ഈസ്റ്റര്‍ സ്‌നേഹാശംസകള്‍

ലോകമെമ്പാടും ദൈവ പുത്രനായ ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പിനെ ആനന്ദഹൃദയരായി ആഘോഷിക്കുന്ന ഈ പവിത്രവേളയില്‍, ജാതി മത സമുദായ ഭേദമെന്യേ നോര്‍ത്ത് അമേരിക്കയിലുള്ള എല്ലാ മലയാളി സഹോദരി- സഹോദരന്മാര്‍ക്കും സന്തുഷ്ടവും സമാധാന നിര്‍ഭരവുമായ ഈസ്റ്റര്‍ സ്‌നേഹാശംസകള്‍ ഞാന്‍ നേര്‍ന്നുകൊള്ളുന്നു. പ്രത്യേകം ഓര്‍ക്കുക, ആണ്ടിലൊരിക്കല്‍ മാത്രം തിന്നു കുടിച്ചാമോദിച്ച് ആഘോഷിക്കേണ്ട ഒരുത്സവമല്ല ഈസ്റ്റര്‍! തീന്‍മേശയില്‍ പ്രകടിപ്പിക്കുന്ന നൈമിഷികമായ ഈസ്റ്റര്‍ സന്തോഷത്തേക്കാള്‍ ഉദാത്തവും എന്നെന്നും നിലനില്‍ക്കുന്നതുമായ സന്തോഷവും ജീവിത പ്രത്യാശയും അനുഭവിക്കുവാന്‍ ദൈവം എല്ലാവരേയും സഹായിക്കുമാറാകട്ടെ. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ…

ടൊറന്റോ ഇന്റര്‍നാഷണല്‍ സൗത്ത് ഏഷ്യന്‍ ഫിലിം അവാര്‍ഡിന് തിരി തെളിയുന്നു

ടൊറന്റോ: കാനഡയുടെ മണ്ണില്‍ നിന്നും കാഴ്ചയുടെ കലയായ സിനിമയ്ക്ക് പുതിയ വ്യാഖ്യാനം. ടൊറന്റോ ഇന്റര്‍നാഷണല്‍ സൗത്ത് ഏഷ്യന്‍ ഫിലിം അവാര്‍ഡ് 2018. കാനഡയിലെ പ്രമുഖ എന്റര്‍ടൈന്മെന്റ് ഗ്രുപ്പ് ആയ Blue Sapphire Entertainment ന്റെ നേതൃത്വത്തില്‍ ടോറോന്റോയില്‍ നിന്നും ഒരു ഇന്റര്‍നാഷണല്‍ അവാര്‍ഡിന് തുടക്കമാകുന്നു.കാനഡയുടെയും,ഒരു പക്ഷെ അമേരിക്കയുടെയും ചരിത്രത്തില്‍ തന്നെ ആദ്യമായി സൗത്ത് ഇന്‍ഡ്യയിലെ ചലച്ചിത്ര പ്രതിഭകള്‍ക്ക് പുരസ്കാരം നല്‍കി ആദരിക്കുന്ന ഏറ്റവും വലിയ ചടങ്ങിന് സാക്ഷ്യം വഹിക്കുന്നതിന്റെ ഔദ്യോഗിക തുടക്കം .ടൊറന്റോ ഇന്റര്‍നാഷണല്‍ സൗത്ത് ഏഷ്യന്‍ അവാര്‍ഡിന്റെ tisfa ലോഗോ പ്രകാശനവും വെബ്‌സൈറ്റിന്റെ ഉത്ഘാടനവും ഇന്ന് ടോറന്റോയില്‍ നടക്കുമെന്ന് tisfa സ്ഥാപക ചെയര്‍മാന്‍ അജീഷ് രാജേന്ദ്രന്‍ അറിയിച്ചു. 2015 മുതല്‍ ടൊറന്റോ ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിച്ച B S E എന്ന എന്റര്‍ടൈന്മെന്റ് സ്ഥാപനം നിരവധി സ്‌റേജ് ഷോകള്‍ സംഘടിപ്പിക്കുന്നതിലൂടെയും ടി വി പ്രോഗ്രാമുകളിലൂടെയും കാനഡയിലെ…

The Community Chest Celebrates 85 Years of Neighbors Helping Neighbors; Public Invited to Attend Spring Anniversary Special Events

(Eastern Bergen County, New Jersey; March 29, 2018) — For 85 years, The Community Chest has carried out its mission to lead initiatives and support nonprofits that make communities stronger and benefit people in need in eastern Bergen County.  Throughout 2018, The Chest reflects upon its history and impact helping people in need in the community and celebrates its 85th anniversary with several special events open to the public. Neighbors Helping Neighbors             During the Great Depression in 1933, when unemployment, homelessness, and hunger were at all time highs, caring members of…

New Jersey public library celebrating Hindu festival Holi

New Brunswick Free Public Library (NBFPL) in New Jersey, run by the City of New Brunswick, is celebrating Hindu festival of Holi on April seven. There is no charge to participate in the festival which includes color festivities using dry and wet colors, mehndi (henna), music, dance, food, etc. “You will not be allowed back in the building after color play”, the announcement points out. Commending NBFPL for celebrating Holi, distinguished Hindu statesman Rajan Zed, in a statement in Nevada today, termed it as a step in the positive direction,…

മിഷേല്‍ ഓബാമയും ഓപ്ര വിന്‍‌ഫ്രിയും കങ്കണ റാവത്തും ഒരേ വേദിയില്‍; ഗാന്ധി ഗോസ് ഗ്ലോബല്‍ പരിപാടി ആഗസ്റ്റില്‍ ന്യൂജെഴ്സിയില്‍ നടക്കും

ന്യൂജെഴ്സി: മുന്‍ അമേരിക്കന്‍ പ്രഥമ വനിത മിഷേല്‍ ഒബാമയും ഓപ്ര വിന്‍‌ഫ്രിയും ബോളിവുഡ് ക്വീന്‍ കങ്കണ റാവത്തും ഒരേ വേദി പങ്കിടാനെത്തുന്നു. ന്യൂജെഴ്സിയില്‍ നടക്കുന്ന ഗാന്ധി ഗോസ് ഗ്ലോബല്‍ ഈവന്റിലാണ് മൂവരും ഒന്നിച്ചെത്തുന്നത്.  മിഷേലും, ഓപ്ര വിന്‍ഫ്രിയുമായി വേദി പങ്കിടുന്നത് പ്രചോദനകരമാണെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് കങ്കണ പ്രതികരിച്ചു. നമ്മള്‍ സമൂഹത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും എന്ത് നല്‍കുന്നു എന്നതിലുമാണ് കാര്യമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ ഒരിക്കലും ആരുടെയും ആരാധിക അല്ല. എന്നാല്‍ ഒപ്രയെപ്പോലെയുള്ള മാതൃകാ സ്ത്രീകളെ ഞാന്‍ ബഹുമാനിക്കുന്നുവെന്നും കങ്കണ പറഞ്ഞു. സന്ദര്‍ഭവും സാഹചര്യവും അനുസരിച്ച് പരിപാടിയ്ക്കായുള്ള പ്രസംഗം തയ്യാറാക്കുമെന്നും കങ്കണ അറിയിച്ചു. ന്യൂജെഴ്‌സിയില്‍ ആഗസ്റ്റ് മാസത്തിലാണ് പരിപാടി നടക്കുക. ഗാന്ധിജിയുടെ തത്വങ്ങള്‍ പ്രചരിപ്പിക്കുകയാണ് പരിപാടിയുടെ ഉദ്ദേശ്യം. സമാധാനവും, അക്രമരഹിതവുമായ അന്തരീക്ഷം ലോകത്ത് എങ്ങനെ സൃഷ്ടിക്കാമെന്ന് പ്രസംഗങ്ങളിലൂടെയും പരിപാടികളിലൂടെയും വിലയിരുത്തപ്പെടും. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കങ്കണ ചെറുപ്പം മുതലേ ഗാന്ധിജിയെ പിന്തുടരുന്ന…

ട്രെയിന്‍ കോച്ചുകള്‍ നിര്‍മ്മിച്ച് ചെന്നൈയിലെ ഐസിഎഫ് റെക്കോര്‍ഡ് സൃഷ്ടിച്ചു; അടുത്ത വര്‍ഷം 3000 കോച്ചുകള്‍ നിര്‍മ്മിക്കുമെന്ന്

ചെന്നൈ: 2017-18ല്‍ 2503 കോച്ചുകള്‍ നിര്‍മ്മിച്ച് ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐസിഎഫ്) പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു. കഴിഞ്ഞ വര്‍ഷത്തെ റെക്കോര്‍ഡാണ് തകര്‍ത്തത്. 2277 കോച്ചുകളായിരുന്നു കഴിഞ്ഞ വര്‍ഷം നിര്‍മ്മിച്ചത്. 2500ാമത്തെ എല്‍എച്ച്ബി കോച്ച് വെള്ളിയാഴ്ചയാണ്  ഫ്ളാഗ് ഓഫ് ചെയ്തത്. സാങ്കേതിക വിഭാഗത്തിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് കോച്ച് ഫ്ളാഗ് ഓഫ് ചെയ്തത്. 2464 ആയിരുന്നു റെയില്‍വേ ബോര്‍ഡ് നിശ്ചയിച്ച ഉല്‍പ്പാദന ലക്ഷ്യം. ആ ലക്ഷ്യത്തോട് അടുത്ത് എത്താന്‍ കോച്ച് ഫാക്ടറിക്ക് സാധിച്ചു. ഉല്‍പ്പാദിപ്പിച്ചവയില്‍ 70 ശതമാനവും സ്റ്റെയിന്‍ലസ് സ്റ്റീല്‍ കോച്ചുകളാണ്. 2018-19 കാലഘട്ടത്തില്‍ 3000 ട്രെയിനുകളോ അതിലധികമോ ഐസിഎഫ് ഉല്‍പ്പാദിപ്പിക്കുമെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. ”2503 യൂണിറ്റുകള്‍ നിര്‍മ്മിക്കുന്നത് ഒരു പ്രധാന നാഴികക്കല്ലാണ് ഞങ്ങള്‍ക്ക്. അടുത്ത വര്‍ഷം 3000 കോച്ചുകളാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. ശ്രീലങ്കയിലേക്ക് 80 ലോകോത്തര കോച്ചുകള്‍ വിതരണം ചെയ്യാന്‍ ഞങ്ങള്‍ ആലോചിക്കുന്നുണ്ട്. ഇതിനായി…

കടലമ്മയെടുത്തത് കടലമ്മ തിരിച്ചു നല്‍കി; രണ്ടര വര്‍ഷം മുന്‍പ് കടലില്‍ വീണ് കാണാതായ ക്യാമറ തിരിച്ചുകിട്ടി

2015 സെപ്തംബറില്‍ സ്‌കൂബാ ഡൈവിങ്ങിനിടെ കടലില്‍ വീണുപോയ ജപ്പാന്‍കാരിയുടെ ക്യാമറ തിരിച്ചു കിട്ടിയ സന്തോഷത്തിലാണവര്‍. സെറീന എന്ന യുവതിയുടെ ക്യാമറയാണ് സ്കൂബാ ഡൈവിംഗിനിടെ കടലില്‍ കാണാതാകുന്നത്. 2015 സെപ്റ്റംബറില്‍ തായ്‌വാനില്‍ നിന്നും 250 കിലോമീറ്റര്‍ കിഴക്കുള്ള ഒക്കിനാവയിലെ ഇഷിഗാക്കി ദ്വീപില്‍ വിനോദയാത്രയ്ക്കിടെയാണ് സെറീന സ്‌കൂബാ ഡൈവിങ് നടത്തിയത്. ഇതിനിടെ കളഞ്ഞുപോയ ക്യാമറയെ ഓര്‍ത്ത് ദുഖത്തിലായിരുന്നു സെറീന. എന്നാല്‍ ഇപ്പോഴിതാ സെറീന കാത്തിരുന്ന ആ ക്യാമറ തിരിച്ചുകിട്ടി. മാത്രമല്ല ഒരു കുഴപ്പവും കൂടാതെയാണ് ക്യാമറ തിരിച്ചുകിട്ടിയിരിക്കുന്നത്. സ്‌കൂബാ ഡൈവിങിനിടെ വെള്ളം കയറാതിരിക്കാനായി ചുറ്റും പ്ലാസ്റ്റിക് കൊണ്ട് മൂടിയിരുന്നതിനാലാണ് ക്യാമറയില്‍ വെള്ളം കയറാതിരുന്നത്. ക്യാമറ കാണാതായെന്ന് തിരിച്ചറിഞ്ഞതോടെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. കടല്‍പ്പുറ്റ് പറ്റിപ്പിടിച്ച് കിടന്ന വസ്തു തായ്‌വാനിലെ സ്‌കൂളില്‍ നിന്നെത്തിയ വിനോദയാത്രാ സംഘത്തിലെ ഒരു പതിനൊന്നുകാരനാണ് ആദ്യം കണ്ടെത്തിയത്. നശിച്ചുപോയ ക്യാമറ ആരെങ്കിലും ഉപേക്ഷിച്ചതാകുമെന്ന് കരുതിയ കുട്ടി…

ഭര്‍ത്താവിനെയും മകനെയും കൊണ്ട് മറുപിള്ള തീറ്റിച്ചു

ഭര്‍ത്താവിനെയും മകനെയും കൊണ്ട് മറുപിള്ള തീറ്റിച്ച സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മറുപിള്ള ജ്യൂസ് അടിച്ചാണ് ഇവര്‍ക്ക് നല്‍കിയത്. ആരോഗ്യത്തിന് നല്ലതാണിതെന്നാണ് അമ്മയുടെ വാദം. 33 കാരിയായ ജെയ് വുഡാളിന് നാല് മക്കളാണുള്ളത്. ഒന്‍പത് വയസ്, ആറ് വയസ്, മൂന്ന് വയസ്, ഏഴ്മാസം പ്രായമുള്ള കുഞ്ഞുങ്ങളാണ് ഇവര്‍. ആദ്യത്തെ രണ്ട് പ്രസവത്തില്‍ തന്റെ മറുപിള്ള ലഭിക്കാതെ പോയതില്‍ ഈ മുപ്പത്തിമൂന്ന്കാരി ദുഃഖിതയായിരുന്നു. എന്നാല്‍ തന്റെ അവസാന രണ്ട് പ്രസവങ്ങളില്‍ ഈ സങ്കടത്തിന് പരിഹാരമായി. തന്റെ മറുപിള്ള ജ്യൂസ് രൂപത്തിലാക്കാന്‍ 30 യൂറോയാണ് ഇവര്‍ ചെലവാക്കിയത്. പലര്‍ക്കും ഇത് കേല്‍ക്കുമ്പോള്‍ അറപ്പും ആശ്ചര്യവും തോന്നിയേക്കാമെന്നും. എന്റെ ശരീരമാണ് തനിക്ക് ഇഷ്ടമുള്ളത് ചെയ്യുമെന്ന് ജെയ് പറയുന്നു. മാംസം കഴിക്കുന്ന പോലെ തന്നെയാണ് മറുപിള്ള കഴിക്കുന്നതെന്നും അവര്‍ പറയുന്നു. പല മൃഗങ്ങളും പ്രസവ ശേഷം ഇത് കഴിക്കുന്നവരാണ്. നമ്മള്‍ മനുഷ്യര്‍ മാത്രമാണ്…

കുടവയര്‍ വെറും കുടവയറല്ല; ന്യൂജെഴ്സിയിലെ 63-കാരന് സംഭവിച്ചത്

ന്യൂജെഴ്സി: കുടവയറില്ലാത്തവര്‍ ഇന്ന് ചുരുക്കമാണ്. പ്രായം കൂടിയവര്‍ക്കും കുറഞ്ഞവര്‍ക്കും കുടവയര്‍ സാധാരണ കണ്ടുവരാറുണ്ട്. കുടവയര്‍ ചുരുങ്ങാന്‍ വ്യായാമ മുറകളും മറ്റും ഒരു പരിധിവരെ സഹായിക്കും. എന്നാല്‍ ചിലരാകട്ടെ കുടവയര്‍ ഒരു അലങ്കാരമായി കൊണ്ടു നടക്കും. കുടവയര്‍ കൂടുതലുള്ളവര്‍ക്ക് ചില ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകും. ശരീരത്തില്‍ വരുന്ന ചെറിയ മാറ്റം പോലും നിസാരമായി കാണരുതെന്ന് സൂചിപ്പിക്കുകയാണ് ന്യൂജെഴ്സി സ്വദേശിയായ അറുപത്തിമൂന്നുകാരന്‍ കെവിന്‍ ഡാലിയുടെ അനുഭവം . ചെറിയൊരു കുടവയര്‍ കണ്ടപ്പോള്‍ അതു ബിയര്‍ ബെല്ലിയെന്ന് കെവിന്‍ വിചാരിച്ചു. എന്നാല്‍ നാള്‍ക്ക് നാള്‍ ഉദരത്തിമന്റെ വലുപ്പവും ശരീരഭാരവും കൂടികൂടി വന്നു. തുടര്‍ന്ന് ആശുപത്രിയിലെ സിടി സ്‌കാനിന്റെ ഫലം വന്നപ്പോഴാണ് കാര്യം പിടികിട്ടിയത്. കെവിന്റെ ഉദരത്തില്‍ 28.5 പൗണ്ട് തൂക്കമുള്ള ഒരു ട്യൂമര്‍ വളരുന്നു ! ലിപ്പോസര്‍കോമ എന്ന കാന്‍സറാണ് കെവിനെ ബാധിച്ചത്. പത്തു മുതല്‍ പതിനഞ്ചു വര്‍ഷം വരെ നീണ്ട കാലയളവില്‍…

പ്രത്യാശയുടെ സുദിനം

ലോകത്തിന്റെ പാപങ്ങള്‍ചുമലിലേറ്റി കുരിശിലേറിയ യേശുദേവന്‍ മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മപുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നു. യേശു ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ഓര്‍മ്മ കൊണ്ടാടുന്ന ദിനമാണ് ഈസ്റ്റര്‍. ഭൂരിപക്ഷം ക്രിസ്തുമത വിശ്വാസികളും ഈ ദിവസം സുപ്രധാന പുണ്യദിനമായി ആഘോഷിക്കുന്നു. കുരിശുമരണത്തെ ജയിച്ച് ക്രിസ്തു ഉത്ഥാനം ചെയ്തതിന്റെ ഓര്‍മയില്‍ ദേവാലയങ്ങളില്‍ ഇന്ന് പാതിരാകുര്‍ബ്ബാനകള്‍ നടക്കും. അന്‍പത് ദിവസത്തെ നോമ്പാചരണത്തിന്റെ വിശുദ്ധിയോടെയാണ് വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നത്. ഒശാന ഞായറിനാരംഭിച്ച വിശുദ്ധവാരവും ഈസ്റ്ററോടെ അവസാനിക്കുകയാണ്. ഉയിര്‍പ്പുതിരുനാള്‍ ആചരിക്കുമ്പോള്‍ പാപത്തെ കീഴടക്കി പുതിയ മനുഷ്യനായി ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന വിശ്വാസമാണ് ക്രൈസ്തവര്‍ക്കുള്ളത്. ദുഃഖവെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് ഈസ്റ്റര്‍ ആചരിക്കുന്നത്. ദാരിദ്ര്യത്തിന്റെയും അവശതയുടെയും അടിച്ചമര്‍ത്തലിന്റെയും ഇരയായി കഷ്ടതയുടെ പടുകുഴി ദര്‍ശിക്കുന്ന മാനവസമൂഹത്തിന് പ്രത്യാശയുടെയും നവജീവിതത്തിന്റെയും ഉള്‍വിളിയും ഉല്‍സവവുമാണ് യേശുക്രിസ്തുവിന്റെ ഉയിര്‍പ്പു പെരുന്നാള്‍.