വാഷിംഗ്ടണ്‍: ഉത്തര കൊറിയയുടെ ഫോണ്‍ ചോര്‍ത്തല്‍ നടപടികള്‍ക്ക് തടയിടാന്‍ അതിവേഗ 5ജി വയര്‍ലെസ്റ്റ് നെറ്റ്വര്‍ക്ക് സംവിധാനം നടപ്പാക്കാനൊരുങ്ങി യുഎസ്. ഏറ്റവും താഴേനിലയില്‍ നിന്നാണ് ഇത്തരമൊരു നീക്കത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ഏഴോ എട്ടോ മാസം കൊണ്ടുമാത്രമേ ഇതില്‍ അന്തിമ തീരുമാനം ഉണ്ടാകുകയുള്ളൂ. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇക്കാര്യത്തില്‍ അവസാന തീരുമാനമെടുക്കേണ്ടതെന്നും ഉദ്യോഗസ്ഥന് വ്യക്തമാക്കി. പുറത്ത് നിന്നുള്ള ഒരാള്‍ക്ക് പോലും കടന്നുകയറാന്‍ സാധിക്കാത്ത നെറ്റ്വര്‍ക്ക് നിര്‍മ്മിക്കണമെന്നാണ് കരുതുന്നത്. ചൈനക്കാര്‍ നെറ്റ്വര്‍ക്കിലേക്ക് കടന്നുകയറരുതെന്നും 5ജി വരിക്കാരല്ലത്തവര്‍ക്ക് യുഎസില്‍ യാതൊന്നും ചെയ്യാന്‍ സാധിക്കരുതെന്നുമാണ് വിലയിരുത്തലെന്നും ഉദ്യോഗസ്ഥന് അറിയിച്ചു. ഉത്തര കൊറിയ തങ്ങളുടെ ഏറ്റവും വലിയ ശത്രുക്കളായി കണക്കാക്കിയിരിക്കുന്നത് യുഎസിനെയാണ്. അമേരിക്ക മുഴുവന്‍ ലക്ഷ്യം വയ്ക്കുന്ന തരത്തിലുള്ള ആണവ, ബാലിസ്റ്റിക് മിസൈലുകളാണ് ഇവര്‍ പരീക്ഷിച്ചിരിക്കുന്നത്. കൂടാതെ യുഎസിനെ ഏതുവിധേനയും തകര്‍ക്കുകയാണ് ലക്ഷ്യമെന്നും ഉത്തര കൊറിയ നേരത്തെ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സാങ്കേതിക തലത്തില്‍ ഇടപെടാനുള്ള…
Day: January 28, 2018
വാഹന രജിസ്ട്രേഷന് കേസ്; നടി അമല പോളിനെ ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു
കൊച്ചി: പോണ്ടിച്ചേരി വാഹന രജിസ്ട്രേഷൻ കേസിൽ നടി അമല പോളിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. കൊച്ചി ക്രൈം ബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. എപ്പോൾ വേണമെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം എന്നാണ് ജാമ്യവ്യവസ്ഥ. കേസിലെ അന്വേഷണം പുരോഗമിക്കവേയാണ് അമലയെ വിളിച്ചുവരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. പുതുച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്തത് വ്യാജരേഖകള്‍ ഉണ്ടാക്കിയാണെന്ന് മോട്ടോര്‍ വാഹനവകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു. രജിസ്ട്രേഷനായി നല്കിയ പുതുച്ചേരിയിലെ വാടകച്ചീട്ട് വ്യാജമായി നിര്‍മിച്ചതാണെന്നായിരുന്നു കണ്ടെത്തിയത്. വാഹനം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ 20 ലക്ഷം രൂപ നികുതിയിനത്തില്‍ അടയ്ക്കേണ്ടി വരുമായിരുന്നു. എന്നാല്‍ പുതുച്ചേരിയിലെ നികുതി ആനുകൂല്യം മുതലാക്കാന്‍ അവിടെ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇവിടെ ഒന്നേകാല്‍ ലക്ഷം രൂപ മാത്രമാണ് നടി നികുതി അടച്ചത്. സമാനമായക്കേസില്‍ നടൻ ഫഹദ് ഫാസിലിനെ ക്രൈംബ്രാഞ്ച് അറസ്റ്റു രേഖപ്പെടുത്തിയശേഷം വിട്ടയച്ചിരുന്നു. വെട്ടിപ്പു നടത്തിയതു കണ്ടെത്തിയതിനെ തുടര്‍ന്നു കഴിഞ്ഞമാസം 17.68 ലക്ഷം…
സ്ത്രീ അവതാരകര്‍ക്ക് കൊടുക്കുന്ന ശമ്പളം മതിയെന്ന് ബിബിസിയിലെ പുരുഷ അവതാരകര്‍
ലണ്ടൻ: സ്ത്രീകളെക്കാൾ കൂടുതൽ ശമ്പളം വേണ്ടെന്ന് അറിയിച്ച് ബി.ബി.സിയിലെ ആറ് പുരുഷ അവതാരകർ തങ്ങളുടെ ശമ്പളം വെട്ടികുറക്കാൻ സന്നദ്ധത അറിയിച്ചു. ബി.ബി.സി ചൈന ന്യൂസ് എഡിറ്റർ കാരി ഗ്രേസ് ശമ്പളത്തിലെ ആൺ-പെൺ വിവേചനത്തിൽ പ്രതിഷേധിച്ച് രാജിവെച്ചതിന് പിന്നാലെയാണ് ശമ്പളം വെട്ടികുറക്കാൻ സന്നദ്ധത അറിയച്ചത്. ഹു എഡ്വേർഡ്, നിക്കി കാംപെൽ, ജോൺ ഹംപ്രി, ജോൻ സോപൽ, നിക്ക് റോബിൻസൺ, ജെറി വൈൻ എന്നിവരാണ് ശമ്പളം വെട്ടികുറക്കാൻ സമ്മതിച്ചത്. ബി.ബി.സി തന്നെയാണ് ഇതുസംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. തന്റെ അതേ സ്ഥാനം വഹിക്കുന്ന നോർത്ത് അമേരിക്ക എഡിറ്റർ ജോൺ സോപൽ, പശ്ചിമേഷ്യൻ എഡിറ്റർ ജെറമി ബോവൻ എന്നിവർക്ക് തന്നേക്കാളും ശമ്പളം കൂടുതൽ ലഭിക്കുന്നുണ്ടെന്ന് കാരി ചൂണ്ടിക്കാട്ടിയിരുന്നു. പാർലമെന്റിൽ നിന്നുള്ള സമർദ്ദത്തെ തുടർന്ന് ജൂലൈയിലാണ് ബി.ബി.സി ശമ്പളപ്പട്ടിക പ്രസിദ്ധീകരിച്ചത്. ഇതുപ്രകാരം കൂടുതൽ ശമ്പളം വാങ്ങുന്ന 14 പേരിൽ 12 പേരും പുരുഷൻമാരാണ്.
കോഴിക്കോട് മുന്‍ ബിഷപ്പ് ഡോ. മാക്സ്വല്‍ വാലെന്റന് നൊറോണ (93) അന്തരിച്ചു
കോഴിക്കോട്: കോഴിക്കോട് രൂപത മുന്‍ രൂപതാ അധ്യക്ഷന്‍ ബിഷപ് ഡോ. മാക്സ്വെല് വാലെന്റെന്‍ നൊറോണ (93) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാത്രി 11.20നായിരുന്നു അന്ത്യം. കബറടക്കം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു 3.30ന് ദേവമാതാ കത്തീഡ്രലിൽ. രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനായിരുന്ന ഡോ. മാക്സ്വെൽ നൊറോണ. കോഴിക്കോട് രൂപതയുടെ നാലാമത്തെ ഇടയനായിരുന്നു ബിഷപ് മാക്സ്വെൽ. 1924 ഫെബ്രുവരി പതിനാലിന് വടകരയിലെ നൊറോണ കുടുംബത്തില്‍ ആംബ്രോസ്-ജെസ്സി ദമ്പതികളുടെ മകനായിട്ടായിരുന്നു ജനനം. വടകര, അഴിയൂര്‍, പയ്യോളി, മാഹി എന്നിവിടങ്ങളിലായി സ്കൂള്‍ വിദ്യാഭ്യാസം. മംഗലാപുരം സെന്റ് അലോഷ്യസ് കോളെജില്‍ നിന്ന് ബി.എ. ബിരുദം നേടി. മംഗലാപുരം, ശ്രീലങ്ക എന്നിവിടങ്ങളിലായിരുന്നു വൈദിക പഠനം. 1952ല്‍ വൈദിക പട്ടം ലഭിച്ചു. 1957 മുതല്‍ ’62 വരെ റോമില്‍ ഉപരിപഠനം. തലശ്ശേരി സെയിന്റ് ജോസഫ്സ് സ്കൂളില്‍ അധ്യാപകനും വയനാട് ചുണ്ടേലില്‍ റോമന്‍ കാത്തലിക് ഹൈസ്കൂളില്‍…
ഉത്തര്‍പ്രദേശിലെ കസ്ഗഞ്ച് സംഘര്‍ഷത്തില്‍ പങ്കെടുത്തവരെന്നു സംശയിക്കുന്ന 112 പേരെ പോലീസ് അറസ്റ്റു ചെയ്തു
ലക്നൗ: ഉത്തർപ്രദേശിലെ കസ്ഗഞ്ചിലുണ്ടായ സാമുദായിക സംഘർഷവുമായി ബന്ധപ്പെട്ട് 112 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാളുടെ മരണത്തിനും വ്യാപക അക്രമത്തിനും വഴിവെച്ച സംഘർഷത്തിന് ഞായറാഴ്ച അയവുവന്നിട്ടുണ്ട്. മേഖലയിലെ വീടുകളിൽ നടത്തിയ തെരച്ചിലിൽ ആയുധങ്ങൾ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. സംഘർഷം പടരാതിരിക്കാൻ പ്രദേശത്ത് സമൂഹമാധ്യങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. അതേസമയം, കാസ്ഗഞ്ചിയിലെ വ്യാപാരസ്ഥാപനങ്ങൾ തുറന്നു പ്രവർത്തിപ്പിക്കാൻ സമാധാനയോഗത്തിൽ തീരുമാനിച്ചു. റിപ്പബ്ലിക് ദിനത്തിലാണ് കാസ്ഗഞ്ച് നഗരത്തില്‍ തിരംഗ ബൈക്ക് റാലി നടത്തിയതുമായി ബന്ധപ്പെട്ട് സംഘര്‍ഷങ്ങളുടെ തുടക്കം. രണ്ടു സമുദായങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷം ഉടലെടുത്തതോടെ പൊലീസ് പ്രദേശത്തു നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു.
കലാമണ്ഡലം ഗീതാനന്ദന് അന്തരിച്ചു; ഓട്ടന്തുള്ളല് അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞു വീണു
തൃശൂര്‍: ഓട്ടന്തുള്ളല് വേദിയില്‍ കുഴഞ്ഞുവീണ് പ്രശസ്ത തുള്ളല്‍ കലാകാരനും നടനുമായ കലാമണ്ഡലം ഗീതാനന്ദന് (58) മരിച്ചു. അവിട്ടത്തൂര്‍ മഹാദേവക്ഷേത്രത്തില്‍ പള്ളിവേട്ട ദിനമായിരുന്ന ഇന്നലെ ഓട്ടന്തുള്ളല് അവതരിപ്പിക്കുന്നതിനിടെ രാത്രി എട്ടിനായിരുന്നു സംഭവം. സമീപത്തുള്ള പുല്ലൂര്‍ മിഷന് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണു മരണകാരണം. കേരള കലാമണ്ഡലത്തില്‍ തുള്ളല്‍ അഭ്യസിച്ച അദ്ദേഹം അവിടെ അധ്യാപകനായും തുള്ളല്‍വിഭാഗം മേധാവിയായും സേവനമനുഷ്ഠിച്ചു. വീരശൃംഖലയും തുള്ളല്‍ കലാനിധി പുരസ്കാരവും ലഭിച്ചിട്ടുണ്ട്. കഥകളിപ്പദക്കച്ചേരിയെ ഓര്‍മിപ്പിക്കുന്ന രീതിയില്‍ ചരിത്രത്തിലാദ്യമായി തുള്ളല്‍പ്പദക്കച്ചേരി അവതരിപ്പിച്ചു. ഓട്ടന്‍തുള്ളലിന്റെ പിതാവ് കുഞ്ചന്‍നമ്പ്യാര്‍ക്കുള്ള ഗാനാഞ്ജലിയായിരുന്നു അത്. പാരീസില്‍ ആദ്യമായി തുള്ളല്‍ അവതരിപ്പിച്ചത് ഗീതാനന്ദനാണ്. 1984-ല്‍ ഫ്രാന്‍സില്‍ പത്തു വേദികളില്‍ തുള്ളല്‍ അവതരിപ്പിച്ചു. രാജ്യത്തിനകത്തും പുറത്തുമായി അയ്യായിരത്തോളം വേദികള്‍ പൂര്‍ത്തിയാക്കി. ”കല്യാണസൗഗന്ധികം” ഏറെ പ്രശംസ നേടി. കമലദളം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ അദ്ദേഹം തൂവല്‍ കൊട്ടാരം, മനസിനക്കരെ, നരേന്ദ്രന് മകന് ജയകാന്തന്‍ വക തുടങ്ങി…
ഗണ്‍ കണ്ട്രോള്: ഇല്ലിനോയിസില്‍ കര്‍ശന നിയമം കൊണ്ടുവരുമെന്നു ഗവര്‍ണ്ണര്‍ സ്ഥാനാര്‍ത്ഥി ക്രിസ് കെന്നഡി
ഷിക്കാഗോ: വെടിവെയ്പിലൂടെ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള് സംഭവിക്കുന്ന വലിയ നഗരങ്ങളിലൊന്നാണ് ഷിക്കഗോ. തോക്കിന് ലൈസന്‍സ് ഇല്ലാതെയും ചില ക്രമിനലുകളുടെ കൈവശം തോക്കുകള്‍ എത്തിച്ചേരാറുണ്ട്. ഇതിനെതിരെ കര്‍ശന നിയമം ഇല്ലിനോയിസില്‍ കൊണ്ടുവരുമെന്നു ഡമോക്രാറ്റിക് പാര്‍ട്ടി ഗവര്‍ണ്ണര്‍ സ്ഥാനാര്‍ത്ഥി ക്രിസ് കെന്നഡി വെളിപ്പെടുത്തി. ഇന്ത്യന്‍ സാമൂഹ്യ സംഘടനാ നേതാക്കള്‍ ഒരുക്കിയ വിരുന്നില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ അങ്കിളും മുന്‍ അമേരിക്കന്‍ പ്രസിഡന്റുമായിരുന്ന ജോണ്‍ എഫ് കെന്നഡി, പിതാവും മുന്‍ അമേരിക്കന്‍ സെനറ്ററുമായിരുന്ന റോബര്‍ട്ട് കെന്നഡി എന്നിവര്‍ മരിച്ചത് വെടിയേറ്റാണ്. പിതാവിനെ തനിക്ക് വളരെ ചെറുപ്പത്തില്‍തന്നെ നഷ്ടമായതായി വികാരാധീനനായി അദ്ദേഹം പറയുകയുണ്ടായി. രണ്ടാമതായി ഇല്ലിനോയിസിലെ പ്രോപ്പര്‍ട്ടി ടാക്സ് കുറയ്ക്കുന്നതിന് താന്‍ മുന്‍ഗണന നല്‍കും. മൂന്നാമതായി സംസ്ഥാനത്തിന്റെ സാമ്പത്തികശേഷി വര്‍ധിപ്പിക്കുക, കൂടുതല്‍ ജോലി സാധ്യകള്‍ ഉറപ്പുവരുത്തുക, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നിവയുടെ ഗുണനിലവാരം ഉയര്‍ത്തുക എന്നിവയ്ക്കായിരിക്കും മുന്‍തൂക്കം നല്‍കുകയെന്നും അദ്ദേഹം…
വാഷിംഗ്ടണ്‍ ഡി.സി ശ്രീനാരായണ മിഷന് സെന്ററിന് പുതിയ നേതൃത്വം
വാഷിംഗ്ടണ്‍ ഡി.സി: ശ്രീനാരായണ മിഷന് സെന്റര്‍ 2018 -19 കാലയളവിലേക്കുള്ള പുതിയ ഭരണാധികാരികളെ തെരഞ്ഞെടുത്തു. മേരിലാന്റ് ബെത്തേസ്ഡയിലുള്ള എലിമെന്ററി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന ജനറല്‍ബോഡി യോഗമാണ് പുതിയ കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തത്. ബിന്ദു സന്ദീപ് (പ്രസിഡന്റ്), അനില്‍കുമാര്‍ (വൈസ് പ്രസിഡന്റ്), സുജിത് സുകുമാരന്‍ (സെക്രട്ടറി), ലത ധനജ്ഞയന്‍ (ജോയിന്റ് സെക്രട്ടറി), സുധാകര പണിക്കര്‍ (ട്രഷറര്‍), കൃഷ് ദിവാകര്‍ (ജോയിന്റ് ട്രഷറര്‍) എന്നിവരാണ് സാരഥികള്‍. പതിനഞ്ച് അംഗ എക്സിക്യൂട്ടീവിലേക്ക് പീറ്റ് തൈവളപ്പില്‍, സന്ദീപ് പണിക്കര്‍, രത്നമ്മ നാഥന്, സന്തോഷ് കവനക്കുടി, മഹിതാ വിജിലി, റാണി ബാബു, കവിത ജയരാജ്, ഡോ. മുരളീരാജന്‍, ഭരത് മണിരാജ് എന്നിവരേയും തെരഞ്ഞെടുത്തു. ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കുകയും, ഗുരുവിനെ അറിയുന്ന ഒരു യുവ തലമുറയെ വളര്‍ത്തിയെടുക്കുകയും ചെയ്യുന്ന ഒരു മഹത്തായ സംഘടനയായി മിഷന് സെന്ററിനെ വളര്‍ത്താന്‍ പുതിയ കമ്മിറ്റി ആത്മാര്‍ത്ഥമായി ശ്രമിക്കുമെന്ന്…
കാല വ്യതിയാനങ്ങള്‍ എഴുത്തുകാരനോട് ആവശ്യപ്പെടുന്നത്
നമ്മള് ഉള്‍പ്പെടുന്ന ഈ മനുഷ്യായുസ്സില്‍ ഒരു ഭാരതീയനെന്ന നിലക്ക് ആയിരത്തി തൊള്ളായിരത്തി നാല്പത്തി ഏഴില്‍ സ്വാതന്ത്ര്യം കിട്ടിയതുള്‍പ്പെടെ ഒരുപാട് സംഭവങ്ങള്‍ തുടരെ തുടരെ കടന്നു പോയി. അതികായന്മാരായ പലരും വന്നു, ഭരിച്ചു, മണ്മറഞ്ഞു. മതേതര രാഷ്ട്രമെന്ന് കൊട്ടിഘോഷിച്ചിരുന്ന ഭാരതം ഇന്ന് ഒരു ഹിന്ദുത്വ രാഷ്ട്രമാണെന്ന് പ്രഖ്യാപിച്ചു ഭരണക്കാര്‍ ചുവട് മാറുന്നു. രാഷ്ട്രപിതാവായ ഗാന്ധിജി സ്വപ്നം കണ്ട ഇന്ത്യ മരിക്കുന്നു ! ലോകവ്യാപകമായി ചിന്തിക്കുമ്പോള്‍ നമ്മള് ഏറെ കാണുന്നത് നന്മകളുടെ മരണമാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണം അനുദിനം നമ്മള് കേട്ടുകൊണ്ടിരിക്കുന്ന ഭീകരാക്രമണങ്ങളാണ്. മനുഷ്യജീവന് ഒരു വിലയും കൊടുക്കാത്ത അവസ്ഥ. എത്രയോ നിരപരാധികളാണ് ഓരോ ദിവസവും പിടഞ്ഞു വീഴുന്നത്. ആരോ പറഞ്ഞുണ്ടാക്കിയ, ഏതോ ഫിലോസഫിക്കു വേണ്ടി ബാലിയാടുകളാകുന്ന അനാഥ ജന്മങ്ങള്. അത് തെറ്റാണെന്നു എഴുതിയും ഉരുവിട്ടും വിളിച്ചു പറയേണ്ടത് അതാതു രാജ്യത്തെ എഴുത്തുകാര്‍ തന്നെയല്ലേ ? വ്യക്തി, അവന്…
അമേരിക്കക്കാരെ പാറ്റ തീനികളാക്കാന് തയ്വാന് ലക്ഷ്യമിടുന്നു
ന്യൂയോര്‍ക്ക്: കൊഴുപ്പുകള്‍ ഇല്ലാത്ത, കൂടുതല്‍ വൈറ്റമിനുകള്‍ നല്കുന്ന പാറ്റകളെ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തു കോടികളുടെ ബിസിനസ്സ് സ്വന്തമാക്കാന്‍ തയ്വാന് ഒരുങ്ങുന്നു. ഇപ്പോള്‍ അമേരിക്കയിലുള്ള ചൈനീസ് വംശജരെയാണ് ലക്ഷ്യമിടുന്നതെങ്കിലും വൈകാതെ അമേരിക്കക്കാരെയും തങ്ങളുടെ ട്രാക്കിലാക്കാനാണ് ശ്രമം. ഇതിനായി കോക്ക്റോച്ച് വിശേഷങ്ങളുമായി കയറ്റുമതിക്കാര്‍ രംഗത്ത് നിലയുറപ്പിച്ചു കഴിഞ്ഞു. തയ്വാനില് നിന്നും യുഎസിലേക്ക് പാറ്റകളെ എക്സ്പോര്‍ട്ട് ചെയ്യുന്ന തയ്വാന് സ്വദേശി റോബര്‍ട്ട് ചെന്‍ പറയുന്നത്, നേരമ്പോക്കിനായി തുടങ്ങിയ കച്ചവടം ഇന്നു ലക്ഷങ്ങള്‍ നല്കുന്ന ബിസിനസ്സായി വളര്‍ന്നു കഴിഞ്ഞുവെന്നാണ്. പല്ലിയെയും പാമ്പിനെയും തിന്നുന്നവര്‍ ഏറെയുള്ള കിഴക്കന്‍ രാജ്യങ്ങളിലെ ഇഷ്ടവിഭവങ്ങളിലൊന്നയ കോക്ക്റോച്ച് കയറ്റുമതി ചെയ്താണ് ചെന്‍ നേട്ടം കൈവച്ചത്. കൂടുതല്‍ പോഷകങ്ങള്‍, കുറഞ്ഞ കൊഴുപ്പ് എന്നിവയാണ് പാറ്റ തീറ്റിക്കാരെ ആകര്‍ഷിക്കുന്നതെന്ന് ചെന്‍ പറയുന്നു. വീട്ടിലെ പാറ്റ വളര്‍ത്തല്‍ മതിയാകാതെ വന്നതോടെ അദ്ദേഹം ഇപ്പോഴത് വലിയൊരു ഫാം ഹൗസിലേക്ക് മാറ്റിയിട്ടുണ്ട്. ഇവിടെ നിന്ന് അമേരിക്കയിലേക്കും പാറ്റകളെ…