ഇ. ചന്ദ്രശേഖരന്‍നായര്‍ – ജനകീയതയുടെ, ജനങ്ങളുടെ നേതാവ് (ലേഖനം)

പ്രത്യയശാസ്ത്രത്തോടൊപ്പം ആദര്‍ശജീവിതം നയിച്ച കമ്മ്യൂണിസ്റ്റുകാരന്‍, ലളിത ജീവിതം വാക്കിലും പ്രവര്‍ത്തിയിലും കാണിച്ചുകൊടുത്ത രാഷ്ട്രീയ നേതാവ്, ഭരണചക്രം പല പ്രാവശ്യം കൈകളിലേന്തിയിട്ടും അഴിമതിയുടെ കറ പുരളാത്ത ഭരണാധികാരി, തൂവെള്ള വസ്ത്രത്തിന്‍റെ മാറ്റിനൊപ്പം ജീവിച്ച വ്യക്തി അങ്ങനെ വിശേഷണങ്ങള്‍ അനവധിയായിരുന്നു ഈ അടുത്ത കാലത്ത് നമ്മെ വിട്ടുപിരിഞ്ഞ മുന്‍മന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ഇ. ചന്ദ്രശേഖരനുണ്ടായിരുന്നത്. ആദര്‍ശം കേവലം വാക്കുകളിലൂടെ മാത്രം ഉരുവിട്ടുകൊണ്ട് രാഷ്ട്രീയം നയിക്കുകയും ജനത്തെ കബളിപ്പിക്കുകയും ചെയ്യുന്ന ഇന്നത്തെ രാഷ്ട്രീയ നേതാക്കന്മാര്‍ക്ക് ഒരു പക്ഷേ അപവാധമാണ് ഇ. ചന്ദ്രശേഖരന്‍. ഒരു കമ്മ്യൂണിസ്റ്റുകാരന്‍ ആരാണ് അയാളുടെ വാക്കും പ്രവര്‍ത്തിയും എന്താണ് അയാളുടെ ഉത്തരവാദിത്വങ്ങള്‍ എന്താണ് അങ്ങനെയുള്ള എല്ലാ ചോദ്യങ്ങള്‍ക്കും ഉള്ള മറുപടിയാണ് ഇ. ചന്ദ്രശേഖരന്‍. പ്രായോഗിക രാഷ്ട്രീയത്തിന്‍റെ വക്താവായി അദ്ദേഹത്തെ കാണാന്‍ കഴിയില്ല. പ്രായോഗിക രാഷ്ട്രീയം ഇന്ന് അഴക് കണ്ട് അപ്പനെ വിളിക്കുന്നതാണ്. സ്വന്തം കീശയും കുടുംബത്തിന്‍റെ നിലനില്‍പുമാണ് ഇന്നത്തെ…

ബാന്‍ഡ് ചെറുബിം അവതരിപ്പിക്കുന്ന ക്രിസ്തുമസ്സ് മ്യൂസിക്കല്‍

ഫിലഡല്‍ഫിയ: പ്രസിദ്ധ കോറല്‍ പരിശീലകനും പിയാനിസ്റ്റുമായ റെയ്‌സ് ജോണ്‍ കോശി “ഓണ്‍ ദാറ്റ് ഡേ’ എന്ന ക്രിസ്തുമസ് മ്യൂസിക്കല്‍ ഫിലഡല്‍ഫിയയില്‍ അവതരിപ്പിക്കുന്നു. ബാന്‍ഡ് ചെറുബിം എന്ന ഗായകസംഘമാണു ഗാനങ്ങള്‍ ആലപിക്കുന്നത്. ഡിസംബര്‍ 17 ഞായറാഴ്ച വൈകിട്ട് 6.30 നു 2200 മിചനര്‍ സ്റ്റ്രീറ്റ് സ്വീറ്റ് 14 ല്‍ പരിപാടികള്‍ അരങ്ങേറും. 20 ല്‍ പരം അംഗങ്ങളുള്ള ഗായകസംഘമാണു ബാന്‍ഡ് ചെറുബിം. നോര്‍ത്ത് ഈസ്റ്റ് ഫിലഡല്‍ഫിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗായകസംഘം ഇതിനകം നിരവധി സംഗീത ശുശ്രൂഷകള്‍ നടത്തിക്കഴിഞ്ഞു. കഴിഞ്ഞ 30 ല്‍ പരം വര്‍ഷമായി ഗായകസംഘ പരിശീലകനും പിയാനിസ്റ്റുമായ റെയ്‌സ് ആണു ബാന്‍ഡ് ചെറുബിമിനു നേതൃത്വം നല്‍കുന്നത്. സുപ്രസിദ്ധ കണ്‍വന്‍ഷന്‍. തിരുവനന്തപുരം വൈ,എം.സി.എ ക്വയര്‍, വിവിധ മാര്‍ത്തോമാ ഗായകസംഘങ്ങള്‍, തിരുവനന്തപുരം, തിരുവല്ല ഓര്‍ത്തഡോക്‌സ് ഭദ്രാസന ഗായകസംഘങ്ങള്‍, തിരുവനന്തപുരം ഓള്‍ സെന്റ്‌സ്, ഹോളി ഏയ്ഞ്ചല്‍സ് കോണ്‍വന്റ് choirt rainer. St.…

അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യന്‍ കലാപ്രതിഭകളുടെ (ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഐക്കണ്‍) പ്രകടനം ആവേശോജ്വലമായി

ഷിക്കാഗോ: അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യന്‍ കലാപ്രതിഭകളുടെ സംഗമമായ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഐക്കണ്‍ (3 iii) ഫിനാലേ ഷിക്കാഗോയിലുള്ള മെഡോസ് ക്ലബില്‍ അരങ്ങേറി. ഇന്ത്യന്‍ സിനിമയിലെ അനേകം ഗാനങ്ങളുടെ സംവിധായകന്‍, കംപോസര്‍, പാട്ടുകാരന്‍, നിര്‍മ്മാതാവ്, നടന്‍ എന്നീ നിലകളില്‍ പ്രശസ്തനായ ബപ്പി ലഹരിയായിരുന്നു ഗ്രാന്റ് മാസ്റ്റര്‍. പ്രശസ്ത ബോളിവുഡ് നടിയായ മീനാക്ഷി ശേഷാദ്രി, ഇറ്റാലിയന്‍ നടിയും ബോളിവുഡ് പോപ്പ് ഗായികയുമായ ഗീയോണ്ടാ വെസിച്ചെല്ലിയുമായിരുന്നു മുഖ്യ ജഡ്ജസ്. ഇവരെ കൂടാതെ മറ്റ് ബോളിവുഡ് താരങ്ങള്‍, റെഡ്‌ബെറി കോര്‍പറേഷന്‍ ചെയര്‍മാന്‍ ഡോ. ദീപക് വ്യാസ്, അമേരിക്കയിലെ പ്രമുഖ വ്യവസായിയും മൈക്രോ കണ്‍ട്രോള്‍സ് കോര്‍പറേഷന്‍ ചെയര്‍മാനും പ്രസിഡന്റ് ട്രംപിന്റെ അഡൈ്വസറുമായ ഷാലി കുമാര്‍, 3 iii ചെയര്‍മാന്‍ ഷരണ്‍ വാലിയ, ബോര്‍ഡ് അംഗങ്ങളായ ബ്രീജ്ജ് ശര്‍മ, ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, ഇല്ലിനോയ്‌സ് സ്റ്റേറ്റ് റപ്രസന്റേറ്റീവ് മിഷേല്‍ മസ്മാന്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. സംഗീതം,…

जातीय मुद्दों की हवा में बीजेपी से छिन सकती है गांधीनगर की बची जमीन!

गुजरात में विधानसभा चुनाव प्रचार अपने अंतिम मुकाम पर है। प्रदेश की राजधानी गांधीनगर में इस बार चुनावी तस्‍वीर साल 2012 के चुनाव से अलग है। गुजरात में विकास का मुद्दा गायब है और जातीय समीकरण हावी है। जातीय बयार बहने से भाजपा की परेशानी बढ़ी हुई है। अनामत आंदोलन की वजह से पाटीदार समाज भाजपा के खिलाफ दिख रहा है। तो अल्पेश ठाकोर के बिरादरी वाले ठाकोर मतदाताओं के संख्या की इधर भरमार है। भाजपा खेमें में बेचैनी साफ देखी जा सकती है। गांधीनगर जिले की 5 सीटों में…

സര്‍ക്കാറിനെതിരെ അവിശ്വാസ ചുഴലി (അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്)

കടല്‍ത്തീര മേഖലകളിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ കണ്ണീരും കാത്തിരിപ്പും രോഷപ്രകടനങ്ങളും തുടരുകയാണ്. ഓഖി കൊടുങ്കാറ്റ് പലരുടെയും ജീവനും ജീവിതങ്ങളും തകര്‍ത്തു കടന്നുപോയി. ആഴക്കടലൊരു മരണച്ചുഴിയായി ഹുങ്കാരം മുഴക്കി മാറുകയാണെന്നും അത് തീരക്കടലിനെയും തീരങ്ങളെയും തകര്‍ത്തേക്കുമെന്നും ആരും മുന്നറിയിപ്പു നല്‍കിയില്ല. കടലില്‍ പോകരുതെന്നും നേരത്തെ പോയവര്‍ ഉടന്‍ മടങ്ങണമെന്നും അറിയിക്കേണ്ട ബാധ്യത നിറവേറ്റിയില്ല. ഇത് നിര്‍വ്വഹിക്കേണ്ടിയിരുന്ന ദുരന്ത നിവാരണ അഥോറിറ്റിയും മറ്റു സംവിധാനങ്ങളുമിവിടെയുണ്ട്. ചില്ലറക്കാരൊന്നുമല്ല, രാജ്യത്തിന്റെ പ്രധാനമന്ത്രിയും കേരളത്തിന്റെ മുഖ്യമന്ത്രിയെപോലുള്ള വരുമാണ് അവരെ നേരില്‍ നയിക്കുന്നത്. ആരൊക്കെ സ്വയം ന്യായീകരിച്ചാലും പരസ്പരം കുറ്റം ചാര്‍ത്തിയാലും സത്യം അവശേഷിക്കുന്നു. ആ ചുമതല നിര്‍വ്വഹിക്കുന്നതില്‍ നേതൃത്വങ്ങള്‍തന്നെ ആദ്യം പരാജയപ്പെട്ടു. ദുരന്തത്തിന്റെ ഇരകളായി ജീവന്‍ നഷ്ടപ്പെടുകയും പരിക്കേറ്റും അവശരായും ആശുപത്രികളിലാവുകയും ആശ്രയമറ്റതിന്റെ അപ്രതീക്ഷിത അനിശ്ചിതത്വത്തില്‍ ശൂന്യമായ ജീവിതത്തിനുമുമ്പില്‍ മരവിച്ചുനില്‍ക്കുകയും ചെയ്ത ആയിരക്കണക്കില്‍ മത്സ്യത്തൊഴിലാളികളോടും കുടുംബങ്ങളോടും ആദ്യം നമുക്കു മാപ്പിരക്കേണ്ടതുണ്ട്. പ്രകൃതി അടിച്ചേല്‍പ്പിച്ച ആകസ്മിത ദുരന്തത്തെക്കാള്‍…

7 Health Benefits of Planking

If there’s one form of exercise you should practice each day, planking is it. In fact, they are one of the most effective exercises you can do, primarily because they require little time and achieve substantial results if practiced regularly. So what exactly will happen when you start doing planks every day? 1. You’ll improve core definition and performance Planks engage all major core muscle groups including the transverse abdominus, the rectus abdominus, the external oblique muscle and the glutes. In strengthening each of these muscle groups you will notice…

ജറുസലേമിന്റെ ചരിത്ര പശ്ചാത്തലവും തര്‍ക്കങ്ങളും (ലേഖനം): ജോസഫ് പടന്നമാക്കല്‍

പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ജെറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ചു കൊണ്ട് വൈറ്റ്‌ ഹൌസില്‍നിന്നും പ്രഖ്യാപിച്ചപ്പോള്‍ അത് ഇസ്രായേലിന്റെ സ്ഥാപന ശേഷമുള്ള ചരിത്രത്തില്‍ ഒരു അമേരിക്കന്‍ പ്രസിഡണ്ടില്‍ നിന്നും വന്ന ആദ്യത്തെ സുപ്രധാനമായ ഒരു തീരുമാനമായിരുന്നു. 1948-ലാണ് ഇസ്രായേല്‍ എന്ന രാജ്യം സ്ഥാപിതമായത്. എംബസ്സി മാറ്റാനുള്ള അമേരിക്കയുടെ പുതിയ നയം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നേതന്‍യാഹുവിനേയും പാലസ്തീനിയന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെയും ഉടന്‍തന്നെ അറിയിക്കുകയും ചെയ്തു. ഇത് മിഡില്‍ ഈസ്റ്റ് മേഖലയില്‍ അസമാധാനം സൃഷ്ടിക്കുമെന്ന് അറബ് നേതാക്കള്‍ മുന്നറിയിപ്പ് കൊടുക്കുകയും ചെയ്തു. സൗദി ആറേബ്യയിലെ സല്‍മാന്‍ രാജാവ് ലോകം മുഴുവനുമുള്ള മുസ്ലിമുകളില്‍ അമേരിക്കയുടെ തീരുമാനം പ്രകോപനം സൃഷ്ടിക്കുമെന്നും അറിയിച്ചു. പാലസ്തീനും ഇസ്രായേലുമായുള്ള തര്‍ക്ക പ്രദേശങ്ങളില്‍ അമേരിക്ക ഇടപെടില്ലെന്നും ആരുടേയും പക്ഷം ചേരില്ലെന്നും ട്രംപിന്റെ പ്രഖ്യാപനത്തിലുണ്ടായിരുന്നു. യഹൂദരുടെയും മുസ്ലിമുകളുടെയും വിശുദ്ധ സ്ഥലങ്ങളിലോ ആഭ്യന്തര കാര്യങ്ങളിലോ കൈകടത്തുകയില്ലെന്നും പറഞ്ഞു. പ്രസിഡന്റ് ട്രംപിന്റെ…

ഫ്ലൂ വ്യാപകം;സണ്ണിവെയ്ല്‍ ഐ.എസ്.ഡി. അടച്ചിടും

സണ്ണിവെയ്ല്‍(ഡാളസ്): സണ്ണിവെയ്ല്‍ സ്വതന്ത്ര വിദ്യാഭ്യാസ ജില്ലയിലെ മുഴുവന്‍ സ്‌ക്കൂളുകളും രണ്ടു ദിവസത്തേക്ക് അടച്ചിടുമെന്ന് സുപ്രണ്ട് ഡഗ് വില്യംസ് വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ക്ക് അയച്ച ട്വിറ്ററില്‍ പറയുന്നു. 700 വിദ്യാര്‍ത്ഥികളില്‍ 85 പേര്‍ അസുഖം മൂലം ഡിസംബര്‍ 11ന് സ്‌കൂളില്‍ ഹാജരായിരുന്നില്ല. സിറ്റിയില്‍ ഫ്ലൂ വ്യാപകമാകുന്നതായാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ 12, 13 തിയ്യതികളില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും, സ്‌കൂള്‍ ബസ്സുകളും അണുവിമുക്തമാക്കുന്നതിനാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുന്നതെന്നും സൂപ്രണ്ട് അറിയിച്ചു. ഐ.എസ്.ഡി.യുടെ പതിനൊന്ന് വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഫ്ലൂ വൈറസ് വ്യാപകമായതിനെ തുടര്‍ന്ന് സ്‌കൂള്‍ അടച്ചിടേണ്ടി വന്നത്. സണ്ണിവെയ്ല്‍ ഐ.എസ്.ഡി.യിലെ എലിമെന്ററി, മിഡില്‍, ഹൈസ്‌ക്കൂള്‍ വിദ്യാലയങ്ങളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അവധി ബാധകമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല, സ്റ്റാഫിനും ഫ്ലൂ വൈറസ് ബാധയുള്ളതായി പറയപ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ.എസ്.ഡി. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് 972-226-5974 നമ്പറില്‍ ബന്ധപ്പെടേണ്ടതാണെന്നും സൂപ്രണ്ട് അറിയിച്ചു.

പോലീസിന്റെ അവഗണന നേരിടുന്നത് കൂടുതലും ഇന്ത്യന്‍ അമേരിക്കന്‍ വംശജരാണെന്ന് സര്‍‌വേ ഫലം

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ പോലീസിന്റെ അവഗണനയ്‌ക്കോ, അപമര്യാദയായ പെരുമാറ്റത്തിനോ വിധേയരാകുന്നവരില്‍ കൂടുതലും ഇന്ത്യന്‍ അമേരിക്കന്‍ വംശജരാണെന്ന് ഏറ്റവും ഒടുവില്‍ പുറത്തുവിട്ട സര്‍‌വേ ഫലം സൂചിപ്പിക്കുന്നു. പോലീസ് വാഹനം തടഞ്ഞു നിര്‍ത്തി പരിശോധന നടത്തുന്നതില്‍ ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ (17%), ചൈനക്കാര്‍ 2% മാത്രമാണെന്നും സര്‍വ്വെ വ്യക്തമാക്കുന്നു. ഇരുകൂട്ടരും ഏഷ്യക്കാരായതുകൊണ്ടാണ് പോലീസ് ഇപ്രകാരം പെരുമാറുന്നതെന്നും ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ വാരാന്ത്യം നാഷണല്‍ പബ്ലിക്ക് റേഡിയൊ, റോബര്‍ട്ട് വുഡ് ജോണ്‍സണ്‍ ഫൗണ്ടേഷന്‍, ഹാര്‍വാര്‍ഡ് ടി എച്ച് ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക്ക് ഹെല്‍ത്ത് എന്നിവ ‘ഡിസ്‌ക്രിമിനേഷന്‍ ഇന്‍ അമേരിക്ക’ എന്ന പേരില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍. കോളേജ് പ്രവേശനത്തിലും വിവേചനം ഉണ്ടെന്നും ഏഷ്യന്‍ വംശജരില്‍ അഞ്ചില്‍ ഒരാള്‍ വീതമെങ്കിലും ഇതിന്റെ തിക്ത ഫലം അനുഭവിക്കുന്നവരാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഏഷ്യന്‍ അമേരിക്കന്‍ വംശജരില്‍ 21 % ഭീഷണിക്കോ, പരിഹാസത്തിനോ, എട്ട്…