ജോണ്‍ ആകശാല – വ്യവസായ പ്രമുഖനായ സമുദായ സ്‌നേഹി വിടവാങ്ങി

ന്യൂയോര്‍ക്ക്: ബിസിനസ് മുന്നേറ്റങ്ങള്‍ രാജ്യാന്തര തലത്തിലേക്കും സാമുദായിക പ്രവര്‍ത്തനം അതിരില്ലാത്ത സമര്‍പ്പണത്തിലേക്കും സ്നേഹബന്ധങ്ങള്‍ മനസിലെ ആകാശത്തിലും ഉടവുതട്ടാതെ സൂക്ഷിച്ച ജോണ്‍ ആകശാല വിടവാങ്ങി. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും സ്‌നേഹത്തിന്റെ ഓര്‍മ്മത്തിരകളും നൊമ്പരത്തിന്റെ കണ്ണീര്‍പുഷ്പങ്ങളും നല്‍കിക്കൊണ്ടാണ് അറപത്തൊമ്പതാം വയസില്‍ ജോണ്‍ ആകശാലയുടെ വിയോഗം. സഫേണിലെ ഗുഡ്‌ സമരിറ്റന്‍ ഹോസ്പിറ്റലിലില്‍ ഏപ്രില്‍ 14 നായിരുന്നു അന്ത്യം. പിറവം ആകശാലായില്‍ ചുമ്മാറിന്റേയും മറിയാമ്മയുടെയും അഞ്ചുമക്കളില്‍ ഒന്നാമനായ ജോണ്‍ ആകശാല ഡല്‍ഹിയില്‍ കേന്ദ്ര വിദ്യാഭ്യാസ വകുപ്പില്‍ സെക്രട്ടറിയായിരിക്കെയാണ് 1979 ല്‍ അമേരിക്കയിലെത്തുന്നത്. ഔദ്യോഗിക ജീവിതത്തിന്റെ കുപ്പായം ഡല്‍ഹിയില്‍ അഴിച്ചുവച്ച അദ്ദേഹം പിന്നീടൊരിക്കലും അതണിഞ്ഞിട്ടില്ല. വ്യവസായങ്ങള്‍ക്ക് വളക്കൂറുളള അമേരിക്കയില്‍ ബിസിനസ് രംഗത്തേക്കാണ് അദ്ദേഹം തിരിഞ്ഞത്. സൗന്ദര്യ സംരക്ഷണ വസ്തുക്കളുടെ ക്രയവിക്രയങ്ങളിലൂടെ വളര്‍ന്ന ജോണ്‍ ആകശാലയുടെ ബിസിനസ് മുന്നേറ്റം രാജ്യാന്ത അതിര്‍ത്തികള്‍ ഭേദിക്കുന്നതാണ് പില്‍ക്കാലം കണ്ടത്. ചൈനയടക്കമുളള കിഴക്കന്‍ രാജ്യങ്ങളിലും യൂറോപ്പിലും വ്യാവസായിക ബന്ധങ്ങള്‍ ഉണ്ടാക്കിയെടുത്ത അദ്ദേഹം…

വിശ്വഹിന്ദു പരിഷത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രവീണ്‍ തൊഗാഡിയ പക്ഷത്തിന് തോല്‍‌വി; ലിഷ്ണു സദാശിവ തെരഞ്ഞെടുക്കപ്പെട്ടു

ഗുഡ്ഗാവ് : വിഎച്ച്പി (വിശ്വഹിന്ദു പരിഷത്ത് ) അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ തൊഗാഡിയ പക്ഷത്തിന് തോല്‍വി. ഇതോടെ വിഎച്ച്പി അഖിലേന്ത്യാ അധ്യക്ഷ സ്ഥാനം പ്രവീണ്‍ തൊഗാഡിയയ്ക്ക് നഷ്ടമായേക്കും. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന് തൊഗാഡിയ ആരോപിച്ചു.ഹിമാചല്‍പ്രദേശ് മുന്‍ ഗവര്‍ണര്‍ ലിഷ്ണു സദാശിവ പുതിയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. വിശ്വഹിന്ദു പരിഷത്ത് അന്തര്‍ദ്ദേശീയ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് പ്രവീണ്‍ തൊഗാഡിയയെ നീക്കം ചെയ്യാന്‍ ആര്‍എസ്എസ് ഇടപെടല്‍ നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിലെ വോട്ടര്‍മാരുടെ പട്ടികയില്‍ ആര്‍എസ്എസ് ഇടപെട്ട് കൃത്രിമം കാണിച്ചെന്നാണ് ആരോപണം. 212 മെമ്പര്‍മാരുള്ള വോട്ടേഴ്‌സ് ലിസ്റ്റില്‍ 37 വ്യാജ വോട്ടര്‍മാരുടെ പേര് കൂട്ടിച്ചേര്‍ത്തെന്നായിരുന്നു ആരോപണം. ആര്‍എസ്എസ്സുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള നിരവധി സംഘപരിവാര്‍ സംഘടനകളിലൊന്നാണ് വിശ്വഹിന്ദു പരിഷത്ത്. 1964ല്‍ എംഎസ് ഗോള്‍വാള്‍ക്കറും എസ്എസ് ആപ്‌തെയും സ്വാമി ചിന്മയാനന്ദയും ചേര്‍ന്ന് സ്ഥാപിച്ചതാണ് വിഎച്ച്പി. നരേന്ദ്ര മോദി തന്നെ…

കത്വ പീഡനക്കേസിലെ പ്രതികളെ രക്ഷപ്പെടാന്‍ അനുവദിക്കില്ല; പ്രത്യേക അതിവേഗ കോടതി സ്ഥാപിക്കാന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ഒരുങ്ങുന്നു

ശ്രീനഗര്‍: കത്വ കേസിലെ വിചാരണയ്ക്കായി അതിവേഗ കോടതി സ്ഥാപിക്കണമെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ഇക്കാര്യം ജമ്മുകശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാമലിംഗം സുധാകറിനോട് ആവശ്യപ്പെട്ടു. ആദ്യമായാണ് സംസ്ഥാനത്ത് അതിവേഗ കോടതി സ്ഥാപിക്കുന്നത്. 90 ദിവസത്തിനുള്ളില്‍ വിചാര പൂര്‍ത്തിയാക്കാനാണ് പ്രത്യേക കോടതി സ്ഥാപിക്കുന്നത്. കത്വ സംഭവത്തില്‍ രാജ്യത്തൊട്ടാകെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് അധിവേഗ കോടതി സ്ഥാപിക്കാന്‍ മെഹബൂബ മുഫ്തി തീരുമാനമെടുത്തത്. ജനുവരി 10 നാണ് കത്വായിലെ രസന ഗ്രാമത്തിലെ പെണ്‍കുട്ടിയെ വീടിന് പരിസരത്ത് നിന്ന് കാണാതാകുന്നത്. മുസ്‌ലിം നാടോടികളായ ബക്കര്‍വാള്‍ വിഭാഗക്കാരിയായ ഈ എട്ടുവയസുകാരിയുടെ പിതാവ് മുഹമ്മദ് യൂസഫ് ജനുവരി 12ന് ഹീരാനഗര്‍ പൊലീസ് സ്റ്റേഷനില്‍ ഇതുസംബന്ധിച്ച് പരാതിയും നല്‍കിയിരുന്നു. ഉച്ചയ്ക്ക് 12.30 ഓടെ വീടിനടുത്തുള്ള വനപ്രദേശത്ത് കുതിരയെ മേയ്ക്കാനായി കൊണ്ടുപോയ മകള്‍ തിരികെയെത്തിയിട്ടില്ല എന്നായിരുന്നു പരാതി. ഏഴു ദിവസങ്ങള്‍ക്ക് ശേഷം കുട്ടിയുടെ മൃതദേഹം ഭീകരമായ…

കോമണ്‍‌വെല്‍ത്ത് ഗെയിംസ്; ഇരുപത്തിനാലാമത്തെ സ്വര്‍ണ്ണവും നേടി ഇന്ത്യ; സിംഗപ്പൂരിനെ തോല്പിച്ച് വനിതാ ടേബിള്‍ ടെന്നീസില്‍ മണിക ബത്രക്ക് സ്വര്‍ണ്ണം

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ഇരുപത്തിനാലാം സ്വര്‍ണം. വനിതാ ടേബിള്‍ ടെന്നീസില്‍ മണിക ബത്രയ്ക്കാണ് സ്വര്‍ണം നേട്ടം. ഫൈനലില്‍ സിംഗപ്പൂരിന്റെ യൂ മെന്‍ യൂവിനെ തോല്‍പ്പിച്ചാണ് നേട്ടം. ഇന്ന് ഇന്ത്യ നേടുന്ന ഏഴാമത്തെ സ്വര്‍ണമാണിത്. നേരത്തെ വനിതകളുടെ അമ്പത് കിലോ ഗുസ്തിയില്‍ വിനേഷ് ഫോഗട്ടും പുരുഷന്മാരുടെ ഗുസ്തി 125 കിലോ വിഭാഗത്തില്‍ സുമിത് മാലിക്കും സ്വര്‍ണം സ്വന്തമാക്കിയിരുന്നു. വനിതാ ഗുസ്തി 62 കിലോയില്‍ സാക്ഷി മാലിക് വെങ്കലവും നേടി. 62 കിലോ നോഡ്രിക് വിഭാഗത്തിലാണ് സാക്ഷി മാലിക്കിന്റെ മെഡല്‍ നേട്ടം. ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്ര സ്വര്‍ണം കരസ്ഥമാക്കി. 86.47 മീറ്റര്‍ ദൂരം എറിഞ്ഞാണു നീരജിന്റെ സ്വര്‍ണനേട്ടം. ജൂനിയര്‍ ലോക ചാംപ്യനാണു നീരജ്. നേരത്തെ ബോക്‌സിങ്ങിലും ഷൂട്ടിങ്ങിലും ഇന്ത്യന്‍ താരങ്ങള്‍ സ്വര്‍ണം നേടിയിരുന്നു. ബോക്‌സിങ്ങില്‍ മേരി കോമും ഗൗരവ് സോളങ്കിയും ഷൂട്ടിങ്ങില്‍ സഞ്ജീവ് രജ്പുത്തുമാണ്…

താരങ്ങളെ വില്പനച്ചരക്കുകളാക്കുന്നതിനെതിരെ ഫിഫ; യൂറോപ്യന്‍ ക്ലബ്ബുകള്‍ക്ക് തിരിച്ചടി

താരങ്ങളെ വില്പനച്ചരക്കുകളാക്കുന്നതിനെതിരെ ഫിഫ പുതിയ നിയമം നടപ്പിലാക്കുന്നു. താരങ്ങളെ വാങ്ങിയ ശേഷം കൈമാറ്റം ചെയ്യുന്ന സമ്പ്രദായം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഫിഫ. വമ്പന്‍ ക്ലബുകള്‍ താരങ്ങളെ വാങ്ങിയ ശേഷം മറ്റു ചെറിയ ക്ലബുകള്‍ക്ക് ലോണില്‍ നല്‍കി വരുമാനമുണ്ടാക്കുന്നത് ഫിഫയുടെ പുതിയ നിയമത്തോടെ അവസാനമാകും. ഫ്ിഫയ്‌ക്കൊപ്പം യുവേഫയും ഒത്തുചേര്‍ന്നാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. യൂറോപ്പിലെ വമ്പന്‍ ക്ലബുകളെല്ലാം ആവശ്യമുള്ളതിലധികം താരങ്ങളെ ടീമിലെത്തിക്കുന്നതിനും പുതിയ നിയമം വിലങ്ങു തടിയാവാന്‍ സാധ്യതയുണ്ട്. ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി, പിഎസ്ജി എന്നീ യൂറോപ്യന്‍ ക്ലബുകളെയാണ് ഇത് കൂടുതലും ബാധിക്കുക. നിലവില്‍ ഇറ്റാലിയന്‍ ക്ലബായ യുഡിനസ് 102 താരങ്ങളെയാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇതില്‍ മിക്ക താരങ്ങളും ലോണില്‍ മറ്റു ക്ലബുകളില്‍ കളിക്കുകയാണ്. ചെല്‍സിക്ക് എഴുപതോളം താരങ്ങള്‍ സ്വന്തമായിട്ടുള്ളതില്‍ 45 താരങ്ങളെ ലോണില്‍ വിട്ടിരിക്കുകയാണ്. പ്രതീക്ഷയുണര്‍ത്തുന്ന യുവതാരങ്ങളെ ആദ്യം തന്നെ സ്വന്തമാക്കിയ ശേഷം മറ്റു ക്ലബുകള്‍ക്ക് വിട്ടു നല്‍കി ലാഭം…

കത്വ പീഡനം; ഞാന്‍ പ്രതികരിക്കാത്തതാണോ ഇപ്പോഴത്തെ പ്രശ്നം; ക്രൂരമായ പ്രവര്‍ത്തിയാണെന്ന് ആരെങ്കിലും പറഞ്ഞിട്ടുവേണോ അറിയാന്‍: പൃഥ്വിരാജ്

കശ്മീരിലെ കത്വയില്‍ എട്ടുവയസുകാരി ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതില്‍ സമൂഹത്തിന്റെ പല ഭാഗങ്ങളിലുള്ളവര്‍ പ്രതികരണവുമായി എത്തുമ്പോള്‍ വേറിട്ട പ്രതികരണവുമായി നടന്‍ പൃഥ്വിരാജ്. ഒരു പെണ്‍കുട്ടിയുടെ പിതാവ് , ഒരു ഭര്‍ത്താവ് എന്ന നിലയില്‍ എനിക്ക് ഭീതി ഉണ്ട്. പക്ഷേ ഇത്തരം അലോസരപ്പെടുത്തുന്ന സംഭവങ്ങള്‍ നമ്മുക്ക് ശീലമായല്ലോ എന്ന് ഓര്‍ക്കുമ്പോള്‍ ആശങ്കയുണ്ടെന്ന് പൃഥ്വിരാജ് കുറിച്ചു. പലരും പറഞ്ഞു വിഷയത്തില്‍ ഞാന്‍ പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുമെന്ന്. പക്ഷേ എന്താണ് ഞാന്‍ പോസ്റ്റ് ചെയ്യേണ്ടത്. ആ എട്ടുവയസുകാരിയെ പീഡിപ്പിച്ചത് ക്രൂരമായി എന്നോ? അതോ ഇതിനെയെല്ലാം ന്യായീകരിക്കുന്നത് തെറ്റാണെന്നോ? ഇതൊക്കെ ആരെങ്കിലും ഞാന്‍ പറഞ്ഞാണോ മനസിലാക്കേണ്ടത്. ഇതൊക്കെ ഞാന്‍ പറയേണ്ടതാണോ ? എനിക്ക് ഒന്നും പറയാന്‍ ഇല്ല! ഒന്നും എന്ന് പൃഥ്വിരാജ് കുറിപ്പില്‍ വിശദമാക്കുന്നു. ഒരു ക്രൂരകൃത്യത്തിനെ രാഷ്ട്രീയ വര്‍ഗീയവല്‍ക്കരിക്കാനുള്ള ശ്രമം തെറ്റാണെന്ന് പറയേണ്ടത് ഞാനാണോ? നാണക്കേട് തോന്നുന്നുണ്ട്, പക്ഷേ അതിനേക്കാള്‍ ഭീകരമായി തോന്നുന്നത് ഇത്തരം…

മറ്റൊരു കുരുന്നു പെണ്‍‌കുട്ടിയെ പിച്ചിച്ചീന്തി; ഇന്ത്യ ലോകത്തിന്റെ മുന്‍പില്‍ തല കുനിക്കുന്നു; 11 വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി; സംഭവം നടന്നത് മോദിയുടെ നാട്ടില്‍

കത്വയില്‍ എട്ടു വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയതിന്റെ പേരില്‍ രാജ്യവ്യാപകമായി പ്രതിഷേധം ആളിക്കത്തുമ്പോള്‍ പതിനൊന്നു വയസ്സുകാരിയുടെ കൊലപാതകവും ഞെട്ടലാകുന്നു. എട്ട് ദിവസത്തോളം ക്രൂരമായി പീഡിപ്പിച്ച ശേഷം പതിനൊന്നു വയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവമാണ് രാജ്യത്തിനു നാണക്കേടായി മാറുന്നത്. ഏപ്രില്‍ ആറിനാണ് കുട്ടിയുടെ മൃതദേഹം ഗുജറാത്തിലെ സൂററ്റില്‍ നിന്നും കണ്ടെത്തിയത്. ഫോറന്‍സിക് പരിശോധനയില്‍ കുട്ടിയുടെ ശരീരത്തില്‍ 86 മുറിവുകള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട് പുറത്ത് വന്നു. കുട്ടിയുടെ രഹസ്യ ഭാഗത്തും മുറിവുണ്ട്. ഫോറന്‍സിക് വിദഗ്ദ്ധന്റെ പരിശോധനാ റിപ്പോര്‍ട്ട് വന്നതോടെയാണ് പീഡനത്തിന്റെ ആഴം പുറത്തറിയുന്നത്. മൃതദേഹം ചതുപ്പ് നിലത്ത് നിന്നും അഴകിയ നിലയിലാണ് കാണപ്പെട്ടത്. കുട്ടിയെ എട്ട് ദിവസത്തോളം ക്രൂരമായി പീഡിപ്പിച്ചതായി ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടിയെ ഇതു വരെ തിരിച്ചറിയാന്‍ പൊലീസിനു സാധിച്ചിട്ടില്ല. ഇത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പൊലീസ് അസാധാരണ മരണത്തിനും പോസ്‌കോ നിയമപ്രകാരവും കേസ് എടുത്തു. അന്വേഷണം…

സിറിയ; ബഷര്‍ അല്‍ അസദ് രാസായുധം ഉപയോഗിച്ചെങ്കില്‍ നീതിപൂര്‍‌വ്വമായ അന്വേഷണം നടത്തണമെന്ന് ഇന്ത്യ

സിറിയയില്‍ അമേരിക്ക-ബ്രിട്ടന്‍-ഫ്രാന്‍സ് സംയുക്ത വ്യോമാക്രമണത്തിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യ. ബഷര്‍ അല്‍ അസദ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മേല്‍ രാസായുധം പ്രയോഗിക്കുന്നുണ്ടോയെന്ന് അന്വേഷിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ‘രാസായുധ ആക്രമണം നടത്തിയിട്ടുണ്ടെങ്കില്‍ അത് ദുഖകരമായ കാര്യമാണ്. സംഭവത്തില്‍ നിഷ്പക്ഷവും നീതിയുക്തവുമായ അന്വേഷണം രാസായുധ നിരോധന സംഘടന നടത്തണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്’, വിദേശകാര്യ മന്ത്രാലയത്തെ ഉദ്ദരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അന്താരാഷ്ട്ര നിയമങ്ങളുടെ സഹായത്തോടെ ചര്‍ച്ചയിലൂടെയും സൗഹാര്‍ദ്ദപരമായും പ്രശ്‌നം പരിഹരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. വെളളിയാഴ്ച്ചയാണ് അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും സംയുക്തമായി സിറിയയില്‍ ദമാസ്‌കസ് പ്രദേശത്ത് വ്യോമാക്രമണം നടത്തിയത്. 60 പേര്‍ കൊല്ലപ്പെട്ട റഷ്യയുടെ രാസായുധ ആക്രമണത്തെ അപലപിച്ച് കൊണ്ടായിരുന്നു അമേരിക്കയുടെ നടപടി. സിറിയയില്‍ യുഎസിനൊപ്പം വ്യോമാക്രമണം നടത്തിയ ബ്രിട്ടനും ഫ്രാന്‍സിനും ഡൊണള്‍ഡ് ട്രംപ് ഇന്ന് നന്ദി പറഞ്ഞിരുന്നു. വിദഗ്ധമായി നടപ്പാക്കിയ ആക്രമണ പദ്ധതി വിജയിച്ചെന്നും സൈന്യത്തിന്റെ പ്രവര്‍ത്തനത്തില്‍ ഏറെ അഭിമാനിക്കുന്നുവെന്നും…

എല്ലാ അമേരിക്കന്‍ മലയാളികള്‍ക്കും ഫൊക്കാനാ വിമന്‍സ് ഫോറത്തിന്റെ വിഷു ആശംസകള്‍

ന്യൂജേഴ്‌സി:ഉറക്കച്ചടവോടെയാണെങ്കിലും കണ്ണു തിരുമ്മി കണി കാണാന്‍ പോകുന്ന ഒരു കൊച്ചുകുട്ടിയുടെ മനസാണ് ഇപ്പോഴും മലയാളിക്ക്. ചുറ്റിലും നിരത്തി വെച്ചിരിക്കുന്ന പൂക്കളും പഴങ്ങളും നിലവിളക്കും കണി കണ്ട് പുതു പുലരിയെ വരവേല്‍ക്കാന്‍ ആരും മടി കാണിച്ചിരുന്നില്ല.ഇങ്ങനെ ഒരു വിഷുക്കാലം എല്ലാ മലയാളികള്‍ക്കും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും നല്ല കാലം ആണെന്ന് ഫൊക്കാനാ വിമന്‍സ് ഫോറം ചെയര്‍ പേഴ്‌സണ് ലീലാ മാരേട്ട് പറഞ്ഞു.എല്ലാ അമേരിക്കന്‍ മലയാളികള്‍ക്കും സമൃദ്ധിയുടെ വിഷു ആശംസകര്‍ അറിയിക്കുന്നതായി അവര്‍ കൂട്ടിച്ചേര്‍ത്തു.വിഷു സ്ത്രീകളുടെ ആഘോഷമാണ്. വിഷു ഒരുക്കങ്ങളില്‍ സ്ത്രീകള്‍ക്കുള്ള പങ്ക് വളരെ വലുതാണ്.വിഷുവിന്റെ എല്ലാ ഒരുക്കങ്ങളിലും ,ഓരോ വീട്ടിലും ഒരു പെണ്ണിന്റെ കൈ ഉണ്ടാകും. കണി ഒരുക്കുന്നത് മുതല്‍ വിഷുസദ്യ ,തിരുവാതിരകളി..അങ്ങനെ നീളുന്നു ആ പ്രയത്‌നത്തിന്റെ കഥ.അതു അമേരിക്കയില്‍ എത്തുമ്പോളും തുടരുന്നു.അതില്‍ വനിതകള്‍ അതിന്റെതായ പങ്കുവഹിക്കുന്നു. ഫൊക്കാനയുടെ വിമന്‍സ് ഫോറം പ്രവര്‍ത്തനമാരംഭിച്ചിട്ട് വളരെ കുറച്ചു നാളുകളെ ആയിട്ടുള്ളു എങ്കിലും…

സിറിയയില്‍ അമേരിക്കയുടെ വ്യോമാക്രമണം; ലോക രാജ്യങ്ങള്‍ ചേരിതിരിഞ്ഞുള്ള പോരിന് കളമൊരുങ്ങുന്നു

വാഷിംഗ്ടണ്‍: സിറിയയ്‌ക്കെതിരായ അമേരിക്കയുടെ ആക്രമണം ലോകരാജ്യങ്ങള്‍ക്കിടയില്‍ വന്‍ പ്രത്യാഘാതം സൃഷ്ടിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശപ്രകാരം നടന്ന ആക്രമണത്തില്‍ യുഎസിന് പിന്തുണയുമായി ബ്രിട്ടനും ഫ്രാന്‍സും ഒപ്പം ചേര്‍ന്നു. ദമാസ്‌കസില്‍ സമീപം ഡൗമയില്‍ സിറിയ നടത്തിയ രാസാക്രമണത്തിന് മറുപടിയായാണ് യുഎസ് ആക്രമണം നടത്തിയത്. യുഎസിനെതിരായ തിരിച്ചടി ഏത് സമയത്തുമുണ്ടാകുമെന്ന സൂചനയുള്ളതിനാല്‍ യുദ്ധഭീഷണി നിലനില്‍ക്കുകയാണ്. അതേസമയം ആക്രമണവുമായി ബന്ധപ്പെട്ട് റഷ്യയുടെ ആവശ്യപ്രകാരം യുഎന്‍ സുരക്ഷാകൗണ്‍സില്‍ ഇന്ന് രാത്രി യോഗം ചേരും. വ്യോമാക്രമണത്തെ അപലപിച്ച് റഷ്യയും ഇറാനും രംഗത്ത് വന്നു. സിറിയന്‍ സൈന്യത്തോടൊപ്പം ചേര്‍ന്ന് വിമതര്‍ക്കെതിരെ പോരാടുന്നതിനാല്‍ യുദ്ധമുന്നണിയിലെ ഇറാന്റേയും റഷ്യയുടേയും നിലപാട് നിര്‍ണായകമാണ്. സിറിയയ്ക്ക് എസ്-300 മിസൈല്‍ പ്രതിരോധ സംവിധാനം നല്‍കാന്‍ റഷ്യ തീരുമാനിച്ചു. സിറിയന്‍ വ്യോമാക്രമണത്തെത്തുടര്‍ന്നു ലോകം രണ്ടു ചേരിയിലായതാണ് റഷ്യയെ പുതിയ നീക്കത്തിനു പ്രേരിപ്പിച്ചിരിക്കുന്നത്. സിറിയയില്‍ യുഎസ് നടത്തിയ ആക്രമണത്തിനെതിരെ നേരത്തെ പ്രതികരിച്ച റഷ്യ വീണ്ടും…