ഏബ്രഹാം കാഞ്ഞിരവിളയുടെ പൊതുദര്‍ശനം ഞായറാഴ്ച വൈകിട്ട് 5 -ന് റ്റാമ്പായില്‍

റ്റാമ്പാ, ഫ്‌ളോറിഡ: ആയൂര്‍, മുന്‍ റബര്‍ പ്രൊഡക്ഷന്‍ സൊസൈറ്റി ഇടമുളയ്ക്കല്‍, കേരള ഇലക്ട്രിസിറ്റി ബോര്‍ഡ് സീനിയര്‍ സൂപ്രണ്ട്, സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി ട്രസ്റ്റി ആയൂര്‍ തുടങ്ങിയ നിലകളില്‍ സേവനം അനുഷ്ഠിച്ചിരുന്ന പെരിങ്ങള്ളൂര്‍ കാഞ്ഞിരംവിളയില്‍ വൈ. ഏബ്രഹാമിന്റെ (69) പൊതുദര്‍ശനവും അനുശോചന സമ്മേളനവും ഇന്ന് വൈകിട്ട് 5 മണിക്ക് റ്റാമ്പാ മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ നടക്കുന്നതാണ്. പരേതന്‍ മികച്ച സാമൂഹ്യ പ്രവര്‍ത്തകനും, സംഘടനാ പ്രവര്‍ത്തനങ്ങളിലും സഭാ കാര്യങ്ങളിലും നിറസാന്നിധ്യമായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ജോര്‍ജ് പൗലോസ് (813 991 4728), ബോബി ഏബ്രഹാം (813 327 0611).

ന്യൂയോര്‍ക്കില്‍ മോണ്‍. പീറ്റര്‍ ഊരാളില്‍ സ്മരണാര്‍ത്ഥം പ്രസംഗ മത്സരം നടത്തി

ന്യൂയോര്‍ക്കിലെ സെന്‍റ് സ്റ്റീഫന്‍ ക്‌നാനായ ഫൊറോനാ പള്ളിയില്‍ കുട്ടികള്‍ക്കുവേണ്ടി പ്രസംഗ മത്സരം നടത്തി. മോണ്‍ പീറ്റര്‍ ഊരാളിയുടെ നാമത്തില്‍ നടത്തിയ പ്രസംഗ മത്സരത്തില്‍ അലീന സഞ്ജു പുത്തന്‍പുരയില്‍ ഒന്നാം സ്ഥാനവും ,അലീസ ജോണി ആകംപറമ്പില്‍ രണ്ടാം സ്ഥാനവും രേഷ്മ ലൂക്കോസ് കരിപ്പറമ്പില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി . ക്രിസ്തുമസ് കുര്ബാനയോടനുബന്ധിച്ചു വികാരി ഫാദര്‍ ജോസ് തറക്കല്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു . ഈ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തത് കോര്‍ഡിനേറ്റര്‍സ് ആയ സാബു തടിപ്പുഴ ,മെര്‍ലിന്‍ പുത്തന്‍പുരയില്‍ എന്നിവരാണ്. ഈ പ്രസംഗ മത്സരത്തിന്റെ ജഡ്ജ് ആയി കുട്ടികളെ വിലയിരുത്തിയത് അനി നെടുംതുരുത്തില്‍ ,നിക്കോളാസ് തോട്ടം എന്നിവരാണ്.

എല്ലാവര്‍ക്കും സന്തോഷം നിറഞ്ഞ പുതുവത്സരാശംസകള്‍ (ജോസ് മാളേയ്ക്കല്‍)

പുരാതന റോമാ സാമ്രാജ്യത്തില്‍ നിലനിന്നിരുന്ന ഐതിഹ്യമനുസരിച്ച് സമയം, ആരംഭം, അവസാനം, പ്രവേശനകവാടങ്ങള്‍ എന്നിവയുടെ ദേവനായിരുന്നു ജനുസ്. രണ്ടുവശങ്ങളിലേക്കും ദൃഷ്ടിപായിച്ചു നില്‍ക്കുന്ന ഇരുതലയുള്ള ദേവനായിട്ടാണു ജനുസിനെ പുരാണങ്ങളില്‍ ചിത്രീകരിച്ചിരിക്കുന്നത്. വത്തിക്കാന്‍ മ്യൂസിയത്തില്‍ ഇടം പിടിച്ചിരിക്കുന്ന ജനുസ് ഭൂതകാലത്തേക്കും, ഭാവിയിലേക്കും ഉറ്റുനോക്കാന്‍ കഴിവുള്ള ദേവനായിരുന്നു. ജനുസ് എന്ന വാക്കില്‍നിന്നാണു ഗ്രിഗോറിയന്‍ കലണ്ടറിലെ ആദ്യമാസമായ ജനുവരിക്ക് ആ പേരു ലഭിക്കുന്നത്. ഒരു വര്‍ഷത്തിന്‍റെ അവസാനത്തിലും, അടുത്തവര്‍ഷത്തിന്‍റെ ആരംഭത്തിലും മുന്‍പോട്ടും, പിന്‍പോട്ടും ഒരേപോലെ കാണാന്‍ കഴിവുള്ള ജനുസ് ഇരുവര്‍ഷങ്ങളിലേയും സംഭവങ്ങള്‍ വിലയിരുത്തുന്നതായിട്ടാണു റോമാക്കാര്‍ കരുതിയിരുന്നത്. ജനുസിന്‍റെ പാത പിന്തുടര്‍ന്നാണു നാം പുതുവര്‍ഷത്തില്‍ പോയകാലത്തെ സംഭവങ്ങള്‍ അവലോകനം ചെയ്യുന്ന പതിവ് ഉടലെടുത്തത്. വ്യാപാരസ്ഥാപനങ്ങളാണെങ്കില്‍ വര്‍ഷാവസാന കണക്കെടുപ്പിനായി തയാറെടുക്കുന്നു. 2017 തിരശീലക്കുപിന്നില്‍ മറഞ്ഞ് 2018 പൊട്ടിവിടരാന്‍ ലോകമെങ്ങും വെമ്പല്‍കൊണ്ടുനില്‍ക്കുന്നു. ഓരോ പുതുവര്‍ഷവും മാനവഹൃദയത്തില്‍ കോറിയിടുന്ന സന്തോഷസന്താപ അനുഭവങ്ങള്‍കൊണ്ട് വൈവിധ്യം നിറഞ്ഞതുതന്നെ. നډകളാല്‍ സമൃദ്ധമായ 2017 അനുഭവിച്ചവര്‍…

What’s on Your mind? Asks face book; Cover story on cardinal Alancherry land deal loss

What follows is what I happened to write on Face Book on December 30th night after seeing the night TV edition of the “cover story” on Saturdays. What is on your mind? Asks face book. It is 10 pm Saturday and I just finished seeing the Cover story on TV at 9.30 pm. It was all about Cardinal Alancherry and all the uproar by around 300 Ernakulam priests who met on Dec. 21 against land deal which allegedly caused crores of loss and their plan to write to Pope before…

ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്ലാമിഅ കൊയ്ത്തുത്സവം – 2017

പെരിന്തല്‍മണ്ണ: പഠനത്തോടെപ്പം കൃഷിയിലും മികവ് തെളിയിച്ച് ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിഅ വിദ്യാര്‍ഥികള്‍. നെല്ലും വാഴയും കപ്പയുമടക്കം ധാരാളം പച്ചക്കറികള്‍ ആറോളം ഏക്കറുകളിലായി കോളേജ് കാമ്പസില്‍ വിദ്യാര്‍ഥികള്‍ വിളയിച്ചിട്ടുണ്ട്. അധ്യാപകരുടെയും മാനേജ്മെന്റിന്റേയും പരിപൂര്‍ണ്ണ പിന്തുണ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചപ്പോഴാണ് പഠനത്തോടപ്പെം കൃഷിയിലും നൂറുമേനി വിളയിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് സാധ്യമായത്. ഈ വര്‍ഷത്തെ കൊയ്ത്തുത്സവം കീഴാറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസിദ മണിയന്‍ ഉദ്ഘാടനം ചെയ്തു. അല്‍ ജാമിഅ അക്കാദമിക്ക് കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. കൂട്ടില്‍ മുഹമ്മദലി അധ്യക്ഷനായിരുന്നു. അല്‍ ജാമിഅ അസി. റെക്ടര്‍ ഇല്യാസ് മൗലവി, പഞ്ചായത്ത് കൃഷി ഓഫീസര്‍ ബിജിന, എ ടി ഷറഫുദ്ദീന്‍, എം.ടി. കുഞ്ഞലവി, എ ഫാറൂഖ്, വാര്‍ഡ് മെമ്പര്‍ മുനീറ ഉമ്മര്‍, ടി സി ഹസനുല്‍ ബന്ന, പി അബദു റഷീദ് തുടങ്ങിയവര്‍ സംസാരിച്ചു.

കള്‍ച്ചറല്‍ ഫോറം കണ്ണൂര്‍ ഘടകം സംഘടിപ്പിക്കുന്ന ‘ഇങ്ങള് കേട്ടതല്ല ഞമ്മളെ കണ്ണൂര്‍’ കാമ്പയിന് തുടക്കമായി

ദോഹ: പകയുടെയും സംഘര്‍ഷങ്ങളുടെയും ഭൂമി എന്നതിനപ്പുറം സ്നേഹ സൗഹാര്‍ദ്ദങ്ങളുടെ ഭൂമികയാണ് കണ്ണൂര്‍. കള്‍ച്ചറല്‍ ഫോറം കണ്ണൂര്‍ ഘടകം സംഘടിപ്പിക്കുന്ന ‘ഇങ്ങള് കേട്ടതല്ല ഞമ്മളെ കണ്ണൂര്‍’ കാമ്പയിന് തുടക്കമായി. കണ്ണൂരിനെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ പരമാവധി നീക്കാനും നാട്ടിലെ മഹത്തായ സാംസ്കാരിക പൈതൃകത്തെയും സ്നേഹ സൗഹാര്‍ദ്ദത്തെയും അറിയിക്കാനും കാമ്പയിന്‍ സഹായകമാകുമെന്ന് സംഘാടകര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ജനുവരി 1 മുതല്‍ 26 വരെ നീണ്ടു നില്‍ക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി പ്രബന്ധ മത്സരം, കഥ, കവിത മത്സരം, പാചക മത്സരം, കുട്ടികള്‍ക്കുള്ള വ്യത്യസ്തങ്ങളായ മത്സരം തുടങ്ങി വിപുലമായ പരിപാടികള്‍ നടക്കും. ഖത്തറിലെ പ്രമുഖ കലാ സാംസ്കാരിക പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ടോക്‌ഷോയും ക്യാമ്പയിന്റെ ഭാഗമായി നടക്കും. യോഗത്തില്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഷാനവാസ് ഖാലിദ്, ജനറല്‍ സെക്രട്ടറി നിസാര്‍, സാംസ്കാരിക സെക്രട്ടറി തസ്നീം, കലാവിഭാഗം കോഓര്‍ഡിനേറ്റര്‍ നജ്‌ല തുടങ്ങിയവര്‍ പങ്കെടുത്തു.

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കക്ക് നവനേതൃത്വം

ന്യൂയോര്‍ക്ക്: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കക്ക് (IPCNA) നവനേതൃത്വം. 2018 -2019 പ്രവര്‍ത്തന വര്‍ഷങ്ങളിലേക്കുള്ള ഭാരവവാഹികളായി മധു കൊട്ടാരക്കര (പ്രസിഡന്റ്), സുനില്‍ തൈമറ്റം (ജനറല്‍ സെക്രട്ടറി) , സണ്ണി പൗലോസ് (ട്രഷറര്‍), ജെയിംസ് വര്‍ഗീസ് (വൈസ് പ്രസിഡന്റ്), അനില്‍ ആറന്മുള (ജോയിന്റ് സെക്രട്ടറി, ജീമോന്‍ ജോര്‍ജ് ജോയിന്റ് ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. മാര്‍ട്ടിന്‍ വിലങ്ങോലില്‍, ലവ്‌ലി ശങ്കര്‍ എന്നിവര്‍ ഓഡിറ്റര്‍മാരാണ്. പ്രസിഡന്റ് മധു കൊട്ടാരക്കര അശ്വമേധം ഓണ്‍ലൈന്‍ ന്യൂസിന്റെ മാനേജിംഗ് എഡിറ്ററാണ്. ഇന്ത്യാ പ്രസ് ക്ലബ് നാഷണല്‍ സെക്രട്ടറി, അഡ്വൈസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍, ന്യൂയോര്‍ക്ക് ചാപ്റ്റര്‍ സെക്രട്ടറി എന്നീ ചുമതലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ജനറല്‍ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട സുനില്‍ തൈമറ്റം കേരളാ ന്യൂസ്‌ ലൈവ്.കോം ചീഫ് എഡിറ്ററാണ്. കേരള കൗമുദിയിലൂടെ മാധ്യമരംഗത്തു തുടക്കം. ഇന്ത്യാ പ്രസ് ക്ലബ് ദേശീയ ട്രഷറര്‍, ഫ്ലോറിഡ ചാപ്റ്റര്‍ പ്രസിഡണ്ട്…

ലിസി ഡേവിഡ് (56) ഹൂസ്റ്റണില്‍ നിര്യാതയായി

ഹൂസ്റ്റണ്‍: ഷുഗര്‍ലാന്‍ഡില്‍  ദീര്‍ഘ വര്‍ഷങ്ങളായി താമസിക്കുന്ന കൊല്ലം മുഖത്തല പനങ്ങോട്ടു ഡേവിഡ് ലൂക്കോസിന്റെ ഭാര്യ ലിസി ഡേവിഡ് (56) ഹൂസ്റ്റണില്‍ നിര്യാതയായി. പരേത തുമ്പമണ്‍ തച്ചിറത്തു പരേതരായ ടി.ടി. കോശിയുടെയും മറിയാമ്മ കോശിയുടെയും മകളാണ്. ഹൂസ്റ്റണ്‍ സെന്റ് ലൂക്ക് ഹോസ്‌പിറ്റലില്‍ 29 വര്‍ഷമായി ആര്‍.എന്‍. ആയി ജോലി ചെയ്തു വരുകയായിരുന്നു. മക്കള്‍: ഷെര്‍ലിന്‍, ഷോബിന്‍. പൊതുദര്‍ശനം (Wake Service): ജനുവരി 4 നു വ്യാഴാഴ്ച വൈകുന്നേരം 5 മുതല്‍ 9 വരെ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ വെച്ച് (5810, Almeda Genoa Road, Houston, Texas 77048) നടത്തപ്പെടുന്നതാണ്. സംസ്കാര ശുശ്രൂഷകള്‍ ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ ജനുവരി 5 നു വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കുന്നതും തുടര്‍ന്ന് പെയര്‍ലാന്‍ഡ് സൗത്ത് പാര്‍ക്ക് സെമിത്തേരിയില്‍ (1310. N Main St, Pearland, TX 77581) മൃതദേഹം സംസ്‌കരിക്കുന്നതുമാണ്.…

ഫൊക്കാന റിസപ്ക്ഷന്‍ കമ്മിറ്റി: ഏബ്രഹാം വര്‍ഗീസ് കോര്‍ഡിനേറ്റര്‍, എബ്രഹാം കളത്തില്‍ ഫിനാന്‍സ് കമ്മിറ്റി കോര്‍ഡിനേറ്റര്‍

2018 ജൂലൈ 4 മുതല്‍ 7 വരെ ഫിലാഡല്‍ഫിയായിലെ വാലി ഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്റര്‍ ആന്‍ഡ് കാസിനോ യില്‍ വെച്ച് ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷന്‍ നടത്തുന്നതിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. നോര്‍ത്ത് അമേരിക്കയുടെ നാനാഭാഗത്തുനിന്നും കേരളത്തില്‍ നിന്നും എത്തിച്ചേരുന്ന അതിഥികളേയും, കലാസാംസ്കാരിക പ്രമുഖരേയും രാഷ്ട്രീയ നേതാക്കളേയും സ്വീകരിക്കാന്‍ റിസപ്ക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തങ്ങള്‍ തുടങ്ങി കഴിഞ്ഞു.ഫൊക്കാന റിസപ്ക്ഷന്‍ കമ്മിറ്റി കോര്‍ഡിനേറ്റര്‍ആയി ഫൊക്കാനയുടെ അഡിഷണല്‍ അസോസിയേറ്റ് സെക്രട്ടറിയായ ഏബ്രഹാം വര്‍ഗീസും((ഷിബു വെണ്‍മണി) ) ഫിനാന്‍സ് കമ്മിറ്റികോര്‍ഡിനേറ്റര്‍ആയി അസ്സോസിയേറ്റ് ട്രഷര്‍ ആയ എബ്രഹാം കളത്തിലും(സുനില്‍ ) പ്രവര്‍ത്തിക്കുമെന്ന് ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോയും, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പും അറിയിച്ചു. പൊതുപ്രവര്‍ത്തന രംഗത്ത് സുസമ്മതനും വളരെയധികം പ്രവര്‍ത്തന പരിചയവും നേടിയിട്ടുള്ള ഏബ്രഹാം വര്‍ഗീസ് (ഷിബു) ഫൊക്കാനയുടെ അഡിഷണല്‍ അസോസിയേറ്റ് സെക്രട്ടറി, നാഷണല്‍ കമ്മിറ്റി അംഗം,റീജിയന്റെ സെക്രട്ടറി , കണ്‍വന്‍ഷന്റെ പ്രോഗ്രാം കമ്മിറ്റി,…

മാര്‍ത്തോമ്മ ഫാമിലി കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ കിക്കോഫ് ഡിസംബര്‍ 31ന്

ഹൂസ്റ്റണ്‍ : മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ 2018 ജൂലൈ 5 മുതല്‍ 8 വരെ ഹ്യൂസ്റ്റണിലെ ഹില്‍ട്ടണ്‍ ഹോട്ടലില്‍ വെച്ച് നടത്തപ്പെടുന്ന 32-മത് ഫാമിലി കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍, വെബ്‌സൈറ്റ്, സുവനീര്‍ അഡ്വര്‍ടൈസ്മെന്റ് എന്നിവയുടെ കിക്കോഫ് ഡിസംബര്‍ 31 ഞായറാഴ്ച ഹ്യൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മ പള്ളിയില്‍ വെച്ച് ആരാധനയ്ക്കു ശേഷം നടത്തപ്പെടുന്ന പ്രത്യേക സമ്മേളനത്തില്‍ നടത്തപ്പെടുന്നു. സമ്മേളനം ഭദ്രാസനാധിപനും കോണ്‍ഫ്രറന്‍സ് രക്ഷാധികാരിയും ആയ ബിഷപ് ഡോ.ഐസക് മാര്‍ ഫിലക്‌സിനോസ് ഉത്ഘാടനം ചെയ്യുന്നതാണെന്ന് കോണ്‍ഫറന്‍സ് മീഡിയാ കമ്മറ്റിക്കുവേണ്ടി ചെയര്‍മാന്‍ റവ.വിജു വര്‍ഗീസ്, കണ്‍വീനര്‍ സഖറിയാ കോശി എന്നിവര്‍ അറിയിച്ചു.