ഹൂസ്റ്റണില്‍ മൂന്ന് പേരെ വധിച്ച കേസ്സിലെ പ്രതി ഡാളസ്സില്‍ പിടിയില്‍

ഡാളസ്സ്: ഹൂസ്റ്റണില്‍ മൂന്ന് പേരെ വെടിവെച്ച് കൊലപ്പെടുത്തിയതിന് ശേഷം രക്ഷപ്പെട്ടയാളെ ഡാളസ്സില്‍ വെച്ച് ഡിസംബര്‍ 10 ന് പിടികൂടിയതായി തിങ്കളാഴ്ച പോലീസ് അധികൃതര്‍ സ്ഥിരീകരിച്ചു. പ്രതിയെന്ന് സംശയിക്കുന്ന ജെഫ്‌റി നോബിള്‍ (35) ആണ് ഡാളസ് പോലീസ് കസ്റ്റഡിയിലായതെന്ന് ഹാരിസ് കൗണ്ടി ഷെറിഫ് ഓഫീസ് പറഞ്ഞു. നോര്‍ത്ത് വെസ്റ്റ് ഹൂസ്റ്റണിലാണ് വെള്ളിയാഴ്ച വൈകിട്ട് തലക്കും കഴുത്തിനും വെടിയേറ്റ നിലയില്‍ റോബര്‍ട്ട് (67), ജെസ്സിക്ക (22), ജോര്‍ട്ടന്‍ (25) എന്നിവരുടെ മൃതദേഹം പോലീസ് കണ്ടെടുത്തത്. നാല് പേരാണ് വീട്ടിലുണ്ടായിരുന്നതെന്നും, എന്നാല്‍ ഒരു സ്ത്രീ വെടിയേല്‍ക്കാതെ രക്ഷപ്പെട്ടു പുറത്ത് ചാടിയ ശേഷം പോലീസില്‍ നല്‍കിയ വിവരമനുസരിച്ചാണ് ജെഫ്രിക്ക് വേണ്ടി തിരച്ചില്‍ ആരംഭിച്ചത്. അറസ്റ്റിലായ പ്രതിയെ ഞായറാഴ്ച വൈകിട്ട് ഡാളസ് കൗണ്ടി ജയിലിലെത്തിച്ചു. മരിച്ച റോബര്‍ട്ടിന്റെ മകളായിരിക്കാം ഡെസ്സിക്കയെന്നും, എന്നാല്‍ ജോര്‍ദനുമായുള്ള ബന്ധം വെളിപ്പെടുത്താന്‍ പോലീസ് വിസമ്മതിച്ചു. പ്രതിയെ ചോദ്യം ചെയ്ത ശേഷമേ…

“എന്നെ വിവാഹം കഴിക്കാമോ?”; സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ പ്രണയത്തെക്കുറിച്ച്

തെന്നിന്ത്യന്‍ സിനിമയ്ക്കും ആരാധകര്‍ക്കും രജനീകാന്ത് ആരെന്നു ചോദിച്ചാല്‍ നടന്‍ എന്നതിനപ്പുറം ഒരു വികാരമാണ്. അഭിനയം കൊണ്ടും മുഖത്ത് കാപട്യത്തിന്റെ ചായം തേയ്ക്കാത്ത ഇടപെടല്‍ കൊണ്ടും ‘തലൈവ’ കുടിയിരിക്കുന്നത് ആരാധകരുടെ ഹൃദയങ്ങളിലാണ്. ഇന്നും തെന്നിന്ത്യന്‍ സിനമയില്‍ ഇത്രയേയെ ആരാധനയും ബഹുമാനവും ഏറ്റുവാങ്ങുന്ന ഒരു നടനുണ്ടോയെന്നു ചോദിച്ചാല്‍ സംശയിക്കേണ്ടിവരും. രജനീകാന്തിനെ ഒരിക്കലും തകര്‍ക്കാനാവില്ല, നിരവധി വില്ലന്മാര്‍ മാരകായുധങ്ങളുമായി ആക്രമിച്ചാല്‍ പോലും! കാരണം ‘ഹൈ-ഫ്‌ളൈയിങ്’ കിക്കിലൂടെയും ഒരു കരണം മറിച്ചിലിലൂടെയും അവരെയെല്ലാം സ്‌റ്റൈല്‍ മന്നന്‍ തരിപ്പണമാക്കും. സ്വന്തം ശൈലിയില്‍ ഒരു മനുഷ്യന്‍ എന്ന് ഒറ്റവാക്കില്‍ രജനിയെ വിശേഷിപ്പിക്കാം. സംസാരം, നടത്തം, സ്‌റ്റൈല്‍, കൂളിങ് ഗ്ലാസുകള്‍ മുഖത്തു വയ്ക്കുന്നതും സിഗരറ്റ് ചുണ്ടിലെത്തിക്കുന്നതും എന്തിന് ഒരു നാണയം കറക്കുന്നതില്‍ പോലും രജനി സ്‌റ്റൈല്‍ ഒന്നു വേറെയാണ്. സ്‌ക്രീനില്‍ ‘ടഫ്-ഗൈ’ ആയി എത്തുന്ന രജനിക്ക് യഥാര്‍ഥ ജീവിതത്തില്‍ ‘റൊമാന്റിക്കായ’ ഒരു വശമുണ്ടെന്ന് എത്രപേര്‍ക്കറിയാം? ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?…

യാഥാസ്ഥിതികതയില്‍ യാഥാര്‍ത്ഥ്യത്തിലേക്ക് സൗദി അറേബ്യ; 2018 മാര്‍ച്ചില്‍ സിനിമാ പ്രദര്‍ശനങ്ങള്‍ തുടരും

സൗദി അറേബ്യയില്‍ നീണ്ട 35 വര്‍ഷത്തിനുശേഷം സിനിമാ തിയറ്ററുകള്‍ക്ക് അനുമതി നല്‍കി. തിയറ്ററുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയതായും ആദ്യ തിയറ്റര്‍ മാര്‍ച്ചില്‍ പ്രവര്‍ത്തിച്ചുതുടങ്ങുമെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി അവ്വാധ് ബിന്‍ സാലിഹ് അല്‍ അവ്വാദ് അറിയിച്ചു. 1980 കളിലാണ് മുസ്ലീം രാജ്യമായ സൗദി അറേബ്യയില്‍ സിനിമ നിരോധിക്കുന്നത്. സ്ത്രീയും പുരുഷനും ഒരുമിച്ച് അഭിനയിക്കുന്ന ഇത്തരം വിനോദോപാധികള്‍ മുസ്ലീം രാജ്യമായ സൗദിക്കു ചേര്‍ന്നതല്ലെന്ന് പറഞ്ഞാണ് അന്ന് സിനിമ നിരോധിച്ചത്. മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തിലാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തികൊണ്ടുള്ള പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. സ്ത്രീകള്‍ ഡ്രൈവിംഗ് ചെയ്യുന്നത് വിലക്കികൊണ്ടുള്ള നിയമത്തിലും അടുത്ത വര്‍ഷത്തോടെ ഇളവുകള്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയ്ക്ക് വളര്‍ച്ചയുണ്ടാക്കാന്‍ സിനിമാ വ്യവസായത്തിനു സാധിക്കുമെന്നും, എണ്ണവിലയില്‍ മാറ്റമുണ്ടാക്കാന്‍ കഴിയുമെന്നും തിരച്ചറിവില്‍ നിന്നാണ് ഇപ്പോള്‍ സൗദിഭരണകൂടം സിനിമാ തിയറ്ററുകള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. 2030 ഓടെ…

International cinema chains eye huge opportunities in Saudi Arabia

International and Middle Eastern cinema chains are eager to expand into Saudi Arabia following the Kingdom’s decision to allow movie theaters to operate from early 2018. It will be the first time in 35 years that cinemas have been permitted to open in the Kingdom, and is a move likely to open up a whole new audience of cinema-goers hungry to watch the latest blockbusters without having to drive or fly to Dubai or Bahrain. Novo Cinemas, which has 152 screens across the UAE and Bahrain, is one of the…

ജിഷ കൊലക്കേസ്; ഇന്ന് വിധി പറയും

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ ഇന്ന് വിധി പറയും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. അസം സ്വദേശി അമീറുല്‍ ഇസ്‌ലാമാണ് കേസിലെ പ്രതി. പ്രതിക്കെതിരായ ശാസ്ത്രീയ തെളിവുകള്‍ അണിനിരത്തിയാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നുള്ള 100 സാക്ഷികളുടെയും പ്രതിഭാഗത്തെ ആറ് സാക്ഷികളുടേയും വിസ്താരം പൂര്‍ത്തിയാക്കിയാണ് കോടതി ഇന്ന് കേസില്‍ വിധി പറയുന്നത്. 293 രേഖകളും 36 തൊണ്ടിമുതലുകളുമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്. സാഹചര്യതെളിവുകളുടേയും ശാസ്ത്രീയ തെളിവുകളുടേയും അടിസ്ഥാനത്തിലാണ് പ്രേസിക്യൂഷന്‍ കേസിലെ ഏകപ്രതിയായ അമീറുല്‍ ഇസ്ലാമിനെതിരെ കുറ്റം ആരോപിച്ചിരിക്കുന്നത്. കൊല്ലപ്പെട്ട ജിഷയുടെ വസ്ത്രം, നഖങ്ങള്‍, മുറിക്കുള്ളില്‍ കണ്ടെത്തിയ തലമുടി എന്നിവയുടെ ഡിഎന്‍എ പരിശോധനയുടെ അടിസ്ഥാനത്തിലാണ് പ്രതി അമീറാണെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്. എന്നാല്‍ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം ഓരാളെ പ്രതിയാക്കാനാവില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. ജിഷയെ കൊല്ലാനുപയോഗിച്ച ആയുധം സംബന്ധിച്ചും ജിഷ മരിച്ച സമയത്തെ കുറിച്ചും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്…

മലപ്പുറം പാസ്പോര്‍ട്ട് ഓഫീസ് തല്‍സ്ഥാനത്ത് തുടരും

കൊച്ചി: മലപ്പുറം പാസ്പോർട്ട്‌ ഓഫീസ്‌ നിർത്തുന്നതിനെതിരെ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി നൽകിയ പൊതുതാൽപര്യ ഹര്‍ജി ഹൈക്കോടതി തീർപ്പാക്കി. പാസ്പോർട്ട് ഒാഫീസ് പ്രവർത്തനം മലപ്പുറത്ത് തുടരാനുള്ള കേന്ദ്രസർക്കാർ ഉത്തരവ് രേഖപ്പെടുത്തിയാണ് കോടതി നടപടി. 2006ൽ മലപ്പുറത്ത്‌ ആരംഭിച്ച പാസ്പോർട്ട്‌ ഓഫീസ്‌ നിർത്തി പ്രവർത്തനങ്ങൾ കോഴിക്കോട് ഓഫിസിൽ ലയിപ്പിക്കാനുള്ള വിദേശകാര്യമന്ത്രാലയത്തിന്റെ നടപടി അസാധുവാക്കണമെന്നാവശ്യപ്പെട്ടാണ് കുഞ്ഞാലിക്കുട്ടി ഹര്‍ജി നൽകിയത്‌. 11 വർഷത്തിനുള്ളിൽ 20 ലക്ഷത്തോളം പാസ്പോർട്ട് ഈ ഓഫീസിൽ കൈകാര്യം ചെയ്തതായും ഏകദേശം 310 കോടി രൂപ ഈ ഇനത്തിൽ സർക്കാറിന് ലഭിച്ചിട്ടുള്ളതായും ഹര്‍ജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനിടെ കഴിഞ്ഞദിവസം മലപ്പുറത്തെ പാസ്പോർട്ട് ഒാഫീസ് ഇനിയൊരു ഉത്തരവുവരെ തുടരാൻ മന്ത്രാലയത്തിന്റെ ഉത്തരവിറങ്ങി. ഡിസംബർ 31വരെ വാടകകെട്ടിടം തുടരണമെന്ന ഉത്തരവും പിന്നാലെ ഇറങ്ങി. ഇൗ രണ്ട് ഉത്തരവുകളും കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതേത്തുടർന്നാണ് ഹര്‍ജി തീർപ്പാക്കിയത്. മറിച്ച് തീരുമാനമുണ്ടാവുകയാണെങ്കിൽ അപ്പോൾ വീണ്ടും സമീപിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.