Prominent Muslim scholar Tariq Ramadan accused of rape, sexual assault in France

A rape and sexual assault complaint was filed on Friday in France against Swiss Islamist and Prof. Tariq Ramadan by Henda Ayari, reported Agence France Press (AFP). Tariq Ramadan is the grandson of Egyptian scholar Hassan al-Banna, the founder of the Muslim Brotherhood, a group deemed terrorist by a number of Arab and Muslim countries. The complaint, filed with the Rouen prosecutor’s office in northwest France by Ayari, now a secular activist, detailed criminal acts of rape, sexual assault, violence, harassment and intimidation, according to a document reviewed by AFP.…

സ്കോളര്‍ഷിപ്പ് പരീക്ഷയുടെ മറവില്‍ ആര്‍‌എസ്‌എസ് രാഷ്ട്രീയ പ്രചാരണം; ശക്തമായ ഭാഷയില്‍ പ്രതിഷേധിക്കുന്നു: വിദ്യാര്‍ത്ഥി ജനത സംസ്ഥാന കമ്മിറ്റി

ആലപ്പുഴ: ബ്രിട്ടീഷുകാരോട് ഒപ്പം നിന്ന് ഇന്ത്യയെ ഒറ്റു കൊടുത്ത സംഘ്‌പരിവാര്‍ നേതാക്കളെ ചരിത്രപുരുഷന്മാരാക്കി പാഠപുസ്തകങ്ങളില്‍ പ്രതിഷ്ഠിക്കാനുള്ള ആര്‍‌എസ്‌എസിന്റേയും അവരുടെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതിയുടേയും കുത്സിത നീക്കത്തെ എന്തു വില കൊടുത്തും വിദ്യാര്‍ത്ഥി ജനത ചെറുത്തു തോല്പിക്കും. സ്കോളര്‍ഷിപ്പ് പരീക്ഷയുടെ പേരില്‍ സ്കൂളുകളില്‍ ആശയങ്ങള്‍ പചരിപ്പിക്കുന്ന പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നു. ചരിത്രത്തെ വളച്ചൊടിക്കുന്നതും സംഘ്പരിവാര്‍ നേതാക്കളെ വീര പുരുഷന്മാരായി ചിത്രീകരിക്കുന്നതുമാണ് പുസ്തകങ്ങള്‍. ഇത്തരം അസത്യങ്ങള്‍ അടങ്ങിയ പുസ്തകങ്ങള്‍ സര്‍ക്കാര്‍ സ്കൂളുകളിലടക്കം വിതരണം ചെയ്യുന്നതുകൊണ്ട് പൊതുവിദ്യാലയങ്ങളില്‍ കൂടി പങ്കാളിത്തം ഉറപ്പുവരുത്താനാണ് വിദ്യാഭാരതിയുടെയും ആര്‍‌എസ്‌എസിന്റേയും ലക്ഷ്യം. പുസ്തക വിതരണത്തിന് അനുമതി നല്‍കിയില്ലെന്നു പൊതു വിദ്യാഭ്യാസ വകുപ്പ് വിശദീകരിച്ചെങ്കില്‍ പോലും പുസ്തക വിതരണം തടയാത്തത് ഇതിനു ഒത്താശ ചെയ്തുകൊടുക്കുന്നതിന് തുല്യമാണ്. ആര്‍ക്കും എന്തും പ്രചരിപ്പിക്കാവുന്ന ഒരു ഇടമായി പൊതുവിദ്യാലയങ്ങള്‍ മാറുന്നത് അപായ സൂചനയാണ്. ഇതിനെതിരെ ജാഗ്രത പാലിക്കാത്ത വിദ്യാഭ്യാസ വകുപ്പ് മറുപടി പറഞ്ഞേ…

ഭാഗ്യം വരാന്‍ കാണിക്കയിട്ടത് വിമാനത്തിന്റെ എന്‍‌ജിനില്‍; നഷ്ടം വന്നത് ‘ലക്കി’ എയര്‍‌വെയ്സിന്

ഒരിടത്തേക്ക് യാത്ര പുറപ്പെടും മുന്‍പ് പ്രാര്‍ത്ഥിക്കുന്നതും ദൈവത്തിനു നേര്‍ച്ച സമര്‍പ്പിക്കുന്നതും കാണിക്കയിടുന്നതും പതിവാണ്. എന്നാല്‍ ചൈനയിലെ ഒരു വൃദ്ധയുടെ കാണിക്ക മുടക്കിയത് ഒരു വിമാനത്തിന്റെ യാത്രയാണ്. കഴിഞ്ഞ ദിവസം ഈസ്റ്റേണ്‍ ചൈനയിലാണ് സംഭവം നടന്നത്. ചൈനയിലെ ലക്കി എയറില്‍ യാത്ര ചെയ്യാനെത്തിയ 76 കാരിയാണു വിമാന എന്‍ജിനില്‍ കാണിക്കയിട്ടത്. സംഭവം കണ്ട യാത്രികരാണ് വിമാന ജീവനക്കാരെ വിവരമറിയിച്ചത്. നാണയത്തുട്ടുകള്‍ വിമാന എന്‍ജിന്റെ പുറത്ത് നിന്ന് കിട്ടിയെങ്കിലും എത്ര നാണയങ്ങള്‍ കാണിക്കയിട്ടു എന്നറിയാത്തതുകൊണ്ട് സെക്യൂരിറ്റി ചെക്കിങ്ങുകള്‍ കഴിഞ്ഞതിനു ശേഷം പിറ്റേ ദിവസമാണ് വിമാനം പറന്നത്. പൊലീസ് വൃദ്ധയെ അറസ്റ്റ് ചെയ്‌തെങ്കിലും എന്തൊക്കെ കുറ്റമാണ് അവര്‍ക്കെതിരെ പ്രയോഗിക്കുക എന്ന് വ്യക്തമല്ല. അപകടമൊന്നും സംഭവിക്കാതിരിക്കാനാണ് താന്‍ നാണയങ്ങള്‍ എന്‍ജിനിലേക്കു വലിച്ചെറിഞ്ഞതെന്നാണ് വൃദ്ധ പറഞ്ഞതെന്നു ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആറുമാസം മുമ്പ് ചൈനയിലെ ഷാംഗ്ഹായ് പുഡോംഗ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം…

ഹാദിയയെ മതം മാറാന്‍ സഹായിച്ച സുഹൃത്തിനെ വധിക്കാന്‍ പിതാവ് അശോകന്‍ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍

ഹാദിയയെ മരുന്നു നല്‍കി മയക്കി കിടത്തുകയാണെന്ന് പ്രമുഖ ഡോക്യുമെന്റെറി സംവിധായകന്‍ ഗോപാല്‍ മേനോന്‍. വീട്ടില്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയാകുന്നതായി ഹാദിയ പറയുന്ന വീഡിയോ കണ്ടതായും ഗോപാല്‍ മേനോന്‍ പറഞ്ഞു. നാളെ പുറത്തിറങ്ങാനിരിക്കുന്ന ഐ ആം ഹാദിയ എന്ന ഡോക്യൂമെന്ററിയുടെ സംവിധായകനാണ് ഗോപാല്‍. ഹാദിയയെ മതം മാറാന്‍ സഹായിച്ച സുഹൃത്തിന്റെ പിതാവിനെ ബിജെപിയുടെ നേതൃത്വത്തില്‍ ഹാദിയയുടെ അച്ഛന്‍ വധിക്കാന്‍ പദ്ധതിയിട്ടതായും ഗോപാല്‍ മേനോന്‍ വെളിപ്പെടുത്തി. ഹാദിയയെ ഉറക്കിക്കിടത്താന്‍ മരുന്ന് നല്‍കുകയാണെന്നും ഇക്കാര്യം പരിശോധിക്കാന്‍ സര്‍ക്കാര്‍ മെഡിക്കല്‍ സംഘത്തെ നിയോഗിക്കണമെന്നും ഗോപാല്‍ മേനോന്‍ ആവശ്യപ്പെട്ടു. താന്‍ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാകുന്നതായും കൊല്ലപ്പെടാമെന്നും ഹാദിയ വ്യക്തമാക്കുന്ന വീഡിയോ രാഹുല്‍ ഈശ്വറിന്റെ കൈയ്യിലുണ്ട്. ഡോക്യുമെന്ററി നിര്‍മ്മാണത്തിനിടെ രാഹുല്‍ ഈശ്വറിനെ സന്ദര്‍ശിച്ചപ്പോള്‍ താന്‍ ഈ വീഡിയോ കണ്ടിരുന്നെന്നും ഗോപാല്‍ പറഞ്ഞു. മതം മാറാന്‍ സഹായിച്ച സുഹൃത്തിന്റെ പിതാവിനെ വധിക്കാന്‍ ഹാദിയയുടെ അച്ഛന്‍ അശോകന്റെ നേതൃത്വത്തില്‍…

ബ്രിട്ടീഷ് പതാക താഴെയിറക്കാന്‍ വീട്ടില്‍ നിന്ന് തുരങ്കം സൃഷ്ടിച്ച ബാലനാണ് ഹെഡ്‌ഗേവാര്‍; ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ആദ്യമായി സംഘടിച്ചത് ബംഗാളിലെ സന്യാസിമാര്‍; സ്കോളര്‍ഷിപ്പിന്റെ മറവില്‍ സംഘ്‌പരിവാര്‍ കേരളത്തില്‍ പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നു

സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ മറവില്‍ കേരളത്തിലെ സ്‌കൂളുകളില്‍ സംഘപരിവാര്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നു. ആര്‍എസ്എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതിയുടെ നേതൃത്വത്തിലാണ് പുസ്തക വിതരണം. വിദ്യാഭാരതി സംസ്‌കൃതി ജ്ഞാനപരീക്ഷ എന്ന പേരില്‍ പുറത്തിറക്കിയ പുസ്തകം സംഘപരിവാര്‍ അനുകൂല അധ്യാപകരാണ് വിതരണം ചെയ്യുന്നത്. എന്നാല്‍ ഇതിന് അനുമതി നല്‍കിയിട്ടില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. ചരിത്രത്തെ വളച്ചൊടിക്കുന്നതും സംഘപരിവാര്‍ നേതാക്കളെ വീരപുരുഷന്‍മാരായി ചിത്രീകരിക്കുന്നതുമാണ് പുസ്തകങ്ങള്‍. 1773 ല്‍ ബംഗാളിലെ ഒരു പറ്റം സന്യാസിമാര്‍ (യതികള്‍)ആയിരുന്നു ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ആദ്യമായി സംഘടിച്ചത്. ഇതാണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ തുടക്കം എന്നാണ് പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ലോകത്തെ ആദ്യത്തെ മനുഷ്യജീവി ഉദ്ഭവിച്ചത് ആഫ്രിക്കയിലല്ല, ഇന്ത്യയിലാണ്. രാമക്ഷേത്രം പൊളിച്ചാണ് അയോധ്യയില്‍ ബാബര്‍ പള്ളി പണിഞ്ഞത്. ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ മഥുരയിലും അമ്പലം പൊളിച്ച് മുസ്ലീങ്ങള്‍ പള്ളി പണിഞ്ഞു. ഗോള്‍വാള്‍ക്കറിനെ നെഹ്റു രണ്ടുതവണ നേരില്‍ കാണുകയും മഹാത്മാ ഗാന്ധിയെ നേരിടാന്‍…

നീലങ്കാവില്‍ ത്രേസ്യാക്കുട്ടി നിര്യാതയായി

ഹ്യൂസ്റ്റണ്‍: നീലങ്കാവില്‍ ത്രേസ്യാക്കുട്ടി (85) ഇന്ന് (ഒക്ടോബര്‍ 21 ശനിയാഴ്ച) ഉച്ചയ്ക്ക് 1:30-ന് നിര്യാതയായി. പരേതനായ നീലങ്കാവില്‍ ചെറു ആണ് ഭര്‍ത്താവ്. സംസ്കാര ശുശ്രൂഷ: ഒക്ടോബര്‍ 23 തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് പുറനാട്ടുകര സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ വെച്ച്. മക്കള്‍: ടെസ്സി, ജോസ് (ഇന്ത്യ), ജോസഫിന്‍, മാഗി, ആന്റണി, വര്‍ഗീസ്, വില്‍സന്‍, ഷീല (യുഎസ്എ), മരുമക്കള്‍: ആന്റണി കുണ്ടുകുളങ്ങര, റീന പുലിക്കോട്ടില്‍ (ഇന്ത്യ) സാമുവേല്‍ ഈപ്പന്‍, തോമസ് അക്കരപറമ്പന്‍, ബനീജ ചെങ്ങിനിമറ്റം, ഷീല പുവ്വത്ത്, റാണി പടിഞ്ഞാറേത്തല, ഷാജു പട്ടത്തുപറമ്പില്‍, (യുഎസ്എ) കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഹോളി ഫാമിലി യൂണിറ്റ്, ചിറ്റിലപ്പിള്ളി 9400575442, 0487 2305442.

പട്ടയപ്രക്ഷോഭങ്ങള്‍ക്ക് രാഷ്ട്രീയത്തിനതീതമായി പൊതുസമൂഹം സംഘടിക്കണം: വി.സി. സെബാസ്റ്റ്യന്‍

തൊടുപുഴ: സംസ്ഥാനത്തുടനീളം പട്ടയം റദ്ദാക്കുന്നതും ഭൂനികുതിയടയ്ക്കുന്നത് നിഷേധിക്കുന്നതും തുടരുന്ന സാഹചര്യത്തില്‍ മലയോരമേഖലയില്‍ പട്ടയനടപടികള്‍ അട്ടിമറിക്കപ്പെട്ടിരിക്കുന്നതിനെതിരെയുള്ള പ്രക്ഷോഭങ്ങള്‍ക്ക് രാഷ്ട്രീയം മറന്ന് പൊതുസമൂഹം ഒറ്റക്കെട്ടായി സംഘടിക്കണമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു. പട്ടയമുള്‍പ്പെടെയുള്ള ജനകീയ വിഷയങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും ആക്ഷേപ അവഹേളനങ്ങള്‍ നടത്തുന്നത് വിലകുറഞ്ഞ സമീപനമാണ്. എല്ലാവരും ഒറ്റക്കെട്ടായി സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ നീങ്ങേണ്ട സമയമാണിത്. അധികാരത്തിലേറിയാല്‍ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും കര്‍ഷകര്‍ക്ക് കൈവശഭൂമിക്ക് പട്ടയം നല്‍കുമെന്നും പറഞ്ഞവര്‍ പതിറ്റാണ്ടുകള്‍ കൃഷിചെയ്തു കൈവശം അനുഭവിക്കുന്ന ഭൂമി വനഭൂമിയാണെന്ന് വടക്കന്‍ കേരളത്തിലുടനീളം പ്രഖ്യാപിക്കുകയാണിപ്പോള്‍. ഉത്തരേന്ത്യയില്‍ കടക്കെണിയും വിലയിടിവുംമൂലം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതിനെ അപലപിക്കുന്നവര്‍ കേരളത്തില്‍ ഉദ്യോഗസ്ഥ പീഢനവും സര്‍ക്കാരിന്റെ നിഷേധനിലപാടും മൂലം നടക്കുന്ന കര്‍ഷക ആത്മഹത്യകളെ നിസ്സാരവല്‍ക്കരിക്കുന്നു. പത്തനംതിട്ടയില്‍ കഴിഞ്ഞ സര്‍ക്കാര്‍ നല്‍കിയ 1843 പട്ടയങ്ങള്‍ റദ്ദുചെയ്തു. ഇതിനോടകം സംസ്ഥാനത്തുടനീളം കഴിഞ്ഞ നാളുകളില്‍ വിതരണം ചെയ്ത മറ്റു പട്ടയങ്ങളുടെ…

ഏരിയ ഓഫീസ് ഉദ്ഘാടനം ചെയ്തു

കടന്നമണ്ണ: ഓരോ വ്യക്തിയും സമൂഹത്തിന്റെ ആവശ്യതയാണെന്ന് എസ് ഐ ഒ സംസ്ഥാന പ്രസിഡന്റ്‌ സി ടി സുഹൈബ് പറഞ്ഞു. എസ് ഐ ഒ മങ്കട ഏരിയ ഓഫീസ് ഉദ്ഘാടനവും ഏരിയ സമ്മേളന പ്രഖ്യാപനവും നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയില്‍ മുഹമ്മദലി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. അലവിക്കുട്ടി മാസ്റ്റര്‍, ഉസൈദ് എന്നിവര്‍ ആശംസകളർപ്പിച്ച് സംസാരിച്ചു. ഏരിയ പ്രസിഡന്റ്‌ അഫ്സല്‍ ഹുസൈന്‍ സ്വാഗതവും, കടന്നമണ്ണ യൂണിറ്റ് പ്രസിഡന്റ്‌ ഫഹീം നന്ദിയും പറഞ്ഞു. അലിഫ് കൂട്ടില്‍, ഡാനിഷ് ചേരിയം, ജസീല്‍, ഫഹ്മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ ഷിക്കാഗോ കണ്‍വന്‍ഷന്‍ റീജണല്‍ കിക്ക്ഓഫ് 22-ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഫിലാഡല്‍ഫിയ: ഫോമ മിഡ് അറ്റ്‌ലാന്റിക് റീജിയന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന 2018 ഷിക്കാഗോ ഫോമ ദേശീയ കണ്‍വന്‍ഷന്റെ റീജിയണല്‍ കിക്ക്ഓഫിന്റേയും, 61-മത് കേരളപ്പിറവി ദിനാഘോഷത്തിന്റേയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. ഒക്‌ടോബര്‍ 22-ന് ഞായറാഴ്ച വൈകുന്നേരം 4 മണി മുതല്‍ അസന്‍ഷന്‍ മാര്‍ത്തോമാ പള്ളി ഓഡിറ്റോറിയത്തില്‍ (10197 നോര്‍ത്ത് ഈസ്റ്റ് അവന്യൂ, ഫിലാഡല്‍ഫിയ, പി.എ 19116)നടക്കുന്ന വിപുലമായ പരിപാടിയില്‍ ഫോമയുടെ ദേശീയ നേതാക്കളായ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, ജനറല്‍ സെക്രട്ടറി ജിബി തോമസ് എന്നിവരും മറ്റു പ്രമുഖ നേതാക്കളും, റീജിയന്‍ ഭാരവാഹികളും പങ്കെടുത്ത് സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതാണ്. പൊതു സമ്മേളനത്തെ തുടര്‍ന്നു സംഗീത നൃത്ത ഹാസ്യ കലാവിരുന്ന് പ്രവാസി മലയാളികള്‍ക്കായി ഒരുക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. പ്രവേശനം തികച്ചും സൗജന്യമായ ഈ മീറ്റിംഗില്‍ പങ്കെടുക്കുന്നവര്‍ക്കായി ഡിന്നറും ക്രമീകരിച്ചിരിക്കുന്നു. ഏവരുടേയും സഹകരണം പ്രതീക്ഷിക്കുകയും, എല്ലാ മലയാളി സുഹൃത്തുക്കളേയും കലാസന്ധ്യയിലേക്ക് സ്വാഗതം ചെയ്യുന്നതായും…

പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ പ്രതിയുടെ വധ ശിക്ഷ നടപ്പാക്കി

അലബാമ: ഇരുപത് വര്‍ഷം മുമ്പ് അലബാമ പോലീസ് ഓഫീസര്‍ ആന്റേഴ്‌സണ്‍ ഗോര്‍ഡനെ (40) കൊലപ്പെടുത്തിയ കേസ്സില്‍ പ്രതി ടോറി ട്വയ്‌നിന്റെ വധശിക്ഷ ഒക്ടോബര്‍ 19 വ്യാഴാഴ്ച രാത്രി 9 ന് അറ്റ്‌മോര്‍ ഹോള്‍മാന്‍ കറക്ഷണല്‍ ഫെസിലിറ്റിയില്‍ നടപ്പാക്കി. 1997 സെപ്റ്റംബര്‍ 24 നായിരുന്നു 30 വയസ്സുള്ള ഗോര്‍ഡന്‍ പട്രോള്‍ കാറില്‍ ഇരിക്കുമ്പോള്‍ പ്രതിയുടെ വെടിയേറ്റ് മരിച്ചത്. അഞ്ച് തവണയാണ് ഓഫീസര്‍ക്ക് നേരെ ഇയാള്‍ വെടിയുതിര്‍ത്തത്. വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് അവസാനമായി പറഞ്ഞത്, എന്റെ കണ്ണുകളിലേക്ക് നോക്കൂ എനിക്കൊരു ഭയവുമില്ല, അലബാമ സ്‌റ്റേറ്റിനെ ശപിച്ചുകൊണ്ടാണ് വധശിക്ഷ ഏറ്റുവാങ്ങിയത്. വധശിക്ഷ സ്റ്റേ ചെയ്യുന്നതിനുള്ള അവസാന ശ്രമവും പരാജയപ്പെട്ടതോടെയാണ് വധശിക്ഷ നടപ്പാക്കിയത്. മാരകമായ വിഷ മിശ്രിതം സിരകളിലേക്ക് പ്രവേശിച്ചു നിമിഷങ്ങള്‍ക്കകം മരണം സ്ഥിതീകരിച്ചു. അലബാമയില്‍ ഈ വര്‍ഷം നടപ്പാക്കുന്ന രണ്ടാമത്തെ വധശിക്ഷയാണിത്. വിഷം കുത്തിവെച്ച് വധശിക്ഷ നടപ്പാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുമ്പോഴും…