’21 വര്‍ഷമായി ഭര്‍ത്താവിന്റെ ക്രൂര പീഡനത്തിനിരയായി ജീവിക്കുന്ന എനിക്ക് നീതി നിഷേധിക്കുന്നത് അങ്ങയുടെ അറിവോടു കൂടിയാണോ? മുഖ്യമന്ത്രിക്ക് വീട്ടമ്മയുടെ തുറന്ന കത്ത്

21 വര്‍ഷമായി അനുഭവിക്കുന്ന ഭര്‍തൃപീഡനത്തില്‍ നിന്ന് മോചനം വേണമെന്ന് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രിക്ക് വീട്ടമ്മയുടെ തുറന്ന കത്ത്. ഫെയ്‌സ്ബുക്കിലൂടെയാണ് ഭര്‍തൃപീഡനത്തെ കുറിച്ച് വീട്ടമ്മ പരാതിപ്പെട്ടിരിക്കുന്നത്. തൃശൂര്‍ കൈപ്പമംഗലം സ്വദേശി സുനിത ചരുവില്‍ എഴുതിയ തുറന്ന് കത്ത് ഇതിനോടകം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി. 21 വര്‍ഷത്തോളമായി ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്ന തന്റെ പരാതികള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ മൂലം അട്ടിമറിക്കുകയാണെന്നും തനിക്ക് നീതി ലഭിക്കുന്നില്ലെന്നുമാണ് സുനിത പറയുന്നത്. ഭര്‍ത്താവില്‍ നിന്നുളള ക്രൂര പീഡനത്തെ കുറിച്ച് പൊലീസില്‍ പരാതി ഉന്നയിച്ചപ്പോള്‍ പാര്‍ട്ടിയിലെ ചിലര്‍ ഇടപെട്ട് അട്ടിമറിച്ചതായും വീട്ടമ്മ കുറിപ്പില്‍ ആരോപിക്കുന്നു. എകെജി ഭവനിലുള്ള ഭര്‍തൃസഹോദരിയും ചിന്തയില്‍ ജോലി ചെയ്യുന്ന ഭര്‍തൃസഹോദരിയുടെ ഭര്‍ത്താവും ചേര്‍ന്നാണ് തന്റെ പരാതിയില്‍ നടപടി എടുക്കാതിരിക്കാന്‍ പൊലീസിന്മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരിക്കുന്നതെന്ന് സുനിത ആരോപിക്കുന്നു. ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധത്തെ ചോദ്യം ചെയ്തതിന് ശേഷം സമൂഹത്തിന് മുന്നില്‍ ഭ്രാന്തിയായി ചിത്രീകരിക്കുകയായിരുന്നുവെന്നും സുനിത പരാതിപ്പെടുന്നു.…

സിബിഐ ശ്രീജിത്തിന്റേയും അമ്മയുടെയും മൊഴി രേഖപ്പെടുത്തി; 782 ദിവസത്തെ സമരം ശ്രീജിത്ത് അവസാനിപ്പിച്ചു

തിരുവനന്തപുരം:സഹോദരന്‍ ശ്രീജിവിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കല്‍ ശ്രീജിത്ത് നടത്തുന്ന സമരം അവസാനിപ്പിച്ചു. സഹോദരന്റെ മരണത്തെ സംബന്ധിച്ച് സിബിഐയ്ക്ക് മൊഴി നല്‍കിയതിന് ശേഷമാണ് 782 ദിവസത്തെ സമരം ശ്രീജിത്ത് അവസാനിപ്പിച്ചത്. ശ്രീജിത്ത് മാതാവ് രമണിയും സിബിഐയുടെ തിരുവനന്തപുരത്തെ ഓഫീസില്‍ എത്തിയാണ് മൊഴി നല്‍കിയത്. ശ്രീജിവിന്റെ അമ്മ രമണി പ്രമീള രാജ് ഭവനിലെത്തി ഗവര്‍ണറെ കണ്ടിരുന്നു. തുടര്‍ന്ന് ശ്രീജിത്തിന്റെ സമരത്തില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവവും ഇടപെട്ടിരുന്നു. ശ്രീജിവിന്റെ മരണം സംബന്ധിച്ച എല്ലാ രേഖകളും നല്‍കാനും ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. ശ്രീജിവിന്റേത് കസ്റ്റഡി മരണമാണെന്ന് പൊലീസ് കംപ്ലൈന്റ് അതോറിറ്റി മുന്‍ ചെയര്‍മാനും റിട്ട. ജഡ്ജിയുമായ കെ.നാരായണകുറുപ്പ് അഭിപ്രായപ്പെട്ടിരുന്നു. കസ്റ്റഡിയില്‍ നടന്ന കൊലപാതകം മറച്ചുവയ്ക്കാന്‍ പൊലീസ് കളള തെളിവുണ്ടാക്കിയതായും നാരായണകുറുപ്പ് വ്യക്തമാക്കിയിരുന്നു. പാറശ്ശാല പൊലീസിന്റെ കസ്റ്റഡിയില്‍ കഴിയുമ്പോഴായിരുന്നു ശ്രീജിത്തിന്റെ സഹോദരന്‍ ശ്രീജിവ് മരിക്കുന്നത്. തന്റെ സഹോദരന്റെ മരണത്തില്‍…

മന്ത്രിപദം കൈയ്യെത്തും ദൂരത്ത്; പക്ഷെ ശശീന്ദ്രന് അത് ലഭിക്കുമോ?

മംഗളം ഫോണ്‍കെണി കേസില്‍ കുറ്റവിമുക്തനായി മന്ത്രിസഭയിലേക്ക് തിരിച്ചെത്താന്‍ ഒരു ദിനം മാത്രം ശേഷിക്കേ എന്‍സിപി എംഎല്‍എ എകെ ശശീന്ദ്രനെതിരെ ഹര്‍ജി. കേസില്‍ കുറ്റവിമുക്തനാക്കിയതിനെ ചോദ്യം ചെയ്ത് തിരുവനന്തപുരം തൈക്കാട് സ്വദേശിനി മഹാലക്ഷ്മിയാണ് ഹര്‍ജി നല്‍കിയത്. കീഴ്‌ക്കോടതി വിധി റദ്ദാക്കി കേസില്‍ നിയമ നടപടി തുടരണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. നാളെ ശശീന്ദ്രന്‍ പ്രതിജ്ഞ ചെയ്യുന്ന സമയത്ത് തന്നെയാണ് ഹൈക്കോടതി ഹര്‍ജി പരിഗണിക്കുന്നത്. ഫോണ്‍കെണി കേസില്‍ കുറ്റവിമുക്തനായ പശ്ചാത്തലത്തിലാണ് ശശീന്ദ്രനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാന്‍ എന്‍സിപി നേതൃത്വം തീരുമാനിച്ചത്. ശശീന്ദ്രനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ സിപിഐഎമ്മിനും എല്‍ഡിഎഫിനും എതിരഭിപ്രായമില്ലായിരുന്നു. എന്നാല്‍ ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി എത്തിയതോടെ ശശീന്ദ്രന്റെ സത്യപ്രതിജ്ഞ വൈകുമെന്നുള്ള സൂചനവും പുറത്തുവന്നിട്ടുണ്ട്.

ബിനോയ് കോടിയേരിയുടെ ദുബായിലെ പടമിടപാട് ഒത്തുതീര്‍പ്പായില്ലെങ്കില്‍ സിപിഐ‌എമ്മിന് തലവേദനയാവും

പണമിടപാടുമായി ബന്ധപ്പെട്ട് ബിനോയ് കോടിയേരിയെ തേടി ദുബായ് പൗരന്‍ കേരളത്തില്‍ എത്തുമ്പോള്‍, ബിനോയ് ദുബായ് പൗരനെ സമാധാനിപ്പിക്കാന്‍ അങ്ങോട്ട് ചെന്നിട്ടുണ്ടത്രെ, അതാണ് ബിനോയ് ദുബായിലുള്ളപ്പോള്‍ അറബിയെന്തിനാണ് മകനെ തിരഞ്ഞ് കേരളത്തില്‍ കറങ്ങുന്നതെന്ന ബിനോയിയുടെ അഛന്‍ സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍ ഉയര്‍ത്തിയ ചോദ്യത്തിന്റെ പൊരുള്‍. സംഗതി ശരിയാണ് വാങ്ങിയ ആള്‍ സ്ഥലത്തുണ്ടാവുമ്പോള്‍ പണം നല്‍കിയ ആള്‍ എന്തിന് മറ്റൊരു നാട്ടില്‍ തെരഞ്ഞു നടക്കുന്നു? പക്ഷെ…. അതെ ഈ പക്ഷെയില്‍ പലപക്ഷമുണ്ട്. അറബി കേരളത്തില്‍ വന്ന് പണം ലഭിക്കാനള്ള വഴി തേടുമ്പോള്‍ ന്യായം പറഞ്ഞിട്ട് കാര്യമില്ല. അടുത്ത അഞ്ചു ദിവസത്തിന്നകം ഇക്കാര്യത്തില്‍ ഒരു ഒത്തു തീര്‍പ്പുണ്ടായില്ലെങ്കില്‍ സംഗതി കുഴയും. കോടിയേരി ബാലകൃഷ്ണന് കടുത്തും പാര്‍ട്ടിക്ക് കലശലായും തലവേദന സൃഷ്ടിക്കും. ഇക്കാര്യത്തില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് വിശദീകരണത്തിന്റെ മുനയൊടിക്കാന്‍ വേണ്ട കൊപ്പുകളുമായിട്ടാണ് ദുബായി പൗരന്റ വരവ്. അദ്ദേഹം ഫെബ്രുവരി അഞ്ചാം…

ദൈവകണം കണ്ടു…… പക്ഷേ, ദൈവത്തെ കണ്ടില്ല? (ലേഖനം)

ലോകത്തിന്റെ നാനാ ഭാഗത്തു നിന്നുമായി ഒരായിരം ശാസ്ത്രജ്ഞന്മാര്‍. ലോകത്തിലെ മുഴുവന്‍ മനുഷ്യരും നികുതിയടച്ച പണത്തില്‍ നിന്നും പത്തു ബില്യണ്‍ ഡോളര്‍. എന്ത് പറഞ്ഞാലും അത് കൊത്തിയെടുത്ത് പറക്കാന്‍ തയ്യാറായി ലോകത്താകമാനം നിന്നുള്ള മാധ്യമപ്പട. സ്വിസ് ഫ്രഞ്ച് അതിര്‍ത്തി പ്രിവിശ്യയായ ‘സേണ്‍ ‘ എന്ന സ്ഥലത്ത്, ഭൂമിക്കടിയില്‍ തുരന്നുണ്ടാക്കിയ 27 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ‘ ഹൈഡ്രോണ്‍ കൊളൈഡര്‍ ‘ എന്ന വളഞ്ഞ ശാസ്ത്രമാളത്തിലെ അടിപൊളിയന്‍ പരീക്ഷണ മാമാങ്കം ‘ ദൈവകണം ‘ എന്ന കിട്ടാക്കനി കൈവന്നതോടെ വിജയാരവങ്ങളോടെ പരിസമാപിച്ചു. പ്രപഞ്ചമുണ്ടായത് എങ്ങിനെയാണെന്നറിയാഞ്ഞിട്ട് വയറു വേദന കൊണ്ട് വലഞ്ഞിരുന്ന ലോക ജനതക്ക് ആശ്വാസമായി വാര്‍ത്ത വന്നു കഴിഞ്ഞു. പ്രപഞ്ചമുണ്ടാവുന്നതിന് കാരണമായിത്തീര്‍ന്ന സാധനത്തെ കണ്ടെത്തിയിരിക്കുന്നു. ഈ സാധനത്തിന്റെ പേരാണ് ഫിഗ്സ് ബോസോണ്‍. മലയാളം പത്രം ഉള്‍പ്പടെയുള്ള മലയാള മാധ്യമങ്ങള്‍ ഫിഗ്സ് ബോസോണിനു ചാര്‍ത്തിക്കൊടുത്ത ഓമനപ്പേരാണ് ‘ദൈവകണം.’ ഇത് കേട്ടപാതി, കേള്‍ക്കാത്തപാതി…

പാസ്‌പോര്‍ട്ട് പരിഷ്ക്കരണ തീരുമാനം പിന്‍വലിച്ച നടപടി സ്വാഗതാര്‍ഹം : കള്‍ച്ചറല്‍ ഫോറം

ദോഹ: എമിഗ്രേഷന്‍ പരിശോധന ആവശ്യമായ ജനവിഭാഗങ്ങള്‍ക്കുള്ള പാസ്പോര്‍ട്ടിന് ഓറഞ്ച് നിറമുള്ള പുറംചട്ട ഏര്‍പ്പെടുത്താനും പാസ്‌പോര്‍ട്ടിന്റെ അവസാന പേജിലെ വിലാസം ഉള്‍പ്പെടെയുള്ള വ്യക്തിവിവരങ്ങള്‍ ഒഴിവാക്കാനുമുള്ള കേന്ദ്ര തീരുമാനം പിന്‍വലിച്ച നടപടിയെ കള്‍ച്ചറല്‍ ഫോറം സ്വാഗതം ചെയ്തു. ജനകീയ ചെറുത്തുനില്‍പ്പുകള്‍ക്കും പ്രതിരോധങ്ങള്‍ക്കും തലതിരിഞ്ഞ ഭരണകൂട നയങ്ങളെ തിരുത്താന്‍ കഴിയും എന്നതിന്റെ അവസാന ഉദാഹരണം ആണ് നടപടിയില്‍ നിന്ന് പിന്‍വലിയാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭ്യമുഖ്യത്തില്‍ ഈ തീരുമാനത്തിനെതിരെ വ്യാപകമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ബഹുജനസംഗമം, കണ്‍‌വന്‍ഷനുകള്‍, കേന്ദ്ര വിദേശകാര്യ മന്ത്രിക്കുള്ള ഓണ്‍ലൈന്‍ പെറ്റീഷന്‍ കാമ്പയിനും കൂട്ട പ്രതിഷേധ ഇമെയില്‍ എന്നീ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ആവിഷ്‌ക്കരിച്ചിരുന്നു. പ്രതിഷേധ പരിപാടികളുടെ ഭാഗമാവുകയും വിജയിപ്പിക്കുകയും ചെയ്ത എല്ലാവര്‍ക്കും കള്‍ച്ചറല്‍ ഫോറം സംസ്ഥാന സെക്രട്ടറിയേറ്റ് നന്ദി അറിയിച്ചു. പ്രസിഡന്റ് താജ് ആലുവ അധ്യക്ഷത വഹിച്ചു. സി. സാദിഖലി, മജീദലി, അലവിക്കുട്ടി എന്നിവര്‍ സംസാരിച്ചു.

മജീഷ്യന്‍ ഗോപിനാഥ് മുതുകാട് ഫോമാ 2018 ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷനില്‍ മോട്ടിവേഷന്‍ സ്പീക്കര്‍

ചിക്കാഗോ: അന്താരാഷ്ട്ര പ്രശസ്തനായ മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, ചിക്കാഗോ ആതിഥേയത്വം വഹിക്കുന്ന ഫോമാ ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വന്‍ഷനില്‍ മോട്ടിവേഷന്‍ സ്പീക്കറായി എത്തുന്നു. കണ്‍വന്‍ഷന്റെ എല്ലാ ദിവസങ്ങളിലും അദ്ദേഹത്തിന്റെ സാന്നിധ്യം വിവിധ വേദികളില്‍ ഉണ്ടാവുമെന്ന് ഫോമാ ഭാരവാഹികള്‍ അറിയിച്ചു. വിഖ്യാതനായ മജീഷ്യന്‍, മികച്ച ചാനല്‍ അവതാരകന്‍ എന്നീ വിശേഷണങ്ങളോടൊപ്പം വിവധ വിഷയങ്ങളില്‍ അവഗാഹമുള്ള പ്രഭാഷകന്‍ കൂടിയാണ് ഗോപിനാഥ് മുതുകാട്. ആനുകാലിക പ്രാധാന്യമുള്ള വിഷയങ്ങളെ ആസ്പദമാക്കി ഇന്ദ്രജാല പ്രകടനം നടത്തുന്ന ഇദ്ദേഹം, വ്യത്യസ്ത മാജിക്കല്‍ പ്രോഗ്രാമുകളുമായി ചാനലുകളില്‍ അവതാരകനായിട്ടുണ്ട്. മാജിക്കുള്‍ കൂടാതെയുള്ള മറ്റു പരിപാടികളുടെ അവതാരകനായും മജീഷ്യന്‍ മുതുകാട് പ്രത്യക്ഷപ്പെടുന്നു. കൈരളി ചാനലില്‍ കുട്ടികളുമായിയുള്ള ടോക് ഷോ നടത്തിയിരുന്നു. നിലവില്‍ മീഡിയാ വണ്‍ ടി.വിയില്‍ ‘മലര്‍വാടി ലിറ്റില്‍ സ്‌കോളര്‍’ എന്ന ക്വിസ് പ്രോഗ്രാമിന്റെ ആങ്കറാണ്. സംസ്ഥാന തലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന വൈജ്ഞാനിക മത്സരമാണ് ലിറ്റില്‍ സ്‌കോളര്‍. ചോദ്യോത്തരത്തോടൊപ്പം…

സംഘടനകള്‍ കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയ്യാറാകണം: റവ.പി.സി.സജി

ഡാളസ്: വെല്ലുവിളികളെ ഏറ്റെടുക്കുന്നതിന് വിമുഖത കാട്ടുന്ന ഈ കാലഘട്ടത്തില്‍ സമൂഹത്തിന്റെ വെല്ലുവിളികളെ ഏറ്റെടുത്ത് പുതിയ ഒരു സംസ്‌കാരം രൂപപ്പെടുത്തുവാന്‍ സംഘടനകള്‍ മുന്നോട്ട് വരേണ്ടത് ഇന്ന് അനിവാര്യമായിക്കുന്നു എന്ന് മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ഡാളാസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് ഇടവക വികാരിയും, മാര്‍ത്തോമ്മ സഭയുടെ മുന്‍ ഫിനാന്‍സ് മാനേജരും ആയ റവ. പി.സി. സജി അഭിപ്രായപ്പെട്ടു. തിരുവല്ലാ അസോസിയേഷന്‍ ഓഫ് ഡാളസിന്റെ 11-മത് വാര്‍ഷികത്തോടനുബന്ധിച്ച് ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമ്മ ഓഡിറ്റോറിയത്തില്‍ വെച്ച് ജനുവരി 13 ശനിയാഴ്ച നടത്തിയ ക്രിസ്തുമസ് പുതുവത്സര ആഘോഷത്തില്‍ മുഖ്യ സന്ദേശം നല്‍കുകയായിരുന്നു. പ്രസിഡന്റ് സോണി ജേക്കബിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ നിയുക്ത പ്രസിഡന്റ് ജെ.പി. ജോണ്‍, സെക്രട്ടറി ബിജു വര്‍ഗീസ്, ട്രഷറര്‍ മാത്യു സാമുവേല്‍, വൈസ് പ്രസിഡന്റ് സുനില്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് കൊളുത്തി പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ഡാളസിലെ വിവിധ സാമൂഹിക സാംസ്‌കാരിക…

മൂന്നാമത് ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റിന്റെ കിക്കോഫ് നടന്നു

കൊപ്പേല്‍ (ടെക്‌സ്സസ്): ചിക്കാഗോ സിറോ മലബാര്‍ രൂപതയിലെ ടെക്‌സസ് ഒക്‌ലഹോമ റീജണിലെ ഇടവകകള്‍ സം‌യുക്തമായി ആഗസ്ത് 10, 11, 12 തീയതികളില്‍ നടത്തുന്ന മൂന്നാമത് ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റിന്റെ (ഐപിഎസ്എഫ് 2018 ) കിക്കോഫ് കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ നടന്നു. സെന്റ് അല്‍ഫോന്‍സാ ദേവാലയമാണ് ഇത്തവണ ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റിനു ആതിഥ്യം വഹിക്കുന്നത്. ഫെസ്റ്റിന്റെ ചെയര്‍മാനും ഇടവക വികാരിയുമായ ഫാ. ജോണ്‍സ്റ്റി തച്ചാറ, ഐപിഎസ്എഫ് 2018 റീജണല്‍ കോ ഓര്‍ഡിനേറ്ററും ഡയറക്ടറുമായ പോള്‍ സെബാസ്റ്റ്യന്‍, ഐപിഎസ്എഫ് ഇടവക കോഓര്‍ഡിനേറ്റര്‍ സിബി സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്ന് ദീപശിഖ തെളിയിച്ച് കിക്കോഫ് നിര്‍വഹിച്ചു. ട്രസ്റ്റിമാരായ ലിയോ ജോസഫ്, പോള്‍ ആലപ്പാട്ട്, ഫ്രാങ്കോ ഡേവിസ്, ഡെന്നി ജോസഫ്, സെക്രട്ടറി ജെജു ജോസഫ് തുടങ്ങിയവര്‍ക്കൊപ്പം യുവജനങ്ങളും ഇടവക സമൂഹവും ചടങ്ങില്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് ദീപശിഖ ഇടവകജനങ്ങള്‍ക്കു കൈമാറി. പങ്കെടുക്കുന്ന…

കാതറിന്‍ നീലങ്കാവില്‍ കാലിഫോര്‍ണിയയില്‍ നിര്യാതയായി

സാന്റാ അന്ന (കാലിഫോര്‍ണിയ): തൃശൂര്‍ സ്വദേശി പരേതനായ പൊറിഞ്ചു നീലങ്കാവിലിന്റെ ഭാര്യ കാതറിന്‍ (96) കാലിഫോര്‍ണിയ സാന്റാ അന്നയില്‍ നിര്യാതയായി. തൃശൂര്‍ ലൂര്‍ദ് കത്തീഡ്രല്‍ ചര്‍ച്ച് അംഗമായിരുന്നു. മക്കള്‍: സൈമണ്‍ നീലങ്കാവില്‍, ജോയ് നീലങ്കാവില്‍ (ഇരുവരും കാലിഫോര്‍ണിയ). മരുമക്കള്‍: ആലീസ് സൈമണ്‍, ലില്ലി ജോയ്. പ്രശസ്ത ഗായകന്‍ ഫ്രാങ്കോ, ലിയൊ, കെറ്റി, മിനു, ജോളി, ജോബി, ലിജൊ എന്നിവര്‍ കൊച്ചുമക്കളാണ്. പൊതുദര്‍ശനം: ഫെബ്രുവരി 2 വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെ. സ്ഥലം: സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക്ക് ഫെറോനാ ചര്‍ച്ച്, സാന്റാ അന്ന. സംസ്‌ക്കാര ശുശ്രൂഷ : ഫെബ്രുവരി 3 ശനി രാവിലെ 10 മുതല്‍. സ്ഥലം : സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക്ക് ഫെറോന ചര്‍ച്ച് സാന്റാ അന്ന. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫ്രാങ്കോ 562 804 9814.