‘ഓര്‍മ്മസ്പര്‍ശം’ സംഗീത പരിപാടി കൈരളി ടിവിയില്‍ ആരംഭിക്കുന്നു

ന്യൂയോര്‍ക്ക് : ജീവിത സമസ്യകള്‍ക്കുള്ള ഉത്തരമായിരിക്കുകയാണിന്നു സംഗീതം. ഓര്‍മകളെ സ്പര്‍ശിക്കുന്ന സംഗീതമായാല്‍ പറയുകയേ വേണ്ട. ജീവിതം സംഗീത സാന്ദ്രമായാല്‍ എത്ര നന്ന്. അമേരിക്കയിലെ വിവിധ സ്‌റ്റേറ്റുകളിലെ പ്രിയ ഗായകരെ ഞങ്ങള്‍ നിങ്ങള്‍ക്കായി അവരുടെ ഗാനങ്ങള്‍ക്ക് ശ്രോതാക്കളാകാന്‍ ക്ഷണിക്കുകയാണ്. കൈരളി ടിവിയിലെ അമേരിക്കന്‍ ഫോക്കസ് എന്ന പ്രോഗ്രാമില്‍ ഏപ്രില്‍ 28 ശനിയാഴ്ച വൈകിട്ട് 4:00 മണിക്കും, ഞായറാഴ്ച രാത്രി 10:00 മണിക്കും പീപ്പിള്‍ ടിവിയില്‍ ശനിയാഴ്ച രാത്രി 9:00 മണിക്ക് ആദ്യ സംപ്രേക്ഷണം ആരഭിക്കുന്നു. നിങ്ങളുടെ കൈരളി ടിവിയിലും പീപ്പിള്‍ ടിവിയിലും ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്കായി അമേരിക്കയില്‍ നിന്നാരംഭിക്കുന്ന കൈരളി ടിവി യു എസ് എ ഒരുക്കുന്ന ഓര്‍മ്മ സ്പര്‍ശം എന്ന ഈ സംഗീത വിരുന്നു കൈരളി യു എസ് എ പ്രോഗ്രാം ഹെഡ് ജോസ് കാടാപ്പുറത്തിന്റെ നേതൃത്വത്തില്‍ ബിനു തോമസാണ് വീഡിയോ ആന്റ് പ്രൊഡക്ഷന്‍ തയാറാക്കുന്നത്. സൗണ്ട് ആന്റ്…

എക്യുമെനിക്കല്‍ ഫെഡറേഷന്‍ പ്രവര്‍ത്തന ഉദ്ഘാടനവും ലോക പ്രാര്‍ഥനാ ദിനാചരണവും

ന്യൂയോര്‍ക്ക്: വ്യത്യസ്ത ആരാധനാ രീതികള്‍ പിന്തുടരുന്ന ന്യൂയോര്‍ക്കിലെ പതിനാറ് ഭാരതീയ ക്രൈസ്ത ദേവാലയങ്ങളുടെ കൂട്ടായ്മയായ എക്യുമെനിക്കല്‍ ഫെഡറേഷന്‍ ഓ ഫ് നോര്‍ത്ത് അമേരിക്കയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനത്തിന് അഖില ലോക പ്രാര്‍ഥ നാ ദിനത്തില്‍ തുടക്കമായി. ക്വീന്‍സിലെ സെന്റ്‌ ജോണ്‍സ് മാര്‍ത്തോമ്മാ ദേവാലയമാണ് ഫെഡറേഷന്റെ ഉദ്ഘാടനത്തിനും ലോക പ്രാര്‍ഥനാ ദിനത്തിനും ഏപ്രില്‍ 15 ന് വേദിയൊരുക്കിയത്. മുഖ്യാതിഥി മലങ്കര കത്തോലിക്കാ സഭ അമേരിക്ക, കാനഡ ബിഷപ്പ് മോസ്റ്റ് റവ.ഡോ. ഫിലിപ്പോസ് മാര്‍ സ്‌റ്റെഫാനോസ് നിലവിളക്ക് തെളിയിച്ചാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. വൈകുന്നേരം നാലുമണിക്ക് ആരംഭിച്ച ചടങ്ങുകളിലേക്ക് സെക്രട്ടറി ജോണ്‍ താമരവേ ലില്‍ ഏവര്‍ക്കും സ്വാഗതമരുളി. അധ്യക്ഷ പ്രസംഗം നടത്തിയ ഫെഡറേഷന്‍ പ്രസിഡന്റ് റവ. സജീവ് സുഗു ജേക്കബ് എക്യുമെനിക്കല്‍ പ്രസ്ഥാനങ്ങളുടെ ആവശ്യകതയും വിവി ധ സഭകള്‍ തമ്മിലുളള ഐക്യത്തിന്റെ ആവശ്യകതയും എടുത്തു പറഞ്ഞു. തുടര്‍ന്ന് 2018 ലെ അഖില…

പാസ്റ്റര്‍ ജോയി തോമസിന്റെ സംസ്ക്കാരം 28ന് ശനിയാഴ്ച ന്യൂയോര്‍ക്കില്‍

ന്യൂയോര്‍ക്ക്: ഐ. പി. സി. ഹെബ്രോന്‍ ന്യൂയോര്‍ക്ക് സഭാ സഹ ശുശ്രൂഷകന്‍ നിര്യാതനായ പാസ്റ്റര്‍ ജോയി തോമസിന്റെ സംസ്ക്കാരം 28 ശനിയാഴ്ച ന്യൂയോര്‍ക്കില്‍ നടത്തപ്പെടും. 2005 മുതല്‍ 2011 വരെ സൗദി അറേബ്യയിലെ ജിദ്ദ പെന്തക്കോസ്തല്‍ ഫെലോഷിപ്പില്‍ ശുശ്രൂഷകനായിരുന്ന ഇദ്ദേഹം പുനലൂര്‍ കര്യാര ശാലേം കുടുംബാംഗമാണ്. ഐ. പി. സി. പുനലൂര്‍ സെന്റര്‍ കമുകുംചേരി ദൈവസഭാംഗവുമായിരുന്നു. ഐപിസി ഈസ്‌റ്റേണ്‍ റീജിയന്‍ സെക്രട്ടറിയും, ന്യൂയോര്‍ക്ക് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഹെബ്രോന്‍ ഐപിസി, രക്ഷാമാര്‍ഗ്ഗം മിനിസിട്രീസ് എന്നീ സംഘടനകളുടെ സ്ഥാപകനുമായ പാസ്റ്റര്‍ ബാബു തോമസിന്റെ ജ്യേഷ്ട സഹോദരനും, പെന്തക്കോസ്ത് യുവജന സംഘടനയായ ന്യൂയോര്‍ക്ക് പി. വൈ. എഫ്. എ. യുടെ ട്രഷറര്‍ ജോബി ജോയിയുടെ പിതാവുമാണു പരേതന്‍. ഭാര്യ: ഏലിസബത്ത് ജോയി മക്കള്‍: ജോബി ജോയി, ജിബി ജോയി, മരുമകള്‍: ഡോണ ജോബി. ഭൗതീക ശരീരം ഏപ്രില്‍ 27 വൈകിട്ട് 5…

ഇന്ത്യ പ്രസ്സ് ക്‌ളബിന്റെ സ്‌റ്റെപ്പ് പദ്ധതിക്ക് സ്‌പോണ്‍സര്‍ഷിപ്പുമായി പോള്‍ കറുകപ്പിള്ളില്‍

ന്യുജേഴ്‌സി: മാധ്യമപഠനത്തിന് ലോകനിലവാരമുള്ള പരിശീലനം നല്‍കാന്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക രൂപം കൊടുത്ത മാധ്യമ പരിശീലന പദ്ധതിയായ സ്‌റ്റെപ്പിന്റെ (STEP- Socially & Technically Educated Press) സ്‌പോണ്‍സറായി ഫൊക്കാന മുന്‍ പ്രസിഡന്റ് പോള്‍ കറുകപ്പിള്ളില്‍ മുന്നോട്ട് വന്നു. ന്യുജേഴ്‌സിയിലെ എഡിസണില്‍ നടന്ന ചടങ്ങില്‍ കേരള ഫിഷറീസ് മന്ത്രി മേഴ്‌സികുട്ടിയമ്മ സ്‌പോണ്‍സര്‍ഷിപ് തുകയായ ഒരു ലക്ഷം രൂപ ഇന്ത്യ പ്രസ്സ് ക്ലബ്ബിനു വേണ്ടി പോള്‍ കറുകപ്പിള്ളിയില്‍ നിന്ന് ഏറ്റു വാങ്ങി അമേരിക്കയിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐപിസിഎന്‍എ) യും കേരള മീഡിയ അക്കാദമിയും ചേര്‍ന്ന് നടത്തുന്ന മാധ്യമ പരിശീലന പദ്ധതി “STEP” മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തിരുന്നു. കൊല്ലം ബീച്ച് ഹോട്ടലില്‍ നടന്ന യോഗത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മാധ്യമ…

ഷിക്കാഗോ (ബെല്‍വുഡ്) സീറോ മലബാര്‍ കത്തീഡ്രലില്‍ പത്താമത് കുടുംബനവീകരണ കണ്‍വന്‍ഷന്‍

ഷിക്കാഗോ: ബല്‍വുഡ് സെന്റ് തോമസ് സീറോ മലബാര്‍ കത്തീഡ്രലില്‍ 2018 ജൂണ്‍ 14 മുതല്‍ 17 വരെ രാവിലെ 9.30 മുതല്‍ വൈകിട്ട് 5 മണി വരെ കുടുംബ നവീകരണ കണ്‍വന്‍ഷന്‍ നടത്തപ്പെടും. പ്രശസ്ത വചന പ്രഘോഷകനും അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടറുമായ റവ.ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലച്ചന്റെ നേതൃത്വത്തിലുള്ള സെഹിയോന്‍ ടീമാണ് ധ്യാനം നയിക്കുന്നത്. മുതിര്‍ന്നവര്‍ക്ക് മലയാളത്തിലും, യുവജനങ്ങള്‍, കുട്ടികള്‍ എന്നിവരെ ഗ്രൂപ്പുകളായി വേര്‍തിരിച്ച് ഇംഗ്ലീഷിലുമായിരിക്കും വചനപ്രഘോഷണവും മറ്റു ശുശ്രൂഷകളും നടത്തുക. ബേബി സിറ്റിംഗിന് സൗകര്യമുണ്ടായിരിക്കും. ദൈവകൃപ സമൃദ്ധമായി വര്‍ഷിക്കപ്പെടുന്ന ഈ ആത്മീയ വിരുന്നിലേക്ക് എല്ലാവരേയും സ്‌നഹപൂര്‍വ്വം ക്ഷണിക്കുന്നതായി വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പിലും, അസി. വികാരി റവ.ഡോ. ജയിംസ് ജോസഫും അറിയിച്ചു.

നാടിന്റെ ഓര്‍മ്മകളുണര്‍ത്തി നമഹയുടെ വിഷു ആഘോഷം

എഡ്മണ്‍റ്റന്‍: നോര്‍ത്തേണ്‍ ആല്‍ബെര്‍ട്ട മലയാളീ ഹിന്ദു ആസോസിയേഷന്റെ (നമഹ) ഈ വര്‍ഷത്തെ വിഷു ആഘോഷം ബാല്‍വിന്‍ കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് ഏപ്രില്‍ 21 നു നടത്തപ്പെട്ടു. ഉച്ചക്ക് തനതു കേരളീയ ശൈലിയില്‍ തൂശനിലയില്‍ സദ്യ വിളമ്പി കൊണ്ടാണ് ആഘോഷങ്ങള്‍ ആരംഭിച്ചത്. നമഹയുടെ അംഗങ്ങളായ കെ. പി.രാമകൃഷ്ണന്‍ , വിജീഷ് പരമേശ്വരന്‍ എന്നിവരുടെ നേതൃത്വത്തില്‍ നമഹ കുടുംബാംഗങ്ങള്‍ തന്നെയാണ് തലേ ദിവസം ഒരുമിച്ചു കൂടി സദ്യയൊരുക്കിയത്. വിഭവസമൃദ്ധമായ സദ്യക്ക് ശേഷം സമ്മേളന പരിപാടികള്‍ ആരംഭിച്ചു. നമഹ പ്രസിഡന്റ് ശശി കൃഷ്ണ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സെക്രട്ടറി പ്രമോദ് വാസു സ്വാഗതം ആശംസിച്ചു. എഡ്മണ്ടനിലെ ഇസ്‌കോണ്‍ ക്ഷേത്രത്തിലെ മുഖ്യ പൂജാരി ബാലകൃഷ്ണ പ്രഭുജി ഭദ്രദീപം കൊളുത്തി പരിപാടികള്‍ ഉത്ഘാടനം ചെയ്തു. എഡ്മണ്ടന്‍ എല്ലസ്‌ളി എംല്‍എ റോഡ് ലയോള ആയിരുന്നു വിഷു ദിനത്തെ മുഖ്യ അതിഥി. പ്രദീപ് നാരായണന്‍ നമഹയുടെ പ്രവര്‍ത്തനങ്ങളെ…

വിപണിയില്‍ രണ്ടു കോടി രൂപ വിലവരുന്ന കഞ്ചാവ് പിടികൂടി; രണ്ടു പേരെ റവന്യൂ ഇന്റലിജന്‍സ് കസ്റ്റഡിയിലെടുത്തു

വിജയവാഡ: വന്‍ കഞ്ചാവ് വേട്ട നടത്തി റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ്. 1394 കിലോ വരുന്ന കഞ്ചാവാണ് ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ വെച്ച് പിടികൂടിയത്. രാജ്യത്തെ ഞെട്ടിച്ച കഞ്ചാവ് വേട്ടയില്‍ പിടികൂടിയത് രണ്ടു കോടി രൂപയുടെ കഞ്ചാവാണ്. ദൂരെ സ്ഥലങ്ങളിലേക്ക് അയക്കുന്നതിനായി പാകപ്പെടുത്തി ഉണക്കി പായ്ക്കുചെയ്ത നിലയിലായിരുന്നു ഇത്. സംഭവത്തില്‍ രണ്ടുപേരെ പിടികൂടിയിട്ടുണ്ട്. യഥാര്‍ഥ ഉടമകള്‍ ഇപ്പോഴും സുരക്ഷിതരാണ്. രാജ്യത്തെ യുവതലമുറയെ നശിപ്പിക്കുന്ന കഞ്ചാവ് തോട്ടങ്ങള്‍ ഇവിടെ ഭദ്രമായി തുടരുന്നുണ്ട്. പിടികൂടിയ കഞ്ചാവിന് വിപണിയില്‍ മൊത്തം 2,09,14,800 രൂപ വിലവരും. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

कठुआ रेप केस: नाबालिग आरोपी की जमानत याचिका खारिज

जम्मू : कठुआ के मुख्य न्यायिक मैजिस्ट्रेट ने 8 साल की बच्ची के रेप और मर्डर मामले में नाबालिग आरोपी की जमानत याचिका को खारिज कर दिया है। अपराध शाखा ने कठुआ की अदालत में नौ अप्रैल को मामले के आठ आरोपियों में से सात के खिलाफ आरोप पत्र दाखिल किया था। नाबालिग आरोपी के खिलाफ अलग से आरोप पत्र दाखिल किया गया था। मुख्य न्यायिक मैजिस्ट्रेट ने इस मामले में मंगलवार को एक आरोपी के द्वारा नाबालिग होने का हवाला देते हुए लगाई गई जमानत की अर्जी को खारिज कर दिया।…

ओडिशा: कोर्ट कैंपस में पत्नी को तलवार लेकर दौड़ाया, फिर सबके सामने काट दिया

संबलपुर : ओडिशा के संबलपुर में एक शख्स तलवार लेकर फैमिली कोर्ट पहुंचा और उसने अपनी पत्नी को अदालत कैंपस में ही सबके सामने काट डाला। इस दौरान उस शख्स ने तलवार से अपनी सास और भतीजी को भी जख्मी कर दिया। पुलिस ने आरोपी रमेश कुमार को गिरफ्तार कर लिया है और साथ ही उसकी तलवार को भी जब्त कर लिया है। यह घटना सोमवार दोपहर की है। पुलिस का कहना है कि रमेश ने कोर्ट कैंपस में 18 वर्षीय पत्नी संजीता चौधरी पर तलवार से अचानक हमला कर दिया।…

जम्मू-कश्मीर में भी लागू होगा बच्चियों से रेप पर फांसी का कानून

जम्मू : कठुआ और उन्नाव जैसी रेप की जघन्य घटनाओं के बाद POCSO एक्ट में संशोधन किया गया है. केंद्र सरकार ने इस बाबत अध्यादेश भी जारी कर दिया है. केंद्र के बाद अब जम्मू कश्मीर में भी रेप से संबंधित कानून को और सख्त किया जाएगा और बच्चियों से रेप करने वालों के लिए फांसी की सजा का प्रावधान होगा. राज्य सरकार में मंत्री अब्दुल हक खान ने यह जानकारी देते हुए कहा कि राज्य भी केंद्र सरकार की तर्ज पर इसी तरह का अध्यादेश लेकर आएगा. गौरतलब है कि…