2018-ലെ പ്രതിസന്ധികളും സുഖ ദുഃഖങ്ങളും പുതുവത്സര പ്രതീക്ഷകളും

നമ്മുടെയെല്ലാം ജീവിതത്തില്‍ സുഖ ദുഃഖങ്ങള്‍ പ്രദാനം ചെയ്തുകൊണ്ട് ‘2018’ എന്ന വര്‍ഷം കടന്നു പോയിരിക്കുന്നു. കൊഴിഞ്ഞുപോയ ഒരു വര്‍ഷത്തിനിടയില്‍ നാം ആഹ്ലാദ തിമിര്‍പ്പോടെ പൊട്ടിച്ചിരിച്ച ദിനങ്ങളുണ്ട്. ഒപ്പം ഒരിക്കലും മറക്കാത്തവിധം കരഞ്ഞ ദിനങ്ങളുമുണ്ടായിരുന്നു. സ്‌നേഹിച്ചു കൊതി തീരാത്തവരും വെറുത്തവരും നാം ജീവിക്കുന്ന ഇതേ സമൂഹത്തില്‍ തന്നെ കാണാം. അതുപോലെ രാഷ്ട്രങ്ങളും പരസ്പ്പരം പഴി ചാരി വെറുപ്പിന്റെ ലോകത്തില്‍ക്കൂടി സഞ്ചരിച്ചതായും നാം കാണുന്നു. യുദ്ധവും സമാധാനവും ഒന്നുപോലെ തുടിച്ചു നില്‍ക്കുന്ന ഈ ലോകത്ത് എല്ലാത്തിനുമൊടുവിലായി ഒരു പുതുവര്‍ഷവും കൂടി വന്നെത്തുന്നു. കഴിഞ്ഞുപോയ ‘2018’ ലോകമാകമാനം പ്രകൃതി ദുരന്തങ്ങളുടെ ഒരു വര്‍ഷമായിരുന്നു. മതതീവ്രതയ്ക്കും ഭീകരതയ്ക്കും ആഗോള യുദ്ധ ഭീഷണികള്‍ക്കും കുറവ് വന്നില്ല. ആഗസ്റ്റ് ഒമ്പതാം തിയതി കേരളത്തിലുണ്ടായ വെള്ളപ്പൊക്കം കഴിഞ്ഞ ഒരു നൂറ്റാണ്ടിനുള്ളിലെ ഏറ്റവും വലിയ പ്രകൃതി ക്ഷോപമായിരുന്നു. അതിഘോരമായ മണ്‍സൂണ്‍ കാലാവസ്ഥ കേരളത്തെ വെള്ളത്തിനടിയിലാക്കി. അഞ്ഞൂറില്‍പ്പരം ആള്‍ക്കാര്‍ മരിക്കുകയും…

പുതുവത്സരാശംസകള്‍ !

(നര്‍മ്മത്തിന് പ്രാധാന്യം കൊടുക്കാനപേക്ഷ) അമേരിക്കയില്‍ നിന്ന് ജയിംസുക്കുട്ടി നാട്ടിലേക്കു വിളിച്ചു, അപ്പന്‍ ലൂക്കോസ് ചേട്ടനെ! ഹലോ, ഹലോ അപ്പാ ഇതു ഞാനാ ജയിംസൂട്ടി! ലൂക്കോസ് ചേട്ടന്‍: മനസ്സിലായി മോനെ, എനിക്ക് കുറേ കടമേറെയുണ്ട് ചോദിക്കാത്ത താമസമേ ഉള്ളൂ, തരാനേറെയാളൊണ്ട് നീ അമേരിക്ക, നിന്റെ എളേത്തുങ്ങള് ആന്‍സമ്മ ആസ്‌ട്രേലിയായില്‍ പിന്നെ എളേ പെമ്പിള്ളേര് സാലിക്കുട്ടി ജര്‍മ്മനീല്‍, മോളിക്കുട്ടി ആസ്ട്രിയായില്‍, ലിസക്കുട്ടി കാനഡായില്‍, സോഫിമോള്‍ സൗദീല്‍! ഇതൊക്കെ പറഞ്ഞാ പിരിവുകാര്‍ രാഷ്ട്രീയക്കാര്‍ അതും പാര്‍ട്ടിതിരിഞ്ഞ്, പള്ളിക്കാര്‍, പല സമുദായക്കാര്‍, ഉത്സവക്കാര്‍, നേര്‍ച്ചകാര്‍, രാ്ഷ്ട്രീയക്കാര്‍, അതും പാര്‍ട്ടിതിരിഞ്ഞ് പള്ളിക്കാര്‍ പല സമുദായക്കാര്‍, ഉത്സവക്കാര്‍, നേര്‍ച്ചക്കാര്‍, പ്രളയക്കെടുതിക്കാര്‍ എന്നുവേണ്ട നാനാവക പിരിവുകാരെ കൊണ്ടു പൊറുതിമുട്ടീരീക്ക, അതും ഒന്നും രണ്ടു പോരാ മിനിമം ആയിരോം പതിനായിരോമാ! വെറൊരു കൂട്ടര് തെണ്ടക്കാര്. ഒരിക്കെ പത്തുരൂപാ കൊടുത്തിട്ട് ഒരു തെണ്ടക്കാരന്‍ എന്റെ മൊഖത്തോട്ട് അതു വലിച്ചെറിഞ്ഞിട്ടു പറേവാ:…

ജീവിതം വഴിമുട്ടിനില്‍ക്കുന്ന എം. പാനല്‍ ജീവനക്കാര്‍

എം പാനലുകാരെ പിരിച്ചു വിട്ടുകൊണ്ട് കെ.എസ്.ആര്‍.ടി.സി. ഉത്തരവിറ ക്കിയപ്പോള്‍ കരയാന്‍ അവരും അവരുടെ കുടുംബ ങ്ങളും മാത്രം. പതിവുപോ ലെ ജോലിയില്‍ പ്രവേശിക്കാനായി രാവിലെ ഡിപ്പോയിലെത്തുമ്പോഴാണ് താല്‍ ക്കാലികാടിസ്ഥാനത്തില്‍ ജോലിയില്‍ പ്രവേശിച്ച എം. പാനലുകാരെ ഡിപ്പാ ര്‍ട്ടുമെന്റ് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കുന്നത്. ഹൈക്കോടതിയുടെ ഉത്തര വിന്റെ അടിസ്ഥാനത്തില്‍ ഇവരെ പിരിച്ചുവിടാന്‍ ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ബന്ധിതമാകുകയായിരുന്നു. പി.എസ്. സി. വഴി നിയമനം നടത്തി പുതിയ ജോലിക്കാരെ നിയമിക്കാന്‍ വേണ്ടിയാണ് ഹൈക്കോടതി ഇങ്ങനെ ഒരു ഉത്തരവിറക്കാന്‍ കാരണം. കണ്ടക്ടര്‍ ജോലിക്ക് പി.എസ്.സി.ലിസ്റ്റിലുള്ള ചിലര്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് കോടതി ഈ വിധി പുറപ്പെടുവിക്കാനുള്ള കാരണം. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഏകദേ ശം നാലായിരത്തോളം പേര്‍ക്കാണ് തൊഴില്‍ നഷ്ടമാകുന്നത്. കുറച്ചുകൂടി വ്യക്തമാക്കിയാല്‍ നാലായിരം കുടുംബങ്ങളാണ് കഷ്ടതയിലേക്ക് പോകുന്നത്. തുടക്കം മുതല്‍ക്കു തന്നെ എം.പാനല്‍ തസ്തിക വിവാദത്തിനിട വരുത്തി യിട്ടുണ്ട്. ഈ തസ്തിക എന്തിന്റെ…

ചെറിയാന്‍ കോശി, തോമസ് ചാണ്ടി, ശ്രീജിത്ത് കോമാത്ത്. ഇവര്‍ ഇനി മാപ്പിനെ നയിക്കും

ഫിലാഡല്‍ഫിയാ, ഫിലാഡെല്‍ഫിയാ മലയാളി സമൂഹത്തിന്റെ മൊത്തം അഭിമാനമായ , ആദ്യകാല സംഘടനകളില്‍ ഒന്നാമതായി എന്നും മുന്നിട്ടു നില്‍ക്കുന്ന മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലാഡെല്‍ഫിയായുടെ (MAP ) 2019 ലെ പ്രവര്‍ത്തന നിരയുടെ അമരത്തേക്ക് ചെറിയാന്‍ കോശി പ്രസിഡന്റായും , തോമസ് ചാണ്ടി ജനറല്‍ സെക്രട്ടറി ആയും , ശ്രീജിത്ത് കോമാത്ത് ട്രഷറാറായും തിരഞ്ഞെടുക്കപ്പെട്ടു . മാപ്പിന്‍റെ മുന്‍ സെക്രട്ടറിയായും , രണ്ടു വര്‍ഷക്കാലം ജനറല്‍ സെക്രട്ടറിയായും വൈസ് പ്രസിഡന്റായും സേവനം ചെയ്തിട്ടുള്ള ചെറിയാന്‍ കോശി എക്യൂമെനിക്കല്‍ പ്രസ്ഥാനത്തിന്റെ സെക്രട്ടറിയായും , പത്തനംതിട്ട ഡിസ്ട്രിക്ക് അസോസിയേഷന്റെ പ്രസിഡന്റായും തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചിട്ടുണ്ട് . ഇന്റര്‍നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ഫിലാഡെല്‍ഫിയാ ചാപ്റ്റര്‍ സെക്രട്ടറി പദവും അലങ്കരിച്ചിട്ടുള്ള , CIITS INC എന്ന ബിസ്സിനസ്സ് സ്ഥാപനത്തിന്റെ ഉടമയും കൂടിയായ എം .ബി .എ ബിരുദധാരിയായ ഇദ്ദേഹം ഇപ്പോള്‍ ഫോമയുടെ മിഡ്അറ്റ്‌ലാന്റിക്ക്…

ഡിട്രോയിറ്റ് സെന്റ് മേരീസ് കൈക്കാരന്മാരായി തോമസ് ഇലക്കാട്ട് ,സനീഷ് വലിയപറമ്പില്‍ എന്നിവരെ തിരഞ്ഞെടുത്തു

ചിക്കാഗോ: ഡിസംബര്‍ 24 നു തിരുപ്പിറവി തിരുകര്‍മ്മങ്ങള്‍ക്കിടയില്‍ 2019 -2020 വര്‍ഷത്തേക്ക് കൈക്കാരന്മാരായി സേവനം ചെയ്യാന്‍ തോമസ് ഇലക്കാട്ട് ,സനീഷ് വലിയപറമ്പില്‍ എന്നിവര്‍ സത്യവാചകം ചൊല്ലി .പുതിയ പാരീഷ് കൗണ്‍സിലിലേക്ക് സോണി പുത്തന്‍പറമ്പില്‍ (സെന്റ് മേരീസ് കൂടാരയോഗം ),മാക്‌സിന്‍ എടത്തിപ്പറമ്പില്‍( സെ സ്‌ററീഫന്‍സ് കൂടാരയോഗം ), സജി മരങ്ങാട്ടില്‍ (സെന്റ് ജോസഫ് കൂടാരയോഗം ) ,ജോ മൂലക്കാട്ട്( സേക്രഡ് ഹാര്‍ട്ട് കൂടാരയോഗം ),ഷോമ മങ്ങാട്ടുപുളിക്കിയില്‍ ,മാത്യൂസ് ചെരുവില്‍ ,അനു മൂലക്കാട്ട് ,ജോസിനി എരുമത്തറ (ലീജിയണ്‍ ഒഫ് മേരി പ്രസിഡന്റ് ),സൗമി അച്ചിറത്തലെക്കല്‍ ,ബോണി മഴുപ്പേല്‍ ,മാത്യു ചെമ്പോല എന്നിവരെ തിരഞ്ഞെടുത്തു . ബിബി തെക്കനാട്ട്( ആള്‍ട്ടര്‍ മിനിസ്റ്റര്‍) ,ജോസ് ലൂക്കോസ് പള്ളിക്കിഴക്കേതില്‍( ആള്‍ട്ടര്‍ മിനിസ്റ്റര്‍& എക്യൂമെനിക്കല്‍ ),മാത്യൂസ് ചെരുവില്‍( എക്യൂമെനിക്കല്‍ )മനു കുഴിപറമ്പില്‍ (അക്കൗണ്ടന്റ് )ഷോമ മങ്ങാട്ടുപുളിക്കിയില്‍( പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ) ,മാക്‌സിന്‍ എടത്തിപ്പറമ്പില്‍( സെക്രട്ടറി)(സി സി…

മാധ്യമശ്രീ പുരസ്‌കാരങ്ങള്‍ അക്ഷര കേരളത്തിനു നല്കുന്ന ആദരവ്: ഫിലിപ്പ് ചാമത്തില്‍

ന്യൂയോര്‍ക്ക്: അക്ഷര കേരളത്തിനു ഇന്ത്യ പ്രസ്സ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക നല്കുന്ന ആദരവിനു പിന്തുണയുമായി ഫോമ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ . മാധ്യമശ്രീ പുരസ്‌കാര ദാന ചടങ്ങ് അമേരിക്കന്‍ മലയാളികളുടെ മലയാള മാധ്യമ മേഖലയുമായുള്ള ബന്ധം ഒരിക്കള്‍ കൂടി ഊട്ടിയുറപ്പിക്കുമെന്ന് ചാമത്തില്‍ പറഞ്ഞു.കൊച്ചിയിലെ ബോള്‍ഗാട്ടി പാലസ്സില്‍ ജനുവരി 13 ന് നടക്കുന്ന ചടങ്ങില്‍ ഫോമയുടെ ദേശീയ നേതാക്കളടക്കം നിരവധി പേര്‍ പങ്കെടുക്കും ഫോമയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടയുടന്‍ തനെ കേരളത്തിലെത്തുകയും പ്രളയത്തില്‍ മുങ്ങിയ കേരളത്തിനു താങ്ങായി ഫോമ പ്രവര്‍ത്തകരെയും നാട്ടുകാരെയും സംഘടിപ്പിച്ച് വീടുകള്‍ തോറും കയറിയിറങ്ങി സഹായങ്ങളെത്തിച്ചത് മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ പ്രവര്‍ ത്തനങ്ങളിലൊന്നായിരുന്നു.ഒരു പക്ഷെ വിദേശ രാജ്യങ്ങളിലെ മലയാള സം ഘടന നേതാക്കളില്‍ കേരളത്തിലെ ദുരന്തഭൂമിയിലേക്ക് കുതിച്ചെത്തിയ ആദ്യ നേതാക്കളിലൊരാള്‍ ഫിലിപ്പ് ചാമത്തിലായിരിക്കും . കേരള ഗവണ്‍ മെന്റിന്റെ പിന്തുണയോടെ പടുത്തുയര്‍ത്തുന്ന ഫോമ വില്ലേജ്ജ്…

Sabarimala women’s Wall Jan.1st ! To keep gender equality out?: Dr. James Kottoor

Wheather you like it or not ‘Gender Inequality’ is staring into our face crying out: “Oh my God” and forces us to hang our heads in utter shame before a civilized world, both in politics and all religions. Recall Sabarmala for Hinduism and Clerialism in Christianity! Just a brief look at politics alone here. What is women’s wall on Jan.1st? It is sponsored by Kerala’s Communist Government with twin objectives: 1st to enforce SC judgment of gender equality; 2nd to show support also for women’s belief in conflict with SC…

ഹിന്ദു ഐക്യവേദി കേരള പ്രസിഡന്റ് ശശികല ടീച്ചറുമായി ഒരു അഭിമുഖം: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ

ആത്മീയവും, സാമൂഹികവുമായ ഹിന്ദുക്കളുടെ താല്പര്യങ്ങളില്‍ നിന്നും ഏകദേശം പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് മുംബൈയിലെ കല്യാണില്‍ രൂപം പ്രാപിച്ച സംഘടനയാണ് ഹിന്ദു ഐക്യവേദി. ജാതിഭേദമന്യേ ആയിരക്കണക്കിനാളുകള്‍ ഇന്നതിന്റെ പ്രവര്‍ത്തനത്തില്‍ പങ്കാളികളാണ്. കേരളത്തിന്റെ തനതായ പൈതൃകത്തിന്റെ മൂല്യം കൈവിട്ടു പോകാതെ ഓരോ ഹിന്ദു ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ആഘോഷങ്ങളെയും കൊണ്ടാടുന്നതിനാണ് ഈ സംഘടനയുടെ പ്രവര്‍ത്തനം. കേരളത്തിന് പുറത്ത് ആയിരകണക്കിന് സ്ത്രീകള്‍ ആറ്റുകാല്‍ പൊങ്കാല നാളില്‍ പൊങ്കാലയിടാന്‍ അവസരമൊരുക്കുന്ന ആദ്യത്തെ സംഘടന എന്ന ഒരു പൊന്‍തൂവല്‍ കൂടി കല്യാണ്‍ ഹിന്ദു ഐക്യവേദിക്കുണ്ട്. കേരളത്തിന്റെ മണ്ണില്‍ നിശ്ചലമായി പോയോ എന്ന് സംശയിക്കുന്ന തിരുവാതിരകളി ചുവടുകള്‍ ഹിന്ദു ഐക്യദേവി സംഘടിപ്പിച്ച തിരുവാതിര ആഘോഷത്തിന്റെ ഭാഗമായി ഇവിടെ അരങ്ങേറിയ വേദിയില്‍ മുഖ്യാതിഥിയായി വന്നെത്തിയ ഹിന്ദു ഐക്യവേദിയുടെ കേരള പ്രസിഡന്റ് ശ്രീമതി കെ.പി ശശികല ടീച്ചറെ കണ്ടുമുട്ടിയപ്പോള്‍ ടീച്ചറുമായി നടത്തിയ സൗഹൃദ സംഭാഷണത്തിന്റെ ചിലഭാഗങ്ങള്‍ ഞാന്‍ വായനക്കാര്‍ക്കായി ചുരുക്കിയെഴുതുന്നു.…

വിഴിഞ്ഞം പദ്ധതിയില്‍ അഴിമതിയില്ല; ഉമ്മന്‍ ചാണ്ടിക്ക് അന്വേഷണ കമ്മീഷന്റെ ക്ലീന്‍ ചിറ്റ്

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കം ആരും അഴിമതി നടത്തിയിട്ടില്ലെന്ന് ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. അഴിമതി ആരോപണങ്ങളോടെയുള്ള സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു അന്വേഷണത്തിന് ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ കമ്മീഷനെ നിയോഗിച്ചത്. കമ്മീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചു സര്‍ക്കാറിന്‍റെ താല്‍പര്യങ്ങള്‍ ബലികഴിച്ചു , വിഴിഞ്ഞം കരാര്‍ അദാനി ഗ്രൂപ്പിന് നല്‍കിയതിലും മറ്റ് നടപടിക്രമങ്ങളിലും അഴിമതി നടന്നു തുടങ്ങിയവയായിരുന്നു സിഎജി റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍. ഒന്നര വര്‍ഷത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് കമ്മീഷന്‍ റിപ്പോർട്ട് സമർപ്പിച്ചത്. ആരും ഏറ്റെടുക്കാന്‍ തയ്യാറാകാത്ത അവസ്ഥയിലാണ് അദാനിയെ മാത്രം പങ്കാളിയാക്കിയതെന്നാണ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. സിഎജിയിലെ ഒരംഗം വിഴിഞ്ഞം പദ്ധതിക്കെതിരെ പരസ്യമായി നിലപാട് എടുത്തയാളാണെന്നതടക്കം കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ള നഷ്ടമോ ലാഭമോ എന്നതടക്കമുള്ള കാര്യങ്ങള്‍ വിലയിരുത്താനുള്ള സമയം ആയിട്ടില്ലെന്നും ആദ്യ ഘട്ട കമ്മീഷനിങ്…

മുപ്പത് വര്‍ഷം പ്രവാസ ജീവിതം നയിച്ച് നാട്ടിലെത്തി; വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്ന വഴി വാഹനാപകടത്തില്‍ മരിച്ചു

മുപ്പത് വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് സ്വന്തം നാട്ടിലേക്ക് മടങ്ങിയ മലയാളി വാഹനാപകടത്തില്‍ മരിച്ചു. ശൂരനാട് വടക്ക് പടിഞ്ഞാറ്റംമുറി അര്‍ച്ചനയില്‍ (നെല്ലിപ്പിള്ളില്‍) രാജന്‍പിള്ള (55) യാണ് മരിച്ചത്. 30 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങിയതായിരുന്നു രാജന്‍. കൊല്ലം തേനി ദേശീയപാതയില്‍ ഭരണിക്കാവ് പുമ്മൂട് കോട്ടവാതുക്കല്‍ ജംഗ്ഷനില്‍ പുലര്‍ച്ചെ 5.30നാണ് അപകടം നടന്നത്. തിരുവന്തപുരം വിമാനത്താവളത്തിലെത്തിയ രാജന്‍ പിള്ളയെ വീട്ടിലേക്ക് കൂട്ടികൊണ്ട് വരുതിനിടെയായിരുന്നു അപകടം. ഇയാള്‍ സഞ്ചരിച്ചിരുന്ന കാര്‍ ടൂറിസ്റ്റ് ബസില്‍ ഇടിക്കുകയായിരുന്നു. രാജന്‍റെ സഹോദരന്‍ ആദിനാട് സ്വദേശി ജയകുമാര്‍ ആണ് കാര്‍ ഓടിച്ചിരുന്നത്. അപകടത്തില്‍ ജയകുമാറിനും രാജന്‍ പിള്ളയുടെ ഏക മകന്‍ അമലിനും (20) പരുക്കേറ്റിട്ടുണ്ട്. തലയ്ക്കും വാരിയെല്ലിനും കൈകാലുകള്‍ക്കും ഗുരുതര പരുക്കേറ്റ അമല്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തെങ്ങമത്ത് നിന്ന് ശിവഗിരിയിലേക്ക് തീര്‍ഥാടകരുമായി പോയ ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ കാര്‍…