കേരളോത്സവം ഒന്നാം സമ്മാനം കാര്‍ ബംഗ്ലാദേശ് സ്വദേശി സമര്‍ സീല്‍ നേടി

അബുദാബി: കേരള സോഷ്യല്‍ സെന്റർ കേരളോത്സവം 2017 സമാപിച്ചു. മൂന്നു ദിവസം നീണ്ടുനിന്ന മഹോത്സവത്തിന്റെ പ്രധാന ആകര്‍ഷണമായ 101 സമ്മാനങ്ങള്‍ ഉള്ള നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം 2018 മോഡല്‍ നിസാന്‍ സണ്ണി കാര്‍ ബംഗ്ലാദേശ് സ്വദേശി സമര്‍ സീല്‍ നേടി. ഭക്ഷണ ശാലകളില്‍ നാട്ടിലെ ഉത്സവത്തെ ഓര്‍മിപ്പിക്കുന്ന നാടന്‍ വിഭവസമൃദ്ധിയില്‍ ഓരോരുത്തരും ഗൃഹാതുരത്വ രുചികള്‍ ആസ്വദിച്ചു. കുട്ടികള്‍ വിവിധ കളികളില്‍ മുഴുകി. ആന മയില്‍ ഒട്ടകം കളി പഴയ ഉത്സവപ്പറമ്പിലെ കാഴ്ചകള്‍ക്ക് തുല്യമായി. പുസ്തകശാലയും ആര്‍ട്ടിസ്റ്റ് രാജീവ് മുളക്കുഴയുടെ ഇന്‍സ്റ്റന്റ് പോട്രേയ്റ്റും നവ്യാനുഭവമായി. കെ.എസ്.സി ബാലവേദിയും ഫ്രണ്ട്സ് ഓഫ് കേരളം ശാസ്ത്ര സാഹിത്യ പരിഷത്തും ഒരുക്കിയ ശാസ്ത്രമേള ഒട്ടേറെ പേരെ ആകര്‍ഷിച്ചു. മെഡിക്കല്‍ ക്യാമ്പില്‍ ഒട്ടേറെ പേര് പങ്കെടുത്തു. അക്ഷരാര്‍ത്ഥത്തില്‍ നാട്ടിലെ ഉത്സവപ്പറമ്പിനെ അബുദാബിയിലേക്ക് പറിച്ചു നട്ട പ്രതീതി ജനിപ്പിക്കാനും ഒട്ടേറെ പേര്‍ക്ക് നാടിന്റെ ഗൃഹാതുരത്വ ഓര്‍മ്മകളിലേക്ക്…

വര്‍ഷാരംഭം എന്നു മുതല്‍ (പുതുവര്‍ഷ ചിന്തകള്‍)

ഏദന്‍ തോട്ടത്തില്‍ വെച്ച് ആദം ഹവ്വയെ കണ്ടുമുട്ടിയ നിമിഷം മുതലാണോ വര്‍ഷാരംഭം? എങ്കില്‍ അതൊരു കാലവര്‍ഷമായിരിക്കും. പേമാരി പെയ്ത് പെയ്ത് നോഹയുടെ തോണി പൊങ്ങിക്കിടന്ന പ്രളയത്തിനു ഹേതുവായ കാലവര്‍ഷം. അന്നു മുതലാണോ വര്‍ഷാരംഭം? അതായത് നല്ലവനായ നോഹയും കുടുംബവും പാപം ചെയ്യാത്ത പക്ഷിമൃഗാദികളില്‍ ആണും പെണ്ണുമായി ഓരോരുത്തരും, ഭൂമിയില്‍ ഒരു പെട്ടകത്തിനുള്ളില്‍ ജീവിതമാരംഭിച്ച ദിവസം.അതോ അതു ചെന്നു അരാരത്ത് പര്‍‌വ്വതത്തില്‍ ഉറച്ച ദിവസം മുതലോ? ജൂതന്മാരുടെ നവവര്‍ഷം (റോസ് ഹ ഷനാ) സൂചിപ്പിക്കുന്നത് ആദാമിനെയും ഹവ്വയേയും സൃഷ്ടിച്ചതിന്റെ വാര്‍ഷിക ദിനമായിട്ടാണ്. അവര്‍ പാപം ചെയ്ത ദിവസത്തിന്റെ വാര്‍ഷികമായിട്ടായിട്ടും ഇതിനെ കാണുന്നു. ജൂതന്മാര്‍ അവരുടെ വര്‍ഷാരംഭത്തില്‍ കാഹളം മുഴക്കുന്നു (വീമ്പിളക്കുന്നുവെന്നും കാഹമെന്നതിനു പകരം ഒരു പരിഭാഷ ചെയ്യാവുന്നതാണ്). ഹീബ്രു ബൈബിള്‍ പ്രകാരം നവവര്‍ഷദിനത്തില്‍ ശബ്ദമുയര്‍ത്തണം പിന്നെ ആപ്പിള്‍ തേനില്‍ മുക്കി തിന്നണമെന്നൊക്കയാണ്. ഇത് ഒരു മധുരപുതുവര്‍ഷം വിളിച്ച് വരുത്താനാണത്രെ.…

ഡിട്രോയിറ്റ് ക്‌നാനായ ഇടവകയില്‍ കരോള്‍ സന്ദേശ ശുശ്രൂഷയും ക്രിസ്തുമസ് തിരുക്കര്‍മ്മങ്ങളും ആഘോഷിച്ചു

ഡിട്രോയിറ്റ്: ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ പാരീഷ് കൗണ്‍സില്‍ അംഗങ്ങളും ഡിട്രോയിറ്റ് വിന്‍സര്‍ കെ.സി.എസ്. ഭാരവാഹികളുടെയും സംയുക്ത നേതൃത്വത്തില്‍ ഇടവക അംഗങ്ങളുടെ ഭവനങ്ങളില്‍ ക്രിസ്തുമസ് സന്ദേശവുമായി കരോള്‍ നടത്തി. ഡിസംബര്‍ 24-ാം തീയതി വൈകുന്നേരം 6.30 ന് ദിവ്യകാരുണ്യാരാധാനയോടെ പിറവി തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. തുടര്‍ന്ന് ഇടവക വികാരി റവ. ഫാ. ഫിലിപ്പ് രാമച്ചനാട്ടിന്റെ നേതൃത്വത്തില്‍ വി.കുര്‍ബ്ബാനയിലും സ്‌നേഹവിരുന്നിലും ഇടവകജനങ്ങളും ബന്ധുമിത്രാദികളും ഭക്തിയോടും സ്‌നേഹത്തോടും ഐക്യത്തോടും പങ്കെടുത്തു. തണുപ്പും ശക്തമായ മഞ്ഞുവീഴ്ചക്കിടയിലും ജനങ്ങള്‍ പൈതൃകമായി ലഭിച്ച വിശ്വാസം ദേവാലയത്തില്‍ തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിച്ച് പരിപാലിക്കുന്നത് വളരെ പ്രത്യാശ നല്‍കുന്നു. കപ്പൂച്ചിന്‍ സഭാംഗങ്ങളായ റെവ. ഫാ. ബിജു ചൂരപ്പാടത്തും, റെവ. ഫാ. ബിനോയി നെടുംപറമ്പിലും സഹകാര്‍മ്മികരായിരുന്നു. കൈക്കാരന്മാരായ ജോയി വെട്ടിക്കാട്ട്, ജെയിസ് കണ്ണച്ചാന്‍പറമ്പില്‍, പാരീഷ് കൗണ്‍സില്‍ അംഗങ്ങളോടൊപ്പം പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

പുതുമ നിറഞ്ഞതാകട്ടേ ഈ പുതുവര്‍ഷം (എഡിറ്റോറിയല്‍)

കാലത്തിന്‍റെ ഈടു വെയ്പില്‍ ഒരു സംവത്സരം കൂടി ഇതള്‍ കൊഴിച്ചു. പുതിയൊരെണ്ണത്തിന് നാമ്പു മുളയ്ക്കുന്നു. ഹിമകണങ്ങള്‍ വകഞ്ഞുമാറ്റി, കുളിരണിഞ്ഞു കടന്നുവരുന്ന പുതുവര്‍ഷം സമസ്ത മാനവരാശിക്കും നന്മയുടേയും വിജയത്തിന്‍റേയും സ്നേഹത്തിന്‍റെയും സന്തോഷത്തിന്‍റേതുമായിരിക്കട്ടേയെന്ന് ആശംസിക്കുന്നു. ആധുനിക മാനവരാശിയുടെ വളര്‍ച്ച റോക്കറ്റിനെ വെല്ലുന്നതാണ്. മുന്നിലുള്ള പ്രതിബന്ധങ്ങളെല്ലാം തകര്‍ത്തെറിഞ്ഞു മുന്നേറാനുള്ള വ്യഗ്രതയില്‍ മാനവിക മൂല്യങ്ങള്‍ക്കു വില കല്പിക്കാന്‍ കഴിയുന്നില്ല എന്നതാണ് 2018-ന്‍റെ പടിവാതില്‍ക്കലെത്തി നില്‍ക്കുന്ന മനുഷ്യന്‍റെ ഏറ്റവും വലിയ ന്യൂനത. പരസ്പരം സ്നേഹിക്കാനും വിശ്വസിക്കാനും അംഗീകരിക്കാനും മടിക്കുന്ന നാം, എല്ലാവരേയും എല്ലാത്തിനേയും സംശയത്തിന്‍റെ കണ്ണിലൂടെ മാത്രമാണ് നോക്കിക്കാണുന്നത്. സ്നേഹവും കാരുണ്യവും പകയ്ക്കും വിദ്വേഷത്തിനും വഴി മാറുന്നു. ജീവിതത്തേക്കാള്‍ മരണത്തിനു പ്രാമുഖ്യം ലഭിക്കുന്നു. സൃഷ്ടിക്കപ്പെടുന്നതിനേക്കാള്‍ തകര്‍ക്കപ്പെടുന്നതിനു മുന്‍തൂക്കം ലഭിക്കുന്നു. കലുഷിതമായ ഈ അന്തരീക്ഷം മാനവരാശിയുടെ വളര്‍ച്ചയുടേതു തന്നെയോ എന്നു ശാന്തമായി ചിന്തിക്കണം. പോയ വര്‍ഷം ലോകത്ത് ശാന്തിയേക്കാളധികം പുലര്‍ന്നത് അശാന്തിയായിരുന്നു. സമാധാനത്തേക്കാള്‍ മുന്നിട്ടു നിന്നത്…

പുതുമ നിറഞ്ഞതാകട്ടേ ഈ പുതുവര്‍ഷം

കാലത്തിന്‍റെ ഈടു വെയ്പില്‍ ഒരു സംവത്സരം കൂടി ഇതള്‍ കൊഴിച്ചു. പുതിയൊരെണ്ണത്തിന് നാമ്പു മുളയ്ക്കുന്നു. ഹിമകണങ്ങള്‍ വകഞ്ഞുമാറ്റി, കുളിരണിഞ്ഞു കടന്നുവരുന്ന പുതുവര്‍ഷം സമസ്ത മാനവരാശിക്കും നന്മയുടേയും വിജയത്തിന്‍റേയും സ്നേഹത്തിന്‍റെയും സന്തോഷത്തിന്‍റേതുമായിരിക്കട്ടേയെന്ന് ആശംസിക്കുന്നു. ആധുനിക മാനവരാശിയുടെ വളര്‍ച്ച റോക്കറ്റിനെ വെല്ലുന്നതാണ്. മുന്നിലുള്ള പ്രതിബന്ധങ്ങളെല്ലാം തകര്‍ത്തെറിഞ്ഞു മുന്നേറാനുള്ള വ്യഗ്രതയില്‍ മാനവിക മൂല്യങ്ങള്‍ക്കു വില കല്പിക്കാന്‍ കഴിയുന്നില്ല എന്നതാണ് 2018-ന്‍റെ പടിവാതില്‍ക്കലെത്തി നില്‍ക്കുന്ന മനുഷ്യന്‍റെ ഏറ്റവും വലിയ ന്യൂനത. പരസ്പരം സ്നേഹിക്കാനും വിശ്വസിക്കാനും അംഗീകരിക്കാനും മടിക്കുന്ന നാം, എല്ലാവരേയും എല്ലാത്തിനേയും സംശയത്തിന്‍റെ കണ്ണിലൂടെ മാത്രമാണ് നോക്കിക്കാണുന്നത്. സ്നേഹവും കാരുണ്യവും പകയ്ക്കും വിദ്വേഷത്തിനും വഴി മാറുന്നു. ജീവിതത്തേക്കാള്‍ മരണത്തിനു പ്രാമുഖ്യം ലഭിക്കുന്നു. സൃഷ്ടിക്കപ്പെടുന്നതിനേക്കാള്‍ തകര്‍ക്കപ്പെടുന്നതിനു മുന്‍തൂക്കം ലഭിക്കുന്നു. കലുഷിതമായ ഈ അന്തരീക്ഷം മാനവരാശിയുടെ വളര്‍ച്ചയുടേതു തന്നെയോ എന്നു ശാന്തമായി ചിന്തിക്കണം. പോയ വര്‍ഷം ലോകത്ത് ശാന്തിയേക്കാളധികം പുലര്‍ന്നത് അശാന്തിയായിരുന്നു. സമാധാനത്തേക്കാള്‍ മുന്നിട്ടു നിന്നത് സംഘര്‍ഷങ്ങളായിരുന്നു.…

രചനാ മത്സരങ്ങള്‍ക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു

ദോഹ : കള്‍ച്ചറല്‍ ഫോറം കണ്ണൂരിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ‘ഇങ്ങള് കേട്ടതല്ല ഞമ്മളെ കണ്ണൂര്‍’ കാംപയിനിനോടനുബന്ധിച്ചു രചനാ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ജില്ലയെ കുറിച്ച് കവിത, അനുഭവ എഴുത്ത് , പ്രബന്ധ രചനാ എന്നിവയാണ് സംഘടിപ്പിക്കുന്ന മത്സരങ്ങള്‍. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ തങ്ങളുടെ സൃഷ്ടികളുടെ കൈയെഴത്തു പ്രതികളുടെ മൂന്ന് പകര്‍പ്പുകള്‍ 2018 ജനുവരി 20 നകം ലഭിക്കത്തക്കവിധം cfkannur@gmail.com, thasneemra@gmail.com എന്നീ മെയിലില്‍ അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് +974 5553 5664- 6613 1378 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

ഫൊക്കാനയുടെ നവവത്സരാശംസകള്‍

ഇതാ ഒരു വര്‍ഷം കൂടി കൊഴിഞ്ഞു പോകുന്നു, 2017 ന്‌ സന്തോഷകരമായ യാത്രയയപ്പ്‌. ഫൊക്കാനയെ സംബന്ധിച്ചടത്തോളം പ്രവര്‍ത്തനങ്ങളുടെ വര്‍ഷമാണ്­ കടന്നുപോയതും ഇനി വരാന്‍ പോകുന്നതും ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളുടെ വര്‍ഷമാണ്­. വീണ്ടും ഫിലാഡല്‍ഫിയായില്‍ ഒത്തുകൂടുകയാണ്­ ഫൊക്കാനയുടെ കണ്‍വന്‍ഷനിലൂടെ. നിരവധി പരിപാടികള്‍ നമുക്കു സംഘടിപ്പിക്കുവാന്‍ സാധിച്ചു. കര്‍മ്മബോധമുള്ള ഒരു ഭരണസമിതിയും അതിന്റെ ഇച്ഛാശക്തിയുമാണ് അതിന്റെ കരുത്ത്. ജാതിമതഭേദമന്യേ എല്ലാ അംഗ സംഘടനകളെയും അവരുടെ ശക്തിയും മനസ്സും സമുചിതമായി സ്വരൂപിച്ചുമാണ് ഈ നേട്ടം നാം കൈവരിച്ചത്. പുതുവര്‍ഷം എന്നത് പ്രതീക്ഷാനിര്‍ഭരമായ കാത്തിരിപ്പാണ്‌ ലോകമെമ്പാടുമുള്ള ഏവര്‍ക്കും സമ്മാനിക്കുന്നത്‌. ജനിച്ച നാടും വീടും വിട്ട്‌, പ്രവാസികളായി നാം ഇവിടെ ജീവിക്കുബോഴും, നമ്മുടെ സംകാരം നഷ്‌ടപ്പെടുത്താതെ അമേരിക്കന്‍ മലയാളികളായി ജീവിക്കുവാനും കുടുംബം എന്ന സത്യത്തിന് കൂടുതൽ പ്രാധാന്യം നല്കി കൊണ്ട്‌ മുന്നേട്ട്‌ പോകാനും നമുക്ക് സാധിക്കുന്നു .മനോഹരമായാ പുതുവത്സരത്തെ വരവേല്‍ക്കാനുള്ള പ്രതീക്ഷാനിര്‍ഭരമായ ഒരു സുദിനമായി മാറുകയാണ്‌…

കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പ് വാട്‌സ്ആപ് ബൈബിള്‍ ക്വിസ്സിനു ആവേശകരമായ തുടക്കം

ടോറോന്റോ : കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 1 നു ആരംഭിച്ച വാട്‌സ്ആപ് ബൈബിള്‍ ക്വിസ്സിനു ആവേശകരമായ തുടക്കം. ആദ്യ റൗണ്ട് പിന്നിട്ടപ്പോള്‍ കാനഡയുടെ വിവിധ പ്രവിശ്യകളില്‍ നിന്ന് നാല്പതോളം പേര്‍ പങ്കെടുത്തു. ആദ്യ റൗണ്ടില്‍ സിമി മാത്യു കുരുവിള ( നയാഗര) , ജോര്‍ജ് ചാക്കോ ( കാല്‍ഗരി) ,സോമി ബിജു (ടോറോന്റോ ) എന്നിവരാണ് മുന്നിട്ടു നില്കുന്നത്. ബൈബിളിനെ പത്തോളം ഭാഗങ്ങളായി വിഭചിച്ചു വിവിധ റൗണ്ടുകളായാണ് മത്സരം നടക്കുന്നത്.തിങ്കള്‍,ബുധന്‍,വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം 8 മണിക്ക് ഇടുന്ന ചോദ്യത്തിന് 10 വരെ ഉത്തരം പറയാന്‍ സാവകാശം ഉണ്ട്. പാസ്റ്റര്‍ ജോബിന്‍ പി മത്തായി ബൈബിള്‍ ക്വിസിനു നേതൃത്വം നല്‍കുന്നു.

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ന്യൂയോര്‍ക്കിന്റെ ക്രിസ്തുമസ്- നവവത്സരാഘോഷം വര്‍ണാഭമായി

ന്യൂയോര്‍ക്ക്: പ്രഫഷണല്‍ നഴ്‌സുമാരുടെ ന്യൂയോര്‍ക്ക് സംസ്ഥാന സംഘടനയായ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക് (INA-NY) ക്യൂന്‍സിലെ കേരളാ കള്‍ച്ചറല്‍ സെന്റര്‍ ഹാളില്‍ ക്രിസ്തമസും- നവവത്സരവും ആഘോഷിച്ചു. അസ്ഥികള്‍ പോലും മരവിക്കുന്ന ശൈത്യവും, പറക്കുന്ന മഞ്ഞും കടന്ന് അനേകം നഴ്‌സുമാരും കുടുംബാംഗങ്ങളും ആഘോഷത്തിനെത്തി. ലോംഗ്‌ഐലന്റ് സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് ഇടവക വികാരി ഫാ. ജോണ്‍ മേലേപ്പുറം ക്രിസ്തുമസ് സന്ദേശം നേര്‍ന്നു. ആരോഗ്യസംരക്ഷണ മേഖലയില്‍ പ്രശംസനീയമായ സേവനം നല്‍കുന്ന നഴ്‌സുമാര്‍ തങ്ങളുടെ അനുകമ്പയും വൈദഗ്ധ്യവും വിശിഷ്ടവുമായ നഴ്‌സിംഗ് ഇടപെടലുകള്‍ നടത്തുമ്പോള്‍ രോഗികള്‍ക്കുവേണ്ടി പ്രാര്‍ത്ഥനയും ഉള്‍പ്പെടുത്തണമെന്നു ആശംസയ്ക്കിടയില്‍ ഫാ. മേലേപ്പുറം ഉപദേശിച്ചു. ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഒരു സംഘടനയെന്ന നിലയില്‍ ചെയ്ത കാര്യങ്ങളെ അവലോകനം ചെയ്യുന്നതായിരുന്നു പ്രസിഡന്റ് മേരി ഫിലിപ്പിന്റെ അദ്ധ്യക്ഷ പ്രസംഗം. സാമൂഹികാരോഗ്യ പരിപാലനത്തിനുള്ള ഹെല്‍ത്ത് ഫെയര്‍, നഴ്‌സുമാരുടെ ഉന്നത വിദ്യാഭ്യാസത്തിനു ഗ്രാന്റ് കാനിയന്‍ യൂണിവേഴ്‌സിറ്റിയുമായി…

തോമസ് ജോസഫ് (89) നിര്യാതനായി

കാഞ്ചിയാര്‍: പണ്ടാരമാലിയില്‍ തോമസ് ജോസഫ് (89) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കാഞ്ചിയാര്‍ സെന്‍റ് മേരീസ് പള്ളിയില്‍. ഭാര്യ: പരേതയായ ഏലിക്കുട്ടി കാഞ്ചിയാര്‍ ചെത്തിമറ്റത്തില്‍ കുടുംബാംഗം. മക്കള്‍: മേരിക്കുട്ടി (യുഎസ്എ), ഷേര്‍ളി, ഷാജി, ടെസി, ലാലിച്ചന്‍ (യുഎഇ), ബിജു, വില്‍സണ്‍ (യുഎസ്എ), റാണി (യുഎസ്എ). മരുമക്കള്‍: ജോസ് ഡേവിസ് ഇലവന്തുക്കല്‍ (യുഎസ്എ), സ്കറിയാച്ചന്‍ വാണിയപുരക്കല്‍ (കൊച്ചറ), സിറിള്‍ മാത്യു കീരിത്താനത്ത് (വെമ്പള്ളി), ഷാജു കുരിശുംമൂട്ടില്‍ ഇരട്ടയാര്‍ (പോലീസ് സബ് ഇന്‍സ്പെക്ടര്‍, നെടുങ്കണ്ടം), ജോളി കാണക്കാലില്‍ (ദുബായ്), ആന്‍സി പുളിയംകുന്നേല്‍ (ഇരട്ടയാര്‍), അനിറ്റ കോക്കാട്ട് (യുഎസ്എ), ജോസഫ് ഫിലിപ്പ് വട്ടശേരില്‍ (യുഎസ്എ).