560 മില്യണ്‍ പവര്‍ ബാള്‍ ലോട്ടറിയടിച്ച വനിത സഹായം തേടി കോടതിയില്‍

ന്യൂഹാംഷെയര്‍: പവര്‍ ബാള്‍ ലോട്ടറിയടിച്ച വനിത തന്റെ വ്യക്തിഗത വിവരങ്ങള്‍ രഹസ്യമാക്കി വെക്കണമെന്നഭ്യര്‍ത്ഥിച്ച് കോടതിയുടെ സഹായം തേടി. ന്യൂഹാംഷെയറിലാണ് വിചിത്ര ആവശ്യവുമായി വനിത കോടതിയെ സമീപിച്ചിരിക്കുന്നത്. ന്യൂ ഹാംഷെയറിലെ ലോട്ടറി നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ലോട്ടറി അടിക്കുന്നവര്‍ തങ്ങളുടെ പേരും വിവരവും വെളിപ്പെടുത്തണമെന്ന് നിര്‍ബന്ധമാണ്. എന്നാല്‍ 560 മില്യണ്‍ ഡോളറിന്റെ ലോട്ടറിയടിച്ച വനിത കോടതിയെ സമീപിച്ചിരിക്കുന്നത് തന്റെ പേരും വിവരവും വെളിപ്പെടുത്തരുതെന്ന ആവശ്യവുമായാണ്. പവ്വര്‍ ബാള്‍ ലോട്ടറിയാണ് വനിതയ്ക്ക് അടിച്ചത്. എന്നാല്‍ പേരു വിവരം വെളിപ്പെടുത്തുന്നത് ആളുകളുടെ ശ്രദ്ധ തന്നിലേയ്ക്ക് തിരിയുമെന്നും സാധാരണ ജീവിതം നയിക്കാന്‍ ബുദ്ധിമുട്ടാവുമെന്നുമാണ് വനിത കോടതിയില്‍ വിശദമാക്കുന്നത്. അയല്‍ക്കാരും, സഹപാഠികളും, കുറ്റവാളികളും, ബന്ധുക്കളും എല്ലാം വിവരമറിയുന്നത് ഉചിതമായി തോന്നുന്നില്ലെന്നാണ് ഈ ഭാഗ്യവതി കോടതിയില്‍ വാദിക്കുന്നത്. പച്ചക്കറി കടയിലും ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനും ലോട്ടറി അടിച്ചയാള്‍ എന്ന പേര് പ്രശ്‌നമാണെന്നാണ് ഈ വനിത വാദിക്കുന്നത്. പേര് വിവരം…

വിക്ഷേപിച്ചതിനു ശേഷം തിരികെ ഭൂമിയിലേക്കെത്തുന്ന ഫാല്‍ക്കന്‍ ഹെവി റോക്കറ്റ് കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് വിക്ഷേപിച്ചു

ഫാല്‍ക്കന്‍ ഹെവി റോക്കറ്റ് കെന്നഡി സ്‌പേസ് സെന്ററില്‍ വിജയകരമായി വിക്ഷേപിച്ചു. ലോകത്തെ ഏറ്റവും കരുത്തേറിയ റോക്കറ്റാണ് ഫാല്‍ക്കന്‍ ഹെവി. കാലിഫോര്‍ണിയ കേന്ദ്രീകരിച്ച പ്രവര്‍ത്തിക്കുന്ന സ്വകാര്യ സംരഭമായ സ്‌പേസ്‌ എക്‌സ് ആണ് ഫാല്‍ക്കന്‍ ഹെവി നിര്‍മ്മിച്ചത്. ചൊവ്വാ പര്യവേക്ഷണം നടത്താന്‍ ഫാല്‍ക്കന്‍ ഹെവി പ്രാപ്തമാണെന്നാണ് സ്‌പേസ് എക്‌സിന്റെ അവകാശവാദം. ശൂന്യാകാശത്തിലേക്ക് വിക്ഷേപിച്ചതിന് ശേഷവും അവ ഭൂമിയിലേക്ക് തിരികെ എത്തും എന്നതാണ് ഫാല്‍ക്കന്‍ ഒമ്ബത് റോക്കറ്റുകളുടെ പ്രത്യേകത. പിന്നീട് വീണ്ടും ഇവ വിക്ഷേപണത്തിന് ഉപയോഗിക്കാന്‍ കഴിയും.1,40,000 പൗണ്ട് വരെ ഭാരമുള്ള ചരക്കുകള്‍ വഹിക്കാന്‍ മൂന്ന് ഫാല്‍ക്കന്‍ ഒമ്ബത് റോക്കറ്റുകള്‍ സമന്വയിക്കുന്ന ഫാല്‍ക്കന്‍ ഹെവിക്ക് കഴിയും

അഴിമതി നിരോധന നിയമത്തെ മറികടക്കാന്‍ ശ്രമിച്ച സര്‍ക്കാരിന് ജേക്കബ് തോമസിന്റെ ഇരുട്ടടി; വിസില്‍ ബ്ലോവേഴ്സ് നിയമപ്രകാരം സം‌രക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

തിരുവനന്തപുരം: അഴിമതി പുറത്തു കൊണ്ടുവരുന്നവരെ സംരക്ഷിക്കുന്ന വിസില്‍ ബ്ലോവേഴ്‌സ് നിയമ പ്രകാരം സംരക്ഷണം തേടി ഡിജിപി ജേക്കബ് തോമസ് ഹൈക്കോടതിയില്‍. അഴിമതിക്കെതിരെ നിലകൊള്ളുന്നതിന്റെ പേരില്‍ തന്നെ നിരന്തരം ഉപദ്രവിക്കുകയും അപഹസിക്കുകയും വേട്ടയാടുകയും ചെയ്യുകയാണെന്ന് ആരോപിച്ചുള്ള ഹര്‍ജിയില്‍ കോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിശദീകരണം തേടി. മാര്‍ച്ച് ആദ്യം കേസ് വീണ്ടും പരിഗണിക്കും. ജേക്കബ് തോമസിനെതിരെ കടുത്ത നടപടിക്കു നീങ്ങുന്ന സര്‍ക്കാരിനെ ഇതു വെട്ടിലാക്കി. മുന്‍ ഡിജിപി സെന്‍കുമാറിന്റെ കേസില്‍ സുപ്രീം കോടതിയില്‍നിന്നു കനത്ത പ്രഹമേറ്റ സര്‍ക്കാര്‍ അതിനാല്‍ ഈ കേസില്‍ സുക്ഷ്മതയോടെ മാത്രമേ നീങ്ങുകയുള്ളൂ. ഓഖി ദുരന്തം സംബന്ധിച്ചു നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് ഐഎംജി ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്. പിന്നാലെ, കുറ്റാരോപണ മെമ്മോയും നല്‍കി. എന്നാല്‍, പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനിന്നു ശക്തമായ ഭാഷയിലാണു ജേക്കബ് തോമസ് മറുപടി നല്‍കിയത്. അഴിമതിക്കെതിരെ പ്രവര്‍ത്തിക്കുന്നതും പറയുന്നതും…

പ്രശസ്ത കഥകളി ആചാര്യന്‍ പത്മഭൂഷണ്‍ മടവൂര്‍ വാസുദേവന്‍ നായര്‍ കഥകളി അവതരിപ്പിക്കുന്നതിനിടെ അരങ്ങില്‍ കുഴഞ്ഞു വീണു മരിച്ചു

കൊല്ലം: പ്രശസ്ത കഥകളി ആചാര്യന്‍ മടവൂര്‍ വാസുദേവന്‍ നായര്‍ (89) അന്തരിച്ചു. കൊല്ലം അഞ്ചലില്‍ കഥകളി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞു വീണ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അഗസ്ത്യക്കോട് മഹാദേവര്‍ ക്ഷേത്രത്തില്‍ രാവണവിജയം കഥകളിയില്‍ രാവണന്റെ വേഷം അഭിനയിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് അണിയറയിലേക്കു മടങ്ങിയ വാസുദേവന്‍ നായര്‍ മരണത്തിനു കീഴടങ്ങുകയായിരുന്നു. ഭാര്യ: സാവിത്രിയമ്മ. മക്കള്‍: മധു (ബെംഗളൂരു), മിനി, ഗംഗാതമ്പി (പ്രശസ്ത നര്‍ത്തകി). മരുമക്കള്‍: കിരണ്‍ പ്രഭാകര്‍, താജ് ബീവി, തമ്പി. കാവനാട് കന്നിമേല്‍ചേരി ആലാട്ടുകിഴക്കതില്‍ കേളീ മന്ദിരത്തില്‍ മടവൂര്‍ വാസുദേവന്‍ നായരെ രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. കഥകളിയിലെ സമകാലീന തെക്കന്‍ കളരിയുടെ പരമാചാര്യനും അനുഗൃഹീത നടനുമായിരുന്ന അദ്ദേഹം തെക്കന്‍ കളരിസമ്പ്രദായത്തിന്റെ അവതരണചാരുതകള്‍ കാത്തുസൂക്ഷിക്കുകയും അനന്തര തലമുറയിലേക്കു കൈമാറുകയും ചെയ്ത പ്രതിഭാശാലിയാണ്. പുരാണബോധം, മനോധര്‍മ്മവിലാസം, പാത്രബോധം, അരങ്ങിലെ സൗന്ദര്യസങ്കല്‍പ്പം തുടങ്ങിയവ മടവൂരിന്റെ വേഷങ്ങളെ മികച്ചതാക്കി. താടിവേഷങ്ങള്‍…

ബിനീഷ് കോടിയേരിയും ദുബൈയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തി; ഇപ്പോള്‍ പിടികിട്ടാപ്പുള്ളിയാണെന്ന് ദുബൈ പോലീസ്; ദുബൈയിലെത്തിയാല്‍ അറസ്റ്റു ചെയ്യും

ദുബായ്: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി പിടികിട്ടാപ്പുള്ളിയെന്ന് ദുബായ് പൊലീസ്. വായ്പ തിരിച്ചടയ്ക്കാത്ത കേസിലാണ് ബിനീഷിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുന്നത്. ബിനീഷ് യുഎഇയിലെത്തിയാല്‍ ഉടന്‍ അറസ്റ്റിലാകും. പത്ത് ലക്ഷം ദിര്‍ഹത്തിന്റെ ചെക്ക് കേസുമായി ബന്ധപ്പെട്ട് കോടിയേരിയുടെ മൂത്തമകന്‍ ബിനോയിക്ക് യാത്രവിലക്ക് നേരിടുന്ന സാഹചര്യത്തിലാണ് കോടിയേരിയുടെ രണ്ടാമത്തെ മകന്‍ ബിനീഷിനെതിരെയുള്ള കോടതി വിധിയുടെ വിവരങ്ങളും പുറത്തുവരുന്നത്. ഒരാള്‍ക്ക് യുഎഇ വിടാന്‍ പറ്റില്ല, മറ്റെയാള്‍ക്ക് യുഎഇയില്‍ പ്രവേശിക്കാന്‍ പറ്റില്ല എന്ന അവസ്ഥയാണുള്ളത്. സൗദി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാംബ ഫിനാന്‍സിയേഴ്‌സിന്റെ ദുബായ് ശാഖയില്‍ നിന്ന് എടുത്ത ലോണ്‍ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് ദുബായ് കോടതി ബിനീഷിനെ രണ്ട് മാസം തടവിന് ശിക്ഷിച്ചിരുന്നു. 2015 ഓഗസ്റ്റ് ആറിന് സാംബ ഫിനാന്‍സ് നല്‍കിയ പരാതിയില്‍ ഖിസൈസ് പൊലീസ് രജിസ്റ്റര്‍ കേസിലാണ് കഴിഞ്ഞ ഡിസംബര്‍ പത്തിന് കോടതി വിധി പറഞ്ഞത്. വിധി വന്നപ്പോള്‍…

ദൈവസ്‌നേഹം പ്രപഞ്ച രചനയില്‍ (ലേഖനം)

ഒരമ്മ തന്റെ കുഞ്ഞിന് വേണ്ടി തോട്ടില്‍ കെട്ടുകയാണ്. എത്രമാത്രം ശ്രദ്ധയും, ദീര്‍ഘ വീക്ഷണവുമാണ് ആ ‘അമ്മ തൊട്ടിലിലേക്ക് പകരുന്നത് ?! കുഞ്ഞിന്റെ മൃദുമേനിക്ക് അലോസരമുണ്ടാക്കാത്ത മിനുത്ത തുണി തന്നെ തൊട്ടിലിനായി തെരഞ്ഞെടുത്തിരിക്കുന്നു, കാറ്റും, വെളിച്ചവും ലഭ്യമാവുന്ന ഒരിടം കണ്ടെത്തിയിരിക്കുന്നു, ഒരു കാരണവശാലും പൊട്ടിപ്പോകാത്ത കയറില്‍ തൊട്ടിലിനെ ഉറപ്പിച്ചിരിക്കുന്നു, ബലമാര്‍ന്ന ഒരു മോന്തായത്തില്‍ അതിനെ തൂക്കിയിരിക്കുന്നു, കുഞ്ഞിന് പരമാവധി സുഖദായകമായ ഒരു വേഗത്തില്‍ ‘അമ്മ തൊട്ടിലിനെ ആട്ടുന്നു. അനുഭൂതികളുടെ അനശ്വരമായ സ്വപ്നലോകത്ത് കുഞ്ഞ് വളര്‍ച്ചയുടെ പടവുകള്‍ താണ്ടുന്നു!! ദൈവസ് സ്‌നേഹത്തിന്റെ പരമമായ സൃഷ്ടി പൂര്‍ണ്ണതയാണ് മനുഷ്യന്‍. പ്രപഞ്ചത്തിലെങ്ങും ഇതുപോലൊരു സൃഷ്ടിയുള്ളതായി ആര്‍ക്കും അറിവില്ല. മനുഷ്യന്‍ എന്ന തന്റെ അരുമക്കുഞ്ഞിന് വേണ്ടി ദൈവം ഞാത്തിയിട്ട കളിത്തൊട്ടിലാകുന്നു ഭൂമി എന്നാണു എന്റെ വിശ്വാസം. തന്റെ ഓമനയുടെ മൃദു ചര്‍മ്മത്തിന് പോറലും, കീറലും ഏല്‍ക്കാതിരിക്കാനായി വായുവെന്ന മസ്ലിന്‍ പുതപ്പുകൊണ്ട് ഇതിനെ പൊതിഞ്ഞിരിക്കുന്നു. ചുട്ടുപൊള്ളാനും,…

നീതി ചോദ്യം ചെയ്യപ്പെടുന്ന ജനാധിപത്യ നാടായ ഭാരതം (ലേഖനം)

ഇന്ത്യന്‍ ഭരണഘടനയുടെ കാവല്‍ക്കാരാണ് പരമോന്നത നീതിപീഠമായ സുപ്രീം കോടതി. രാജ്യത്തെ പൗരന് നീതി ഉറപ്പാക്കുന്നതോടൊപ്പം ഭരണഘടന ലംഘിക്കപ്പെടുന്നില്ലായെന്ന് ഉറപ്പുവരുത്തി രാജ്യത്ത് നീതിയും ന്യായവും നടപ്പാക്കാന്‍ ബാദ്ധ്യസ്ഥരാണ് സുപ്രീം കോടതിയും അതിലെ നീതിജ്ഞരും. നീതി ലഭിക്കു ന്നതിനായി പോരാടാന്‍ ഒരടര്‍ ക്കളം ഉണ്ടെന്നും അവിടെ നീ തി നടപ്പാക്കുമെന്ന് ഇന്ത്യയിലെ ഏതൊരു പൗരനും വിശ്വസിക്കുന്നുണ്ടെങ്കില്‍ അത് ഇന്ത്യയിലെ കോടതി സംവിധാനത്തിലാണ്. കീഴ്‌ക്കോടതികളില്‍ പരാജയപ്പെട്ടാലും ഹൈക്കോടതിയിലും സുപ്രീം കോടതിയിലും തങ്ങള്‍ക്ക് പോയി നീതി ലഭിക്കുമെന്ന് ഇന്ത്യയിലെ ഏതൊരു പൗരനും വി ശ്വസിക്കുക മാത്രമല്ല അംഗീകരിക്കുക കൂടി ചെയ്യുന്നുണ്ട്. നീതിക്കായി പോരാടുന്നവന്റെ അവസാന ആശ്രയം അതാണ് സുപ്രീം കോടതിക്ക് ഭരണഘടനയിലുള്ള അതിപ്രധാനമായ സ്ഥാനം. ഒരു ഇന്ത്യന്‍ പൗരന് കോടതിയോടുള്ള വിശ്വാസവും പ്രതീക്ഷയും മറ്റെന്തിനേക്കാളും കൂടുതലാണ്. ആ പ്രതീക്ഷയും വിശ്വാസവും നഷ്ടപ്പെടുന്ന തരത്തിലുള്ള സംഭവവികാസങ്ങളാണ് ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്നതെന്ന് പറയാതെ വയ്യ. സുപ്രീം…

വാഷിംഗ്ടണ്‍ ഡി.സി. കേരളാ കള്‍ച്ചറല്‍ സൊസൈറ്റിക്ക് നവ നേതൃത്വം

വാഷിംഗ്ടണ്‍ ഡി.സി: വാഷിംഗ്ടണ്‍- മെട്രോ ഏരിയയിലെ കലാ-സാംസ്കാരിക രംഗത്തെ പ്രമുഖ സാന്നിധ്യമായ കേരളാ കള്‍ച്ചറള്‍ സൊസൈറ്റി ഓഫ് മെട്രോപ്പോളിറ്റന്‍ വാഷിംഗ്ടണിന്റെ 2018-ലേക്കുള്ള ഭാരവാഹികള്‍ സ്ഥാനമേറ്റു. സെബ നവീദ് (പ്രസിഡന്റ്), സന്തോഷ് ജോര്‍ജ് (വൈസ് പ്രസിഡന്റ്), സൂസന്‍ വാരിയം (സെക്രട്ടറി), പ്രബീഷ് പിള്ള (ജോയിന്റ് സെക്രട്ടറി), രജീഷ് മലയത്ത് (ട്രഷറര്‍), അര്‍ച്ചന സന്ദീപ് (ജോയിന്റ് ട്രഷറര്‍) എന്നിവരാണ്, മുപ്പത്തിയഞ്ചോളം വരുന്ന പുതിയ കമ്മിറ്റിയുടെ സാരഥികള്‍. തിരക്കേറിയ പ്രവാസജീവിതങ്ങളിലേക്ക്, കേരളത്തിന്റേയും മലയാളത്തിന്റേയും സംസ്കാരസമ്പന്നത നിറയ്ക്കുക, മറുനാട്ടിലേയും നാട്ടിലേയും കഷ്ടപ്പെടുന്നവര്‍ക്കായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന, തങ്ങളുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുകയും, അതിനായി തങ്ങളാല്‍ കഴിയുംവിധം ആത്മാര്‍ത്ഥമായി അധ്വാനിക്കുകയും ചെയ്യുക എന്നതാണ് കെ.സി.എസ്.എം.ഡബ്ല്യുവിന്റെ പുതിയ നേതൃത്വത്തിന്റെ ലക്ഷ്യം. അതിനുവേണ്ടി വാഷിംഗ്ടണ്‍ പ്രദേശത്തെ മലയാളി സമൂഹം തങ്ങളോട് സഹകരിക്കണമെന്നു പുതിയ പ്രസിഡന്റ് സെബ നവീദ് അഭ്യര്‍ത്ഥിച്ചു.

ഷിക്കാഗോ മാര്‍ത്തോമാശ്ശീഹാ കത്തീഡ്രലില്‍ “നിയമവും സുരക്ഷിതത്വവും’ സെമിനാര്‍

ഷിക്കാഗോ: ഷിക്കാഗോ മാര്‍ത്തോമാശ്ശീഹാ കത്തീഡ്രലില്‍ “നിയമവും സുരക്ഷിതത്വവും’ എന്നതിനെക്കുറിച്ചുള്ള സെമിനാര്‍ ഫെബ്രുവരി 11-ന് രാവിലെ 9.30-ന് നടക്കും. ഷിക്കാഗോ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്ന ടോമി മേത്തിപ്പാറയാണ് ക്ലാസുകള്‍ നയിക്കുന്നത്. ചോദ്യോത്തരങ്ങള്‍ക്കുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. ഷിക്കാഗോ ചാപ്റ്റര്‍ എസ്.എം.സി.സിയുടെ നേതൃത്വത്തിലാണ് സെമിനാര്‍ നടത്തുന്നത്. കത്തീഡ്രല്‍ വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, അസിസ്റ്റന്റ് വികാരി റവ.ഡോ. ജയിംസ് ജോസഫ് എന്നിവര്‍ സന്നിഹിതരായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷിബു അഗസ്റ്റിന്‍, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ആന്റോ കവലയ്ക്കല്‍ എന്നിവരുമായി ബന്ധപ്പെടുക. മേഴ്‌സി കുര്യാക്കോസ് അറിയിച്ചതാണിത്.

വാട്ടര്‍ഫോര്‍ഡ് മലയാളി കമ്മ്യൂണിറ്റി കുടുംബ സംഗമം വര്‍ണ്ണശബളമായി

ഹ്യൂസ്റ്റന്‍: ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റനിലെ മിസൗറി സിറ്റിയിലുള്ള വാട്ടര്‍ഫോര്‍ഡ് മലയാളി കമ്മ്യൂണിറ്റിയുടെ കുടുംബ സംഗമവും ആഘോഷ പരിപാടികളും അതീവ ഹൃദ്യവും വര്‍ണ്ണശബളവുമായി. ഫെബ്രുവരി 3-ാം തീയതി വൈകുന്നേരം മിസൗറി സിറ്റിയിലെ സെന്‍റ് ജോസഫ്സ് സീറോ മലബാര്‍ കാത്തലിക് ദേവാലയ ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു കുടുംബസംഗമ ആഘോഷ പരിപാടികള്‍. ജൂലിയായുടെ പ്രാര്‍ത്ഥനാ ഗാനത്തെ തുടര്‍ന്ന് റോണ്‍സി ജോര്‍ജ്ജ് ആമുഖ പ്രസംഗം നടത്തി. എ.സി. ജോര്‍ജ്ജ് കുടുംബസംഗമ ആഘോഷങ്ങളിലേക്ക് ഏവരേയും സ്വാഗതമാശംസിച്ച് സംസാരിച്ചു. റോഷന്‍, മിഷാല്‍ എന്നിവര്‍ എം.സി.മാരായിരുന്നു. ബിനു സക്കറിയ, ഷീബ ജോര്‍ജ്ജ്, എന്നിവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു. കുടുംബ സംഗമ ആഘോഷങ്ങളെ ആകര്‍ഷകവും അവിസ്മരണീയവുമാക്കിയ വൈവിദ്ധ്യമേറിയ കലാപ്രകടനങ്ങളായ നൃത്തനൃത്ത്യങ്ങള്‍, ലളിതഗാനങ്ങള്‍, പുതിയതും പഴയതുമായ ചലച്ചിത്രഗാനങ്ങള്‍ എല്ലാം അതീവ ഹൃദ്യവും ആനന്ദകരവുമായിരുന്നു. വാട്ടര്‍ഫോര്‍ഡ് മലയാളി കമ്മ്യൂണിറ്റിയിലെ മുതിര്‍ന്നവരും, കൊച്ചുകലാകാരന്മാരും കലാകാരികളുമായ അബിഗെയില്‍, അയന,ഹെലന, ജോവീറ്റാ, ലേഹാ, ലില്ലി, മീരാബെല്‍, നിക്കോള്‍, റ്റേജാ,…