ഓസ്‌കര്‍ അവാര്‍ഡ് വിശേഷങ്ങളുമായി ഏഷ്യാനെറ്റ് യു.എസ്. വീക്ക്‌ലി റൗണ്ടപ്പ്

ന്യൂയോര്‍ക്ക്: ലോക മലയാളികളുടെ സ്വന്തം ഏഷ്യനെറ്റ് ചാനലില്‍ എല്ലാ ശനിയാഴ്ച്ചയും രാവിലെ 8 മണിക്ക് (ന്യൂയോര്‍ക്ക് സമയം/ഈ.എസ്.ടി.) സംപ്രേഷണം ചെയ്യുന്ന ഏഷ്യാനെറ്റ് യൂ.എസ്. വീക്ക്‌ലി റൗണ്ടപ്പില്‍ ഈയാഴ്ച്ച, ഒരു പിടി വ്യത്യസ്തങ്ങളായ നോര്‍ത്ത് അമേരിക്കന്‍ വിശേഷങ്ങളുമായെത്തുകയാണ്. ഹോളിവുഡ് സിനിമാ ലോകത്തെ ആഘോഷ രാവാക്കുന്ന ഓസ്‌കര്‍ അവാര്‍ഡ് നിശ അരങ്ങേറി. മികച്ച ചിത്രമായി ഷേപ്പ് ഓഫ് വാട്ടര്‍ തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കയുടെ പാസ്റ്ററായ ബില്ലി ഗ്രഹാമിന് കണ്ണിരില്‍ കുതിര്‍ന്ന അന്ത്യാജ്ഞലി. സംസ്‌ക്കാര ചടങ്ങില്‍ വിവിധ ലോക നേതാക്കള്‍ പങ്കെടുത്തു. ഏറെ കൗതുകമുണര്‍ത്തുന്ന ലോകത്തെ ഏറ്റവും വലിയ വിമാനം കാലിഫോര്‍ണിയയില്‍ ഒരുങ്ങുന്നു. ഡാളസ്സിലെ പ്രശസ്തമായ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ നടന്ന പൊങ്കാല മഹോത്സവത്തിന്റെ പ്രശക്ത ഭാഗങ്ങളും ഈ എപ്പിസോഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എക്യുമിനിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചസ് ഓഫ് ഫിലാഡല്‍ഫിയയുടെ ആഭിമുഖ്യത്തില്‍ വേള്‍ഡ് ഡേ ഓഫ് പ്രയര്‍ ആഘോഷിച്ചു. ആര്‍ച്ച് ഡയസീസ് ഓഫ്…

ഡാളസ് സിറ്റി വൈഡ് പ്രയര്‍ ഫെല്ലോഷിപ്പിന് പുതിയ നേതൃത്വം

ഡാളസ്: ഡാളസ്-മെട്രോ പ്ലെക്സിലെ പെന്തക്കോസ്ത് സഭകളുടെ നേതൃത്വത്തില്‍ നടക്കുന്ന ‘സിറ്റി-വൈഡ് പ്രയര്‍ ഫെല്ലോഷിപ്പ് ഓഫ് പെന്തക്കോസ്തല്‍ ചര്‍ച്ചസ് ഓഫ് ഡാളസ് ഫോര്‍ട്ട്-വര്‍ത്ത്-ന്‍റെ കോ-ഓര്‍ഡിനേറ്ററായി പാസ്റ്റര്‍ മാത്യൂ ശാമുവല്‍ ചുമതലയേറ്റു. പാസ്റ്റര്‍മാരായ ജോണ്‍ ഫിലിപ്പ്, ഫിനോയ് ജോണ്‍സന്‍ , തോമസ്‌ മുല്ലയ്ക്കല്‍ എന്നിവരും നേതൃത്വത്തിന് പങ്കാളിത്തം വഹിക്കുന്നു. ഡാളസ് പട്ടണത്തിലെ അമ്പതിലധികം പെന്തക്കോസ്ത് സഭകളുടെ സഹകരണത്തില്‍ എല്ലാ വര്‍ഷവും വിവിധ സഭകളില്‍ നടത്തപ്പെടുന്ന ആത്മീയ സമ്മേളനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന സിറ്റി-വൈഡ് പ്രയര്‍ ഫെല്ലോഷിപ്പ് ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ഒരാഴ്ചത്തെ ഉപവാസ പ്രാര്‍ഥനയോടു കൂടെ ആരംഭിക്കുകയുണ്ടായി. ഫെബ്രുവരി 18-മുതല്‍ 24-വരെ ഏഴ് സഭകളിലായി നടത്തപ്പെട്ട പ്രസ്തുത പ്രാര്‍ത്ഥനകളില്‍ അനേകര്‍ പങ്കാളികളായി. അടുത്ത പ്രധാന സമ്മേളനങ്ങള്‍ താഴെക്കൊടുത്തിരിക്കുന്ന പ്രകാരം നടക്കുന്നതാണ്. സായാഹ്ന സമ്മേളനങ്ങള്‍‍ : മാര്‍ച്ച്-24 (ഹെബ്രോന്‍ പെന്തക്കൊസ്തല്‍ ഫെലോഷിപ്പ്); ജൂണ്‍ -9 (ഫിലഡെല്‍ഫിയ പെന്തക്കോസ്തല്‍ ഫെലോഷിപ്പ് ; ഒക്ടോബര്‍ ‍‍-20…

ബൈജു പകലോമറ്റം കാനഡയുടെ സാംസ്കാരിക മണ്ഡലങ്ങളിലെ നിറസാന്നിധ്യം

കാനഡയുടെ സാമൂഹിക, സാംസ്കാരിക മണ്ഡലങ്ങളിലെ നിറസാന്നിധ്യമാണ് മലയാളികളുടെ പ്രിയപ്പെട്ട ബൈജു പകലോമറ്റം.നിരവധി സാമൂഹ്യ, സാംസ്കാരിക സംഘടനകളിലൂടെ കനേഡിയന്‍ മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയനായ ബൈജുവിനെ നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന് മാധ്യമപ്രവര്‍ത്തകരുടെ ഏറ്റവും വലിയ സംഘടനയായ ഇന്‍ഡോ അമേരിക്കന്‍ പ്രസ്ക്ലബിന്റെ സെക്രട്ടറിയായി തെരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ പ്രവര്ത്തനങ്ങള്‍ക്കുളള അംഗീകാരം കൂടിയാണ്. സ്കൂള്‍ കാലഘട്ടംമുതല്‍ സംഘടനാരംഗത്തു സജീവമാണ് അദ്ദേഹം.1987 -ല്‍ സ്കൂള്‍ ചെയര്‍മാനായിട്ടാണ് സംഘടനാരംഗത്തു തുടക്കമിടുന്നത്. പിന്നീട്, പ്രവര്‍ത്തനമികവുകണ്ട് കേരള കോണ്‍ഗ്രസ് പാര്ട്ടിതങ്ങളുടെ യൂത്ത് ഫ്രണ്ടിന്റെ ഏരിയാ സെക്രട്ടറിയാക്കി.നാട്ടില്‍ വിവിധരംഗങ്ങളില്‍ ചെറുപ്പത്തിലെ സജീവമായിരുന്ന ബൈജു പകലോമറ്റം പ്രവാസി ആയപ്പോഴും സാമൂഹ്യപ്രവര്‍ത്തനം ഉപേക്ഷിക്കാന് തയാറായില്ല. 1996 ല്‍ സലാലയില്‍ ഒമാന്‍ മലയാളി അസോസിയേഷന് പ്രസിഡന്റായി പ്രവര്‍ത്തിച്ചു. പിന്നീട് കാനഡയുടെ മണ്ണിലും തന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന കമ്മ്യൂണിറ്റി പ്രവര്ത്തനം സജീവമായി കൊണ്ടുപോകുന്നു. 1998 ല് കാനഡയിലെ ആക്ടീവ് കമ്യൂണിറ്റി മെമ്പര്‍ ആയി.കാനഡയില്‍ കുടിയേറിയതിന്റെ ആദ്യകാലഘട്ടത്തില്‍ തന്നെ വിവിധപ്രവര്ത്തനങ്ങളാണ…

കെ.ടി.യു സ്റ്റാറ്റ്യൂട്ട് ഉടന്‍ നടപ്പിലാക്കണം: ഫ്രറ്റേണിറ്റി

മലപ്പുറം: കേരള സാങ്കേതിക സര്‍വകലാശാല സ്റ്റാറ്റുട്ട് ഉടന്‍ നടപ്പിലാക്കണമെന്ന് ഫ്രറ്റേണിറ്റി മലപ്പുറം ജില്ല എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മന്ത്രിയുമായും വി സിയുമായും നടത്തിയ ചര്‍ച്ചകളില്‍ ആവശ്യമായ നടപടികള്‍ ഉണ്ടാവുമെന്ന് ഉറപ്പു പറഞ്ഞിരുന്നു. പ്രവര്‍ത്തനമാരംഭിച്ച് നാല് വര്‍ഷത്തോളമായിട്ടും സ്റ്റാറ്റുട്ട് നടപ്പിലാക്കാനാവശ്യമായ നടപടികള്‍ ഉണ്ടാവാത്തത് പ്രതിഷേധാര്‍ഹമാണ്. ജില്ലാ പ്രസിഡന്റ് ജസീം സുല്‍ത്താന്‍ അദ്ധ്യക്ഷത വഹിച്ചു. ഹബീബ റസാഖ്, ഷാഫി കൂട്ടിലങ്ങാടി, എ കെ അബ്ദുല്‍ ബാസിത്, അഫ്സല്‍ ഹുസൈന്‍, ഷിബാസ് പുളിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. നിയമസഭാ സമ്മേളനത്തില്‍ ഇതുമായി ബന്ധപ്പെട്ട നിയനിര്‍മാണത്തിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ എം.എല്‍.എ മാര്‍ക്ക് നിവേദനങ്ങള്‍ നല്‍കി. മഞ്ഞളാംകുഴി അലി, എ പി അനില്‍ കുമാര്‍, പി ഉബൈദുല്ല, പി അബ്ദുല്‍ ഹമീദ്, പി വി അന്‍വര്‍, സി മമ്മുട്ടി, ടി വി ഇബ്രാഹിം, പി കെ ബഷീര്‍, ആബിദ് ഹുസൈന്‍ തങ്ങള്‍, എം…

യുവപ്രതിഭകളെ കണ്ടെത്താന്‍ ഇന്‍ഡിവുഡ് ടാലെന്റ്റ് ഹണ്ട്: റെജിസ്ട്രേഷന്‍ ആരംഭിച്ചു

● 10 ബില്യണ്‍ യുഎസ് ഡോളര്‍ സംരംഭമായ ഇന്‍ഡിവുഡാണ് യുവപ്രതിഭകള്‍ക്ക് അവസരമൊരുക്കുന്നത് ● സിനിമാ മേഖലയിലെ മത്സരങ്ങള്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനവും സിനിമയില്‍ പ്രവര്‍ത്തിക്കാനുമുള്ള അവസരം ഒരുക്കും. മറ്റ് ഇനങ്ങള്‍ക്ക് ക്യാഷ് പ്രൈസും ആകര്‍ഷകമായ സമ്മാനങ്ങളും നല്‍കും ● ഫൈനല്‍ മത്സരങ്ങള്‍ ഡിസംബര്‍ ഒന്ന് മുതല്‍ നാല് വരെ ഹൈദരാബാദില്‍ നടക്കും ● ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലിന്റെ ഭാഗമായാണ് ടാലെന്റ്റ് ഹണ്ട് ഒരുങ്ങുന്നത് കൊച്ചി (08.03.2018): രാജ്യത്തെമ്പാടുമുള്ള പ്രതിഭകള്‍ക്ക് അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനും ഇന്ത്യന്‍ സിനിമാ രംഗത്തെ പ്രശസ്‌തരുമായി സംവദിക്കാനുമുള്ള സുവര്‍ണ്ണാവസരവുമാണ് ഇന്‍ഡിവുഡ് ടാലെന്റ് ഹണ്ട്. ഇന്ത്യന്‍ സിനിമയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പത്ത് ബില്യണ്‍ യുഎസ് ഡോളര്‍ പദ്ധതിയായ ഇന്‍ഡിവുഡാണ് ടാലെന്റ് ഹണ്ട് സംഘടിപ്പിക്കുന്നത്. സിനിമയിലേക്കുള്ള വാതില്‍ ഇന്‍ഡിവുഡ് ടാലെന്റ് ക്ലബ്ബിന്റെ സഹകരണത്തോടെ നടത്തുന്ന ടാലെന്റ് ഹണ്ടില്‍ സിനിമാ മേഖലയുമായി ബന്ധപ്പെട്ട് ഒമ്പത് മത്സര…

റോക്ക് ലാന്‍ഡ് സെന്റ് മേരീസില്‍ ഫാ. കണ്ടത്തിപ്പറമ്പില്‍ നയിക്കുന്ന ഇടവക ധ്യാനം ഇന്ന് ആരംഭിക്കുന്നു

ന്യു യോര്‍ക്ക്: റോക്ക് ലാന്‍ഡ് സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക്ക് ചര്‍ച്ചില്‍ നോമ്പുകാല ഇടവക ധ്യാനം ഇന്ന് (വെള്ളി) ആരംഭിക്കും. പാമ്പാടി ഗുഡ് ന്യൂസ് റിട്രീറ്റ് സെന്ററിലെ ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിലാണ് ത്രിദിന ധ്യാനം നയിക്കുന്നത്. മ്യൂസിക് മിനിസ്ട്രിആല്‍ബനിയില്‍ നിന്നുള്ള ഫ്രാന്‍സിസ് ഡേവിസിന്റെ (പ്രിന്‍സ്) നേത്രുത്വത്തില്‍. വെള്ളി: വൈകിട്ട് 5:30 മുതല്‍ 9 വരെ. വി. കുര്‍ബാനയോടെ തുടക്കം ശനി: രാവിലെ 9 മുതല്‍ 3:30 വരെ. വി. കുര്‍ബാനയും നൊവേനയും 9 മണിക്കു തുടങ്ങും ഞായര്‍: രാവിലെ 11 മുതല്‍ 5 വരെ. വി. കുര്‍ബാന 11 മണി മൂന്നു ദിവസവും ധ്യാനത്തിനു ഒരു മണിക്കൂര്‍ മുന്‍പായി മധ്യസ്ഥ പ്രാര്‍ഥനയും ആരാധനയും ഉണ്ടായിരിക്കും. പ്രീ കെ മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സി.സി.ഡി. വിദ്യാര്‍ഥികള്‍ക്ക് സോഷ്യല്‍ ഹാളിലും ക്ലാസ് റുമിലുമായി ധ്യാനം ഉണ്ടായിരിക്കും. ശനി,…

മത്സരത്തില്‍ ഇഞ്ചോടിഞ്ച് നേരിട്ടത് പാര്‍‌വ്വതിയും മഞ്ജു വാര്യരും; അവസാനം പാര്‍‌വ്വതി ടേക് ഓഫ് ചെയ്തു

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച നടിയാകാന്‍ പാര്‍വതി ഏറ്റുമുട്ടിത് മഞ്ജു വാര്യരോട്. ഉദാഹരണം സുജാതയിലെ അഭിനയത്തിലാണ് മഞ്ജു പുരസ്‌കാര ലിസ്റ്റില്‍ ഇടംനേടിയത്. തൊണ്ടിമുതലും ദൃസാക്ഷിയും എന്ന സിനിമയിലെ അഭിനയത്തിന് നിമിഷ സജയനും മത്സരത്തില്‍ ഇടം നേടിയിരുന്നു. പാര്‍വതിക്ക് ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തിയത് മഞ്ജു വാര്യരായിരുന്നു. തനിക്ക് ലഭിച്ച മികച്ച പുരസ്‌കാരം വുമന്‍ ഇന്‍ സിനിമ കളക്ടീവിന് സമര്‍പ്പിക്കുന്നുവെന്ന് പാര്‍വ്വതി. ഡബ്ല്യു.സി.സി എന്ന സംഘടന പിന്തുണക്കും ധൈര്യത്തിനും നന്ദി പറയുന്നുവെന്നും പാര്‍വ്വതി പ്രതികരിച്ചു. ‘ടേക് ഓഫ്’ സംവിധായകന്‍ മഹേഷ് നാരായണനും മറ്റ് പിന്നണി പ്രവര്‍ത്തകര്‍ക്കും നന്ദി പറയുന്നു. സംസ്ഥാന അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നില്ല. നിമിഷ സജയന്‍, മഞ്ജു വാര്യര്‍ തുടങ്ങിയ താരങ്ങള്‍ അസാമാന്യ പ്രകടനം കാഴ്ചവെച്ചിരുന്നു. രാജേഷ് പിള്ള മണ്‍മറഞ്ഞ് ഒരു വര്‍ഷം പിന്നിടുമ്പോള്‍ അദ്ദേഹം നിര്‍മിച്ച ചിത്രത്തിന് പുരസ്‌കാരങ്ങള്‍ ലഭിക്കുന്നത് ഏറെ സന്തോഷം നല്‍കുന്നുവെന്നും പാര്‍വ്വതി പ്രതികരിച്ചു.…

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്; ഇതൊരു തുടക്കമാണെന്ന് ഇന്ദ്രന്‍സ്

പുരസ്കാരം അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയ്ക്ക് സമര്‍പ്പിക്കുന്നുവെന്ന് നടി പാര്‍വതി. രാജേഷ് പിള്ളയുടെ ഓര്‍മയിലാണ് മഹേഷ് നാരായണന്‍റെ ടേക്ക് ഓഫ് ഒരുങ്ങിയത്. കൂടുതല്‍ ഉത്തരവാദിത്തവും ഉല്‍സാഹവും തോന്നുന്നുവെന്നായിരുന്നു മികച്ച നടനായി തിരഞ്ഞെടുത്ത ഇന്ദ്രന്‍സിന്‍റെ പ്രതികരണം. അവാര്‍ഡ് വൈകിയോ എന്ന ചോദ്യത്തിന് താന്‍ തുടങ്ങിയിട്ടേയുള്ളൂ എന്നായിരുന്നു താരത്തിന്‍റെ മറുപടി. ഞാൻ സ്വപ്നം കാണുന്നത് നസ്റുദ്ദീന്‍ ഷായെ പോലുള്ള കഥാപാത്രങ്ങളാണ്. അതുകൊണ്ട് ഇത്തരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ ബുദ്ധിമുട്ടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മലയാളസിനിമയുടെ നല്ലകാലം തിരിച്ചുവരുന്നതിന്റെ സൂചനയാണിതെന്ന് അലന്‍സിയര്‍ പ്രതികരിച്ചു. അവാര്‍ഡുകള്‍ ഇങ്ങനെ 2017 ലെ മികച്ച മലയാള സിനിമ ‘ഒറ്റമുറി വെളിച്ചം’. മികച്ച നടന്‍ ഇന്ദ്രന്‍സാണ്, ചിത്രം ആളൊരുക്കം, നടി പാര്‍വതി, ചിത്രം ടേക്ക് ഓഫ്. ലിജോ ജോസ് പെല്ലിശേരിയാണ് മികച്ച സംവിധായകന്‍, ചിത്രം – ഈ.മ.യൗ. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന് ചിത്രത്തിലെ അഭിനയത്തിന് അലന്‍സിയര്‍ മികച്ച സ്വഭാവ നടനായി.…

ഇന്ദ്രന്‍സിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം; പാര്‍‌വ്വതി മികച്ച നടി

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രവചനങ്ങളില്‍ മുന്‍പിലായിരുന്ന ഫഹദ് ഫാസിലിനെ പിന്തള്ളി ഇന്ദ്രന്‍സ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിയായി പാര്‍വതിയെയും ജൂറി തെരഞ്ഞെടുത്തു. ഈ മ യൗ സംവിധാനം ചെയ്ത ലിജോ ജോസ് പെല്ലിശ്ശേരിയാണ് മികച്ച സംവിധായകന്‍. സജീവ് പാഴൂര്‍ ആണ് മികച്ച തിരക്കഥാകൃത്ത്, ചിത്രം തൊണ്ടിമുതലും ദൃക്സാക്ഷിയും. മികച്ച സ്വഭാവനടന്‍ – അലന്‍സിയര്‍ (തൊണ്ടിമുതലും ദൃക്സാക്ഷിയും), മികച്ച ബാലതാരങ്ങള്‍ – മാസ്റ്റര്‍ അഭിനന്ദ്, നക്ഷത്ര, മികച്ച കഥാകൃത്ത് – എം.എ.നിഷാദ്, ക്യാമറ – മനേഷ് മാധവ്, സംഗീതസംവിധായകന്‍ – എം.കെ.അര്‍ജുനന്‍ (ഭയാനകത്തിലെ ഗാനങ്ങള്‍), പശ്ചാത്തലസംഗീതം – ഗോപി സുന്ദര്‍, ഗായകന്‍ – ഷഹബാസ് അമന്‍, മികച്ച ഗായിക – സിതാര കൃഷ്ണകുമാര്‍ (വിമാനം). 110 ചിത്രങ്ങളാണ് ജൂറി പരിഗണിച്ചത്. ഒരു സ്ത്രീ സംവിധായിക മാത്രം 58 പുതുമുഖ സംവിധായകരും. ചിത്രങ്ങള്‍ക്ക് 78 ശതമാനം പേരും…

കൊലപാതകങ്ങള്‍ പരമ്പരയായി തുടരുന്ന കേരളത്തില്‍ സിപിഐ‌എമ്മിന്റെ മുഖം മിനുക്കാന്‍ മാധ്യമങ്ങള്‍ക്ക് കൈക്കൂലി; മോദിയെ ഇകഴ്ത്തുന്നവര്‍ക്കും പിണറായിയെ പുകഴ്ത്തുന്നവര്‍ക്കും വാരിക്കോരി പണം

ശുഹൈബിന്റെ കൊലപാതകമടക്കമുള്ള വിഷയങ്ങളില്‍ മുഖം നഷ്ടപ്പെട്ട സര്‍ക്കാര്‍ പുതിയ അടവുമായി രംഗത്ത്. സംസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകരെ കയ്യിലെടുക്കുകയെന്ന ലക്ഷ്യത്തോടെ ഒരോ ജില്ലയിലെ പ്രസ്‌ക്ലബുകള്‍ക്കും ലക്ഷങ്ങളാണ് അനുവദിച്ചിരിക്കുന്നത്. ഇതിനായി 40 ലക്ഷം രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഇതുവരെ അനുവദിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്ക് യാത്ര പോകാന്‍ എന്ന ശീര്‍ഷകത്തിലാണ് നാല്‍പത് ലക്ഷം രൂപ സര്‍ക്കാര്‍ മുന്‍കൂറായി അനുവദിച്ചത്. ഇന്‍ഫോര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍ വകുപ്പാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പഠന യാത്ര സംഘടിപ്പിക്കുന്നതിനായി ജില്ലാ ഇന്‍ഫോര്‍മേഷന്‍ ഓഫീസര്‍മാരുടെ പേരില്‍ മുന്‍കൂറായി ധനസഹായം അനുവദിച്ച് 6.03.2018 നാണ് ഉത്തരവിറക്കിയത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് യാത്ര പോകാന്‍ എന്ന ശീര്‍ഷകത്തിലാണ് നാല്‍പത് ലക്ഷം രൂപ സര്‍ക്കാര്‍ മുന്‍കൂറായി അനുവദിച്ചത്. ഇന്‍ഫോര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍ വകുപ്പാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പഠന യാത്ര സംഘടിപ്പിക്കുന്നതിനായി ജില്ലാ ഇന്‍ഫോര്‍മേഷന്‍ ഓഫീസര്‍മാരുടെ പേരില്‍ മുന്‍കൂറായി ധനസഹായം അനുവദിച്ച് 6.03.2018 നാണ് ഉത്തരവിറക്കിയത്. കണ്ണൂര്‍, കോഴിക്കോട് ജില്ലകള്‍ക്കാണ് ഏറ്റവുമധികം…