടിയെ വീണ്ടും ആശുപത്രിയിലെത്തിച്ചു. 22 ആഴ്ച പ്രായമുള്ള, മാസം തികയാതെ പ്രസവിച്ച ആണ്‍കുട്ടിയിലാണ് ജീവന്റെ ലക്ഷണങ്ങള്‍ കണ്ടത്. കോഴിക്കോട് നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്ന് മരിച്ചെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയ ശേഷമായിരുന്നു കുട്ടിയെ ബന്ധുക്കള്‍ ഖബറടക്കാന്‍ കൊണ്ടുപോയത്. കുട്ടിയെ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രസവവേദനയെത്തുടര്‍ന്ന് പേരാമ്പ്ര സ്വദേശിനിയെ ചൊവ്വാഴ്ചയാണ് കോഴിക്കോട്ടെ ആശുപത്രിയിലെത്തിച്ചത്. പ്രസവിച്ചപ്പോള്‍ കുട്ടി മരിച്ചെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ന്ന് കുട്ടിയെ ഖബറടക്കാന്‍ കണ്ണംപറമ്പ് ശ്മാശനപ്പള്ളിയിലേക്ക് കൊണ്ടുപോയി. ഇതിന് സമീപത്തുള്ള മുറിയില്‍ കുളിപ്പിക്കാന്‍ കിടത്തിയ കുട്ടിയുടെ തലയില്‍ തൊട്ടപ്പോള്‍ ശരീരമാകെ അനങ്ങിയെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. കുളിപ്പിക്കാന്‍ കൊണ്ടുപോകുമ്പോള്‍ത്തന്നെ ബന്ധു സംശയം പ്രകടിപ്പിച്ചിരുന്നു. ‘സസ്‌പെന്റഡ് ആനിമേഷന്‍’ എന്ന മരണതുല്യമായ അബോധാവസ്ഥയാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇങ്ങനെ സംഭവിക്കുമ്പോള്‍ ശ്വസനവും മിടിപ്പും ഉണ്ടാവില്ല. ഇതാണ് കുട്ടിക്കും…

ഇന്ത്യക്ക് യു‌എന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം കിട്ടിയേക്കും; യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പിന്റെ നിലപാടിന് ഇന്ത്യയുടെ പിന്തുണ

ന്യൂയോര്‍ക്ക്: യുഎന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വമെന്ന ആവശ്യം യാഥാര്‍ഥ്യമായേക്കുമെന്ന പ്രതീക്ഷയില്‍ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നിലപാടിന് പിന്തുണയറിയിച്ച് ഇന്ത്യ. യുഎന്‍ പൊതുസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ഇന്നലെ ട്രംപ് അധ്യക്ഷത വഹിച്ച ഉന്നതതല യോഗത്തിലും പങ്കെടുത്തു. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് മുന്നോട്ടുവയ്ക്കുന്ന യുഎന്‍ നവീകരണ പദ്ധതിയെ യുഎസ് സ്വാഗതം ചെയ്യുന്നതായി വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു. അഞ്ചു വിദേശരാജ്യങ്ങളിലെ പ്രതിനിധികളുമായി സുഷമ സ്വരാജ് ഇന്നലെ കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി സഹകരണവും വ്യാപാരക്കരാറുകളും ഉറപ്പാക്കുന്നതിനായിട്ടായിരുന്നു കൂടിക്കാഴ്ച. ടുണീഷ്യ, ബഹ്‌റൈന്‍, ലാത്വിയ, യുഎഇ, ഡെന്‍മാര്‍ക് എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായിട്ടായിരുന്നു കൂടിക്കാഴ്ച. ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായും സുഷമ കൂടിക്കാഴ്ച നടത്തിയെങ്കിലും റോഹിങ്ക്യന്‍ അഭയാര്‍ഥി പ്രശ്‌നം ചര്‍ച്ച ചെയ്തില്ല. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷാഹിദ് ഘാഖാന്‍ അബ്ബാസിയും ഇന്നലെ ന്യൂയോര്‍ക്കിലെത്തി. അതേസമയം, ഈജിപ്ത് പ്രസിഡന്റ് അബ്ദല്‍ ഫത്താ…

മെക്സിക്കോയില്‍ ശക്തമായ ഭൂചലനത്തില്‍ 139 പേര്‍ മരിച്ചതായി അനൗദ്യോഗിക കണക്ക്; റിക്ടര്‍ സ്കെയിലില്‍ 7.1 രേഖപ്പെടുത്തിയ ഭൂചലനം സര്‍‌വ്വത്ര നാശം വിതച്ചു (വീഡിയോ)

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ വന്‍ ഭൂചലനം. 139 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. ചില കെട്ടിടങ്ങളില്‍ തീപിടിത്തമുണ്ടായിട്ടുണ്ട്. ഇവയ്ക്കുള്ളില്‍ ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം. മെക്‌സിക്കോ സിറ്റിക്കടുത്തും മോറെലോസിലുമാണ് ഭൂചലനമുണ്ടായത്.ആയിരക്കണക്കിന് ആളുകള്‍ ഓഫീസുകളും വീടുകളും ഉപേക്ഷിച്ച് തെരുവിലേക്ക് ഓടിയിറങ്ങി. https://twitter.com/realDonaldTrump/status/910233418474098688 ചൊവ്വാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം 2.15നാണ് ഭൂചലനമുണ്ടായത്. സാന്‍ ജുവാന്‍ റബോസോ നഗരത്തില്‍ നിന്ന് 31 മൈല്‍ വടക്കുകിഴക്ക് മാറിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. മെക്‌സിക്കോയിലെ ജനങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു. 1985ല്‍ പതിനായിരത്തിലധികം പേര്‍ മരിക്കാനിടയായ ഭൂചലനത്തിന്റെ 32ാം വാര്‍ഷിക ദിനത്തിലാണ് മെക്‌സിക്കോയില്‍ വീണ്ടും ശക്തമായ ഭൂചലനമുണ്ടായിരിക്കുന്നത്. ഈ മാസം ആദ്യം മെക്‌സിക്കോയിലുണ്ടായ…

മാര്‍ ജോയി ആലപ്പാട്ടിന് കൊളംബസില്‍ ഊഷ്മള സ്വീകരണം

ഒഹായോ: കൊളംബസ് സെന്റ് മേരീസ് സീറോ മലബാര്‍ മിഷനില്‍ ഇടയ സന്ദര്‍ശനത്തിന് എത്തിച്ചേര്‍ന്ന ഷിക്കാഗോ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന് കൊളംബസ് സമൂഹം ഊഷ്മള സ്വീകരണം നല്‍കി. തിരുനാള്‍ ആഘോഷത്തില്‍ കുട്ടികളുടെ പങ്കാളിത്തത്തെ അദ്ദേഹം അനുമോദിക്കുകയും, അത് നമ്മുടെ പാമ്പര്യം അടുത്ത തലമുറയിലേക്ക് പകര്‍ന്നു നല്‍കുവാന്‍ ആവശ്യമാണെന്നു ഓര്‍മ്മിപ്പിക്കുകയും ചെയ്തു. പരിശുദ്ധ കന്യാമറിയത്തെ അമ്മയായി സ്വീകരിച്ച് ക്രിസ്തുജീവിതം നയിക്കേണ്ടത് ഓരോ ക്രൈസ്തവന്റേയും കടമയാണെന്നു പിതാവ് ആഹ്വാനം ചെയ്തു. പി.ആര്‍.ഒ റോസ്മി അരുണ്‍ അറിയിച്ചതാണിത്.