ഷെഫിനും ഹാദിയയുമായുള്ള വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി; ഹാദിയക്ക് ഷെഫിന്‍ ജഹാനൊപ്പം പോകാമെന്നും കോടതി

ന്യൂഡല്‍ഹി: ഹാദിയ-ഷെഫിന്‍ ജഹാന്‍ വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി.   വിവാഹം നിമാനുസൃതമാണെന്നും കോടതി വ്യക്തമാക്കി.   വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഹാദിയയ്ക്ക് ഷെഫിന്‍ ജഹാനൊപ്പം പോകാമെന്നും പഠനം തുടരാമെന്നും കോടതി അറിയിച്ചു. വിവാഹം റദ്ദ് ചെയ്ത ഹൈക്കോടതി വിധിക്കെതിരെ ഷെഫിന്‍ ജഹാന്‍ നൽകിയ ഹർജിയിലാണ് കോടതി വിധി. അതേസമയം ഹാദിയയുടെ വിവാഹം ഒഴിച്ച് ഭർത്താവ് ഷെഫിൻ ജഹാനെതിരായ കേസുകളിൽ അന്വേഷണം നടത്താമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വിവാഹം ഇന്ത്യയുടെ ബഹുസ്വരതയുടെ ഭാഗമാണ്. അത് തീർച്ചയായും സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കേസില്‍ എന്‍ഐഎ അന്വേഷണം തുടരാമെന്നും സുപ്രീംകോടതി അറിയിച്ചു. വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിന്റെ നിയമവശം മാത്രമാണ് സുപ്രീം കോടതി പരിഗണിച്ചത്. ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലൂടെ രണ്ടുപേരുടെ വിവാഹം റാദ്ദാക്കാന്‍ കഴിയുമോയെന്നതാണ് കോടതി പരിശോധിച്ചത്. വിവാഹം…

കേരളം ഭ്രാന്താലയമോ! (ലേഖനം)

കേരളത്തിന് വെളിയില്‍ താമസിക്കുന്ന എനിക്ക് ഈയിടെ കേരളത്തില്‍ നടമാടിക്കൊണ്ടിരിക്കുന്ന അനീതികളും, അക്രമങ്ങളും, എന്തിനേറെ നരകീയമായ കൊലപാതകങ്ങളും വാട്ട്‌സ് ആപ്പ് തുടങ്ങിയ മാധ്യമങ്ങളിലൂടെ കണ്ടപ്പോള്‍ വിവേകാനന്ദന്‍ ഒരിക്കല്‍ കേരളത്തെ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ചതോര്‍മ്മയില്‍ ഓടിയെത്തി. കേരളത്തില്‍ എന്താണ് വാസ്തവത്തില്‍ നടമാടിക്കൊണ്ടിരിക്കുന്നത് എന്ന് എടുത്തു പറയേണ്ടതില്ലല്ലോ. ഈയിടെ നടന്ന സംഭവങ്ങള്‍ തന്നെ ഉദാഹരണമായെടുക്കാം. കണ്ണൂരില്‍ ഷുഹൈബ് എന്നയാളെ അതിദാരുണമായി വെട്ടിക്കൊന്നു. അതിനു പിറകെയാണ് അട്ടപ്പാടിയിലെ കടുകുമണ്ണ ആദിവാസി കോളനിയിലെ മധു എന്ന ആദിവാസി യുവാവിനെ നാട്ടുകാര്‍ പിടികൂടി കാട്ടുമൃഗത്തെപ്പോലെ തല്ലിക്കൊന്നു എന്ന വാര്‍ത്ത കാണുന്നത്. കുറെക്കഴിഞ്ഞ് ചെറിയൊരു വാര്‍ത്ത കേരളത്തിലെ പത്രങ്ങളില്‍ കണ്ടു. കത്തോലിക്കരുടെ ഒരു പുണ്യകേന്ദ്രമായ മലയാറ്റൂര്‍ സെന്റ് തോമസ് പള്ളിയിലെ 6-ാം സ്ഥലത്ത് വച്ച് യേശുക്രിസ്തുവിനെ പടയാളി കുന്തം കൊണ്ടു കുത്തി മുറിവേല്പിച്ചതിനെ ഓര്‍മ്മപ്പെടുത്തുന്നതുപോലെ കപ്യാരു കുത്തി പ്രധാന പുരോഹിതനായ ഫാ. സേവ്യര്‍ തേലക്കാട് എന്ന വൈദികന്‍…

മാഗിന്റെ നേതൃത്വത്തില്‍ കാര്‍ഷിക സെമിനാര്‍ മാര്‍ച്ച് 10 നു ശനിയാഴ്ച

ഹൂസ്റ്റണ്‍: മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റന്റെ (MAGH) നേതൃത്വത്തില്‍ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന സെമിനാര്‍ പരമ്പരയില്‍ രണ്ടാമത് സെമിനാറായി ‘കാര്‍ഷിക സെമിനാര്‍’ നടത്തുന്നു. മാര്‍ച്ച് 10 ശനിയാഴ്ച മാഗിന്റെ ആസ്ഥാനമായ കേരള ഹൗസില്‍ വെച്ച് വൈകുന്നേരം 3 മുതല്‍ നടത്തപ്പെടുന്ന സെമിനാറില്‍ മാഗ് പ്രസിഡന്റ് ജോഷ്വാ ജോര്‍ജ് അദ്ധ്യക്ഷത വഹിക്കും. ‘കൃഷിയും അതിന്റെ നൂതന സാധ്യതകളും’ എന്ന വിഷയത്തെ അധികരിച്ചു നടത്തപ്പെടുന്ന സെമിനാറില്‍ കൃഷി ഗവേഷണ രംഗത്തെ പ്രമുഖനും കൃഷി വിദഗ്ധനുമായ ഡോ. മാണി സ്കറിയാ നേതൃത്വം നല്‍കും. US CITRUS LLC യുടെ സ്ഥാപകനും പ്രസിഡന്റുമായ ഡോ. മാണി ഓറഞ്ച് കൃഷിയില്‍ ഗവേഷണം നടത്തി വന്‍ വിജയം കൈവരിച്ച മലയാളി കൂടിയാണ്. ടെക്സസിലെ മക്കാലിനില്‍ പ്രൊഫസറും പ്ലാന്റ് പതോളജിസ്റ്റും കൂടിയാണ് ഇദ്ദേഹം. കൃഷി സംബന്ധമായ ഏതു സംശയങ്ങള്‍ക്കും മറുപടി നല്‍കുവാനും മെച്ചപ്പെട്ട…

വര്‍ഗീയ ഫാസിസത്തിന്റെ പേരു പറഞ്ഞ് കോണ്‍‌ഗ്രസ് ജനങ്ങളെ പിഴിഞ്ഞ് കോടികള്‍ പിരിക്കാനിറങ്ങുന്നു; എം എം ഹസനും രമേശ് ചെന്നിത്തലയും കേരള പര്യടനത്തിന്

കേരളത്തിലെ വര്‍ഗീയ ഫാസിസത്തിനും കൊലപാതക രാഷ്ട്രീയത്തിനുമെതിരെ കെപിസിസി കോടികള്‍ പിരിക്കുന്നു. കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍ ഏപ്രില്‍ ഏഴു മുതല്‍ 26 വരെ നടത്തുന്ന ജനമോചനയാത്രയിലൂടെ 125 കോടി രൂപ പിരിക്കാന്‍ കോണ്‍ഗ്രസ് തയാറെടുക്കുന്നത്. വര്‍ഗീയ, ഫാസിസ്റ്റ് വിരുദ്ധ, അക്രമവിരുദ്ധ ജാഥയാണ് കോണ്‍ഗ്രസ് നടത്തുന്നത്. ഈ യാത്രയിലാണ് ജനങ്ങളെ പിഴിഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. ഏഴിനു കാസര്‍കോട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി അംഗം എ.കെ.ആന്റണി ഉദ്ഘാടനം ചെയ്യും. ജില്ലകളില്‍ മൂന്നു നിയോജകമണ്ഡലങ്ങള്‍ സംയുക്തമായി പൊതു സമ്മേളനം നടത്തും. തുടര്‍ന്നായിരിക്കും കോണ്‍ഗ്രസിന്റെ ജാഥ ആരംഭിക്കുക. ഗാന്ധി സ്മൃതി സംഗമങ്ങളുടെ ഭാഗമായി ‘അക്രമത്തിനും സ്ത്രീപീഡനങ്ങള്‍ക്കുമെതിരെ വനിതകള്‍’ എന്ന മുദ്രാവാക്യം ഉയര്‍ത്തി 31ന് എറണാകുളത്തു ഗാന്ധി വനിതാ സംഗമം മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തും. രണ്ടുലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, റബര്‍, കാപ്പി തുടങ്ങിയ കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്കു തറവില പുതുക്കി നിശ്ചയിക്കുക തുടങ്ങിയ…

പ്രവീണ്‍ തോമസ് ഫൊക്കാന ജോയിന്റ് ട്രഷറര്‍ ആയി മത്സരിക്കുന്നു

ചിക്കാഗോ: ഫൊക്കാനായുടെ 2018-20 വര്‍ഷത്തെ ജോയിന്റ് ട്രഷറര്‍ ആയി ചിക്കാഗോയില്‍ നിന്നുള്ള പ്രവീണ്‍ തോമസ് മത്സരിക്കുന്നു. ഇല്ലിനോയ് മലയാളി അസോസിയേഷന്റെ (ഐ.എം.എ.) നെടുംതൂണായി പ്രവര്‍ത്തിച്ചുവരുന്ന പ്രവീണ്‍ തോമസ് വിവിധ കമ്മിറ്റികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2014-ല്‍ ചിക്കാഗോയില്‍ നടന്ന ഫൊക്കാന കണ്‍‌വന്‍ഷന്റെ ബാങ്ക്വറ്റ് കമ്മിറ്റി ചെയര്‍മാന്‍ ആയിരുന്ന പ്രവീണ്‍ സമ്മേളനത്തിലെ ഏറ്റവും ആകര്‍ഷകമായിരുന്ന ബാങ്ക്വറ്റ് മികവുറ്റ സംവിധാന പാടവത്താല്‍ അവിസ്മരണീയമാക്കിയിരുന്നു. കെങ്കേമമാക്കിയ ചിക്കാഗോ കണ്‍വെന്‍ഷന്റെ ചുക്കാന്‍ പിടിച്ചതിന്റെ പിന്നില്‍ നിന്നു പ്രവര്‍ത്തിച്ച പ്രവീണ്‍ ഒരു മികച്ച സംഘാടകനെന്നതിലുപരി മികച്ച സഹകാരിയാണ്. ഏതു വിഭാഗങ്ങളിലായാലും സഹായകന്നെന്ന നിലയില്‍ പ്രവീണിന്റെ കരങ്ങള്‍ ഉണ്ടായിരിക്കും. ഈ അംഗീകാരമാണ് പ്രവീണിനെ ഫൊക്കാനയുടെ അമരക്കാരില്‍ ഒരാളാകാന്‍ കരണമാക്കിയത്. പ്രവീണ്‍ തോമസിനെപ്പോലുള്ള യുവാക്കളുടെ നേതൃനിരയിലേക്കുള്ള കടന്നുവരവ് ഫൊക്കാനയുടെ അടുത്ത ഭരണ സമിതിക്ക് ഏറെ ഗുണം ചെയ്യുമെന്ന് ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന മാധവന്‍ ബി. നായര്‍, സെക്രട്ടറി എബ്രഹാം…

ബാങ്കുകളില്‍ നിന്ന് കോടികള്‍ കടമെടുത്ത് തിരിച്ചടയ്ക്കാതെ ട്രപ്പീസ് കളിച്ചു നടക്കുന്ന ആളാണ് ഗൗതം അദാനിയെന്ന് സുബ്രഹ്മണ്യം സ്വാമി; ഷെയര്‍ മാര്‍ക്കറ്റില്‍ അദാനി ഗ്രൂപ്പിന് നഷ്ടമായത് 9000 കോടി രൂപ

പൊതുമേഖലാ ബാങ്കുകളിൽനിന്ന് വായ്പയെടുത്തു തിരിച്ചടയ്ക്കാതെ മുങ്ങിനടക്കുന്നതിൽ വിദഗ്ധനാണ് പ്രമുഖ വ്യവസായി ഗൗതം അദാനിയെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. സമൂഹമാധ്യമമായ ട്വിറ്ററിൽ സ്വാമി നടത്തിയ അഭിപ്രായപ്രകടനത്തിലൂടെ അദാനി ഗ്രൂപ്പിന്റെ കമ്പനികൾക്ക് ഓഹരിവിപണിയിൽ എട്ടു ശതമാനം ഇടിവു രേഖപ്പെടുത്തി. വിപണി മൂല്യം കണക്കിലെടുത്താൽ 9,000 കോടി രൂപയാണ് ഒരൊറ്റ ട്വീറ്റിലൂടെ അദാനി ഗ്രൂപ്പിന് നഷ്ടമായത്. കടം തിരിച്ചടയ്ക്കാതെ രക്ഷപ്പെട്ടു നടക്കുന്ന ‘ട്രപ്പീസ് കളിക്കാരനാ’ണ് അദാനിയെന്നായിരുന്നു സ്വാമിയുടെ ട്വീറ്റ്. അദാനിയിൽനിന്ന് കിട്ടാനുള്ള കടത്തിന്റെ കണക്ക് പൊതുതാൽപ്പര്യാർഥം ഇനിയെങ്കിലും പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കിട്ടാക്കടത്തിന്റെ പേരിൽ ആരും അദാനിയെ ചോദ്യം ചെയ്യുന്നില്ല. കേന്ദ്രവുമായി അടുത്തയാളാണെന്ന പ്രതീതി സൃഷ്ടിക്കുന്നതിലൂടെ സർക്കാരിനും അദാനി മാനക്കേടുണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ചയാണ് അദാനിക്കെതിരെ സ്വാമിയുടെ ട്വീറ്റ് വന്നത്. അതിനു പിന്നാലെ ബുധനാഴ്ച ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ അദാനി ട്രാൻസ്മിഷൻ 7.72% ഇടിഞ്ഞ് 179.85ലാണ് ക്ലോസ് ചെയ്തത്. അദാനി…

Refugee girls face ‘formidable barriers’ to education: UN

(AFP) – Refugee girls are only half as likely as their male peers to go to secondary school, the UN said Wednesday, urging efforts to break down barriers to education for girls in exile. Refugees in general have far less access to schooling than other children, and a report by the UN refugee agency (UNHCR) revealed that exiled girls are particularly hard-hit. “There are formidable barriers to overcome. We are calling for an international effort to turn the tide,” UNHCR chief Filippo Grandi said in a statement. In a report…

Sri Lanka shut down Facebook, WhatsApp, and Instagram to stop anti-Muslim violence

COLOMBO (AFP) – Sri Lanka on Wednesday blocked access to Facebook and suspended internet services in a troubled central district after police warned that rioters were using social media to spread anti-Muslim sentiment. The government declared an island-wide state of emergency Tuesday and imposed curfews across Kandy after days of rioting claimed at least two lives and left Muslim homes and businesses in ruins. Schools were shut across Kandy, a hill station popular with tourists, as rioters defied curfews and clashed with police who used teargas to disperse the mobs.…

Dozens treated for breathing problems after raids on Syria’s Ghouta

BEIRUT (AFP) – Dozens of people were treated for breathing difficulties after air strikes slammed into Syria’s Eastern Ghouta late Wednesday, a monitor said, with medics reporting symptoms consistent with a toxic attack. The Syrian Observatory for Human Rights said at least 60 people in the besieged rebel enclave were left struggling to breathe after air strikes and barrel bombs hit the towns of Saqba and Hammuriyeh. Doctors at one medical facility in Eastern Ghouta said they treated at least 29 patients with signs of exposure to chlorine, according to…

ശാന്തപുരം അല്‍ ജാമിഅയില്‍ അവധിക്കാല ക്യാമ്പുകള്‍

പെരിന്തല്‍മണ്ണ : അല്‍ ജാമിഅ അല്‍ ഇസ്ലാമിയ സ്ക്കില്‍സ്‌ ഡവലപ്പ്മെന്റ് സെന്ററിന് കീഴില്‍ അധ്യാപക- വിദ്യാര്‍ഥികള്‍ക്കായി അവധിക്കാല റസിഡന്‍ഷ്യല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ഹൈസ്ക്കൂള്‍ – ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്കായി ഇംഗ്ലീഷ് ഫീസ്ററ സമ്മര്‍ ക്യാമ്പും ഇംഗ്ലീഷ് അധ്യാപകര്‍ക്കായി ഈസോള്‍ (എക്യുപ്പിംഗ് സ്പീക്കേഴ്സ് ഓഫ് അതര്‍ ലേംഗ്വേജസ് വിത്ത് ഇംഗ്ലീഷ് ) അധ്യാപക പരിശീലനവും അറബി അധ്യാപകര്‍ക്കായി ടാഫിള്‍ (ടീച്ചിംഗ് അറബിക്ക് ആസ് ഫോറിന്‍ ലാംഗ്വേജ്) അധ്യാപക പരിശീലനവുമാണ് സംഘടിക്കുന്നത്. ഏപ്രില്‍ -മെയ് മാസങ്ങളില്‍ പെരിന്തല്‍മണ്ണ അല്‍ജാമിഅ കാമ്പസില്‍ നടക്കുന്ന ക്യാമ്പുകളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക: 920794556, ഇ-മെയില്‍: skillscentre@aljamia.net