മിലന്‍ വാര്‍ഷികാഘോഷവും സാഹിത്യ സംവാദവും

ഡിട്രോയിറ്റ്: സ്മാരക ശിലകളുടെ ശില്പി പുനത്തില്‍ കുഞ്ഞബ്ദുല്ലയുടെ സ്മരണയുണര്‍ത്തിയ ഡിട്രോയിറ്റിലെ പുനത്തില്‍ നഗറില്‍ മിഷിഗണ്‍ മലയാളി ലിറ്റററി അസോസിയേഷന്റെ (മിലന്‍) വാര്‍ഷികാഘോഷവും സാഹിത്യ സംവാദവും നടന്നു. മിലന്റെ 18–ാമത് വാര്‍ഷികാഘോങ്ങള്‍ പ്രൊഫ. ഡോ. ശശിധരന്‍, സാംസി കൊടുമണ്‍, പ്രസിഡന്റ് മാത്യു ചെരുവില്‍, സെക്രട്ടറി അബ്ദുള്‍ പുന്നയൂര്‍കുളം, ട്രഷറര്‍ മനോജ് കൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. മിലന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചുകൊണ്ട് സ്ഥാപക സെക്രട്ടറി തോമസ് കര്‍ത്തനാള്‍ പരിചയ പ്രഭാഷണം നടത്തി. സാഹിത്യവും സംസ്കാരവുമെന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സാഹിത്യ സംവാദത്തില്‍ മുഖ്യാതിഥി ഡോ. ശശിധരന്‍ പ്രഭാഷണം നടത്തി. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ജോര്‍ജ് വന്നിലം, സാജന്‍ ജോര്‍ജ്, ശാലിനി ജയപ്രകാശ്, തോമസ് കര്‍ത്തനാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സുരേന്ദ്രന്‍ നായരുടെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ച സാഹിത്യ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ച സാംസി കൊടുമണ്‍ സ്വന്തം കഥകളില്‍…

ലോക തിരക്കാഴ്ചകള്‍ക്ക് ഇന്ന് തിരശ്ശീല വീഴും

കാഴ്ചയുടെ ഉത്സവത്തിന് ഇന്ന് കൊടിയിറങ്ങും. സ്വത്വവും ഇടവും നഷ്ടപ്പെട്ട ജനതയെ മുഖ്യപ്രമേയമാക്കിയ മേളയില്‍ 65 രാജ്യങ്ങളില്‍ നിന്നുള്ള 190 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. മികച്ച സിനിമകള്‍ തന്നെയായിരുന്നു മേളയുടെ നേട്ടമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു. വൈകീട്ട് നിശാഗന്ധിയില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ മികച്ച ചിത്രങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. ഒരാഴ്ച നീണ്ട ലോകതിരക്കാഴ്ചകള്‍ക്കാണ് ഇന്ന് അനന്തപുരിയില്‍ തിരശ്ശീല വീഴുന്നത്. സ്വത്വവും ഇടവും നഷ്ടപ്പെട്ട ജനതയെ മുഖ്യപ്രമേയമാക്കിയ മേളയില്‍ 65 രാജ്യങ്ങളില്‍ നിന്നുള്ള 190 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. മികവുറ്റ സിനികള്‍ തന്നെയായിരുന്നു മേളയിലെ നേട്ടമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു. 14 മത്സരവിഭാഗ ചിത്രങ്ങളില്‍ കാന്‍ഡലേറിയ, ഗ്രെയ്ന്‍, പൊമിഗ്രനെറ്റ് ഓര്‍ച്ചാഡ്, ഐ സ്റ്റില്‍ ഹൈഡ് ടു സ്‌മോക്ക്, ഇന്ത്യന്‍ ചിത്രമായ ന്യൂട്ടന്‍ എന്നിവ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി. മത്സരവിഭാഗത്തിനു പുറമെ ‘ദ യങ് കാള്‍ മാര്‍ക്‌സ്’,…

സാമ്പത്തിക പ്രതിസന്ധി; എയര്‍ നിക്കി അടച്ചു പൂട്ടി

ഓസ്ട്രിയയിലെ രണ്ടാമത്തെ വിമാന സര്‍വീസായ നിക്കി എയര്‍ലൈന്‍സ് പ്രവര്‍ത്തനം അവസാനിപ്പിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് എയര്‍ലൈസിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കാരണം. സാധാരണ സര്‍വീസുകളും ഹോളിഡേ സര്‍വീസുകളുമുള്‍പ്പെടെ എയര്‍ലൈന്‍സിന്റെ 20 ഓളം വിമാനങ്ങളാണ് സര്‍വീസ് അവസാനിപ്പിച്ചത്. ഇതോടെ യാത്രയ്ക്ക് എയര്‍ലൈന്‍സിനെ ആശ്രയിച്ചിരുന്ന 5,000 യാത്രക്കാരാണ് വിദേശത്ത് കുടുങ്ങിയത്. മുന്‍കൂറായി ബുക്ക് ചെയ്തിരുന്ന 40,000 ടിക്കറ്റുകള്‍ റദ്ദാക്കി. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമം തുടങ്ങിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചുപൂട്ടിയ എയര്‍ ബെര്‍ലിന്‍ എയര്‍ലൈന്‍സ് കമ്പനിയുടെ മറ്റൊരു യൂണിറ്റാണ് നിക്കി. മേഖലയിലെ വിമാനക്കമ്പനികള്‍ തമ്മിലുള്ള മത്സരവും ഉയര്‍ന്ന പ്രവര്‍ത്തന ചിലവും കമ്പനിയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ കൊണ്ടെത്തിക്കുകയായിരുന്നു. മുന്‍ ഓസ്ട്രിയന്‍ ഫോര്‍മുല വണ്‍ ചാമ്പ്യന്‍ നിക്കി ലൗഡയാണ് വിമാനക്കമ്പനിയുടെ സ്ഥാപകന്‍. 2011ലാണ് അദ്ദേഹം നിക്കിയെ എയര്‍ ബെര്‍ലിന്‍ എയര്‍ലൈന്‍സിന് വിറ്റത്.

മോദി രാജ്യത്തെ ഭിന്നിപ്പിച്ച് ദുര്‍ബ്ബലപ്പെടുത്താന്‍ ശ്രമിക്കുന്നു: രാഹുല്‍ ഗാന്ധി

തിരുവനന്തപുരം: ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പടയൊരുക്ക സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിയിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടുവെന്നും രാജ്യത്തെ ഭിന്നിപ്പിച്ച് ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി മോദിയില്‍ ജനങ്ങള്‍ വളരെയധികം പ്രതീക്ഷ വച്ചിരുന്നു. എന്നാല്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനത്തിലൂടെ ജനങ്ങളുടെ പ്രതീക്ഷയെല്ലാം അദ്ദേഹം നഷ്ടപ്പെടുത്തി. കേരളത്തിലെ സര്‍ക്കാരിനും ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ കഴിയുന്നില്ല. കോണ്‍ഗ്രസിലാണ് സംസ്ഥാനത്തെ ജനങ്ങള്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്. ഓഖി ദുരന്തത്തിന് ഇരയായ ജനങ്ങളുടെ പരാതികള്‍ താന്‍ കേട്ടു. വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ച് ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അസുഖംമൂലം ‘പടയൊരുക്ക’ത്തിന്റെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയാതെപോയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിക്ക് വേഗം സുഖം പ്രാപിക്കാന്‍ കഴിയട്ടെയെന്ന് ആശംസിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു. ബി.ജെ.പിക്കെതിരായ രൂക്ഷ വിമര്‍ശമാണ് പ്രസംഗത്തില്‍ രാഹുല്‍ഗാന്ധി ഉന്നയിച്ചത്. കോണ്‍ഗ്രസ് വിദ്വേഷം പ്രചരിപ്പിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ…

ശൗചാലയമില്ലാത്ത കാരണം കൊണ്ട് വിവാഹം മുടങ്ങി

ലക്‌നോ: വരന്റെ വീട്ടില്‍ ശൗചാലയമില്ലെന്ന കാരണത്താല്‍ വിവാഹം മുടങ്ങി. ശൗചാലയമില്ലെങ്കില്‍ വിവാഹത്തിനും തയ്യാറല്ലെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറിയത്. ഉത്തര്‍പ്രദേശിലെ ശിവ്ദാസ്പൂരിലാണ് സംഭവം. റിക്ഷാ തൊഴിലാളിയായ നന്ദലാലിന്റെ മകന്‍ കല്‍ഫുവിന്റെ വിവാഹമാണ് ശൗചാലയമില്ലെന്ന കാരണത്താല്‍ മുടങ്ങിയത്. വളരെ തുച്ഛമായ വരുമാനം മാത്രമുള്ള തനിക്ക്,  കിട്ടുന്ന വരുമാനത്തില്‍ നിന്ന് ശൗചാലയം നിര്‍മ്മിക്കാനുള്ള സ്ഥിതി ഇല്ലെന്ന് നന്ദലാല്‍ പറഞ്ഞു. ശൗചാലയം ആവശ്യപ്പെട്ട് ഗ്രാമ പഞ്ചായത്ത് അധികൃതര്‍ക്ക് നന്ദലാല്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഈ ഗ്രാമത്തില്‍ എല്ലാവരും വിസര്‍ജനത്തിനായി വെളിമ്പ്രദേശങ്ങളെയാണ് കൂടുതലായും ഉപയോഗിക്കുന്നതെന്നായിരുന്നു പഞ്ചായത്ത് അധികൃതരുടെ മറുപടിയെന്ന് അദ്ദേഹം പറഞ്ഞു. സംഭവം വിവാദമായതോടെ ഈ ഒരു ആവശ്യവുമായി നന്ദലാല്‍ തങ്ങളെ സമീപിച്ചിട്ടില്ലെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. അതേസമയം സംഭവം അന്വേഷിക്കുമെന്നും നന്ദലാലിന് ശൗചാലയം നിര്‍മ്മിച്ചു നല്‍കുമെന്നും ജില്ലാ പബ്ലിക് റിലേഷന്‍ ഉദ്യോഗസ്ഥനായ ആനന്ദ് സിംഗ് പറഞ്ഞു.

ഭര്‍തൃവീട്ടില്‍ സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ പതിനഞ്ചു വയസ്സുള്ള മഹാദേവിനെ വിവാഹം കഴിക്കണമെന്ന് തന്നെ നിര്‍ബ്ബന്ധിച്ചുവെന്ന് റൂബി ദേവി

ഗയ: ബിഹാറില്‍ 15കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി ‘ഭാര്യ’. മഹാദേവ് തനിക്ക് മകനെ പോലെയായിരുന്നു എന്നും ഭര്‍തൃവീട്ടിലെ സ്ഥാനം വീണ്ടെടുക്കാനാണ് ഭര്‍ത്താവിന്റെ അനിയനെ വിവാഹം ചെയ്തതെന്നും റൂബി ദേവി പറഞ്ഞു. ജ്യേഷ്ഠ സഹോദരന്റെ ഭാര്യയും തന്നേക്കാള്‍ 10 വയസിന് മുതിര്‍ന്നതുമായ റൂബി ദേവിയെ മഹാദേവ് കുമാര്‍ എന്ന 15 വയസുകാരന് വിവാഹം ചെയ്യേണ്ടി വന്നതാണ് ആത്മഹത്യയില്‍ കലാശിച്ചത്. വിവാഹത്തെ ശക്തമായി എതിര്‍ത്തെങ്കിലും വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി മഹാദേവിന് റൂബിയെ വിവാഹം ചെയ്യേണ്ടിവരികയായിരുന്നു. മഹാദേവിന് ഏഴ് വയസുള്ളപ്പോഴാണ് ജ്യേഷ്ഠന്‍ സതീഷ് ദാസ് റൂബി ദേവിയെ വിവാഹം ചെയ്യുന്നത്. 2009ലായിരുന്നു അവരുടെ വിവാഹം. മൂന്ന് സഹോദരന്‍മാരില്‍ ഇളയവനാണ് മഹാദേവ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മഹാദേവിന്റെ അമ്മ മരിച്ചത്. അതോടെ മഹാദേവിന്റെ കാര്യങ്ങള്‍ അമ്മയുടെ സ്ഥാനത്ത് നിന്ന് റൂബിയാണ് നോക്കിയിരുന്നത്. പക്ഷെ പിന്നീട് അവരുടെ ജീവിതത്തില്‍ സംഭവിച്ചത് ഒരിക്കലും പ്രതീക്ഷിക്കാത്ത…

ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത അമേരിക്ക സന്ദര്‍ശിക്കുന്നു

ഷിക്കാഗോ: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സുല്‍ത്താന്‍ബത്തേരി ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് തിരുമേനി 2018 ജനുവരി 25 മുതല്‍ ഏപ്രില്‍ 30 വരെ അമേരിക്കന്‍ ഐക്യനാടുകള്‍ സന്ദര്‍ശിക്കുന്നു. ഷിക്കാഗോ, ടെക്‌സസ്, ന്യൂജേഴ്‌സി, ഫ്‌ളോറിഡ തുടങ്ങിയ സ്ഥലങ്ങളില്‍ വിവിധ ആത്മീയ ശുശ്രൂഷകള്‍ക്കു കാര്‍മികത്വം വഹിക്കും. അഖില മലങ്കര ഓര്‍ത്തഡോക്‌സ് പ്രാര്‍ത്ഥനാ യോഗത്തിന്റെ പ്രസിഡന്റായിരുന്ന തിരുമേനി മികച്ച പ്രഭാഷകനും, ശ്രുതിമധുരമായ ആരാധനാ അര്‍പ്പകനും, ധ്യാനഗുരുവുമാണ്. ജോര്‍ജ് വര്‍ഗീസ് വെങ്ങാഴിയില്‍ അറിയിച്ചതാണിത്.

ഒരുമയുടെ പത്താം വാര്‍ഷികവും ക്രിസ്മസ്-ന്യൂ ഇയര്‍ ആഘോഷങ്ങളും വര്‍ണാഭമായി

ഓര്‍ലാന്റോ: ഒരുമയുടെ (ORLANDO REGIONAL UNITED MALAYALEE ASSOCIATION) പത്താമത് വാര്‍ഷികവും 2017 ലെ ക്രിസ്മസ്- പുതുവര്‍ഷാഘോഷങ്ങളും വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെ ഡിസംബര്‍ 9 ശനിയാഴ്ച വര്‍ണാഭമായി കൊണ്ടാടി. വൈകുന്നേരം 5.30ന് കുട്ടികള്‍ക്കായുള്ള സ്പെല്ലിംഗ് ബീ മത്സരത്തോടു കൂടിയാണ് ആഘോഷങ്ങള്‍ സമാരംഭിച്ചത്. ആന്‍ റീത്ത ബിനോയിയുടെ പ്രാര്‍തനാ ഗാനത്തോടെ കലാപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന്, സ്മിതാ സോണി അണിയിച്ചൊരുക്കിയ കാലിതൊഴുതിന്റെ പശ്ച്ത്തലത്തിലെ കുട്ടികളുടെ നേറ്റിവിറ്റി സ്കിറ്റും ഏജേഞല്‍ ഡാന്‍സും വര്‍ണാഭമായ ബലൂണ്കളെന്തിയ കൊച്ചുകുട്ടികളോടൊപ്പം മിടായികളുമായി എത്തിയ സാന്താക്ലോസും കാണികള്‍ക്ക് വേറിട്ട ഒരനുഭവമായി. ഒരുമയുടെ പ്രസിഡന്റ് സോണി തോമസ് സദസിനു സ്വാഗതം ആശംസിച്ചു. മുഖ്യാതിഥികളായി എത്തിച്ചേര്‍ന്ന കൈസര്‍ യൂണിവേര്‍സിറ്റി ഡീന്‍ Dr. വിജയന്‍ നായര്‍, സെന്റ് മേരീസ് സീറോ മലബാര്‍ കാത്തോലിക്കാ ഇടവക വികാരിയായ ഫാ.കുര്യാക്കോസ് വടാന, സെന്റ് പോള്‍സ് ഓര്‍ത്തോഡോക്സ് ഇടവക വികാരി ഫാ. ജേക്കബ്‌ മാത്യു, ഫാ.…

ആകര്‍ഷകമായ പരിപാടികളുമായി നാമം ഹോളിഡേ പാര്‍ട്ടി ഡിസംബര്‍ 17ന് ന്യുജേഴ്‌സിയില്‍

ന്യുജേഴ്‌സി: പ്രമുഖ സാംസ്കാരിക സംഘടനയായ നാമം (North American Malayalees and Associated Members) ഡിസംബര്‍ 17ന് ന്യുജേഴ്‌സിയിലെ മോണ്‍മൗത് ജംഗ്ഷനിലുള്ള എമ്പര്‍ ഹോട്ടലില്‍ (3793 US-1, Monmouth Junction, NJ 08852) വര്‍ണ്ണാഭമായ പരിപാടികളുമായി ഹോളിഡേ പാര്‍ട്ടി നടത്തുമെന്ന് ചെയര്‍മാന്‍ മാധവന്‍ ബി നായര്‍, പ്രസിഡന്റ് മാലിനി നായര്‍ എന്നിവര്‍ അറിയിച്ചു. വൈകുന്നരം 5 മണിക്ക് ആരംഭിക്കുന്ന ചടങ്ങില്‍ കുട്ടികള്‍ക്ക് ക്രിസ്മസ് സമ്മാനങ്ങളുമായി സാന്റ ക്ലൗസ് എത്തുന്നുണ്ട്. അയ്യരിഷ് കോക്‌ടെയ്ല്‍ അവതരിപ്പിക്കുന്ന ഗാനമേള, മാലിനി നായരും സംഘവും അവതരിപ്പിക്കുന്ന ഫാഷന്‍ ഷോ, മറ്റു നൃത്ത സംഗീത പരിപാടികള്‍ എന്നിവയ്‌ക്കൊപ്പം ചടങ്ങില്‍ പങ്കെടുക്കുന്ന എല്ലാവരെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ആസ്വാദ്യകരമായ മത്സരങ്ങള്‍ നടത്തുന്നുണ്ട്. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ വിതരണം ചെയ്യുമെന്ന് നാമം ഭാരവാഹികളായ രഞ്ജിത് പിള്ള, പ്രിയ ധര്‍മരാജന്‍ എന്നിവര്‍ പറഞ്ഞു. (Special prizes for Best Dressed Couple,…

ഗവർണ്ണറുടെ എൻ‌വയോണ്മെന്റല്‍ അവാർഡ്’ തിളക്കവുമായി സഞ്ജന

ന്യൂജെഴ്സി: 2017 ലെ ഗവർണ്ണറുടെ ‘എന്‍‌വയോണ്മെന്റല്‍ എക്സലൻസ്’ പുരസ്കാരം സഞ്ജന കാലോത്തിന്. വിദ്യാർത്ഥികളുടെ വിഭാഗത്തിലാണ് സഞ്ജനക്ക് പുരസ്കാരം ലഭിച്ചത്. ഈ മാസം 11 ന് ട്രെന്റണിലുള്ള ന്യൂജേഴ്സി സ്റ്റേറ്റ് മ്യൂസിയത്തിൽ നടന്ന ചടങ്ങിൽ സഞ്ജന അവാർഡ്‌ ഏറ്റുവാങ്ങി. ഭൗമദിനമായ ഏപ്രിൽ 22 ന് സഞ്ജന ആരും പറയാതെ സ്വന്തം ഇഷ്ടപ്രകാരം തന്റെ വീടിന്റെ പിൻവശത്തെയും താൻ താമസിക്കുന്ന തെരുവിലെയും പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്നത് കണ്ട സഞ്ജനയുടെ മാതാവ് അത് വീഡിയോയിൽ പകർത്തുകയായിരുന്നു. തുടർന്ന് ഈ തെരുവിലെ മുഴുവൻ ആളുകളും ഇതുപോലെ ചെയ്താൽ അവിടം എത്രമാത്രം മനോഹരമാകുമെന്ന ആശയം അവൾ പിതാവിനോട് പങ്കുവെച്ചു. തുടർന്ന് ഇരുവരും ചേർന്ന് S.E.E (സേവ് എർത്ത് & എൻവയോൺമെൻറ്) എന്ന പേരിൽ ഒരു മത്സരം നടത്താൻ തീരുമാനിക്കുകയായിരുന്നു. അവർ അംഗങ്ങളായ ഡബ്ല്യൂ.എം.സി. എന്ന സംഘടന വഴിയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. പരിസ്ഥിതി…